Skip to content

പ്രണയദൂത് – Part 7 ( അവസാന ഭാഗം )

pranayadoothu novel aksharathalukal

✒️പ്രാണ

“What the ****….!!

അതെസമയം തന്നെ അഹാനയുടെയും അലേഷിന്റെയും കൈകൾ മുഖം ലക്ഷ്യമാക്കി നീങ്ങിയതും ഞൊടിയിടയിൽ സൂര്യയുടെയും മിത്രയുടെയും തോക്കിൽ നിന്നും രണ്ട് വെടിയുണ്ടകൾ അവരുടെ കൈപത്തി തുളച്ചു കയറി…

ഒരു അലർച്ചയോടെ ഇരുവരും കൈപൊത്തി നിന്നപ്പോഴെക്കും മിത്രയുടെയും സൂര്യയുടെയും കൈകൾ അവരുടെ മുഖത്ത് ആഞ്ഞുപതിച്ചു….

“ഒന്നും പറയാതെ അങ്ങ് പരലോകത്തേക്ക് പോകാം എന്ന് കരുതിയോടി പുന്നാര മോളെ ***…”

കലികയറിയ ഇരുവരും രണ്ട്പേരെയും അത് ഒടുങ്ങുന്നത് വരെ മാറിമാറി അടിച്ചു…

ഒടുവിൽ അവർ സത്യം പറയാം എന്ന് പറഞ്ഞപ്പോൾ ഇരുവരും മതിയാക്കി…

വിലങ്ങ് കൊണ്ട് ഇരുവരുടെയും കൈകൾബന്ധിച്ചുകൊണ്ട് കൊണ്ട് അവർ പറഞ്ഞ പ്രകാരം ലിഫ്റ്റ് വഴി മുകളിലേക്ക് കയറി…

അവിടെ മുഴുവൻ കണ്ട കാഴ്ചകൾ ഒക്കെ അവരെയും ബാക്കിയുള്ള പോലീസ്കാരെയും ഞെട്ടിക്കുന്നത് ആയിരുന്നു…..!!!

ഒരു ഹോസ്പിറ്റലിൽ ഉണ്ടാകുന്ന എല്ലാ സജീകരണങ്ങളും അവിടെ ഉണ്ടായിരുന്നു…!!

അതിൽ മോർച്ചറി വരെ ഉൾപ്പെടെ ഉണ്ടായിരുന്നു !!
അവിടെ ആൺപെൺ വ്യത്യാസമില്ലാതെ പലപ്രായത്തിൽ ഉള്ളവരുടെ മൃതദേഹങ്ങൾ ഉണ്ടായിരുന്നു…!!

കൂടാതെ പലപ്രായക്കാരുടെ അസ്ഥികൂടങ്ങൾ.. ആന്തരിക അവയവങ്ങളായ ഹൃദയം,,വൃക്ക,,കരൾ തുടങ്ങിയ പലതും അവർക്ക് അവിടെ കാണാൻ കഴിഞ്ഞു…!!

അതൊക്കെ അവർ എന്തിന് ഉപയോഗിക്കുന്നു എന്ന് കൂടി അറിഞ്ഞതും സൂര്യയുടെ രക്തം തിളച്ചു…

കൂടാതെ പലമൃഗങ്ങളെ കൂടി അവിടെ കണ്ടതും അവന് രോഷം അടക്കാൻ കഴിഞ്ഞില്ല…

രോഗികളെ സ്നേഹിക്കുകയും അവരെ സ്വന്തം മക്കളെയും സഹോദരങ്ങളെ പോലെയും കരുതി സ്നേഹിക്കേണ്ട സ്ഥാനത് അവരെ കൊന്ന് പല പരീക്ഷണങ്ങൾക്കും ഉപയോഗിക്കുന്ന ഒരുതരം സൈക്കോകൾ…!!!!

പുറത്ത് പറയാൻ പോലും അറപ്പ് തോന്നുന്നവിധത്തിൽ ഉള്ള അവരുടെ ഓരോപ്രാവർത്തികൾ അവർക്ക് അവിടെ കാണാൻ കഴിഞ്ഞു…

അവസാനം അവർ കണ്ടു…രാത്രി ഏതാണ് പകൽ ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ഉള്ള കുടുസ്സു മുറിയിൽ ഭ്രാന്തമ്മാരെ പോലെ ചങ്ങലകൾ കൊണ്ട് കെട്ടിയിട്ട നിലയിൽ ഉള്ള സിദ്ധാർധിനെ…!!

കൂടെ വരുണിനെയും ഫസലിനെയും….!!!

■□□□□■■■■□□□□■■■■□

ഇന്ത്യൻ നിയമവിരുദ്ധമായി വന്യമൃഗങ്ങളെ ഉപദ്രവിക്കുകയും അവയെ ക്രൂരത നിറഞ്ഞ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്ത്,,, ഡോക്ടർ സ്ഥാനം കുറ്റകൃത്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് പല പ്രവർത്തികളും ചെയ്ത അഹാനയക്കും അലേഷിനും മരണം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു…കൂടെ എല്ലാത്തിലും സഹായത്തിനും മറ്റും ഉണ്ടായ അവരുടെ തന്നെ സുഹൃത്ത് ജെയ് എന്നപേരിൽ അറിയപ്പെടുന്ന ജെയ്സലിനും കുറ്റകൃത്യങ്ങൾക്ക് കൂട്ട് നിന്നതിൽ ജീവപര്യന്തം തടവും പിഴയും വിധിച്ചു…

കൂടാതെ അവരുടെ സ്വന്തം ഹോസ്പിറ്റലിൽ ആയ St.thomes ഹോസ്പിറ്റലിൽ നടത്തിയ റൈഡിൽ അവിടെ പല ക്രമക്കേടുകളും കണ്ടെത്തിയതിൽ ഹോസ്പിറ്റൽ സീൽ ചെയ്തു അടപ്പിച്ചു…

പക്ഷെ,,,പിന്നീട് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന പലവിവരങ്ങൾ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയത്…

*****

കേരളത്തിൽ ഒരു കുഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പീറ്ററിന് ചെറുപ്രായത്തിൽ തന്നെ ഒരു ബസ് അപകടത്തിൽപെട്ട് തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു…മകനെ ഒരു സുഹൃത്തിന്റെ വീട്ടിൽ ആക്കി ദൂരെ ഒരു ബന്ധു വീട്ടിലേക്ക് പോയ മാതാപിതാക്കളെ പിന്നീട് വെള്ളപുതപ്പിച്ച ശരീരം ആയാണ് പീറ്റർ കണ്ടത്…

പിന്നീട് ഒറ്റപ്പെട്ട അവസ്ഥയിൽ ആരുമില്ലാത്ത അനാഥൻ ആയാണ് അവൻ വളർന്നത്…
ചെറുപ്പത്തിൽ തന്നെ depression മൈൻഡിൽ വളർന്ന പീറ്ററിന് പിന്നീട് ഒരു പ്രതേക സാഹചര്യത്തിൽ തനിക്ക് ഡോക്ടർ ആകണം എന്നുള്ള മോഹം ഉണ്ടായതും സ്വന്തം നാട്ടിലെ നിന്നും അവൻ പാലായനം ചെയ്യുകയും ചെയ്തു…

ഒരുപാട് അലഞ്ഞു തിരിഞ്ഞു അവസാനം ബാംഗ്ലൂർ നഗരത്തിൽ ആയിരുന്നു അവൻ എത്തിപ്പെട്ടത്…

പിന്നീട് അവിടെ ചെറുതും വലുതുമായ ഓരോ വിധത്തിൽ ഉള്ള ജോലികൾ ചെയ്തു ഡോക്ടർ ആകാൻ വേണ്ടി അവിടെയുള്ള കോളേജിൽ തന്നെ ചേർന്നു…..പഠന മികവ് കൊണ്ടും മറ്റും കോളേജിലെ തന്നെ ഏറ്റവും മിടുക്കൻ ആയ സ്റ്റുഡന്റ് ആയത്കൊണ്ട് പല സ്കോലർഷിപുകളും അവന് ലഭിച്ചു….

പിന്നീട് പഠനം കഴിഞ്ഞു ഗൾഫിലേക്ക് പറന്ന പീറ്റർ വർഷങ്ങൾക്ക് ശേഷം തിരികെ ബാംഗ്ലൂരിലേക്ക് വന്നതിന് ശേഷം അവിടെ സ്വന്തമായി ഒരു മെഡിക്കൽ കോളേജ് തന്നെ സ്ഥാപിച്ചു…അതിന് ശേഷം അവിടെ അടുത്ത് തന്നെ തന്റെ സ്വന്തമായി ഒരു ഹോസ്പിറ്റലും സ്ഥാപിച്ചു…അതിന് ശേഷം ബാംഗ്ലൂരിൽ തന്നെ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടിയെ വിവാഹവും ചെയ്തു……പിന്നീട് കേരളത്തിൽ സ്വന്തമായി ഒരു വീട് എടുത്തു എങ്കിലും ബാംഗ്ലൂരിൽ ആയിരുന്നു താമസം….

മറ്റുകോളേജിൽ നിന്നും വ്യത്യാസതമായി St. thomas കോളേജിൽ പഠിക്കുന്ന കുട്ടികൾക്ക് വലിയ തോതിൽ തന്നെ ഫീസ് ഇളവ് നൽകിയിരുന്നു…അതെപോലെ തന്നെ ഹോസ്പിറ്റലിലും വലിയ സൗജന്യം തന്നെയായിരുന്നു…….

എല്ലാവർക്കും പീറ്ററിനെ കുറിച്ചും അവരുടെ ഹോസ്പിറ്റലിനെ കുറിച്ചും കോളേജിനെ കുറിച്ചും ഒക്കെ നല്ലമതിപ്പ് ആയിരുന്നു……

അത്കൊണ്ട് തന്നെ അവിടത്തെ കോളേജിൽ അഡ്മിഷൻ ലഭിക്കാനും ഹോസ്പിറ്റലിൽ കാണിക്കാൻ വരാനും എല്ലാവർക്കും നല്ല ഉത്സാഹം തന്നെയാണ്…

പലപ്പോഴും അവരുടെ ഹോസ്പിറ്റലിൽ പലമരണങ്ങളും ഉണ്ടായിട്ടുണ്ട് എങ്കിലും അതൊക്കെ സാധാരണമരണം ആയിട്ടാണ് മരണപ്പെട്ടവരുടെ ബന്ധുക്കൾ കണക്കാക്കിയത്….അല്ല അങ്ങനെ വിശ്വസിപ്പിച്ചത്…!!

അലേഷിന്റെയും അഹാനയുടെയും ചെറുപ്രായത്തിൽ തന്നെ പീറ്റർ അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വരിക പതിവാക്കിയിരുന്നു…അത്കൊണ്ട് തന്നെ പല ഓപ്പറേഷനുകളും മറ്റും ചെറുപ്രായത്തിൽ തന്നെ അവർക്കും ഹൃദ്യമായിരുന്നു…

വലുതാകുമ്പോൾ അച്ഛനെ പോലെതന്നെ ഡോക്ടർ ആകുക എന്നത് പതിയെ അവരുടെയും തീരുമാനം ആയി മാറി…അല്ലേൽ ഡോക്ടർ പീറ്റർ മാറ്റി എന്നതായിരുന്നു സത്യം….!!

അത്കൊണ്ട് തന്നെ ഡോക്ടർ പാത സ്വീകരിച്ചു അലേഷ് ഡോക്ടർ പീറ്ററിന്റെ കൂടെ എല്ലാത്തിനും കൂടുകയായിരുന്നു…അത് തന്നെ അഹാനയും തീരുമാനിച്ചു…

പതിയെ അലേഷും അഹാനയും ഡോക്ടർ പീറ്ററിന്റെ കൂടെ പല പരീക്ഷണങ്ങൾക്കും കൂടെ കൂടുകയായിരുന്നു……അതും മനുഷ്യന്റെ ആന്തരിക അവയവങ്ങൾ മൃഗങ്ങളിലേക്ക് മാറ്റി അവയെ മനുഷ്യൻ ചെയ്യുന്നത് പോലെ ഓരോ പ്രവർത്തികളും ചെയ്യുകയും മനുഷ്യന്റെ ചിന്തകൾ അവയിൽ ഉണ്ടാക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം……

എന്നാൽ !! ഡോക്ടർ പീറ്റർ ഇത്തരം പ്രവർത്തി ചെയ്യുന്നതിൽ പെട്ട ഒരു കണ്ണി മാത്രം ആയിരുന്നു…

ഡോക്ടർ പഠനം കഴിഞ്ഞു ഗൾഫിലേക്ക് പോയ പീറ്റർ പിന്നീട് എങ്ങനെ ഇത്രയും പണം സ്വയം ഉണ്ടാക്കി എന്ന് നടത്തിയ അന്വേഷണത്തിൽ പലതും തെളിയുകയായിരുന്നു…

ഗൾഫിൽ വച്ച് കണ്ട ഒരു പ്രതേകതരം സൈക്കോ മൈൻഡ് ഉള്ള ഇംഗ്ലണ്ട്കാരൻ ആയ ഒരു സായിപ്പ് ആയിരുന്നു ഇതിന് വേണ്ടിയുള്ള പണം പീറ്ററിന് കൊടുത്തതും മറ്റും…

എന്നാൽ ഇത്തരം പരീക്ഷണങ്ങൾ ചെയ്യുന്നതിന് പീറ്ററിന് കുറച്ച് ഡോക്ടർമാരെ ആവശ്യം ഉണ്ടായിരുന്നു…..

അതിന് അവർ തിരഞ്ഞെടുത്തത് തങ്ങളുടെ കോളേജിൽ തന്നെ പഠിക്കുന്ന സിദ്ധാർഥ്നെയും അവന്റെ കൂട്ടുകാരനായ ഋഷിയെയും ആയിരുന്നു…!!അവരുടെ പരസ്പരം ഉള്ള കൂട്ട്കെട്ട് തന്നെയായിരുന്നു അവരെ ആകർഷിക്കാൻ കാരണം…എപ്പോഴും ഒരുമിച്ചു നിൽക്കുന്നവരെ ആയിരുന്നു അവർക്ക് ആവശ്യവും…
പക്ഷെ !! അന്ന് ഹോസ്പിറ്റലിൽ വച്ച് ഇരുവരും അവരുടെ രഹസ്യഅറ കണ്ടെത്തിയപ്പോൾ തന്നെ അവർക്ക് മനസ്സിലായിരുന്നു അവർ ഒരിക്കലും തങ്ങളെ സഹായിക്കില്ല എന്ന്….
പക്ഷെ…!! അവർ ഇരുവരും തങ്ങളുടെ രഹസ്യങ്ങൾ കണ്ടപ്പോൾ അവർ അത് പുറത്ത് പറയുമോ എന്ന് അവർ ഭയന്നു…

അത്കൊണ്ട് തന്നെ അവരെ രണ്ട് പേരെയും അവർ ഭീഷണിപ്പെടുത്തി…

പിന്നീട് അതിന് ശേഷം,,,വീണ്ടും സിദ്ധാർഥ്നെയും ഋഷിയെയും അവർ സമീപിച്ചപ്പോൾ ഋഷിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ മറുപടി അവരെ രോഷം കൊള്ളിച്ചു എന്ന് മാത്രമല്ല…..സിദ്ധാർഥ്നെ തന്നെ ഓപ്പറേഷനും മറ്റും ചെയ്യാൻ ഉപയോഗിക്കും എന്ന് അവർ തീരുമാനിക്കുകയും ചെയ്തു…

പക്ഷെ…!! ഋഷിയുടെ മറുപടിയിൽ രോഷം കൊണ്ട അലേഷ്‌,,ഡോക്ടർ പീറ്റർ ബാംഗ്ലൂരിലേക്ക് മടങ്ങിയിട്ടും നാട്ടിൽ തന്നെ നിന്ന് ഋഷിയുടെ വണ്ടിയുടെ നേരെ ആക്‌സിഡന്റ് ക്രീയേറ്റ് ചെയ്തു…

അതിന് ശേഷം ഋഷിയെ സമീപിച്ചു സിദ്ധാർഥ്മായി യാതൊരു ബന്ധം ഉണ്ടാകരുത് എന്നും അല്ലേൽ അവനെയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു…

കൂട്ടുകാരന്റെ സുരക്ഷയോർത്ത് ഋഷി സിദ്ധാർഥ്മായുള്ള എല്ലാബന്ധങ്ങളും ഉപേക്ഷിക്കുകയും ചെയ്തു….

പക്ഷെ !! അലേഷ്‌ അടങ്ങാൻ തീരുമാനിച്ചില്ലായിരുന്നു.. പല തരത്തിലും സിദ്ധുവുമായി ബന്ധപ്പെട്ട് അവനെ തങ്ങളുടെ അടുത്തേക്ക് കൊണ്ട് വരാൻ വേണ്ടി സിദ്ധുവിനെ പല തരത്തിൽ പ്രലോഭിപ്പിച്ചു എങ്കിലും അവൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്…

പിന്നീട് സിദ്ധുവിന്റെ വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ അലേഷ്‌ ഒരു കിഡ്‌നാപ്പിങ് തന്നെ പ്ലാൻ ഇട്ടു…കാരണം !! അവന്റെ വിവാഹം കഴിഞ്ഞാൽ ഒരുതരത്തിലും അവൻ വഴങ്ങില്ല എന്ന് അവന് ബോധ്യമായിരുന്നു…

അത്കൊണ്ട് തന്നെ വിവാഹത്തിന്റെ അന്ന് ഒരു ഫേക്ക് ആക്‌സിഡന്റെ പേരും പറഞ്ഞു അവനെ കിഡ്‌നാപ്പ് ചെയ്തതും…പിന്നീട് തന്റെ പേരിൽ ഒരു അന്വേഷണം ഉണ്ടാകാതെ ഇരിക്കാൻ വേണ്ടി ഫോൺ നമ്പർ വരെ സിദ്ധുവിന്റെ പേരിൽ തന്നെ എടുത്തു…!!

പക്ഷെ അവർക്ക് രണ്ട് ഡോക്ടർസിനെ കൂടി ആവശ്യം ഉണ്ടായിരുന്നു…അത്കൊണ്ട് തന്നെ തങ്ങളുടെ കോളേജിൽ തന്നെ പഠിച്ച സിദ്ധുവിനെയും ഋഷിയെയും പോലെ എപ്പോഴും എന്തിനും ഏതിനും ഒരുമിച്ച് നിൽക്കുന്ന ഡോക്ടർസിനെ ആയിരുന്നു അവർക്ക് ആവശ്യം…

അത്കൊണ്ട് തന്നെ വിവാഹദിവസം തന്നെ വരുണിനെയും അവർ കിഡ്‌നാപ്പ് ചെയ്തു…
പിന്നീട് ഫസലിനെയും…

പക്ഷെ !! അവർക്ക് തെറ്റിയത് ഋഷിയുടെ കാര്യത്തിൽ ആയിരുന്നു…!! ഋഷിയെ എന്തോ അവർ ആ സമയം മറന്ന് പോയിരുന്നു !!! അത്കൊണ്ട് മാത്രം ഫസലിന്റെ മിസ്സിങ് കേസ് അവരുടെ കോളേജ് ബന്ധവും മറ്റും നോക്കാൻ കാരണമായി…അത് അവസാനം ഋഷിയിലേക്കും എത്തി…!!!

അത്കൊണ്ട് ഇത്രയുംനാൾ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നല്ലവനായി ചമഞ്ഞ ഡോക്ടർ പീറ്റർ എന്ന ക്രൂരത നിറഞ്ഞ ഡോക്ടരുടെ മുഖം പുറത്ത് വെളിവായി…!!!

♡◇♡◇♡◇♡◇

*ദിവസങ്ങൾക്ക് ശേഷം…*

*സ്നേഹതീരം വീട്*

സ്നേഹതീരം വീട്ടിലെ അംഗങ്ങൾ എല്ലാവരും ഇന്ന് സന്തോഷത്തിൽ ആണ്…നഷ്ടപ്പെട്ട് എന്ന് കരുതിയ മകനെ തിരികെ കിട്ടിയ ശ്രീജയ്ക്കും രവിചന്ത്രനും പുതുജീവൻ ആയിരുന്നു…!!

സിതാര തന്റെ വല്യേട്ടന്റെയും കുഞ്ഞേട്ടന്റെയും പഴയ കിലുക്കാംപെട്ടി പെങ്ങൾ ആയി…

പതിയെ കഴിഞ്ഞുപോയ ഇരുണ്ടകാലത്തെ എല്ലാവരും മറക്കാൻ ശ്രമിച്ചു…

തന്റെ ആത്മസുഹൃത്തിനെ തിരികെ കിട്ടിയ ഋഷിക്ക് തളർന്നു കിടക്കുന്ന സ്ഥാനത് നിന്നും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ഒരു ലക്ഷ്യം ഉണ്ടായി…!

സൂര്യയ്ക്ക് തന്നോടുണ്ടായ പ്രണയം പ്രിയയുടെ മനസ്സിൽ എന്നെന്നെക്കുമായി താഴിട്ടു പൂട്ടി…അവൾക്ക് എവിടെയോ ഒരു കോണിൽ ഉണ്ടായ അവനോടുള്ള ഇഷ്ടവും…!!!

അതെസമയം ഏത് നിമിഷവും ഒരേയൊരു നാമം മാത്രം അവളുടെ ഹൃദയാന്തരങ്ങളിൽ ഉയർന്നു…

സിദ്ധു…!!
അവളുടെത് മാത്രമായ സിദ്ധുവിന്റെ നാമം…!!!❤️

♡◇♡◇♡◇♡◇

പ്രിയയുടെ പാതിപൂർത്തിയായ ചിത്രത്തിന് പൂർണരൂപം നൽകുവാനുള്ള ശ്രമത്തിലാണ് സിദ്ധു…

തൊട്ടടുത്ത് ഒരു ചെറുചിരിയോടെ അവൻ വരയ്ക്കുന്നതും നോക്കി നിൽക്കുകയാണ് പ്രിയ…ഇളം റോസ് നിറത്തിൽ ഉള്ള സാരിയിൽ അവൾ അതിമനോഹരിയായിരുന്നു…!!
കരിമഷികളാൽ കൊണ്ട് മനോഹരമാക്കിയ മിഴികൾ തന്റെ പ്രിയനോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ ശോഭയാൽ തിളങ്ങി നിന്നു…

വരച്ചു കൊണ്ടിരിക്കെ തന്നെ ഒരു വേള പ്രിയയെ നോക്കിയ സിദ്ധുവിന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി കോർത്തു…ആ നിമിഷം പേരറിയാത്ത ഒരു വികാരം അവളിൽ ഉടലെടുത്തു…ശരീരത്തിലൂടെ ഒരു തരിപ്പ് പാഞ്ഞ് പോയത് പോലെ തോന്നിയതും ഒരു പിടച്ചലോടെ അവൾ അവനിൽ നിന്നും നോട്ടം വെട്ടിച്ചു..

അത് കണ്ട സിദ്ധു ഒരു കള്ളചിരിയോടെ നോട്ടം മാറ്റി…

കുറച്ച് സമയങ്ങൾ കടന്ന്പോയി…

പരസ്പരമുള്ള ഇരുവരുടെയും മൗനങ്ങൾ പോലും അപ്പോൾ വാചാലമായിരുന്നു…

കഴിഞ്ഞതൊക്കെ ഒരു സ്വപ്നം പോലെ അവൾക്ക് തോന്നി…സിദ്ധുവിനെ ആദ്യമായി കണ്ട് മുട്ടിയതും വിവാഹവും,,തുടങ്ങി അവന്റെ മിസ്സിംഗ്‌ മുതൽ ഓരോന്നും അവളുടെ മനസ്സിൽ ഒരു മിന്നായം പോലെ മിഞ്ഞിമറഞ്ഞു…

ഓരോ ചിന്തകളിൽ മുഴുകി നിൽക്കെ പെട്ടെന്ന്…രണ്ട് കരങ്ങൾ വന്ന് തന്റെ കണ്ണുകളെ മൂടിയതും അവൾ ചിന്തയിൽ നിന്നും മുക്തയായി…തന്റെ കണ്ണുകളെ മൂടിയ ആ തണുത്ത കരങ്ങളെ തിരിച്ചറിയാൻ അവൾക്ക് കൂടുതൽ സമയം ഒന്നും വേണ്ടിവന്നില്ല…

“സിദ്ധു…

ഒരു മനോഹരമായ പുഞ്ചിരി അവളുടെ ചുണ്ടിൽ തത്തി കളിച്ചു…

അവളുടെ കണ്ണുകളെ തന്റെ ഇരുകരങ്ങൾ കൊണ്ടും പൊത്തിപിടിച്ചു കൊണ്ട് തന്നെ സിദ്ധു അവളെയും കൊണ്ട് പെയിന്റിങ്ങിന് മുന്നിലെക്ക് നടന്നു…

കണ്ണുകളിൽ നിന്നും അവന്റെ കൈകൾ അടർന്നു മാറ്റിയപ്പോൾ മുന്നിൽ തെളിഞ്ഞ തന്റെ മനോഹരമായ പെയിന്റിങ് കണ്ട് അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു…ഹൃദയം തന്റെ പ്രിയനുമാത്രമായി മിഡിച്ചു കൊണ്ടേയിരുന്നു…!!

സന്തോഷത്തോടെയും അതിലുപരി പ്രണയത്തോടെയും അവൾ തിരിഞ്ഞു നിന്ന് സിദ്ധുവിനെ ഇരുകൈകൾ കൊണ്ടും മുറുകെ പുണർന്നു…

തിരികെ അവന്റെ കൈകളും അവളിൽ പിടിമുറുക്കി…

പതിയെ,,തന്നോട് ചേർന്ന് നിൽക്കുന്ന പ്രിയയുടെ താടിയിൽ പിടിച്ചുകൊണ്ട് അവൻ അവളുടെ മുഖം തന്റെ നേരെ ഉയർത്തി…

ഇരുവരുടെയും മിഴികൾ തമ്മിൽ ഒരേസമയം കോർത്തിണങ്ങി…
നിശ്വാസങ്ങൾ ഒന്നായി…!!
ഹൃദയതാളങ്ങൾ ഒരേപോലെയായി…!!
കണ്ണുകൾ തമ്മിൽ ഒരായിരം കഥകൾ പറഞ്ഞു…!!
മനസും ശരീരവും ഒരേനിമിഷം പരസ്പരം ലയിച്ചു ചേരാൻ ദൃതി പൂണ്ടു…!!!

പതിയെ അവന്റെ അധരങ്ങൾ അവളുടെ ചെഞ്ചുണ്ടുകളിൽ പൊള്ളുന്ന ഒരു ചുംബനം നൽകി…!!

അതിൽ അവളോട് ഉള്ള അവന്റെ അടങ്ങാത്ത പ്രണയം ഉണ്ടായിരുന്നു…!!

പരസ്പരം പറയാൻ ഉള്ളതും കേൾക്കാൻ ഉള്ളതും ഒരു ദീർഘ ചുംബനത്തിലൂടെ അവർ ഒരുപോലെ പറഞ്ഞപ്പോൾ രക്തചവർപ്പ് അതിന്റെ മാറ്റ് കൂട്ടി…!!

ഒരുനിമിഷം പോലും പിൻമാറാതെ അവനിലേക്ക് മാത്രമായി ഒരു *പ്രണയദൂത്…❤️* പോലെ അലിഞ്ഞുചേരാൻ അവൾ അതിയായി ആഗ്രഹിച്ചു…!!
അവനും…!!

ചുട്ടുപഴുത്ത മരുഭൂമിയിൽ *മഴ* പോലെ അവളിലെ പെണ്ണിനെ എല്ലാഅർഥത്തോട് കൂടിയും അവൻ സ്വന്തമാക്കിയപ്പോൾ ഒരു സുഖമുള്ള നോവോട് കൂടി അവളും അവനിലേക്ക് മാത്രമായി അലിഞ്ഞു ചേർന്നിരുന്നു…………

രാത്രിയുടെ ഏതോ യാമത്തിൽ രണ്ടാം സംഗമത്തിന്റെ ക്ഷീണത്തിൽ ഇരുവരും തളർന്ന് കിടന്നപ്പോൾ പുറത്ത് *മഴ* അതിന്റെ ഇണയായ ഭൂമിയെ സ്പർഷിച്ചിരുന്നു…!!

അതേസമയം,,,അകത്ത് അവളുടെ മനോഹരമായ പെയിന്റിംഗ് രൂപം എന്തെന്നില്ലാതെ തിളങ്ങി നിന്നു…!!❤️

♡◇♡◇♡◇♡◇

തിരക്കൊഴിഞ നഗരവീധിയിലൂടെ സൂര്യയുടെ ബുള്ളറ്റ് സാവധാനം മുന്നോട്ട് കുതിച്ചു…

പിറകിൽ ഇരുകരങ്ങളാൽ അവനെ മുറുകെ പുണർന്ന്കൊണ്ട് മിത്രയും ഉണ്ടായിരുന്നു…!!

പെയ്തൊഴിഞ്ഞ മഴയ്ക്ക് ശേഷമുള്ള അന്തരീക്ഷം പോലെ ഇരുവരുടെയും ഉള്ളവും ശാന്തമായിരുന്നു… അതേസമയം അവരിൽ ഒരുപോലെ നിർവചിക്കാൻ ആകാത്ത ഒരു അനുഭൂതി മാത്രമായിരുന്നു ഉണ്ടായിരുന്നത്…!!!

അപ്പോൾ അന്തരീക്ഷം പുതിയ ഒരു *മഴ* യ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിൽ ആയിരുന്നു…!!
മാനം ഇരുണ്ടു……കാർമേഘങ്ങൾ പൂർണമായും ആകാശത്തെ മൂടി………

പതിയെ ശക്തമായ ഒരു ഇടിമിന്നലിന്റെ കൂടെ മഴ അതിന്റെ ഇണയായ ഭൂമിയെ സ്പർഷിച്ചു…!!

തങ്ങളിലേക്ക് പുതിയ *പ്രണയദൂതുമായി❤️* പെയ്തിറങ്ങിയ മഴയിൽ അവർ പൂർണമായും അലിഞ്ഞു ചേർന്നു……അതിൽ ഇരുവരുടെയും മനസും പരസ്പരം പൂർണമായും അലിഞ്ഞുചേർന്നിരുന്നു…!!

ആ പ്രണയമഴയിൽ അവരെയും വഹിച്ചു കൊണ്ട് സൂര്യയുടെ ബുള്ളറ്റ് അവരുടെ ലക്ഷ്യസ്ഥാനത്തെക്ക് കുതിച്ചു…

അങ്ങകലെ സ്വപ്നങ്ങൾ ഉറങ്ങുന്ന ഒരു നഗരം അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു…!!

അപ്പോൾ…!! ഒരിക്കലും പിടിവിടില്ല എന്ന ഉറപ്പോടെ മിത്രയുടെ കരങ്ങൾ സൂര്യയിൽ മുറുകിയിരുന്നു….!!!

♡◇♡◇♡◇♡◇

*അവസാനിച്ചു…♡*

ഒരുനിമിഷം ഇവിടെ..🙋‍♀️

പല ഇഷ്ടങ്ങളും വൈകിയായിരിക്കും നമ്മൾ തിരിച്ചറിയുക..അത് പറയാതെ പോയാൽ അത് പിന്നീട് നമ്മുടെ മനസ്സിൽ ഒരു വിങ്ങലായി അത് എപ്പോഴും ഉണ്ടാകും…💔

പിന്നെ,,പ്രണയദൂത്…❤️ ഇവിടെ അവസാനിക്കുന്നു… അവരുടെ പ്രണയം ഇവിടെ തുടങ്ങുന്നു… എന്റെ മനസ്സിൽ ആദ്യമേ ഉള്ള ഒരു എൻഡിങ് ആയിരുന്നു ഇത് 😁…അത് എന്നെ പരിപൂർണതൃപ്തി ആക്കുകയും ചെയ്തു ☺️…ഇനി നിങ്ങൾ വേണം അതിനെ വിലയിരുത്താൻ…സ്റ്റോറി കഴിയുന്ന വേളയിൽ കൂടെ നിന്നവരോടും സപ്പോർട്ട് ചെയ്തവരോടും ഒത്തിരി ഇഷ്ടം ❤️….

എന്തായാലും ലാസ്റ്റ് പാർട്ട്‌ അല്ലേ 😁അപ്പോൾ എല്ലാവരും ഒന്ന് വലിച്ചുനീട്ടി തന്നെ ഒന്ന് കമെന്റ് ചെയ്തോ…ഒളിഞ്ഞിരുന്നു വായിച്ചവരൊക്കെ ഒന്ന് പുറത്തേക്ക് വന്നു കമെന്റ് ഇടണേ 🤭….

എല്ലാവരോടും ഒത്തിരി സ്നേഹം മാത്രം…❤️

എന്ന് നിങ്ങളുടെ സ്വന്തം *🔥പ്രാണ🔥*….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

പ്രാണ മറ്റു നോവലുകൾ

പ്രണയമധുരം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “പ്രണയദൂത് – Part 7 ( അവസാന ഭാഗം )”

  1. Suspence athinte koode interesting ayirunnu.thadakkathil bangiyayi thudangi pinne ane twist vannathe athu thanne oru puthiya theam ane.ella partum nannayirunnu .eniyum pratheekshikkunnu pranayude nalla stories ne vendi.😍😍😍💖💖💖💖

  2. ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️ തുടക്കം മുതൽ ഒടുക്കം വരെ trilling ആയിരുന്നു😊😊 ഇനിയും ഒരുപാട് എഴുതുക 📝 waiting for next novel
    Stay safe dear….. 😊😊😊

Leave a Reply

Don`t copy text!