✒️പ്രാണ
“ഡോക്ടർ സിദ്ധാർഥ്,,,ഡോക്ടർ വരുൺ,,,ഡോക്ടർ ഫസൽ….!!!…മൂന്ന് ഡോക്ടർമാർ…!!!
പുച്ഛത്തോടെ അവരെ മൂന്ന് പേരെയും മാറിമാറി നോക്കികൊണ്ട് അവൾ പറഞ്ഞു….
“ഹോ എന്തൊരു സത്യസന്ധതയാ നിനക്കൊക്കെ… എടൊ ഡോക്ടർമാരെ,,ഈ ഡോക്ടർ എന്നൊക്കെ പറയുന്നതെയ് പണം ഉണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗം ആണ്… അല്ലാതെ കൂടുതൽ സത്യസന്ധത കാണിച്ചു ചികിത്സ നടത്തി കിട്ടുന്ന നക്കാപിച്ച കൊണ്ടൊക്കെ നിനക്കൊക്കെ എന്നാ കിട്ടാനാ…നീയൊക്കെ മദർ തെരേസക്ക് പഠിക്കുവാണോ…
കണ്ടില്ലേ ഒരുത്തനെ…സ്വന്തം ഹോസ്പിറ്റലിൽ ഉണ്ടായിട്ട് പോലും പണം ഉണ്ടാക്കാൻ അറിയാത്ത വിഡ്ഢി…എന്തായാലും നിന്നോട് ഒക്കെ കൂട്ട് കൂടിയപ്പോൾ തന്നെ ആകെ ഒരു ലക്ഷ്യം മാത്രേ എനിക്ക് ഉണ്ടായിരുന്നുള്ളൂ…ഭാവിയിൽ നീയും നിന്റെ മറ്റവൻ ഋഷിയുമൊക്കെ ഞങ്ങളുടെ കൂടെ നിൽക്കും എന്ന് കരുതി…അപ്പോഴോ നിനക്കൊക്കെ പുല്ല് വില…അതിന്റെ മറുപടിയായി കിടക്കുന്നുണ്ടല്ലോ നിന്റെ മറ്റവൻ ഋഷി..സൊ സാഡ്..
സിദ്ധുവിനെ നോക്കി അവൾ പുച്ഛത്തോടെ പറഞ്ഞു നിർത്തി…
അവളുടെ വായിൽ നിന്നും കേട്ട ഓരോ കാര്യങ്ങളും കേട്ട് തരിച്ചു നിൽക്കുകയായിരുന്നു സിദ്ധു…അപ്പൊ ഋഷിക്ക് ആക്‌സിഡന്റ് ഉണ്ടാകാൻ കാരണം ഇവർ ആയിരുന്നോ….
സിദ്ധുവിന് തന്റെ തലപെരുക്കുന്നത് പോലെ തോന്നി…
അന്ന് വിവാഹത്തിന്റെ രാത്രി കാൾ വന്ന് വീട്ടിൽ നിന്നും ഇറങ്ങി ഹോസ്പിറ്റലിൽ എത്തുന്നതിനെ മുൻപ് തന്നെ പകുതിക്ക് വച്ച് വഴിയരികിൽ ഒരു വാൻ ആക്‌സിഡന്റ് ആയി കണ്ട് വണ്ടി സ്റ്റോപ്പ് ചെയ്ത് ഇറങ്ങിയതാണ്… അതിന്റെ അടുത്തേക്ക് പോയതും പെട്ടെന്ന് പിറകിൽനിന്നും തലയിൽ ശക്തിയായി ഒരു അടി കിട്ടിയത് മാത്രം ആയിരുന്നു ഓർമ…പിന്നെ എങ്ങനെ ഈ സ്ഥലത്ത് എത്തി എന്നും എവിടെയാണ് ഇത് എന്നും ഒരു പിടിയുമില്ല…എത്ര ദിവസങ്ങൾ കടന്ന് പോയി എന്നും ഓർമയില്ല…
“ഹേയ്…
പെട്ടെന്ന് അലേഷ് അവന്റെ മുഖത്തിന് നേരെ വിരൽ കൊണ്ട് ഞൊടിച്ചു….
ഞെട്ടികൊണ്ട് സിദ്ധു അലേഷിന്റെ മുഖത്ത് നോക്കി…
“ഭാര്യയെ ഓർക്കുക ആയിരിക്കും അല്ലെ… കൃഷ്ണപ്രിയ മേനോനെ…അല്ല,,,ഇപ്പോൾ കൃഷ്ണപ്രിയ സിദ്ധാർഥ് ആണല്ലേ…
കയ്യിലെ ഫോണിലെ പ്രിയയുടെ ഫോട്ടോ സിദ്ധുവിന്റെ മുന്നിൽ പിടിച്ചുകൊണ്ട് അലേഷ് പറഞ്ഞു…
അവന്റെ ഫോണിൽ പ്രിയയുടെ പുഞ്ചിരിച്ചു കൊണ്ടുള്ള ഫോട്ടോ കണ്ട് ഞെട്ടിത്തരിച്ചു കൊണ്ട് സിദ്ധു അവന്റെ മുഖത്തേക്ക് നോക്കി…അവന്റെ ശരീരത്തിലൂടെ ഒരു വിറയൽ വ്യാപിച്ചു…
പെട്ടന്ന് അലേഷ് വരുണിന്റെ മുന്നിലേക്ക് തിരിഞ്ഞുകൊണ്ട് ഫോണിലെ ഒരു ഫോട്ടോ അവന്റെ മുന്നിലേക്ക് നീട്ടി…
“ചാരുലത…പേര് പോലെ തന്നെ എന്തൊരു സുന്ദരി ആണല്ലേ ഇവൾ…ഇവളെ എനിക്ക് വല്ലാ…
“ഡാാാാ….
അലേഷ് പറയുന്നത് മുഴുവൻ ആക്കും മുന്നേ വരുൺ അവന്റെ നേരെ ചീറി…
“ഹേയ് dont shout മാൻ…ശു ശു സുന്ദരി ആണെന്നല്ലെ ഞാൻ പറഞ്ഞുള്ളൂ…..സൊ കൂൾ….
എന്നും പറഞ്ഞുകൊണ്ട് അവൻ മൂന്നാമതൊരു ഫോട്ടോ എടുത്ത്കൊണ്ട് ഫസലിന്റെ നേരെ നീട്ടി…
“ലൈബ…നാല് മാസം കൂടി കഴിഞ്ഞാൽ ലൈബ ഫസൽ ആകേണ്ടവൾ…
എന്ന് പറഞ്ഞുകൊണ്ട് അവൻ മൂവരെയും നോക്കികൊണ്ട് കുടിലത നിറഞ്ഞ ഒരു ചിരി ചിരിച്ചു…
മൂന്ന് പേരും പരസ്പരം ഒന്ന് നോക്കികൊണ്ട് അലേഷിനെ നോക്കി…ദേഷ്യവും തങ്ങളുടെ നിസ്സഹായ അവസ്ഥയും ഓർത്ത് മൂന്ന്പേരും നിശബ്ദതരായിപ്പോയി…
കാര്യം കാണാൻ എന്ത് ചെറ്റത്തരവും ചെയ്യുന്ന വൃത്തികെട്ടവൻ അലേഷ്…
“അപ്പോൾ എങ്ങനെ ഡോക്ടമാരെ കാര്യങ്ങൾ അവരെ ഞങ്ങൾ ഇങ്ങോട്ട് വരുത്തണോ അതോ നിങ്ങൾ ആയിട്ട് കാര്യങ്ങൾക്ക് സമ്മതിക്കുന്നോ….?!!??
അവരുടെ നിസ്സഹായതയെ മുതൽ എടുത്ത് കൊണ്ട് അലേഷ് ചോദിച്ചു…
ഒരു വശത്ത് അവനെ ജീവനോടെ ചുട്ടുകരിച്ചു കൊല്ലാൻ ഉള്ള ദേഷ്യം കൊണ്ടും മറുവശത്ത് തങ്ങളുടെ പാതിയെ ഓർത്തുളള വേവലാതി കൊണ്ടും മൂവരുടെയും വായടഞ്ഞു പോയിരുന്നു…
പക്ഷെ അവൻ പറയുന്ന ചെറ്റത്തരത്തിന് കൂട്ട് നിൽക്കാനും പറ്റില്ല…പക്ഷെ അവൻ കളി പഠിച്ചവൻ ആണ്…സൂക്ഷിച്ചു കളിച്ചാൽ ഇവിടെ നിന്നും രക്ഷപെടാം….
വരുൺ മനസ്സിൽ കുറിച്ചിട്ടു…
“Noo അവരെ ഒന്നും ചെയ്യരുത്… ഞങ്ങൾക്ക്…ഞങ്ങൾക്ക് സമ്മതം ആണ്……
പെട്ടെന്ന് വരുൺ പറഞ്ഞു….
പ്രതീക്ഷിച്ചത് കേട്ടത് പോലെ അഹാനയുടെയും അലേഷിന്റെയും ജെയ് യുടെയും മുഖം തിളങ്ങി…
“നാളെ…നാളെ ഉച്ചക്ക് heart plantation നടക്കണം.. ഇന്ന് വരെ ആരും ചെയ്തിട്ടില്ലാത്ത heart plantation…!!
*മനുഷ്യ ഹൃദയം മൃഗങ്ങളിലേക്ക് മാറ്റുന്ന heart plantation…!!* കൂടെ നിന്നാൽ നിങ്ങൾക്ക് ലാഭം മാത്രമേ ഉണ്ടാവുകയുള്ളൂ….മറിച് ആണേൽ..നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളൂ….
കൂർത്ത മുഖത്തോടെ അവരെ മാറിമാറി നോക്കികൊണ്ട് അഹാന പറഞ്ഞു….
അവളോട് മറിച് ഒന്നും പറയാതെ അവൾ പറഞ്ഞതിന് സമ്മതത്തോടെ തലയാട്ടാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളു….
▪️▪️▪️▪️▪️
“സൂര്യാ….
ഡോക്ടർ ഷിറിനോട് എല്ലാകാര്യങ്ങളും പറഞ്ഞു ഡ്രിപ് ഇട്ട ക്ഷീണത്തിൽ ചെറുതായി ഒന്ന് മയങ്ങിയതായിരുന്നു സൂര്യ…
പെട്ടെന്ന്,,,ആരോ അരികെ നിന്ന് വിളിക്കുന്നത് കേട്ടപ്പോൾ അവൻ കണ്ണുകൾ തുറന്നു…
മുന്നിൽ മിത്രയെ കണ്ട് അവൻ എഴുന്നേൽക്കാൻ ആഞ്ഞപ്പോൾ മിത്ര അവനെ തടഞ്ഞു…
“ഹേയ്…വേണ്ട കിടന്നോ ഞാൻ ഇവിടെ ഇരുന്നോളാം…
കിടക്കയിൽ നിന്നും എഴുന്നേറ്റ് ഇരിക്കാൻ ആഞ്ഞ അവനെ തടഞ്ഞു കൊണ്ട് മിത്ര അവനരികിൽ ഇരുന്നു…
ചുവപ്പ് നിറത്തിൽ ഉള്ള ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം…അതിൽ അവൾ അതീവ സുന്ദരിയായിരുന്നു…പക്ഷെ,,അവളുടെ മുഖത്ത് ഒരു വിഷാദചായയായിരുന്നു സൂര്യക്ക് കാണാൻ പറ്റിയത്…
തന്റെ വേണ്ടപ്പെട്ടവർക്ക് എന്തോ പറ്റിയത് പോലെ…!
“സൂര്യാ…മുകളിൽ നിന്ന് കനത്ത പ്രഷർ ആണ് വരുന്നത്…Sp കലിയെടുത്തു നിൽക്കുകയാണ്..മീഡിയ ആണെങ്കിൽ ഇരിക്കപൊറുതി ഇല്ലാതെ ഉണ്ടാക്കുന്നത് പല വാർത്തകൾ ആണ്….ഇപ്പോൾ ഞങ്ങൾ പോലീസ്കാർ അവരെ കിഡ്‌നാപ് ചെയ്യാൻ സഹായിക്കുക ആണെന്ന് വരെ എത്തി……ദിവസങ്ങൾ പലതായി ഇവിടെ അന്വേഷണം നടത്താൻ തുടങ്ങിയിട്ട്….ഇനി ഇവിടെ യാതൊരു വിധത്തിൽ ഉള്ള അന്വേഷണം നടത്തിയിട്ട് ഒരു കാര്യവുമില്ല……ഋഷി പറഞ്ഞത് പ്രകാരം ഇതിന് പിന്നിൽ അവർ ഡോക്ടർമാർ ആണെങ്കിൽ തന്നെ അത് തെളിയിക്കാൻ മാത്രം നമ്മുടെ പക്കൽ തെളിവുകൾ ഒന്നുമില്ല……….ഇനി ഒരൊറ്റ മാർഗം മാത്രമേ നമുക്ക് മുമ്പിൽ ഉള്ളൂ….
*Go to bangalore….!!*
___________________
*സ്നേഹതീരം വീട്*
സിദ്ധു മിസ്സിംഗ് ആയതിൽ പിന്നെ ശ്രീജ തളർന്നു എപ്പോഴും ഒരേ കിടപ്പ് തന്നെയാണ്…രവിചന്ദ്രൻ അവളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കുമെങ്കിലും അദ്ദേഹത്തിന്റെയും മനസ്സിൽ ഒരു സങ്കടകടൽ ഇരമ്പുകയാണ്….
ആണുങ്ങൾ കരയാൻ പാടില്ലല്ലോ…! അത്കൊണ്ട് മാത്രം ശ്രീജയുടെ മുമ്പിൽ കരയാതെ പിടിച്ചു നിൽക്കും…പലപ്പോഴും രവി നിർബന്ധിചാൽ മാത്രം വല്ലതും കഴിക്കും അതാണ് അവരുടെ അവസ്ഥ…
സിതാര മുഴുവൻ സമയവും അമ്മയുടെയും പ്രിയയുടെയും കൂടെ തന്നെയാണ്….രവി നിർബന്ധം പിടിച്ചാൽ മാത്രം അവൾ കോളേജിൽ പോകും…
*പ്രിയ…* പാതി തകർന്ന മനസ്സും ഉടലുമായി ഓരോ ദിവസവും തള്ളി കഴിയുന്നു…തന്റെ വിധിയെ പഴിച്ചുകൊണ്ട്…അവളുടെ വീട്ടിൽ നിന്നും മോഹനും സോജയും അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ട്പോകാൻ വന്നെങ്കിലും അവൾ കൂട്ടാക്കിയില്ല…
അവൾക്ക് സൂര്യയിൽ ഒരു ഉറപ്പ് ഉണ്ട്…ഇന്നല്ലേൽ നാളെ തന്റെ സിദ്ധുവിനെ സൂര്യ കണ്ട് പിടിക്കും എന്ന്…അതിമ്മേൽ ശ്രീജയെയും രവിയെയും സിതാരയെയും അവൾ ആശ്വസിപ്പിക്കും…
▪️▪️▪️▪️
അപ്രതീക്ഷിതമായി സൂര്യയുടെ മുറിയിൽ കയറി അവന്റെ വസ്ത്രങ്ങൾ ഓരോന്നും അടുക്കി വെക്കുമ്പോഴാണ് പ്രിയയുടെ കയ്യിൽ ഒരു ഡയറി തടഞ്ഞത്…
ഡയറി കയ്യിൽ എടുത്ത് അതിലെ ഓരോ പേജും മറിചപ്പോൾ അതിൽ എഴുതിയ ഓരോ വരികളും കണ്ട് അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പ്രയാസം തോന്നി….
പക്ഷെ…! അതിനെ ഒക്കെ അസ്ഥാനത്താക്കി കൊണ്ട് ഡയറിയുടെ അകത്തു നിന്നും അവൾക്ക് തന്റെ ഒരു ഫോട്ടോയും കിട്ടി….!
താൻ കോളേജിൽ പഠിക്കുന്ന സമയത്ത് സൂപ്പർ സീനിയർ ആയിരുന്ന സൂര്യയുടെ ആരാധനാപാത്രമായിരുന്നു കോളേജിലെ മിക്ക പെൺകുട്ടികളും…മികച്ച ഫുട്ബോൾ പ്ലയെറും ആരെയും ആകർഷിക്കുന്ന അവന്റെ ഭംഗിയും കാരണം അവനെ ആഗ്രഹിക്കാത്ത പെൺകുട്ടികൾ വിരളമായിരുന്നു കോളേജിൽ…എന്തിന് ഈ താൻ വരെ സൂര്യയുടെ ഒരു ഫാൻ ആയിരുന്നു…!
പക്ഷെ ആർക്കും പിടികൊടുക്കാതെ സൂര്യ എല്ലാവരെയും ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കുകയാണ് ചെയ്യാർ….
പക്ഷെ…..ഇപ്പോൾ ഇതിൽ കണ്ടതിന് ഒക്കെ അർഥം അവൻ എന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നല്ലേ….കോളേജ് ഫേമസ് സ്റ്റാർ ഫുട്ബോൾ പ്ലയെർ സൂര്യക്ക് എന്നോടായിരുന്നു പ്രണയം എന്നല്ലേ….!!!
അവൾ തലക്ക് അടിയേറ്റത് പോലെ മരവിച്ചു നിന്നു ….ഒന്ന് ഉറക്കെ കരയണം എന്ന് തോന്നി അവൾക്ക് …ദൈവമേ എന്തിന് ഇങ്ങനെ ഒരു വിധി….!
ഏറെ സ്നേഹിച്ച പ്രിയ ഭർത്താവ് എവിടെയാണോ എന്ത് പറ്റിയെന്നോ അറിയാതെ…
മറ്റൊരു ഭാഗത്ത് ഭർത്താവിന്റെ അനിയൻ തന്നെ സ്നേഹിച്ചിരുന്നു എന്ന്…!
*കുറച്ച് ദിവസങ്ങൾക്ക് ശേഷം…*
ബാംഗ്ലൂർ നഗരത്തിലെ തിരക്കേറിയ ഒരു പകൽ…
നഗരത്തിലെ കണ്ണായ ഭാഗത്ത് തന്നെ സ്ഥിതി ചെയ്യുന്ന st.thomas ഹോസ്പിറ്റലിന്റെ മുന്നിൽ കുറച്ച്മാറി പുറത്ത് കാറിൽ അക്ഷമയോട് ഇരിക്കുകയാണ് സൂര്യയും മിത്രയും…
പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്തു വന്ന si അരുൺ കാറിന്റെ അടുത്തേക്ക് വന്ന് ഗ്ലാസിൽ തട്ടി…അരുണിനെ കണ്ട മിത്ര പെട്ടെന്ന് ഗ്ലാസ് താഴ്ത്തി…
“മാഡം…അലേഷ് ഇപ്പോൾ ഹോസ്പിറ്റലിൽ തന്നെ ഉണ്ട്…പിന്നെ ഡോക്ടർ പീറ്റർ ഇല്ല എന്നാണ് അന്വേഷിച്ചപ്പോൾ പറഞ്ഞത്…കൂടുതൽ സമയം അവിടെ നിൽക്കാൻ പറ്റിയില്ല..പെട്ടെന്ന് തന്നെ ഇറങ്ങി…
അരുൺ പറഞ്ഞത് കേട്ട് മിത്ര കോഡ്രൈവിംഗ് സീറ്റിൽ ഇരുന്ന സൂര്യയെ ഒന്ന് അർഥഗർഭമായി നോക്കി…
അതിന് മറുപടിയായി അവളെ നോക്കി സൂര്യ ചെറുതായി ഒന്ന് ചിരിച്ചു..
“ഒക്കെ അരുൺ,താൻ ഒരു കാര്യം ചെയ്യൂ…ഇവിടെ തന്നെ നിൽക്കണം…അലേഷ് ഇവിടെ നിന്നും പുറത്തേക്ക് പോകുന്നുണ്ടേൽ എനിക്ക് അപ്പോൾ തന്നെ ഇൻഫർമേഷൻ തരണം…
“ഒക്കെ മാഡം…
■□■□■□■□■□
രാത്രിയുടെ രണ്ടാം യാമം പുലർന്നു…അതിന് വേണ്ടി കാത്ത് നിന്ന സൂര്യയും മിത്രയും പതിയെ പുറത്തേക്ക് ഇറങ്ങി…
ഇരുളിനെ കീറിമുറിച്ചുകൊണ്ട് ബീച്ചിന്റെ അടുത്തുള്ള ബിൽഡിങ്ങിനെ ലക്ഷ്യമാക്കി സൂര്യയുടെ ബൈക്ക് ചീറിപാഞ്ഞു…
അരുൺ കൊടുത്ത ഇൻഫർമേഷൻ പ്രകാരം അലേഷ് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ ഉടനെ അവന്റെ പിറകെ തന്നെ പോയ സൂര്യയും മിത്രയും അവനെ പിന്തുടർന്ന് എത്തിയപ്പോൾ അവരുടെ അനുമാനം ശരിയാക്കുന്ന വിധത്തിൽ തന്നെ ബീച്ചിന്റെ അടുത്തുള്ള ബിൽഡിങ്ങിലേക്ക് ആയിരുന്നു അവന്റെ പോക്ക്…വിജനമായ ബീച്ചും അതിന് അടുത്തുള്ള ബിൽഡിങ്ങും അവരുടെ ഉള്ളിലെ സംശയങ്ങൾ കൂടുതൽ ബലപ്പെടുത്തി…
അരുണിനെ അവിടെ ആക്കി,,എങ്ങനെ എങ്കിലും ആ ബിൽഡിങ്ങിലേക്ക് കയറാൻ വേണ്ടി ഇരുവരും രാത്രി വരെ കാത്തിരുന്നതാണ്…
അൽപനേരത്തെ യാത്രക്ക് ഒടുവിൽ ബീച്ച് റോഡിൽ സൂര്യയുടെ ബൈക്ക് എത്തി…അവിടെ ഇരുവരെയും കാത്ത് അരുൺ ഉണ്ടായിരുന്നു…
“അരുൺ അവൻ അവിടെ നിന്ന് പുറത്തെക്ക് പോയിട്ടില്ല എന്ന് ഉറപ്പല്ലേ…??
“അതെ മാഡം…അലേഷ് വൈകുന്നേരം ഇവിടേക്ക് വന്നതിന് ശേഷം പിന്നെ പുറത്തേക്ക് പോയിട്ടില്ല… ഞാൻ ശ്രദ്ധിച്ചിരുന്നു…പിന്നെ അത് കൂടാതെ ഒരു ന്യൂ മോഡൽ ബെൻസ് കാർ അങ്ങോട്ടേക്ക് പോയിരുന്നു…ആ കാറും ഇത് ഇവിടെ നിന്നും പോയിട്ടില്ല…
അരുൺ പറഞ്ഞത് കേട്ട് സൂര്യ കയ്യിലെ വാച്ചിലേക്ക് നോക്കി…സമയം 2.15 pm ആകാൻ ഇനി രണ്ട് മിനുട്ട് മാത്രം ബാക്കി…!
“ഒക്കെ…പിന്നെ അരുൺ പറഞ്ഞത് ഓർമ ഉണ്ടല്ലോ…താൻ ഇവിടെ പുറത്ത് തന്നെ ഉണ്ടാകണം….!!
“ഒക്കെ മാഡം…”
പിന്നെ അധികനേരം അവിടെ നിൽക്കാതെ സൂര്യയും മിത്രയും ബൈക്ക് അരുണിനെ ഏൽപ്പിച്ചു ബിൽഡിങ്ങിനെ ലക്ഷ്യമാക്കി നടന്നു…
പൂർണമായും ഇരുട്ടിൽ മുങ്ങി നിൽക്കുന്ന ആ പടുകൂറ്റൻ കെട്ടിടം പഴയ കഥകളിൽ വായിച്ച ഗോസ്റ്റ് ഹൗസ് പോലെ ഇരുവർക്കും തോന്നി…
അടുത്ത് എത്തുന്നെനെ ആ ബിൽഡിങ് ഡോക്ടർമാരുടെ സകല രഹസ്യങ്ങളും ഉറങ്ങുന്ന ബിൽഡിങ് ആയി തോന്നി…
നാല്ഭാഗവും കനത്ത മതിലുകൾ ചേർന്ന അവിടേക്ക് കയറാൻ ഉള്ള മാർഗം നോക്കി രണ്ട് പേരും അതിന് ചുറ്റും ഒന്ന് വലം വച്ചു…
അതിന്റെ പിറകിൽ ആരും ശ്രദ്ധിക്കാത്ത ഒരിടം എത്തിയപ്പോൾ ഇരുവരും മതിലിൽ വലിഞ്ഞു കയറി…അനുഭവമുള്ളത് കൊണ്ട് സൂര്യ പട്ടിയോ മറ്റോ ഉണ്ടോ എന്ന് നോക്കി ശ്രദ്ധയോടെ താഴേക്ക് ചാടി…പിറകെ തന്നെ മിത്രയും…
വളരെ ശ്രദ്ധയോടെ ഇരുവരും കൈകളിൽ തങ്ങളുടെ തോക്ക് മുറുകെ പിടിച്ചു കൊണ്ട് മുൻപോട്ട് നടന്നു…
എന്നാൽ അടുത്ത നിമിഷം പിറകിൽ നിന്ന് ആരോ തോണ്ടിയതും പിറകിലെക്ക് തിരിഞ്ഞ ആ നിമിഷം തന്നെ രണ്ട് പേരുടെയും തലക്ക് ശക്തമായ അടി കിട്ടിയിരുന്നു…!!!
നിമിഷനേരം കൊണ്ട് തന്നെ ഇരുവരുടെയും ബോധം മറഞ്ഞു…
●○●○●○●○●○
തലക്ക് ഒരു മന്ദത അനുഭവപ്പെട്ടപ്പോൾ സൂര്യ പതിയെ കണ്ണുകൾ തുറന്നു…
പെട്ടന്ന് മിത്രയെ കുറിച്ചുള്ള ഓർമ വന്നതും അവന്റെ കണ്ണുകൾ ചുറ്റും പാഞ്ഞു…
തന്റെ കാലിന്റെ ഭാഗത്തായി എന്തോ തട്ടിയതും അവന്റെ കൈകൾ പോക്കറ്റിലേക്ക് നീണ്ടു…ഫോണും കയ്യിൽ കരുതിയ തോക്കും മിസ്സ് ആയിരിക്കുന്നു… എന്തിന് കയ്യിലെ വാച് വരെ മിസ്സ് ആയിരുന്നു…ഇരച്ചു കയറിയ ദേഷ്യത്തെ അടക്കി നിർത്തി അവൻ തന്റെ കാലിന്റെ താഴെ കിടക്കുന്ന മിത്രയെ തട്ടി വിളിച്ചു…
ചെറിയ ഒരു ഞരക്കത്തോടെ മിത്ര കണ്ണുകൾ വലിച്ചു തുറന്നു…
തലയിൽ കൈവച്ചു കൊണ്ട് അവൾ പതിയെ എഴുന്നേറ്റു…എന്നാൽ പെട്ടെന്ന് തന്നെ അവൾ വീഴാൻ പോയതും സൂര്യ അവളെ താങ്ങി നിർത്തി…
പക്ഷെ…!പെട്ടെന്നുള്ള വീഴ്ചയായതിനാൽ സൂര്യയ്ക്ക് അവളുടെ അൽപഭാരം താങ്ങാൻ പറ്റിയില്ല…!!
അത്കൊണ്ട് തന്നെ അവളെയും കൊണ്ട് അവൻ തറയിലേക്ക് മലർന്നടിച്ചു വീണു…സൂര്യ താഴെയും മിത്ര അവന്റെ മുകളിലുമായി വീണുകിടന്നു…നിമിഷ നേരം കൊണ്ട് എല്ലാം സംഭവിച്ചിരുന്നു…!
പെട്ടെന്ന് രണ്ട് പേരും കണ്ണുകൾ തുറന്നപ്പോൾ ഒരുവേള ഇരുവരുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു…
പെട്ടെന്ന് തന്നെ സൂര്യ അവളിൽ നിന്നും നോട്ടം വെട്ടിച്ചുകൊണ്ട് അവളെ തന്റെ മുകളിൽ നിന്നും അടർത്തി മാറ്റി…
എന്നാൽ അടുത്ത നിമിഷം അവൻ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു നടന്നത്…!!!
പെട്ടെന്ന് മിത്ര അവന്റെ മുകളിലേക്ക് ചാഞ്ഞുകൊണ്ട് അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു…
പ്രതീക്ഷിക്കാതെ മിത്രയുടെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തനത്തിൽ ഒന്ന് വിറച്ചുകൊണ്ട് സൂര്യ അവളെ തന്റെ മുകളിൽ നിന്ന് മാറ്റാൻ ശ്രമിച്ചു…എന്നാൽ മിത്ര പിടിവിടാതെ അവനെ ശക്തമായി പിടിച്ചു വെച്ചുകൊണ്ട് അവന്റെ ചുണ്ടുകളിൽ ദീർഘമായി ചുംബിച്ചു…ആദ്യം കുതറി കൊണ്ടിരുന്ന സൂര്യയും പതിയെ അതിൽ ലയിച്ചു ചേർന്നു….
ശ്വാസം വിലങ്ങിയപ്പോൾ ഒരു കിതപ്പോടെ മിത്ര അവന്റെ മുകളിൽ നിന്നും പതിയെ വിട്ട് മാറി… എന്തോ പറയാൻ ആഞ്ഞ സൂര്യയുടെ ചുണ്ടുകളിൽ കൈവച്ച് കൊണ്ട് അവൾ പതിയെ പറഞ്ഞു…
*”I love you SOORYA…!!*
ഒരു ദിവസമേ കൂടെ നിന്നുള്ളൂ എങ്കിലും സിംഹത്തിന്റെ കൂടെയാ നിന്നത്…!
ഇതൊക്കെ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ നമുക്ക് ഒരാൾക്ക് മതി ജോലി…ഒന്നുകിൽ ഞാൻ റിസെൻ ചെയ്യാം…അല്ലെങ്കിൽ സൂര്യയ്ക്ക് റിസെൻ ചെയ്യാം…രണ്ട് പേരിൽ ഒരാൾക്ക് മതി ജോലി..!
ഇനി അങ്ങോട്ട് സമാധാനത്തോടെ എനിക്ക് നിന്റെ കൂടെ ജീവിക്കണം..!”
സൂര്യയുടെ കണ്ണുകളിൽ നോക്കി അത്രയും പറഞ്ഞു നിർത്തി മിത്ര പെട്ടെന്ന് അവനിൽ നിന്നും എഴുന്നേൽക്കാൻ ആഞ്ഞു…
എന്നാൽ ഇത്തവണ അവൻ അവളെ കൂടുതൽ ശക്തിയോടെ തന്റെ മുകളിലേക്ക് വലിച്ചുകൊണ്ട് അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു…
അതൊരു ദീർഘ ചുംബനമായി മാറാൻ അധിക നേരം എടുത്തില്ല…!അവളിൽ ഒരു സൂര്യനായി അവൻ പടർന്നു കയറി…!!
അവിടെ പുതിയ ഒരു പ്രണയത്തിന്റെ തുടക്കം ഉണ്ടാവുകയായിരുന്നു…!!
വൈകിയ നേരം തന്നിലേക്ക് *പ്രണയദൂത്❤️* മായി വന്ന പെണ്ണിനെ അവൻ തന്റെ പാതിയായി സ്വീകരിക്കാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും തീരുമാനം എടുക്കുകയായിരുന്നു !!
പെട്ടെന്ന്…!!അവർ ഉണ്ടായിരുന്ന റൂമിന്റെ പുറത്ത് നിന്നും ആരുടെയോ സംസാരം കേട്ട് രണ്ട് പേരും ജാഗ്രതരായി…
“എടാ തന്ന ജോലി പെട്ടെന്ന് തീർക്കാൻ നോക്ക്…ബോസ്സ് പെട്ടെന്ന് തീർത്തിട്ട് ചെല്ലാൻ പറഞ്ഞു…
“ശരി ശരി…!
ആദ്യത്തെ ആളോട് അത് പറഞ്ഞുകൊണ്ട് രണ്ടാമൻ മുറിയുടെ അകത്തെക്ക് വാതിലിന്റെ സൈഡിൽ ഉള്ള ചെറിയ ഹോളിലൂടെ ഒരു പൈപ്പ് കടത്തി വിട്ടു…
അടുത്ത നിമിഷം പുറത്ത് വലിയ ശബ്ദവും അതിന്റെ കൂടെ തന്നെ മുറിക്കകത്ത് മുഴുവനും പുക നിറയുന്നത് കണ്ടതും സൂര്യയുടെ ഉള്ളിൽ ഒരു അപായമണി മുഴങ്ങി…!
“മിത്രാ….!! ശ്വസിക്കരുത്…വിഷപുകയാണ്…
രണ്ട് പേരും കൈകൊണ്ട് വായും മൂക്കും പൊത്തിപിടിച്ചു കൊണ്ട് വാതിലിന്റെ അടുത്തേക്ക് ഇഴഞ്ഞു നീങ്ങി…
അതിന്റെ അടിയിൽ കൂടി ഉള്ള നേരിയ ഹോൾസിലൂടെ വരുന്ന ചെറിയതോതിലുള്ള വായു അവർ ആഞ്ഞു വലിച്ചു…
വിഷപുക ശരീരത്തിൽ തട്ടി രണ്ട് പേരുടെയും ശരീരം ചൊറിച്ചൽ വരാൻ തുടങ്ങിയിരുന്നു…!
ഇരുവരും പരസ്പരം ദേഹം ചൊറിഞ്ഞു..അതിന്റെ പ്രതിഫലം എന്നൊണം രണ്ട് പേരുടെയും ശരീരം ചുവന്നു തിണിർത്തു…
ശ്വാസം കിട്ടാതെ ചത്തു പോകും എന്നായപ്പോൾ കുടൽമാല പറിഞ്ഞു പോകുന്ന വിധത്തിൽ മിത്ര ഒന്ന് ഓക്കാനിച്ചു…
സൂര്യയുടെ അവസ്ഥയും മറിച്ചായിരുന്നില്ല…
ശുദ്ധവായു കിട്ടാതെ മരിച്ചു പോകും എന്ന അവസ്ഥയിൽ രണ്ട് പേരും ശ്വാസം അടക്കി പിടിച്ചു നിന്നു…
കുറച്ച് സമയം കഴിഞ്ഞു പുറത്ത് നിന്നവനിൽ രണ്ടാമൻ ഹോൾസിൽ നിന്ന് പേപ് എടുത്തു മാറ്റി…
ആ കുറച്ച് സമയം കൊണ്ട് തന്നെ ആ മുറി മുഴുവനും വിഷപുക പരന്നിരുന്നു….
അൽപ്പം ശുദ്ധവായുവിനായി രണ്ട് പേരും വാതിലിന്റെ അടിയിൽ തല വെച്ച് ശ്വാസം ആഞ്ഞു വലിച്ചു..
പുറത്ത് നിന്നും അകന്ന് പോകുന്ന കാലടി ശബ്ദം കേട്ടപ്പോൾ രണ്ട് പേരും ശ്വാസം ആഞ്ഞുവലിച്ചു…
ഏറെ സമയത്തിന് ശേഷം വീണ്ടും പുറത്ത് നിന്ന് രണ്ട് പേരുടെ സംസാരം കേട്ടപ്പോൾ രണ്ട് പേരും ചെവികൂർപ്പിച്ചു…
“ചത്തിട്ടുണ്ടാകും…നീ പോയി എടുത്തോണ്ട് വാ രണ്ടിനെയും…ഹ്മ്മ് ഹ്മ്മ് പെട്ടെന്ന് നോക്ക്…
എന്ന് പറയലും അടുത്ത നിമിഷം വാതിൽ തുറക്കുന്നത് പോലെ തോന്നിയതും സൂര്യയും മിത്രയും ക്ഷണനേരം കൊണ്ട് പിറകിലെക്ക് നീങ്ങി ചത്തത് പോലെ കിടന്നു…
പെട്ടെന്ന് ഒരുവൻ അകത്തെക്ക് വന്നു…അവന്റെ കൈകളിൽ അവരുടെ ബോഡി കൊണ്ട് പോകാൻ വേണ്ടിയുള്ള ട്രോളി ഉണ്ടായിരുന്നു…
പെട്ടെന്ന് അകത്തേക്ക് വന്നവൻ സൂര്യയുടെ മൂക്കിൽ കൈവെച്ച് കൊണ്ട് എന്തോ സംശയം തോന്നിയത് പോലെ പുറത്തെക്ക് നോക്കിയതും കണ്ണുകൾ ചെറുതായി തുറന്ന സൂര്യ ഞൊടിയിടയിൽ ചാടി എഴുന്നേറ്റു കൊണ്ട് വലത് കൈപത്തി ഉയർത്തി അവന്റെ കഴുത്തിൽ ആഞ്ഞു വെട്ടി…അതെസമയം അവൻ തന്റെ ഇരുകൈകൾ കൊണ്ടും അവന്റെ തല പിടിച്ചു ഒരു വശത്തെക്ക് ചെരിച്ചു…ഒന്ന് എതിർക്കാൻ പോലും കഴിയാതെ ഒരു നേരിയ ശബ്ദം മാത്രം അവനിൽ നിന്ന് ഉണ്ടായി.പിന്നെ ഒരു പിടച്ചിലോടെ അവന്റെ ബോധം മറയുകയും ചെയ്തു…
കണ്ണ് പൂട്ടി തുറക്കുന്ന നേരം കൊണ്ട് എല്ലാം സംഭവിച്ചിരുന്നു…
അകത്തെ ശബ്ദം കേട്ട് അപ്പോഴേക്കും പുറത്ത് നിന്നവൻ പാഞ്ഞു വന്നു…
അതെ സമയം തന്നെ എഴുന്നേറ്റ മിത്ര പിന്നിൽ നിന്ന് അവനെ അടിച്ചു വീഴ്ത്തി……ശേഷം അവർ ഇരുവരും ചേർന്ന് അവർ കൊണ്ട് വന്ന അതെ ട്രോളിയിലേക്ക് തന്നെ അവരെ കിടത്തി…ശേഷം അവരുടെ ഡ്രെസ്സിൽ സേർച്ച് ചെയ്‌തപ്പോൾ കിട്ടിയ കൈതോക്ക് ഇരുവരും പാന്റ്സിന്റെ പോക്കറ്റിൽ തിരുകി…
പതിയെ റൂമിന് വെളിയിലേക്ക് ഇറങ്ങിയ ഇരുവരും ജാഗ്രതയോടെ പുറത്തെക്ക് ഇറങ്ങാൻ ഉള്ള മാർഗം നോക്കി നടന്നു…ഒടുവിൽ പുറത്ത് തോക്കും കയ്യിൽ പിടിച്ചു കാവൽ നിൽക്കുന്നവന്റെ കണ്ണ് വെട്ടിച്ചു കൊണ്ട് ഇരുവരും പുറത്തെക്ക് പാഞ്ഞു…
രക്ഷപെട്ട ആശ്വാസത്തോടെ വിശാലമായി പരന്നുകിടക്കുന്ന കടലിലേക്ക് ഇരുവരും ഓടിപോയി…
സൂര്യൻ ഉദിച്ചു വരുന്നതെയുള്ളൂ…അത്കൊണ്ട് തന്നെ ചുറ്റും ഇരുട്ട് തന്നെയായിരുന്നു…
വിഷപുക ദേഹത്ത് പതിഞ്ഞപ്പോൾ ഉണ്ടായ ചൊറിച്ചിലിൽ ഇരുവരുടെയും ദേഹം ചുവന്നു തുടുത്തിരുന്നു…അതിൽ നിന്നും രക്ഷ നേടാനായി ഇരുവരും കടലിൽ നീന്തി തുടിച്ചു….
ഒടുവിൽ തളർന്നുകൊണ്ട് വസ്ത്രങ്ങൾ ആറാൻ വച്ച്കൊണ്ട് ഇരുവരും അവിടെ മലർന്ന് കിടന്നു…
അതോടെ സൂര്യയ്ക്കും മിത്രയ്ക്കും ഒരു കാര്യം മനസ്സിലായി… തങ്ങൾ വിചാരിക്കുന്നത് പോലെ അവിടെ എളുപ്പത്തിൽ കയറാൻ പറ്റില്ല…ഒരുപാട് സെക്യൂരിറ്റികൾ ഉണ്ട്…ഇവിടെ ജയിക്കാൻ വേണ്ടത് ശക്തിയല്ല…മറിച് *ബുദ്ധിയാണ്…* വേണ്ടത്…!!
തുടരും….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
പ്രാണ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission