പ്രണയദൂത് – Part 3

6897 Views

pranayadoothu novel aksharathalukal

✒️പ്രാണ

എത്ര പെട്ടെന്നാണ് സന്തോഷവും കളി ചിരി തമാശകളും ഉണ്ടായ ഇന്നലെ വിവാഹം നടന്ന *സ്നേഹതീരം* വീട് സങ്കടക്കടലിൽ മുങ്ങിപോയത്….!!!

ഓരോന്ന് ഓർക്കും തോറും സൂര്യക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല…ഒരു തേങ്ങൽ അവനിൽ നിന്ന് അറിയാതെ പുറത്ത് വന്നുപോയി…

പാടില്ല…താൻ ഒരു പോലീസ് ഓഫീസർ ആണ്..തന്റെ വീട്ടുകാർക്ക് ആശ്വാസം ആകേണ്ടത് താൻ ആണ്..തന്റെ അമ്മയ്ക് പ്രതേകിച്ചും….

ആ ചിന്തയിൽ അവൻ ബോധവാനായി…

☆☆☆☆☆☆☆

*same day night 8.45 pm*

പല വർണത്തിലും വ്യത്യസ്ത മോഡലിലുമുള്ള അലങ്കാര ബൾബുകൾകൊണ്ടും വിവിധ തരത്തിലുള്ള പൂക്കൾ കൊണ്ടും തിളങ്ങി നിൽക്കുന്ന പന്തലുകളും മറ്റും പണത്തെയും ആഡംബരത്തെയും എടുത്ത് കാട്ടി….

അതിനേക്കാൾ ഇരട്ടി തിളങ്ങി നിൽക്കുന്ന സ്റ്റേജിൽ,നിറഞ്ഞ ചിരിയോടെ നവമിഥുനങ്ങളായ വരുണും ചാരുവും ക്ഷണിക്കപ്പെട്ട് എത്തിയ അതിഥികളുമായി സംസാരത്തിലാണ്…ഓരോ ആളുകളും അങ്ങോട്ടേക്ക് പോകുകയും വരുകയും ചെയ്തുകൊണ്ടേയിരുന്നു…

കോഡ് ഡ്രസ് ധരിച്ച പയ്യന്മാർ വരുന്നവർക്ക്‌ കൂൾഡ്രിങ്ക്‌സ് കൊടുക്കുന്ന ഓട്ടപ്പച്ചലിലാണ്….വലിയ ശബ്ദത്തോടെയുള്ള പാട്ടും മറ്റുമായി ആകെ ശബ്ദമയം….

സിറ്റിയിലെ സമ്പന്നനായ ശ്രീറാംഉണ്ണിത്താന്റെ മകൻ വരുണിന്റെയും സിറ്റിയിലെ മറ്റൊരു സമ്പന്നനായ kd ഗ്രൂപ്‌സിന്റെ ഓണർ നകുലിന്റെ മകൾ ചാരുലതയുടെയും വിവാഹ റിസപ്ഷൻ ആണ് നടക്കുന്നത്….

ആഡംബരത്തിന് ഒട്ടും കുറവില്ലാതെ വലിയ ഒരു പാർട്ടി തന്നെയാണ് ഒരുക്കിയിരുന്നത്…

“വരുൺ,തന്റെ കോളേജ് ഫ്രണ്ട്‌സ് ആരും വന്നില്ലേ…കണ്ടില്ലല്ലോ…”

ഒരു വിധം ആൾക്കാർ ഒക്കെ ഫുഡ് കഴിക്കാനായി നീങ്ങിയപ്പോൾ ചാരു വരുണിനോട് ചോദിച്ചു…

“അത് ചാരു…..

പെട്ടെന്ന് വരുണിന്റെ ഫോൺ റിങ് ചെയ്തു…

“ചാരു…പ്ലീസ് one second

എന്നും പറഞ്ഞു വരുൺ ഫോൺ കയ്യിൽ പിടിച്ചു കുറച്ചുമാറി നിന്നു…പാട്ടിന്റെ ശബ്ദവും മറ്റും കൂടി ആയതുകൊണ്ട് വരുൺ കുറച്ചൂടെ മാറി ഗാർഡൻ ഏരിയയിലേക് നീങ്ങി…

അപ്പോഴേക്കും ചാരുവിന്റെ അടുത്തേക്ക് കുറച്ചു പേർ വന്നു…വരുണിൽ നിന്നും ശ്രദ്ധ മാറ്റി അവൾ അവരിലേക്ക് തിരിഞ്ഞു…

ഈ സമയം വരുൺ ഫോൺ അറ്റൻഡ് ചെയ്യാൻ ആഞ്ഞപ്പോൾ റിങ് നിന്നു…

വീണ്ടും കാൾ വന്നു അറ്റൻഡ് ചെയ്യാൻ ആഞ്ഞപ്പോൾ പെട്ടെന്ന് പുറകിൽ ഒരു കാൽപെരുമാറ്റം കേട്ട് അവൻ പുറകിലേക് തിരിഞ്ഞു…എന്നാൽ അടുത്ത നിമിഷം അവന്റെ മൂക്കിൽ ശക്തിയായി ഒരു ടവ്വൽ അമർന്നു…ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ ബോധം മറയുമ്പോൾ നേരിയ രീതിയിൽ വെളിച്ചത്തിൽ മുന്നിൽ ഉള്ള ആളെ അവ്യക്തമായി അവൻ കണ്ടു…

നേരത്തെ തനിക്കു കൂൾ ഡ്രിങ്ക്‌സ് കൊണ്ട് തന്ന ഒരു പയ്യൻ…..

☆☆☆☆☆☆☆

രാത്രി ഭക്ഷണവും കഴിഞ്ഞു ബാൽക്കണിയിൽ പ്രിയയോട് സംസാരിക്കാൻ ഒരുങ്ങുമ്പോഴാണ് സൂര്യയുടെ മൊബൈൽ പെട്ടെന്ന് റിങ് ചെയ്തത്…

si അരുൺ ആണ്…അവൻ ഒന്ന് സംശയത്തോടെ ഫോണിലേക്ക് നോക്കി….ശേഷം കാൾ അറ്റൻഡ് ചെയ്തു….

അരുൺ പറഞ്ഞ ഓരോന്നും ഞെട്ടലോടെയാണ് സൂര്യ കേട്ടത്…അവന്റെ മുഖം മുറുകുന്നതും നെറ്റിയിലൂടെ വിയർപ്പ് കണങ്ങൾ ഒഴുകുന്നതും നേരിയ വെട്ടത്തിൽ പ്രിയ കണ്ടു…

ഫോൺ കട്ട് ചെയ്ത് ഒരു നിമിഷം പോലും പാഴാക്കാതെ അവൻ പ്രിയയോട് പിന്നെ സംസാരിക്കാം എന്നും പറഞ്ഞു ദൃതിയിൽ പുറത്തേക്ക് നടന്നു….

ബാൽക്കണിയിൽ കൂടി പുറത്തേക്ക് നോക്കിയപ്പോൾ സൂര്യയുടെ ബൈക്ക് ശരവേഗത്തിൽ ഗേറ്റ് കടന്നു പോകുന്നത് അവൾ കണ്ടു….

☆☆☆☆☆☆☆

“സർ..ദേ ഇങ്ങോട്ടെക് ആണ് കാൾ വന്നപ്പോൾ മാറിയത് എന്നാണ് മിസ്സിങ് ആയ വരുണിന്റെ വൈഫ് പറഞ്ഞത്…അവരുടെ marriage reception ആയിരുന്നു ഇന്ന്…..പാട്ടിന്റെയും മറ്റും ശബ്ദം ഉണ്ടായത് കൊണ്ട് ഇങ്ങോട്ടെക് മാറിനിൽക്കുകയായിരുന്നു…കുറച്ചു സമയം കഴിഞ്ഞിട്ടും ആളെ കാണാത്തപ്പോൾ വന്നു നോക്കിയപ്പോൾ ഫോൺ വീണ് കിടക്കുന്ന കണ്ടു…..

എന്നും പറഞ്ഞു si അരുൺ തന്റെ കയ്യിലെ ഒരു കവറിൽ പൊതിഞ്ഞ ഫോൺ സൂര്യക്ക് കൈമാറി…..

അത് ഒന്ന് നോക്കിയിട്ട് അവൻ അവിടെ ചുറ്റും ഒന്ന് വീക്ഷിച്ചു…സംശയിക്കാൻ തക്ക മറ്റൊന്നും അവന് അവിടെ കണ്ടെത്താൻ പറ്റിയില്ല…ഗാർഡൻ ഏരിയ ആയതുകൊണ്ട് അവിടെ cctvയും ഉണ്ടായിരുന്നില്ല…

പെട്ടെന്ന് അവന് തന്റെ ഏട്ടന്റെ മുഖം മനസ്സിൽ തെളിഞ്ഞു…ഇതേപോലെ അല്ലെങ്കിലും വിവാഹരാത്രിയാണ് ഏട്ടനും മിസ്സിങ് ആയത്…

പെട്ടെന്ന് അവന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി….അവന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ നിറഞ്ഞു…ഫോൺ ചെയ്യാൻ…അരുൺ പറഞ്ഞത് ഒന്നൂടെ അവൻ റിവൈൻഡ് ചെയ്തുനോക്കി…!!

അപ്പോൾ തന്നെ അവൻ അരുണിനെയും കൂട്ടി സമയം കളയാതെ അവിടുന്ന് ഇറങ്ങി…

അവന്റെ ഉള്ളിൽ ഉണ്ടായ സംശയങ്ങൾ ശരി വെക്കുന്ന തരത്തിൽ ആയിരുന്നു വരുണിന്റെ നമ്പറിലെക്ക് വന്ന കാൾ…!!

പക്ഷെ…ഇത്തവണ അവനെ ഞെട്ടിച്ചത് മറ്റൊരു വസ്തുതയായിരുന്നു…വരുണിന്റെ ഫോണിലേക്ക്‌ വന്ന നമ്പറിന്റെ ഉടമ സിദ്ധുവായിരുന്നു….!!

പിറ്റേന്നത്തെ പത്രങ്ങളിലും ടിവി ചാനലുകളിലും ചൂടുള്ള വാർത്തയായി മിസ്സിങ് കേസ് മുൻ നിരയിൽ തന്നെ ഉണ്ടായി….

കേസ് അന്വേഷിക്കാനായി പുതിയ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി….
Acp അനിലിനെ മാറ്റി പുതിയ Acpയെ നിയമിച്ചു……..

Acp മിത്ര…..ഡിപ്പാർട്ട്‌മെന്റിലെ പെൺപുലി… കുറഞ്ഞ കാലയളവിൽ തന്നെ ഏറ്റെടുത്ത കേസുകൾ മുഴുവൻ തെളിയിച്ച ആരെയും കൂസാത്ത പ്രകൃതം…അതായിരുന്നു മിത്രയുടെ പ്രതേകത….

◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆

“സീ മിസ്റ്റർ സൂര്യ…ഇപ്പോൾ രണ്ട് പേരാണ് മിസ്സിങ് ആയിരിക്കുന്നത്…അതും അവരുടെ വിവാഹത്തിന്റെ അന്ന്…!!
ആരാണ് ഇതിന് പിന്നിൽ എന്ന് കണ്ടു പിടിക്കാൻ പറ്റാത്ത വിധം വളരെ വിദഗ്ധമായിട്ടാണ് രണ്ട് പേരുടെയും മിസ്സിങ് നടന്നിട്ടുള്ളത്…ഒരു തെളിവുകൾ പോലും ഇത് ചെയ്തവരുടെ പിറകെ ഇല്ലാതിരിക്കാൻ വേണ്ടി സമീപത്തെ cctv കൾ മുഴുവനും പ്രവർത്തന രഹിതമാക്കി…
അത് കൂടാതെ ഇന്നലെ മിസ്സിങ് ആയ വരുണിന്റെ ഫോണിലേക്കു അവസാനം വന്ന കാൾ രണ്ട് ദിവസം മുൻപ് മിസ്സിങ് ആയ സിദ്ധാർത്ഥിന്റെ പേരിൽ എടുത്ത സിമ്മിൽ നിന്നുമാണ്….അതായത് തന്റെ ഏട്ടന്റെ…!
നേരെ ചൊവ്വ പറയുക ആണേൽ ആ സിം ആക്റ്റീവ് ആയത് സിദ്ധാർഥ്‌ മിസ്സിങ് ആയ അന്ന്…!
പക്ഷെ.,ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നുണ്ട്…സിദ്ധാർധിന്റെ ഫോണിലേക്കു വന്ന നമ്പർ അവന്റെ തന്നെ പേരിലുള്ള സിമ്മിൽ നിന്നുമാണ്…കൃത്യമായി പറഞ്ഞാൽ, ആ സിമ്മും ആക്റ്റീവ് ആയത് സിദ്ധാർഥ്‌ മിസ്സിങ് ആയ അന്ന്…!!
ഈ രണ്ട് നമ്പറിൽ നിന്നും കാളുകൾ പോയത് ആകെ ഒരു തവണ മാത്രം…അതും ഇവരുടെ രണ്ട് പേരുടെയും ഫോണിലേക്ക്‌ മാത്രം…!!ഇപ്പൊൾ ഈ രണ്ട് സിമ്മുകളും നിലവിൽ ഇല്ല…!?..”

എന്നും പറഞ്ഞുകൊണ്ട് മിത്ര സൂര്യയുടെ നേരെ തിരിഞ്ഞു….യൂണിഫോമിൽ അല്ലാതെ സാധാരണ വേഷത്തിലായിരുന്നു സൂര്യയും മിത്രയും…..

“പക്ഷെ എന്തിന് വിവാഹം കഴിഞ്ഞ ചെറുപ്പക്കാരെ മാത്രം ലക്ഷ്യമാക്കി ഇങ്ങനെ ഒരു കിഡ്നാപ്പിംഗ് നടത്തുന്നു…??ഇതാണ് നമ്മുടെ മുന്നിലെ ഉയർന്നു നിൽക്കുന്ന ചോദ്യം…??
അതിനുള്ള ഉത്തരം ലഭിക്കണം എങ്കിൽ മിസ്സിങ് ആയ തന്റെ ഏട്ടൻ സിദ്ധാർഥ്‌ ഉം ഇന്നലെ മിസ്സിങ് ആയ വരുണും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് കണ്ടെത്തണം………അങ്ങനെ ആണേൽ ഒന്നുകിൽ ഇവരോട് എന്തെങ്കിലും തരത്തിൽ വ്യക്തി വൈരാഗ്യം ഉള്ള ആൾ ആയിരിക്കാം ഇതിന് പിന്നിൽ…!അങ്ങനെ അല്ലെങ്കിൽ…??വിവാഹം കഴിയാതെ നിരാശനായി നിൽക്കുന്ന ഏതേലും ആള് ആയിരിക്കും ഇതിന്റെ പിന്നിൽ എന്ന് കരുതേണ്ടി വരും!!….”

അവസാനം പറഞ്ഞതിൽ അല്പം നർമം കലർത്തി പറഞ്ഞുകൊണ്ട് മിത്ര സൂര്യയുടെ മുഖത്തേക്ക്‌ നോക്കി…പക്ഷെ അവന്റെ ഉള്ളിൽ ഒരു അഗ്നിപർവതം പുകയുകയായിരുന്നു… ഏതു നിമിഷവും പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുന്ന അഗ്നിപർവതം…!!ഒരിറ്റു കണ്ണീർ പോലും വരാതെ മരവിച്ച അവസ്ഥയിൽ നിൽക്കുന്ന പ്രിയയുടെ മുഖമാണ് അവന്റെ ഉള്ളിൽ തെളിഞ്ഞു നിന്നത്…എതിർ വശതത് വരുണിന്റെ ഭാര്യ ചാരുവിന്റെ മുഖവും തെളിഞ്ഞു വന്നു…??

◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆

സൂര്യയുടെ സ്വഭാവത്തിൽ നിന്നും നേരെ വിപരീതമായി പൊതുവെ അതികം ആരോടും കമ്പനി ഇല്ലാത്ത സിദ്ധുവിന് അതികം കൂട്ടുകാരും കൂട്ടുകെട്ടും ഇല്ലായിരുന്നു…. mbbs പഠനം ബാംഗ്ലൂരിലെ കോളേജിൽ ആയിരുന്നു…അവിടുന്ന് പരിചയപ്പെട്ട ആകെയുള്ള കൂട്ടുകാരൻ ആണ് ഋഷിരാജ് എന്ന ഋഷി ഏകദേശം ആറു മാസങ്ങൾക്ക് മുൻപ് തന്റെ കാറിൽ ടാങ്കർ ലോറി ഇടിച്ചു ഉണ്ടായ accidentൽ ഇരുകാലുകളും നഷ്ടപ്പെട്ട് ജീവച്ഛവമായി കിടക്കുന്നു…..

പിന്നെ വരുൺ സിദ്ധു പഠിച്ച അതേ കോളേജിൽ തന്നെ mbbs പഠിച്ചിരുന്നു… അതും സിദ്ധുവിന്റെ ജൂനിയർ ആയിട്ടാണ്…!
പക്ഷെ,,,അവർ തമ്മിൽ വലിയ ബന്ധം ഒന്നുമില്ല…ജൂനിയർ സീനിയർ ബന്ധം മാത്രം…!

si അരുണിൽ നിന്നും കേട്ട ഇൻഫോർമേഷൻ ശ്രദ്ധയോടെ കേട്ട മിത്രയ്ക് പ്രതേകിച്ചു ഒന്നും അസ്വാഭാവികമായി തോന്നിയില്ല…എങ്കിലും ചിലതൊക്കെ മിത്ര മനസ്സിൽ കുറിച്ചിട്ടു… ഒരു പുതിയ അംഗത്തിന് ഒരുങ്ങാൻ വേണ്ടി…!

◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆ ◆◆

രണ്ട് ദിവസങ്ങൾ കടന്നുപോയി….!!

സിദ്ധുവിനെ കുറിച്ചും വരുണിനെ കുറിച്ചും യാതൊരു വിവരവും കിട്ടിയില്ല…..അന്വേഷണ ചുമതല ഏൽപ്പിച്ച മിത്രയും സൂര്യയും അടങ്ങുന്ന സംഗം രാവും പകലുമില്ലാതെ ഓരോ രീതിയിൽ അന്വേഷിച്ചു…പക്ഷെ എവിടെയും ഒരു തരത്തിൽ പോലുമുള്ള തെളിവുകൾ അവർക്ക് അനുകൂലമായി ലഭിച്ചില്ല….

രണ്ട് പേരുടെയും നമ്പറിലേക്ക് വന്ന ഫോൺ കാളുകൾ ആക്റ്റീവ് ആകുന്നതും നോക്കി നിന്നെങ്കിലും അവ രണ്ടും നിലവിൽ ഇല്ല എന്ന നിലയിൽ തന്നെ തുടർന്നു…..

പക്ഷെ….??? ഏതൊരു കുറ്റവാളിക്കും പറ്റുന്ന പോലെ ഒരു തെറ്റ് ഇവിടെയും സംഭവിച്ചു….!!

സിദ്ധാർഥും വരുണും മിസ്സിങ് ആയതിന്റെ പിന്നാലെ വരുണിന്റെ ഉറ്റസ്നേഹിതൻ ഫസലിന്റെ മിസ്സിങ്…!!

സിദ്ധുവിന്റെയും വരുണിന്റെയും മിസ്സിംങ്ങിന്  ശേഷം അവരുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു….

അവരുടെ ഫോണിലേക്ക് വരുന്ന ഓരോ കാളുകളും അവരുടെ ഫോണിൽ നിന്നും പോകുന്ന ഓരോ കാളുകളും നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു…

വീണ്ടും ഒരു മിസ്സിംഗ്‌ കൂടെ നടക്കാതെ ഇരിക്കാൻ വേണ്ടി…!

പക്ഷെ…പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു…വരുണിന്റെ കൂടെ ബാംഗ്ലൂരിൽ ഒരുമിച്ച് mbbs പഠിച്ച ഉറ്റ സ്നേഹിതൻ ഫസലിന്റെ മിസ്സിംഗ്‌…

വരുൺ മിസ്സിംഗ്‌ ആയതിന്റെ മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് ഫസലും മിസ്സിംഗ്‌ ആയി…ഒരു ഫോൺ കാളിലൂടെ തന്നെയായിരുന്നു ഫസലിന്റെയും മിസ്സിംഗ്‌…!

അതോടെ സൂര്യയ്ക്ക് ഒരു കാര്യം ഉറപ്പായി… ആദ്യം  തുടങ്ങേണ്ടത് ബാംഗ്ലൂരിൽ വച്ചാണ്…!അവസാനിക്കേണ്ടതും…?

_________________

“ചേട്ടാ ഈ ഡോക്ടർ ഋഷിരാജിന്റെ വീട്??

സൂര്യ ചോദിച്ചത് കേട്ട് കടയിൽ തിരക്കിട്ടു സാധനങ്ങൾ എടുത്തുകൊടുക്കുകയായിരുന്ന ആള് സൂര്യയെ ഒന്ന് സൂക്ഷിച്ചു നോക്കി…ഒപ്പമുള്ള മിത്രയെയും…

“മക്കൾ എവിടുന്നാ…

“ഞങ്ങൾ കുറച്ച് ദൂരെ നിന്നാ…ഋഷിയുടെ കൂടെ പഠിച്ചതാണ്…ഇതെന്റെ ഭാര്യയാണ്…

സൂര്യ മുൻകൂട്ടി നിശ്ചയിച്ചു വെച്ചത് പ്രകാരം    അയാളോട് പറഞ്ഞു…പോലീസ് ആണെന്ന് തോന്നാതെ ഇരിക്കാൻ വേണ്ടി അൽപ്പം മോഡേൺ ആയാണ് രണ്ട്പേരും വസ്ത്രം ധരിച്ചിരുന്നത്…

“ഹാ..അങ്ങനെ…ഇടക്കൊക്കെ ചിലർ വന്ന്  ചോദിക്കാറുണ്ട്,,ഡോക്ടറെ അന്വേഷിച്ചു…അതാ ചോദിച്ചത്…ദേ നേരെ കാണുന്ന വഴിയിൽ കൂടി പോയാൽ അവിടുന്ന് വലത്തോട്ട് ഒരു റോഡ് ഉണ്ട്…അതിൽ കയറിയാൽ ഇടത് വശത്ത് കാണുന്ന രണ്ടാമത്തെ വീട് ആണ് ഡോക്ടറെ…

“താങ്ക്സ് ചേട്ടാ…

അയാളോട് നന്ദി പറഞ്ഞ്കൊണ്ട് രണ്ട്പേരും ഇറങ്ങി….

അവരുടെ ബൈക്ക് കണ്മുന്നിൽ നിന്നും മറഞ്ഞതും അയാൾ ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് കാൾ ചെയ്തു….അത് റിങ് ചെയ്യുന്നതും നോക്കി അക്ഷമനായി അയാൾ നിന്നു…!

__________________

വലിയതല്ലാത്ത എന്നാൽ ചെറുതുമല്ലാത്ത ഒരു ഇരുനില വീടിന്റെ മുന്നിൽ സൂര്യയുടെ ബൈക്ക് വന്നു നിന്നു…

“മാഡം..ഇതാണ് എന്ന് തോന്നുന്നു…

ഗേറ്റിന്റെ സൈഡിൽ മതിലിലായി എഴുതിയിരിക്കുന്ന പേരിലേക്ക് നോക്കികൊണ്ട് സൂര്യ മിത്രയോട് പറഞ്ഞു…

“യെസ് സൂര്യ…,,താൻ ബൈക്ക് അകത്തേക്ക് കയറ്റെണ്ട..പുറത്ത് വച്ചാൽ മതി….

എന്ന് മാത്രം പറഞ്ഞുകൊണ്ട് മിത്ര വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു…സൂര്യ ബൈക്ക് പുറത്ത് ഒരു സൈഡിലായി വച്ച് മിത്രയുടെ പിറകെ നടന്നു…

അകത്തേക്ക് കയറിയ മിത്ര ഒറ്റ നോട്ടത്തിൽ ഒക്കെ ഒന്ന് നോക്കി…,നല്ല വൃത്തിയോടെ സൂക്ഷിച്ചു വച്ച മുറ്റം…അങ്ങിങായി ചിതറികിടക്കുന്ന ചപ്പ്ചവറുകൾ  ഒഴിച്ച് മറ്റു വൃത്തികേടുകൾ ഒന്നുമില്ല….

ഷൂ അഴിച്ചു പുറത്ത് വച്ച് മിത്ര കാളിങ് ബെല്ലിൽ വിരൽ അമർത്തി…പിറകെ തന്നെ സൂര്യയും വന്നു…

അൽപസമയം കഴിഞ്ഞ് ഏകദേശം അമ്പത് അമ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു…പുറത്ത് നിൽക്കുന്ന അപരിചിതരെ കണ്ട് അവരുടെ മുഖം ഒന്ന് ചുളിഞ്ഞു…എങ്കിലും അത് മറച്ചു വെച്ച്കൊണ്ട് അവർ ചോദിച്ചു…

“ആരാ?എവിടുന്നാ..”

“ഡോക്ടർ ഋഷിയുടെ വീടല്ലേ…

“അതെ..മക്കൾ ഏതാ?എവിടുന്നാ…?

“ഞങ്ങൾ കുറച്ച് ദൂരെ നിന്നാ…ഋഷിയുടെ കൂടെ ബാംഗ്ലൂരിൽ പഠിച്ചതാണ്…ഋഷിയെ കാണാൻ വന്നതാണ്…

മിത്ര മറുപടി പറഞ്ഞു…

“ഹാ അതെയോ…എന്നാൽ അകത്തേക്ക് വരൂ…

ആദിത്യമര്യാദ പാലിച്ചുകൊണ്ട് അവർ രണ്ട്പേരെയും അകത്തേക്ക് ക്ഷണിച്ചു…ശേഷം ദൃതിയിൽ അകത്തേക്ക് നടന്നു…കുറച്ച് കഴിഞ്ഞ് ഒരു വീൽചെയർ പതിയെ തള്ളികൊണ്ട് വന്നു…അതിൽ ഋഷി ഡോക്ടർ ആയിരുന്നു…!
ഇരുകാലിന്റെയും മുട്ടിന് താഴെ ഉണ്ടായിരുന്നില്ല…!

അപരിചിതരായ രണ്ട് പേരെ മുന്നിൽ കണ്ടപ്പോൾ ഋഷിയുടെ മുഖം ഒന്ന് ചുളിഞ്ഞു…പക്ഷെ അത് സൂര്യയുടെ മുഖം കണ്ടപ്പോൾ പതിയെ അയഞ്ഞു…പ്രതീക്ഷിച്ച ആളെ മുന്നിൽ കണ്ടത് പോലെ ഋഷിയുടെ കണ്ണുകൾ തിളങ്ങി…

“സൂര്യ അല്ലെ…എന്റെ സിദ്ധുവിന്റെ അനിയൻ…?!

“അതെ…!

മിത്രയുടെ മുഖത്തേക്ക് ഒന്ന് നോക്കികൊണ്ട് സൂര്യ മറുപടി പറഞ്ഞു…

“എനിക്കറിയാമായിരുന്നു നീ വരുമെന്ന്…കുറച്ച് മുന്പേ നിന്നെ ഞാൻ പ്രധീക്ഷിച്ചു…

എന്ന് പറഞ്ഞുകൊണ്ട് ഋഷി രണ്ട്പേരുടെയും മുഖത്ത് നോക്കി…പരസ്പരം ഒന്ന് നോക്കിയതല്ലാതെ രണ്ട് പേരും ഒന്നും പറഞ്ഞില്ല…രണ്ട് പേരുടെയും മുഖഭാവം ഒന്ന് നോക്കിയ ഋഷി പതിയെ പറഞ്ഞു…

“നമുക്ക് പുറത്ത് നിന്ന് സംസാരിക്കാം…

മറുപടിക്ക് കാക്കാതെ ഋഷി കൈകൊണ്ട് വീൽചെയർ തള്ളിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി…
പരസ്പരം ഒന്ന് നോക്കികൊണ്ട് സൂര്യയും മിത്രയും ഋഷിയുടെ പിറകെ ഇറങ്ങി…!

________________

*സ്നേഹതീരം വീട്*

തന്റെ പാതി പൂർത്തിയായ പെയിന്റിങ്ങിൽ പ്രിയ പതിയെ ഒന്ന് തലോടി…..
പെട്ടെന്ന് തീയിൽ തൊട്ടത് പോലെ പ്രിയ കൈ പിൻവലിച്ചു…

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന ഓരോ സംഭവങ്ങളും അവളുടെ മനസ്സിലേക്ക് ഓടി വന്നു…..

ഇത് വരെ അടക്കിപിടിച്ച കരച്ചിലെല്ലാം ഒരു നിലവിളിയോടെ പുറത്തേക്ക് വന്നു…..

ഹൃദയം പറിഞ്ഞുപോകുന്ന നിലവിളിയോടെ അവൾ നിലത്തെക്ക് ഊർന്നു വീണു……

*അപ്പോൾ അവൾ അറിഞ്ഞില്ല….തന്റെ ജീവന്റെ പാതിയുടെ ജീവൻ അപകടത്തിലാണെന്ന്…!*

പുറത്തേക്ക് ഇറങ്ങിയ ഡോക്ടർ ഋഷിയുടെ വീൽചെയർ വീടിന്റെ ഒരു സൈഡിൽ മതിലിനോട്‌ ചേർന്ന് നിൽക്കുന്ന സിമെന്റ്ബെഞ്ചിന്റെ അരികിൽ നിന്നു…

പിറകെ വന്ന സൂര്യയോടും മിത്രയോടും ഇരിക്കാൻ പറഞ്ഞുകൊണ്ട് ഋഷി അൽപനേരം കണ്ണുകൾ അടച്ച് ചെയറിൽ ചാരി ഇരുന്നു…

അൽപസമയം നിശബ്ദത അവരുടെ ഇടയിൽ തളംകെട്ടി നിന്നു…സൂര്യയുടെയും മിത്രയുടെയും ഉള്ളിൽ കുറച്ച്സമയം കൊണ്ട് ഒരുപാട് ചോദ്യങ്ങൾ മിന്നിമറഞ്ഞു…..

പക്ഷെ…അതിനൊക്കെ ഉത്തരം നൽകേണ്ട ആൾ  ഋഷിയാണ്…!

നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഋഷി സംസാരത്തിന് തുടക്കം കുറിച്ചു….

“ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും നിങ്ങൾക്ക് രണ്ട്പേർക്കും ഉണ്ടാകും എന്നറിയാം…സൂര്യയെ ഞാൻ കാത്തിരുന്നു എന്നുള്ളത് ശരി  തന്നെയാണ്…സിദ്ധുവിന്റെ മിസ്സിംഗ്‌ നടന്നതിന് ശേഷം തന്നെ നിന്നെ ഞാൻ പ്രധീക്ഷിച്ചു… പക്ഷെ…വരുണിന്റെയും ഫസലിന്റെയും മിസ്സിംഗ്‌ കൂടി വേണ്ടി വന്നു..എന്നെ നിനക്ക് തേടി വരാൻ…!?അല്ലെ…??

പക്ഷെ,,അതിനൊക്കെ മുന്പേ നിങ്ങൾ അറിയണം എന്റെ സിദ്ധു എനിക്ക് ആരായിരുന്നു എന്ന്…!!!
…അതിന് കുറച്ച് വർഷങ്ങൾ പുറകിലേക്ക് പോകണം…”

ഋഷിയുടെ കണ്ണുകൾ ആ ഓർമകളിൽ നിർവചിക്കാൻ കഴിയാത്ത ഭാവത്തിൽ ഒന്ന് തിളങ്ങി….

പതിയെ തന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും ഒരുസിനിമ കാണുന്നത്പോലെ  ഋഷി അവരുടെ മുന്നിൽ തുറന്ന്കാട്ടി………………………………….

കോളേജ് കാലഘട്ടം മുതൽ ഋഷിയുടെ ജീവിതം വെറും ഒരുവീൽചെയറിൽ ആക്കിമാറ്റിയ ആക്‌സിഡന്റ് വരെ അതിൽ ഉണ്ടായിരുന്നു..!!!

<<<<<<<<<<<<<<<<<<<<<<<<<<<<<<

*കുറച്ച് വർഷങ്ങൾക്ക് മുൻപ്….*

ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു കോളേജ് ആണ് St.thomas college… ഒരുപാട് മലയാളികളായ വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനമാണത്…..പഠനനിലവാരം കൊണ്ടും മെച്ചപ്പെട്ട ലാബുകളും മറ്റും തുടങ്ങി എല്ലാതരത്തിലും മെച്ചപ്പെട്ട മറ്റു കോളേജുകളിൽ നിന്നും വ്യത്യാസ്ഥമായി മുൻനിരയിൽ നിൽക്കുന്ന ഒരു സ്ഥാപനമായിരുന്നു അത്…..മലയാളിയായ ഡോക്ടർ പീറ്റർ ആണ് St.Thomas college ന്റെ മാനേജർ….കൂടാതെ ഡോക്ടർ പീറ്ററിന്റെ ഉടമസ്ഥതയിൽ തന്നെയുള്ള ഹോസ്പിറ്റലിൽ അവിടുന്ന് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥികൾക്കും സൗജന്യമായി പരിശീലനം ചെയ്യാൻ സൗകര്യം ഉണ്ട്…..അങ്ങനെ എല്ലാവിധത്തിലും വളരെ നല്ലനിലയിൽ ഉള്ള ഒരു കോളേജ് ആയിരുന്നു St.Thomas college…

എന്റെ അച്ഛന്റെ സുഹൃത്ത് നിയാസ് അങ്കിൾ വഴിയാണ് അച്ഛൻ ഈ കോളേജിനെ കുറിച്ച്  അറിയുന്നത്….കേട്ടപ്പോൾ അച്ഛനും നല്ലതായി തോന്നി…മാത്രമല്ല ഞാൻ ഒരു ഡോക്ടർ ആയി കാണാൻ ഉള്ള അച്ഛന്റെ ആഗ്രഹം കൊണ്ട് അച്ഛൻ എന്നെ അവിടെ ചേർത്തു…..

കാരണവും ഉണ്ട്…മറ്റു കോളേജുകളിൽ ഒക്കെ വലിയ ഫീസ് ആണ്… സാധാരണക്കാരായ പലർക്കും അത് താങ്ങാൻ ശേഷി ഉണ്ടാകില്ല…. പക്ഷെ ഇവിടെ മറ്റു കോളേജുകളെ അപേക്ഷിച്ചു  ഫീസിന്റെ കാര്യത്തിൽ നല്ല ഇളവ് ഉണ്ട്…പാവപ്പെട്ട സാധാരണക്കാരെ പിഴിഞ്ഞു എടുക്കുന്ന രീതിയിൽ ഉള്ള ഫീസ് അല്ലായിരുന്നു ഇവിടെ…അതും പല തവണകളായി ഫീസ് അടച്ചാൽ മതിയായിരുന്നു….

എന്റെ ചേച്ചി റിധികയെ ഒരു ഡോക്ടർ ആയി കാണാൻ ആയിരുന്നു അച്ഛൻ ആഗ്രഹിച്ചത്… എന്നാൽ അവൾക്ക് കോമേഴ്‌സിൽ ആയിരുന്നു താല്പര്യം…അത്കൊണ്ട് അവൾ പത്ത്കഴിഞ്ഞ് കോമേഴ്‌സ് ഫീൽഡിലേക്ക് തിരിഞ്ഞു…

അത്കൊണ്ട് എന്നെയെങ്കിലും ഡോക്ടർ ആയി കാണാൻ ഉള്ള അച്ഛന്റെ ആഗ്രഹപ്രകാരം ഞാൻ പത്ത്കഴിഞ്ഞ് സയൻസ് വിഷയം തിരഞ്ഞെടുത്തു…..

അങ്ങനെ അത്കഴിഞ്ഞ് അച്ഛന്റെ ആഗ്രഹപ്രകാരം ഇവിടെ ഈ കോളേജിൽ എത്തി….അച്ഛന്റെ ആഗ്രഹം ആയിരുന്നു എനിക്കും വലുത്…. പൊതുവെ ആൺകുട്ടികൾക്ക് അവരുടെ അമ്മമാരെ കൂടുതൽ ഇഷ്ടം ആണെന്ന് ആണ് എല്ലാവരും പറയാറ്…പക്ഷെ എനിക്ക് എന്റെ അച്ഛൻ ആയിരുന്നു എന്തിനും ഏതിനും… അമ്മയോട് ഇഷ്ടം ഒകെ ഉണ്ടെങ്കിലും അച്ഛനെ ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം… അത്കൊണ്ട് തന്നെയാണ് അച്ഛന്റെ ആഗ്രഹത്തിനും താല്പര്യത്തെയും  മുഖവിലയ്ക്കെടുത്ത് കൊണ്ട് ഈ കോളേജിൽ ചേർന്നത്…..

കോളേജിൽ പ്രവേശിച്ച ആദ്യദിവസം തന്നെ എന്റെ മനസ്സ് കീഴടക്കിയ ഒരു വ്യക്തി ആയിരുന്നു സിദ്ധാർഥ്…എന്റെ സിദ്ധു…!
സിദ്ധുവിന്റെ മുഖത്ത് സദാസമയവും ഒരു പുഞ്ചിരി ഉണ്ടായിരുന്നു… വല്ലാത്ത ഭംഗി ആണ് അത് കാണാൻ… ആരെയും ആകർഷിക്കുന്ന ആ ചിരി തന്നെയായിരുന്നു സിദ്ധുവിന്റെ പ്ലസ്പോയിന്റും….

എല്ലാവരോടും നല്ലരീതിയിൽ മാന്യമായി പെരുമാറുന്ന അവനെപോലെയുള്ള ഒരു സുഹൃത്തിനെ ആയിരുന്നു എനിക്ക് ഇഷ്ടം… അത്കൊണ്ട് തന്നെ വിടാതെ അവനെ പിൻതുടർന്ന് അവനോട് ഞാൻ കൂട്ട്കൂടാൻ ശ്രമിച്ചു…ആദ്യമൊക്കെ അവൻ എന്നോട് അധികമൊന്നും അടുത്തില്ല…പക്ഷെ ഞാൻ വിട്ടില്ല…എപ്പോഴും അവന്റെ കൂടെ തന്നെ നിന്നു….വിട്ട് കളയാൻ മനസ്സ് വന്നില്ല…എന്തോ അവനെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു പോയിരുന്നു……പോകെ പോകെ അവനും എന്നോട് അടുത്തു….

പിന്നീടുള്ള ദിവസങ്ങളിൽ എന്റെയും അവന്റെയും സൗഹൃദം എല്ലാവരും അസൂയയോടെയും കുശുമ്പോടെയും നോക്കിക്കണ്ടത്…അത്രക്ക് ഞങ്ങൾ അടുത്തിരുന്നു…അവനില്ലാതെ എനിക്കും ഞാൻ ഇല്ലാതെ അവനും ഒരു നിമിഷം പോയിട്ട് ഒരു സെക്കൻഡ് പോലും പറ്റാത്ത അവസ്ഥയായിരുന്നു….

എനിക്ക് തന്നെ അത്ഭുതം ആയിരുന്നു…എനിക്ക് അവൻ എത്ര മാത്രം പ്രിയപ്പെട്ടവൻ ആണെന്ന് ഓർത്ത്….

സിദ്ധു ഇല്ലേൽ ഋഷി ഇല്ല…എന്നായിരുന്നു എനിക്ക്…
സിദ്ധു,,,ഋഷി….എറ്റവും നല്ല ഫ്രെണ്ട്സിനെ ചോദിച്ചാൽ എല്ലാവർക്കും പറയാൻ ഈ പേര് മാത്രമേ ഉണ്ടാവുകയുള്ളൂ…….

അങ്ങനെ ഞങ്ങൾ അവസാനവർഷത്തിൽ എത്തിചേർന്നു…. കഴിഞ്ഞു പോയ ഓരോ വർഷങ്ങളും ഓരോ നല്ലനല്ല ഓർമകൾ സമ്മാനിച്ചു ഞങ്ങളെ കടന്ന്പോയി….അവസാനവർഷത്തിൽ ഒരുപാട് ഓർമകളും സന്തോഷങ്ങളും നിറഞ്ഞ വർഷം ആക്കണം എനിക്ക് അത്യാഗ്രഹം തന്നെയായിരുന്നു….എനിക്കും സിദ്ധുവിനും ഓർക്കാനും മധുരമുള്ള ഓർമകൾ സമ്മാനിക്കാനും ആ വർഷം മുഴുവനും ഉപയോഗിക്കണം എന്ന് എനിക്ക് വാശി ആയിരുന്നു……..

പക്ഷെ…!!!

ഞങ്ങളുടെ രണ്ട് പേരുടെയും ഇടയിലേക്ക് മൂന്നാമാതൊരാൾ കടന്ന് വന്നത് ആ വർഷമായിരുന്നു…….!

ഞങ്ങൾ അവസാന വർഷത്തിലേക്ക് കടന്നപ്പോഴാണ് ഫസ്റ്റ് ഇയറിലേക്ക് കോളേജ് മാനേജറായ ഡോക്ടർ പീറ്റർ സാറിന്റെ മകൾ അഹാന ഞങ്ങളുടെ കോളേജിൽ എത്തുന്നത്…..

ഡോക്ടർ പീറ്ററിന് രണ്ട് മക്കൾ ആണ്…അലേഷ്‌,,അഹാന…

അലേഷ്‌…അവരുടെ സ്വന്തം ഹോസ്പിറ്റലിൽ ഡോക്ടർ ആണ്…പിന്നെയുള്ളത് അഹാന…,,അവളും അവരുടെ പാത പിന്തുടർന്ന് ആ ഫീൽഡിലേക്ക് തന്നെ തിരിഞ്ഞു……

നിറയെ കൺപീലികളുള്ള വിടർന്നപൂച്ചകണ്ണുകളും തോള്ഭാഗം വരെയുള്ള ചെമ്പൻമുടിയും അവളെ ബാംഗ്ലൂർ ഡോൾ എന്ന് വിശേഷിപ്പിക്കും……… കോളേജിൽ തന്നെ മിക്കവരും അവൾക്ക് ഇട്ട പേരാണ് ബാംഗ്ലൂർ ഡോൾ എന്ന്……!

അങ്ങനെ ഒരു ദിവസം പ്രതീക്ഷിക്കാതെ അഹാന ഞങ്ങളുടെ അടുത്തേക്ക് വന്നു…..അത് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിൽ അവളെയും കൂടെ കൂട്ടണം എന്ന് പറഞ്ഞുകൊണ്ട്…!!

ആദ്യം ഞങ്ങളത് തമാശയായി വിട്ട് കളഞ്ഞു…കാരണം എന്റെയും സിദ്ധുവിന്റെയും ഇടയിൽ മൂന്നാമതൊരാൾ ഉണ്ടാകുന്നത് എനിക്കിഷ്ടം അല്ലായിരുന്നു…അങ്ങനെ വല്ലതും സംഭവിച്ചാൽ എനിക്ക് സിദ്ധുവിനെ നഷ്ടപ്പെടുമൊ എന്ന് ഭയമായിരുന്നു…..അവന്റെ കാര്യത്തിൽ ഞാൻ അത്രക്കും possessive ആയിരുന്നു…

പക്ഷെ…അവൾ വിട്ടില്ല…ഞങ്ങൾ എവിടെ പോകുന്നുവോ അവിടെയൊക്കെ ഞങ്ങളെ അവൾ പിന്തുടർന്നു വന്നു…എപ്പോഴും ഞങ്ങളുടെ പിറകെ തന്നെ വിടാതെ പിന്തുടർന്നു…..അങ്ങനെ അവസാനം അവളെയും ഞങ്ങൾ കൂടെ കൂട്ടി…..

പിന്നീട് അങ്ങോട്ട് എന്തിനും ഏതിനും ഞങ്ങൾ മൂന്ന്പേരും ഒരുമിച്ച് ആയിരുന്നു…
ASR…എന്നായിരുന്നു ഞങ്ങളെ കോളേജിൽ  അറിയപ്പെടുന്നത്….അവൾ ഞങ്ങൾക്ക് ആനി ആയിരുന്നു……

പക്ഷെ…..!!ഞങ്ങളുടെ ജീവിതം മാറിമറിഞ്ഞത് അന്നായിരുന്നു….!!
ഞങ്ങളുടെ അവസാനവർഷത്തെ ലാസ്റ്റ് ഡേ…..!!
അന്ന് വൈകീട്ട് അത്യാവശ്യമായി,,പീറ്റർ സാറിനെ കാണാൻ വേണ്ടി ഞാനും സിദ്ധുവും പോയി… കോളേജിൽ അന്വേഷിച്ചപ്പോൾ സാർ  ഹോസ്പിറ്റലിലേക്ക് പോയി എന്ന് പറഞ്ഞു…അപ്പോൾ ഞങ്ങൾ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…കോളേജിൽ നിന്നും കുറച്ച് ദൂരെ ആണ് ഹോസ്പിറ്റൽ…ആനി കൂടെ  ഉണ്ടായിരുന്നില്ല….

ഹോസ്പിറ്റലിൽ എത്തിയപ്പോൾ സാറിനെ എവിടെയും കണ്ടില്ല…നിരാശരായി തിരിച്ചു ഇറങ്ങാൻ നേരത്താണ് സാർ താഴേക്ക് പോകുന്നത് കണ്ടെന്ന് അവിടത്തെ ഒരു നെഴ്സ് പറഞ്ഞത്…..
അപ്പോൾ തന്നെ ഞങ്ങൾ രണ്ട്പേരും താഴേക്ക് ഇറങ്ങി……പക്ഷെ സാറിനെ എവിടെയും കണ്ടില്ല…!അവസാനം അവിടെ അടച്ചിട്ട ഒരു മുറി കണ്ടപ്പോൾ ഞാനും സിദ്ധുവും അങ്ങോട്ടേക്ക് നടന്നു…സാർ അവിടെ ഉണ്ടാകുമെന്ന് കരുതി…!

പക്ഷെ…!!!!സാറിനെ പ്രതീക്ഷിച്ചു ആ മുറി തുറന്ന് അകത്തേക്ക് കയറിയ ഞങ്ങൾ അവിടത്തെ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു …..!!!

പല പ്രായത്തിൽ ഉള്ള മനുഷ്യരുടെ അസ്ഥികൂടങ്ങൾ…അതിൽ ചെറിയകുട്ടികളുടെത് മുതൽ വലിയ പ്രായമായവരുടെത് വരെ ഉണ്ടായിരുന്നു….!!!

പക്ഷെ…അവിടെ കണ്ട മറ്റൊരു കാഴ്ച ഞങ്ങളെ തീർത്തും തളർത്തി…!!!

മനുഷ്യരുടെ ഹൃദയങ്ങൾ,കിഡ്നികൾ…തുടങ്ങി പല ആന്തരിക അവയവങ്ങളും….!!
അതും ഒന്നോ രണ്ടോ ആയിരുന്നില്ല…ഒരുപാട്…!!
എണ്ണാൻ കഴിയാത്ത വിധം അവിടെ മനുഷ്യരുടെ പല ബോഡി പാർട്ട്‌സും ഉണ്ടായിരുന്നു…!!അതൊക്കെ കണ്ടപ്പോൾ തലകറങ്ങുന്നത് പോലെ തോന്നി…

പല പ്രാവശ്യം ഇവിടെ ചികിത്സയിൽ കഴിയുന്ന രോഗികൾ മരണപ്പെട്ടതും ഞങ്ങളുടെ കോളേജിലെ ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥികളെ  കാണാതെയായതുമാണ് ഓർമയിലേക്ക് വന്നത്…പക്ഷെ അവയൊക്കെ കേസ് ഇല്ലാതെ ഒതുങ്ങി പോകുകയായിരുന്നു ചെയ്തത്…!

പാതി ഡോക്ടർ ആയിരുന്നിട്ട് പോലും അതൊന്നും കണ്ട് നിൽക്കാൻ ഞങ്ങൾക്ക് പറ്റിയില്ല…

ശരിക്കും അതൊരു പരീക്ഷണശാലയായിരുന്നു…!!
മനുഷ്യരുടെ അവയവങ്ങൾ ഉപയോഗിച്ചുകൊണ്ട് പല പരീക്ഷണങ്ങളും നടത്തുന്ന ഒരു ആള് ആണ് ഡോക്ടർ പീറ്റർ എന്നത് ഞങ്ങളെ ഭയപ്പെടുത്തി…ഏത് നിമിഷവും ഞങ്ങളും ഇതേപോലെ ഇവിടെ കിടക്കേണ്ടി വരുമെന്ന ഓർമ ഞങ്ങളെ കിടിലം കൊള്ളിച്ചു…ആ മുറിയിൽ നിൽക്കുന്ന ഓരോ നിമിഷവും ഞങ്ങളുടെ ഹൃദയമിഡിപ്പ് കൂടി വന്നു…

തിരിച്ചു അവിടെ നിന്നും ഇറങ്ങാൻ നേരം ഞങ്ങളെ കാത്തിരുന്നത് പോലെ വാതിൽക്കൽ ഡോക്ടർ പീറ്ററും, അയാളുടെ മകൻ ഡോക്ടർ അലേഷും ഉണ്ടായിരുന്നു….!!

അതിന് പിറകിൽ തന്നെ മറ്റൊരു രൂപവും കടന്നുവന്നു….

അത് അഹാന ആയിരുന്നു….!!

ശ്വാസം എടുക്കാൻ പോലും മറന്ന് ഞങ്ങൾ രണ്ട്പേരും പരസ്പരം നോക്കി…

മുന്നിൽ ഇരിക്കുന്നത് ഞങ്ങളുടെ കാലമ്മാർ ആണെന്ന് തോന്നിയ നിമിഷം….!

*തുടരും…..🔥*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

പ്രാണ മറ്റു നോവലുകൾ

പ്രണയമധുരം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply