പ്രണയദൂത് – Part 4

6289 Views

pranayadoothu novel aksharathalukal

✒️പ്രാണ

മുന്നിൽ ഇരിക്കുന്നത് ഞങ്ങളുടെ കാലമ്മാർ ആണെന്ന് തോന്നിയ നിമിഷം….!

ആ ഓർമയിൽ ഇപ്പോഴും ആ ദൃശ്യം മുന്നിൽ കണ്ടത് പോലെ ഡോക്ടർ ഋഷിയുടെ മുഖം ഒന്ന് വിവർണമായി…..

എന്ത് പറയണം എന്നറിയാതെ ശ്വാസമെടുക്കാൻ പോലും മറന്ന് ഞങ്ങൾ നിന്നു…കാരണം അവിടെ ഞങ്ങൾ കണ്ട പല ദൃശ്യങ്ങളും അത്രയ്ക്ക് ഭീകരമായിരുന്നു…

ഏത് നിമിഷവും ഞങ്ങളെ അവർ ഉപദ്രവിചേക്കും എന്നുള്ള ഭയം ഞങ്ങളെ രണ്ട് പേരെയും വേട്ടയാടി…എങ്ങനെ എങ്കിലും ഇവിടെ നിന്ന് പുറത്ത് കടന്നാൽ മതി എന്ന് മാത്രമായിരുന്നു അപ്പോൾ….

പെട്ടെന്ന് ഡോക്ടർ പീറ്റർ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു….ചുണ്ടിൽ ചെറു പുഞ്ചിരിയുമായി വരുന്ന അയാളുടെ ചിരി പുതിയ ഇരയെ കിട്ടിയ വേട്ടക്കാരന്റെ ചിരി ആയാണ് തോന്നിയത്…

“രണ്ട് പേരും എന്താ ഇവിടെ?? അഹാനയെ കാണാൻ വന്നതാണോ…??

പെട്ടെന്ന് ഡോക്ടർ ചോദിച്ചത് കേട്ട് ഞങ്ങൾ പരസ്പരം നോക്കി…കാരണം അയാളുടെ ഒരു വലിയ രഹസ്യം ഞങ്ങൾ കണ്ടിട്ടും അത് അറിയാത്തത് പോലെ തികച്ചും ശാന്തമായിരുന്നു സ്വരം…!!

“അതെ…”

പെട്ടെന്ന് അങ്ങനെ പറയാൻ ആണ് എനിക്ക് തോന്നിയത്…

“അങ്ങനെ ആണേൽ എന്തിനാ ഇവിടേക്ക് വന്നത്…

അത് വരെ പുഞ്ചിരിച്ചു കൊണ്ട് നിന്ന ഡോക്ടർ പീറ്ററിന്റെ മുഖഭാവം പെട്ടെന്നാണ് മാറിയത്…..പതിയെ മുഖം മുറുകുന്നത് ഒരു ഞെട്ടലോടെയാണ് ഞങ്ങൾ കണ്ടത്….അതെ ഭാവത്തിൽ തന്നെ ഞങ്ങളെ നോക്കി പുറത്തേക്ക് കൈ ചൂണ്ടി പോകാൻ ആഗ്യം കാണിച്ചു…രക്ഷപെട്ട നിർവൃതിയിൽ പെട്ടെന്ന് തന്നെ ഞാനും സിദ്ധുവും ആ റൂമിൽ നിന്ന് ഇറങ്ങി…ഓടി എന്ന് പറയുന്നതാണ് സത്യം….ആ റൂമിൽ നിന്ന് ഇറങ്ങുമ്പോൾ അഹാനയോടെ മുഖത്തെക്ക് നോക്കാൻ പോലും അറപ്പും വെറുപ്പും തോന്നി…മനുഷ്യമൃഗം…മനുഷ്യരെ കൊന്ന് അവരുടെ അവയവങ്ങൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ ചെയ്യുന്ന ടെറർ സൈക്കോകൾ!!!…………..

അന്ന് അവിടെ നിന്ന് ഇറങ്ങിയതിൽ പിന്നെ ഞങ്ങൾ അഹാനയുമായിട്ടുള്ള എല്ലാ കോൺടാക്റ്റും അവസാനിപ്പിച്ചു…….

അതിൽ പിന്നെ ബാംഗ്ലൂരിൽ നിൽക്കാൻ തന്നെ ഞങ്ങൾ ഇഷ്ടപ്പെട്ടില്ല…..ഞങ്ങളുടെ പഠനം മുഴുവൻ പൂർത്തിയായതിന് ശേഷം ഞങ്ങൾ നേരെ നാട്ടിലേക്ക് തിരിച്ചു…പിന്നീട് ബാംഗ്ലൂർ എന്ന നഗരവും അവിടത്തെ ഓർമകളും ഞങ്ങൾ പൂർണമായും ഓർമയിൽ നിന്നും കളഞ്ഞു….

സിദ്ധു അവന്റെ തന്നെ ഹോസ്പിറ്റലിൽ എക്സ്പീരിയൻസിന് വേണ്ടി കയറിയപ്പോൾ ഞാൻ ഗൾഫിലേക്കും പോയി…….ഇതിന്റെ ഇടയിൽ ഒരു തവണ പോലും ഞങ്ങൾ ബാംഗ്ലൂറിൽ പോയിരുന്നില്ല….

വർഷങ്ങൾക്കിപ്പുറം ഗൾഫിൽ എനിക്ക് സ്ഥിരം ജോലിയായി അമ്മയുടെയും അച്ഛന്റെയും നിർബന്ധം പ്രകാരം വിവാഹം കഴിക്കാൻ വേണ്ടി ഞാൻ നാട്ടിലേക്ക് തിരിച്ചു…..
ഏകദേശം ആറു മാസങ്ങൾക്ക് മുൻപ്….!!!
വരുന്ന കാര്യം സിദ്ധുവിനോട്‌ വിളിച്ചു പറഞ്ഞപ്പോൾ അവനും സന്തോഷമായി….പിന്നീട് നാട്ടിൽ എത്തിയപ്പോൾ പെണ്ണ് കാണലിന്റെ തിരക്കും മറ്റുമായി ഞാൻ തിരക്കിൽ ആയിരുന്നു….അങ്ങനെ വിവാഹത്തിന്റെ മുൻപ് ബാച്ചിലർ പാർട്ടി നടത്താൻ തീരുമാനിച്ചു…ഫ്രണ്ട്സിന് മാത്രമായി ഒരു പാർട്ടി ആയിരുന്നു ഉദ്ദേശിച്ചത്… ടൗണിലെ ഹോട്ടലിൽ വച്ച് രാത്രിക്കായിരുന്നു പാർട്ടി…

പാർട്ടി കഴിഞ്ഞ് ഞാനും സിദ്ധുവും പിന്നെ എന്റെ അച്ഛന്റെ ഫ്രണ്ട് നിയാസ് അങ്കിളിന്റെ മകൻ ഫസലും അവന്റെ ഫ്രണ്ട് വരുണും കൂടി വീട്ടിലേക്ക് തിരിച്ചു…ഫസലും വരുണും ഞങ്ങളുടെ ജൂനിയർ കൂടി ആണ്…ഒരുമിച്ച് ആയിരുന്നു ഞങ്ങളുടെ യാത്ര… സിദ്ധുവിന്റെ വീട് അത്യാവശ്യം ദൂരെ ആയത്കൊണ്ട് അന്ന് എന്റെ വീട്ടിൽ തങ്ങാൻ ആയിരുന്നു തീരുമാനം….അന്ന് ഫസലിനെയും വരുണിനെയും അവരുടെ വീട്ടിൽ ആക്കി തിരിച്ചു എന്റെ വീട്ടിലേക്ക് തിരിച്ചു…..

അന്ന് ആണേൽ വീട്ടിൽ ആണേൽ അമ്മയും അച്ഛനും ഇല്ല…അച്ഛന്റെ കുടുംബവീട്ടിൽ പോയി അവിടെ ഒരു ദിവസം തങ്ങി നാളെയെ വരുകയുള്ളൂ…പിന്നെ ചേച്ചി റിധിക അവളുടെ ഭർത്താവിന്റെ വീട്ടിൽ ആണ്……..

വീട്ടിലേക്ക് എത്തിയ ഞങ്ങളെ വരവേറ്റത് പ്രതീക്ഷിക്കാത്ത ചിലർ ആയിരുന്നു…!!!

ഡോക്ടർ പീറ്ററും,ഡോക്ടർ അലേഷും…!!

ജീവിതത്തിൽ ഇനി ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ചവരെ മുന്നിൽ കണ്ടപ്പോൾ ആദ്യം ഒരു ഞെട്ടൽ ഉണ്ടായി….

പിന്നീട് അവർ പറഞ്ഞ കാര്യം കേട്ടപ്പോൾ രണ്ടിനെയും ഇറക്കി വിട്ടു…

അവരുടെ ഹോസ്പിറ്റലിലേക്ക് ഡോക്ടറായി ഞങ്ങളെ രണ്ട്പേരെയും വേണമെന്ന്….!
ജോലി ഇല്ലെങ്കിൽ പോലും മനുഷ്യരെ കൊന്ന് പരീക്ഷണങ്ങൾ നടത്തുന്ന അവരെപോലെയുള്ള സൈക്കോകളുടെ അടുത്തേക്ക് പോകില്ല….!

അന്ന് അവരെ വീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോൾ ഞങ്ങളെ രണ്ട് പേരെയും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല എന്ന് വെല്ലുവിളിച്ഛാണ് രണ്ട് പേരും പോയത്….അന്ന് അത് ഞങ്ങൾ കാര്യമാക്കിയില്ല…..

പക്ഷെ…!! അന്ന് അവർ വെല്ലുവിളിച്ചു പോയതിന്റെ പിന്നാലെ സിദ്ധുവിനെ നാട്ടിലാക്കി തിരിച്ചു അമ്മയെയും അച്ഛനെയും കുടുംബ വീട്ടിൽ നിന്ന് കൊണ്ട് വരുന്ന വഴി
ടിപ്പർ ലോറിയുമായി ഞങ്ങളുടെ വണ്ടി ആക്‌സിഡന്റ് ആയി..വെറും ആക്‌സിഡന്റ് ആയിരുന്നില്ല അത്…സൈഡ് കൊടുത്തിട്ടും മനഃപൂർവം ഞങ്ങളുടെ വണ്ടിയെ ഇടിക്കുക ആയിരുന്നു അത്…

ആ ആക്‌സിഡന്റിൽ എന്റെ ഇരുകാലിന്റെയും മുട്ടിന് കീഴെ മുറിച്ചു മാറ്റി…..!എന്റെ അച്ഛൻ മരിച്ചു..!!അമ്മയുടെ ഭാഗ്യം ആയിരിക്കാം നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു…

പക്ഷെ…വേദന കൊണ്ട് മരിച്ചു ജീവിച്ചപ്പോഴും എനിക്ക് ഓർമ വന്നത് അലേഷിന്റെ വെല്ലുവിളിയായിരുന്നു.. തന്നെയൊക്കെ സമാധാനത്തോടെ ജീവിക്കാൻ വിടില്ലെടാ എന്നുള്ള അവന്റെ അലർച്ച….,,കൂടാതെ സൈഡ് കൊടുത്തിട്ടും മനഃപൂർവം മുന്നോട്ട് വന്ന് ഞങ്ങളുടെ വണ്ടിയിൽ ഇടിച്ച ലോറി…

അതിൽ നിന്നൊക്കെ എനിക്ക് ഉറപ്പിക്കാൻ കഴിയുമായിരുന്നു ഇതിന് പിന്നിൽ ആ &@# ഡോക്ടർമാർ ആയിരുന്നു എന്ന്…..

വേദന സഹിക്കാൻ പറ്റാതെ ഞാൻ കരഞ്ഞു തീർത്ത ഓരോ രാത്രിയിലും ഒരേ ഒരാളുടെ ചിന്ത മാത്രമേ എനിക്ക് ഉണ്ടായുള്ളൂ…..എന്റെ സിദ്ധു….അവനെയും അവർ എന്തേലും ചെയ്യുമോ എന്നുള്ള ഭയം ആയിരുന്നു എന്റെ ഉള്ളിൽ…

ആക്‌സിഡന്റ് നടന്നതിന് പിന്നാലെ ഞാൻ വിവാഹം കഴിക്കാൻ ഇരുന്ന പെണ്ണിന്റെ വീട്ടിൽ നിന്ന് ആള് വന്നു ഈ വിവാഹം നടക്കില്ല എന്ന് പറഞ്ഞു…കാൽ ഇല്ലാത്ത ചെക്കനെ തന്റെ മകൾക്ക് വേണ്ടെന്ന് പറഞ്ഞു….

ആക്‌സിഡന്റിൽ എന്റെ അച്ഛനെ നഷ്ടമായി…അച്ഛൻ പോയതിൽ പിന്നെ പരസ്പരബോധമില്ലാതെ പലതും പറയുന്ന അമ്മ…,,കല്യാണം കഴിക്കാൻ തീരുമാനിച്ച പെണ്ണും പോയി…….ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമായിരുന്നു എനിക്ക്…….

ഇതിന്റെ ഇടയിൽ ഡോക്ടർ അലേഷ്‌ എന്നെ കാണാൻ വന്നു….അതും തളർന്നു കിടക്കുന്നവനെ പരിഹസിക്കാൻ വേണ്ടി…….

വീണ്ടും അവർ എന്നെ തേടിവരാതെ ഇരിക്കാൻ വേണ്ടി അമ്മയെയും കൂട്ടി ഇങ്ങോട്ടേക്ക് വന്നു…അമ്മയ്ക്കും ഒരു മാറ്റം അത്യാവശ്യമായിരുന്നു……

നഷ്ടങ്ങൾ മാത്രമുള്ള എന്റെ ജീവിതത്തിൽ എന്റെ സിദ്ധുവിനെയും കൂടി നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ലായിരുന്നു…

പക്ഷെ…!! ആക്‌സിഡന്റ് നടന്നു ഇവിടേക്ക് വന്ന ആ ദിവസം തന്നെ എന്നെ കാണാൻ വീണ്ടും ഡോക്ടർ അലേഷ്‌ വന്നു…

സിദ്ധുവും ഞാനുമായി ഇനി ഒരു കോൺടാക്ട് പോലും ഉണ്ടാകരുത് എന്നും അങ്ങനെ ആണേൽ അവൻ ഇനി ജീവനോട് കാണില്ല എന്നും…

അവനെ ജീവനോട് കാണാനുള്ള കൊതികൊണ്ട് പിന്നീട് അവനുമായുള്ള കോൺടാക്ട് ചങ്ക് പറിക്കുന്ന വേദനയോടെയാണ് ഞാൻ ഒഴിവാക്കിയത്….

പക്ഷെ……..ഏല്ലാം പോയില്ലേ…..എന്റെ സിദ്ധുവിനെ അവർ കൊണ്ട് പോയില്ലേ……….

അത്രയും പറഞ്ഞുകൊണ്ട് ഋഷി കൊച്ചുകുട്ടികളെ പോലെ അവരുടെ മുന്നിൽ പൊട്ടികരഞ്ഞു….

ഋഷിയെ ആശ്വസിപ്പിക്കുമ്പോഴും അപ്പൊഴും ഇതിൽ ഫസലിനും വരുണിനും കൂടി kidnappe ചെയ്യാൻ ഉള്ള കാരണം എന്തിന് എന്ന ഉത്തരമില്ലാത്ത ചോദ്യം മിത്രയുടെയും സൂര്യയുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു…..

“ഡോക്ടർ അങ്ങനെ ആണേൽ ഇതിൽ ഫസലിനെയും വരുണിനെയും കൂടി അവർ കിഡ്നാപ്പ് ചെയ്യേണ്ട കാര്യം എന്താണ് എന്ന് മനസ്സിലായില്ല…..???

തന്റെ മനസ്സിലെ ചോദ്യം മിത്ര ഋഷിയോട് തുറന്നു ചോദിച്ചു….

പക്ഷെ അതിന് ഋഷിയുടെ പക്കലും ഉത്തരം ഉണ്ടായിരുന്നില്ല….

പക്ഷെ ഒന്ന് മാത്രം ഋഷി ഉറപ്പിച്ചു പറഞ്ഞു…

ഇതിന് പിന്നിൽ ഡോക്ടർ പീറ്ററും ഡോക്ടർ അലേഷും തന്നെ ആയിരിക്കും എന്ന്…

“Thank you doctor, ഞങ്ങൾക്ക് വേണ്ടി സമയം ചെലവഴിച്ചതിൽ….anyway, ഇനി എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കാം…എന്നാൽ ഞങ്ങൾ ഇറങ്ങുന്നു…..

എന്നും പറഞ്ഞുകൊണ്ട് സൂര്യ ഋഷിയുടെ നമ്പർ വാങ്ങി…പിന്നെ അധികനേരം അവിടെ നിൽക്കാതെ പെട്ടെന്ന് തന്നെ രണ്ട് പേരും അവിടുന്ന് ഇറങ്ങി…

അവർ പോകുന്നതും നോക്കി നിർവികാരനായി നിൽക്കാൻ മാത്രമേ ഋഷിക്ക് കഴിഞ്ഞുള്ളൂ…….

തന്റെ സിദ്ധുവിനെയും തനിക്ക് നഷ്ടമാകുമോ….???
ഫസലിനും വരുണിനും എന്തെങ്കിലും സംഭവിക്കുമോ???

@@@@@@@

സൂര്യയുടെ മനസ്സ് മുഴുവൻ ഋഷി പറഞ്ഞ കാര്യങ്ങളിൽ മുങ്ങിതപ്പുകയായിരുന്നു….

താൻ അറിയാതെ പോയ തന്റെ ഏട്ടന്റെ ജീവിതത്തിലെ പല കാര്യങ്ങളും…പൊതുവെ ശാന്തസ്വഭാവത്തിന്റെ ഉടമയായ ഏട്ടൻ ഏതൊരാളെയും പെട്ടെന്ന് വിശ്വസിക്കും…അത്കൊണ്ട് ആയിരിക്കാം അഹാനയുമായി അടുത്തത്…

ഏട്ടന്റെ സുഹൃത്തുക്കൾ എന്നും ഏട്ടനിൽ മാത്രം ഒതുങ്ങുക മാത്രമേ ഉള്ളു…അത് കൊണ്ട് വീട്ടിൽ ഏട്ടന്റെ സുഹൃത്തുക്കൾ ഇത് വരെ ആരും വന്നിട്ടുമില്ല…എപ്പോഴും ഏട്ടന്റെ സൗഹൃദങ്ങൾ കോളേജിലും ഏട്ടനിലും മാത്രം ഒതുങ്ങുക ആണ് പതിവ്….

@@@@@@@

സമയം രാത്രി 2.15…!!!

ഇടക്ക് എപ്പോഴെങ്കിലും ചീറിപാഞ്ഞു പോകുന്ന വാഹനങ്ങൾ ഒഴിച്ച് റോഡിൽ മറ്റു വാഹനങ്ങൾ ഒന്നുമില്ല…..

അന്തരീക്ഷം ഇരുട്ടിൽ മുങ്ങി…നിലാ വെളിച്ചം ഒഴികെ മറ്റു വെളിച്ചങ്ങൾ ഒന്നുമില്ല…

പെട്ടെന്ന് ഇരുളിനെ കീറിമുറിച്ചു കൊണ്ട് ഒരു ബുള്ളറ്റ് ബൈക്ക് ചീറി പാഞ്ഞു വന്നു…

ചുറ്റും ആരുമില്ല എന്ന് ഉറപ്പ് വരുത്തി അതിൽ നിന്നും ഒരാൾ ഇറങ്ങി…..ബ്ലാക്ക് ഡ്രെസ് ധരിച്ച അയാൾ ചുറ്റും ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി മുന്നോട്ട് നടന്നു….

കൊട്ടാരസമാനമായ ഒരു വീടിന്റെ മുന്നിൽ അയാൾ വന്നു നിന്നു…അത് ഡോക്ടർ പീറ്ററിന്റെ നാട്ടിലുള്ള വീട് ആയിരുന്നു…!!

അകത്തേക്ക് കയറാൻ വഴി നോക്കി ചുറ്റും അയാൾ നടന്നു…

സൈഡ് വശത്ത് മതിലിനോട്‌ ചേർന്ന് നിൽക്കുന്ന ഒരു മരം കണ്ടപ്പോൾ അയാൾ മരത്തിൽ കയറി മതിലേക്ക് കയറി ശേഷം മതിലേക്ക് കയറി…

നിലാവെളിച്ചത്തിൽ അയാളുടെ മുഖം ഒന്ന് തിളങ്ങി…

അത് സൂര്യ ആയിരുന്നു……!!

മതിൽ കയറിയ സൂര്യ പെട്ടെന്ന് താഴേക്ക് ചാടി…എന്നാൽ അടുത്ത നിമിഷം തന്റെ അടുത്ത് നിന്നും മൂന്ന് നാല് പട്ടിയുടെ ഉച്ചത്തിൽ കുര കേട്ട് തനിക്ക് പറ്റിയ തെറ്റ് ഓർത്ത് സൂര്യ ശബ്ദം ഉണ്ടാക്കാതെ പതിയെ ഏഴുന്നേറ്റു…..

എന്നാൽ അപ്പൊഴേക്കും അവന്റെ അടുത്തേക്ക് കൂറ്റൻ പന്നികളെ പോലെയുള്ള രണ്ട് പട്ടികൾ കുരച്ചു കൊണ്ട് എത്തിയിരുന്നു…

മുന്നിൽ അപകടം മണത്ത് നിന്നിടത്ത് നിന്ന് ഒന്ന് അനങ്ങാൻ കഴിയുന്നതിന് മുന്പേ ആ രണ്ട് കൂറ്റൻ പട്ടികളും അവന്റെ മുകളിലേക്ക് ഇരയെ കിട്ടിയ ഷൗര്യത്തിൽ പാഞ്ഞു കയറി…

@@@@@@@@

“ആഹ്…

ദേഹം മുഴുവൻ മുള്ള് തറക്കുന്നത് പോലെ വേദന അനുഭവപ്പെട്ടപ്പോൾ സൂര്യ ആയാസപ്പെട്ടു കണ്ണുകൾ വലിച്ചു തുറന്നു…..

“ആഹാ താൻ എഴുന്നേറ്റോ…one second..ഞാൻ ഡോക്ടറെ വിളിച്ചു വരാം…

പെട്ടെന്നൊരു ശബ്ദം കേട്ട് സൂര്യ തല വെട്ടിച്ചു നോക്കി…
നേഴ്സ് ആണ്…അവനെ ഒന്ന് നോക്കികൊണ്ട് നേഴ്സ് ധൃതിയിൽ പുറത്തേക്ക് ഇറങ്ങി ..

ഒരു നിമിഷം അവർ പോകുന്നതും നോക്കി നിന്ന സൂര്യയുടെ മൈൻഡിലേക്ക് പെട്ടെന്ന് തലേന്ന് രാത്രിയിലെ സംഭവങ്ങൾ ഓടി എത്തി…

ആ പട്ടികളെ അടുത്ത് നിന്ന് എങ്ങനെ ഒക്കെയോ രക്ഷപെട്ടു അടുത്ത് കണ്ട ഒരു ഹോസ്പിറ്റലിലേക്ക് എത്തിയതാണ്…അവയുടെ ആക്രമണത്തിൽ ദേഹത്ത് പല ഭാഗത്തും മുറിവേറ്റു…കയ്യിൽ തോക്ക് കരുതിയത് കൊണ്ട് രക്ഷപ്പെട്ടു…ഇല്ലെങ്കിൽ…!!

ആ ഭീകരമായ ഓർമയിൽ കൂടി,അവന്റെ ശരീരം ഒന്ന് വെട്ടിവിറച്ചു…

സൂര്യ പതിയെ തന്റെ ദേഹത്തേക്ക് നോക്കി…മൊത്തം കെട്ടുകൾ ആണ്….

ശരീരം മുഴുവൻ പുകച്ചിലോട് കൂടെ കഠിനമായ വേദനയും അനുഭവപ്പെട്ടപ്പോൾ സൂര്യ ഇരുകണ്ണുകളും അമർത്തി അടച്ചു…..

“എന്താടോ സൂര്യാ ഇത്…ഞാൻ ആകെ പേടിച്ചു പോയി… ദേഹം മുഴുവൻ ചോരയായിരുന്നു…ഇവിടെ എത്തിയപ്പോഴേക്കും താൻ ബോധം കേട്ടു വീണിരുന്നു…

പെട്ടെന്ന് തനിക്ക് ചിരപരിചിതമായ ഒരു പെൺശബ്ദം കേട്ട് സൂര്യ കണ്ണുകൾ തുറന്നു നോക്കി…

“ഷിറിൻ…!?

“ആഹാ അപ്പൊ എന്നെ ഓർമ ഒക്കെ ഉണ്ടല്ലേ…ഞാൻ കരുതി മറന്ന് കാണുമെന്നു…എന്നാലും തനിക്ക് എന്താ പറ്റിയത് സൂര്യാ…വല്ല പട്ടി കൂട്ടിലും നീ പോയി കേറിയോ…!?

അതിന് മറുപടി പറയാതെ സൂര്യ ഡോക്ടർ ഷിറിന്റെ അടുത്ത് നിൽക്കുന്ന നേഴ്സിനെ ഒന്ന് നോക്കി…

അവന്റെ നോട്ടത്തിന്റെ അർഥം മനസ്സിലായത് പോലെ ഷിറിൻ നേഴ്സിനോട്‌ കണ്ണ്കൊണ്ട് പുറത്തേക്ക് പോകാൻ ആഗ്യം കാട്ടി…

നേഴ്സ് പുറത്തെക്ക് പോയതിന് പിന്നാലെ ഷിറിൻ വാതിൽ ലോക്ക് ചെയ്ത് സൂര്യയുടെ അടുത്ത് ബെഡിൽ വന്നിരുന്നു…..

“ഇനി പറ…..എന്ത് പറ്റി??

സൂര്യയുടെ മറുപടിക്കായി ഡോക്ടർ ഷിറിൻ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി…..

___________________

*ബാംഗ്ലൂർ*

പകൽ സമയം 12.15

ബാംഗ്ലൂർ സിറ്റിയിൽ നിന്നും കുറച്ച് അകത്തേക്ക് മാറി സ്ഥിതി ചെയ്യുന്ന അതികം ആരും ശ്രദ്ധിക്കപ്പെടാത്ത ബീച്ചിന്റെ അടുത്തായുള്ള വലിയ ബിൽഡിങ്ങിന് മുന്നിൽ ന്യൂ മോഡൽ ബെൻസ്‌ കാർ വന്നുനിന്നു…

അതിൽ നിന്നും അതിസുന്ദരിയായ ഒരു യുവതി ഇറങ്ങി…ഉച്ചവെയിൽ മുഖത്ത് പതിഞ്ഞപ്പോൾ നിറയെ കൺപീലികൾ നിറഞ്ഞ അവളുടെ പൂച്ചകണ്ണുകൾ ഒന്ന് തിളങ്ങി…

തോൾ ഭാഗം വരെയുള്ള ചെമ്പൻ മുടികൾ അവളെ ഒരു ബാംഗ്ലൂർ ഡോളിനെ അനുസ്മരിപ്പിക്കും വിധം പ്രകടമായി…

പെട്ടെന്ന് അവളുടെ അടുത്തേക്ക് ഒരു സുന്ദരനായ യുവാവ് ദൃതിയിൽ നടന്നു വന്നു…

“ഹെലോ മൈ ഡിയർ സ്വീറ്റി ഗേൾ അഹാനാ…

എന്നും വിളിച്ചുകൊണ്ട് അവൻ അവളെ ആലിംഗനം ചെയ്തു….അവനെ നോക്കി മനോഹരമായി ഒന്ന് ചിരിച്ചുകൊണ്ട് അവൾ തിരിച്ചും അവനെ ആലിഗനം ചെയ്തുകൊണ്ട് അവന്റെ നെറ്റിയിൽ ചുണ്ടമർത്തി…

“എന്തായി ജെയ് അവർ സമ്മതിച്ചോ…അതോ ഇനി വേറെ വല്ല വഴിക്കും നീങ്ങണോ…

അവന്റെ പിടിയിൽ നിന്ന് മാറികൊണ്ട് പെട്ടെന്ന് അഹാന ചോദിച്ചു…

“ഒന്നും നടക്കുന്ന ലക്ഷണം കാണുന്നില്ല ഡിയർ…i see നമുക്ക് മറ്റു മാർഗങ്ങൾ നോക്കുന്നതായിരിക്കും നല്ലത്….ഏതു? അത്…!

എന്ന് പറഞ്ഞുകൊണ്ട് ജെയ് അവളെ നോക്കി കണ്ണിറുക്കി….

കാര്യം മനസ്സിലായത് പോലെ അവൾ അവനെ നോക്കി ചിരിച്ചു…അതിൽ പല അർഥങ്ങളും മറഞ്ഞിരുന്നു….

ജെയ് അവളുടെ കൈ പിടിച്ചുകൊണ്ട് ആ വലിയ ബിൽഡിങ്ങിനകത്തേക്ക് നടന്നു…

പുറത്ത് നിന്ന് കാണുമ്പോൾ അതൊരു സാധാരണ ബിൽഡിങ് ആണെന്ന് തോന്നിക്കുമെങ്കിലും അതിന്റെ ഉള്ളിൽ ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും സൗകര്യങ്ങൾ കൂടിയ ഒന്നായിരുന്നു… എല്ലാതരത്തിലും…!

അകത്തെക്ക് കയറിയ ജെയ് യും അഹാനയും ലിഫ്റ്റ് വഴി മുകളിൽ അഞ്ചാമത്തെ നിലയിലേക്ക് കയറി…

ലിഫ്റ്റിൽ നിന്ന് ഇറങ്ങിയ രണ്ട്പേരെയും കാത്ത് ഡോക്ടർ അലേഷ്‌ ഉണ്ടായിരുന്നു…അവരെ കണ്ട് അവന്റെ പൂച്ചകണ്ണുകൾ ഒന്ന് തിളങ്ങി…കൗശല്യത്തോടെ…

“വരൂ..!

അവർ അടുത്ത് എത്തിയപ്പോൾ അലേഷ്‌ രണ്ട് പേരെയും നോക്കി പറഞ്ഞുകൊണ്ട്…അടുത്തുള്ള ഷോകെയ്‌സ് തുറന്ന് അതിൽ നിന്നും ഒരു താക്കോൽ കൂട്ടം കയ്യിൽ എടുത്തു…..

ശേഷം അവർ മൂന്ന് പേരും അടഞ്ഞുകിടക്കുന്ന വലിയ ഒരു ഇരുമ്പ് വാതിലിന് മുന്നിൽ വന്നുനിന്നു…അലേഷ്‌ തന്റെ കയ്യിൽ ഉള്ള താക്കോൽകൂട്ടത്തിൽ നിന്നും ഒരു കീ ഉപയോഗിച്ച് കൊണ്ട് ആ വാതിൽ തുറന്നു….

പെട്ടെന്ന് വലിയ ഒരു ശബ്ദത്തോടെ ആ വാതിൽ അവർക്ക് മുന്നിൽ തുറന്നപ്പോൾ അതിനേക്കാൾ ശബ്ദത്തിൽ അതിന്റെ അകത്ത് നിന്നും പല മൃഗങ്ങളുടെയും മുരൾച്ച അവരുടെ കാതിൽ പതിഞ്ഞു…

നിരനിരയായി നിൽക്കുന്ന ഇരുമ്പ് കൊണ്ട് നിർമിച്ച കൂടുകൾക്ക് മുന്നിൽ കൂടി അവർ മൂവരും നടന്നു നീങ്ങിയപ്പോൾ അവയിൽ ഓരോന്നിലും ഉള്ള കാട്ടുപൂച്ചകൾ, കുരങ്ങുകൾ, കുറുക്കൻ, തുടങ്ങി പല മൃഗങ്ങളുടെയും മുരൾച്ച അവരുടെ കാതിൽ തറഞ്ഞു കയറി…

അവയൊന്നും ഗൗനിക്കാതെ മുന്നോട്ട് നടന്ന മൂവരും പെട്ടെന്ന് ചെറിയ ഒരു വാതിൽ തുറന്ന് അകത്തേക്ക് കടന്നു…ജനാലകൾ പോലുമില്ലാത്ത ഒരു കുടുസ്സായ ഇരുട്ട് മുറി ആയിരുന്നു അത്…

അകത്തേക്ക് കയറിയ അലേഷിന് പിന്നാലെ തന്നെ അഹാനയും ജെയ് യും കയറി…

പെട്ടെന്ന് മുറിയിൽ വെളിച്ചം പടർന്നു…സ്വിച് ഇട്ട് തിരിഞ്ഞ അഹാന തന്റെ മുന്നിൽ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു ഇരിക്കുന്ന മൂന്ന് പേരെയും മാറി മാറി നോക്കി…

“ഡോക്ടർ സിദ്ധാർഥ്,,,ഡോക്ടർ വരുൺ,,,ഡോക്ടർ ഫസൽ….!!!…മൂന്ന് ഡോക്ടർമാർ…!!!

*തുടരും…🔥*

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

പ്രാണ മറ്റു നോവലുകൾ

പ്രണയമധുരം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply