പ്രണയദൂത് – Part 6

4807 Views

pranayadoothu novel aksharathalukal

✒️പ്രാണ

അതോടെ സൂര്യയ്ക്കും മിത്രയ്ക്കും ഒരു കാര്യം മനസ്സിലായി… തങ്ങൾ വിചാരിക്കുന്നത് പോലെ അവിടെ എളുപ്പത്തിൽ കയറാൻ പറ്റില്ല…ഒരുപാട് സെക്യൂരിറ്റികൾ ഉണ്ട്…ഇവിടെ ജയിക്കാൻ വേണ്ടത് ശക്തിയല്ല…മറിച് *ബുദ്ധിയാണ്…* വേണ്ടത്…!!

മാഡം…!!! നമുക്ക് എത്രയും പെട്ടെന്ന് ഇവിടുന്ന് മാറി നിൽക്കണം…ഇപ്പോൾ തന്നെ ഞങ്ങളുടെ ബോഡി അവിടെ നിന്ന് കിട്ടാത്ത സ്ഥിതിക്ക് അവർക്ക് ഞങ്ങൾ രക്ഷപെട്ടു എന്ന് മനസ്സിലാകും…so fast…”

പെട്ടെന്ന് സൂര്യയുടെ സംസാരം ശ്രവിച്ച മിത്രയ്ക്ക് അത് ശരിയാണ് എന്ന് തോന്നിയതും വേഗം തന്നെ വസ്ത്രങ്ങൾ ധരിച്ചു….

അതെസമയം,,സൂര്യയ്ക്ക് മിത്രയുടെ മുഖത്തേക്ക് നോക്കാൻ വല്ലാതെ വീർപ്പുമുട്ടൽ അനുഭവപ്പെട്ടു… കുറച്ച് മുൻപ് നടന്ന കാര്യങ്ങൾ തന്നെയായിരുന്നു കാരണം…താൻ ഏറെ സ്നേഹിച്ച വിവാഹം കഴിക്കാൻ ആഗ്രഹിച്ച പെണ്ണ് ഇപ്പോൾ തന്റെ ഏട്ടന്റെ ഭാര്യ ആണ്…അതായത് തന്റെ ഏട്ടത്തിയമ്മ…!!തന്റെ അമ്മയുടെ സ്ഥാനത് നിൽക്കുന്ന ആള്…!!
ഓരോ നിമിഷവും മറക്കാൻ ശ്രമിക്കുമ്പോഴും കാരിരുമ്പിന്റെ ശക്തിയെക്കാൾ അവ വീണ്ടും തന്റെ മനസ്സിലേക്ക് ഓടി വരുകയാണ്…!

ഏട്ടൻ മിസ്സിംഗ്‌ ആയതിൽ പിന്നെ മനഃപൂർവം വീട്ടിലേക്ക് പോകാറില്ല എന്നതായിരുന്നു സത്യം…പ്രിയയെ ഓരോനിമിഷവും കാണുമ്പോഴും തന്റെ മനസ്സിനെ നിയന്ത്രിക്കാൻ തനിക്ക് പറ്റിയെന്ന് വരില്ല…തന്റെ പ്രണയിനി ആണേൽ കൂടി ഇപ്പോൾ അവൾ തന്റെ ഏട്ടന്റെ ഭാര്യ ആണ്…വിവാഹത്തിന്റെ അന്ന് കാണാതായ ഭർത്താവിനെയും ഓർത്തു ഓരോ നിമിഷവും നീറിനീറി കഴിയുന്നവൾ… അങ്ങനെയുള്ള അവളെ ഒരിക്കൽ പോലും താൻ തന്റെ പ്രണയമായി കാണരുത് എന്ന് ഉത്തമബോധമുള്ളത് കൊണ്ടാണ് വീട്ടിലേക്ക് പോലും പോകാതെ ഇരുന്നത്…!!

മറക്കണം എല്ലാം…!! മറന്നേ പറ്റു…!!
ഓരോ ദിവസവും ഏട്ടന്റെ വരവും കാത്ത് നീറിനീറി കഴിയുന്ന തന്റെ ഏട്ടന്റെ ഭാര്യ ആണവൾ…അങ്ങനെ ഉള്ള അവളെ തന്റെ പ്രണയമായി കരുതുന്നത് പോലും തെറ്റല്ലെ…!
എന്നാൽ അവൾക്ക് നൽകിയ സ്ഥാനത് മിത്രയെ കാണാനും പറ്റുന്നില്ല…പക്ഷെ…!! സാവധാനം തനിക്ക് മാറിയെ പറ്റു…മാറ്റം അത് മിത്രയിലൂടെ ആണെങ്കിൽ അങ്ങനെ…!!!

“സൂര്യാ..പോകാം..!!”

പെട്ടെന്ന് മിത്രയുടെ വിളികേട്ട് അവൻ ചിന്തകളിൽ നിന്നും മുക്തനായി…

പെട്ടെന്ന് തന്നെ ഇരുവരും അവിടുന്ന് പോകാൻ റെഡി ആയി…

എന്നാൽ…!!

അടുത്ത നിമിഷം ഒരു ബ്ലാക്ക് കളർ താർ അവരുടെ അടുക്കലേക്ക് പാഞ്ഞുവന്നു…!!

ഇരുവരും നോക്കിനിൽക്കെതന്നെ ഞൊടിയിടയിൽ അതിൽ നിന്നും ആയുധധാരികളായ മുഖം മറച്ച രണ്ട് പേര് ഇറങ്ങി മിത്രയെയും സൂര്യയെയും ഉന്നംവച്ച് കൊണ്ട് കയ്യിലുള്ള തോക്ക് ചൂണ്ടി…

അപകടം മണത്ത സൂര്യയുടെ വലംകൈ ഞൊടിയിടയിൽ പാന്റ്സിന്റെ പോക്കറ്റിലെ തോക്കിനെ ലക്ഷ്യമാക്കി നീണ്ടുപോയതും അത് മുൻകൂട്ടി കരുതിയ ഒരുവൻ സൂര്യയുടെ നേരെ വന്നുകൊണ്ട് അവന്റെ നെറ്റിയിലേക്ക് തോക്ക് അമർത്തി…ശേഷം അവന്റെ പോക്കറ്റിൽ നിന്നും തോക്ക് എടുത്ത് മാറ്റി…പിടിക്കപ്പെട്ടതോടെ മറ്റു വഴിയില്ലാതെ സൂര്യ  തന്റെ ഇരുകൈകളും മുകളിലേക്ക് ഉയർത്തിപിടിച്ചു…മറ്റവൻ മിത്രയുടെ നേരെ തോക്ക് ചൂണ്ടിയതും അവളും തന്റെ ഇരുകൈകളും ഉയർത്തിപിടിച്ചു…

രണ്ട്പേരുടെയും കൈകളിൽ മുറുകെ പിടിച്ചു വലിച്ചു കൊണ്ട് അവർ ജീപ്പിനെ ലക്ഷ്യമാക്കി നടന്നു…

എന്നാൽ അടുത്ത നിമിഷം…!!

എവിടെ നിന്നോ ശരവേഗത്തിൽ പാഞ്ഞുവന്ന രണ്ട് വെടിയുണ്ടകൾ ആയുധധാരികളായ രണ്ട്പേരുടെയും തലയുടെ പിൻഭാഗത്ത്‌ അസ്ത്രം പോലെ പാഞ്ഞുകയറി… നിമിഷനേരം കൊണ്ട് ഒരു അലർച്ചയോടെ രണ്ട് പേരും നിലം പൊത്തി…

ഞെട്ടലോടെ പിറകിലേക്ക് തിരിഞ്ഞ സൂര്യയും മിത്രയും പിറകിൽ നിൽക്കുന്ന അരുണിനെ കണ്ട് ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചുപോയി…!!

□■□■□■□■□■

രണ്ട് ദിവസങ്ങൾ കടന്ന് പോയി…..!!

ഓരോ ദിവസവും കഴിയുമ്പോഴും ഇനി ഇവിടെ നിന്നും തങ്ങൾക്ക് ഒരു രക്ഷപെടൽ ഉണ്ടാകില്ല എന്ന് സിദ്ധുവും വരുണും ഫസലും മനസ്സിലാക്കിയിരുന്നു…
തങ്ങൾ ഇപ്പൊ എവിടെയാണ് ഉള്ളത് എന്ന്പോലും മനസ്സിലാക്കാൻ പറ്റാത്ത വിധത്തിൽ അവർക്ക് പുറം ലോകത്തെ കുറിച് യാതൊരു അറിവും കിട്ടാത്ത വിധത്തിൽ അവരെ അടച്ചിട്ടിരുന്നു…

അവിടെ ഡോക്ടർ പീറ്ററിന്റെയും അലേഷിന്റെയും അടിമകളെ പോലെയായിരുന്നു അവർ…അല്ല,അടിമകൾ തന്നെയായിരുന്നു…!!

അവരുടെ നിർദേശപ്രകാരം ഓരോ ദിവസവും ചെയ്യുന്ന ഓപ്പറേഷനുകളും മറ്റും ചെയ്യാനുള്ള അടിമഡോക്ടർമാരായിരുന്നു അവർ മൂന്ന്പേരും…

പക്ഷെ..എന്ത് കൊണ്ട് ഡോക്ടർമാരായ അവർക്ക് തന്നെ ഇത് ചെയ്തുകൂടാ എന്നുള്ള ചോദ്യം മൂവരുടെയും ഉള്ളിൽ ഉണ്ടായിരുന്നു എങ്കിലും…പല ചോദ്യങ്ങൾക്കും ഉത്തരമില്ലാത്ത പോലെ അതിനുള്ള ഉത്തരവും അവർക്ക് മനസ്സിലായിരുന്നില്ല…!! എന്നാലും എന്തെങ്കിലും ഇതിന്റെ പിറകിൽ അവർ ലക്ഷ്യമിടുന്നുണ്ടാകും എന്ന് അവർക്ക് മനസ്സിലായിരുന്നു…..

————

ഡോക്ടർ പീറ്റർ പറഞ്ഞത് പ്രകാരം ഒരു ഓപ്പറേഷൻ ചെയ്ത്കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിതമായി സിദ്ധുവിന്റെ കണ്ണിൽ ടേബിളിൻ മുകളിൽ ഉണ്ടായിരുന്ന അത് ഉടക്കിയത്…ഒരു മൊബൈൽ ഫോൺ…!!

നേരത്തെ അലേഷിന്റെ കൈയിൽ കണ്ട ഫോൺ ആയിരുന്നു അത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ സിദ്ധുവിന് മനസ്സിലായിരുന്നു…

പെട്ടെന്ന് തന്നെ ചെയ്ത് കൊണ്ടിരുന്നത് നിർത്തി അവന്റെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞു…

ഞൊടിയിടയിൽ അടുത്ത് ആരുമില്ല എന്ന് ഉറപ്പ് വരുത്തി അവൻ ആ ഫോൺ കയ്യിൽ എടുത്തു…പെട്ടെന്ന് തന്നെ അത് ഓപ്പൺ ചെയ്തതും അതിൽ ലോക്ക് ഇല്ലാത്തത് കണ്ട് അവന്റെ മുഖം തെളിഞ്ഞു…

പെട്ടെന്ന് തന്നെ കാൾ ഐക്കൺ ഓൺ ചെയ്ത് വേഗത്തിൽ  തന്റെ വീട്ടിലെ ലാൻഡ് ഫോണിന്റെ നമ്പർ ഡയൽ ചെയ്ത്കൊണ്ട് കാൾ ബട്ടൺ അമർത്തി അവൻ  അക്ഷമയോടെ കാത്തിരുന്നു….

ഒരുനിമിഷം എന്തിനെന്നില്ലാതെ അവന്റെ ഹൃദയം മിഡിച്ചു കൊണ്ടേയിരുന്നു…!!!

●●○○●●●●○○○○●●○○

*സ്നേഹതീരം വീട്*

തുടരെ തുടരെ നാല് തവണ മെയിൻ ഹാളിലെ ലാൻഡ് ഫോൺ ശബ്ദിച്ചു…

ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്ന പ്രിയ ഫോൺ എടുക്കാൻ ആഞതും പെട്ടെന്ന് റിങ് നിന്നു..

കഴുത്തിൽ സിദ്ധു കെട്ടിയ താലി ഒഴികെ അവളുടെ ദേഹത്ത് മറ്റു ആഭരണങ്ങൾ ഒന്നും ഇല്ലായിരുന്നു…തികച്ചും തളർന്ന് പ്രതീക്ഷയറ്റത് പോലെ നിർജീവമായിരുന്നു അവളുടെ കണ്ണുകൾ…എങ്കിലും അവയിൽ എവിടെയോ പ്രതീക്ഷയുടെ ഒരു തിരിനാളം ഉണ്ടായിരുന്നു…!!

തിരിച്ചു അകത്തെക്ക് നടക്കാൻ വേണ്ടി അവൾ തിരിഞതും വീണ്ടും ഫോൺ റിങ് ചെയ്തതും അവൾ അറ്റൻഡ് ചെയ്തു ചെവിയോട് വച്ചു….

“ഹലോ….”

മറുപുറത്ത് അവളുടെ ശബ്ദം കേട്ട സിദ്ധു ഒരുനിമിഷം തറഞ്ഞു നിന്നു…കേൾക്കാൻ കൊതിച്ച ശബ്ദം കേട്ട സന്തോഷത്തിൽ അവൻ ഒരുവേള പരിസരം മറന്ന് നിന്ന് പോയി…

വീണ്ടും അപ്പുറത്ത് നിന്ന് ഹലോ ശബ്ദം ഉയർന്നപ്പോൾ അവൻ ഒരു ഇടർച്ചയോടെ പറഞ്ഞു…

“പ്രിയാ ഇത് ഞാനാ…സിദ്ധു………..!!

ഒരുനിമിഷം…!!

സിദ്ധുവിന്റെ ശബ്ദം കാതിൽ പതിഞ്ഞതും പ്രിയയുടെ ഹൃദയം വല്ലാതെ വേഗത്തിൽ മിഡിച്ചു…ശബ്ദം പോലും പുറത്ത് വരാതെ പ്രയാസത്തോടെ അവൾ തറഞ്ഞു നിന്നു..കയ്യിൽ നിന്നും ഫോൺ ഊർന്നു പോകാൻ നിന്നതും അവൾ ഇരുകൈകൾകൊണ്ടും മുറുകെ പിടിച്ചു…

ഇരുവരുടെയും നിശ്വാസങ്ങൾ മാത്രം ഉയർന്നു… മൗനങ്ങൾ പോലും വാചാലമായ നിമിഷം…!!

“പ്രിയാ…..!!”

അവന്റെ ശബ്ദം വീണ്ടും ഉയർന്നപ്പോൾ അവളിൽ നിന്നും ഒരു തേങ്ങൽ പുറത്തെക്ക് വന്നു…

“സിദ്ധു…എ…എവിടെയാ നീ..

തേങ്ങലോടു കൂടി അവളുടെ ശബ്ദം കാതിൽ പതിഞ്ഞപ്പോൾ അറിയാതെ തന്നെ അവന്റെ കണ്ണുകളും നിറഞ്ഞു പോയി…അതിന്റെ പ്രതിഫലം എന്നോണം അവന്റെ വാക്കുകൾ ഇടറി…

എന്നാൽ…..!!

പെട്ടെന്ന്…!! തന്നിലേക്ക് അടുത്ത് വരുന്ന കാൽശബ്ദം കേട്ട് ഞെട്ടി കൊണ്ട് വെപ്രാളത്തോടെ അവൻ ഫോൺ കട്ട്‌ ചെയ്തു.

എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളത്തോടെ അവൻ നിന്നപ്പോഴെക്കും അവിടേക്ക് ദൃതിയിൽ അലേഷ്‌ നടന്നുവന്നിരുന്നു…!!

അകത്തേക്ക് കയറിയ അവൻ കയ്യിൽ ഫോണും പിടിച്ചു നിൽക്കുന്ന സിദ്ധുവിനെ കണ്ടപ്പോൾ അവന്റെ മുഖം ചുവന്നു…കല്ലിച്ച നോട്ടത്തോടു കൂടി അവൻ സിദ്ധുവിന്റെ നേരെ പാഞ്ഞു.

“തക്കം കിട്ടിയപ്പോൾ ഫോൺ എടുക്കുന്നോടാ $#മോനെ..”

എന്നും പറഞ്ഞുകൊണ്ട് അലേഷ്‌ സിദ്ധുവിന്റെ മുഖമടച്ചു അടിച്ചു…പെട്ടെന്ന് കിട്ടിയ അടിയിൽ ബാലൻസ് കിട്ടാതെ ഒരു ഊക്കോടെ സിദ്ധു പിറകിലേക്ക് നീങ്ങി…പിറകിൽ ടേബിളിൽ ഉണ്ടായിരുന്ന medical ഉപകരണങ്ങൾ ഒക്കെ ഒട്ടാകെ നിലത്ത് ചിന്നിചിതറി…

വെറി പൂണ്ട ചെന്നായയെപോലെ അവൻ വീണുകിടക്കുന്ന സിദ്ധുവിനെ മുന്നിലേക്ക് വന്നുകൊണ്ട് സിദ്ധുവിന്റെ നെഞ്ചിൽ ഊക്കോടെ ചവിട്ടി..

എഴുന്നേൽക്കാൻ ശ്രമിച്ച സിദ്ധുവിന്റെ നെഞ്ചിൽ അവൻ വീണ്ടും ചവിട്ടി വീഴ്ത്തി..വീണ്ടും വീണപ്പോൾ സിദ്ധുവിന് നെഞ്ചിൽ അസഹ്യമായി വേദന അനുഭവപ്പെട്ടു.. വേദനമൂലം അവന്റെ കണ്ണുകൾ അടഞ്ഞുപോകുന്നത് പോലെ തോന്നി…നെഞ്ചിൽ കൈവച്ച് കൊണ്ട് സിദ്ധു വീണിടത്ത് നിന്നും പതിയെ എഴുന്നേറ്റ് ഇരുന്നു…

അലേഷ്‌ നിലത്ത് വീണ സർജിക്കൽ ബ്ലേഡ് കയ്യിൽ എടുത്തുകൊണ്ട് സിദ്ധുവിന്റെ മുന്നിൽ ഇരുന്നുകൊണ്ട് ബ്ലേഡ് സിദ്ധുവിന്റെ നെഞ്ചിലായി വച്ചു…

“ഓവർ സ്മാർട്ട്‌ വേണ്ട സിദ്ധാർഥ്….!! ദേ ഈ സാധനംകൊണ്ട് ഒന്ന് കീറി ഇതിന്റെ ഉള്ളിൽ കിടക്കുന്നത് അങ്ങ് എടുത്താൽ ഉണ്ടല്ലോ…വേറെ ഒന്നും പിന്നെ ഓർക്കേണ്ടി വരില്ല…അത്കൊണ്ട് നല്ലകുട്ടിയായി പറഞ്ഞപണി ചെയ്ത് ഇവിടെ നിന്നാൽ കൊള്ളാം..അതിന്റെ ഇടക്ക് ഇങ്ങനെ ഓരോന്നു നീയായി ഒപ്പിച്ചാൽ എന്റെ കൈക്ക് പണി കൂടും…”

ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞുകൊണ്ട് അവൻ സിദ്ധുവിന്റെ നെഞ്ചിലായി ബ്ലേഡ് വച്ച്കൊണ്ട് നിലത്ത് വീണ ഫോൺ എടുത്തുകൊണ്ട് സിദ്ധുവിനെ ഒന്ന് നോക്കികൊണ്ട് പുറത്തേക്ക് നടന്നു…

അസഹ്യമായ വേദനമൂലം അടഞ്ഞുപോകുന്ന കണ്ണുകളോടെ അവൻ പോകുന്നതും നോക്കി നിന്ന സിദ്ധുവിന്റെ ഹൃദയം അകാരണമായ ഭയംകൊണ്ട് എന്തെന്നില്ലാതെ പിടച്ചുകൊണ്ടേയിരുന്നു…!!

○○●●○○●●

എന്നാൽ ഇതേസമയം പെട്ടെന്ന് ഫോൺ കട്ടായപ്പോൾ പ്രിയ വെപ്രാളപ്പെട്ട് നിന്നു…അൽപ്പസമയം മുൻപ് നഷ്ടപ്പെട്ട കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയെ പോലെ സന്തോഷിച്ച അവൾ അത് വീണ്ടും നഷ്ടപ്പെട്ടത് പോലെ വെപ്രാളം പൂണ്ടു…

ഏറെ ടെൻഷനോടെ അതിലുപരി ഭയത്തോടെയും അവൾ അൽപസമയംമുൻപ് സിദ്ധു വിളിച്ച ആ നമ്പറിലേക്ക് തിരികെ വിളിച്ചു…പക്ഷെ അത് സ്വിച് ഓഫ് ആയിരുന്നു…!!

അതിൽ നിന്ന്തന്നെ സിദ്ധു ആരുടെയോ അടുത്ത് അകപ്പെട്ട് കിടക്കുക ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു…!!

ഓരോനിമിഷവും കഴിയുന്തോറും തന്റെ സിദ്ധുവിന് എന്തേലും പറ്റുമോ എന്നുള്ള ഭയം അവളിൽ മുറുകി…അത്കൊണ്ട് തന്നെ അധികസമയം കളയാതെ അവൾ പെട്ടെന്ന് തന്നെ അവൾ ശ്രീജയുടെ അടുത്തേക്ക് പാഞ്ഞു…

പ്രിയയിൽ നിന്നും കേട്ട ഓരോ കാര്യങ്ങളും കേട്ട് മകനെ ഓർത്തു നീറികഴിയുന്ന ശ്രീജയ്ക്ക് പുതുജീവൻ നൽകുന്നത് ആയിരുന്നു…നഷ്ടപ്പെട്ടു എന്ന് കരുതിയ മകനെ ഓർത്ത് വേവലാതി പൂണ്ട മാതൃഹൃദയം ഓരോനിമിഷവും തന്റെ മകനെ കാണാൻ വേണ്ടിമാത്രമായി വെമ്പൽ കൊണ്ടു…!!

പ്രിയ പറഞ്ഞത് പ്രകാരം ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് എത്തിയ രവിചന്ത്രന്റെ ഹൃത്തടവും തന്റെ മകന് കാണാൻ വേണ്ടി മാത്രം തുടിച്ചു…

പ്രിയ പറഞ്ഞതിൽ നിന്നും സിദ്ധുവിന്റെ ജീവൻ ആപത്തിൽ ആണെന്ന് മനസ്സിലാക്കിയ രവിചന്ത്രൻ പെട്ടെന്ന് തന്നെ സൂര്യയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ അറിയിച്ചു…

○○●●○○●●

രവിചന്ത്രൻ അറിയിച്ചത് പ്രകാരം സിദ്ധു വിളിച്ചെന്നു പറഞ്ഞ നമ്പർ സൈബർസെല്ലിലെ ഒരു സുഹൃത്ത് വഴി ട്രയ്സ് ചെയ്തപ്പോൾ സൂര്യയുടെ ഊഹം ശരിയാകുന്നത് വിധത്തിൽ ബീച്ചിന്റെ അടുത്തുള്ള ബിൽഡിങ്ങിൽ തന്നെ ആയിരുന്നു സിദ്ധു വിളിച്ചസമയത്തെ ലൊക്കേഷൻ..!!ആ നമ്പറിന്റെ ലാസ്റ്റ് ലൊക്കേഷൻ..!!

പക്ഷെ..!! അതിനെക്കാൾ മറ്റൊരു വസ്തുത എന്താണെന്ന് വെച്ചാൽ ആ നമ്പറിൽ നിന്നും ആകെ രണ്ട് തവണ മാത്രമേ കാളുകൾ പോയിരുന്നുള്ളൂ..!!

ഒന്ന്,,സിദ്ധു മിസ്സിംഗ്‌ ആയ അന്ന് അവന്റെ നമ്പറിലേക്ക് വന്ന കാളും പിന്നെ അവൻ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചു എന്ന് പറയുന്ന കാളും..!!
അതായത് സിദ്ധു മിസ്സിംഗ്‌ ആയ അന്ന് ആക്റ്റീവ് ആയിരുന്ന അവന്റെ തന്നെ പേരിൽ ഉള്ള സിം ആയിരുന്നു അത്…!!

ആകെ കാളുകൾ പോയത് രണ്ടേ രണ്ട് തവണ മാത്രം… ഇപ്പോൾ ആ നമ്പർ സ്വിച്ച് ഓഫ് കൂടി ആണ്..!!

അതിൽ നിന്നും തന്നെ സൂര്യയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു തങ്ങളുടെ പേര് ഒരു സ്ഥലത്ത് പോലും വരാതെ ഇരിക്കാൻ വേണ്ടി ഡോക്ടർമാർ കളിച്ച കളി..!!

ഇനി മറഞ്ഞിരുന്നുള്ള കളിയില്ല..നേരിട്ടുള്ള കളികൾ മാത്രം..!!

സൂര്യ പലതും മനസ്സിൽ കണക്ക്കൂട്ടി…!!

സിദ്ധു വിളിച്ച നമ്പർ ലൊക്കേഷൻ മനസ്സിലായിട്ടു കൂടി സൂര്യയും മിത്രയും ഒന്നും ചെയ്തില്ല…കാരണം,,ആദ്യം തന്നെ ഡോക്ടർമാരുടെ ഇല്ലിഗൽ പ്രവർത്തനങ്ങൾക്ക് അവർക്ക് എതിരെയുള്ള ശക്തമായ തെളിവുകൾ ഉണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യം…!!

അത് ആദ്യം തന്നെ ഉണ്ടാക്കിയതിന് ശേഷം ആ ബിൽഡിങ്ങിലേക്ക് കയറാൻ വേണ്ടി ഒരു സമയം നോക്കി ഇരുവരും കാത്തിരുന്നു…………

◇■◇■◇■◇■◇

സമയം അർദ്ധരാത്രിയോട് അടുത്തപ്പോൾ സൂര്യയും മിത്രയും മുൻപ് കയറിയത് പോലെ മതിൽചാടികയറി അവിടേക്ക് കയറി…!

പുറത്ത് നിന്ന സെക്യൂരിറ്റികളുടെ മുഴുവൻ കണ്ണ് വെട്ടിച്ചുകൊണ്ട് അതിവിധക്തമായി ഇരുവരും അതിന്റെ അകത്തെക്ക് കയറി…!!

എന്നാൽ…!! അവരുടെ വരവ് കാത്തിരുന്നത് പോലെ അകത്ത് ചെമ്പൻമുടിയുടെയും പൂച്ചകണ്ണുകളുടെയും ഉടമയായ ഒരാൾ ഉണ്ടായിരുന്നു…..!!!

മുന്നിൽ കമ്പ്യൂട്ടറിൽ തെളിഞ്ഞ cctv വിശ്വൽസിൽ ഇരുവരുടെയും മുഖംതെളിഞ്ഞതും അഹാനയുടെ മുഖത്ത് നിഗൂഡമായ ഒരു പുഞ്ചിരി വിരിഞ്ഞു……..!!
പതിയെ അത് പുച്ഛം നിറഞ്ഞ ചിരിയായി മാറാൻ അധികനിമിഷമൊന്നും വേണ്ടിവന്നിരുന്നില്ല…!!
മനസ്സിൽ പലതും തീരുമാനിച്ചു അവൾ അവിടെ നിന്നും എഴുന്നേറ്റു…!!

***

കയ്യിൽ കരുതിയ തോക്ക് മുറുകെ പിടിച്ചുകൊണ്ട് സൂര്യയും മിത്രയും പതിയെ മുന്നോട്ട് നടന്നു…

വലത്കാൽ വെക്കുന്നത് ഇടത്കാൽ അറിയാതെ എന്നപോലെ ഇരുവരും അതീവ ജാഗ്രതയോട് ഓരോ കാൽവെപ്പും വച്ചു…

കൂടുതൽ മുൻപോട്ട് പോകുന്നെനെ ആ ബിൽഡിങ്ങിന് ഉള്ളിലെ ഓരോന്നും അവരെ അത്ഭുതപ്പെടുത്തി…

തികച്ചും ആധുനികരീതിയിൽ ഉള്ള ഒന്നായിരുന്നു അവിടം …വലിയ വലിയ തൂണുകളും അതിനെക്കാൾ കൂടുതൽ ആഡംബരവും ഒക്കെയായി അവിടെ തികച്ചും ഒരു ആഡംബരവീടിന്റെ അകം പോലെയായിരുന്നു…!!

അവിടെ എവിടെയാണ് തന്റെ ഏട്ടനും കൂട്ട്കാരും ഉള്ളത് എന്ന് ഓർത്ത് സൂര്യ തലപുകച്ചു…

കൂടുതൽ സമയം ഇവിടെ തന്നെ നിൽക്കുന്നത് അപകടം ആണെന്ന് ചിന്തയിൽ ഇരുവരും ജാഗ്രതയോടെ മുൻപോട്ട് നടന്നു..

പക്ഷെ..!!അവരെ അമ്പരപ്പിച്ചത് മറ്റൊന്ന് ആയിരുന്നു…പുറത്ത് ഉള്ള ഒരുപാട് സെക്യൂരിറ്റികൾ ഒഴികെ അകത്ത് ഒരു സെക്യൂരിറ്റികളോ കൂടാതെ ആരുമേ പോലും ഇല്ലായിരുന്നു എന്നുള്ളത്…!

അത് അവരെ കുറച്ച് ഒന്നുമല്ല അമ്പരപ്പിച്ചത്…!

മുന്നിൽ കണ്ട ഓരോറൂമിന്റെയും വാതിലുകളും തുറക്കാൻ ശ്രമിച്ചു എങ്കിലും ഒരു വലിയ വാതിൽ ഒഴികെ ബാക്കി എല്ലാറൂമിന്റെയും വാതിലുകളും അവർക്ക് മുന്നിൽ തുറക്കപ്പെട്ടു …പക്ഷെ,,തുറന്ന റൂമിന്റെയെല്ലാം അകത്ത് ആരും ഇല്ലായിരുന്നു എന്നുള്ളത് അവരെ വീണ്ടും അമ്പരപ്പിച്ചു…!!

എത്രശ്രമിച്ചിട്ടും തുറക്കാൻ കഴിയാത്ത ആ വലിയ വാതിൽ തുറക്കാൻ വേണ്ടി അവസാന പരിശ്രമം എന്നോണം ഇരുവരും ശ്രമിച്ചു…

എന്നാൽ !!

“അത് തുറക്കാൻ പറ്റില്ല മിത്രാ..!!!

പെട്ടെന്ന് പിറകിൽ നിന്നും ഒരു സ്ത്രീശബ്ദം കേട്ട് മിത്ര വെട്ടിതിരിഞ്ഞു…കൂടെ സൂര്യയും…

പിറകിൽ ഒരു പുഞ്ചിരിയോടെ തങ്ങളെ നോക്കി നിൽക്കുന്ന ആളെകണ്ട് രണ്ട് പേരുടെയും ചുണ്ടുകൾ ആ നാമം ഉരുവിട്ടു…!!

*അഹാന…..!!*

തോളറ്റം വരെയുള്ള ചെമ്പൻമുടിയും തിളങ്ങുന്ന പൂച്ചക്കണ്ണുകളും മതിയായിരുന്നു അവളെ ഇരുവർക്കും തിരിച്ചറിയാൻ…!!

“യെസ്,, അഹാന തന്നെ…അറിയാലോല്ലെ…!!

പരിഹാസം കലർന്ന വാക്കുകളോട് കൂടി ഇരുവരെയും അടിമുടി നോക്കുമ്പോഴും തന്റെ പേര് എങ്ങനെ അറിയും എന്ന ഭാവത്തിൽ മിത്ര അവളുടെ മുഖത്തെക്ക് നോക്കി…അതേസമയം തന്നെ മിത്രയുടെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായി…

അത് മനസ്സിലാക്കിയത് പോലെ അവൾ പറഞ്ഞു…

“കേരള പോലീസ് ഡിപ്പാർട്മെന്റിലെ പെൺപുലിയെ അറിയാതെ ഇരിക്കില്ലല്ലോ…പിന്നെ,,, ഇവിടെ ഒക്കെ ചുറ്റിത്തിരിഞ്ഞു അന്വേഷണം നടത്തുന്ന ആൾക്കാരെ കുറിച്ച് അറിയാതെ ഇരിക്കുന്നത് മോശം അല്ലേ…”

പുച്ഛത്തോടെ അത് പറയുമ്പോഴും അവളുടെ നോട്ടം സൂര്യയിൽ ആയിരുന്നു ..സൂര്യയുടെ നോട്ടവും അവളിൽ തന്നെ ആയിരുന്നു..

തന്റെ ഏട്ടന്റെ മിസ്സിംഗ്‌,,അമ്മയുടെ തളർച്ച ,,പ്രിയയുടെ അവസ്ഥ ,,,ഏട്ടന്റെ മിസ്സിങിന് ശേഷം വിവാഹദിവസം തന്നെ മിസ്സിംഗ്‌ ആയ വരുൺ,,അവന്റെ ഭാര്യ ചാരുലത..,,പിന്നെ അതിന്ശേഷം മിസ്സിംഗ്‌ ആയ ഫസൽ…,, തുടങ്ങി പലതും ഒരുനിമിഷംകൊണ്ട് അവന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു…

അതിന്റെ ഒക്കെ കാരണക്കാരിയായവൾ ആണ് ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നത്…

അതൊക്കെ ഓർത്തപ്പോൾ അവളെ ജീവനോട് ചുട്ടുകൊല്ലാൻ തക്ക ദേഷ്യത്തിൽ അവൻ അടിമുടി വിറച്ചു…

“ഡോക്ടർ,,,സ്റ്റോപ്പ്‌ ദിസ്‌ madness…!!! നിങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകൾക്കുള്ള ഒക്കെയുള്ള ശിക്ഷകൾ വളരെ വലുതാണ്…ഇനിയും ഇതൊക്കെ തുടരാൻ ആണ് ഭാവം എങ്കിൽ അതിന് നിങ്ങൾ വലിയ വില നൽകെണ്ടിവരും !! അത് നിങ്ങളുടെ ജീവൻ തന്നെ ആയിരിക്കും !!

അത്കൊണ്ട് നിയമത്തിന് കീഴടങ്ങുകയാണ് നിങ്ങൾക്ക് നല്ലത്…”

തികട്ടി വന്ന ദേഷ്യത്തെ അടക്കികൊണ്ട് സൂര്യ പറഞ്ഞു…

“അതിന് ഞങ്ങൾ എന്ത് ചെയ്തെന്നാ പറയുന്നേ…??

തികച്ചും നിസ്സാരമായി ഒന്നും ചെയ്യാത്തത് പോലെയുള്ള അവളുടെ മറുപടി കേട്ട് അടക്കി നിർത്തിയ അവന്റെ ദേഷ്യം പുറത്തെക്ക് വന്നു..അത് ശരീരം പ്രകടിപ്പിക്കുകയും ചെയ്തു…

ദേഷ്യത്തോടെ മുൻപോട്ടെക്ക് വന്ന സൂര്യ അവളുടെ മുഖം ലക്ഷ്യമാക്കി കൈ ആഞ്ഞുവീശി ..എന്നാൽ ഞൊടിയിടയിൽ അവന്റെ നീക്കം മനസ്സിലാക്കിയ അവൾ അധിവിധക്തമായി തലപിറകിലേക്ക് ചെരിച്ചുകൊണ്ട് സൂര്യ വീശിയ കൈപിടിച്ചു വലിച്ചുകൊണ്ട് ഒരുവശത്തെക്ക് ചരിച്ചു…അതേസമയം അവളുടെ വലംകാൽ അന്തരീക്ഷത്തിൽ ഉയർന്നു,,അത് കൃത്യമായി സൂര്യയുടെ നെഞ്ചിൽ പതിച്ചു…

പ്രതീക്ഷിക്കാതെ അവളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായ പ്രവൃത്തിയിൽ ശരീരത്തിന് ബാലൻസ് കിട്ടാതെ സൂര്യ നിലത്തെക്ക് മലർന്നടിച്ചു വീണു…!!

എല്ലാം ഒരുനിമിഷം കൊണ്ട് സംഭവിച്ചു കഴിഞ്ഞിരുന്നു…!!

ഒരുപെണ്ണിന് ഇത്രയും ശക്തി ഉണ്ടോ എന്ന് വരെ സൂര്യയ്ക്ക് തോന്നി…! അത്രക്ക് മാത്രം ശക്തിയുണ്ടായിരുന്നു അവളുടെ ചവിട്ടിന്…

ഇതേസമയം തന്നെ,,അവിടേക്ക് രണ്ട് പേര് എത്തി…!!
ഡോക്ടർ പീറ്ററും,,,ഡോക്ടർ അലേഷുമായിരുന്നു അത്…! അവരുടെ കൂടെ തന്നെ ഉണ്ടായ രണ്ട്പേർ ഞൊടിയിടയിൽ മുൻപോട്ട് വന്നുകൊണ്ട് മിത്രയെയും സൂര്യയെയും കൈകൾ ബന്ധിച്ചു…!അവരുടെ പക്കൽ ഉണ്ടായിരുന്നു തോക്ക് പിടിച്ചു വാങ്ങി…

ക്രൂരത നിറഞ്ഞചിരിയോടെ അവർ മൂവരും സൂര്യയുടെയും മിത്രയുടെയും നേരെ തിരിഞ്ഞു…

പക്ഷെ !! തങ്ങളുടെ പക്കൽ അകപ്പെട്ടിട്ട് പോലും ഇരുവരുടെയും മുഖത്ത് കണ്ട ഭയമില്ലായ്മ അവരെ അൽപ്പം അത്ഭുതപ്പെടുത്തി…

“എന്താ ഇവിടെ നിന്നും രക്ഷപെട്ടു പോകാം എന്ന് കരുതുന്നുണ്ടോ നിങ്ങൾ…”

പുച്ഛം കലർന്ന വാക്കുകളോടെ ഡോക്ടർ പീറ്റർ അത് ചോദിക്കുമ്പോഴും സൂര്യയുടെയും മിത്രയുടെയും മുഖത്ത് ഒരു പുഞ്ചിരിയായിരുന്നു ഉണ്ടായത്…!!വിജയിച്ചവന്റെ ചിരിപോലെ…!!

അത് അവരെ കൂടുതൽ ചൊടിപ്പിച്ചു…

“ഇതുവരെ ഇവിടെ എത്തിയ ഒരാളും ഇവിടെനിന്ന് പുറത്തേക്ക് പോയിട്ടില്ല…അത് ഇനി നീയായാലും നിന്റെ ഏട്ടൻ ആയാലും !!! ഇനി ഇവിടെ നിന്ന് പോകാനും പോകുന്നില്ല !! കേട്ടോടാ !!…”

എന്നാൽ അതിനും മിത്രയുടെയും സൂര്യയുടെയും ഭാഗത്ത്‌ ഒരു പുച്ഛം കലർന്ന ചിരിയായിരുന്നു മറുപടി…

അതിൽ ദേഷ്യം പിടിച്ച അലേഷ് മുന്നോട്ട് വന്നു സൂര്യയെ അടിക്കാൻ ആയി കൈവീശി…

എന്നാൽ !!!! അതേസമയം പുറത്ത് നിന്നും തുടരെ തുടരെ വെടിയൊച്ചയുടെയും പലരുടെയും അലർച്ചയും കേട്ട് മൂവരും ഒന്ന് നടുങ്ങി…!!

അപകടം എന്ന് മൂവരുടെയും മനസ്സ് ഒരേപോലെ മന്ത്രിച്ചപ്പോഴെക്കും അവിടേക്ക് ഒരുപറ്റം പോലീസ്കാർ പാഞ്ഞ് എത്തിയിരുന്നു…!!

തങ്ങളെ ലക്ഷ്യമാക്കി നിൽക്കുന്ന ഒരുപറ്റം ഗണ്ണുകൾ മുന്നിൽ കണ്ടതും പ്രതീക്ഷിക്കാതെ ഉണ്ടായ അറ്റാക്കിൽ അറിയാതെ മൂവരും കൈ ഉയർത്തി പിടിച്ചുപോയി …!!

ആ നിമിഷംകൊണ്ട് തന്നെ തങ്ങളെ പിടിച്ചുവച്ചവന്റെ കൈകളിൽ നിന്ന് കുതറിമാറി കൈമുട്ട് കൊണ്ട് അവരുടെ മുഖം ലക്ഷ്യമാക്കി സൂര്യയും മിത്രയും പഞ്ച് ചെയ്തു…അത് കൃത്യമായി അവരുടെ മൂക്കിൽ തന്നെ കൊണ്ടതും അവർ മുഖം പൊത്തി…ആ സമയംകൊണ്ട് ഇരുവരും അവരുടെ കൈകളിൽ ഉണ്ടായ തോക്ക് കരസ്ഥമാക്കി മൂവരുടെയും നേരെ ലക്ഷ്യമാക്കി ചൂണ്ടി…

തങ്ങളെ മാത്രം ലക്ഷ്യമിട്ട് നിൽക്കുന്ന ഒരുകൂട്ടം തോക്കുകൾ കണ്ടതും അവരുടെ ഉള്ളം കിടുങ്ങി…!!
അറിയാതെ ഒരു ഭയം അവരുടെ ഉള്ളിൽ കയറികൂടി…!!

“പറ ഡോക്ടർ !! എവിടെയാണ് സിദ്ധാർഥ് ഉം കൂട്ടരും ഉള്ളത്…??

തോക്കിൻ മുനയിൽ നിന്ന് അവരെ മാറ്റാതെ തന്നെ ചോദ്യഭാവത്തോടെ മിത്ര അവരുടെ മുഖത്തെക്ക് നോക്കി…

എന്നാൽ !! അവർ നോക്കിനിൽക്കെ തന്നെ ഡോക്ടർ പീറ്റർ പെട്ടെന്ന് പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് എന്തോ ഒന്ന് എടുത്തു വായിലേക്ക് ഇട്ടു…!!! തൽക്ഷണം ചോര ഛർദിച്ചുകൊണ്ട് അയാൾ നിലത്തേക്ക് വീണു…!!

“What the ****….!!

*തുടരും….*

Next ക്ലൈമാക്സ്‌ ആണുട്ടോ…ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ്.. 😘

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

പ്രാണ മറ്റു നോവലുകൾ

പ്രണയമധുരം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply