ബെസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ 2017 ഗോസ് ടു മിസ്റ്റർ “””വരുൺ പ്രസാദ്”””………
കൺവെൻഷൻ ഹാളിലെ കുഞ്ഞു വട്ട മേശകൾക്ക് ചുറ്റും ഇരുന്ന നൂറു കരഘോഷങ്ങൾക്ക് ഇടയിലൂടെ നന്നായി വസ്ത്രധാരണം ചെയ്ത ചെറു പുഞ്ചിരിയും ആയി സുമുഖനായ ചെറുപ്പക്കാരൻ സ്റ്റേജിലേക്ക് പതുക്കെ നടന്നു കയറി
സ്റ്റേജിൽ നിന്ന് ആനന്ദ് മിശ്ര യിൽ നിന്നു ട്രോഫിയും മറ്റ് അനുബന്ധ സാധനങ്ങളും വിനയപൂർവ്വം കൈപ്പറ്റി.ഹസ്തദാനം ചെയ്തു പതുക്കെ പടവുകൾ ഇറങ്ങി പുറകിൽ കിടന്ന ഒരു വട്ടമേശയിൽ ചെന്നു ഇരുന്നു.അവിടെ ബാക്കി ഉണ്ടായിരുന്ന മൂന്നു പേർ അവനെ കെട്ടി പിടിച്ചു ആഹ്ലാദം പങ്കിട്ടു.
അര മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ മീറ്റിങ് കഴിഞ്ഞു.വരുണും കൂട്ടുകാരും ഹാളിൽ നിന്നും പുറത്തു വന്നു
വരുൺ,എബി,പ്രണവ്,രാഹുൽ മൂന്നുപേരും പേരെടുത്ത സോഫ്റ്റ്‌വെയർ സൊല്യൂഷനിൽ എന്ജിനീർ ആണ്.നാലു പേരും ഒരു ഫ്ലാറ്റിൽ താമസിക്കുന്നു.പിരിക്കാൻ പറ്റാത്ത കൂട്ടുകാർ…
“”ടാ…ഈ ആഴ്ച്ച ഒരു ഓൾ ഇന്ത്യ ടൂർ ഉണ്ട് നീ ഉഴപ്പല്ലേ. വരുൺ””പ്രണവ് പറഞ്ഞു””
“”അതെന്താടാ എന്നോട് പ്രത്യേകം പറയുന്നത്?””
“”അല്ല എല്ലാറ്റിനും നിനക്ക് സെൻട്രൽ മിനിസ്റ്ററിയിൽ നിന്നു അനുവാദം വേണ്ടേ അതു കൊണ്ടാ നേരത്തെ പറഞ്ഞതു””പ്രണവ് പറഞ്ഞു””
“”അതിനു വസുന്ധര ആന്റിയും പ്രസാദ് അങ്കിളും അവനെ കെട്ടി പൂട്ടിരിക്കുവല്ലല്ലോ,അവൻ ഫ്രീ അല്ലെ?””എബി പറഞ്ഞു
“”അതിനു അവരല്ലല്ലോ അവന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്””
“”ഓ”…അങ്ങനെ!!!രാഹുൽ വരുണിനെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു
“”ദേ..പ്രവി നീ ആവിശ്യമില്ലാത്ത കാര്യത്തിൽ തലപ്പുകയ്ക്കണ്ട”””അതും പറഞ്ഞു വരുൺ മുഖം വീർപ്പിച്ചു കൊണ്ടു ലിഫ്റ്റിന് നേരെ നടന്നു””
“”നീ എന്തിനാടാ അവനെ വെറുതെ ശുണ്ടി പിടിപ്പിക്കുന്നത്””രാഹുൽ പ്രണവിന്റെ തോളിൽ തട്ടി ചോദിച്ചു””
“”അല്ലെങ്കിൽ നീ നോക്കിക്കോ രാഹുൽ ഈ ട്രിപ്പിന് പോകാൻ നേരം അവൻ പറയും വരുന്നില്ല എന്നു””
“”അവൻ വരും ,അതല്ല അവൻ വരുന്നില്ലന്ന് പറഞ്ഞാൽ നമ്മൾ അവനെ തൂക്കി വണ്ടിയിൽ ഇടും ഈ കാര്യത്തിന് നമ്മൾ ഒരുമിച്ചു നിൽക്കും നീ വാ…. അതും പറഞ്ഞു രാഹുൽ മറ്റു രണ്ടുപേരെയും കൂട്ടി ലിഫ്റ്റിന് നേരെ നടന്നു.
താഴെ കാർ പാർക്കിങ്ങിൽ വരുൺ കാത്തുനിന്നിരുന്നു..
മൂന്നു പേരും ചെന്നു വണ്ടിയിൽ കയറി..
വണ്ടി പാർക്കിങ്ങിൽ നിന്നു പുറത്തു വന്നു മെയിൻ റോഡിലൂടെ ഓടി തുടങ്ങി.
“”എങ്ങോട്ടാ പോകുന്നത്””വരുൺ ചോദിച്ചു.
അളിയാ… ഇന്ന് നിന്റെ ചിലവ് അല്ലെ അതുകൊണ്ടു നിനക്ക് ഇഷ്ട്ടമുള്ളടുത്തേക്ക് പൊയ്ക്കോ””എബി പറഞ്ഞു.
വരുൺ ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ടു എടുത്തു..
കുറച്ചു മുന്നോട്ട് ചെന്നപ്പോൾ വരുണിന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി…
വരുൺ ഫോണ് ചെവിയോട് ചേർത്തു. “”ഹെലോ”””
“”അഹ് ഞാൻ സിറ്റിക്ക് ഉള്ളിൽ ആണ് ഡ്രൈവിങ്ങിൽ ആണ് അങ്ങോട്ടു വിളിക്കാം “”അതും പറഞ്ഞു വരുൺ ഫോണ് ഓഫ് ചെയ്തു.
വണ്ടി ഹോട്ടൽ പാരഡൈസിന്റെ പാർക്കിങ് ഏരിയയിൽ ചെന്നു നിന്നു.
“”ഓ എന്റെ വരുണിന്റെ ഒരു കാര്യം ഇവൻ എന്നെ ഇന്ന് തീറ്റിച്ചു കൊല്ലും”” കാറിൽ നിന്നു ഇറങ്ങി പാന്റും ഷർട്ടും നേരെ ആക്കുന്നതിനിടക്കു പറഞ്ഞു””
“”ടാ കൊപ്പേ വലിച്ചു വാരിതിന്നാൻ നിൽക്കേണ്ട,ബില്ല് അധികം അയാൽ നീ അരിയാട്ടേണ്ടി വരും പറഞ്ഞേക്കാം”” വരുൺ പറഞ്ഞു.
“”പോടാ….ഇപ്പോൾ എല്ലാം സിസ്റ്റമാറ്റിക് ആണ്.അതുകൊണ്ടു തിന്നിട്ട് അറിയുന്ന ഒരാളുടെ പേര് പറയാം നിന്റെ അച്ഛന്റെ പേര് തന്നെ പറയാം ,അതാകുമ്പോൾ നാലു പേരു പറഞ്ഞാൽ അറിയുമല്ലോ?””ജില്ലാ ജഡ്ജി അല്ലേ”” എബി പറഞ്ഞു
വലിയ ഞായം അടിക്കാതെ കയറി വാടാ അതും പറഞ്ഞു രാഹുലും പ്രണവും അകത്തേക്ക് കയറി പോയി.
യൂണിഫോമിൽ ഉള്ള സെക്യൂരിറ്റി ചിരിച്ചു കൊണ്ട് ചില്ലു വാതിൽ തുറന്നു അകത്തേക്ക് കയറ്റി വിട്ടു…
അവർ കയറി പോയ ശേഷം ആണ് എബിയും വരുണും കയറി വന്നത്.
രാഹുലും പ്രണവും കൂടി ഒരു ഒഴിഞ്ഞു കിടന്ന മേശക്ക് ചുറ്റും സ്ഥാനം പിടിച്ചു
വരുണും എബിയും കൂടി അവിടേക്ക് ചെന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വിഭവങ്ങൾ കൊണ്ടു മേശ നിറഞ്ഞു.
എബി എല്ലാത്തിൽ നിന്നും ഓരോ സ്‌പൂണ് വീതം വാരി വച്ചു പ്ലേറ്റ് നിറച്ചു അതുകണ്ട് രാഹുൽ പറഞ്ഞു
“”ടാ കാഞ്ഞിരപ്പള്ളി അച്ചായാ ആക്രാന്തം കാണിക്കാതെ നിനക്ക് തന്നെ കഴിക്കാം”””
“”അതല്ലട എല്ലാത്തിന്റെയും ടേസ്റ്റ് അറിഞ്ഞില്ലെങ്കിൽ പിന്നെ എനിക്ക് ഭയങ്കര സങ്കടം വരും നിങ്ങൾ കഴിച്ചതാണോ നല്ലത് ഞാൻ കഴിച്ചതാണോ എന്നു ഓർത്തു””
“”ഓ….ദാരിദ്ര്യം പറയാതെ കഴിക്ക് “””വരുൺ പറഞ്ഞു….””
ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ മേശപുറത്തെ വിഭവങ്ങൾ മുക്കാലും തീർന്നു.പിന്നെ ആർക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ല കഴിക്കാൻ…
ഓരോരുത്തർ ആയി ടിഷു പേപ്പർ എടുത്തു കൈകൾ വൃത്തി ആക്കി.അപ്പോഴേക്കും എബി വൈയിറ്ററെ വിളിച്ചു മൂന്നുപേരും ഒരുപോലെ എബിയെ നോക്കി
“”” ഇനി എന്തെങ്കിലും വേണോ സർ ഐസ് ക്രീം ഫ്രഷ് ജൂസ്””
“”ഒന്നും വേണ്ട. ബാലൻസ് ഉള്ളതു പാഴ്സൽ ചെയ്തു താ””
“”ശരി സർ””
“”എന്തിനാട ഇനി അത് പൊതിഞ്ഞു കെട്ടുന്നത്?””പ്രണവ് ചോദിച്ചു
“”വൈകിട്ട് ഫുഡ് ഉണ്ടാക്കാൻ ഉള്ളതു ഞാൻ അല്ലെ, എനിക്ക് വയ്യ ഇനി ഒന്നും ഉണ്ടാക്കാൻ നിനക്ക് ഒക്കെ വേണം എങ്കിൽ ഇതു കൊണ്ടു അഡ്ജസ്റ് ചെയ്താൽ മതി”””…
അതും പറഞ്ഞു എബി എഴുനേറ്റ് കൈകഴുക്കാൻ പോയി.
ബാക്കി ഉള്ളവർ പരസ്പരം ഒന്നു നോക്കിയിട്ട് അവന്റെ പുറകെ പോയി.
എബി നന്നായി ഫുഡ് ഉണ്ടാക്കും അവൻ അവന്റെ അമ്മച്ചിയുടെ ടിപ്സ് ഒക്കെ പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുണ്ട്.അതുകൊണ്ടു വൈകിട്ട് ഫ്ളാറ്റിലെ കുക് എബി ആണ്.വേറെ ഉള്ളവർ വച്ചാലും എബിക്ക് പിടിക്കില്ല അതുകൊണ്ടു ആ ജോലി അവൻ തന്നെ ചെയ്യും.അതിനു എല്ലാ ഞായറാഴ്ചയും അവനു ഏതെങ്കിലും നല്ല ഹോട്ടലിൽ ഇതുപോലെ ട്രീറ്റ് കൊടുക്കണം.
കൈകഴുകി വന്നപ്പോഴേക്കും പാർസൽ വൈയിറ്റർ എബിയെ ഏല്പിച്ചു .വരുൺ തന്റെ ഡെബിറ്റ് കാർഡ് കൊടുത്തു ബില്ല് അടച്ചു.നാലു പേരും ഹോട്ടലിനു വെളിയിലേക്ക് ഇറങ്ങി.
കറിനടുത്തേക്ക് നടക്കുന്നതിനു ഇടക്ക് പ്രണവ് ചോദിച്ചു ഇനി എന്താ പരിപാടി ….
എല്ലാവരും മുഖത്തോടു മുഖം നോക്കി….
എവിടെ എങ്കിലും പോയി കുറച്ചു നേരം ഇരിക്കാം നല്ല ഫ്രഷ് എയർ കിട്ടുന്നിടത്തു…..എബി പറഞ്ഞു
വേറെ ആരും ഒന്നും പറഞ്ഞില്ല അതുകൊണ്ടു അങ്ങനെ തന്നെ തീരുമാനിച്ചു
വരുൺ വണ്ടി പാർക്കിലേക്ക് വിട്ടു ഒരുപാട് തണൽ മരങ്ങളും അതിനു അടുത്തു വരിവരിയായി സിമന്റ് ബെഞ്ചും ഉണ്ട് അവിടെ നിന്നും 10 മിനിറ്റു ഡ്രൈവ് ചെയ്താൽ ബീച്ചിൽ എത്താം
വണ്ടി പാർക്ക് ചെയ്തു ഒഴിഞ്ഞ ഒരു മരത്തിന്റെ തണലിൽ ഉള്ള രണ്ടു ബെഞ്ചുകളിൽ ആയി അവർ ഇരുന്നു.
തൊട്ട് അടുത്തുള്ള കുട്ടികളുടെ പാർക്കിൽ കൊച്ചു കുട്ടികളും അവരുടെ മാതാപിതാക്കളും ഉണ്ടായിരുന്നു.രാഹുൽ കുറെ നേരം അതു നോക്കി നിന്നു.
“”നീ എന്താടാ സ്വപ്നം കാണുന്നത്””വരുൺ രാഹുലിനോട് ചോദിച്ചു..
“”ഞാൻ ദേ അവരുടെ കളി കാണുക ആയിരുന്നു…..അതും പറഞ്ഞു രാഹുൽ പാർക്കിലേക്ക് വിരൽ ചൂണ്ടി””
“”ഓ അതാണോ””
“”അവരെ കണ്ടപ്പോൾ എനിക്ക് ചേച്ചിയെയും കുഞ്ഞിനെയും ഓർമ വന്നു….””
“”അവർ ഇപ്പോൾ നിന്റെ വീട്ടിൽ അല്ലെ രാഹുൽ ?””വരുൺ ചോദിച്ചു
“”അതേ…””
“”ചേച്ചിയുടെ ജോലി കാര്യം എന്തായി””
“”ഞാൻ ചെന്നിട്ട് വേണം ഒക്കെ ശരിയാക്കാൻ കുറച്ചു ദിവസം അതിന്റെ പുറകെ നടക്കണം.ചേച്ചിയെ കൊണ്ട് അതിന് ഒന്നും പറ്റില്ല.അളിയൻ പോയേ പിന്നെ അവൾക്ക് ഒന്നിനും ഒരു താല്പര്യം ഇല്ല. ചേട്ടന് ജോലി ഉണ്ടായത് ഭാഗ്യം .ജോലിക്ക് പോയി തുടങ്ങിയാൽ അതുമായി പൊരുത്തപ്പെട്ടനെ.എപ്പോഴും വീട്ടിൽ ഇരുന്നു ഇത് മാത്രം ആലോചിച്ചു ഇരുപ്പല്ലേ…..””
“”നിന്റെ ട്രാൻഫെറിന്റെ കാര്യം എന്തായി””
“”എച് ആർ ഡിപാർട്മെന്റിൽ തൃശൂർ നിന്നു ഒരാൾ ഇങ്ങോട്ട് വരാൻ താല്പര്യം ഉണ്ട് അങ്ങനെ ആണെങ്കിൽ ഞാൻ അങ്ങോട്ട് പോകും.അതാകുമ്പോൾ എനിക്ക് വീട്ടിൽ പോയി വരാലോ,മിക്കവാറും നമ്മുടെ ട്രിപ്പ് കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ പോകും.””
“”അപ്പോൾ കുറച്ചു ദിവസം കൂടിയേ ഉള്ളോ രാഹുൽ നീ നമ്മുടെ കൂടെ””എബി ചോദിച്ചു
“”അതേടാ പോണം ചേച്ചിയുടെ ജോലി ശരിയാക്കണം ,ഇല്ലെങ്കിൽ അമ്മ പറയുന്നത് പോലെ അവൾക്ക് വല്ല മാനസിക രോഗവും പിടിക്കും””
“”ആക്സിഡെന്റ ഉണ്ടാക്കിയ വണ്ടിയെ കുറിച്ചു വല്ല വിവരവും കിട്ടിയോ?””
“”ഇല്ലട…..പോകാൻ ഉള്ളതു പോയില്ലേ ഇനി പുറകെ പോയി കണ്ടുപിടിച്ചിട്ടു എന്തിനാ?!!!
“”കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല”
“”നീ പോയി എല്ലാം ശരിയാക്കിയിട്ടു നീ പെട്ടന്ന് ഇങ്ങു പോരണം കെട്ടോ രാഹുൽ പ്രണവ് പറഞ്ഞു
“”വരാടാ ഈ അച്ചായന്റെ ഫുഡ് തിന്നാൻ തോന്നുമ്പോൾ ഞാൻ ഇങ്ങു പോരും “”
അതും പറഞ്ഞു രാഹുൽ പ്രണവിന്റെ കൂടെ വന്നു ബെഞ്ചിൽ ഇരുന്നു “”
“”പ്രണവ് രാഹുലിന്റ് മുതുകത്തു തട്ടി കൊണ്ടു പറഞ്ഞു ഒക്കെ ശരിയാകും നീ വിഷമിക്കണ്ട അവിടെ ചെന്നിട്ട് എന്ത് ആവിശ്യം ഉണ്ടെങ്കിലും നീ അപ്പോഴേ വിളിക്കണം.””
“”വിളിക്കുമെടാ നിങ്ങൾ അല്ലെ എന്റെ ബലം””
കുറച്ചു നേരം കൂടി അവർ അവിടെ ചെലവിട്ടു.എബി ആ സമയം മുഴുവൻ ആ ബെഞ്ചിൽ കിടന്നു ഉറങ്ങി
കുറെ കഴിഞ്ഞു എബിയെയും വിളിച്ചു ഉണർത്തി അവർ ബീച്ചിലേക്ക് പോയി.
സന്ധ്യ സമയത്തു നല്ല കടൽകാറ്റു കൊണ്ടു നാലു പേരും മണൽ പരപ്പിലൂടെ നടന്നു.പരസ്പ്പരം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ഒക്കെ.
കുറെ സമയം കഴിഞ്ഞു ബീച്ചിലെ തിരക്ക് കുറഞ്ഞു.ഇരുട്ടിന്റെ രാജ്യം വന്നു.വിജനമായ കടൽത്തീരം വിട്ടു നാലുപേരും യാത്രയായി
തിരിച്ചു വരുന്ന വഴിക്ക് റോഡ് അരികിൽ ഉള്ള തട്ട് കടയിൽ നിന്ന് ചൂട് ദോശയും ഓംലെറ്റും കഴിച്ചു.
ഫ്ലാറ്റിൽ വന്നു വണ്ടി പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തു ഫ്ലാറ്റിലേക്ക് പോയി.
ഓരോരുത്തർ ആയി ഫ്രഷ് ആയി ഫോണും ലാപ്ടോപ്പും ഒക്കെ ആയി ഓരോ മൂലക്ക് ഇരുപ്പായി.
കുറച്ചു കഴിഞ്ഞു വരുണിന്റെ ഫോൺ ബെല്ലടിച്ചു വരുൺ ഫോൺ കാതോട് ചേർത്തു
“”എന്താ വസുന്ധര ടീച്ചറേ?””
“”എന്താടാ നിനക്ക് അങ്ങോട്ട് വിളിച്ചാലെ അമ്മേനെ ഓർമ വരുള്ളോ?””
“”പിണങ്ങല്ലേ ടീച്ചറെ ഇന്നത്തെ പരിപാടിടെ കാര്യം ഞാൻപറഞ്ഞിരുന്നില്ലേ?””
“”അതു രാവിലെ കഴിഞ്ഞില്ലേ ഇത്രയും നേരവും നിനക്ക് പരിപാടി ആയിരുന്നോ?””
“”ആയോ ദേ ഇവൻമാർക്ക് ഒക്കെ ചിലവും കൊടുത്തു കറങ്ങി ഇപ്പോൾ വന്നു കയറിയതെ ഉള്ളു”””
“”എം””നീ എന്താ അച്ഛനെ വിളിക്കാത്തതു””
“”അച്ഛനു വീടും കോടതി മുറി പോലെ അല്ലെ”””
“”അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ നീ അതു മനസ്സിൽ വച്ചു ഇങ്ങനെ ആണോ കാണിക്കുന്നത്.ഇതിനു ഞാൻ കൂട്ടു നിൽക്കില്ല പറഞ്ഞേക്കാം.”‘
“”ഓ അങ്ങനെ ഒന്നും ഇല്ലമ്മേ ഈ ആഴ്ച്ച തിരക്ക് ആയിരുന്നു എന്ന് അമ്മയ്ക്ക് അറിയമല്ലോ അതുകൊണ്ടാ ഞാൻ വിളിച്ചോളാം””
“”എം””
“”വിവേക്ക് എവിടെ അമ്മേ?””
“”അവൻ പുറത്തോട്ട് പോയി””
“”എം അവന്റെ പഠിപ്പ് ഒക്കെ നടക്കുന്നുണ്ടോ””
“”പിന്നെ നടക്കുന്നുണ്ട് അവൻ മുറ്റം മുഴുവൻ നടക്കുന്നുണ്ട്””
“”ആഹാ കൊള്ളാമല്ലോ..””
“”പ്രവി എന്തിയെടാ?””
“”ഇവിടെ ഇരുപ്പുണ്ട്,കൊടുക്കട്ടെ””
“”കൊടുക്ക് “”
വരുൺ ഫോൺ പ്രണവിന്റെ നേരെ നീട്ടി ഫോൺ വാങ്ങി പ്രണവ് സംസാരിച്ചു തുടങ്ങി
“”എന്താ ടീച്ചർ അമ്മേ?””
“”നിന്നെ ഈ വഴിക്ക് ഇപ്പോൾ കാണുന്നില്ലല്ലോ “”
“”വരാം ,ഒഴിവ് കിട്ടുമ്പോൾ ഓടി ഒന്നു വീട്ടിൽ പോയി മുഖം കാണിച്ചിട്ട് വരും അതുകൊണ്ട് ആണ് അങ്ങോട്ട് കാണാത്തത്””
“”കോളേജിൽ ഒരുമിച്ചു ഉണ്ടായിരുന്നപ്പോൾ നീ മിക്കവാറും വന്നു പോയിരുന്നില്ലേ പിന്നെ എന്താ ഇപ്പോൾ?””
“”വീട്ടിൽ അമ്മ ഇപ്പോൾ എല്ലാ ആഴ്ചയും നോക്കി ഇരുപ്പാണ് ചെല്ലുന്നതും നോക്കി ചേട്ടൻ വേറെ വീട് വച്ചു മാറിയപ്പോൾ ഇപ്പോൾ രണ്ടു പേരും ഒറ്റക്ക് അല്ലെ അതുകൊണ്ടു ആയിരിക്കും””
“”അല്ലാതെ പിണക്കം ഒന്നും ഇല്ലല്ലോ രണ്ടാൾക്കും “”
“”എന്തിനു ഒന്നുമില്ലമ്മേ ,എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അമ്മയോട് പറയാതെ ഇരിക്കില്ലല്ലോ അമ്മയ്ക്ക് അറിയില്ലേ”””
“”അറിയാം. …അതു പറഞ്ഞു വസുന്ധര ടീച്ചർ ഒന്നു ഇരുത്തി മൂളി””
“”അവിടുത്തെ അച്ഛൻ വന്നില്ലേ അമ്മേ “??
“ഇല്ല കുറച്ചുകൂടി കഴിയും,അടുത്ത ആഴ്ച്ച നീ ഇത് വഴി വരുമോ?””
“”ആയോ അടുത്ത ആഴ്ച്ച എങ്ങോട്ടും ഇല്ല കമ്പനി വക ഒരു ട്രിപ്പ് ഉണ്ട് ഓൾ ഇന്ത്യ.അതുകൊണ്ടു അവനും വരില്ല കെട്ടോ അമ്മേ””
“”അപ്പോൾ അടുത്ത ആഴ്ച ടൂർ ആണോ?””
“”അതേ അമ്മേ””
“”എന്നാൽ പോയിട്ടു വ…..””
“”പോയ് വന്നിട്ട് വരാം അമ്മേ…””
“”ശരി””
ഫോൺ വച്ചു കഴിഞ്ഞപ്പോഴേക്കും വരുൺ ബാത്റൂമിൽ കയറി കുളി തുടങ്ങിയിരുന്നു
പ്രണവ് ഫോൺ സെറ്റിയിൽ വച്ചിട്ട് സ്വന്തം ഫോൺ എടുത്തു നോക്കി ഇരുന്നു.
കുറച്ചു കഴിഞ്ഞു വരുണിന്റെ ഫോൺ ബെല്ലടിച്ചു ,ഡിസ്പ്ലേയിലേക്ക് നോക്കി ദേഷ്യത്തോടെ പ്രണവ് മുഖം തിരിച്ചു.
ഒരു പ്രാവശ്യം ബെല്ലടിച്ചു നിന്നു.ഒരു നിമിഷത്തിനു ശേഷം വീണ്ടും ബെല്ലടിച്ചു തുടങ്ങി…….””ആരാടാ?….””അതും ചോദിച്ചു കൊണ്ട് രാഹുൽ ഫോണെടുത്തു നോക്കി…
ഡിസ്പ്ലയിൽ ഒരു മുഖവും “”മെർലിൻ കാളിങ്……””എന്നു എഴുതി കാണിച്ചു
“”ഓ ഇതാണോ നിന്റെ മുഖത്തു ഒരു കനം””
“”പിശാച്…”””അതും പറഞ്ഞു പ്രണവ് പല്ല് കടിച്ചു ഞെരിച്ചു
(തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക