അവളെ കാണാൻ ഞാൻ ആദ്യമായി അവളുടെ വീട്ടിൽ ചെല്ലുമ്പോൾ തൊഴുത്തിൽ നിന്നു പശുവിനെ കറന്നു അതിന്റെ പാല് ഒരു കുടത്തിൽ നിറച്ചു കൊണ്ടു വരുന്നതാണ്…. സുധയുടെ അത്രയും അഴകും നിറവും ഇല്ലെങ്കിലും നല്ല ലാളിത്യം ഉള്ള മുഖമായിരുന്നു…..
പെണ്ണ് കാണാൻ ചെന്നത് ആണെന്നു അവളുടെ അച്ഛനോട് പറഞ്ഞു… അദ്ദേഹം അകത്തു പോയി പറഞ്ഞിട്ട് ഞങ്ങളോട് വന്നു വർത്തമാനം പറഞ്ഞു….. നല്ല പ്രായം ഉള്ള അച്ഛനും അമ്മയും ആയിരുന്നു….
രണ്ടു ഗ്ലാസിൽ ചായയും കൊണ്ടു അവൾ കുറച്ചു കഴിഞ്ഞപ്പോൾ വന്നു…. വേഷം ഒന്നും മാറിയില്ല മുടി മാത്രം ഒന്നും ചീകി കെട്ടി മുഖവും കഴുകി……
“ഒരുപാട് ആലോചന വന്നതാ എല്ലാം പറഞ്ഞു അവസാനം വരുമ്പോൾ കൊടുക്കാൻ ഒന്നും ഇല്ലാത്തതു കൊണ്ടു തെറ്റി പോകും…… രണ്ടാം കെട്ടു ആണെന്നു ബ്രോക്കർ പറഞ്ഞപ്പോൾ കുറച്ചു വിഷമം തോന്നി….. എന്നാലും ഞങ്ങൾ ഇനി എത്ര കാലം ജീവിച്ചിരിക്കും അവളെ പടി ഇറക്കി വിട്ടാൽ ആ സമാധാനം ഉണ്ടല്ലോ അതുകൊണ്ട് ആണ് വരാൻ പറഞ്ഞത്…… “ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേ ആ വ്യദ്ധൻ ചുമച്ചു തുടങ്ങി….. ”
“എനിക്ക് സമ്മതം മകളോട് ചോദിച്ചിട്ട് അടുത്ത ആഴ്ച തന്നെ വിവാഹം നടതാം….. ”
പിറ്റേ ആഴ്ച അടുത്തുള്ള അമ്പലത്തിൽ വച്ചു വിവാഹം നടന്നു അവളുടെ അച്ഛനും അമ്മയും… ബന്ധുക്കൾ ആയി മൂന്നോ നാലോ പേരും അയൽവക്കകാരും മാത്രം ആണ് ഉണ്ടായിരുന്നത്….
വിവാഹം കഴിഞ്ഞു വന്നപ്പോൾ ഞാൻ തന്നെയാണ് മോളെ കൊണ്ടു ചെറിയമ്മ എന്ന് വിളിപ്പിച്ചത്….. അതിനു കാരണം ഉണ്ട് അന്ന് നിനക്ക് വേണ്ടിയാണു ഒരു വിവാഹത്തിന് തയ്യാറായത്. വന്നു കയറുന്ന ആൾക്കും അത് ബോധ്യമുണ്ടാകണം എന്നൊരു ചിന്ത ഉണ്ടായിരുന്നു…….. അവൾ നിന്നെ മോളെ പോലെ തന്നെയാണ് നോക്കിയത്……. രണ്ടു വർഷം കഴിഞ്ഞു ആണ് ലെച്ചു ഉണ്ടായതു അപ്പോൾ ചെറിയ ഒരു പേടി ഉണ്ടായിരുന്നു….. പക്ഷേ അച്ഛൻ പേടിച്ച പോലെ ഒന്നും ഉണ്ടായില്ല…. ലെച്ചുവിനെ ഞാൻ സ്നേഹിക്കുമോ അവളെ വേറെ കാണുമോ എന്നൊരു പേടി അവൾക്ക് ഉണ്ടായിരുന്നു.. നിനക്ക് ഉള്ള അത്രയും സ്വാതന്ത്ര്യം അവൾക്ക് ഉണ്ടാകുമോ എന്നൊരു പേടി… അങ്ങനെ ഒരു ചിന്ത നമുക്ക് രണ്ടു പേർക്കും ഇല്ലന്ന് അറിഞ്ഞപ്പോൾ അവൾ പഴയ പടി ആയി…..
പിന്നെ ഒരിക്കലും അച്ഛൻ അതിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല….
വീടിന്റെ പുറത്തു ഉള്ള ലോകം അവൾക്ക് അന്യമായിരുന്നു…. അളിയന്മാരുടെ കല്യാണത്തിന് പെണ്ണുങ്ങൾ എല്ലാം സ്വർണത്തിൽ കുളിച്ചു വന്നു കയറിയപ്പോഴും അവൾ ആഗ്രഹം ഒന്നും പറഞ്ഞില്ല… ഞാൻ കെട്ടിയ മാലയും അവളുടെ അച്ഛന്റെ സമ്മാനം രണ്ടു വളയിലും ഒതുങ്ങി അവളുടെ ആഭരണങ്ങൾ…. അന്ന് സുധയുടെ ആഭരണങ്ങൾ എന്റെ അലമാരയിൽ ഉണ്ടായിരുന്നു അതിൽ നിന്നു ഒന്നോ രണ്ടോ എടുക്കാൻ പറഞ്ഞിട്ട് അവൾ സമ്മതിച്ചില്ല….. എന്നെകിലും മണിയുടെ ആവിശ്യത്തിന് എടുത്താൽ മതി എന്ന് പറഞ്ഞവൾ തിരികെ വച്ചു….
പിന്നെയാണ് അച്ഛൻ ചിട്ടി കൂടി നല്ലൊരു തുക കിട്ടിയപ്പോൾ അവൾക്ക് വേണ്ടത് ഒക്കെ വാങ്ങിയതു…..
ഇവിടുന്ന് പോയപ്പോൾ വഴിയിലെ കടയിൽ കിടന്ന ഒരു സാരി ചൂണ്ടി അവൾ അത് എനിക്ക് വാങ്ങി തരണേ എന്ന് പറഞ്ഞിരുന്നു…
തിരികെ വരുമ്പോൾ വാങ്ങാം എന്നും പറഞ്ഞു ആണ് പോയത്….. പക്ഷേ തിരികെ വന്നപ്പോൾ വാങ്ങാൻ പറ്റിയില്ല…..
ഓരോന്ന് ആലോചിച്ചപ്പോൾ കുറച്ചു നേരം കൂടി അവൾക്ക് വേണ്ടി ചിലവഴിക്കാമായിരുന്നു എന്ന്….. ഭാര്യാഭർത്താക്കൻമാർ തമ്മിൽ മത്സരിക്കേണ്ടത് സ്നേഹം പകുത്തു കൊടുക്കുന്നതിനു വേണ്ടിയാണ്… ഒരിക്കൽ വേഷം അഴിച്ചു വച്ചു പടി ഇറങ്ങുമ്പോൾ കണക്ക് പുസ്തകത്തിൽ ബാക്കി വരാൻ പാടില്ല….
അവൾ ബാക്കി ഇല്ലാതെ എല്ലാം തന്നിട്ട് പോയി… ഞാൻ കൊടുക്കാനുള്ളതിൽ ബാക്കി ഉണ്ടെന്നൊരു തോന്നൽ…. “”
“അങ്ങനെ ഒന്നുമില്ല അച്ഛാ….. ഹോസ്പിറ്റലിൽ കിടന്നപ്പോൾ അല്ലതെ അമ്മ അത്രയും വിഷമിച്ചു ഞാൻ കണ്ടിട്ടില്ല… ഈ വീട്ടിൽ ഉള്ള ഓരോ നിമിഷവും അമ്മ സന്തോഷവതി ആയിരുന്നു….. ”
“സ്വർഗ്ഗവും നരകവും എല്ലാം ഭൂമിയിൽ തന്നെ ആണ്…. അവനവൻ തീരുമാനിക്കണം സ്വന്തം ജീവിതം എങ്ങനെ വേണമെന്ന് “. . ….. അവൾ അവളുടെ സ്വർഗത്തിൽ ജീവിച്ചു വിട വാങ്ങി….. ”
“”മതി അച്ഛാ.. വാ.. പോയി കിടക്കാം…. ”
“എം മോൾ പൊയ്ക്കോ.. ഞാൻ കിടന്നോളാം.. ”
കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നിട്ട് ഞാൻ അകത്തേക്ക് കയറി പോയി……..
മുറിയിൽ ചെന്നു അച്ഛൻ പറഞ്ഞതൊക്കെ ഓർത്തു.. . കുറെ നേരം കൂടി ഇരുന്നു…..
ഒറ്റയ്ക്ക് ആയിപോയി എന്നൊരു തോന്നൽ അച്ഛനുണ്ട്…. ആരുണ്ടെകിലും അത് അമ്മയോളം വരില്ല…. അത് അച്ഛൻ തിരിച്ചറിയുന്നു…… ഉള്ളിൽ എവിടെയോ അച്ഛൻ സൂക്ഷിച്ചു വച്ചിരുന്ന സ്നേഹം അതിപ്പോൾ അച്ഛനിൽ നിന്നു പുറത്തേക്ക് വരുന്നു…..
കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ എടുത്തു സമയം നോക്കി.രണ്ടു മണി കഴിഞ്ഞിരിക്കുന്നു… അച്ഛൻ അകത്തു വന്നു കതക് അടയ്ക്കുന്ന ശബ്ദം കെട്ടു
ഫോണിൽ ഏട്ടന്റെ നമ്പർ എടുത്തു….. ആ ശബ്ദം കേൾക്കാൻ കൊതി തോന്നി അപ്പോൾ വേണ്ട….. ഉറങ്ങുകയാകും…
എന്നാലും ഒന്ന് വിളിച്ചു നോക്കാം…….
നമ്പർ ഡയൽ ചെയ്ത് ചെവിയിൽ വച്ചു…. ഒന്നുരണ്ടു ബെൽ കേട്ടപ്പോൾ നിർത്തി…..
ഫോൺ വച്ചു കിടന്നു…. ഒരു നിമിഷത്തിനു ശേഷം ഫോൺ ബെല്ലടിച്ചു തുടങ്ങി…. ഏട്ടൻ തിരികെ വിളിക്കുന്നു…..
ഫോൺ എടുത്തു ചെവിയോട് ചേർത്തു….
“എന്താടോ രാത്രി….. എന്തെങ്കിലും അത്യാവശ്യം ഉണ്ടോ? ”
“ഇല്ല ഞാൻ വെറുതെ വിളിച്ചതാ ”
“ഈ പാതിരാത്രിക്കോ? ”
“ഉറക്കം വന്നില്ല…. അതുകൊണ്ട് വെറുതെ വിളിച്ചു നോക്കിയതാ ഏട്ടൻ ഉറങ്ങിയില്ലേ? ”
“ഇല്ല…. ഉറക്കം വന്നില്ല….. ”
“എപ്പോഴാ പോകുന്നത്? ”
“നാളെയോ മറ്റന്നാളോ “എന്താ… പോണ്ടേ? ”
“ഞാൻ പോകണ്ട എന്ന് പറഞ്ഞാൽ പോകാതിരിക്കുമോ? ”
“അങ്ങനെ പറഞ്ഞാൽ മാക്സിമം ട്രൈ ചെയ്യും പോകാതെ ഇരിക്കാൻ അഥവാ പോയാൽ എത്രയും പെട്ടന്ന് വരാൻ? “എന്തു വേണം….? ”
“പോകണ്ട…. “”
“നീ ഈ പറഞ്ഞത് ഒന്നുകൂടെ പറ.. ”
“പോകണ്ട എന്ന് “””
“എന്റെ പൊന്നു മോളെ നീ അവിടെ ആയത് നിന്റെ ഭാഗ്യം ”
“അതെന്താ….? ”
“ഇവിടെ ആയിരുന്നെങ്കിൽ ഞാൻ എന്തൊക്കെ ചെയ്യും എന്ന് എനിക്ക് തന്നെ അറിയില്ല….. ”
“മം…. ”
“ഇതു പറയാൻ ആണോ നീ ഇപ്പോൾ വിളിച്ചത് ”
“എം… ”
“ഇപ്പോൾ എന്താ ഇങ്ങനെ തോന്നാൻ? ”
“അങ്ങനെ തോന്നി അത്ര തന്നെ…”
ഞാൻ ഫോൺ വയ്ക്കുവാ “”
അയ്യോ വയ്ക്കല്ലേ പറഞ്ഞു കഴിയുന്നതിനു മുൻപ് തന്നെ ഞാൻ ഫോൺ വച്ചു….
**—–*****——*****——*****—–***
കിടന്നിട്ടു ഉറക്കം വരാതെ ഇരുന്നപ്പോഴാണ് മുറ്റത്തു ഇറങ്ങി രണ്ടു ചാൽ നടന്നത്……
അച്ഛൻ എപ്പോഴോ ഇറങ്ങി വന്നു ചോദിച്ചു..
“എന്താടാ പാതിരായ്ക്ക്..? ”
“ഒന്നുമില്ല അച്ഛാ…. ഉറക്കം വരുന്നില്ല അങ്ങനെ ഇറങ്ങി നടന്നതാ… ”
“”നീ പോകുന്നുണ്ടോ? “”
“പോകാതെ ഇരുന്നാൽ പറ്റില്ല അച്ഛാ ഞാൻ ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ ആണ്… ”
“നിന്നെ നേരെ ആക്കാൻ വേണ്ടി ചെയ്തതാ…. ഞാനും മോളുടെ കൂടെ നിന്നു അല്ലാതെ അവൾ ചെയ്തത് അല്ല ”
“അറിയാം അച്ഛാ…… അവൾക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല എന്ന് ”
“എന്നിട്ട് ആണോ നീ കെട്ടി പെറുക്കി പോയത് ”
“പെട്ടന്നു അവൾ അതിൽ ഒപ്പിട്ടപ്പോൾ എന്തോ ഒരു വല്യയിമ.. അത്രയും വിഷമം അവൾക്ക് ഉണ്ടായി എന്ന് എനിക്ക് അറിയാമായിരുന്നു….. ”
“ഒക്കെ കഴിഞ്ഞില്ലേ…. അന്ന് നീ എടുത്ത തീരുമാനം തെറ്റായി പോയില്ല എന്ന് നിനക്ക്
ബോധ്യമായില്ലേ? ”
“എം ”
വേണ്ടത് പോലെ ചെയ്……. അതും പറഞ്ഞു അച്ഛൻ അകത്തേക്ക് പോയി…..
അവളുടെ ഓർമ്മകൾ വന്നു നിറഞ്ഞു മനസിൽ
ആശുപത്രി വരാന്തയിൽ തളർന്നു ഇരുന്നപ്പോഴാണ് അവളെ ശരിക്ക് ഒന്ന് കണ്ടത്…..അമ്മയുടെ വാർത്ത കെട്ടു തളർന്നു വീഴുന്നതിനു മുന്നേ അവളെ താങ്ങി നിർത്തി….
തളർന്നു പോയിരുന്നു…..ആരോടും പറയാതെ ഉള്ളതു എല്ലാം ഉള്ളിൽ ഒതുക്കി നടന്നു അവസാനം തളർന്നു പോയി……
പിന്നീട് എല്ലാം ദുഃഖത്തിന്റെ ദിവസങ്ങൾ ആയിരുന്നു… ആരുടെയൊക്കെയോ മടിയിൽ അവൾ തളർന്നു കിടന്നു……
അങ്ങനെ മനസിൽ നിറയെ അവളുടെ ഓർമ്മകൾ നിറഞ്ഞു നിന്നപ്പോഴാണ് ഫോൺ ബെൽ അടിച്ചു നിന്നത്….
ഒരിക്കലും കരുതിയില്ല അത് മിത്ര ആയിരിക്കും എന്ന്….. വെറുതെ പോയി നോക്കിയതാണ്……
അവൾ വിളിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു പാട് ആശ്വാസം….. അതുവരെ ഉണ്ടായിരുന്നതിനു ഒക്കെ ഉത്തരം കിട്ടിയ പോലെ….
ഉറങ്ങി കാണില്ല ഒന്നുകൂടി വിളിക്കാം…..
രണ്ടു മൂന്നു ബെൽ അടിച്ചു കഴിഞ്ഞു ഫോൺ എടുത്തു……
“എന്താ ഏട്ടാ….. ”
“ഉറക്കം വരുന്നില്ല…. ”
“ഫോണും പിടിച്ചു ഇരുന്നാൽ ഉറക്കം വരില്ല പോയി കിടക്ക്…. ”
“ആണോ….? പിന്നെ ചിലപ്പോൾ എനിക്ക് പോകേണ്ടി വരും ഞാൻ ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ ആണ്…. പോകാതിരുന്നാൽ പണി പോകും…. ”
“ഏട്ടൻ എന്താന്നു വച്ചാൽ അതുപ്പോലെ ചെയ്… ”
“പോകേണ്ടി വന്നാലും പോയിട്ടു പെട്ടന്നു ഇങ്ങു പോരാം കെട്ടോ ”
“എം ”
“പോകുന്നതിന് മുൻപ് താൻ ഇങ്ങോട്ടു വരുമോ? “”
“ഇല്ല…. “അമ്മേടെ ചടങ്ങ് കഴിയാതെ എങ്ങോട്ടും പോകില്ല… ”
“വേണ്ട…. ഞാൻ ചോദിച്ചന്നെ ഉള്ളൂ…..ശരി കിടന്നോ ഗുഡ് നൈറ്റ് ”
“ഗുഡ് നൈറ്റ് “….
“ഒന്ന് രണ്ടു കാര്യങ്ങൾ കൂടി മനസിൽ ഓർത്തു ഞാനും അകത്തേക്ക് കയറി പോയി….. ”
പിറ്റേന്നു കമ്പനി സിഇഒ ആയി സംസാരിച്ചു അദ്ദേഹത്തിന് പറ്റുന്ന സഹായം ചെയ്തു തരാം എന്ന് പറഞ്ഞു.. എന്നാലും തല്ക്കാലം ചെന്നു റീസ്റ്റാർട് ചെയ്തേ പറ്റു…… ഒരു അവധി പറഞ്ഞു സമ്മതിപ്പിച്ചു തല്ക്കാലം…..
പിറ്റേന്നു ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞു മിത്രയുടെ വീട് വരെ പോകാം എന്ന് കരുതി ഇറങ്ങി…
മുറ്റത്തു ആരെയും കണ്ടില്ല കാളിങ് ബെൽ അടിക്കാതെ അകത്തേക്ക് കയറി….. അടുക്കളക്ക് ഉള്ളിൽ നിന്നു വർത്തമാനം കേൾക്കുന്നുണ്ട്…. അങ്ങോട്ടു ചെന്നു.. മിത്ര എന്തോ അരിഞ്ഞുകൊണ്ടിരിക്കുന്നു ലെച്ചു അതിനടുത്തു തന്നെ ഇരുപ്പുണ്ട്..
ലെച്ചുവിന്റെ അവിടുത്തെ വിശേഷങ്ങൾ പറയുന്നു മിത്ര വേറെ ഏതോ ലോകത്തു
ഇരുന്നു കൊണ്ടു അത് മൂളി കേൾക്കുന്നു….
ഞാൻ പതുക്കെ കതകിൽ മുട്ടി ശബ്ദം കേൾപ്പിച്ചു….
രണ്ടു പേരും തിരിഞ്ഞു നോക്കി
“ദേ വരുണേട്ടൻ…….ലെച്ചു സന്തോഷത്തോടെ പറഞ്ഞു.
“അച്ഛൻ എവിടെ ലെച്ചു? ”
“പുറത്തേക്ക് പോയി എന്തൊക്കെയോ ആവിശ്യങ്ങൾ ഉണ്ടെന്നു പറഞ്ഞു.. ”
“ഏട്ടൻ എപ്പോഴാ പോകുന്നത്? ”
“നിന്നെയും കൊണ്ടല്ലേ വന്നത്….. നിന്നെയും കൊണ്ടേ പോകുന്നുള്ളൂ ”
“അയ്യോ അത് എന്താ അങ്ങനെ? ”
“അത് അങ്ങനെയാണ് ”
“ഏട്ടന് കുടിക്കാൻ എടുക്കട്ടേ? “മിത്ര ചോദിച്ചു
ഞാൻ അവളെ കണ്ണടച്ചു കാണിച്ചു കൊണ്ടു തല കുലുക്കി….
തിരികെ ഹാളിലേക്ക് വന്നു… ”
കുറച്ചു കഴിഞ്ഞു മിത്ര ഒരു ഗ്ലാസിൽ വെള്ളവും കൊണ്ടു വന്നു….
അവളോട് ഒന്നും ചോദിക്കാൻ പറ്റിയില്ല അപ്പോഴേക്കും ലെച്ചു അവിടേക്ക് വന്നു
വെള്ളം തന്നിട്ട് മിത്ര തിരികെ പോയി…
ലെച്ചുവിനോട് ഒരുമിച്ച് പോകാനുള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു… മിത്ര അടുക്കളയിൽ തന്നെ ആയിരുന്നു…. പുറത്തോട്ട് വന്നില്ല മറ്റൊരു സാഹചര്യം ആയിരുന്നെങ്കിൽ അവളെ വിളിച്ചു രണ്ടു വാക്കു സംസാരിക്കാമായിരുന്നു….
കുറച്ചു കൂടി കഴിഞ്ഞപ്പോൾ അച്ഛൻ വന്നു അച്ഛനോട് കാര്യം പറഞ്ഞു ഇരുന്നു…. ചടങ്ങ് കഴിഞ്ഞു ലെച്ചുവിനെ കൂട്ടി പോകാം എന്ന് പറഞ്ഞപ്പോൾ അച്ഛന് അതൊരു ആശ്വാസം ആയി…..
അച്ഛനോടൊപ്പം ഇരുന്നു ഉണ് കഴിച്ചു….. പുതിയ രുചി കൂട്ടു.. ചെറിയമ്മ ഉള്ളപ്പോൾ ഉള്ള രുചി കൂട്ടു മാറി……
ഇറങ്ങാൻ നേരം അച്ഛൻ ഞായറാഴ്ച തിരുവല്ലം ക്ഷേത്രത്തിൽ വച്ചു അമ്മയ്ക്ക് ബലി ഇടുന്ന കാര്യം ഒര്മിപിപ്പിച്ചു…
“മറക്കില്ല അച്ഛാ…. ”
“അച്ഛനെ ഞാൻ വിളിച്ചോളാം എന്നാലും ടീച്ചറിനോടും വിവേകിനോടും മോൻ ഒന്ന് പറഞ്ഞേക്ക്… ”
“പറയാം അച്ഛാ….. “ഇറങ്ങട്ടെ….. ”
“ശരി… ”
കാറിൽ കയറാൻ നേരം മുറ്റത്തു വരെ മിത്ര വന്നു നിന്നു….. ”
“ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…… പോട്ടെ,., ”
അവൾ തല കുലുക്കി……
വണ്ടി എടുത്തു വീട്ടിൽ എത്തുന്നത് വരെയും അവളുടെ മുഖം മാത്രമായിരുന്നു മനസിൽ….
എന്തോ എപ്പോഴും കാണണം എന്ന ആഗ്രഹം….. ആ ശബ്ദം കേൾക്കണം എന്ന് ആഗ്രഹം വെറും ആഗ്രഹങ്ങൾ മാത്രമല്ല അതിനു വേണ്ടി നെഞ്ചിനുള്ളിൽ സമ്മർദ്ദം…. നോവ്… എന്തൊക്കെയോ കൊത്തി വലിക്കുന്നു….
പിന്നീട് ഉള്ള ദിവസങ്ങൾ എങ്ങനെ ഒക്കെയോ തള്ളിനീക്കി പകൽ ഒന്ന് രണ്ടു വട്ടം അവളെ വിളിച്ചു സംസാരിച്ചു….
ഒന്നുരണ്ടു മിനിറ്റിൽ കൂടുതൽ അവൾ സംസാരിക്കില്ല…. ചോദിക്കുന്നതിന് മറുപടി പറഞ്ഞു വയ്ക്കും പിന്നെ വിളിച്ചാൽ അവൾ എടുക്കില്ല…
ഞായറാഴ്ച രാവിലെ വീട്ടിലെ എല്ലാവരും റെഡി ആയി തിരുവല്ലം ക്ഷേത്രത്തിലേക്ക് തിരിച്ചു…..
ഞങ്ങൾ എത്തുന്നതിനു മുൻപ് തന്നെ മിത്രയും അച്ഛനും ലെച്ചുവും അമ്മാവൻമാരും എത്തി……
കടവിൽ ബലിക്കുള്ള പൂജ സാധനങ്ങൾ എല്ലാം ഒരുക്കി വച്ചിരുന്നു ബലി ഇടാൻ ഉള്ളവർ നദിയിൽ മുങ്ങി വരാൻ പറഞ്ഞു… അച്ഛനും ലെച്ചുവും മിത്രയും ഞാനും പടവുകൾ ഇറങ്ങി വെള്ളത്തിൽ മുങ്ങി പൊങ്ങി….. വെള്ളത്തിൽ മുങ്ങുമ്പോൾ ഞാൻ അവളുടെ കൈ പിടിച്ചിരുന്നു…. വസ്ത്രത്തിന് മുകളിൽ ഓരോ തോർത്ത് മുണ്ട് ഉടുത്തു മുട്ടുകാലിൽ നിന്നു മുന്നിൽ ഒരു തൂശനിലയും അതിൽ ഒരു ഉരുള ചോറും എള്ളും കുറച്ചു പുഷ്പങ്ങളും….. പൂജാരിപറഞ്ഞു തന്നത് പോലെ ഉരുവിട്ട് അതിലേക്ക് ഓരോ പുഷപങ്ങളും ജലവും അർപ്പിച്ചുകൊണ്ടിരുന്നു…..
അവസാനം അമ്മയുടെ ആത്മാവിന് ശാന്തിയും സമാധാനവും പ്രാർത്ഥിച്ചു….. ഇഹ ലോകത്തിൽ ചെയ്ത പാപങ്ങൾ പൊറുത്തു ഒരു പുണ്യാത്മാവായി തീരാൻ പ്രാർത്ഥിച്ചു കൊണ്ടു ഇല്ല എടുത്തു തിരിഞ്ഞു നോക്കാതെ നടന്നു വെള്ളത്തിൽ ഇറങ്ങി ..കിഴക്ക് ദിശയിൽ അഭിമുഖമായി നിന്നു ഇല്ല പിന്നിലേക്ക് കളയാൻ പൂജാരി പറഞ്ഞു……
എല്ലാവരും അങ്ങനെ ചെയ്തു….. മിത്രയുടെയും ലെച്ചുവിന്റെയും കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…… അത് ഒഴുക്കി കളഞ്ഞു മൂന്നു പ്രാവിശ്യം വെള്ളത്തിൽ മുങ്ങി പൊങ്ങി…. അച്ഛൻ ലെച്ചുവിനെ മുങ്ങാൻ സഹായിച്ചു…. മൂന്നാമത്തെ പ്രാവിശ്യം മുങ്ങി കഴിഞ്ഞു ഒരു നിമിഷം കഴിഞ്ഞു ആണ് മിത്ര പൊങ്ങി വന്നത്…. ആ കുറഞ്ഞ സമയം കൊണ്ടു എന്റെ നെഞ്ചിലൂടെ ഒരു കൊള്ളി മീൻ പാഞ്ഞു പോയി….. വെള്ളത്തിലേക്ക് മുങ്ങാൻ തുടങ്ങിയപ്പോൾ അവൾ പൊങ്ങി വന്നു.. അപ്പോൾ തന്നെ അവളെ ചേർത്തു പിടിച്ചു പടവുകൾ കയറി…..
പടവുകൾ കയറി കഴിഞ്ഞു അവൾ വിതുമ്പി കരഞ്ഞു….. അച്ഛൻ എന്നെ നോക്കി പറഞ്ഞു കരഞ്ഞോട്ടെ അവളുടെ അമ്മയ്ക്ക് വേണ്ടി ഉള്ളതു ആണ്…… ”
ഈറനായ വസ്ത്രങ്ങൾ ഒക്കെ മാറ്റി ക്ഷേത്രത്തിലെ മറ്റു വഴിപാടുകൾ ഒക്കെ കഴിഞ്ഞു എല്ലാവരും ഇറങ്ങി….
“ബാലാ നാളെ അല്ലേ ലെച്ചുവും വരുണും പോകുന്നത്.. വൈകിട്ട് മൂന്നു പേരും കൂടി വീട്ടിലേക്ക് പോരേ രാവിലെ അവർ അവിടുന്ന് പോകാം…. “അച്ഛൻ പറഞ്ഞു
“അതാ അളിയാ നല്ലത്….. മിത്രയുടെ അമ്മാവൻ പറഞ്ഞു
“വൈകിട്ട് പോകാം സുരേഷേ….. ഇപ്പോൾ വീട്ടിലേക്ക് പോകാം ”
“ശരി ”
അങ്ങനെ യാത്ര പറഞ്ഞു പിരിഞ്ഞു..
വണ്ടിയിൽ കയറാൻ നേരം ഞാൻ മിത്രയുടെ അച്ഛനോട് പറഞ്ഞു “റെഡി ആയി നിന്നാൽ മതി വൈകിട്ട് ഞാൻ വന്നു വിളിച്ചോളാം….. ”
“വേണ്ട മോനെ ഞങ്ങൾ അങ്ങ് വരാം മോനെ.. ”
“എന്നാൽ ശരി അച്ഛാ… ”
അങ്ങനെ യാത്ര പറഞ്ഞു പിരിഞ്ഞു…
പിന്നീട് വൈകുനേരം ആകാനുള്ള കാത്തിരുപ്പു ആയിരുന്നു……
നാളെ ഏഴു മണിക്ക് ഫ്ലൈറ്റ്.. ആറു മണിക്ക് പോകേണ്ടി വരും…. ആകെ ഉള്ളത് കുറച്ചു മണിക്കൂറുകൾ…
ഏകദേശം അഞ്ചു മണി ആയപ്പോൾ മിത്രയുടെ അച്ഛന്റെ കാറിൽ അവർ മൂന്നുപേരും കൂടി വന്നു…..
മിത്ര അച്ഛനെയും ലെച്ചുവിനെയും അകത്തേക്ക് കൊണ്ടുപോയി….. ഞായറാഴ്ച ആയത് കൊണ്ടു അച്ഛനും വിവേകും വീട്ടിൽ ഉണ്ട് അതുകൊണ്ടു മിത്രയുടെ അച്ഛന് കുറച്ചു നാളുകൾക്കു ശേഷം കുറച്ചു ഉന്മേഷത്തോടെ വർത്തമാനം പറയാനുള്ള സദസ് ഉണ്ടായിരുന്നു…..
കുറച്ചു നാളുകൾക്ക് ശേഷം ഉള്ള വരവ് ആയത് കൊണ്ടു രാധ ചേച്ചി വിശേഷങ്ങൾ ചോദിച്ചും സങ്കടങ്ങൾ പങ്കു വച്ചും അവളുടെ കൂടെ നിന്നു….
അവളെ ഒന്ന് അടുക്കളയിൽ നിന്നു ഇറങ്ങി കാണാൻ ഒരു പത്തു പ്രാവശ്യം ഞാൻ അതിലൂടെ നടന്നു…
വൈകിട്ട് എബിയും പ്രണവും കൂടി വരുന്നുണ്ടെന്നു പറഞ്ഞു..
എട്ടു മണി ആയപ്പോൾ അവന്മാർ വന്നു എല്ലാവരും കൂടി ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു……
ഭക്ഷണത്തിനു ശേഷം എബിയും പ്രണവും ഞാനും കൂടി ഗേറ്റിനു സമീപത്തു നിന്നു കാര്യം പറഞ്ഞു
“പോയിട്ടു പെട്ടന്നു വരില്ലെടാ..? എബി ചോദിച്ചു
“എത്രയും പെട്ടന്നു പറ്റുമോ അത്രയും വേഗം വരും…… ”
“മിത്ര എന്തു പറയുന്നു…..”
“അവൾ പറഞ്ഞത് കൊണ്ടു ആണ് തിരിച്ചു വരുന്നത്….. ”
“മ്… മ്… എന്നും പറഞ്ഞു പ്രണവ് എന്നെ ഇക്കിളി ആക്കി…
“ചുമ്മാ ഇരിക്കട … ”
“എന്തായാലും പോയിട്ടു പെട്ടന്ന് വാ ഞങ്ങൾ രണ്ടുപേരും മാത്രം ആയി ബോർ അടിക്കുന്നു “പ്രണവ് പറഞ്ഞു….
“നോക്കട്ടെ പെട്ടന്ന് വരാൻ പറ്റുമോന്നു….. ”
“ഇനി നിനക്ക് ട്രാൻസ്ഫർ തരാതെ അവിടെ തന്നെ സ്ഥിരം ആക്കുമോ….? “പ്രണവ് ചോദിച്ചു
“എന്റെ പൊന്നു പ്രവി നീ ആ നാക്ക് എടുത്തു വളയ്ക്കല്ലേ….. ”
“എന്നാൽ മിത്ര ഒപ്പിട്ടു വാങ്ങിയ പേപ്പറും കൊണ്ടു കോടതിയിൽ പോകും…… ”
“പോടാ അവൾ എങ്ങും പോകില്ല……. അവൾ ഇവിടെ തന്നെ കാണും ഞാൻ വരുന്നത് വരെ എന്നെയും കാത്തു…….. ”
“ടാ നീ വാചകം അടിച്ചു കൊണ്ടു നിൽക്കാതെ വരാൻ നോക്ക്….. “എബി പറഞ്ഞു
ടാ പോകുവാണോ….. ”
“പിന്നെ പോകാതെ നാളെ രാവിലത്തെ ഷിഫ്റ്റ് ആണ്…..
ഞാൻ മിത്രയെ വിളിക്കാം…. എല്ലാവരുടെയും കൂടെ വരാന്തയിൽ വർത്താനം പറഞ്ഞു കൊണ്ടിരുന്ന മിത്രയെ ഞാൻ വിളിച്ചു… അവൾ ഇങ്ങോട്ട് ഇറങ്ങി വന്നു….
“ഇവന്മാർ പോകുന്നു അത് പറയാൻ വിളിച്ചതാ…. ”
അവൾ എബിയെയും പ്രണവിനെയും നോക്കി പറഞ്ഞു… ഒരുപാടു നന്ദി ഉണ്ട് എല്ലാത്തിനും ഓടി നടന്നതിന്….. ”
“അതൊക്കെ നമ്മൾ ചെയ്യേണ്ടത് അല്ലേ…. നീ എനിക്ക് അന്നയെ പോലെ തന്നെയാണ്…. എന്തുണ്ടെകിലും വിളിച്ചാൽ മതി ഓടി വരും…. ഇപ്പോ പോകുവ വിളിക്കണ്ട ഒന്ന് ഉറങ്ങണം പോട്ടെ…. ”
അവൾ ചിരിച്ചു കൊണ്ടു തലയാട്ടി…
“എന്നാൽ പോട്ടെടാ നിനക്ക് ട്രാൻസ്ഫർ കിട്ടിയാൽ കാണാം കിട്ടുമോ എന്തോ? ”
“പോടാ….. നാറി അച്ചായാ…… ”
അതും പറഞ്ഞു അവർ ബൈക്കിൽ കയറി പോയി…
ഞാൻ ഗേറ്റ് അടച്ചു… ഒരുമിച്ചു തിരിഞ്ഞു നടന്നു വരാന്തയിൽ എല്ലാവരും സംഭാഷണത്തിൽ മുഴുകി ഇരിക്കുക ആണ്….
ഞാൻ മിത്രയുടെ കൈ പിടിച്ചു വലിച്ചു കാറിന്റെ മറവിലേക്ക് നിന്നു… അവളെ കാറിൽ ചാരി നിർത്തി….
“എന്താ ഏട്ടാ….? ”
“കുന്തം….. !എത്ര നേരമായി നേരെ ഒന്ന് കാണാൻ ഞാൻ നിന്റെ പുറകെ നടക്കുന്നു… ”
“എന്നിട്ട് ഞാൻ കണ്ടില്ലല്ലോ? ”
“നീ കാണില്ല അതാ പറഞ്ഞത്… ”
“എനിക്ക് തലയ്ക്കു പുറകിൽ കണ്ണില്ല…. ”
“എന്നാലേ എനിക്ക് ഇപ്പൊ ആയിരം കണ്ണാ…. നീ കേട്ടിട്ടില്ലേ ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ…… ”
“കാത്തിരിക്കേണ്ട ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ….. ”
“പക്ഷേ ഞാൻ ഇല്ലല്ലോ….. ”
“അതെന്താ അന്ന് ആയിരം കണ്ണില്ലായിരുന്നോ? ”
“ഇല്ല ഇപ്പോഴാ വന്നത്…… ”
“ഇപ്പൊ ഇതു പറയാൻ ആണോ ഇങ്ങോട്ട് വിളിച്ചത്…. ”
“അല്ല….. നീ വരുന്നോ നാളെ എന്റെ കൂടെ… നമുക്ക് ഒരുമിച്ചു പോകാം ”
“ഇല്ല ഏട്ടാ…. ഞാൻ എങ്ങോട്ടും ഇല്ല. ”
“പോകാൻ മനസ് വരുന്നില്ല….. മിത്ര……… നീ കൂടെ വേണം വരുമോ എന്റെ കൂടെ…. ”
“ഏട്ടാ ഞാനില്ല…. ഏട്ടനോട് ഒപ്പം വരാൻ ഇഷ്ട്ടം ഇല്ലാത്തതു കൊണ്ടല്ല.. ഇപ്പോഴത്തെ എന്റെ മനസു അത് അനുവദിക്കുന്നില്ല… ”
“ദേഷ്യം ഉണ്ടോ എന്നോട് അത്രയും ദൂരെ പോയതിനു.? ”
“ദേഷ്യം ഒന്നുമില്ല…. പിന്നെ ഏട്ടൻ എന്നോട് പിണങ്ങി ആണ് പോയത് എന്ന് അറിയാമായിരുന്നു അപ്പോൾ ഒരു സങ്കടം….. “അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
“കരയല്ലേടാ… നിന്റെ ഒരു ചിരി കണ്ടാൽ മതി… കരയരുത്… ഞാൻ അവളെ എന്നോട് ചേർത്തു നിർത്തി…. എന്റെ കൈക്കുള്ളിൽ ആക്കി നെഞ്ചോട് മുഖം അമർത്തി ദേഹത്തോട് ചേർന്നു നിന്നു……
ഒരു നിമിഷത്തിനു ശേഷം കണ്ണുകൾ തുടച്ചു മാറി നിന്നു… വാ പോകാം അവിടെ തിരക്കും….
ഞാൻ തല കുലുക്കി കയറി പൊയ്ക്കോളാൻ പറഞ്ഞു അവൾ കയറി പോയി… പാതി വഴിയിൽ വച്ചു അവൾ എന്നെ തിരിഞ്ഞു നോക്കി… അകത്തേക്ക് പോയി….
എന്റെ ഉള്ളിലെ പ്രണയതെ ഞാൻ തിരിച്ചറിയാൻ തുടങ്ങി……. അവളുടെ ഓർമയും ചിരിയും ശബ്ദവും ഇല്ലാത്ത ഒരു നിമിഷം പോലും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെ തോന്നി….
ഞാനും പതുക്കെ അകത്തേക്ക് പോയി…. വരാന്തയിൽ അവൾ ഉണ്ടായിരുന്നില്ല.. ലെച്ചുവും വിവേകും കാര്യം പറയുന്നു…. അച്ചന്മാർ രണ്ടും കാര്യം പറയുന്നു…
ഞാൻ അകത്തേക്ക് പോയി അമ്മ മുറിയിൽ ഉണ്ട്.. ഞാൻ ഞങളുടെ മുറിയിലേക്ക് ചെന്നു അവിടെ അവൾ ഉണ്ടായിരുന്നില്ല……
ഹാളിൽ വന്നപ്പോൾ മുകളിൽ നിന്നും ഇറങ്ങി വരുന്നു…
“എവിടെ പോയതാ…? ”
“മുകളിലത്തെ മുറി വ്യത്തി ആക്കാൻ… ഏട്ടനും വിവേകും കൂടി അവിടെ കിടക്ക്..?
“അത് എന്തിനാ..? ”
“വിവേകിന്റെ മുറിയിൽ അച്ഛൻ കിടക്കും ഞാനും ലെച്ചുവും കൂടി നമ്മുടെ മുറിയിൽ കിടക്കാം… ”
എനിക്ക് അത് ഇഷ്ടമായില്ല എന്ന്എന്റെ മുഖഭാവത്തിൽ നിന്നു അവൾക്ക് മനസിലായി…
ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി….
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല വിവേക്ക് അടുത്ത് കിടന്നു സുഖമായി ഉറങ്ങുന്നുണ്ട്….. ഞാൻ ഫോൺ എടുത്തു അതിൽ നിന്നു മിത്രയുടെ നമ്പറിലേക്ക് വിളിച്ചു…..
രണ്ടു ബെല്ലിനു ശേഷം ഫോൺ എടുത്തു…. അവൾ ഉറങ്ങിയിരുന്നില്ല എന്ന് മനസിലായി…
“എന്താ ഏട്ടാ..?
“നീ ഉറങ്ങിയില്ലേ? ”
“ഇല്ല ”
“ലെച്ചു ഉറങ്ങിയോ…. “?
“എം ”
“എന്നാൽ മുകളിൽ ടെറസ്സിലേക്ക് വാ… ”
“ഇല്ല….. ഞാൻ വരുന്നില്ല.. ”
“അതെന്താ…. ”
“വേണ്ട ഞാൻ വരുന്നില്ല…. ”
“ഇഷ്ട്ടം ഉണ്ടെങ്കിൽ വാ…. ഞാൻ അവിടെ കാണും ”
ഫോൺ വച്ചിട്ട് ഞാൻ കതക് തുറന്ന് ടെറസിലേക്ക് പോയി… നിലാവ് നോക്കി ഇരുന്നു…. പത്തു മിനിറ്റ് കഴിഞ്ഞിട്ടും അവൾ വന്നില്ല…… വട്സപ്പിൽ കുറച്ചു സ്മൈലി സെന്റ് ചെയ്തു…
കുറച്ചു നേരം കൂടി കാത്തിരുന്നു……
പിന്നെയും ഫോൺ കയ്യിൽ എടുത്തു വിളിച്ചു…. ബെൽ അടിച്ചു തുടങ്ങിയപ്പോൾ കാൽപ്പെരുമാറ്റം വാതിലിനടുത്തു കണ്ടു…..
ഫോൺ കട്ട് ചെയ്തു…… അവൾ വന്നു എന്റെ അരികിൽ നിന്നു ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു താഴേക്ക്…… അവൾ എന്റെ അടുത്തായി ഇരുന്നു….
“എന്താ ഏട്ടാ…… ”
“എന്തൊക്കെയോ പറയണം എന്ന് കരുതി വിളിച്ചതാ നിന്നെ കാണുമ്പോൾ മറന്നു പോകും….. ”
“എന്നാൽ പോട്ടെ.. ”
“പോണ്ട…. “അതും പറഞ്ഞു ഞാൻ അവളുടെ മടിയിൽ തല വച്ചു…… ”
“പതുക്കെ അവൾ തലയിലെ മുടി ഇഴകൾ ചീകി….. കുറെ നേരം അങ്ങനെ ഇരുന്നു…. “എന്തൊക്കെയോ എന്റെ ചോദ്യങ്ങൾക്ക് അവൾ മൂളി മറുപടി പറഞ്ഞു കൊണ്ടിരുന്നു….
“പൊയ്ക്കോട്ടേ ഏട്ടാ…? ”
“പോകണോ? ”
“ലെച്ചു എഴുനേറ്റാൽ തിരക്കും…. ”
“പൊയ്ക്കോ…. നാളെ എയർപോർട്ടിൽ വരുന്നുണ്ടോ “?”
“വരുന്നു….. ”
“എം ”
പൊയ്ക്കോ രാവിലേ റെഡി ആകണ്ടേ.. ”
അവൾ കുനിഞ്ഞു എന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി നീളത്തിൽ പിന്നി ഇട്ടിരുന്ന മുടി എന്റെ മുഖത്ത് ഇക്കിളി ആക്കി….
ഞാൻ എഴുനേറ്റ്…. കൈനീട്ടി കൊടുത്തു അവൾ അതിൽ പിടിച്ചു എഴുനേറ്റു…. രണ്ടു കൈയും നീട്ടി അവളെ അതിനുള്ളിൽ ആക്കി മുറുക്കി… അവളുടെ മുഖം എന്റെ നെഞ്ചിൽ അമർന്നു… ആ തലയിലേക്ക് എന്റെ കവിൾ ചേർത്തു പിടിച്ചു……
പോയിട്ടു വരാം…… എന്റെ മണിമുത്തിന്റെ അടുത്തേക്ക്…. അകറ്റി നിർത്തി ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട്…. മാപ്പ്….
അപ്പോഴേക്കും അവൾ എന്റെ വായ് പൊത്തി….. ഏട്ടൻ എന്നോട് മാപ്പ് പറയരുത്……
“ഇല്ല…. “അപ്പോഴേക്കും അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു…. ”
“സങ്കടം എല്ലാം ഇന്ന് തീർത്തേക്കണം നാളെ ചിരി മാത്രമേ കാണവൂ ഈ മുഖത്ത്….. ”
“എം ”
“എന്നാൽ വാ പോകാം… ”
“അവളെ ചേർത്ത് പിടിച്ചു നടന്നു….. പടികെട്ടു എത്തിയപ്പോൾ അവൾ മാറി ഇറങ്ങി പോയി താഴെ ചെന്ന് തിരിഞ്ഞു നോക്കി….. വെളിച്ചം ഇല്ലാഞ്ഞിട്ടു കൂടി അവളുടെ കണ്ണുകൾ എനിക്ക് വായിക്കാൻ കഴിഞ്ഞു…… ”
രാവിലെ ആറു മണിക്ക് തന്നെ റെഡിയായി ഇറങ്ങി….. അച്ഛനും മിത്രയുടെ അച്ഛനും വിവേക് ലെച്ചു മിത്രയും ഇത്രയും പേരാണ് എയർപോർട്ടിൽ പോയത്….
ഏറ്റവും പുറകിൽ ഞാനും മിത്രയും ഇരുന്നു.. അവളുടെ ഇടതു കൈ ഞാൻ എന്റെ വലതു കയിൽചേർത്തു പിടിച്ചിരുന്നു…. അവളുടെ കണ്ണുകളിൽ ഒളിപ്പിച്ചു വച്ച സന്ദേശങ്ങൾ ഞാൻ വായിച്ചെടുത്തു….
പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്തു…. എല്ലാവരും ടെര്മിനലിലേക്ക് നടന്നു…. ടിക്കറ്റ് കാണിച്ചു സെക്യൂരിറ്റി അകത്തേക്ക് പോകുവാനുള്ള അനുവാദം തന്നു…. ഞാൻ തിരിഞ്ഞു നോക്കി കമ്പികൾക്ക് അപ്പുറത്ത് നിന്നു കൊണ്ടു അവൾ ചിരിച്ചു കൈ വീശി…….
തിരിഞ്ഞു നടക്കുവാൻ ആയില്ല….. അവളുടെ അടുത്തേക്ക് ഓടി ചെന്നു ഇപ്പുറത്തു നിന്നുകൊണ്ട് അവളെ ഒറ്റ കൈകൊണ്ടു ചേർത്തു പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു…. ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഒന്നും നോക്കിയില്ല….. മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു…..
“പോയി വരാം…… അതുവരെ ഉള്ള സ്നേഹ സമ്മാനങ്ങളുമായി…. കാത്തിരിക്കണം……….. ”
അടര്ത്തി മാറ്റി അവളുടെ മുഖത്തേക്ക് നോക്കി….. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു കാത്തിരിക്കാം…….
കൈവീശി യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു… പിന്നെ തിരിഞ്ഞു നോക്കിയില്ല…… അവളുടെ പുഞ്ചിരി നിറച്ച ഓർമകളുമായി യാത്രയായി…….
ഒരു പ്രണയമഴയ്ക്ക് ആയി തന്റെ ഇണയെ കാത്തു അന്ന് മുതൽ മിത്രയും കാത്തിരിക്കുന്നു……… ഒരു വേഴാമ്പലിനെ പോലെ…….. (അവസാനിച്ചു….. )
സ്നേഹവും പരിഭവങ്ങളും നൽകി ഇതു വരെ കൂടെ നിന്ന എല്ലാവരോടും നന്ദി….. ഒരായിരം സ്നേഹപൂക്കൾ…… ” ശിശിര ”
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Superb 💞💞💞💞💕💕💕💕💕💕
Super 🥰