ചെറിയമ്മയുടെ പുറകെ ചെന്നു….. മുറിയിൽ ചെന്നപ്പോൾ ചെറിയമ്മ ബാത്‌റൂമിൽ ആയിരുന്നു……
ചെറിയമ്മ ഇറങ്ങി വരുന്നത് വരെ ഞാൻ കട്ടിലിൽ ഇരുന്നു…..
കുറച്ചു കഴിഞ്ഞു ഇറങ്ങി വന്നു എന്താ എന്തു പറ്റിയതാ? ”
“ഇടക്ക് ഇടക്ക് നല്ല ബ്ലീഡിങ് വരുന്നുണ്ട്…… അപ്പോൾ വയറ്റിൽ ഒരു കൊളുത്തി പിടിക്കുന്ന വേദനയും…. ”
“ഹോസ്പിറ്റലിൽ പോകാം….. ”
“വേണ്ട ”
“നാളെ ശരിയാകും….. ഇങ്ങനെ മൂന്നാല് മാസമായി ഉണ്ട്….ചിലപ്പോൾ ഇതു തീരാറായി കാണും അതിന്റെ ആകും ”
“വയ്യങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോയിട്ടു വരാം ഇതൊക്കെ അപ്പോഴേ കൊണ്ടു പോയി കാണിക്കണ്ടതല്ലേ ”
“നീ പേടിക്കണ്ട… പീരിയഡ് കഴിയാറാകുമ്പോൾ ഇങ്ങനെ ഒക്കെയാ… അതിനു ഹോസ്പിറ്റലിൽ ഒന്നും പോണ്ട ”
“ഞാൻ കുറച്ചു കിടക്കട്ടെ ”
“എം ”
ചെറിയമ്മ കിടന്നു കഴിഞ്ഞു മുറിയുടെ വാതിൽ ചാരി ഞാൻ പുറത്ത് ഇറങ്ങി….
വൈകിട്ട് ഫോൺ ബെല്ലടിക്കുന്നതു കേട്ട് ചെന്നു നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പർ… ആദ്യം എടുക്കണോ വേണ്ടയോ എന്ന് ആലോചിച്ചു പിന്നെ അച്ഛനോ ലെച്ചുവോ ആരെങ്കിലും ആകും എന്ന് കരുതി ഫോൺ എടുത്തു…..
ഫോൺ എടുത്തപ്പോഴേ ലെച്ചുവിന്റെ ശബ്ദം ഓടി എത്തി
“ചേച്ചി…… ചേട്ടൻ അല്ല ഞാൻ ആണേ ”
“ചേട്ടനോ? ”
“ചേച്ചി ഞാൻ വരുണേട്ടന്റെ ഫോണിൽ നിന്നാണ് വിളിക്കുന്നത് ”
“ഏട്ടന്റെയോ ”
“അതേ ”
“ചേച്ചി നമ്പർ സേവ് ചെയ്തിട്ടില്ലേ ”
“ഇല്ല ഇതു പുതിയ നമ്പർ ആണ്.സത്യത്തിൽ നീ ഇതു എവിടാ ലെച്ചു ”
“ഡൽഹിയിൽ ആണ് ചേച്ചി…. ചേട്ടൻ ഞങ്ങളെ കാണാൻ വേണ്ടി വന്നതാ ഇപ്പോൾ ദേ എന്റെ അടുത്തുണ്ട്… ”
ലെച്ചു പറഞ്ഞത് എനിക്ക് വിശ്വസിക്കാൻകഴിഞ്ഞില്ല…. ഏട്ടൻ ലെച്ചുവിനെ കാണാൻ അവിടെ ചെന്നോ? ”
“ചേച്ചി ഞങ്ങൾ ഇപ്പോൾ എവിടെ ആണെന്ന് പറയാമോ ”
“എവിടെയാ ”
“ഇവിടുത്തെ ബസാർ റോഡിൽ ആണ്… ഇവിടെ ദേ ഇഷ്ട്ടം പോലെ കടകൾ ഉണ്ട് പാനി പൂരി പാവ് ബജി അങ്ങനെ ഒത്തിരി ഐറ്റംസ് കിട്ടും….. നല്ല ടേസ്റ്റ് ആണ് ഞങ്ങൾ ഇപ്പോൾ പാനി പൂരി കഴിച്ചപ്പോൾ ആണ് ചേച്ചിയെ വിളിച്ചത് “””
“അച്ഛനും വിവേകും എവിടെ? ”
“രണ്ടുപേരും ഉണ്ട് അവർ അപ്പുറത്ത് ആണ്… ”
“ഏട്ടൻ ഇന്ന് പോകുമോ? ”
“പോകണം എന്ന് പറയുന്നത് കേട്ടു. ചേട്ടന്റെ കയ്യിൽ കൊടുക്കാം ”
അതും പറഞ്ഞു ലെച്ചു ഫോൺ ഏട്ടന്റെ കയ്യിൽ കൊടുത്തു…..
ഏതാനും നിമിഷങ്ങൾക്ക് ശേഷം അപ്പുറത്ത് നിന്നും ശബ്ദം കേട്ടു
“ഹെലോ ”
“ഹെലോ “….
“എന്തു പറയുന്നു… സുഖമാണോ? ”
“സുഖം…. എന്തിനാആരോടും പറയാതെ പോയത് ”
“ഞാൻ എന്തിനാ അവിടെ നിൽക്കുന്നത്….. തനിക്ക് ഒരിക്കലും എന്നോട് ഒത്തു പോകാൻ കഴിയില്ല എന്ന് പറഞ്ഞു പിന്നെ അച്ഛനും അമ്മയും അവിടെ ആയാലും ഞാൻ വല്ലപ്പോഴും ആണ് വീട്ടിലേക്ക് പോകുന്നത് അപ്പോൾ അവിടെ നിന്നാലും ഇവിടെ നിന്നാലും ഒരുപോലെ അല്ലേ..? ”
“ഏട്ടാ….. അങ്ങനെ ഒന്നും പറയരുത്…. അതിൽ ഒന്നും യാഥാർഥ്യം ഇല്ല… എനിക്ക് എന്റെ ഏട്ടനില്ലാതെ ഒരു ജീവിതം ഇല്ല…. ”
ഉള്ളിലെ സങ്കടം കൊണ്ടു വാക്കുകൾ ഇടക്ക് ഇടക്ക് മുറിഞ്ഞു പോകുന്നുണ്ടായിരുന്നു…”
“അതൊക്കെ പോട്ടെ…. അവിടെ എല്ലാവരും സുഖമായി ഇരിക്കുന്നോ? ”
“എം ”
“എബി വിളിക്കാറുണ്ടോ? ”
“ഉണ്ട് ”
“എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ അവനെ വിളിച്ചു പറഞ്ഞാൽ മതി കെട്ടോ ”
“എം… ഏട്ടൻ വരില്ലേ? ”
“തല്ക്കാലം ഇല്ല…ഒറ്റപ്പെട്ടു ജീവിക്കണം എന്ന് തോന്നി…. പോന്നു.. ഞാൻ തന്നെ എന്നോട് എന്റെ സുഖവും ദുഖവും പങ്കു വയ്ക്കുന്നു…. അതിപ്പോ ഒരു രസമാ… വലിച്ചു എറിഞ്ഞാലും നിലത്തു വീണു പോകാതെ എഴുനേൽക്കാൻ ഒരു ഊർജം വേണ്ടേ അതൊക്ക അവനവൻ തന്നെ ഉണ്ടാക്കി എടുക്കണം…. ”
“ഏട്ടൻ ഇപ്പോഴും അത് മനസ്സിൽ വച്ചിരിക്കുന്നുണ്ട് അല്ലേ? ”
“അയേ ഒന്നുമില്ല….. താൻ വെറുതെ ആലോചിച്ചു കൂട്ടണ്ട… ”
“സത്യം ആയും ഏട്ടൻ എന്നോട് ഉള്ള ദേഷ്യത്തിൽ അല്ലേ പറയാതെ പോയത്… ”
“ദേഷ്യം ഉണ്ടായിരുന്നു….. അതിൽ കൂടുതൽ നിരാശയും. പിന്നെ എവിടെ എങ്കിലും കുറച്ചു ഒറ്റയ്ക്ക് ഒരിടം വേണം എന്ന് തോന്നി…. അല്ലാതെ വേറെ ഒന്നും ഇല്ല.. ”
“മതി ഏട്ടാ, ഏട്ടൻ ആഗ്രഹിച്ചു ഒരു ഒറ്റപ്പെടൽ കണ്ടെത്തി സത്യത്തിൽ ഒറ്റപെട്ടു പോയത് ഞാൻ ആണ്….. മടങ്ങി വാ ഏട്ടാ…. ”
“പറ്റില്ലടോ… ഒരു വർഷത്തെ കോൺട്രാക്ട് ആണ്… ഇല്ലെങ്കിൽ ജോലി പോകും….. ”
“ലീവ് കിട്ടില്ലേ ”
“അത് അത്യാവശ്യം കിട്ടും…. ഈ മാസത്തെ ലീവ് കഴിഞ്ഞു ഇങ്ങോട്ട് വന്നില്ലേ… ”
“അടുത്ത ലീവിന് വരുമോ? ”
“ഇല്ല….. “കോൺട്രാക്ട് കഴിഞ്ഞിട്ടേ വരൂ.. അപ്പോഴല്ലേ അവിടുത്തെ കോൺടാക്ട് കഴിയുള്ളു.. ”
ഏട്ടന് മനസ്സിൽ നല്ല വിഷമം ഉണ്ട്…. അതിന്റെ ആണ് ഈ ഒളിച്ചോട്ടം…
“തനിക്ക് എന്തെങ്കിലും വേണോ? പറഞ്ഞാൽ വിവേകിന്റെ കയ്യിൽ കൊടുത്തു വിടാം ”
“ഒന്നും വേണ്ട…. ഏട്ടനെ ഒന്ന് കണ്ടാൽ മതി…. ”
“എം “നമ്പർ സേവ് ചെയ്തു വയ്ക്ക്…. അത്യാവശ്യം ഉള്ളപ്പോൾ വിളിച്ചാൽ മതി ഇവിടെ കുറച് ജോലി കൂടുതൽ ആണ്…. മെസ്സേജ് ഇട്ടിരുന്നാൽ മതി… ”
“എം ”
“ശരി ”
ഏട്ടൻ വിളിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷിച്ചു എങ്കിലും ഉള്ളിൽ ഏട്ടന് ഇപ്പോഴും വിഷമം ഉണ്ട്… ഒന്ന് കണ്ടിരുന്നെങ്കിൽ ഏട്ടനോട് എല്ലാത്തിനും ക്ഷെമ ചോദിക്കാമായിരുന്നു……
രണ്ടു ദിവസം കൂടി കഴിഞ്ഞു അച്ഛനും വിവേകും തിരിച്ചു എത്തി…. അന്ന് വീട്ടിൽ തങ്ങിയിട്ടു പിറ്റേന്ന് കാലത്തു ആണ് അച്ഛനും അമ്മയും മടങ്ങിയത്…. വിവേക് കൊണ്ടു വിടാം എന്ന് പറഞ്ഞിട്ട് അച്ഛൻ കേട്ടില്ല….. അവനു യാത്ര ക്ഷീണം കാണും എന്ന് പറഞ്ഞു മധു ചേട്ടനെ കൊണ്ടു ഒരു ഓട്ടോ ഏർപ്പാടാക്കി പോയി…
വൈകി ആണ് വിവേക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്നത്……
ഞാൻ അവനു ഭക്ഷണം വിളമ്പി കൊണ്ടിരുന്നപ്പോൾ അവൻ പറഞ്ഞു “ഏട്ടൻ ഇപ്പൊ കുറ്റി താടി ഒക്കെ വച്ചു സുന്ദരൻ ആയിട്ടുണ്ട് കെട്ടോ ”
ഞാൻ അവനെ നോക്കി ചിരിച്ചു….
“ചേട്ടൻ വരുമെന്നു ഞാൻ കരുതിയതേ ഇല്ല, വിളിച്ചപ്പോൾ പറ്റിക്കാൻ പറഞ്ഞത് ആവും എന്ന് ”
“അന്ന് തന്നെ തിരികെ പോയോ? ”
“പോയി. ലെച്ചുസിനെ കൊണ്ടു ഷോപ്പിങ്ങിനു ഒക്കെ പോയിരുന്നു…
“ചേട്ടത്തിക്ക് ഒന്നും വേണ്ടാന്ന് പറഞ്ഞു എന്ന് പറഞ്ഞു ചേട്ടൻ ”
“എം ”
“എന്നാലും അവിടുത്തെ ഒരു ഷാൾ വാങ്ങി തന്നിട്ടുണ്ട് കെട്ടോ…. ചേട്ടൻ അതും പുതച്ചു ആണ് അവിടൊക്കെ നടന്നത്….. ”
കഴിച്ചിട്ട് എടുത്തു തരാം ”
“എം ”
കഴിച്ചു കഴിഞ്ഞു വിവേക് ഷാൾ എന്നെ ഏല്പിച്ചു കൂടെ കുറച്ചു കീ ചെയിനും….
ഞാൻ അതുമായി റൂമിലേക്ക് പോയി.. ഷാൾ നിവർത്തി നോക്കി കാണാൻ നല്ല ഭംഗി ഉള്ള ഒരു പച്ച കളർ ഷാൾ… ഞാൻ അത് എന്റെ ദേഹത്തു പുതച്ചു…… അതിനുള്ളിലെ ഒരു സുഗന്ധം എന്നെ വന്നു മൂടി…… എന്റെ ഏട്ടന്റെമണം ഞാൻ ആവോളം അത് ഉള്ളിലേക്ക് നിറച്ചു…..
അലമാര തുറന്നു അതിൽ നിന്നും ഏട്ടന്റെ ഒരു ഷർട്ട് എടുത്തു അതിന്റെ മണം പിടിച്ചു അതേ എന്റെ ഏട്ടന്റെ മണം…. ഷാൾ കൊണ്ടു കഴിയുന്ന അത്രയും ശരീരത്തെ മൂടി കുറെ നേരം അ സുഗന്ധത്തിൽ ലയിച്ചു അതിനുള്ളിൽ ഒളിച്ചിരുന്നു….. ”
വൈകിട്ട് വട്സപ്പ് മെസ്സേജ് അയച്ചു ഏട്ടന്…. ഷാൾ കിട്ടിയ വിവരം പറഞ്ഞു…. കിടക്കാൻ നേരം നോക്കിയപ്പോൾ ഏട്ടൻ മെസ്സേജ് വായിചിരിക്കുന്നതു കണ്ടു…. പ്രൊഫൈൽ പിക്ചർ ചേഞ്ച് ആയിരിക്കുന്നു…. പിക്ചർ നോക്കിയപ്പോൾ പച്ച ഷാൾ പുതച്ചു നെഞ്ചിൽ കൈകെട്ടി ഒരു കാൽ മടക്കി ഭിത്തിയിൽ ചവിട്ടി ചാരി നിൽക്കുന്ന ഒരു ഫോട്ടോ…..
വിവേക്ക് പറഞ്ഞത് പോലെ ചെറിയ താടി ഷെയ്പ്പ് ചെയ്തു വച്ചിരിക്കുന്നു…. അന്ന് രാത്രി ആ ഷാൾ പുതച്ചു കിടന്നു ഉറങ്ങി… ഒരു പാട് ദിവസങ്ങൾക്കു ശേഷം അന്ന് ഞാൻ സ്വപ്നം കണ്ടു ഉറങ്ങി……
ഒരാഴ്ച്ച കഴിഞ്ഞു ഒരു ദിവസം വൈകുന്നേരം അച്ഛൻ വിളിച്ചു…
“മണി….. ”
“എന്താ അച്ഛാ? ”
“മോളെ ചെറിയമ്മയ്ക്ക് ഒരു വയറു വേദന ഹോസ്പിറ്റലിൽ വന്നപ്പോൾ അഡ്മിറ്റ് ചെയ്തു മോൾ ഒന്ന് വരുമോ അച്ഛന് കൂടെ നിൽക്കാൻ പറ്റില്ല…. സ്ത്രീകളെ മാത്രമെ നിർത്തു…. ”
“ഞാൻ വരാം അച്ഛാ ”
“ശരി മോളെ.. ”
“വീട്ടിൽ വിവരം പറഞ്ഞു വിവേകിന്റെ ഒപ്പം ഹോസ്പിറ്റലിലേക്ക് പോയി… അമ്മ അച്ഛൻ വന്നിട്ട് വരാം എന്ന് പറഞ്ഞു… വിവേക്ക് ബൈക്കിൽ ആണ് ഹോസ്പിറ്റലിലേക്ക് പോയത്.. അല്ലെങ്കിൽ ട്രാഫിക് കാരണം ലേറ്റ് ആകും എന്ന് പറഞ്ഞു..
ഹോസ്പിറ്റലിൽ എത്തിയപ്പോൾ അച്ചനെ വിളിച്ചു അച്ഛൻ ഞങ്ങൾ നിൽക്കുന്ന ഇടത്തേക്ക് വന്നു ഞങ്ങളെ കൂട്ടികൊണ്ടു പോയി…..
അവിടെ റൂമിൽ കയ്യിൽ ട്രിപ്പും ഇട്ടു അവശതയോടെ ചെറിയമ്മ കിടക്കുന്നു….
“ഞാൻ ഓടി ചെന്നു വലിയമ്മയുടെ കൈത്തണ്ടയിൽ പിടിച്ചു…. അപ്പോൾ കണ്ണുകൾ തുറന്ന് എന്നെ നോക്കി….. “മോൾ വന്നോ..? ”
“എന്താ ചെറിയമ്മേ അന്നേ പറഞ്ഞതല്ലേ ഹോസ്പിറ്റലിൽ പോകാം എന്ന് ”
“ഒന്നുമില്ല മോളെ അച്ഛൻ വെറുതെ പറയുന്നതാ ”
“ഓ ഞാൻ വെറുതെ പറയുന്നത് കൊണ്ടല്ലേ നീ ബോധം ഇല്ലാതെ തേക്ക് വടക്ക് വീണത്… എന്നെ കൊണ്ടു ഒന്നും പറയിക്കണ്ട അവനവന്റെ ശരീരസുഖം അവർക്കേ അറിയൂ എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം… അല്ലെങ്കിൽ സമയത്തിന് ഹോസ്പിറ്റലിൽ പോണം…… “അതും പറഞ്ഞു ദേഷ്യത്തിൽ അച്ഛൻ വെളിയിലേക്ക് ഇറങ്ങി… ”
വിഷമം കൊണ്ടുള്ള ദേഷ്യം ആണ് അത് എന്നു എല്ലാവർക്കും മനസിലാകും..
വൈകുന്നേരം ഒരുപാടു ടെസ്റ്റുകൾ ഉണ്ടായിരുന്നു….. പുറത്തു ഉള്ള ടെസ്റ്റുകൾ ഒക്കെ വിവേക്ക് പോയി വാങ്ങി വന്നു….. രാത്രി വൈകിയും അവർ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു….
ചെറിയമ്മയ്ക്ക് ട്രിപ്പ് ഉള്ളതു കൊണ്ടു ഭക്ഷണം കൊടുക്കണ്ട എന്ന് പറഞ്ഞിരുന്നു….
പിറ്റേന്നു രാവിലെ ടെസ്റ്റിന്റ എല്ലാം റിസൾട്ട് നോക്കിയിട്ട് ഡോക്ടർ മുറിയിലേക്ക് വിളിപ്പിച്ചു….
“ഇരിക്കൂ…. “മുന്നിൽ ഉള്ള കസേര ചൂണ്ടി അദ്ദേഹം പറഞ്ഞു
“മിസിസ് ബാലചന്ദ്രൻന്റെ റിപ്പോർട്ട് ഞാൻ കണ്ടു… ഇതു നമുക്ക് ഇവിടെ ട്രീറ്റ് ചെയ്യാൻ പറ്റില്ല…. ”
“..അത്….. അത് എന്താ ഡോക്ടർ ”
“ബാലചന്ദ്രൻ നിങ്ങളുടെ ഭാര്യയുടെ വയറ്റിൽ ചെറിയ ചെറിയ മുഴകൾ ഉണ്ട് ഒന്നോ രണ്ടോ അല്ല വയറു മുഴുവൻ ഇതു ഒരു മാല പോലെ ആയി…… സർജ്ജറി ചെയ്തു നീക്കാൻ പറ്റുമോ എന്നു സ്പെഷ്യലിസ്റ്റ് ഡോക്ടഴ്സുമായി സംസാരിക്കണം…
“അതിനു എവിടെ യാ ഡോക്ടർ കൊണ്ടു പോകേണ്ടത് ”
“അതിനു ഒരു ഓൺകോളജിസ്റ്റി നെ കാണണം ”
“”എന്നു വച്ചാൽ……? ”
“മിസിസ് ബാലചന്ദ്രൻനു കാൻസർ ആണ്…. ”
ഡോക്ടർ പറഞ്ഞ ആ വാക്കുകൾ തീ പോലെ എന്റെ ചെവിയിലൂടെ കടന്നു പോയി……. (തുടരും )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഇവർ ഒരിക്കലും ചേരാത്ത കാന്തിക ധ്രുവങ്ങളെ പോലെയാണോ?