ഒരു നിമിഷം ആ കണ്ണുകൾ എന്റെ നേർക്ക് വന്നു….ഒരുപാട് ചോദ്യങ്ങൾ തേടുന്ന ആ കണ്ണുകളിലെ വെളിച്ചം എനിക്ക് നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല…
ഒരു നിമിഷത്തിനു ശേഷം ആ ശബ്ദം കേട്ടു””അച്ഛൻ എന്ത് തീരുമാനം എടുത്താലും എനിക്ക് സമ്മതം””
ബാലൻ അങ്കിൾ മകളെ നോക്കി ചോദിച്ചു”” മോളുടെ ഇഷ്ടം പറഞ്ഞോ നാളത്തെ കാര്യം ആലോചിച്ചു മോള് വിഷമിക്കണ്ട അതിനു വേണ്ടി മോളുടെ ഇഷ്ട്ടം പറയാതെ ഇരിക്കണ്ട””
“”ഇല്ല അച്ഛാ എനിക്ക് ഇഷ്ട്ടക്കേട് ഒന്നും ഇല്ല””മിത്ര പറഞ്ഞു നിർത്തി
ആ നിമിഷം തന്നെ എബി എന്റെ മുതുകിൽ മുറുക്കി പിടിച്ചു പതുക്കെ പറഞ്ഞു “”അളിയാ മിത്ര സമ്മതിച്ചു “”
“”എബി എനിക്ക് ആകെ ടെൻഷൻ അച്ഛനെ ഓർത്താണ് ഞാൻ സമ്മതം പറഞ്ഞതു…ഇത്രയും ആളുകൾക്കിടയിൽ വച്ചു എന്റെ സമ്മതകുറവ് അച്ഛനു ഒരു കുറച്ചിൽ വേണ്ടാന്നു കരുതിയിട്ടാണ്””
“”ഒന്നുമില്ലട എല്ലാം ശരിയാകും “”ഞാൻ പ്രണവിനെ ഒന്നു വിളിച്ചു പറയട്ടെ…””അതും പറഞ്ഞു എബി ഫോണും കൊണ്ടു പുറത്തേക്ക് പോയി.
അച്ഛനും ബാലൻ അങ്കിളും അമ്മാവൻ മാരും കൂടി തിരക്ക് പിടിച്ചു കാര്യങ്ങൾ തീരുമാനിക്കുന്നു…
“”പ്രസാദ് സാറിനു ഒരു രാത്രി കൊണ്ടു എല്ലാം ശരിയാക്കാൻ പറ്റുമോ? എബിയുടെ അപ്പൻ ചോദിച്ചു””
“”ഒഴിവാക്കാൻ പറ്റാത്തതും വേണ്ടപ്പെട്ടവരെയും കുറച്ചു പേരെ വിളിച്ചു പറയാം….ബാക്കി ഒരാഴ്ച കൊണ്ട് എല്ലാവരെയും വിളിച്ചു ഒരു പാർട്ടി അറേഞ്ചു ചെയ്യാം പോരെ””അച്ഛൻ ചോദിച്ചു.
“”അതുമതി,പിന്നെ നാളത്തേക്ക് ആവിശ്യം വേണ്ട കാര്യങ്ങളിൽ ഞങ്ങളുടെ സഹായം അവിശ്യമുണ്ടെങ്കിൽ പറയണം,പറ്റുന്നത് എന്തും ചെയ്തു തരാം””എബിയുടെ അപ്പൻ പറഞ്ഞു
“”അതൊക്കെ പറയാം,എബിയെ കൂടെ ഞങ്ങൾക്ക് ഒപ്പം വിടൂ””.
“”അവനേയും കൂടെ കൂട്ടിക്കോ”‘
“”മോൾക്ക് അത്യാവശ്യം ഡ്രെസ്സ് ഒക്കെ വാങ്ങേണ്ടേ?””അമ്മ അച്ഛനെ നോക്കി ചോദിച്ചു..
ഒരു കാര്യം ചെയ്യൂ വസുന്ധരേ മോളേയും കൂട്ടി നിങ്ങൾ കടയിലേക്ക് പൊയ്ക്കോ ലേറ്റ് ആകണ്ട ചിലപ്പോ അവർ ക്ലോസ് ചെയ്യും .സ്റ്റിചിങ്ങിനു ഉള്ളതും കൊടുക്ക് നാളെ പതിനൊന്നു മണിക്ക് മുൻപ് കിട്ടണം എന്നു പറ””
“”എം””അമ്മ തലകുലുക്കി.
“”എന്നാൽ കാര്യങ്ങൾ ഒക്കെ പറഞ്ഞതു പോലെ നടക്കട്ടെ അല്ലെ ബാലാ””അച്ഛൻ ബാലൻ അങ്കിളിനോട് ചോദിച്ചു
“”എങ്ങനെ സാറിനോട് പറയണം എന്ന് അറിയില്ല… എന്നാലും എന്റെ മുന്നിൽ ഉണ്ടായിരുന്ന വലിയ ഒരു തടസം പെട്ടന്ന് തീർന്നു””ബാലൻ അങ്കിൾ അച്ഛന്റെ കൈപിടിച്ചു പറഞ്ഞു””
“എന്താ ബാലാ നീ എനിക്ക് അന്യൻ ആണോ?നിന്നെ ഞാൻഒരിക്കലും അങ്ങനെ കണ്ടില്ല അതുപോലെ നിന്റെ മകളെയും അവളും എന്റെ വീട്ടിലെ കൊച്ചു തന്നെയാണ്,ഇപ്പോൾ നമ്മൾ അധികാരമായിട്ടു മരുമകൾ അല്ല മകളായിത്തന്നെ കൂട്ടികൊണ്ട് പോകുന്നു എന്ന് മാത്രം,പിന്നെ ഈ രാത്രി എനിക്ക് കുറച്ചു അധികം പണികൾ ഉണ്ട് ചെയ്യാൻ അതുകൊണ്ടു ഞാൻ ചെല്ലട്ടെ, മോളെ കൂട്ടിക്കൊണ്ടു പോയിട്ടു ഉടനേ കൊണ്ടുവിടാം””
“”എം ശരി സർ””
“”ഇനി സർഎന്നുള്ള വിളി നിർത്തിക്കൂടെ ബാലാ””
“”ശീലിച്ചു പോയി അതു അങ്ങനെ ഇരിക്കട്ടെ””
“”ശരി ബാലാ ഞങ്ങൾ അങ്ങോട്ടു ഇറങ്ങട്ടെ””
“”വരുണേ നിന്റെ കയ്യിൽ ഇരുന്ന പാക്കറ്റ് എവിടെ?””അമ്മ ചോദിച്ചു
“”ഞാൻ അതു കാറിൽ വച്ചു””
“”പോയി എടുത്തിട്ട് വാ””അമ്മ പറഞ്ഞു.
ഞാൻ പോയി കാറിൽ നിന്നും പാക്കറ്റ് എടുത്തു കൊണ്ട് വന്നു അമ്മയെ ഏല്പിച്ചു.
“”മോൾക്ക് തരാൻ കൊണ്ടു വന്ന സമ്മാനം ആണ് .ഇനി അത് നീ തന്നെ മോൾക്ക് ഇട്ടു കൊടുക്ക്””.
എല്ലാവരും എന്നെ തന്നെ നോക്കി അമ്മ മിത്രയെ പിടിച്ചു കുറച്ചു അടുത്തായി കൊണ്ടു നിർത്തി…
ഞാൻ പതുക്കെ പാക്കറ്റ് തുറന്നു അതിൽ നിന്നും ചെറിയ പെട്ടി തുറന്നു വള പുറത്തു എടുത്തു
ലൈറ്റിന്റെ വെളിച്ചത്തിൽ അതിന്റെ അരിക്കുകൾ മിന്നി തിളങ്ങി
അച്ഛൻ എന്റെ മുതുകത്തു പിടിച്ചു മിത്രയ്ക്ക് അരികിലേക്ക് നിർത്തി…ബാലൻ അങ്കിളിനെയും പിടിച്ചു നിർത്തി
എല്ലാവരോടും ആയി പറഞ്ഞു
“”നാളത്തെ വിവാഹത്തിന് മുന്നോടി ആയിട്ടുള്ള ഒരു ചെറിയ ചടങ്ങു ആണ് എല്ലാവർക്കും സമ്മതമല്ലേ..?””
“”സമ്മതം..സർ മോനോട് ധൈര്യമായി ഇട്ടോളാൻ പറ മിത്രയുടെ അമ്മാവൻ പറഞ്ഞു””
അച്ഛൻ എന്നെ നോക്കി പറഞ്ഞു””ഇട്ടു കൊടുക്ക്””
വള കൈയിൽ എടുത്തു …വലതു കൈ പിടിച്ചു എന്റെ ഇടത്തു കൈ യിൽ വച്ചു കൈ ഒതുക്കി വള കൈയിൽ ഇട്ടു കൊടുത്തു കയറാൻ കുറച്ചു ബുദ്ധിമുട്ട് ആയപ്പോൾ മിത്ര കൂടി ഇടതു കൈ കൊണ്ട് സഹായിച്ചു വള കൈയിൽ ഇട്ടു.””
എബി യും അന്നയും മിത്രയുടെ അനുജത്തിയും എല്ലാം മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു…മിത്രയുടെ ചെറിയമ്മ കണ്ണിലെ കണ്ണീർ സാരിതലപ്പിൽ ഒപ്പി ചിരിച്ചു കൊണ്ട് നിന്നു…മിത്രയുടെ ബന്ധുക്കളെ ആരെയും പരിചയം ഇല്ല…
“”മോള് നമ്മുടെ കൂടെ വാ ഇപ്പോൾ തന്നെ തിരികെ കൊണ്ടു വിടാം…”അച്ഛൻ മിത്രയെ നോക്കി പറഞ്ഞു.
“”ലച്ചുവും അന്നയും കൂടി പോയിട്ടു വാ മിത്രയുടെ അമ്മാവൻ പറഞ്ഞു””
എല്ലാവരും പുറത്തേക്ക് ഇറങ്ങി…
അച്ഛൻ എബിയോടും വണ്ടി എടുത്തു വരാൻ പറഞ്ഞു..
എബിയുടെ അപ്പനും അമ്മയും കൂടെ വന്നു..
എബിയുടെ വണ്ടിയിൽ അമ്മയും മിത്രയും മിത്രയുടെ അനുജത്തിയും അന്നയും കയറി….അവരുടെ വണ്ടി ടെക്സ്റ്റയിൽ ഷോപ്പിലേക്ക് പോയി…
അച്ഛനും ഞാനും എബിയുടെ അപ്പനും അമ്മയും കൂടി ജ്യൂവലറി ഷോപ്പിലേക്ക് പോയി….ഒരു ചെറിയ താലി അതിനു ചേരുന്ന പാകത്തിൽ ഏഴു പിടി മാല. പേര് കൊത്തിയ മോതിരം ഒരാഴ്ച്ച താമസം ഉണ്ടാകും അതിനു അളവ് കൊടുത്തു അവിടെ നിന്നു ഇറങ്ങി..
ഇവൻ മാനേജ്മെന്റിൽ പോയി നാളത്തേക്ക് വേണ്ട കാര്യങ്ങൾ ഒക്കെ അര്ജന്റ് പറഞ്ഞു അഡ്വാൻസും കൊടുത്തു ഇറങ്ങി…
അങ്ങനെ ഉള്ള അല്ലറ ചില്ലറ കാര്യങ്ങൾ ഒക്കെ ചെയ്തു തീർത്തു വന്നപ്പോഴേക്കും അമ്മയുടെ വിളി വന്നു..
അങ്ങനെ അങ്ങോട്ട് പോയി..അവർ അത്യാവശ്യം ഡ്രസ്സ് ഒക്കെ എടുത്തു..
പുറത്തു രണ്ടു മൂന്നു കടകളിൽ ആയി സ്റ്റിച്ചിങ്ങിന് കൊടുത്തു രണ്ടു മണിക്കൂറിനുള്ളിൽ അതൊക്കെ കിട്ടും””
ഒരു ഐവറി കളർ സിൽക്ക് ഷർട്ടും കസവു മുണ്ടും എടുത്തു… മിത്രയ്ക്ക് നല്ല ചെങ്കല്ല് കളർസാരി ആണ് സെലക്ട് ചെയ്തു വച്ചതു…
എന്റെ സെക്ഷൻ കഴിഞ്ഞപ്പോൾ ‘അമ്മ പറഞ്ഞു “”മോൻ ഇവരെ വീട്ടിൽ കൊണ്ടു വിടൂ…””
അച്ഛനും പറഞ്ഞു പോയിട്ടു വരാൻ ഞാൻ അവരെയും കൂട്ടി ഇറങ്ങി..
“”ചേട്ടാ ഞാൻ ലച്ചു ,സെന്റ് മേരിസിൽ പ്ലസ്ടു പഠിക്കുന്നു കെട്ടോ””
“”എം””
“”ചേട്ടൻ ഇന്ഫോസിസിൽ അല്ലെ””
“”അതേ””
“”അനിയൻ എന്തു ചെയ്യുന്നു?””
“”അവൻ എം എസി മാത്‌സ്””
“”അപ്പോൾ മണി ചേച്ചീടെ പ്രായം””
“”എം””
“”ചേച്ചി എന്തു ചെയ്യുന്നു എന്ന് അറിയാമോ?”
“”ഇല്ല””
“”ചേച്ചി എം എ സോഷിയോളജി…ചേച്ചിയുടെ ഇഷ്ടത്തിന് പടിച്ചതാണു””
എറണാകുളത്തു ആണ് അടുത്ത മാസം പരീക്ഷ കഴിഞ്ഞാൽ പിന്നെ അങ്ങോട്ടു പോകണ്ട””
“”എം””
“”ചേട്ടനെ കുറിച്ചുള്ള ബാക്കി കുറച്ചു ഡീറ്റൈൽസ് അന്ന ചേച്ചി പറഞ്ഞു തന്നു.ബാക്കി നമുക്ക് നാളെ പരിചയപെടാം കെട്ടോ “”
ഞാൻ തലകുലുക്കി ഗ്ലാസ്സിൽ കൂടി പുറകിലേക്ക് നോക്കി ചിരിച്ചു…. മിത്ര വെളിയിലേക്ക് നോക്കി ഇരിക്കുക ആയിരുന്നു…ഒരായിരം ചിന്തകൾ അവളുടെ മനസിലൂടെ കടന്നു പോകുന്നുണ്ട് എന്നു മനസിലായി കണ്ണുകൾ പുറത്തെ കാഴ്ചകൾ കണ്ണുകൾ കാണുന്നുണ്ടെങ്കിലും അതൊന്നും ഉള്ളിൽ പതിയുന്നുണ്ടായിരുന്നില്ല…
വീട് എത്തി എല്ലാവരും പിറത്തിറങ്ങി….ബാലൻ അങ്കിൾ ഇറങ്ങി വന്നു…അങ്കിളിനോടും അമ്മാവൻമരോടും നാളെ കാണാം എന്നു യാത്ര പറഞ്ഞു ഇറങ്ങി….
തിരികെ കടയിൽ വന്നപ്പോൾ അച്ഛൻ ബില്ല് ഒക്കെ അടച്ചു എന്നെ വൈയിറ്റ് ചെയ്യുവായിരുന്നു..അപ്പോഴേക്കും വിവേക് അവിടെ വന്നിരുന്നു…
“”ചേച്ചിയെ കൊണ്ടു വിട്ടോടാ ഞാൻ കാണാൻ ഓടി വന്നതാ””നാളെ കാണാം നീ കിടന്നു ധൃതി വയ്ക്കാതെ””അമ്മ പറഞ്ഞു
വിവേക്ക് അടുത്തേക്ക് വന്നു എന്റെ ഇരുതോളിലും പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു “”എന്നാലും എന്റെ മോനെ ഒരു കല്യാണം കൂടാൻ പോയി അവസാനം നീ കല്യാണചെക്കൻ ആയോ സമ്മതിച്ചു മോനെ….””
“”ഒന്നു പോടാ””
“”വിവേക്ക് നിനക്ക് വേണ്ട ഡ്രസ് ഒക്കെ പോയി നോക്കി എടുക്കു അച്ഛൻ അവനോടു പറഞ്ഞു””
“”നിന്റെ കൂട്ടുകാരെ ഒക്കെ ഒന്നു അറിയിക്കുക വരാൻ പറ്റുന്നവർ വരട്ടെ.എല്ലാവരെയും വിളിച്ചു അടുത്ത ആഴ്ച പാർട്ടി നടത്താം അച്ഛൻ എന്നെ നോക്കി പറഞ്ഞു.”
“”അപ്പോഴേക്കും എബിയും കൂടെ പ്രണവും കടയിലേക്ക് കയറി വന്നു….””
പ്രണവ് ഓടി വന്നു കെട്ടിപിടിച്ചു””എന്നാലും എന്റെ അളിയാ നീ ആള് കൊള്ളാമല്ലോ?””
“”ദേ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കല്ലേ നീ ഇത് എവിടെ നിന്നു പൊട്ടി വന്നു””
“”അതൊക്കെ വന്നടാ ….ഞാൻ എല്ലാവരെയും അറിയിച്ചിട്ടുണ്ട്…നാളെ എല്ലാം എത്തും ഏപ്രിൽ ഫുൾ ആണോ എന്ന് ചോദിച്ചു എല്ലാവരും””
“”ഓ അപ്പോൾ അതൊക്കെ ചെയ്തു വച്ചിട്ട് ആണോ ഏഴുന്നള്ളിയത്””
“”അതേ “”ഇനി നാളെ വൈകിട്ട് വരെ നിന്റെ കൂടെ”
“”ഓ..”
കുറച്ചു കൂടി കഴിഞ്ഞു എല്ലാവരും കടയിൽ നിന്നു ഇറങ്ങി.
അച്ഛൻ അത്യാവശ്യം ബന്ധുക്കാരെ അല്ലാവരെയും വിളിച്ചും മെസ്സേജും അയച്ചും അറിയിച്ചു കൊണ്ടിരുന്നു””
വീട്ടിൽ എത്തി എല്ലാവരും ഓരോരോ പണിയിലേക്ക് തിരിഞ്ഞു…
ഞാൻ പതുക്കെ മൊബൈൽ എടുത്തു മെർലിനെ വിളിച്ചു അവൾ ഫോൺ എടുത്തില്ല ഒന്നു രണ്ടു പ്രാവശ്യം കൂടി വിളിച്ചു….
അവസാനം മെസ്സേജ് അയച്ചു
“”മെർലിൻ എനിക്ക് നിന്നോട് സംസാരിക്കണം പ്ലീസ്…. നാളെ എന്റെ വിവാഹം ആണ്…
വട്സാപ്പ് മെസ്സേജിൽ പച്ച ടിക്ക് മാർക്ക് വീണു…മെർലിൻ മെസ്സേജ് കണ്ടു എന്നു ഉറപ്പായി…
മെർലിന്റെ അക്കൗണ്ടിൽ “”ടൈപ്പിംഗ്…..””എന്നു തെളിഞ്ഞു വന്നു……
ഞാൻ ആ മെസ്സേജ് കാത്തിരുന്നു……
(തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission