Skip to content

വേഴാമ്പൽ – പാർട്ട്‌ 11

vezhamabal free malayalam novel online from aksharathalukal

ഒരു നിമിഷത്തിനു ശേഷം മെസ്സേജ് വന്നു “”കൺഗ്രാറ്റ്സ് “”വിഷ് യൂ ഓൾ ദി ബെസ്റ്റ് “”

“”മെർലിൻ ഐ ആം നോട് ജോക്കിങ് ഇറ്റ് ഈസ്‌ സീരിയസ്സ് “”

“”ഗോ അഹെഡ് മാൻ “”

“”പ്ലീസ് കാൾ മി മെർലിൻ “”

അത് റീഡ് ചെയ്തു മെർലിൻ ഫോൺ ഓഫ് ചെയ്തു. പിന്നെ വിളിച്ചപ്പോൾ എല്ലാം അത് സ്വിച്ച് ഓഫ്‌ ആയിരുന്നു…

പിണക്കം മാറാൻ വേണ്ടി ഞാൻ കളവു പറയുകയാണെന്ന് കരുതി ആണ് അവൾ എനിക്ക് . ആശംസകൾ അയച്ചത്. നാളെ അറിയുമ്പോൾ ഉള്ള അവസ്ഥ ആലോചിച്ചപ്പോൾ തലയിൽ പെരുപ്പ് കയറി…

ഒന്ന് രണ്ടു പ്രാവശ്യം കൂടി ട്രൈ ചെയ്തു ഫോൺ കസേരയിലേക്ക് വലിച്ചു എറിഞ്ഞു.. ഒന്ന് രണ്ടു പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും നടന്നു….

കാര്യം അറിഞ്ഞു അടുത്തുള്ള ബന്ധുക്കൾ ഒക്കെ വീട്ടിലേക്ക് വരവ് തുടങ്ങി. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു. കിട്ടിയ സമയത്തിനുള്ളിൽ ഗംഭീരമാക്കാനുള്ള എല്ലാം അച്ഛൻ ഓടി നടന്നു ചെയ്യുന്നുണ്ട് . ഇടക്ക് എപ്പോഴോ പ്രണവ് ഒന്ന് ഓടി മറയുന്നതു കണ്ടു. പിന്നെ അവനെ കണ്ടില്ല. കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് ഹാളിലേക്ക് വന്നു… അപ്പോൾ എബി പുറത്തേക്ക് പോകാൻ റെഡി ആയി കാറിന്റെ കീ കൈയിൽ എടുത്തു വന്നു…

“”നീ എവിടെ പോകുന്നു “”?

“”അപ്പനെയും അമ്മച്ചിയേയും ഫ്ലാറ്റിൽ ആക്കിയിട്ടു വരാം. അവരുടെ ബാഗും സാധനങ്ങളും അവിടെ അല്ലെ? രാവിലെ കൂട്ടി കൊണ്ട് വരാം “എന്താടാ..? “”

“”ഒന്നുമില്ല….. !””

“”പിന്നെ നിനക്ക് എന്താ ഉത്സാഹം ഇല്ലാത്തതു പോലെ “”

“”ഒന്നുമില്ല…. “”

“”മെർലിന്റെ കാര്യം ആലോചിച്ചിട്ട് ആണോ..? “”

“”അവളോട്‌ പോകാൻ പറ… വിവാഹം കഴിഞ്ഞ ആളെ വേണം എന്ന്‌ അവൾ വാശി പിടിക്കുമോ? ഇല്ലല്ലോ… അവൾ എപ്പോഴും സോഷ്യൽ സ്റ്റാറ്റസും എക്കണോമിക്കൽ സ്ട്രെങ്തും നോക്കി കൂട്ടുകൂടുന്ന ആൾ അല്ലേ? അപ്പോൾ നീ ടെൻഷൻ ആകണ്ട അവൾ തന്നെ പൊയ്ക്കോളും…. നിന്നെ പോലെ ഉള്ള ആത്മാർത്ഥ ഒന്നും അവൾക്ക് ഇങ്ങോട്ട് ഉണ്ടെന്നു തോന്നിയിട്ടില്ല അഥവാ അങ്ങനെ ഉണ്ടെങ്കിൽ വരുന്നിടത്തു വച്ചു കാണാം ഞങ്ങൾ ഉണ്ട്‌ നിന്റെ കൂടെ…. “”പോയിട്ടു വരട്ടേ….. “”

“എം ”

അച്ഛൻ അപ്പോഴേക്കും അവിടേക്ക് വന്നു

“”എബി എവിടെ പോകുവാ? “”

“”ഞാൻ അപ്പനെ ഫ്ലാറ്റിൽ വിട്ടിട്ടു വരാം “”

“”വരുണും കൂടി പോയിട്ടുവാ “”

എന്തിനു എന്ന ഭാവത്തിൽ ഞാൻ അച്ഛനെ നോക്കി…

“”നീ പോയി മുടി ഒക്കെ വെട്ടി ഒന്ന് നീറ്റ് ആയി വാ “”

അതിനു ഞാൻ പോയിട്ടു വരാം അങ്കിൾ ആന്റി സ്റ്റിച് ചെയ്യാൻ കൊടുത്തതൊക്കെ വാങ്ങണം “”

“”അപ്പോഴേക്കും കട അടയ്ക്കില്ലേ? “”

“ഇല്ലങ്കിൾ പത്തുമണി ആയിട്ടേ സിറ്റിയിലെ സലൂൺ അടയ്ക്കു “”

“”ശരി പോയിട്ടു വാ ”

എബി ചാവിയും എടുത്തു പുറത്തേക്ക് പോയി

തിരിഞ്ഞു നടക്കാൻ ഇറങ്ങിയ എന്നെ അച്ഛന്റെ വിളി പിടിച്ചു നിർത്തി…

“”വരുൺ… ”

ഞാൻ തിരിഞ്ഞു അച്ഛന്റെ മുഖത്തേക്ക് നോക്കി

“”വാ “…അതും പറഞ്ഞു അച്ഛൻ മുൻപിൽ നടന്നു ”

ഞാൻ അച്ഛന്റെ പുറകെ നടന്നു കൂടെ ചെന്നു

വരാന്തയിൽ ഇറങ്ങി അച്ഛൻ ഓഫീസ് മുറി തുറന്നു അതിനുള്ളിലേക്ക് കയറി

ഞാനും അച്ഛന്റെ പുറകെ ചെന്നു.. കയറി കഴിഞ്ഞപ്പോൾ ഡോർ ഓട്ടോമാറ്റിക് ആയി ചേർന്നു അടഞ്ഞു

മേശക്ക് പിന്നിൽ ഉള്ള വലിയ കസേരയിൽ അച്ഛൻ ഇരുന്നു മുന്നിൽ കിടന്ന കസേര ചൂണ്ടി കാട്ടി അച്ഛൻ എന്നോട് അതിൽ ഇരിക്കാൻ പറഞ്ഞു ”

മേശപ്പുറത്തു ഇരുന്ന ക്രിസ്റ്റൽ പേപ്പർ വെയിറ്റ് വെറുതെ തിരിച്ചു നോക്കി ഞാൻ ഇരുന്നു… ഒന്ന് രണ്ടു നിമിഷങ്ങൾ കഴിഞ്ഞു അച്ഛന്റെ ശബ്ദം ഒന്നും കേൾക്കാതെ വന്നപ്പോൾ പതുക്കെ തല ഉയർത്തി അച്ഛനെ നോക്കി.

അച്ഛൻ എന്നെ തന്നെ നോക്കി ഇരിക്കുന്നു

ഞാൻ നോക്കുന്നത് കണ്ട് അച്ഛൻ സംസാരിച്ചു തുടങ്ങി…

“”കഴിഞ്ഞ പ്രാവശ്യം നീ വന്നു പോയപ്പോൾ പരസ്പരം സംസാരിച്ചു മുഷിഞ്ഞു ആണ് പോയത് നിനക്ക് ഓർമ കാണുമല്ലോ? “”

“”എം “”

“ഇരു വശത്തെയും ഞ്യായം കേട്ടു വിധി പറയുന്ന ഒരു ന്യായാധിപൻ ആണ് എന്നാലും വളർന്നു വന്ന സാഹചര്യങ്ങളും ജീവിതമൂല്യങ്ങളും ഒക്കെ ഉള്ള ഒരു സാധാരണക്കാരൻ ആണ് അതുകൊണ്ട് ആണ് അന്ന്‌ എനിക്ക് നിന്നോട് അങ്ങനെ ഒക്കെ പറയേണ്ടി വന്നത്. എന്നാലും എല്ലാ അച്ചന്മാരെയും പോലെ ഞാനും നിന്റെ ഇഷ്ടത്തിന് സമ്മതം മൂളിയെനെ, അതുകൊണ്ട് ആണ് ബാലന്റെ വീട്ടിൽ വച്ചു തീരുമാനം നിന്റെ ഇഷ്ടത്തിന് പൂർണമായും വിട്ടു തന്നത്… പക്ഷെ അത് ഇപ്പോൾ ഇങ്ങനെ ആയി തീർന്നു. നിന്റെ തീരുമാനം നീ അറിയിച്ചെങ്കിലും അതിൽ നീ ഒട്ടും സന്തോഷിക്കുന്നില്ല എന്ന്‌ എനിക്ക് മനസിലായി പിന്നെ എന്തിനാണ് നീ അങ്ങനെ ഒരു തീരുമാനം അറിയിച്ചത്.. “”

അച്ഛൻ ചോദിച്ച ചോദ്യത്തിന് എനിക്ക് കൃത്യമായ മറുപടി ഇല്ലായിരുന്നു. എന്നാലും ഒരു കാര്യം എനിക്ക് മനസിലായി എന്റെ ഒരു തീരുമാനത്തിന്റെ പുറത്തു ഉണ്ടായ സംഭവങ്ങൾ ആണ് നാളെ ഒരു പെൺകുട്ടിയുടെ വിവാഹസ്വപ്നത്തിലും ഒരു പ്രണയനഷ്ടത്തിലും എത്തി നിൽക്കുന്നത്…

അതുകൊണ്ട് ഇനിയുള്ള ചോദ്യങ്ങൾ മുഴുവൻ എന്റെ നേരെ തന്നെ വരും അതിനൊക്കെ ഞാൻ മറുപടി കൊടുക്കേണ്ടി വരും ”

“”വരുൺ നീ എന്താ മിണ്ടാതെ ഇരിക്കുന്നത്? “”അച്ഛൻ ചോദിച്ചു.

“”അപ്പോൾ വേറെ ഒന്നും ആലോചിച്ചില്ല അച്ഛാ…. അത്രയും പേര് ഒരു ആശ്വാസം പോലെ എന്റെ മറുപടിക്ക് കാത്തു നിന്നപ്പോൾ.., അവിടെ വച്ചു അത് വേണ്ടാന്ന് പറഞ്ഞാൽ അച്ഛൻ പറയുന്നത് പോലെ നീതി പറയുന്ന അച്ഛൻ തലകുനിച്ചു ഇറങ്ങി വരേണ്ടി വരുമല്ലോ എന്നൊക്കെ ഓർത്തപ്പോൾ അപ്പോൾ വേറെ ഒന്നും മനസ്സിൽ വന്നില്ല അങ്ങനെ പറഞ്ഞു.. അതാണ് ശരി എന്ന് തോന്നി….. ”

“”അച്ഛൻ എന്നെ തന്നെ നോക്കി കൊണ്ട് പറഞ്ഞു…. അതാണ് അച്ഛൻ നേരത്തെ പറഞ്ഞ “”ജീവിതമൂല്യങ്ങൾ”” അതിനെ പൊട്ടിച്ചു എറിഞ്ഞു കൊണ്ട് ഒരു തീരുമാനം എടുക്കാൻ പാടാണ്.. സത്യത്തിൽ അച്ഛൻ നിന്റെ ഈ തീരുമാനത്തിൽ ഒരുപാടു സന്തോഷിക്കുന്നു. കാരണം അച്ഛൻ ആഗ്രഹിച്ചതുപോലെ ഒരു ജീവിതം നിനക്ക് കിട്ടാൻ പോകുന്നു. അതിൽ അച്ഛന് സന്തോഷം ഉണ്ട്‌.പിന്നെ നിനക്ക് ഇപ്പോൾ ഉള്ള മാനസിക സങ്കർഷം അച്ഛന് മനസിലാകുന്നു.ഇതു നിന്റെ മാത്രം തീരുമാനമല്ല അതുകൊണ്ട് അങ്ങോട്ട് ഉള്ള വഴിയിൽ ഞങൾ എല്ലാവരും നിന്റെ ഒപ്പം ഉണ്ടാകും “”…

അച്ഛൻ അത്രയും പറഞ്ഞു അവിടെ നിന്ന് എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു… എന്റെ ചുമലിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു “”നിനക്ക് ദോഷം വരില്ലടാ, നല്ലത് മാത്രമേ വരൂ… അച്ഛന് അത് ഉറപ്പുണ്ട്.
“”നാളെ എന്തു സംഭവിക്കും എന്ന് ഓർത്തു ഇന്നത്തെ ജീവിതം ജീവിക്കാൻ മറന്നു പോകരുത് “”. നീ ഇന്നലെ കരുതിയത് പോലെ അല്ല നിന്റെ ജീവിതം ഇന്ന്. അതുകൊണ്ട് നാളെയെ കുറിച്ച് ഓർത്തു മനസ് കൈവിട്ടു കളയണ്ട “സന്തോഷത്തോടെ ഇരിക്ക്… എല്ലാവരും നിന്നെയാണ് നോക്കി നിൽക്കുന്നത്. “നിന്റെ ചിരിക്കുന്ന മുഖമാണ് മറ്റുള്ളവരുടെ മുഖത്തെ ചിരി കാണിക്കുന്ന ദർപ്പണം ”

ഞാൻ അച്ഛനെ നോക്കി ചെറുതായി പുഞ്ചിരിച്ചു

“”വാ എന്തു ഉണ്ടെക്കിലും നിനക്ക് അച്ഛനോട് പറയാം അച്ഛൻ ഉണ്ടാകും കൂടെ “”

അച്ഛനും ഞാനും ചേർത്തു പിടിച്ചു നടന്നു കൊണ്ട് വെളിയിലേക്ക് വന്നു അച്ഛൻ എന്റെ മുടി ഇഴകളെ കൈകൊണ്ടു ചീകി ഒതുക്കി കൊണ്ട് പറഞ്ഞു “വലിയ ഫാഷൻ ഒന്നുമില്ലാതെ ഒന്ന് ഒതുക്കി വെട്ട് പോയിട്ടു കേട്ടോ “”

“”എം ”

പുറത്തു എത്തിയപ്പോഴേക്കും അമ്മ എന്നെയും അച്ഛനെയും തിരക്കി വെളിയിൽ റൂമിന്റെ വാതുക്കൽ എത്തിയിരുന്നു…

രണ്ടുപേരും കൂടി ഇതിന്റെ ഉള്ളിൽ എന്തെടുക്കുവാ എത്ര നേരമായി തിരക്കുന്നു

“എന്താ വസുന്ധരേ? “”

ഇവനെ എല്ലാവരും അന്വേഷിക്കുന്നു…

“”ചെല്ല് വരുൺ … പറഞ്ഞത് മറക്കണ്ട. ”

ഞാൻ അച്ഛനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അമ്മയോടൊപ്പം പോയി….

എബി വരുമ്പോൾ പുറത്തു പോകാൻ മറക്കണ്ട അച്ഛൻ പുറകിൽ നിന്നു വിളിച്ചു ഓർമിപ്പിച്ചു

“”എന്തിനാടാ പുറത്തു പോകുന്നത്? അമ്മ എന്നെ നോക്കി ചോദിച്ചു

“”മുടി വെട്ടാൻ ആണ് അമ്മേ “”

“”ഞാൻ അത് നിന്നോട് പറയണം എ ന്നു കരുതിയത് ആണ് തിരക്കിനിടയിൽ മറന്നു പോയി.. എന്തായിരുന്നു രണ്ടു പേരും കൂടി അതിനുള്ളിൽ അച്ഛൻ വഴക്ക് പറഞ്ഞോ? “”

“”ഇല്ലമ്മേ…. സന്തോഷത്തോടെ ഇരിക്കാൻ പറയുക ആയിരുന്നു അച്ഛൻ “”

അമ്മ എന്നെ സൂകഷിച്ചു ഒന്ന് നോക്കി

ഞാൻ അമ്മയെ നോക്കി കണ്ണുകൾ അടച്ചു കാണിച്ചു

“”പോടാ….. ”

“”അമ്മയ്ക്ക് ആ കുട്ടിയെ ഇഷ്ട്ടപെട്ടോ? “”

“”ആരെ മിത്രയെ ആണോ? “”

“”അല്ലാതെ വേറെ ആരെയാ? “”

“”അമ്മ ദൂരേക്ക് എവിടെയോ നോക്കി കൊണ്ട് പറഞ്ഞു കണ്ടപ്പോഴേ എനിക്ക് ഇഷ്ട്ടപെട്ടൂ അപ്പോൾ തന്നെ ഒരു സങ്കടവും തോന്നി കുറച്ചു മുന്നേ അവളെ ഒന്ന് കണ്ടില്ലല്ലോ എന്ന്… അത് മനസ്സിൽ ഉള്ളത് കൊണ്ട് ആണ് വേറെ ആരെങ്കിലും പറയുന്നതിന് മുൻപ് അമ്മ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. പക്ഷെ നീ സമ്മതിക്കും എന്ന്‌ അമ്മയ്ക്ക് ഒരു പ്രതീക്ഷയും ഇല്ലാരുന്നു.. അച്ഛൻ നിന്നോട് അഭിപ്രായം ചോദിച്ചപ്പോൾ അമ്മ സകല ദൈവങ്ങളെയും വിളിച്ചു.. എന്തായാലും എന്റെ മോനും ഈശ്വരൻ മാരും അത് കേട്ടു.. “”
അമ്മ സന്തോഷത്തോടെ എന്നെ നോക്കി

അമ്മയുടെ സന്തോഷംനിറഞ്ഞ മുഖം കണ്ടപ്പോൾ അതുവരെ ഉണ്ടായിരുന്നു ഒരു സങ്കർഷം പുകമറ നീക്കിയതു പോലെ തോന്നി….

അപ്പോഴേക്കും ശാരദ അമ്മായിയും പരിവാരങ്ങളും വന്നു ചുറ്റും കൂടി

“”ഡാ നിനക്ക് ഒരു രാത്രി കൊണ്ട് കല്യാണ ലോട്ടറി അടിച്ചല്ലോടാ കള്ളാ…. നിന്റെ കിച്ചുവേട്ടൻ ഇതുവരെയും ചായകുടിച്ചു നടക്കുവാ “”

“”കിച്ചുവേട്ടൻ വന്നിട്ടുണ്ടോ? “”

“”നാളെ വരും അവനു നാണം… പത്തൊൻപതു പെണ്ണ് കണ്ടിട്ടും അവനു ഇതുവരെ കല്യാണം ആയില്ല വെറുതെ കല്യാണം കൂടാൻ പോയ നിനക്ക് നാളെ കല്യാണം ആയി എന്ന് പറഞ്ഞു എല്ലാവരും അവനെ കളിയാക്കി… അതുകൊണ്ട് നാളെ വരാം എന്ന് പറഞ്ഞു “”

അമ്മായിയോട് വർത്താനം പറഞ്ഞു നിന്നപ്പോൾ എബി പോയിട്ടു വന്നു… അമ്മായിയോട് പറഞ്ഞിട്ട് അവന്റെ ഒപ്പം ഇറങ്ങി

ആദ്യം മുടി വെട്ടാൻ കയറി ….. മുടി വെട്ടി കഴിഞ്ഞു നാളെ കല്യാണം ആണെന്ന് പറഞ്ഞപ്പോൾ സലൂണിലെ ചെക്കന് എന്നെ സുന്ദരൻ ആക്കണം… പിന്നെ അവന്റെയും എബിയുടെയും നിർബന്ധത്തിനു വഴങ്ങി കുറച്ചു നേരം കൂടി അവിടെ ഇരുന്നു കൊടുത്തു അവൻ എന്തൊക്കെയോ ക്രീമും ഫേസ്‌വാഷും ഒക്കെ തേച്ചു മുഖം കുറച്ചു കൂടി മിനുക്കി തന്നു….

അതുകഴിഞ്ഞു അവിടെ നിന്ന് ഇറങ്ങി സ്റ്റിച് ചെയ്‌ഹാന കൊടുത്ത തുണികൾ എല്ലാം വാങ്ങി. കൂടുതലും മിത്രക്ക് വേണ്ടി ഉള്ളത് ആയിരുന്നു….

പൂക്കടയിൽ കയറി രാവിലത്തേക്ക് ഉള്ള പൂമാലയും പൂക്കളും ഒന്നുകൂടി ചെന്നു ഓർമിപ്പിച്ചു..

ഒക്കെ കഴിഞ്ഞു വീട്ടിൽ വന്നപ്പോഴേക്കും ഒരുപാടു വൈകി….

പ്രണവ് അപ്പോൾ അവിടെ ഉണ്ടായിരുന്നു..

“”നീ ഇടക്ക് എവിടെ പോയടാ? . പ്രണവിനോട് എബി ചോദിച്ചു

“”ഞാൻ കാറ്ററിംഗ് സർവീസ്കാരെ റെഡി ആക്കാൻ പോയി പിന്നെ നാളത്തേക്ക് ഉള്ള വണ്ടിയും… “”

“”കഴിഞ്ഞോ പരിപാടി? “”

“”കഴിഞ്ഞു “”

അപ്പോഴേക്കും വണ്ടിയിൽ ഇരുന്ന പാക്കറ്റുകൾ ഞാനും എബിയും കൂടി എടുത്തു കൊണ്ട് ഹാളിലേക്ക് വന്നു

അമ്മയെ വിളിച്ചു പാക്കറ്റുകൾ അമ്മയെ ഏല്പിച്ചു. അമ്മ അതിൽ നിന്നും കുറച്ചു തിരഞ്ഞു എടുത്തിട്ടു ബാക്കി എന്നെ ഏൽപ്പിച്ചിട്ടു പറഞ്ഞു “”ഇതൊക്കെ മിത്രയുടെ ആണ് നിന്റെ അലമാരയിൽ വെച്ചേക്ക് “”

“”മൂന്നു പേരും കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക് “”അമ്മ പറഞ്ഞു “”

ഞാൻ പാക്കറ്റ് കൊണ്ട് മുറിയിലേക്ക് പോയി എബിയും പ്രണവും കൂടെ വന്നു

അലമാരയിൽ ഇരുന്ന ഡ്രസ്സ്‌ ഒക്കെ ഒരു സൈഡിൽലേക്ക് മാറ്റി മറുവശത്തു മിത്രയ്ക്ക് ഉള്ളത് എടുത്തു വച്ചു. മൂന്നുപേരും കൂടി ഒന്നിച്ചു ചെയ്തത് ചെയ്‌തെത് കൊണ്ട് പെട്ടന്ന് കഴിഞ്ഞു…

പ്രണവ് എന്തൊക്കെയോ ആലോചിച്ചു ചിരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു
“”എന്തിനാടാ ഇളിക്കുന്നത്? “”

“”ചുമ്മ എന്നാലും അളിയാ നിനക്ക് ഇങ്ങനെ വരും എന്ന്‌ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല “”

“”പോടാ നുണ പറയാതെ നീ ഇതിൽ സന്തോഷിക്കുക ആണെന്ന് എനിക്ക് അറിയാം.. നിന്റെ ഒക്കെ മനസ്സിൽ ഇരുപ്പ് പോലെ ആയല്ലോ? “”

“”അത് സത്യം, ഇതാണ് മനസ്സിൽ ആഗ്രഹിച്ചതു “”

“”ഡാ എബി നീ അവിടെ വച്ചു എടുത്ത ഫോട്ടോ എനിക്ക് സെൻറ് ചെയ്തോ? “”പ്രണവ് ചോദിച്ചു

“”ഇല്ലടാ അയക്കാം “”

അതുകഴിഞ്ഞു ഭക്ഷണവും കഴിച്ചു കിടക്കാൻ വന്നു….
മൂന്നുപേരും ഒരുമിച്ചു ആണ് കിടന്നതു… രണ്ടുപേരും മൈബൈലിൽ തോണ്ടി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടപ്പുണ്ട്….

ഞാനും പതുക്കെ മൈബൈൽ തപ്പി എടുത്തു വെറുതെ അതും ഇതും നോക്കി വട്സപ്പ്‌ നോട്ടിഫിക്കേഷൻ നോക്കി എബിയുടെ ആയിരുന്നു….

അവൻ കുറച്ചു ഫോട്ടോ അയച്ചു തന്നത് ആണ്, വൈകിട്ട് എടുത്തതും പിന്നെ അന്ന അയച്ചു കൊടുത്തതും ആയി പത്തുപതിനാല് ഫോട്ടോ…

ഞാൻ പതുക്കെ ഫോട്ടോ ഡൗൻലോഡ് ചെയ്‌യാൻ ടച് ചെയ്തു. ഒരു നിമിഷത്തിനു ശേഷം സുന്ദരമായ ഒരു മുഖം ആ സ്‌ക്രീനിൽ തെളിഞ്ഞു വന്നു……

(തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!