“”നിനക്ക് എന്താ പ്രവി അവളോട് ഇത്ര കലിപ്പ്?””
“”അഹ് എനിക്ക് ഇഷ്ടമല്ല അവളെ…അവൾ വരുണിനോട് അടുപ്പം തുടങ്ങുന്നതിനു മുന്നേ അവളെ ഞാൻ ടൗണിൽ അവിടെ ഇവിടെ ഒക്കെ വച്ചു കണ്ടിട്ടുണ്ട്.പണ്ടുള്ള ആചാരങ്ങളും ചിട്ടകളും പാലിച്ചു ജീവിക്കുന്ന കുടുംബം ആണ് വരുണിന്റേത്.അവൾ അവിടെ യോജിച്ചത് അല്ല.””
“”നിനക്ക് അറിയുമോ രാഹുൽ പഠിക്കുന്ന സമയത്തു അവനു ഇങ്ങനെ ഉള്ള ഒരു റിലേഷനോടും താല്പര്യം ഉണ്ടായിരുന്നില്ല.അവന്റെ കാഴ്ചപ്പാടിനു നേരെ വിപരീതം ആണ് ഈ ‘മെർലിൻ’. അല്ലെങ്കിലും അവന്റെ പെണ്ണായി അവളെ കാണാൻ എനിക്ക് കഴിയില്ല.അവനു ചേരുന്ന ബന്ധം അല്ല.അവനായിട്ടു പോയത് അല്ല എന്ന് നിനക്ക് അറിയാമല്ലോ? അവൾ ഇങ്ങോട്ട് ഇടിച്ചു കേറി വന്നതല്ലേ? അവളോട് കൂട്ടു കൂടിയതിൽ പിന്നെ അല്ലെ നമ്മളുടെ കൂടെ ഒന്നിനും അവനെ കിട്ടാത്തത്.എന്തെങ്കിലും ഒരു കാര്യം പ്ലാൻ ചെയ്താൽ അവൾ സമ്മതിച്ചില്ലെങ്കിൽ അവൻ വരില്ല നിനക്ക് അറിയില്ലേ?””
“”ശരിയാണ് ,എന്ന മട്ടിൽ രാഹുൽ തല കുലുക്കി”””.
“”അവനു ഇഷ്ട്ടം ആണെങ്കിൽ പിന്നെ നമുക്ക് എന്താ?””രാഹുൽ ചോദിച്ചു
“”അതാണ് എനിക്ക് ഇഷ്ടമല്ലാത്തതു””പ്രവി പറഞ്ഞു
കുറച്ചു കഴിഞ്ഞു കുളി ഒക്കെ കഴിഞ്ഞു വരുൺ ഇറങ്ങി വന്നു.
ഫോൺ എടുത്തു നോക്കി അതുമായി മുറിക്ക് ഉള്ളിലേക്ക് പോയി
രാഹുലും പ്രണവും പരസ്പ്പരം മുഖത്തോടു നോക്കി അവരവരുടെ ജോലികളിൽ മുഴുകി
വരുൺ മെർലിനെ തിരിച്ചു വിളിച്ചിട്ട് മെർലിൻ എടുത്തില്ല
വരുൺ വീണ്ടും ഒന്നുകൂടി വിളിച്ചു
ഈ പ്രാവശ്യം ഫോൺ എടുത്തു
“”ഹേലോ””
“”എത്ര നേരമായി വിളിക്കുന്നു എന്താ ഫോൺ എടുക്കാത്തതു””
“”ഞാൻ ബാത്റൂമിൽ ആയിരുന്നു””
“”എന്നിട്ട് ആണോ ബിസി ആണെന്ന് പറഞ്ഞത്””
“”അതു ഞാൻ പോകുമ്പോൾ പ്രണവ് അമ്മയും ആയി സംസാരിക്കുക്ക ആയിരുന്നു””
“”ഇന്നത്തെ ഫഗ്ഷൻ ഒക്കെ അടിപൊളി ആയിരുന്നോ?””
“”നല്ലതായിരുന്നു ,നിനക്ക് ഞാൻ ഫോട്ടോ അയച്ചു തന്നിരുന്നല്ലോ കണ്ടില്ലേ?””
“”കണ്ടു””എനിക്ക് എന്താ വരുൺ ചിലവ് തരുന്നത്””
“”പറ നിനക്ക് എന്താ വേണ്ടത്””
“”തരുമോ””
“”നീ പറ””
“”എന്നാൽ ഈ വീക്എൻഡിൽ നമുക്ക് ഒരു ട്രിപ്പ് പോകാം””
“”ട്രിപ്പോ?”എവിടേക്ക്?”
“”വരുണിന്റെ ഇഷ്ട്ടം പോലെ””
“”എയ്!! അതൊന്നും നടക്കില്ല””
“”അതു എന്താ നടക്കാത്തത്?എനിക്ക് വാക്ക് തന്നതല്ലേ ?””
“”ട്രിപ്പ് പോകുന്നതാണോ മെർലിൻ ചിലവ്.അതുമല്ല ഈ വീക് ഞങ്ങൾക്ക് കമ്പനി വക ഓൾ ഇന്ത്യ ടൂർ ഉണ്ട്.അതിന് പോകണം””
“”ഓ!! അപ്പോൾ അതാണ് കാര്യം എന്റെ കൂടെ വരാൻ പറ്റില്ല ടൂർ പോകാൻ ആകും അല്ലെ അങ്ങനെ തനിച്ചു പോകണ്ട.നമുക്ക് ഒരുമിച്ചു പിന്നീട് പോകാം””
“”അതു പറ്റില്ല മെർലിൻ ഞാൻ കൂടെ ചെല്ലാം എന്നു ഫ്രണ്ട്സിന് വാക്ക് കൊടുത്തിട്ടുണ്ട്.””
“”എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ വരുൺ പോകില്ല…..””
“”നിന്നോട് ഇഷ്ടം ഒക്കെ ഉണ്ട് പക്ഷേ ഇതിനു എനിക്ക് പോയേ പറ്റൂ””
“”പൊയ്ക്കോ ,പോയിട്ടു പിന്നെ എന്നോട് കൂട്ടു കൂടാൻ വരണ്ട””
“”മെർലിൻ നീ പറയുന്നത് കേൾക്ക്…………””
“അതിനു മുൻപേ അപ്പുറത്ത് ഫോൺ ഡിസ്‌കണക്ട് ആയിരുന്നു.
ഒന്നു രണ്ടു തവണ തിരിച്ചു വിളിച്ചിട്ടും മെർലിൻ ഫോൺ അറ്റൻഡ് ചെയ്തില്ല
ഇനി അവൾ എടുക്കില്ലന്ന് മനസിലാക്കി വരുൺ ഫോൺ വച്ചു ഹാളിലേക്ക് വന്നു.
അപ്പോഴേക്കും എബി അവിടേക്ക് വന്നു
“”ടാ നിങ്ങൾക്ക് ആരെക്കെങ്കിലും കഴിക്കാൻ വല്ലതും വേണോ?””
“”വേണ്ട ടാ ഇന്നിനി നീ ഒന്നും ഉണ്ടാക്കേണ്ട””വരുൺ പറഞ്ഞു
“”എന്നാൽ ശരി ഹോട്ടലിലെ പാർസൽ ഇരുപ്പുണ്ട് ഞാൻ അതു ചൂടാക്കി കഴിച്ചോളാം.””
“”നിനക്ക് എന്താടാ വയറ്റിൽ കോഴിയും കുഞ്ഞും ഉണ്ടോ””
“”ഉണ്ടെന്നു കൂട്ടിക്കോ ,ഇല്ലാത്തവർ കഴിക്കണ്ട””
“”ഈ കഴിക്കുന്നതൊക്കെ എവിടെ പോകുന്നു, ഈ ശരീരത്തു കാണുന്നില്ലല്ലോ””
“”വലുതായിട്ടു കാണണ്ട ഇതൊക്കെ മതി””
അതും പറഞ്ഞു എബി കിച്ചണിലേക്ക് പോയി
പിന്നീട് ഉള്ള രണ്ടു ദിവസങ്ങളിലും മെർലിന്റെ വിളിയും മെസ്സേജും ഒന്നും കണ്ടില്ല.വട്സാപ്പ് മെസ്സേജിന് റീപ്ലേ ഒന്നും വന്നില്ല.
റൂമിൽ എല്ലാവരും ടൂർ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.ഒന്നിനും താൽപര്യം ഇല്ലാതെ ഇരിക്കുന്ന വരുണിനെ നോക്കി പ്രണവ് പറഞ്ഞു. “”എന്തിന്റെ പേരിൽ നീ ഇതിൽ നിന്നു ഒഴിഞ്ഞു നിന്നാലും പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാക്കില്ല.””
വരുൺ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു.
അന്നു് വൈകിട്ട് മെർലിന്റെ മെസ്സേജ് വന്നു
“”ശനിയാഴ്ച രാവിലെ പത്തു മണിക്ക് ഞാൻ സിറ്റി മാളിലെ കോഫി ഷോപ്പിൽ വെയ്റ് ചെയ്യും ,വന്നില്ല എങ്കിൽ പിന്നെ എന്നെ വിളിക്കാനും കാണാനും ശ്രമിക്കരുത്..””
“”വരുൺ ആകെ ധർമ സങ്കടത്തിൽ ആയി.താൻ ഒഴികെ
എല്ലാവരും ട്രിപ്പ് പോകുന്ന സന്തോഷത്തിൽ ആണ്.പക്ഷെ മെർലിനെ വിഷമിപ്പിക്കാനും വയ്യ.അവൾക്ക് ഫ്രണ്ട്സിനോട് ഉള്ള കോമിട്ട്മെന്റ് പോലും ഇഷ്ടമല്ല…പക്ഷെ ഞാൻ ഒരിക്കൽ പോലും അവളുടെയും കൂട്ടുകാരുടെയും ആക്ടിവിറ്റീസിൽ കൈ കടത്താറില്ല. ചിലപ്പോൾ ഒക്കെ നല്ല ദേഷ്യം വന്നു മിണ്ടാതെ ഇരുന്നാലും അവൾ തന്നെ ഇങ്ങോട്ടു വന്നു മിണ്ടും .അപ്പോൾ പിന്നെ പിണങ്ങി ഇരിക്കാൻ തോന്നില്ല…
പ്രണവിന് മെർലിനെ ഇഷ്ടമല്ല അതുകൊണ്ടു തന്നെ ,മിക്കവാറും അവളുടെ പേര് പറഞ്ഞു ആണ് തമ്മിൽ ഇപ്പോൾ വഴക്ക് ഇടാറു.ചിലപ്പോഴൊക്കെ പ്രണവ് പറയുന്നത് പോലെ ഒരുപാട് മാറി പോയി എന്ന് തോന്നാറുണ്ട്.എന്നാലും അവളുടെ സ്നേഹത്തോടെ ഉള്ള ഒരു വിളിയിൽ ചിലപ്പോ ആ മാറ്റം ഞാൻ ആസ്വദിച്ചു പോകുന്നുണ്ട്.
പിറ്റേന്ന് ഓഫീസിലെ കോഫി ഷോപ്പിൽ ഇരുന്നപ്പോൾ രാഹുൽ അടുത്തു വന്നു ഇരുന്നു
“”എന്താടാ നിനക്ക് ഒരു ഉത്സാഹം ഇല്ലാത്തത്””
“”ഒന്നുമില്ല ടാ””
“”മെർലിൻ ടൂർ വേണ്ടാന്നു പറഞ്ഞു കാണും അല്ലെ?””
അതിശയത്തോടെ രാഹുലിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ പറഞ്ഞു””എനിക്ക് തോന്നി അല്ലാതെ വേറെ കാരണം ഒന്നും ഇല്ലല്ലോ,പക്ഷെ വരുൺ ഈ കാര്യത്തിൽ ഞാനും പ്രണവിന്റെ കൂടെ നിൽക്കും കാരണം എനിക്ക് ഈ യാത്രാ അത്രയും വിലപ്പെട്ടത് ആണ്.നമ്മൾ ഒരുമിച്ചുള്ള ചില സുന്ദര നിമിഷങ്ങൾ അതു എനിക്ക് വേണം .ഇനി അപ്പോൾ ഇതുപോലെ ഒരുമിച്ചു കൂടാൻ പറ്റുമെന്ന് പറയാൻ കഴിയില്ല. അതുകൊണ്ടു “”പ്ലീസ് വരുൺ നീ മാറി നിൽക്കരുത്””
വരുൺ എഴുനേറ്റു ചെന്നു രാഹുലിന്റെ തോളിൽ തട്ടി ചേർന്നു നിന്നിട്ട് പറഞ്ഞു “”ഇല്ലെടാ ഞാൻ ഉണ്ടാകും ഉറപ്പ്””
നീ കോഫി കുടിച്ചിട്ട് വാ””
“”ശരിയെടാ “”തിരിഞ്ഞു നടന്ന വരുണിനെ രാഹുൽ വിളിച്ചു “”വരുൺ……..””
വരുൺ തിരിഞ്ഞു നോക്കി ചോദിച്ചു. “”എന്താടാ””
“”താങ്ക്സ് വരുൺ””
“”പോടാ പോടാ”….. അതും പറഞ്ഞു ചിരിച്ചു കൊണ്ട് വരുൺ തിരിഞ്ഞു നടന്നു.”
വൈകിട്ട് എല്ലാവരും കൂടി ചെറിയ ഷോപ്പിംഗിനു ഇറങ്ങി
സ്വെറ്ററും ഷാളും ജാക്കറ്റും ഒക്കെ വാങ്ങാൻ വേണ്ടിയാണ് ഇറങ്ങിയത്.
ഫ്ളാറ്റിന് അടുത്തുള്ള ബിഗ് ബസാറിലേക്ക് ആണ് പോയത്.എല്ലാവരും അവരവർക്ക് വേണുന്നതൊക്കെ വാങ്ങി..
എബിക്ക് മാത്രം കൂടുതൽ സാധനങ്ങൾ ഉണ്ടായിരുന്നു.
അവന്റെ പാക്കറ്റ് നോക്കിയിട്ടു രാഹുൽ ചോദിച്ചു “”ഇത് എന്താടാ അണ്ടർ വെയർ മാത്രമേ ഉള്ളോ”‘
അതു കേട്ട് ബാക്കി ഉള്ളവരും അവന്റെ പൊതിയിലേക്ക് നോക്കി പത്തു ബ്രാൻഡഡ് അണ്ടർ വെയർ
“”അന്തിനാടാ ഇത്രയും””വരുൺ ചോദിച്ചു
“”പത്തു ദിവസം ഇല്ലേ നമ്മുടെ ടൂർ അതിനു വേണ്ടിയാ “”
“”നിനക്ക് വാങ്ങിയാലെ ഉള്ളോ ?ഇത് കണ്ടാൽ തോന്നുമല്ലോ നീ ഇത് ഉപയോഗിക്കാറില്ലന്നു””
“”അതൊക്കെ പഴയതു അല്ലെടാ, കൊള്ളത്തില്ല ടൂർ പോകുമ്പോ നമ്മൾ മാത്രം അല്ലല്ലോ വേറെ ഉള്ളവരും ഉണ്ടാകില്ലേ അതുകൊണ്ടു വാങ്ങിയതാണ്.””
“”പഴയതു ആയിട്ടാണോ നീ അതിന്റെ പേരു മുകളിൽ വരുന്നത് പോലെ പാന്റും ഇട്ടു ആ ദേവികയുടെ അടുത്തൊക്കെ പോയി ജെട്ടിയുടെ ഷോയും കാണിച്ചു നിൽക്കുന്നത്””പ്രണവ് ചോദിച്ചു.
“”ടാ അതു പേരു മാത്രമേ ഉള്ളു താഴേക്ക് എല്ലാം ഓട്ടയാണ്.”‘
“”മൂന്നു പേർക്കും ഒരുമിച്ചു ചിരി പൊട്ടി ടാ മോനെ എബി അതൊക്കെ സൂക്ഷിച്ച് എടുത്തു വയ്ക്ക് അടുത്ത പ്രാവശ്യം നാട്ടിൽ പോകുമ്പോൾ മീൻ പിടിക്കാൻ വലയ്ക്ക് പകരം നിന്റെ അപ്പനെ ഏല്പിച്ചിട്ടു വാ കെട്ടോ””പ്രണവ് പറഞ്ഞു
“”പോടാ….””
എല്ലാവരും ഷോപ്പിംഗ് കഴിഞ്ഞു ഇറങ്ങി റൂമിൽ വന്നു ബാഗ് ഒക്കെ റെഡി ആക്കി വച്ചു.
വരുൺ ഒരുപാട് പ്രാവശ്യം മെർലിനെ വിളിച്ചു അവൾ ഫോൺ എടുത്തില്ല പിന്നീട് പോകുന്ന കാര്യം പറഞ്ഞു വരുൺ അവൾക്ക് വട്സപ്പ് മെസ്സേജ് അയച്ചു.റിപ്ലൈ ഒന്നും വന്നില്ല എങ്കിലും അവൾ മെസ്സേജ് കണ്ടു എന്നു വരുണിനു മനസിലായി.
ഫ്ലൈറ്റിൽ ആണ് യാത്ര അവിടെ നിന്നു പിന്നെ ബസിലും കുളു മനാലി ആണ് ടാർജറ്റ്.
അങ്ങനെ ഹിമ താഴ്‌വരയിൽ മഞ്ഞു മഴ നനയാൻ അവർ യാത്ര തിരിച്ചു………..
********†************†*********
“”ദേ മിത്ര നിന്റെ ഫോൺ ബെല്ലടിക്കുന്നു. ടാബിൽ കുത്തി കളിച്ചു കൊണ്ടിരുന്ന അന്ന മുഖം ഉയർത്താതെ വിളിച്ചു പറഞ്ഞു.
ഭിത്തിക്ക് അഭിമുഖം ആയി നിന്നു ബാഗിൽ തുണികൾ അടുക്കുക ആയിരുന്ന മിത്ര തിരിഞ്ഞു നോക്കി……ഇടത്തൂർന്നു നീളമുള്ള മുടിയും വിടർന്ന കണ്ണുകളും ചുവന്നു തുടുത്ത ചുണ്ടുകളും ഉള്ള കോളേജിലെ ശാലീന സുന്ദരി എന്നു വിളിപ്പേര് ഉള്ള മണിമിത്ര അന്നയോട് പറഞ്ഞു.”” ആരാണെന്നു നോക്കു അന്ന?””
“”അച്ഛൻ ആണ് മിത്ര?””
“”മടക്കി വച്ചു കൊണ്ടിരുന്ന ജോലി നിർത്തി ഓടി വന്നു അവൾ ഫോൺ എടുത്തു””
“”അച്ഛാ”””
“”ഇറങ്ങിയോ മോളെ?””
“”ഇല്ല അച്ഛാ, 10.30 ആണ് ട്രെയിൻ “”
“”ശരി മോൾ ഇറങ്ങുമ്പോൾ വിളിക്കണേ…. അച്ഛൻ ഇവിടെ ഉണ്ട് കെട്ടോ “””
“”ശരി അച്ഛാ””
“”നിന്റെ അച്ഛൻ ഇത് എത്രാമത്തെ പ്രാവിശ്യം ആണ് മിത്രേ വിളിക്കുന്നത്.?””
“”അച്ഛൻ അങ്ങനെ ആണ് അവിടെ എത്തുന്നത് വരെ അച്ഛനു സമാധാനം ഉണ്ടാകില്ല.””
“”ഇതിപ്പോ നിന്റെ കല്യാണം കഴിഞ്ഞാലും അച്ഛൻ ഇങ്ങനെ വിളിച്ചുക്കൊണ്ടിരിക്കുമോ?”””
“”അച്ഛൻ വിളിച്ചില്ലെങ്കിൽ ഞാൻ വിളിക്കും””
“”വിളിച്ചോ നിന്റെ ചെറിയമ്മ നിന്നെ സൂപ്പാക്കും “”
“”പോടി ചെറിയമ്മയ്ക്ക് ഇപ്പോൾ എന്നോട് ഒരുപാട് സ്നേഹം ആണ്””
“”അതു കാണും രണ്ടാഴ്ച്ച കഴിഞ്ഞാൽ നിന്റെ കല്യാണം അല്ലേ നിന്നെ പറഞ്ഞു വിടുന്നതിൽ ഉള്ള സന്തോഷം ആയിരിക്കും “”
“”അല്ലടി ..ലച്ചു ഉണ്ടായ കഴിഞ്ഞുള്ള കുറച്ചു നാൾ മാത്രമേ ചെറിയമ്മയ്ക്ക് എന്നോട് ചെറിയ ദേഷ്യം ഉണ്ടായിരുന്നുള്ളു..പിന്നെ പിന്നെ അത് മാറി..”””ഇല്ലെങ്കിൽ അന്താടി എനിക്ക് എന്റെ അച്ഛനില്ലേ…?””
“”ആയോ ഉണ്ടേ….””
“”ദേ അന്നക്കുട്ടി അടുത്ത ആഴ്ച പരീക്ഷ കഴിഞ്ഞാൽ ഉടൻ ട്രെയിൻ കയറികൊള്ളണം … കല്യാണത്തിന് ഒരാഴ്ച്ച മുന്നേ നീ അങ്ങു വന്നേക്കണം””നിന്റെ അപ്പച്ചനോട് അച്ഛൻ വിളിച്ചു പറയും “”
“”വന്നേക്കാമെ…..””ട്രെയിൻ മിസ് ആകാതെ ഇറങ്ങാൻ നോക്ക് ഇല്ലെങ്കിൽ നിന്റെ അച്ഛൻ തിരുവനന്തപുരത്തു നിന്നു ട്രെയിൻ വിളിച്ചു ഇങ്ങോട്ടു പോരും””
“”എംഎം…..ശരി ….ശരി
പെട്ടന്ന് തന്നെ ബാഗ് ഒക്കെ റെഡി ആക്കി ബുക്ക് എല്ലാം അടുക്കി ഷെൽഫിൽ വച്ചു ,മുടി താഴേക്ക് പിന്നിയിട്ട് ഒരു ചെറിയ പൊട്ടും കുത്തി മിത്ര റെഡി ആയി.
“”ഞാൻ പോയി വാർഡനോട് ഒന്നു പറഞ്ഞിട്ടു വരാം “‘
“”പോയിട്ടു വാ””
“”റൂമിൽ ചെന്നു വാർഡനോട് യാത്ര പറഞ്ഞു പ്രത്യേകം വിവാഹത്തിനു ക്ഷെണിച്ചു”‘
“”നിനക്ക് അറിയില്ലേ മിത്രേ എവിടുന്നു എവിടേക്ക് എങ്കിലും എനിക്ക് വരാൻ പറ്റുമോ അതുകൊണ്ടു നീ പോയിട്ടു വാ… എന്റെ എല്ലാ ആശംസകളും””
തിരിച്ചു വന്നപ്പോൾ അന്ന ബാഗ് ഒക്കെ പുറത്തെ വാതിലിൽ കൊണ്ടു വച്ചിരുന്നു.
ഒരു സ്കൂട്ടി ഓടിച്ചു അന്ന വന്നു നിന്നു. ഞാൻ ബാഗ് ഒക്കെ അതിൽ വച്ചു അവളുടെ പുറകിൽ കയറി ഇരുന്നു.
റെയിൽവേ സ്റ്റേഷന്റെ പാർക്കിങ് ഏരിയയിൽ വണ്ടി വച്ചു ബാഗും എടുത്തു ഉള്ളിലേക്ക് നടന്നു.
അന്ന പോയി പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്തിട്ട് വന്നു.
കുറച്ചു കഴിഞ്ഞു വണ്ടി വന്നു. റീസെർവഷൻ നോക്കി സീറ്റ് കണ്ടു പിടിച്ചു അവിടെ കൊണ്ടു ഇരുത്തി ബാഗ് ഒക്കെ ഒതുക്കി വച്ചു അവൾ പുറത്തു ഇറങ്ങി പോയി ഒരു ബോട്ടിൽ വെള്ളവും കുറച്ചു സനക്‌സും വാങ്ങി തന്നു.
“”അവിടെ എത്തി വിളിക്കണേ?””
“”വിളിക്കാം”.നീ അങ്ങു വന്നേക്കണേ…””
“”വരാമടി””
അപ്പോഴേക്കും വണ്ടി ഉരുണ്ടു തുടങ്ങി
“”അന്ന നീ സൂക്ഷിച്ചു പോണേ..””
“”ശരി അവൾ കൈ വീശി യാത്ര പറഞ്ഞു””
ജെന്നലിന് പുറത്തുള്ള കാഴ്ചകൾ കണ്ടിരുന്നു പതുക്കെ ഓർമകളിലേക്ക് മനസു ഓടി പോയി…..അച്ഛന്റെ കൈ പിടിച്ചു തെന്നി തെന്നിനടന്നിരുന്ന അച്ഛന്റെ മണിമോൾ വിവാഹിത ആകാൻ പോകുന്നു…അച്ഛന്റെ ഏറ്റവും വലിയ സ്വപനം. അച്ഛൻ അമ്മയ്ക്ക് കൊടുത്ത അവസാനത്തെ വാക്ക്…….. (തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission