അച്ഛനു പറയത്തക്ക ബന്ധുക്കൾ ഇല്ലായിരുന്നു. അച്ഛച്ഛൻ ചെറുപ്പത്തിലേ മരിച്ചു പിന്നീട് ഒരു അമ്മാവന്റെ വീട്ടിൽ നിന്ന് ആണ് അച്ഛൻ പത്താംക്ലാസ് വരെ പഠിച്ചത്.അതിനിടക്ക് അമ്മയും മരിച്ചു.പിന്നെ വെളിയിൽ ചെറിയ ജോലി ഒക്കെ ചെയ്തു ആണ് തുടർന്നു ഉള്ള വിദ്യാഭ്യാസം പൂർത്തി ആക്കിയത്.ഉണ്ടായിരുന്ന ഒരു ചെറിയ പുര നശിച്ചു പോയി.ആകെ ഉള്ളതു കുറച്ചു മണ്ണ് മാത്രം.
പഠിത്തം ഒക്കെ കഴിഞ്ഞു അച്ഛൻ കവലയിൽ ഉള്ള ഒരു ഹോൾസെയിൽ പലചരക്ക് കടയിൽ കണക്ക് എഴുതാൻ പോയി….
അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്മാവൻ അച്ഛനോട് പറഞ്ഞതു “”നിനക്ക് ഒരു ജീവിതം ഒക്കെ ഉണ്ടാക്കേണ്ട..ഒരു പെര വയ്ക്കണ്ടേ നീ ഉള്ളതു വച്ചു തുടങ്ങു നമ്മുടെ പണിക്കാരെ വിടാം അവർക്കുള്ളത് ഞാൻ കൊടുത്തോളം….””
“”അങ്ങനെ ആണ് അച്ഛൻ ആദ്യമായി ഒരു വീട് വച്ചതു.ചെറുത് ആണെങ്കിലും വളരെ മനോഹരമായ ഒരു വീട് .ഇപ്പോഴും അതു അച്ഛൻ പൊളിച്ചു കളയാതെ സൂക്ഷിക്കുന്നുണ്ട്.””
പിന്നെ കണക്ക് എഴുത്തു പണി കളഞ്ഞിട്ട് ആണ് ഒരു വക്കീലിന്റെ ഗുമസ്ഥൻ ആയി ജോലി തുടങ്ങിയത്.
അങ്ങനെ വക്കീൽ ഓഫീസിൽ പോകുന്ന വഴിക്ക് വച്ചു ആണ് ആ നാട്ടിലെ പ്രമാണി ആയ ഭാസ്‌കരൻ തമ്പിയുടെ മകൾ സുധാമണിയെ കാണുന്നത്.
ദാവണിയും ഉടുത്തു നെഞ്ചോടു അടക്കി പിടിച്ച പുസ്തകങ്ങളും വലിയ ചുമന്ന പൊട്ടും നീളമുള്ള കണ്ണുകളും നിതംബം വരെ ഉള്ള മുടി പിന്നി മുൻപോട്ടു ഇട്ടു കൂട്ടുകാരികളുടെ കൂടെ നടന്നു പോകുന്ന സുധാമണിയെ കാണാൻ ബാലചന്ദ്രൻ തന്റെ സൈക്കളിൽ തെങ്ങും തോപ്പിലൂടെ പോകാറുണ്ടായിരുന്നു……
ഒരിക്കൽ പോലും സുധാമണി ബാലചന്ദ്രനെ നോക്കിയില്ല…
വീട് പണി കഴിഞ്ഞു ,ആ വീട്ടിൽ ഒറ്റയ്ക്ക് താമസം തുടങ്ങിയപ്പോൾ ആണ് കൂട്ടിന് ഒരാളെ കൂട്ടണം എന്നു തോന്നിയത്.
രാവിലെ കുളിച്ചു തേവരെ തൊഴുതു സൈക്കളും എടുത്തു ഭാസ്കരൻ തമ്പിയുടെ വീട്ടിലേക്ക് പോയി…
ഗേറ്റ് കഴിഞ്ഞു ഉള്ള മതിൽ കെട്ടിനുള്ളിൽ വലിയ വലിയ കൂനകൾ ആക്കി നാളികേരം കൂട്ടി ഇട്ടിരിക്കുന്നു. പറമ്പിലും മുറ്റത്തും ആയി പത്തു പന്ത്രണ്ടു ജോലിക്കാർ.
സൈക്കിൾ അവിടെ ഒതുക്കി വച്ചു പൂമിഖത്തേക്ക് കയറി ചെന്നു.
അച്ഛച്ഛനോട് മകളെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞു.വീട്ടിൽ ചെന്ന് കയറി പെണ്ണ് ചോദിക്കാനുള്ള ധൈര്യമവനു ഉണ്ടായില്ലേ അതുമതി എന്നു പറഞ്ഞു അച്ഛച്ഛൻ അമ്മയെ വിവാഹം ചെയ്തു കൊടുത്തു എന്നാണ് കേൾവി…
പിന്നീട് ആണ് അച്ഛനു സർക്കാർ ജോലി കിട്ടുന്നത്
മൂന്നു വയസു പ്രായം ഉള്ളപ്പോൾ ആണ് അമ്മ മരിച്ചത്.എനിക്ക് അമ്മയെ കണ്ട ഓർമ ഉണ്ട് പക്ഷെ അമ്മ മരിച്ചു പോയതോന്നും ഓർമ ഇല്ല.അമ്മയുടെ ആഗ്രഹം ആയിരുന്നു ഈ വിവാഹം .
ഒന്നാം ക്ലാസ്സിൽ പോകുന്ന സമയത്തു ആണ് ചെറിയമ്മ വീട്ടിൽ വന്നത്.തീരെ സാമ്പത്തികം ഇല്ലാത്ത കുടുംബത്തിൽ നിന്നും ഉള്ളതു ആയിരുന്നു ചെറിയമ്മ.നല്ല സ്നേഹമായിരുന്നു.പിന്നീട് ചെറിയമ്മയ്ക്ക് ലച്ചു ഉണ്ടായപ്പോൾ എന്നോട് ചെറിയ അകലം കാണിച്ചു. പക്ഷെ എപ്പോഴും അച്ഛൻ എന്റെ കൂടെ ഉണ്ടായിരുന്നു.പിന്നെ ലച്ചു വളർന്നു വന്നപ്പോൾ ഉള്ള ചെറിയ കുശുമ്പും അച്ഛ്ൻ എന്നെ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ എന്ന ചെറിയ പരിഭവങ്ങളും.ലച്ചു എപ്പോഴും എന്നോട് കൂട്ടു കൂടി നടന്നു.അവൾക്ക് അമ്മയെക്കാളും ഇഷ്ട്ടം എന്നോട് ആയിരുന്നു. പിന്നെ പിന്നെ ചെറിയമ്മ പരാതി പറച്ചിൽ നിർത്തി.
ആദ്യമായി വയസറിയിച്ചപ്പോൾ പേടിച്ചു നിന്ന എന്നെ സന്തോഷത്തിന്റെ കണ്ണുനീർ തുള്ളി കൊണ്ടു ചേർത്തു പിടിച്ച ചെറിയമ്മയെ എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്.
മുറിക്കുള്ളിൽ കഴിച്ചു കൂട്ടിയ ഏഴു ദിവസങ്ങൾ ചെറിയമ്മ എന്നെ വിട്ടു ഒരിക്കൽ പോലും മാറി നിന്നില്ല …കൃത്യസമയങ്ങളിൽ ആഹാരവും പച്ചമരുന്നുകളും സമയം തെറ്റാതെ എന്നെ നിർബന്ധിച്ചു കുടിപ്പിച്ചു.
ഏഴാം ദിവസത്തെ കുളിക്കലിന് അമ്മായി മാരും വല്യമ്മയ്ക്കും ഒക്കെ വന്നപ്പോൾ ചെറിയമ്മ മാറി നിന്നു.വല്യമ്മ ചെറിയമ്മയുടെ കൈപിടിച്ചു എന്റെ അടുത്തു നിർത്തിയപ്പോൾ ആ കണ്ണിൽ ഒരമ്മയുടെ വാത്സല്യം ഞാൻ കണ്ടു.ദേഹം മുഴുവൻ മഞ്ഞൾ തേച്ചു ചെറിയമ്മ എന്നെ കുളിപ്പിച്ചു…. പുതിയ ഡ്രസ് ധരിപ്പിച്ചു തല നിറയെ മുല്ലപ്പൂ വച്ചു തന്നു പൊട്ടു വച്ചു കൈവിരൽ കൊണ്ടു കണ്ണെഴുതി ഒരു വലിയ തട്ടു നിറയെ പലഹാരങ്ങൾ വച്ചു തന്നു….ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ പറഞ്ഞു.അമ്മായി മാർ രണ്ടു പേരും സ്വർണത്തിൽ തീർത്ത അഭരങ്ങൾ അണിയിച്ചു.
അച്ഛൻ ഈ നാള് വരെ എന്റെ ജാതകം നോക്കാതെ ഉറങ്ങിയ ഒരു ദിവസവും കാണില്ല.ജാതകത്തിൽ രണ്ടു വിവാഹത്തിന് യോഗം എഴുതിയിട്ടുണ്ട്. അതു കാരണം ഓരോ സമയത്തും ചെയ്തു തീർക്കേണ്ട വഴിപാടും പൂജയും എല്ലാം മുൻകൂട്ടി നോക്കി അച്ഛൻ ചെയ്തു തീർക്കും.
ഒരുപാട് കൂട്ടലും കിഴിക്കലും ഒക്കെ നടത്തി അച്ഛൻ കണ്ടു പിടിച്ച വിവാഹം ആണ്.ഈ മുഹൂർത്തത്തിൽ വിവാഹം നടന്നാൽ നെടു മാഗല്യം ഉണ്ടാകും എന്നു ജ്യോത്സ്യൻ പറഞ്ഞതു കൊണ്ടു ആണ് അച്ഛൻ ഇത്രയും ധൃതി പിടിച്ചു വിവാഹം നടത്തുന്നത്.അച്ഛന് എന്നെ കുറിച്ചുള്ള ആധി ഓർത്തു പിന്നെ ഒന്നും പറഞ്ഞില്ല .എല്ലാത്തിനും സമ്മതം മൂളി.
ഇനി പതിനഞ്ചു ദിവസം കൂടി ….
വിദേശത്തു ഷിപ്പിൽ ആണ് ദീപക്ക് ചേട്ടന് ജോലി .ആദ്യം അവരുടെ വീട്ടിൽ നിന്ന് അച്ഛനും അമ്മാവന്മാരും അമ്മയിമാരും വന്നു.പിന്നീട് ലീവ് കിട്ടിട്ടു ആണ് ദീപക്ക് ചേട്ടൻ കാണാൻ വന്നത്.നന്നായി വെട്ടി ഒതുക്കിയ നീളൻ മുടി ,കട്ടി മീശയും നന്നായി വസ്ത്രധാരണം ചെയ്ത ഇരു നിറക്കാരൻ ആയ ഒരു ചെറുപ്പക്കാരൻ..
ആകെ മൂന്നോ നാലോ വാചകങ്ങൾ ആണ് നേരിട്ട് കണ്ടപ്പോൾ സംസാരിച്ചത്….ലീവു കഴിയുന്നതിനു മുൻപ് വിവാഹം നടത്തണം എന്നു ദീപക്ക് ചേട്ടന്റെ വീട്ടിൽ നിന്നും പറഞ്ഞു അതുകൊണ്ടു ആണ് പെട്ടന്ന് വിവാഹം നടത്തേണ്ടി വന്നത്.
അച്ഛൻ എത്ര വട്ടം ജാതകചേർച്ച പരിശോധിച്ചു എന്ന് അച്ഛനു തന്നെ നിശ്ചയം ഇല്ല. അവസാനം ജ്യോത്സർ പറഞ്ഞു എന്തു ദോഷം ഉള്ള ജാതകം ആയാലും ഈ മുഹൂർത്തം നെടുമംഗല്യ ഭാഗ്യം തരും എന്നു.
കട കട ശബ്ദത്തോടെ ട്രെയിൻ സ്പീഡ് കുറഞ്ഞു വന്നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് ട്രെയിൻ നീങ്ങി കൊണ്ടിരുന്നു…
പതുക്കെ എഴുനേറ്റ് മുകളിലെ ബെർത്തിൽ വച്ചിരുന്ന ബാഗുകൾ ഓരോന്നായി അടുത്തു താഴെ വച്ചു.
രണ്ടു മൂന്നു നിമിഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ ട്രെയിൻ നിശ്ചലമായി….
ട്രെയിനിന് പുറത്തുള്ള പ്ലാറ്റ് ഫോമിൽ ആകമാനം കണ്ണോടിച്ചു തിരക്കുകൾക്കിടയിലും എന്നെ തേടുന്ന ആ കണ്ണുകൾ ഒരു കണ്ണട ചില്ലിന് അപ്പുറം ഞാൻ കണ്ടെത്തിയിരുന്നു,അപ്പോഴും ആ കണ്ണുകൾ എന്നെ തേടുക ആയിരുന്നു.തിരക്ക് കുറച്ചു ഒഴിയുന്നത് വരെ കാത്തിരുന്നു.പതുക്കെ ഇരുകൈകളിലും ബാഗ് തൂക്കി പതുക്കെ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങി അച്ഛന്റെ അടുത്തേക്ക് നടന്നു
ഞാൻ അടുത്തു എത്തുന്നത് വരെ അച്ഛൻ എന്നെ കണ്ടിരുന്നില്ല.
പതുക്കെ ആ കൈത്തണ്ടയിൽ ഒന്നു തൊട്ടു ,പെട്ടന്ന് അച്ഛൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു. “”എനിക്ക് അറിയാമായിരുന്നു നീ ആണെന്ന്?””
“”എന്നിട്ട് ആണോ ഭൂത കണ്ണട വച്ചു തപ്പി കൊണ്ടിരുന്നത്””
“”ഓ നിന്നു വാചകം അടിക്കാതെ വാ പോകാം””
അച്ഛൻ ഒരു ബാഗ് എടുത്തു മുന്നേ നടന്നു മറ്റേ ബാഗും ആയി ഞാൻ പുറകെയും.
പാർക്കിങ് ചെയ്തിരുന്ന ജാംബവാന്റെ കാലത്തുള്ള ബജാജ് സ്കൂട്ടറിൽ ബാഗ് വച്ചു അതിൽ കയറി ഇരുന്നു അച്ഛൻ താക്കോൽ തിരിച്ചു,കയറാതെ നോക്കി നിൽക്കുന്നതു കണ്ടു അച്ഛൻ ചോദിച്ചു””എന്തേ വരുന്നില്ലേ?””
“”അച്ഛൻ ഇതിൽ ആണോ വന്നത്?””
“”മണിമോളെ ഈ ടൗണിലെ തിരക്കിൽ കൂടെ പോകാൻ ഇതാ നല്ലതു””
“”എന്നാലും ഇത് വലിയ ചതി ആയിപ്പോയി അച്ഛാ””
“”നിനക്ക് നല്ല കാറ്റു കൊണ്ടു ഇതിന്റെ പുറകിൽ ഇരുന്നു പോകുന്നത് ഇഷ്ടമാണല്ലോ ?””പിന്നെന്താ?””
“”അച്ഛാ ഈ ഉച്ചി പൊട്ടുന്ന വെയിലത്തു ആണോ കാറ്റും കൊണ്ടു സുഖിച്ചു പോകുന്നത്””
“”പോട്ടെ എന്റെ മോള് ക്ഷെമിക്ക്, പെട്ടന്ന് പോകാമല്ലോ എന്നു കരുതി അച്ഛൻ പെട്ടന്ന് എടുത്തു കൊണ്ട് വന്നതാ വാ.. പോകാം….””
“”എം””
“”പതുക്കെ സ്കൂട്ടറിന്റെ പുറകിൽ കയറി ഇരുന്നു.
അച്ഛൻ പതുക്കെ സ്കൂട്ടർ വിട്ടു അച്ഛൻ പറഞ്ഞതു പോലെ ട്രാഫിക്കിൽ നുഴഞ്ഞു കയറി പോകുന്നുണ്ട് പക്ഷെ സൈക്കിൾ പോകുന്ന വേഗം പോലും ഇല്ല
“”അച്ഛാ ഇതിലും ഭേദം ഞാൻ പതുക്കെ നടന്നു വരാം””
“”ഇവിടെ കഴിയട്ടെ പെട്ടന്ന് പോകാം “”
സിഗ്‌നൽ കഴിഞ്ഞു അച്ഛൻ വേഗത്തിൽ പോയി.യൂണിവേഴ്‌സിറ്റി കോളേജും ലൈബ്രറിയും ഞങ്ങളെ കടന്നു പോയി ,ഒരു പാട് ഗൃഹാതുരമായ ഓർമകൾ സമ്മാനിച്ച ഇടനാഴികളും ക്ലാസ്സ്മുറികളും….ഉള്ളൂർ ജംഗ്ഷനിൽ എത്തി ഹൗസ്സിങ് കോളനി ആയ പ്രശാന്ത് നഗറിലേക്ക് തിരിഞ്ഞു
മുറ്റത്തേക്ക് വണ്ടി വന്നപ്പോഴേ ചെറിയമ്മ വാതുക്കൽ എത്തി
“”അച്ഛൻ അവിടെ വന്നു കൂട്ടി വന്നതാണോ മോളെ?”ഇവിടെ നിന്നു വെളുത്തപ്പോ പോയതാ””
“”ഞാൻ കണ്ടിട്ട് പതിനഞ്ചു മിനിറ്റ് അയതെ ഉള്ളൂ ചെറിയമ്മേ?””അതിനു മുൻപ് ഉള്ള ഉത്തരവാദിത്വം എനിക്ക് ഇല്ല””
അതും പറഞ്ഞു ബാഗും കൊണ്ടു ഞാൻ അകത്തേക്ക് പോയി.സ്വീകരണമുറിയിലെ സെറ്റിയിൽ പുതിയ കുക്ഷ്യൻ ഒക്കെ ഇട്ടു പുതിയ വെൽവെറ്റ് തുണികൊണ്ടു പൊതിഞ്ഞു വളരെ ഭംഗി ആക്കിയിരുന്നു.
“”എന്നെ പറഞ്ഞു വിടാനുള്ള അലങ്കാരങ്ങൾ ആണ് അല്ലെ?””തിരിഞ്ഞു അച്ഛനെ നോക്കി ചോദിച്ചു””
അച്ഛൻ ചിരിച്ചു കൊണ്ട് അകത്തേക്ക് വന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല
“”നീ അതൊക്കെ കൊണ്ടു വച്ചു ഡ്രസ് മാറി വാ…..വല്ലതും കഴിക്കണ്ടേ നിനക്ക്””? ചെറിയമ്മ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി
അച്ഛന്റെ പോക്കറ്റിൽ കിടന്നു ഫോൺ ബെല്ലടിച്ചു. അച്ഛൻ അതു എടുത്തു നോക്കിയിട്ടു വിളിച്ചു പറഞ്ഞു “‘മണി മോളെ അന്ന വിളിക്കുന്നു””
“”അച്ഛൻ എടുത്തു പറ എത്തി എന്നു ഞാൻ ഇതു താഴ്ത്തി വച്ചിട്ട് അവളെ വിളിക്കാം””
ബാഗ് എല്ലാം കട്ടിലിന്റെ മൂലക്ക് ഒതുക്കി വച്ചു താക്കോൽ തപ്പി എടുത്തു അലമാര തുറന്നു അതിൽ നിന്നും ഒരു ജോഡി പഴയ ഡ്രസ്സ് എടുത്തു കട്ടിലിൽ വച്ചു
കൈയും കാലും മുഖവും കഴുകി വന്നു ഡ്രസ് മാറി അടുക്കളയിലേക്ക് ചെന്നു
അടുക്കളയിൽ ഒരു ചെറിയ മേശയും രണ്ടു സ്റ്റൂളും ഉണ്ട് വിരുന്നുകാർ ഒന്നും ഇല്ലാത്തപ്പോൾ അവിടെ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്.
ചെന്നപ്പോഴേക്കും ചെറിയമ്മ മേശപുറത്തു രണ്ടു പേർക്കും വേണ്ട ആഹാരം വിളമ്പി വച്ചിരുന്നു
ഒരു സ്റ്റൂൾ വലിച്ചു ഇട്ടു പ്ലേറ്റിലേക് ചോറും കറികളും വിളമ്പി ,ചെറിയമ്മ പുളി ഇഞ്ചി ഉണ്ടാക്കി വച്ചിരുന്നു അത് കൂട്ടി ചോറു കഴിക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു.
“”നീ കൊണ്ടു പോയ കാച്ചിയ എണ്ണ ഒന്നും പുരട്ടി കുളിക്കൽ ഇല്ലേ മണി…””എന്റെ മുടിയിൽ പിടിച്ചു കൊണ്ട് ചെറിയമ്മ ചോദിച്ചു
“”അതൊക്കെ ഉണ്ട്.. അവിടെ ക്ലോറിൻ വെള്ളം അല്ലെ മുടി ചകിരി പോലെ ആകും””,അതുണ്ടായത് കൊണ്ടു ഇത്രയും ബേധം ഉണ്ട്””
“”ഇനി ഉള്ള ദിവസം പുറത്തേക്ക് ഒന്നും പോകണ്ട, ആകെ കരുവാളിച്ചു. ഇനി കല്യാണത്തിന് പുറത്തിറങ്ങിയാൽ മതി””
“”അതു പറ്റില്ല ,നിന്റെ കുഞ്ഞമ്മവൻ നാളെ നിന്നെ അങ്ങോട്ടു പറഞ്ഞു വിടണം എന്നു,ഇല്ലെങ്കിൽ അവൻ ഇങ്ങോട്ടു വന്നു ഇവിടെ ഇളക്കി മറിക്കും. നാട്ടുകാരുടെ സ്വസ്ഥത കളായണോ അതും പറഞ്ഞു അച്ഛൻ വന്നിരുന്നു കഴിച്ചു തുടങ്ങി….
കഴിച്ചു കഴിഞ്ഞു മുറിയിലേക്ക് പോയി ബാഗിൽ നിന്നു ഡ്രസ് ഓക്കെ എടുത്തു അലമാരയിൽ അടുക്കി വച്ചു..
പണി ഒക്കെ കഴിഞ്ഞിട്ട് ആണ് ഫോൺ എടുത്തു നോക്കിയത്. അതിൽ എട്ടു മിസ്ഡ് കാൾ ഒന്നു അന്ന ആണ്.മറ്റേ നമ്പർ പരിചയം ഇല്ല.
അന്നയെ വിളിച്ചു എത്തിയ വിശേഷം പറഞ്ഞു…..അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു.
മറ്റേ നമ്പർ അഞ്ചു പ്രാവശ്യം വിളിച്ചിട്ടുണ്ട്
പതുക്കെ ആ നമ്പർ എടുത്തു ഡയല് ചെയ്തു ചെവിയോട് ചേർത്തു
മറുവശത്ത് ഫോൺ ബെല്ലടിക്കുന്ന റിംഗ് ശബ്ദം കേൾക്കാം……….(തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission