മുഴുവൻ റിംഗ് ചെയ്തു കഴിഞ്ഞിട്ടും ഫോൺ എടുത്തില്ല പിന്നെ അതിനെ കുറിച്ചു ചിന്തിക്കാതെ ഫോൺ വെച്ചു മുറിക്ക് വെളിയിൽ ഇറങ്ങി…
ചെറിയമ്മ അടുക്കളയിൽ പണിയിൽ ആയിരുന്നു. മുറ്റത്തു ഇരുവശത്തും മതിലിനോട് ചേർന്നു ഓരോ മാവ് ഉണ്ട്.രണ്ടു മാവുകളും പൂത്തു പൂവും ഉണ്ണിമങ്ങായും ആയി നിൽക്കുന്നു.
മുറ്റത്തു ചട്ടിയിൽ ചെറിയ പൂ ചെടി ഒക്കെ ഉണ്ട് ഇപ്പോൾ എല്ലാം ലച്ചു ആണ് നോക്കുന്നത്.അച്ഛനു ജോലി ആയി ലച്ചുവും ഉണ്ടായ ശേഷം ആണ് ഇവിടേക്ക് വന്നത്.അതുവരെ അച്ഛന്റെ സ്വന്തം വീട്ടിൽ ആയിരുന്നു.ഇവിടെ നിന്നു പത്തു മുപ്പതു കിലോമീറ്റർ അകലെ ആണ് അച്ഛന്റെ യും അമ്മയുടെയും നാട്.. നാട്ടിൻപുറം
വീടിനു പുറക് വശത്തു കുറച്ചു സ്ഥലം ഉണ്ട് അവിടെ ചെറിയമ്മയ്ക്ക് കുറച്ചു അടുക്കള കൃഷി….അച്ഛനു രണ്ടു വാഴ ലിച്ചുവിന്റെ മീൻ കുളം എനിക്ക് ഉള്ള ഒരു സപ്പോട്ട മരം,പപ്പായ പിന്നെ ചക്കി കോഴിയും കൂടും അവരവർ അവരവരുടെ കൃഷി നോക്കണം മറ്റാരുടെയും ചുമലിൽ വയ്ക്കാൻ പാടില്ല..
അതാണ് നിയമം.പി ജി ക്ക് എറണാകുളം മഹാരാജാസിൽ പോകാൻ നേരം എന്റെ കുറ്റി മുല്ലയും പ്പൂച്ചെടികളും ലച്ചുവിന് കൊടുത്തു.ഇനി എനിക്ക് അതിൽ അവകാശം ഇല്ല കോഴി മാത്രം എനിക്ക് മുട്ട ചെറിയമ്മയ്ക്ക് കാരണം ചെറിയമ്മ ആണ് കോഴിക്ക് സമയത്തു ആഹാരം കൊടുക്കുന്നത്
“”നീ അവിടെ എന്തെടുക്കുവാ മണിമോളെ?””
“”അടുക്കളയിലെ ജെന്നലിലൂടെ എന്നെ നോക്കി കൊണ്ടു ചോദിച്ചു””
“”ഞാൻ ചക്കിയെ ഒന്നു കാണാൻ വന്നതാ””
“”അച്ഛൻ കല്യാണം പ്രമാണിച്ചു ചക്കിയേയും കൂടും ഒക്കെ നാട് കടത്തുന്ന കാര്യം പറയുന്ന കേട്ടു..””
“”അതൊന്നും നടപ്പില്ല ചെറിയമ്മേ””
“”നീ നിന്റെ അച്ഛനോട് പറഞ്ഞാൽ മതി””
“”എം””ലച്ചു എപ്പോൾ വരും “?അവൾക്ക് വൈകിട്ട് ട്യൂഷൻ ഉണ്ടോ?””
“”ഇല്ല സ്കൂൾ വിട്ടു വരും.ഇപ്പോൾ രാവിലെ മാത്രമേ ട്യൂഷൻ ഉള്ളു””
“”അവൾ എൻട്രൻസിന്റെ ക്ലാസ്സിനു പോകുന്നില്ലേ?””
“”ചിലപ്പോ പോകും ചിലപ്പോ പോകില്ല,അവൾക്ക് ഓരോ ദിവസവും ഓരോ തീരുമാനങ്ങൾ ആണ് അതിനും അച്ഛനും കൂട്ട്, അല്ലെങ്കിലും ഞാൻ പറയുന്നത് ആരും കേൾക്കില്ലല്ലോ””….പരിഭവം നിറഞ്ഞ ശബ്ദത്തിൽ അതും പറഞ്ഞു ചെറിയമ്മ തിരിഞ്ഞു അകത്തേക്ക് പോയി..
അവിടെ ഒക്കെ നടന്നു എന്റെ പപ്പയയിൽ ഒരു കായ് മൂത്തു നിൽക്കുന്നത് കണ്ടു അടുത്തെങ്ങും ഒരു വടി കണ്ടില്ല..അച്ഛൻ വാഴക്ക് വച്ചിരുന്ന ഒരു താങ്ങു വടി എടുത്തു അതു കുത്തി ഇട്ടു.
അതുമായി അകത്തേക്ക് പോയി..
അച്ഛൻ മുറിയിൽ കിടന്നു ഉറങ്ങുന്നു.കുറച്ചു നേരം ടീവി കാണാം എന്നു കരുതിടീവി ഓൺ ചെയ്തു അവിടെ ഉള്ള കസേരയിൽ ചാരി ഇരുന്നു.കുറെ നേരം പാട്ട് കേട്ടു ഇരുന്നു മയങ്ങിപ്പോയി.
ആരോ വന്നു എന്നെ കസേര അടക്കം കെട്ടി പിടിച്ചപ്പോൾ ആണ് ഉറക്കം ഉണർന്നത്….”ലച്ചു”….
“”എപ്പോ എത്തി കല്യാണരാമി””…
“”പിടി വിട് ലച്ചുസെ….. വേദനിക്കുന്നു””
“”എന്തുവാടി രണ്ടും കൂടി കടിപിടി കൂടുന്നത്””അച്ഛൻ ഉറക്കം എഴുനേറ്റ് ഹാളിലേക്ക് വന്നു ചോദിച്ചു””
അപ്പോഴേക്കും ലച്ചു പിടിവിട്ടു മുറിയിലേക്ക് പോയി
മോള് നാളെ അമ്മാവന്റെ വീട്ടിൽ വരെ പോയിട്ടു വാ ഇല്ലെങ്കിൽ ഇനി അത് മതി അവനു.ലിച്ചുവിനെ കൂടെ കൂട്ടിക്കോ,അച്ഛൻ രാവിലെ കൊണ്ടു വിടാം പിന്നെ അച്ഛനു ഒന്നു രണ്ടു സ്ഥലത്തു പോകണം അതു കഴിഞ്ഞു വന്നു നിങ്ങളെ കൂട്ടിക്കൊള്ളാം “”
“”ശരി അച്ഛാ””
അച്ഛൻ അതും പറഞ്ഞു എഴുനേറ്റ് മുറ്റത്തേക്ക് പോയി.
ലച്ചു യൂണിഫോം ഒക്കെ മാറ്റി ഒരു ഷർട്ടും പാന്റും ഇട്ടു വന്നു.ലച്ചു പ്ലസ് ടു വിനു പഠിക്കുന്നു.പട്ടം സെന്റ് മേരി സ്കൂളിൽ ആദ്യം അവൾക്ക് ഡോക്ടർ ആകണം എന്നായിരുന്നു ആഗ്രഹം ഇപ്പോൾ അവൾക്ക് ഡോക്ടറെ വേണ്ട നഴ്സ് അയാൾ മതി…. ഓരോ പ്രാവശ്യവും അവൾക്ക് ഓരോ ആഗ്രഹങ്ങൾ ആണ്
അവൾ ഓടി വന്നു എന്റെ പുറകിൽ തള്ളി അടുക്കളയിലേക്ക് കൊണ്ടു പോയി
ചെറിയമ്മ എന്തൊക്കെയോ എണ്ണയിൽ വറുത്തു കൊരുന്ന മണം വരുന്നുണ്ട് ….
ഞാനും ലച്ചുവും കൂടി ആ ചെറിയ മേശക്ക് ചുറ്റും ഇരുന്നു
കുറച്ചു കഴിഞ്ഞപ്പോൾ ചെറിയമ്മ രണ്ടു കപ്പിൽ ചായ കൊണ്ടു വന്നു വച്ചു പിന്നീട് ഒരു സ്റ്റീൽ പ്ലേറ്റിൽ പപ്പടം നിറച്ചതും.
ലച്ചു സ്കൂളിലെ വിശേഷങ്ങൾ ഓരോന്നു ആയി പറഞ്ഞു കൊണ്ടിരുന്നു…
അവളോട് മിണ്ടാൻ തുടങ്ങിയാൽ സമയം പോകുന്നത് അറിയില്ല
അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ ഇനി ഉള്ള തിരക്കുകളെ കുറിച്ചു പറഞ്ഞതു രണ്ടു ദിവസം കൊണ്ട് വസ്ത്രങ്ങളും അഭരണങ്ങളുമെടുക്കാൻ പോകണം നേരിട്ട് പറയാൻ പറ്റാത്തവരോട് ഒന്നു വിളിച്ചു ഓര്മിപ്പിക്കണം ഇവൻ മാനേജ്‌മെന്റ് കാരെ അറഞ്ജ് ചെയ്യണം എല്ലാം ഈ പത്തു പന്ത്രണ്ടു ദിവസം കൊണ്ട് ചെയ്തു തീർക്കണം…ആ തിരക്ക് അച്ഛൻ പറഞ്ഞ വാക്കുകളിൽ നിന്നു വക്തമായിരുന്നു….
റൂമിൽ വന്നു ഫ്രഷ് ആയി കട്ടിലിൽ ഇരുന്നു ടേബിളിൽ ഇരുന്ന ഫോൺ കൈ എത്തി എടുത്തു, അതിൽ നേരത്തെ വിളിച്ച നമ്പരിന്റെ രണ്ടു മിസ്സ്ഡ് കാൾ ഉണ്ടായിരുന്നു….
ദീപക്കേട്ടൻ വിളിക്കുന്ന സമയം ആയതിനാൽ ആ നമ്പറിൽ തിരിച്ചു വിളിച്ചില്ല
അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ദീപക്കേട്ടൻ വിളിച്ചു. സാധരണ പോകുന്ന യാത്രകളെ കുറിച്ചും കടൽ കാഴ്‍ചകളെ കുറിച്ചും ആണ് സംസാരിക്കുന്നത്,ഞാൻ എന്റെ കോളേജ് വിശേഷങ്ങളും ഒക്കെ പറഞ്ഞു ഇരിക്കും
“”അവിടെ വീട്ടിൽ എന്താ വിശേഷം മിത്ര?””
“”പ്രതേയ്ക്കിച്ചു വിശേഷം ഒന്നും ഇല്ല .അച്ഛനു ഇനി തിരക്ക് പിടിച്ച ദിവങ്ങൾ ആണ്””.
“”ഇവിടെയും ഏകദേശം അതുപോലെ തന്നെ.മിത്രയ്ക്ക് എന്നാണ് എക്സാം””?
“രണ്ടു മാസംകൂടി കഴിഞ്ഞു,നിങ്ങൾ ധൃതി പിടിച്ചത് കൊണ്ടു ആണ് ഇല്ലെങ്കിൽ അച്ഛൻ പരീക്ഷ കഴിഞ്ഞിട്ടേ നോക്കുമായിരുന്നുള്ളൂ..””
“”അപ്പോഴേക്കും എന്റെ ലീവ് കഴിയും അതുകൊണ്ടു ആണ് പിന്നെ പോയിട്ടു അടുത്ത ലീവ് ആയി വരുമ്പോഴേക്കും എങ്ങനെ ആയാലും ഒരു വർഷം കഴിയും””
“”എം””
“നാളെ എന്തൊക്കെയാ പരിപാടി””
“”ചെറിയമ്മവന്റെ വീട്ടിൽ പോകണം,ചെന്നില്ലെങ്കിൽ അതു മതി വഴക്കിന് വരാൻ””
“”അതു എന്താ?””
“”അമ്മാവന് കുട്ടികൾ ഇല്ല..അതുകൊണ്ടു അപ്പോൾ വന്നാലും അവിടെ ചെല്ലണം,ഒരാഴ്ച്ച ഞാൻ വീട്ടിലേക്ക് വന്നില്ലെങ്കിൽ അമ്മാവൻ ഏർണാകുളത്തിനു വരും””
“”ഒരു അമ്മാവനെ ഉള്ളോ?'”
“”അല്ല വലിയമ്മവൻ ഉണ്ട്,അമ്മാവന് രണ്ടു ആണ് കുട്ടികൾ രണ്ടു പേരും എന്നെക്കാൾ മൂത്തത് ആണ്.ഉണ്ണിയേട്ടൻ പട്ടാളത്തിൽ ആണ് വിവാഹം കഴിഞ്ഞു.ചെറിയേട്ടൻ ,ടെസ്റ്റ് ഒക്കെ എഴുതി കാത്തിരിക്കുന്നു..””
“”എല്ലാവരെയും പരിചയപ്പെടാം രണ്ടു ആഴ്ച്ച കഴിയട്ടെ””
“”എം “”
“”മിത്ര എനിക്ക് ഒരു കാൾ വരുന്നുണ്ട് ….കുറച്ചു അത്യാവശ്യം ഉള്ളതാണ്…താൻ യാത്ര കഴിഞ്ഞു വന്നതല്ലേ കിടന്നോ നാളെ കാണാം “”
“”ശരി””
“”ഗുഡ് നൈറ്റ്””
“”ഗുഡ് നൈറ്റ്””
ഫോൺ കട്ട് ചെയ്തതിട്ട് നോക്കിയപ്പോൾ നേരത്തെ വന്ന നമ്പറിൽ നിന്നും മൂന്നു തവണ വിളിച്ചിരിക്കുന്നു.ദീപക്കേട്ടൻ വിളിച്ചു കൊണ്ടിരുന്ന സമയത്തു
എന്തായാലും വിളിച്ചു സംസാരിക്കാം എന്നു കരുതി ആ നമ്പറിലേക്ക് വിളിച്ചപ്പോൾ ലൈൻ ബിസി ഒന്നു രണ്ടു വട്ടം വിളിച്ചു നോക്കി അപ്പോഴെല്ലാം ലൈൻ ബിസി
വട്സാപ്പ് നോക്കി എല്ലാവർക്കും ഓരോ മെസ്സേജും അയച്ചു ഗൂഡ്നെറ്റും പറഞ്ഞു ഫോൺ ഓഫ് ചെയ്തു കിടന്നു
ക്ഷീണവും ചെറിയമ്മയുടെ ആഹാരത്തിന്റെ അളവ് കൂടുതൽ ആയതുകൊണ്ട് പെട്ടന്ന് ഉറക്കത്തിലേക്ക് വീണു….മനസു ഏതോ മഞ്ഞു മൂടിയ താഴ്വരകളിലൂടെ സഞ്ചരിച്ചു…..
********** **********
ആദ്യം ഹിമാചൽ പ്രദേശിലേക്ക് ആയിരുന്നു യാത്ര….
അവിടെ എത്തി റൂമിൽ ചെന്നു എല്ലാവരും ചൂട് തേടി നടന്നു.ആകെ ഉള്ള ജാക്കറ്റിനും ഉള്ളിൽ കൂടി തണുപ്പ് അരിചിറങ്ങി അസ്ഥികളെ പോലും മരവിപ്പിക്കുന്നു
എബിയും വരുണും രാഹുലും പ്രണവും ഒരു മുറിതന്നെ എടുത്തു. മുറിക്കുള്ളിലെ നേരിപ്പൊടിനു അടുത്തു എബി ചാരി ഇരുന്നു ഉറങ്ങുന്നുണ്ട് ബാക്കി ഉള്ളവർ ചുറ്റും ഇരുന്നു കൈയും കാലും ചൂട് പിടിപ്പിക്കുന്നു..
“”ഇത്രയും തണുപ്പത്തു എങ്ങനെ പുറത്തിറങ്ങും… രാഹുൽ ചോദിച്ചു””
“”ഒരു ദിവസത്തെ പാടെ ഉള്ളു നാളെ ഇതുമായി പൊരുത്തപ്പെടും.ഹോട്ടലിലെ ചേട്ടൻ പറഞ്ഞില്ലേ ആദ്യം ആയതു കൊണ്ട് ആണ്…വരുൺ പറഞ്ഞു…””
“”ഹോ””സത്യമായും ഹണിമൂണിന് തന്നെയാണ് ഇവിടെ വരേണ്ടത്..”””പ്രണവ് കുറച്ചു കൂടി മുന്നോട് നീങ്ങി ഇരുന്നു പറഞ്ഞു.ഇവിടെ എവിടെ നോക്കിയാലും കപ്പിൾസ് ആണ് അതിന്റെ ഇടയിൽ കൂടെ നമ്മൾ മാത്രം…ഓഫീസിൽ ഉള്ള എല്ലാവൻമാരും ഓരോന്നിനെ കറക്കി വച്ചിട്ടുണ്ട്…എപ്പോഴാ മോനെ. അതിന്റെ ഒക്കെ വില അറിയുന്നത്. പ്രണവ് അതും പറഞ്ഞു രാഹുലിന്റെ മുതുകത്തു തട്ടി””
“”രണ്ടു ദിവസത്തേക്ക് ഇവിടുന്നു ഒരെണ്ണത്തിനെ കറക്കി എടുക്കടാ””വരുൺ പറഞ്ഞു..
“”മോനെ വരുണേ അതിനു നിന്നെപ്പോലെ കത്തിജ്വലിക്കുന്ന സൗന്തര്യം എനിക്ക് ഇല്ലല്ലോ””
“”ഓ”തൽക്കാലത്തേക്ക് ഈ ഉള്ള സൗന്ദര്യം മതി””വരുൺ പറഞ്ഞു
“”നോക്കട്ടെ തൽക്കാലം അവിടൊക്കെ ഒന്നു കണ്ടു പോകാം അടുത്തതവണ വരുമ്പോൾ തീർച്ചയായും ഒരാളെ കൂടെ കൊണ്ടു വരും””
വാ റസ്റെന്റിൽ പോയി എന്തെകിലും കഴിച്ചിട്ട് കിടക്കാം “”
ചാരി ഇരുന്ന എബിയെ തട്ടി വിളിച്ചു അഴുനേല്പിച്ചു.
നാലു പേരും താഴെ പോയി കഴിച്ചു വന്നു മൻകീ ക്യാപ്പും സോക്‌സും ഒക്കെ ഇട്ട് കിടക്കാൻ തയ്യാറായി…
വരുൺ ഫോൺ എടുത്തു മെർലിന്റെ നമ്പർ ഡയല് ചെയ്തു. ഒന്നു രണ്ടു തവണ കൂടി വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല..
വാട്സാപ്പിൽ മെസ്സേജ് അയച്ചു അതു അവൾ റീഡ് ചെയ്തു പക്ഷെ റീപ്ലേ ചെയ്തില്ല…
വരുൺ പതുക്കെ ഫോൺ ചാർജിൽ ഇട്ടു പ്രവീണിന്റെ ഒപ്പം കിടന്നു.എബിയും രാഹുലും മറ്റേ കട്ടിലിൽ കിടന്നു കഴിഞ്ഞിരുന്നു..
വരുൺ വന്നു കിടന്നപ്പോൾ പ്രവി പറഞ്ഞു “”ഞാൻ പറഞ്ഞതു സത്യം ആണ് വിവാഹം കഴിഞ്ഞാൽ ആദ്യം വരുന്നത് ഇവിടെ ആയിരിക്കും””
“”എം”” ഈ മഞ്ഞു താഴ്‌വ്‌രകളിൽ പ്രണയം മാണക്കുന്നണ്ടോ നിനക്ക്””
“”എം””
“”എനിക്ക് മണമല്ല ആസ്തി ഉരുകുന്ന തണുപ്പ്….എന്റെ പ്രണയം തണുപ്പ് ആണ്…മരണം പോലെ…നിർവചിക്കാൻ ആകാത്ത ഒരു മരീചിക.
അനുഭവത്തിന്റെ അങ്ങേ അറ്റത്തെ അവസ്ഥ..ഉന്മാദം….
“”ഇത്രയും ഒന്നും എനിക്ക് അറിയില്ല. …..നിനക്കു ഇപ്പോൾ ഈ അവസ്‌ഥ ആണോ മേർലിനോട് തോന്നുന്നത്…””
“”അതിനു പ്രണയം ഞങ്ങളിലേക്ക് കടന്നു വരുന്നത് അല്ലെ ഉള്ളു..””
“”അതു അധികം കടന്നു വരാത്തതാണ് നല്ലതു……അതും പറഞ്ഞു തല വഴി മൂടി പ്രവി തിരിഞ്ഞു കിടന്നു….
കണ്ണുകൾ മൂടി വരുണും നിദ്രയെ പ്രാപിച്ചു …….മഞ്ഞ് മൂടിയ താഴ്‌വ്‌രകളിൽലൂടെ അവർ കൈകോർത്തു പിടിച്ചു ഓടുക ആയിരുന്നു…..വീണു പോയ അവളെ വരുൺ പിടിച്ചു അഴുനേല്പിച്ചു. ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു അവളുടെ ചിരിക്ക് സൗരഭ്യം തോന്നി……മെർലിൻ ആണോ അതു….അല്ല അതു മെർലിൻ അല്ല..പിന്നെ ആരാണ്……തൊട്ടു നോക്കാൻ ആയി കൈകൾ ഉയർത്തിയപ്പോൾ അവൾ മാഞ്ഞു പോയി..അവിടെ എല്ലാം നോക്കി ഇല്ല എവിടെയും ഇല്ല……. കണ്ണുകൾ തുറന്ന്……ചുറ്റും ഇരുട്ട് നേരിപ്പൊടിന്റെ വെളിച്ചം മാത്രം…അതൊരു സ്വപ്നം ആയിരുന്നോ…..വരുൺ എഴുനേറ്റിരുന്നു…….(തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക