Skip to content

വേഴാമ്പൽ – പാർട്ട്‌ 5

vezhamabal free malayalam novel online from aksharathalukal

രാവിലെ അച്ഛൻ ലിച്ചുവിനെയും എന്നെയും കൂട്ടി ചെറിയമ്മാവന്റെ വീട്ടിലേക്ക് പോയി.

അവിടെ എത്തുമ്പോൾ അമ്മായി നമ്മളെയും നോക്കി മുറ്റത്തു തന്നെ ഉണ്ടായിരുന്നു

കാറിൽ നിന്നു ഇറങ്ങി …അമ്മായിയുടെ അടുത്തേക്ക് ചെന്നു

“”ഇന്ന് ഈ കാന്താരി കൂടി വന്നിട്ടുണ്ടോ?””

“”എന്തേ എനിക്ക് വന്നുകൂടെ””…

“”പോടി കാന്താരി നീ അങ്ങനെ വരവില്ലല്ലോ അതുകൊണ്ടു ചോദിച്ചതാ?””

“”അവൾ എനിക്ക് ബോഡി ഗാർഡ് ആയിട്ടു വന്നതാ””

“”അതു നന്നായി””

വെളിയിൽ ശബ്ദം കേട്ട് അമ്മാവൻ അകത്തു നിന്നു കൈയിൽ ന്യൂസ്പേപ്പറുമായി വെളിയിലേക്ക് വന്നു ..

അപ്പോഴേക്കും അച്ഛൻ വണ്ടി മുറ്റത്തു ഇട്ടു കുത്തി തിരിച്ചു.

“”അളിയൻ കയറുന്നില്ലേ?””

“”ഇല്ല സുരേഷേ…അത്യാവശ്യം ഒന്നുരണ്ടു ഇടത്തു പോണം ..കുറച്ചു കാര്യങ്ങൾ ചെയ്യണം.ഇവൻ മാനേജ്‌മെന്റ് കാരെ ഏർപ്പടക്കണം…””പോയിട്ടു വൈകിട്ട് വരാം

“”ഇവരെ വിളിക്കാൻ ആയിട്ടു അളിയൻ ഇത് വഴി വരണ്ട..അവരെ ഞാൻ കൊണ്ടു വിടാം …””

“”നോക്കട്ടെ ലേറ്റ് ആകും എങ്കിൽ വിളിച്ചു പറയാം””

അതും പറഞ്ഞു അച്ഛൻ യാത്ര പറഞ്ഞു പോയി…

അമ്മായി ഞങ്ങളെ അകത്തേക്ക് കൂട്ടി കൊണ്ടു പോയി.

രാവിലെ തന്നെ കാര്യമായി സൽക്കരിക്കാനുള്ളത് എല്ലാം അമ്മായി ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു..

അമ്മായി പുതിയ പുതിയ ഐറ്റംസ് ഒക്കെ പരീക്ഷിക്കാറുണ്ട്….

അടുക്കളയിൽ സ്ലാബിന്റെ പുറത്തു കയറി ഇരുന്നു ഞങ്ങൾ രണ്ടും കൂടി തീറ്റ തുടർന്നു…..കഴിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളെ നോക്കി ഒരു നിമിഷം നിന്നിട്ട് അമ്മായി ചോദിച്ചു”…..ഇനി ഇതുപോലെ ഒക്കെ ഇരുന്നു കഴിക്കാൻ നീ വരുമോ മണികുട്ടി….?””

അമ്മായിയുടെ ഉള്ളിലെ നൊമ്പരം ആ വാക്കുകളിൽ അറിയാൻ സാധിച്ചു….

ചവച്ചു കൊണ്ടിരുന്നത് പെട്ടന്ന് നിർത്തി ഞാൻ അമ്മായിയെ നോക്കി……

“”ഓ ചേച്ചി വന്നില്ലെങ്കിൽ എന്താ ഞാൻ വരാം എല്ലാം ആഴ്ചയിലും,അവസാനം ഒരു ശല്യം ആയി പോയന്ന് മാത്രം പറയരുത്””ലച്ചു പറഞ്ഞു

“”എന്നിട്ട് വേണം ആന കരിമ്പിൻ തോട്ടത്തിൽ കയറിയപ്പോലെ ആകാൻ അല്ലെ ലച്ചു?””അതും പറഞ്ഞു കൊണ്ട് അമ്മാവൻ അകത്തേക്ക് വന്നു””

“”പിന്നെ.. അമ്മായിയുടെ വർത്തമാനം കേട്ടാൽ തോന്നും ചേച്ചിയെ കെട്ടി അങ്ങു അമേരിക്കയിൽ ആണ് പോകുന്നത് എന്നു “”,രണ്ടു പാലപ്പം കൂടി ഈ പ്ലേറ്റിലേക്ക് ഇട് അതും പറഞ്ഞു ലച്ചു പ്ലേറ്റ് അമ്മായിയുടെ നേർക്ക് പ്ലേറ്റ് നീട്ടി..

“”ഈ പെണ്ണിന്റെ ഒരു കാര്യം””….ലച്ചുവിന്റെ തലയ്ക്ക് ഒരു തട്ടും കൊടുത്തിട്ട് അമ്മായി പ്ലേറ്റും വാങ്ങി പോയി.

“”നിനക്ക് അഭരങ്ങൾ ഒന്നും വാങ്ങേണ്ടേ മണികുട്ടി?”””അമ്മാവൻ ചോദിച്ചു

“”വേണ്ട അമ്മയുടെ ഉണ്ട് അതു തന്നെ കൂടുതൽ ആണ് പിന്നെ അത്യാവശ്യം രണ്ടു ജോടി കമ്മലും ഒരു മാലയും മാറ്റി വാങ്ങിട്ടുണ്ട് അതു മതി””

“”ബാക്കി കല്യാണ സാരി ഒക്കെ എടുക്കേണ്ടേ പ്ലേറ്റിൽ അപ്പവും കൊണ്ടു വന്ന അമ്മായി ചോദിച്ചു?””

“”അതിനു രണ്ടു ദിവസം കഴിയുമ്പോൾ പോകും””

“”അഹ് അളിയൻ വരട്ടെ ….അതിന്റെ കാര്യങ്ങൾ ഒക്കെ ചോദിക്കാം””അതും പറഞ്ഞു അമ്മാവൻ പുറത്തേക്ക് പോയി…

ഉച്ചയ്ക്കും അമ്മായിയുടെ വക നല്ല ഫുഡ് കിട്ടി…ആഹാരം ഒക്കെ കഴിഞ്ഞു ഇരുന്നപ്പോൾ അമ്മായി വിളിച് റൂമിലേക്ക് കൊണ്ട് പോയി…

അവിടെ കട്ടിലിൽ പിടിച്ചു ഇരുത്തിയിട്ടു അമ്മായി അലമാര തുറന്നു ഒരു ചെറിയ പെട്ടി എടുത്തു കട്ടിലിൽ വച്ചു….അതു തുറന്നു.അതിൽ നിറയെ അഭരങ്ങൾ ആയിരുന്നു….

“”ഒക്കെ എന്റെയാണ്…..ഇതിൽ നിന്നു മണികുട്ടിക്ക് ഇഷ്ടമുള്ളത് എടുക്കു””

“”എന്നാൽ ഇതു മുഴുവനും എടുക്കാം””….ലച്ചു പറഞ്ഞു

“”അവൾക്ക്‌ ഇതു മുഴുവനും കൊടുക്കാൻ എനിക്ക് സമ്മതം ആണ്..പക്ഷെഅവൾക്ക് ഒന്നും വേണ്ടല്ലോ?”‘

“”വേണുന്നവരോട് ചോദിക്ക് അമ്മായി””ലച്ചു പറഞ്ഞു

“”നിന്നോട് തൽക്കാലം ചോദിക്കുന്നില്ല കുറച്ചു കഴിഞ്ഞിട്ട് ചോദിക്കാം””

“”ചോദിക്കുമോ?സത്യം പറ അമ്മായി ചോദിക്കുമോ? അതും പറഞ്ഞു അവൾ രണ്ടു കൈ കൊണ്ടും അമ്മായിയുടെ ചുമൽ പിടിച്ചു കുലുക്കികൊണ്ടു ചോദിച്ചു”

“”ചോദിക്കുമെടി… കാന്താരി അല്ലാതെ ഇതൊക്കെ ഞാൻ ആർക്ക് കൊടുക്കാനാ?””

“”അപ്പോൾ ചേച്ചി ഇഷ്ടമുള്ളത് എടുക്കു, കാര്യമായിട്ട് എടുക്കേണ്ട കെട്ടോ?,ബാക്കി എനിക്ക് എടുക്കാൻ ഉള്ളതാ “”

“”ഓ ഈ പെണ്ണിന്റെ ഒരു കാര്യം””അമ്മായി അവളെ കൈ അടുത്തു അടിക്കാൻ ഓങ്ങി അവൾ ഓടി കട്ടിലിലിന്റെ മൂലക്ക് കയറി

പെട്ടിയിൽ ഉള്ള അഭരങ്ങൾ ഓരോന്നു എടുത്തു നോക്കി. കുറെ പഴയ ഡിസൈൻ ആയിരുന്നു. ചിലതൊക്കെ പുതിയവയും..

അതു കണ്ടപ്പോൾ അമ്മായി പറഞ്ഞു”” പുതിയത് എല്ലാം നിന്റെ അമ്മാവൻ ഓരോ വിശേഷത്തിനു വാങ്ങി തരുന്നതാ, ഇപ്പോൾ ഞാൻ തന്നെ പറഞ്ഞു വേണ്ടാന്നു.എന്തിനാ എല്ലാം കൂടി പെട്ടിയിൽ ഇട്ടു പൂട്ടി വയ്ക്കുന്നത്””

അതിൽ നിന്ന് പച്ച കല്ലു പതിച്ച ഒരു മാങ്ങ മാല എടുത്തു””എനിക്ക് ഇത് മതി””

“”എടുക്കുന്നതു കൊള്ളാം അന്ന് ഇത് നീ തീർച്ചയായും ഇടണം””

“”ശരി””

“”അതു മാത്രം മതിയോ?””

“”മതി””

“”നോക്ക് മോളെ ഒന്നു രണ്ട് എണ്ണം കൂടി എടുക്കു””

“”മതി അമ്മായി ഇവിടെ തന്നെ അല്ലെ ഇരിക്കുന്നത് വേണുമ്പോൾ എടുത്തോളം.”

ഞാനും കൊണ്ടുപോയി പെട്ടിയിൽ വച്ചു പൂട്ടാൻ അല്ലെ ‘”

“”മതി അമ്മായി ബാക്കി ഒക്കെ എനിക്ക് വെച്ചേക്ക്””

“പോടി. അമ്മായി ബാക്കി ഉള്ളതു എടുത്തു ഭദ്രമായി പൂട്ടി വച്ചു””

അമ്മാവൻ പുറത്തു എവിടെയൊക്കെയോ പോയി വൈകിട്ട് ആണ് വന്നത്.കാൻസ്ട്രക്ഷൻ വർക്കും കുറച്ചു പൊളിറ്റിക്സും ഉണ്ട് അമ്മാവന്.

ചായ കുടി ഒക്കെ കഴിഞ്ഞു അമ്മാവൻ ഞങ്ങളെ,അമ്മയും അച്ഛനും താമസിച്ചിരുന്ന വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി അവിടുന്നു വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളു…

റോഡിന്റെ അരികിൽ ആയിരുന്നെങ്കിലും വെട്ടു കല്ല് പാകിയ ഒൻപതു സ്റ്റെപ് കയറി വേണം വീടിന്റെ മുറ്റത്തു എത്താൻ.

മുറ്റം കഴിഞ്ഞു ഒരുപാട് പുറകിൽ ആണ് വീട് വീടിന്റെ മുറ്റം ചതുരത്തിൽ ഒരു കല്ല് പൊക്കത്തിൽ കെട്ടിതിരിച്ചിട്ടുണ്ട്.

കതകിന് മുകളിലും ജെന്നൽ പോലെ അഴികൾ ഉണ്ട്‌ അമ്മാവൻ താക്കോൽ തന്നു അതു തുറന്നു ഞങ്ങൾ അകത്തു കയറി ……
അമ്മാവൻ ഇടക്ക് പെയിന്റ് ഒക്കെ അടിച്ചു വീട് നന്നായി സൂക്ഷിച്ചു വച്ചിട്ടുണ്ട്…

അവിടെ ഒക്കെ നടന്നു ആ വീടിന്റെ മണം ഉള്ളിലെ ഓരോ അണുവിലും ഇഷ്ടംപോലെ നിറച്ചു.ചിലപ്പോൾ ഇത് എന്റെ അമ്മയുടെ മണം ആയിരിക്കും

ഭിത്തി അലമാരയിൽ ഒക്കെ പണ്ട് ഉപയോഗിച്ചിരുന്ന പഴയ സാധനങ്ങൾ ഒക്കെ അവിടെ ഇവിടെ ഇരിക്കുന്നു.

അടുക്കളയിൽ പഴയ പാത്രങ്ങൾ ഒക്കെ സ്ലാബിന്റെ അടിയിൽ വച്ചിരിക്കുന്നു.അതിൽ ഒരു പാത്രം കുനിഞ്ഞു എടുത്തു എന്റെ അമ്മ എനിക്ക് വേണ്ടിയും ഈ പത്രത്തിൽ ഒക്കെ വെച്ച് ഉണ്ടാക്കി കാണും….

അപ്പോഴേക്കും അമ്മായി അടുക്കളയിലേക്ക് വന്നു.””എന്റെ അമ്മ എനിക്ക് പലഹാരങ്ങൾ ഉണ്ടാക്കി തരുമായിരുന്നോ അമ്മായി””

“”അതിനു സുധ ചേച്ചി നിന്നെ താഴെ വച്ചിട്ട് വേണ്ടേ…..ശ്വാസംമുട്ടി ആയാലും നിന്നെ എപ്പോഴും ഒക്കത് വച്ചു കൊണ്ടു നടക്കും. അടുക്കളയിൽ പണി ചെയ്യുമ്പോൾ ദേ ഇവിടെ ഒരു പായ വിരിച്ചു നീന്നെ ഇവിടെ കിടത്തും.നിന്നെ കാണാതെ ചേച്ചിക്ക് ഇരിക്കാൻ കഴിയില്ലായിരുന്നു.ശ്വാസം കിട്ടാതെ പിടയുമ്പോഴും ഒരു കൈ കൊണ്ട് നിന്നെ ചുറ്റി പിടിച്ചിരിക്കും..ശ്വാസംമുട്ടിനു ഏതോ ഒരു സ്ഥലത്തു ചികിൽസ ഉണ്ടെന്നു അറിഞ്ഞു നിന്റെ അച്ഛൻ അമ്മയെ കൂട്ടി പോകാൻ ഇരുന്നപ്പോഴാ പിന്നെയും ശ്വാസംമുട്ടു കൂടിയത് പിന്നെ അത് ന്യൂമോണിയ ആയതു…””നിന്റെ അച്ഛച്ഛനും അമ്മാവൻ മാരും നെഞ്ചു പൊട്ടി കരയുന്നത് അന്നാണു ഞാൻ കണ്ടത്””

അമ്മായി അത്രയും പറഞ്ഞപ്പോഴേക്കും ഉള്ളിന്റെ ഉള്ളിൽ നിന്നും പറഞ്ഞു അറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് ഉരുണ്ടു വന്നു നെഞ്ചിൽ തട്ടി വേദനിക്കുന്നത് പോലെ തോന്നി…കണ്ണിൽ നിന്നും നീർച്ചാലുകൾ ശക്തി ആയി ഒഴുകി കയ്യിൽ പിടിച്ചിരുന്ന പാത്രത്തിലേക്ക് ഇറ്റു വീണു….

അമ്മായി വന്നു എന്നെ ചേർത്തു നിർത്തി….ഒക്കെ ചേച്ചി കാണുന്നുണ്ടായിരിക്കും ഇവിടെ തന്നെ ഉണ്ട് നിന്റെ അമ്മ….എത്രയോ വട്ടം അമ്മാവൻ മാരും അച്ഛച്ഛനും വിളിച്ചിട്ടുണ്ടെന്നോ തറവാട്ടിൽ വന്നു നിൽക്കാൻ ഈ കൊച്ചു വീട്ടിൽ നിൽക്കേണ്ട എന്നു. പക്ഷെ നിന്റെ അമ്മ ഒരിക്കൽ പോലും ഈ വീട് വിട്ടു നിന്നിട്ടില്ല….””അന്ന് സുധ ചേച്ചി പറഞ്ഞതു അച്ഛൻ എന്റെ സന്തോഷത്തിനു വേണ്ടിയാണ് അങ്ങനെ പറയുന്നതെങ്കിൽ ഇവിടെ കഴിയുന്ന അത്രയും സന്തോഷം മറ്റൊറിടത്തും കിട്ടില്ലെന്ന്‌.അവരുടെ സ്വർഗം ആണ് ഇത് എന്നു ……അതു അങ്ങനെ തന്നെ ആയിരുന്നു……

“”പോയ്‌ പറഞ്ഞിട്ട് വാ അമ്മയോട് ….അമ്മയുടെ മോള് വലിയ പെണ്ണായി കല്യാണ പെണ്ണായി എന്നു”” അതു പറയുമ്പോഴേക്കും അമ്മായിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

പതുക്കെ തെക്കേ തൊടിയിലേക്ക് നടന്നു വളർന്നു പന്തലിച്ചു നിൽക്കുന്ന മക്കൊമ്പുകൾ പതുക്കെ മാറ്റി ഞാൻ അമ്മയുടെ അടുത്തു എത്തി. ഒരുപാട് പൂച്ചെടികൾക്കും മാവുകളുടെയും തണൽ പറ്റി അമ്മ ഉറങ്ങുന്നു…..
ആ തറയിൽ ഇരുന്നു…..അമ്മ എന്നെ കാണുന്നുണ്ടോ …കേൾക്കുന്നുണ്ടോ….പതുക്കെ ആ മണ്ണിൽ തല വച്ചു കണ്ണിൽ നിന്നു വീണ കണ്ണീർത്തുള്ളികൾ ആ മണ്ണിൽ വീണു ചിതറി

“”അമ്മ കാണുന്നുണ്ടോ മോളെ…..ഞാൻ സുമംഗലി ആകാൻ പോകുന്നു…എന്റെ കൈപിടിച്ചു മണ്ഡപത്തിലേക്ക് നടത്താൻ അമ്മ വരണം….എന്റെ അമ്മ വരില്ലേ…….ഒരിക്കൽ പോലും പിരിഞ്ഞു ഇരിക്കാൻ ഇഷ്ടപ്പെടാതിരുന്നിട്ടും അമ്മ പോയി അല്ലെ.ഒരുപാട് വേദനച്ചോ അമ്മേ …അമ്മ കരയുക ആയിരുന്നോ….തനിച്ചാക്കില്ല അമ്മയെ ഇവിടെ അമ്മയുടെ മണികുട്ടി വരും ….എല്ലാ വിശേഷവും മുടങ്ങാതെ അമ്മയെ അറിയിക്കാൻ വരുന്നത് പോലെ അല്ല.. അമ്മയുടെ സ്വർഗത്തിൽ മണിക്കുട്ടിക്കും ….ജീവിക്കണം….ആ മണ്ണിൽ കിടന്നു ഉറങ്ങാൻ തോന്നി പോയി അത്രയ്ക്ക് കുളിർ അനുഭവപ്പെട്ടു…അമ്മയ്ക്ക് എപ്പോഴും മാവിന്റെ ചോട്ടിലെ തണുപ്പിൽ ഇരിക്കാൻ ഇഷ്ടമാണെന്ന് അച്ഛൻ പറയാറുണ്ട് അതുകൊണ്ടു ആണ് സ്ഥലമില്ലാഞ്ഞിട്ടും അവിടെ രണ്ടു മാവുകൾ മുറ്റത്തു അച്ഛൻ വച്ചു പിടിപ്പിച്ചത്…

“”വാ മണികുട്ടി പോകാം””” അമ്മായി വന്നു വിളിച്ചു.

പതുക്കെ എഴുനേറ്റ് തൊഴുകൈകളോടെ അമ്മയോട് പറഞ്ഞു””മണികുട്ടി പോയിട്ടു വരാം അമ്മേ ….അമ്മ എന്റെ കൂടെ ഉണ്ടാവണെ….””

പതുക്കെ തിരിഞ്ഞു നടന്നു…

മാവിലകൾക്ക് ഇടയിലൂടെ ഒഴുക്കി വന്ന തണുത്ത കാറ്റ് എന്നെ ചുറ്റി വരിഞ്ഞു കടന്നു പോയി…..”അമ്മ”……”ഈ ഭൂമിയിലെ ഏറ്റവും വലിയ സ്വർഗം””

അവിടെ നിന്നു തിരികെ പോകാൻ നേരം മനസിന്‌ എന്തോ ഭാരം പോലെ തോന്നിച്ചു…..കാറിൽ കയറി മുകളിലേക്ക് നോക്കി അപ്പോഴും മുറ്റത്തു നിൽക്കുന്ന മാവിലെ ഇലകൾ കാറ്റിൽ ഇളകുന്നുണ്ടായിരുന്നു

കുറച്ചു വൈകി അച്ഛൻ വന്നപ്പോൾ…. വസ്ത്രങ്ങൾ എടുക്കാൻ പോകുമ്പോൾ അമ്മായിയും അമ്മാവനും കൂടി വരാം എന്ന് പറഞ്ഞു.അച്ഛൻ വിളിക്കാം എന്നു പറഞ്ഞു യാത്ര പറഞ്ഞു..

വണ്ടിയിൽ മിണ്ടാതെ ഇരിക്കുന്നത് കണ്ടു അച്ഛൻ ചോദിച്ചു””മോള് മന്തോപ്പിൽ പോയിരുന്നോ””

“”ഉവ്വ്””

“”അച്ഛൻ രാവിലെ പോയിരുന്നു….പിന്നെ അച്ഛൻ ഒന്നും മിണ്ടിയില്ല””

രണ്ടു ദിവസം കഴിഞ്ഞു വസ്ത്രങ്ങൾ എടുക്കാൻ പോയി…അമ്മായി വന്നു ഒരുപാട് വാങ്ങി കൂട്ടി വേണ്ടാന്നു പറഞ്ഞിട്ടും രണ്ടും കേട്ടില്ല…. അവസാനം ഒരു പരുവത്തിൽ ഒക്കെ പറഞ്ഞു എടുത്തു ഇറങ്ങിയപ്പോഴേക്കും കട അടയ്ക്കാൻ ആയിരുന്നു.

പിന്നെ അത് സ്റ്റിച്ചിങ്ങിന് കൊടുക്കാനും…ഒക്കെ ആയി ആ ആഴ്ച്ച പെട്ടന്ന് പോയി….

ശനിയാഴ്ച്ച വൈകിട്ട് അന്ന വിളിച്ചു നാളെ ലാൻഡ് ചെയ്യും എന്ന് അറിയിച്ചു അവൾക്ക് ഉള്ള ഡ്രെസ്സും എടുത്തിരുന്നു…
അച്ഛനോട് നേരത്തെ പറഞ്ഞു നാളെ അന്നയെ കൂട്ടി കൊണ്ടു വരുന്ന കാര്യം.അവളുടെ അപ്പൻ ജോണങ്കിലും ബ്രിജിത്തമ്മയും കല്യാണത്തിന് എത്തും എന്നു സത്യം ചെയ്തിട്ടുണ്ട്.

ഞായറാഴച്ച ഒന്നര ആയപ്പോൾ അന്ന വന്നു…അച്ഛനും ഞാനും കൂടി അവളെ കൂട്ടി കൊണ്ടു വന്നു….
(തുടരും)

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!