വേഴാമ്പൽ – പാർട്ട്‌ 6

7258 Views

vezhamabal free malayalam novel online from aksharathalukal

പത്തുപേർ അടങ്ങുന്ന ഓരോ ഗ്രൂപ്പുകൾ ആയി മൂന്നു ഗ്രൂപ്പ് അയി ആണ് രാവിലെ സ്ഥലങ്ങൾ കാണാൻ ഇറങ്ങിയത്…

എവിടെ നോക്കിയാലും മഞ്ഞുമൂടിയ മലകൾ ആദ്യം പോയത് റോടാങ്ക് പാസ്സിലേക്ക് ആണ് ഇരു വശത്തും ഒരാൾ പൊക്കത്തിൽ മഞ്ഞു മാറ്റി വഴി ഒരുക്കി വച്ചിരുന്നു…അതിലൂടെ ആണ് യാത്ര അങ്ങു ദൂരെ പല മടക്കുകൾ ആയി മടങ്ങി മഞ്ഞു മലകൾ ശിൽപം പോലെ തോന്നിച്ചു…

വാൾപേപ്പറിന് വേണ്ടി ഫോട്ടോകൾ ഇടുന്നതു പോലെ അതിലും മനോഹരമായി ആ മഞ്ഞു മലകൾ ……കണ്ണും മുഖവും മാത്രമാണ് പുറത്തു കാണാൻ കഴിയുന്നത് കൂട്ടത്തിൽ ഉള്ള ഗൈഡ് അതൊക്കെ വിശദമായി പറഞ്ഞു തരുന്നുണ്ട്..ഒരു ചെറിയ തടാകവും ഈ സ്ഥലത്തു കാണാം….അവിടെ ഒക്കെ നടന്നു ആ കാഴ്ചകൾ ആവോളം മനസിൽ നിറച്ചു…. എത്ര ഫോട്ടോ എടുത്തിട്ടും എടുത്തിട്ടും മതിവരാതെ ഫ്ലാഷുകൾ മിന്നിക്കൊണ്ടിരുന്നു..

സമയം പോകുന്നത് അറിഞ്ഞതെ ഇല്ല 4 മണി ആയപ്പോൾ തന്നെ തിരികെ പോകാൻ സമയം ആയി.വൈകുന്നേരങ്ങളിൽ നല്ല മഞ്ഞു വീഴ്ച്ച ഉള്ളതുകൊണ്ട് ആണ്….

റൂമിൽ വന്നു കുറെ നേരം നെരിപ്പൊടിനു ചുറ്റും ഇരുന്നു തീ കൊണ്ടു….അപ്പോഴൊക്കെയും കണ്ട കാഴ്ചകളുടെ വിസ്മയം പങ്കുവയ്ക്കുക ആയിരുന്നു നാലുപേരും….

പിറ്റേന്നും അതുപോലെ ഇറങ്ങി….ഹിടുമ്പി. ദേവി ക്ഷേത്രവും സോളാങ് വാലിയും ബ്രിഹു ലേക്കും കാണാൻ പോയി….

ദിവസങ്ങൾ ഓരോന്നു ആയി കടന്നു പോയി…..മഞ്ഞു മലയുടെ വിസ്മയ ലോകത്തിൽ ആയിരുന്നു വരുൺ..ഏറ്റവും നല്ല അനുഭവം തന്ന ഒരു യാത്ര….ഒരു പക്ഷെ പ്രണവിന്റെ നിർബന്ധം കൊണ്ടാണ് വരണം എന്നു തീർച്ചപെടുത്തിയത്…..ഇല്ലെങ്കിൽ എനിക്ക് ഈ അനുഭവം നഷ്ട്ടമാകുമായിരുന്നു എന്ന് ഓർത്തപ്പോൾ തന്നെ ആ നഷ്ടത്തിന്റെ വില അറിഞ്ഞു തുടങ്ങി..

തന്നെ തന്നെ ഉറ്റുനോക്കി നിൽക്കുന്ന വരുണിനെ നോക്കി പ്രണവ് ചോദിച്ചു””എന്താടാ?”””

“”ഒന്നുമില്ല””

“”പിന്നെ എന്താ നീ ഇങ്ങനെ നോക്കുന്നത്?””

“”ഒന്നുമില്ലട….നിന്റെ സന്തോഷം കണ്ടു നോക്കിയതാ””

“”പറയുന്നത് കേട്ടാൽ നിനക്ക് സന്തോഷം ഇല്ലെന്നു തോന്നുമല്ലോ,സത്യം പറയാമല്ലോ കഴിഞ്ഞ മൂന്നു നാലു ദിവസമായി എനിക്ക് എന്റെ പഴയ വരുണിനെ തിരിച്ചു കിട്ടി””

‘”സത്യമായും ഞാൻ സന്തോഷിക്കുന്നുണ്ട്….ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ഈ യാത്ര തന്നു.ഒരിക്കലും ആഗ്രഹിച്ചു വന്നതല്ല,നിന്റെ നിർബന്ധം കൊണ്ട് വന്നതാ””

“”ഇങ്ങനെ പലതും നിനക്ക് നഷ്ടപ്പെടും നീ ഒരു വിഡ്ഢിയെ പോലെ മൂഢ സ്വർഗത്തിൽ ജീവിച്ചാൽ….””നിന്നെയും നിന്റെ ചുറ്റുപാടും ഒക്കെ നന്നായി മനസിലാക്കി എന്നാണ് എന്റെ വിശ്വാസം അപ്പോൾ ഒരിക്കലും നിനക്ക് പൊരുത്തപ്പെടാത്ത ഒരു കാര്യതിനു ഞാൻ കൂട്ടു നിൽക്കില്ല….നീ ഒന്നു മാറി നിന്നു ചിന്തിക്ക് ഓരോ കാര്യവും മനസിലാക്കാൻ ശ്രമിക്ക് അപ്പോൾ നിനക്ക് തോന്നും ഞങ്ങൾ പറയുന്നതിലും കാര്യം ഉണ്ടെന്നു”””പതുക്കെ വരുണിന്റെ മുതുകത്തു തട്ടി തോളിലൂടെ കൈ ഇട്ടു പിടിച്ചു രണ്ടു പേരും മുന്നോട്ടു നടന്നു…

അവസാന ദിവസം മണാലിയിലെ മാൾ റോഡിൽ ഉള്ള ചെറിയ ചെറിയ കടകളിൽ ഷോപ്പിംഗ് ആയിരുന്നു……കമ്പിളി വസ്ത്രങ്ങൾ ധാരാളം കിട്ടുന്ന സ്ഥലമായിരുന്നു….പിന്നെ അവരുടെ കര കൗശലവസ്തുക്കളും… നാലു പേരും അത്യാവശ്യം കുറെ സാധനങ്ങൾ ഒക്കെ വാങ്ങിച്ചു റൂമിലേക്ക് പോയി

എല്ലാം അടുക്കി പെറുക്കി ….നാളെ ഫ്ലൈറ്റിൽ ഡൽഹി മൂന്നു ദിവസം അവിടെ ആണ്….എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു.

“””എനിക്ക് മറക്കാൻ പറ്റാത്ത ഒരു യാത്ര ആണ് ഇത് ഇനി നമ്മൾ എന്നാണ് ഇതുപോലെ ഒത്തുചേരുന്നത്?”””രാഹുൽ ബാഗിന്റെ സിബ് വലിച്ചു ഇട്ടു കൊണ്ടു ചോദിച്ചു””

“”നമുക്ക് എല്ലാവർക്കും കൂടി വർഷത്തിൽ ഇതുപോലെ ഓരോ ട്രിപ്പ് പ്ലാൻ ചെയ്യാമെട””എബി പറഞ്ഞു

“”ശരിയാണ് ഇങ്ങനെ ഒക്കെ ഒന്നു ഒത്തുചേർന്ന് സന്തോഷിക്കുന്നതൊക്കെ അല്ലെ ഉള്ളു ജീവിതത്തിൽ ഒരു സുഖം”…..പക്ഷെ അപ്പോഴും ഇതുപോലെ ഒരു മനസായി നിൽക്കണം,നമ്മൾ തന്നെ വിചാരിക്കണം നമ്മുടെ ലൈഫ് എങ്ങനെ ആകണം എന്നു ഉള്ളതു””പ്രവി വരുണിനെ നോക്കി പറഞ്ഞു

“”കിട്ടുന്ന അവസരം മുഴുവൻ നീ മുതലെടുക്കടാ തെണ്ടി!”””വരുൺ പ്രവിയെ നോക്കി കൊണ്ടു പറഞ്ഞു””

“”നിന്നെ അല്ല അളിയാ ഞാൻ ഉദ്ദേശിച്ചത് മൊത്തത്തിൽ പറഞ്ഞതാ””

“”പിന്നെ ഞാൻ പൊട്ടൻ ഒന്നും അല്ല ഒന്നു പോടാ”‘

“”ആണോ പക്ഷെ ചിലപ്പോൾ ഒക്കെ എനിക്ക് നീ പൊട്ടൻ ആണോ എന്ന് തോന്നാറുണ്ട് അളിയാ…””

“”ടാ.. ടാ… അലവലാതി……അതും പറഞ്ഞു വരുൺ ഓടി ചെന്നു പ്രണവിനെ കട്ടിലിൽ തള്ളി ഇട്ടു രണ്ടും കൂടി ഗുസ്തി പിടിക്കാൻ തുടങ്ങി…

“”ഛെ!””ഇവൻ മാരുടെ ഒരു കാര്യം…അതും പറഞ്ഞു എബി കട്ടിലിന്റെ അറ്റത്തു നിന്നും മാറി അപ്പുറത്തേക് ഇരുന്നു അവർക്ക് അടിപിടി കൂടാൻ ഉള്ള സ്ഥലം കൊടുത്തു….””

പിറ്റേന്ന്‌ രാവിലെ ഡൽഹിക്ക് പുറപ്പെട്ടു….അവിടെ എത്തി അന്നേ ദിവസം റൂമിൽ തങ്ങി…വൈകിട്ട് തിരക്കേറിയ റോഡിലൂടെ കാഴ്ചകൾ കണ്ടു….വഴിയരികിലെ കച്ചവടക്കാരിൽ നിന്നു പാവ് ബജിയും പാനി പൂരിയും ഒക്കെ കഴിച്ചു രാത്രി കാഴ്ചകൾ കണ്ടു മടങ്ങി….

പിറ്റേന്ന്‌ ഡൽഹി ചുറ്റി കറങ്ങാൻ ട്രാവൽ ഏജൻസിയിൽ നിന്നും വാഹനവും കൂടെ ഗൈഡും വന്നു….രണ്ടു വാഹനങ്ങളിൽ ആയാണ് പുറപ്പെട്ടത്…മൂന്ന് ദിവസം ആയിരുന്നു ഡൽഹി കാണാൻ ഉണ്ടായിരുന്നത്…..ലോട്ടസ് ടെംപിലും.. കുതമിനാറും നാഷണൽ സൂവോളജി മ്യൂസിയം രാഷ്ടപതി ഭവൻ അങ്ങനെ ചരിത്ര പ്രധാന സ്ഥലങ്ങളിൽ എല്ലാം ഓട്ട പ്രദക്ഷിണം നടത്തി…

നാലാമത്തെ ദിവസം ആണ് ഷാജഹാന്റെ പ്രണയകൊട്ടാരം കാണാൻപോയത് ..ഒരു ദിവസം അവിടെ ചെലവിട്ടു

പിറ്റേന്ന് രാവിലെ എല്ലാവരും ഫ്ലാറ്റിൽ മടങ്ങി എത്തി.

രാഹുൽ അന്ന് തന്നെ ഓഫീസിൽ പോയി..മറ്റുള്ളവർ റൂമിൽ റെസ്റ് എടുത്തു. രാഹുൽ പോയി ട്രാൻസ്ഫെറിനുള്ള കാര്യങ്ങൾ ഒക്കെ റെഡി ആക്കി പുറപ്പെടാൻ തയ്യാറെടുത്തു…

എബി രാഹുലിന് ട്രീറ്റ് കൊടുക്കാൻ ആയി ഫ്രൈഡ് റൈസും ചിക്കനും ഒക്കെ ഉണ്ടാക്കി…..അന്നത്തെ വൈകുന്നേരവും അത്താഴവും അവർ ഒരുമിച്ചു കൂടി…..

പിറ്റേന്ന്‌ രാവിലെ മൂന്നു പേരും കൂടി ചേർന്നു രാഹുലിനെ യാത്ര ആക്കാൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി….'”വീട്ടിലെ കാര്യങ്ങൾ ഒക്കെ റെഡി ആക്കി ഞാൻ പെട്ടെന്ന് ഇങ്ങു വരാമേടാ..””രാഹുൽ പറഞ്ഞു..

അപ്പോഴേക്കും എബി അവനെ കെട്ടി പിടിച്ചു….

“”എനിക്ക് എന്റെ അച്ചായന്റെ ചോറും മീൻ കറിയും ഒക്കെ മിസ് ചെയ്യുമല്ലോ””എബിയെ കെട്ടിപിടിച്ചു സങ്കടത്തോടെ രാഹുൽ പറഞ്ഞു….എബിക്ക് രാഹുലുമായി കുറച്ചു കൂടി അറ്റാച്ച്മെന്റ് കൂടുതൽ ആയിരുന്നു….

ട്രെയിൻ അനങ്ങി തുടങ്ങി വാതുക്കൽ നിന്നു കൊണ്ടു കണ്ണിൽ നിന്നും മറയുന്നത് വരെ രാഹുൽ കൈവീശിക്കൊണ്ടിരുന്നു…
അപ്പോഴേക്കും എബിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
വരുൺ എബിയുടെ തോളിൽ പിടിച്ചു ചേർത്തു നിർത്തി പറഞ്ഞു…””അവനെ കാണാൻ നമുക്ക് അങ്ങോട്ടു പോകാമെടാ. ..”””അവൻ ഉഗാണ്ടയ്ക്ക് അല്ലല്ലോ പോയത്””

“”അതേടാ അവനു സർപ്രൈസ് ആയി നമുക്ക് പോകാം പോയി അവന്റെ ചേച്ചിയെയും കൊച്ചിനെയും ഒക്കെ കണ്ടു അവിടൊക്കെ ചുറ്റി അടിച്ചു വരാം “”നീ വാ എബിയുടെ കൈ പിടിച്ചു നടന്നുകൊണ്ടു പ്രവി പറഞ്ഞു..

പിന്നീട് ഉള്ള രണ്ടു ദിവസം വർക്കിങ് ഡേ ആയിരുന്നു…

വരുൺ നിരന്തരം മെർലിന്റെ നമ്പറിലേക്ക് വിളിച്ചു കൊണ്ടിരുന്നു..ഒരിക്കൽ പോലും മെർലിൻ ഫോൺ എടുത്തില്ല… ചിലപ്പോൾ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കും

ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ടൗണിലെ ഷോപ്പിംഗ് കോംപ്ലക്സിൽ ഉള്ള കോഫീ ഷോപ്പിൽ വൈയ്റ്റ് ചെയ്യും സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു വരുൺ മെസ്സേജ് ചെയ്തു….

വെള്ളിയാഴ്ച വൈകുന്നേരം പ്രവി വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞു””നീ പോകുന്നുണ്ടോ ?””പ്രവി വരുണിനോട് ചോദിച്ചു”

“”പോകണം…വെള്ളിയാഴ്ച പോകുന്നില്ല ശനിയാഴ്ച പോകാം “”

“”എന്നാൽ ഞാനും ശനിയാഴ്ച്ച പോകാം””

“”എനിക്ക് അന്ന് ഒരാളെ കാണണം അതു കഴിഞ്ഞേ പോകൂ”””

“”ഓ!!മനസിലായി അവൾ ഇതുവരെ മിണ്ടിയില്ല അല്ലെ””?

“”ആര് പറഞ്ഞു മിണ്ടിയില്ല എന്നു അവൾക് പിണക്കം ഒന്നും ഇല്ല””

“”മോനെ വരുണേ അവൾ മിണ്ടിയിരുന്നെങ്കിൽ നിന്റെ ഫോൺ വിശ്രമമില്ലാതെ ചിലച്ചു കൊണ്ടു ഇരുന്നേനെ നീയും അതിൽ തല താഴ്ത്തി ഇരുന്നേനെ ….പോണെങ്കിൽ പോകാൻ പറയെട..””

“”അതു ഞാൻ നോക്കിക്കൊള്ളാം നീ പോകുന്നെങ്കിൽ പോകാൻ നോക്ക്””

“”ഞാൻ ഒരു കാര്യം ചോദിക്കട്ടെ വരുൺ?””

“”എം””

“”സത്യത്തിൽ നിനക്ക് അവളെ അത്രയ്ക്ക് ജീവൻ ആണോ നിന്റെ സങ്കല്പത്തിലെ കുട്ടി ആണോ അവൾ””

“”എന്റെ സങ്കല്പം!!എല്ലാവർക്കും ഇല്ലേ സങ്കല്പം അതുപോലെ ഒക്കെ നടക്കാറുണ്ടോ ….ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യുകയല്ലേ… പിന്നെ ഇഷ്ട്ടം ജീവൻ ആണോ ആത്മാവ് ആണോ എന്ന് ഒന്നും അറിയില്ല കാരണം മുൻപു ഞാൻ ആരെയും സ്നേഹിച്ചിരുന്നില്ല എല്ലാവരും എനിക്ക് എന്റെ പ്രിയപ്പെട്ട കൂട്ടുകാർ മാത്രം അതിരുന്നു.തിരിച്ചു അവർക്കും ..പിന്നെ മെർലിൻ അവളെ പരിചയപ്പെട്ടു ഇങ്ങോട്ടു പെട്ടന്ന് പെട്ടന്ന് മിണ്ടാനും വിശേഷം പറയാനും ഒക്കെ വന്നപ്പോൾ ഉണ്ടായ ഒരു കൗതുകം…പിന്നെ അത് അങ്ങനെ നീണ്ടു പോയി ,ചില സ്വാർഥതാൽപര്യങ്ങൾ അവൾ മൂലം ഉണ്ടായി ഇല്ലന്ന് പറയുന്നില്ല…അവൾ സന്തോഷിക്കുന്നത് കാണാൻ ആഗ്രഹിച്ചത് കൊണ്ടു ആണ്…ഇപ്പോഴും അതു തന്നെ അവൾ സന്തോഷിക്കുന്നത് കാണാൻ ആണ് ആഗ്രഹം അവൾ മിണ്ടാതെ പിണങ്ങി മാറി നിൽക്കുന്നത് എനിക്ക് ഇഷ്ടമല്ല….ഇതാണോ പ്രണയം എന്നു എനിക്ക് അറിയില്ല പക്ഷെ എന്റെ ഉള്ളിലുള്ള പ്രണയം അതു അവൾ കാണുന്നില്ല എന്നുള്ളത് സത്യം…..!!”എന്റെ പ്രണയം പതുക്കെ അവൾക്ക് മനസിലാകുമായിരിക്കും””

“”ഇത്രയും ദിവസം അവളോട്‌ മിണ്ടാതെ നിനക്ക് മാറി നിൽക്കാൻ കഴിഞ്ഞില്ലേ..അവൾ ഒരിക്കൽ പോലും നിന്നെ വിളിക്കുകയോ ഒരു വാക്ക് മെസേജ് ഇടുകയോ ചെയ്തില്ലല്ലൊ അതിൽ നിന്ന് നിനക്ക് മനസിൽ ആക്കിക്കൂടെ വരുൺ

“”അത് ഒക്കെ ശരിയായിരിക്കും,പക്ഷേ ഇപ്പോഴത്തെ പ്രേമം പോലെ ഒന്നുകൊള്ളില്ലെങ്കിൽ കളഞ്ഞിട്ട് വേറെ തേടി പോകാൻ എനിക്ക് പറ്റില്ല,ആദ്യമായി അവൾ എന്റെ ജീവിതത്തിലേക്ക്‌ വന്നു അവൾ തന്നെ മതി,അല്ലാതെ ഇനി തേച്ചു എന്നു പേര് കേൾപ്പിക്കാൻ ഒന്നും വയ്യ….അത്രയും അന്തസ്സ് കാണിക്കണ്ടേ””…

“”നീ കാണിച്ചോ അവസാനം കാണിച്ചു കാണിച്ചു നെ തേഞ്ഞു പോകരുത്”…..

“”ടാ തേയ്ക്കുന്നെങ്കിൽ എന്റെ രണ്ടു ഷർട്ടും കൂടി തേച്ചു താ””ബാത്റൂമിൽ നിന്നും ഇറങ്ങി വന്ന എബി പ്രവീണിനെ നോക്കി പറഞ്ഞു”

“”നിന്റെ അപ്പനോട് ചെന്നു പറ പോ കൊപ്പേ””പ്രവി അതും പറഞ്ഞു റൂമിലേക്ക് കയറിപ്പോയി

കാര്യം അറിയാതെ അന്തംവിട്ടു നിന്ന എബിയെ നോക്കി വിരുൺ ചോദിച്ചു””അല്ല അളിയാ നീ ഈ എന്ജിനീറിങ് പാസ്സ് ആയെന്നു പറയുന്നത് സത്യം തന്നെ ആണോ?എനിക്കും ഇപ്പോൾ അതിൽ ടൗട്ട് ഉണ്ട്””

“”പോടാ സത്യം ആയും ഞാൻ പാസ്സ് അയതാ ഇല്ലെങ്കിൽ നീ എന്റെ അപ്പനെ വിളിച്ചു ചോദിക്കട””

“”നിന്റെ അപ്പനോട് ചോദിക്കുന്നതിലും നല്ലതു ട്രെയിനിന് തല വയ്ക്കുന്നതാണ്””

“ഇത് നീ അപ്പൻ വരുമ്പോൾ നേരിട്ട് പറഞ്ഞോ രണ്ടു പേരും കൂടി നാളെ ഇങ്ങോട്ട് വരുന്നുണ്ട്””

“”എന്തിനു…[email protected]@@വരുണും പ്രണവും ഒരുമിച്ചു ചോദിച്ചു””

“”അന്നയുടെ ഒരു റൂംമേറ്റ് ഇല്ലേ മിത്ര അവൾ വിളിക്കുമ്പോൾ പറയാറില്ലേ ആ കൊച്ചിന്റെ കല്യാണം ഞായറാഴ്ച ഉള്ളൂർ ഏതോ അമ്പലത്തിൽ വച്ചു അതു കൂടാൻ വരുന്നതാണ്…””

“”ട അപ്പോൾ ഇവിടെ ആണോ സ്റ്റേ””

“”അതു ആകാൻ ആണ് വഴി””

“”മോനെ വരുണേ ഓടി രക്ഷപെട്ടൊ ഇല്ലെങ്കിൽ ഇവന്റെ അപ്പൻ കത്തി വച്ചു കൊല്ലും””പ്രവി പറഞ്ഞു ഞാൻ ഇന്ന് തന്നെ പോകുവാ

“”പോകല്ലേടാ നമുക്ക് ഒരുമിച്ച് നിൽക്കാം “”എബി പറഞ്ഞു

“”വേണ്ടട നിന്റെ കുടുംബം ആയിട്ട് വരുമ്പോൾ ഞങ്ങൾ നിൽക്കുന്നത് ശരിയല്ല ,പ്രതേയ്ക്കിച്ചു നിന്റെ പെങ്ങൾ ഉള്ളപ്പോൾ

“”അയോട. അവൾ ഉള്ളപ്പോൾ നിങ്ങൾ നിന്നിട്ടേ ഇല്ല അല്ലെ,അല്ലെങ്കിലും അവൾ വരില്ല അവൾ ഒരാഴ്ച്ച മുന്നേ വന്നു, ആ കൊച്ചിന്റെ വീട്ടിലാണ്””

“”ഞാൻ എന്തായാലും പോകുവാ””പ്രവി പറഞ്ഞു

“”ഞാനും നാളെ രാവിലെ പോകും”നീ ഒരു കാര്യം ചെയ് എബി അപ്പനെയും അമ്മയെയും കൂട്ടി കല്യാണം ഒക്കെ കൂടി വൈകിട്ട് വീട്ടിലേക്ക് വാ നിന്റെ അപ്പന് പറ്റിയ കൂട്ടു എന്റെ അച്ഛൻ ആണ്.കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും കാണാൻ പറ്റിയില്ല എന്നു അച്ഛൻ പറഞ്ഞാരുന്നു”””

“”അപ്പോൾ നിങ്ങൾ രണ്ടു പേരും പോകുവാണോ “”

“”അതേ””

പിറ്റേന്ന്‌ രാവിലെ പ്രണവും വരുണും ഒരുമിച്ചു ഇറങ്ങി…

“”ടാ ഞായറാഴ്ച വൈകിട്ട് നിങ്ങൾ വരുണിന്റെ വീട്ടിലേക്ക് വരുന്നെങ്കിൽ പറയണം ഞാനും അങ്ങോട്ടു വരാം പ്രവി പറഞ്ഞു

“”അപ്പൻ വരട്ടെ ഞാൻ വിളിക്കാം “”

“”ടാ നിനക്ക് അവരെ കൊണ്ട് പോകാൻ വണ്ടി വേണ്ടേ ഞാൻ വണ്ടി ഇട്ടിട്ടു പോകാം””

“”ശരി””

എബിയോട് യാത്ര പറഞ്ഞു രണ്ട്‌ പേരും ഇറങ്ങി ഫ്ളാറ്റിന് മുന്നിൽ നിന്നു ഒരു ഒട്ടോ പിടിച്ചു സിറ്റിയിൽ വന്നു.പ്രണവ് ബസ് സ്റ്റാണ്ടിലേക്കും വരുണ് ബാഗുമായി കോഫിഷോപ്പിലേക്കും നടന്നു

ഒഴിഞ്ഞ ഒരു സ്ഥലം കണ്ടു പിടിച്ചു അവിടെ ഇരുന്നു.ഒരിക്കൽ കൂടി അവിടെ എത്തി എന്നു പറഞ്ഞു മേറിലിനു മെസ്സേജ് അയച്ചു…..കാത്തിരുന്നു…

കുറച്ചു കഴിഞ്ഞു തൊട്ട് അടുത്ത ടേബിളിൽ ഒരു പെണ്കുട്ടിയും യുവാവും വന്നിരുന്നു…….(തുടരും)

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply