ഓർഡർ കൊടുക്കുന്നതിനു മുൻപ് തന്നെ രണ്ടു പേരും വർത്തമാനം പറഞ്ഞു തുടങ്ങി കുറച്ചു ദേഷ്യത്തിൽ ആണ് വർത്തമാനം പറയുന്നത്…..അതു കണ്ടപ്പോൾ ഞാൻ ഒന്ന് ഇളകി ഇരുന്നു….. കാരണം മെർലിൻ ഏതു ഭാവത്തിൽ ആണ് വരുന്നത് എന്നു കണ്ടു തന്നെ അറിയണം….
അവരെ ശ്രദ്ധിക്കാതെ മൊബൈൽ എടുത്തു മെർലിനെ വിളിച്ചു എപ്പോഴുത്തെയും പോലെ അവൾ ഫോൺ എടുത്തില്ല…മെസ്സേജ് അവൾ റീഡ് ചെയ്തു എന്ന് ഉറപ്പാണ്….
വീണ്ടും ഒരു മെസ്സേജ് ടൈപ്പ് ചെയ്ത് അയച്ചു……കോഫീ ഷോപ്പിൽ വൈയ്റ്റ് ചെയ്യുന്നു തീർച്ചയായും വരണം എന്നു പറഞ്ഞു….
ഒരു പത്തു മിനിറ്റ് കഴിഞ്ഞു മെർലിൻ തിരിച്ചു വിളിച്ചു രണ്ട് ആഴ്ചക്ക് ശേഷം ഉള്ള വിളി ആണ് എന്തായലും ഒരു പിണക്കം തീർച്ചയാണ്…അതു കരുതിക്കൂട്ടി വരുൺഫോൺ എടുത്തു….
“”നീ എവിടെ എത്തി മെർലിൻ?എത്ര നേരമായി ഞാൻ വൈയിറ്റ് ചെയ്യുന്നു..””
“”ഞാൻ എവിടെയും എത്തിയില്ല…ഞാൻ വരുന്നില്ല””
“”എനിക്ക് സംസാരിക്കാൻ ഉണ്ട് നീ വ””
“”എനിക്ക് സംസാരിക്കാൻ ഇല്ല””
“”മെർലിൻ പ്ലീസ് പറയുന്നത് കേൾക്ക്..””
“”കേൾക്കേണ്ട…ഇതുപോലെ കഴിഞ്ഞ ആഴ്ച്ച ഞാനും അവിടെ വരുണിനെ കാത്തിരുന്നു വന്നില്ല….””തൽക്കാലം ഞാനും വരാൻ ഉദ്ദേശിക്കുന്നില്ല..””
“”നീ പിടിവാശി കാണിക്കരുത്….ഞാൻ വീട്ടിലേക്ക് പോകുവാ കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോൾ നിന്റ് കാര്യം പറഞ്ഞു അച്ഛനുമായി വഴക്ക് ഇട്ടതാ അറിയാമല്ലോ.അതുകൊണ്ട് അവിടെ ചെന്നാൽ വിളിക്കാൻ പറ്റില്ല നീ ഒന്നു വാ….””
“”പറ്റില്ല വരുൺ. ഞാൻ ഇല്ല….””
“”മെർലിൻ…അപ്പോഴേക്കും മറുവശത്ത് ഫോൺ വച്ചു കഴിഞ്ഞു”””….
കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട്…കോഫിയുടെ ബില്ല് മേശപ്പുറത്തു വച്ചു..
വെറുതെ തൊട്ടടുത്ത മേശയിലേക്ക് നോക്കി എന്തായലും അവർ സീരിയസ് ആയി ഉള്ള കാര്യത്തിൽ ആണ് എന്ന് തോന്നുന്നു രണ്ടു പേരുടെയും മുഖ ഭാവം അതു വ്യക്തമാക്കുന്നു…
തൊട്ടടുത്ത കസേരയിൽ വച്ചിരുന്ന ബാഗ് എടുത്തു തോളിൽ ഇട്ടു പതുക്കെ വാഷ് റൂമിലേക്ക് നടന്നു…. കൈയും മുഖവും കഴുകി …പുറത്തേക്ക് നടന്നു അപ്പോൾ തൊട്ടടുത്ത ടേബിളിൽ ഇരുന്ന ചെറുപ്പക്കാരനും എഴുനേറ്റ് ഒപ്പം പുറത്തേക്ക് വന്നു
“”ദീപു…..””അടുത്തു കൂടെ നടന്ന ചെറുപ്പക്കാരൻ തിരിഞ്ഞു ആ ടേബിളിൽ ഇരുന്ന കുട്ടിയുടെ നേർക്ക് നോക്കി അറിയാതെ ഞാനും തിരിഞ്ഞു നോക്കി
“”ഇതല്ലാതെ ഒരു ഓപ്ഷൻ നിനക്ക് ഇല്ല…ഈ ഒരു രാത്രി കൂടിയേ സമയമുള്ളു മറക്കണ്ട…””
“”ഈ ഓപ്ഷൻ ഇല്ലാത്ത ഒരു വഴി ഞാൻ നോക്കിക്കൊള്ളാം””അതും പറഞ്ഞു അവൻ ധൃതിയിൽ പുറത്തേക്ക് പോയി..
ഞാനും പതുക്കെ ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു
ഒരുപാട് നാളിനു ശേഷം ആണ് ബസ് യാത്ര… അതു ഒരു വത്യസ്തത സമ്മാനിച്ചു..ഒരു പാട് ആളുകൾ ഒരു അരമണിക്കൂറിനുള്ളിൽ ബസിൽ കയറി ഇറങ്ങി പല തരക്കാർ പല ജീവിത സാഹചര്യത്തിൽ ഉള്ളവർ…
അച്ഛൻ പറയുന്നത് പോലെ നമ്മളെ അല്ല “”നമുക്ക് ചുറ്റും നോക്കണം നമുക്ക് താഴെ നോക്കണം ഒരിക്കലും മുകളിലേക്ക് നോക്കരുത്…..അപ്പോഴേ യാഥാർഥ്യം മനസ്സിലാകൂ..””നമ്മൾ ജീവിക്കുന്നു ജീവിക്കുന്നു എന്നു പറയുന്നത് വെറുതെ ആണ് സത്യത്തിൽ കൂലിപ്പണി ചെയ്യുന്നവരും വിയർപ്പ് രുചിച്ചു ജീവിക്കുന്നവരും ആണ് ജീവിതം ആസ്വദിക്കുന്നത്….നിന്റെ കയ്യിൽ ഒരു മെഡിസിൻ ഉണ്ട് മുറിവിന് ഉള്ളതുആണ് എന്ന് കരുത്… നിനക്ക് മുറിവ് ഇല്ലാത്തടുത്തോളം കാലം നീ അത് അലമാരയിൽ സൂക്ഷിക്കും ,പക്ഷെ കാലിൽ ഉണങ്ങാത്ത ഒരു മുറിവ് ഉള്ളവൻ അതു തീരുന്നു പോകരുത് എന്നു കരുതി കുറേച്ചേ ഉപയോഗിക്കും…തീരുന്നതിനു മുൻപ് ആ മുറിവ് ഉണങ്ങിയാ ൽ അവൻ അനുഭവിക്കുന്ന സന്തോഷത്തോളം വരുമോ മരുന്നു ധാരാളം സൂക്ഷിച്ചു വയ്ക്കുന്ന നിനക്ക്….അതുപോലെ ആണ് പണവും ആഹാരവും എല്ലാം അർഹത പെട്ടവന് കിട്ടുമ്പോഴേ അതിനു മഹത്വം ഉണ്ടാകു….അതുകൊണ്ടു പണം ഉണ്ടാക്കാൻ വേണ്ടി ജീവിക്കരുത് നിനക്ക് വേണ്ടി ജീവിക്കണം ആരെയും വില കുറച്ചു കാണരുത്””…. അച്ഛനെ ഓർത്തപ്പോൾ വരുണിന് അഭിമാനം തോന്നി….കഴിഞ്ഞ പ്രാവശ്യം അച്ഛനോട് വഴക്കിട്ടത് ഓർത്തപ്പോൾ ഒരു വിഷമം ആയി….ഈ പോക്കിൽ അച്ഛനോട് ഷെമ പറയണം…..
ഓരോന്ന് ആലോചിച്ചു ഇരുന്നു സമയം പോയതറിഞ്ഞില്ല …സ്റ്റോപ് എത്തിയപ്പോൾ കണ്ടക്ടർ വിളിച്ചു പറയുന്നത് കേട്ടു ഏഴുനേറ്റു ഓടി വന്നു ഇറങ്ങി….
സ്റ്റാൻഡിൽ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്ക് പോയി…
ഓട്ടോ ഗേറ്റിൽ നിന്നു ഹോൺ മുഴക്കിയപ്പോൾ അകത്തു നിന്നു ഗേറ്റ് തുറന്നു ഗേറ്റിന്റെ ഒരു പാളി തുറന്നു പിടിച്ചു കൊണ്ട് മധു ചേട്ടൻ നിൽക്കുന്നു. ഭാഗികമായി നര ബാധിച്ചു കഴിഞ്ഞിരിക്കുന്നു മധു ഏട്ടന്….തൊലിയും ചുളിഞ്ഞു തുടങ്ങിയിട്ടുണ്ട്…
കുട്ടിക്കാലം തൊട്ടേ മധുചേട്ടൻ വീട്ടിൽ ഉണ്ട് ഒരു സഹായത്തിനു….
“”മോൻ എന്താ… ഓട്ടോയിൽ ?””
“”അതൊക്കെ പറയാം എന്താ വിശേഷം ഇവിടെ””
“”ഒന്നുമില്ല മോനെ…. മോൻ ടൂർ പോയന്ന് ടീച്ചർ പറഞ്ഞു…യാത്ര ഒക്കെ സുഖമായിരുന്നോ?””
“”നല്ല അടിപൊളി യാത്ര ആയിരുന്നു.. മധു ചേട്ടന് അവിടെ എങ്കിലും പോകണം എന്ന് ആഗ്രഹമുണ്ടോ?””
“”എനിക്ക് എങ്ങും പോണ്ട മോനെ…പോയാലും സന്ധ്യക്ക് ഈ വീട്ടിൽ തിരിച്ചു വരണം ഇല്ലെങ്കിൽ എനിക്ക് വല്ലാത്ത വിങ്ങൽ ആണ്”””
“”അപ്പോൾ പിന്നെ അടുത്തുള്ള മാർക്റ്റിലേക്കോ അമ്പലത്തിലേക്കോ ടൂർ പോകാം കെട്ടോ””
“”അങ്ങനെ ആവട്ടെ….””
“”അച്ഛൻ പോയോ””
“”പോയി ടീച്ചർ അകത്തു ഉണ്ട് മോൻ ചെല്ലു.””
“”എംഎം””
“”അതും പറഞ്ഞു അകത്തേക്ക് നടന്നു..ഓട്ടോ തിരിഞ്ഞു ഗേറ്റ് കടന്നു പോയി…
നീളമുള്ള വരാന്ത വാതിലിനു ഇരുവശത്തും ഉണ്ട് അതിൽ ബെഞ്ച് കെട്ടി ഗ്രാനൈറ്റ് പാകി തടി കൊണ്ടു കൈവരി പിടിപ്പിച്ചിട്ടുണ്ട് പഴയ തറവാട് പോലെ പത്തു മുപ്പതു പേർക്ക് സുഖമായി ഇരിക്കാം അതിനോട് ചേർന്നു ആണ് അച്ഛന്റെ ഓഫീസ് റൂം അതുകൊണ്ടു വരുന്നവർക്ക് ആർക്കും പ്രതേയ്ക്കിച്ചു കസേര വേണ്ട
ഷൂ റാക്കിൽ ചെരുപ്പ് അഴിച്ചു വച്ചു അകത്തേക്ക് കയറി സ്വീകരണ മുറിയിൽ ആരും ഇല്ല….പതുക്കെ ഡൈനിങ്ങ് റൂം കഴിഞ്ഞു അടുക്കളയിലേക്ക് ചെന്നു… അടുക്കളയിൽ രാധചേച്ചി മാത്രം ഉണ്ട്.അമ്മയ്ക്ക് അടുക്കളയിൽ സഹായത്തിന് നിൽക്കുന്നത് ആണ്….ശബ്ദം കേട്ട് ചേച്ചി തിരിഞ്ഞു നോക്കി…””ആഹാ ടൂർ കഴിഞ്ഞു എത്യോ ആള്?””
“”എത്തി””അമ്മ എവിടെ?””
“”മുറിയിൽ കാണും,ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നു…””
“ശരി””
“”അല്ല മോനെ ടൂർ പോയിട്ടു ഒന്നും കൊണ്ടു വന്നില്ലേ?””
“”അവിടെ എല്ലാം മഞ്ഞു മല മാത്രമേ ഉള്ളു ചേച്ചി…””
“ഒ…ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ സത്യം ചേച്ചി…ഞാൻ ഒരു ജാക്കറ്റ് ആണ് വാങ്ങിയത് അതു ചേച്ചിക്ക് വേണോ””
“”എനിക്ക് ജാക്കറ്റും പാക്കറ്റും ഒന്നും വേണ്ട ..പോയി വേഷം മാറി വാ കഴിക്കാൻ തരാം””
“”എം ഞാൻ ടീച്ചറിനെ ഒന്നു കാണട്ടെ””
പതുക്കെ അമ്മയുടെ മുറിയിലേക്ക് ചെന്നു…..അമ്മ അലമാരയിൽ ഉള്ള സാരിയൊക്കെ എടുത്തു കട്ടിലിൽ നിരത്തി വച്ചിട്ടുണ്ട്…..
വാതുക്കൽ ചെന്നു നിന്നു ചെറുതായി ചുമച്ചു, വസുന്ധര ടീച്ചർ….തിരിഞ്ഞു നോക്കി..
“”ആഹാ നീ എപ്പോൾ വന്നു വരുൺ ?””
“”വന്നതേ ഉള്ളു അമ്മയും ടൂർ പോകുവാണോ””
“”അതു എന്താടാ നിനക്ക് എന്നെ ടൂറിന് വിടാൻ ഇത്ര നിർബന്ധം””
“”ഒന്നുമില്ല ടീച്ചർ പിന്നെ എന്തിനാണ് ഇതൊക്കെ വാരി കട്ടിലിൽ ഇട്ടിരിക്കുന്നത്.”‘
“”വല്ലപ്പോഴും ഒക്കെയ ഇതുപോലെ ഉള്ളതു ഉടുക്കുന്നത് അത്യാവശ്യം കല്യാണത്തിനും അമ്പലത്തിലും ഒക്കെ…പക്ഷെ സമയത്തു നോക്കുമ്പോൾ ഒരു ഒന്നുകിൽ ബ്ലൗസ് കാണില്ല അല്ലെങ്കിൽ പാവാട കാണില്ല അങ്ങനെ ഓരോ കോനിഷ്ട്ട.””
“”അമ്മ ഇപ്പോൾ എവിടെ പോകുവാ ഇതൊക്കെ ഉടുത്തു?”””
“”വൈകിട്ട് ഒരു കല്യാണവീട്ടിൽ പോകണം….. നാളെയാണ് കല്യാണം
അവൾക്ക് ഒരു സമ്മാനം കൊടുക്കണം അതിനു പോകുന്നതാ””
“”ആരാ അമ്മേ …..””?
“”നിനക്ക് ഓർമ ഉണ്ടോ പണ്ട് അച്ഛന്റെ ഗുമസ്ഥൻ ആയി ജോലി ചെയ്ത ബാലചന്ദ്രനെ…. ബാലന്റെ മകളുടെ വിവാഹം ആണ് നാളെ…അവൾ ചെറുത് ആയിരിക്കുംപോൾ ഒത്തിരി വട്ടം ബാലന്റെ കൂടേ ഇവിടെ വന്നിട്ടുണ്ട്….നമ്മുടെ പഴയ ആൽബത്തിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു കൊച്ചു സുന്ദരിയെ നീ കണ്ടിട്ടില്ലേ… വിവിയുടെ കൂടെ സൈക്കിളിൽ കളിക്കുന്ന ഒരു കുട്ടി….””
“”അഹ്, കണ്ടിട്ടുണ്ട്…..”‘
“”അവളുടെ വിവാഹം ആണ് നാളെ…..അവിടെ പോയി അവൾക്ക് നല്ല ഒരു സമ്മാനം കൊടുക്കണം””വലുതായിട്ടു പിന്നെ അവളെ കണ്ടിട്ടില്ല….””
“”എം അമ്മ നോക്കി എടുത്തു വയ്ക്ക്…ഞാൻ പോയി ഇതൊക്കെ അഴിച്ചു ഇട്ടിട്ടു വരാം,വിവേക് എവിടെ പോയി?””
“”അവൻ ഏതോ ഫ്രണ്ടിനെ കാണാൻ പോയതാ ഇപ്പോൾ വരും,നീ പോയിട്ടു വാ ഞാൻ കഴിക്കാൻ എടുത്തു വയ്ക്കാം”‘
“”എം “”ശരി പതുക്കെ മുകളിലേക്ക് പോയി….
മുകളിൽ ചെന്നു മുറി തുറന്നപ്പോഴേ പേർഫ്യൂമിന്റെ ഒരു അളിഞ്ഞ മണം മൂക്കിൽ അടിച്ചു കയറി….
അകത്തു കയറി നോക്കിയപ്പോൾ ഒരു കൊട്ട നിറച്ചു കഴുക്കാൻ ഉള്ള തുണികൾ ഇട്ടിരിക്കുന്നു അതിൽ നിന്ന് ആണ് മണം വരുന്നത്….
പെട്ടന്ന് ചെന്നു. അലമാര തുറന്നു നോക്കി. അലക്കി വച്ചിരുന്ന മുക്കാൽ തുണികളും കാണുന്നില്ല…..അതൊക്കെ ആണ് കുട്ടയിൽ കിടക്കുന്നതു
കഴിഞ്ഞ മാസം വാങ്ങിയ പുതിയ പെർഫ്യൂം മുക്കാലും തീർന്നു….ഒരു രണ്ടു ദിവസം ചേർത്തു ഞാൻ അതു ഉപയോഗിച്ചില്ല എന്നു ഓർത്തു….അവൻ ഇങ്ങു വരട്ടെ……തെണ്ടി കാലിന്റെ പെരു വിരൽ മുതൽ ദേഷ്യം അരിച്ചു കയറി
കട്ടിലിലേക്ക് ഇരുന്നു കൊണ്ടു അലറി വിളിച്ചു…..””അമ്മേ……”‘അമ്മേ…”””
“”എന്താടാ?””
താഴെ നിന്നു അമ്മ വിളിച്ചു ചോദിച്ചു?”‘
“‘ഇങ്ങോട്ടു കയറി വാ അമ്മെ””
രണ്ടു നിമിഷം കഴിഞ്ഞു അമ്മയും പുറകെ രാധ ചേച്ചിയും വാതിലിൽ പ്രത്യക്ഷപ്പെട്ടു..
“”എന്താടാ “”
“”ഈ അലമാര ഒന്നു തുറന്നു നോക്കു””
അമ്മ വന്നു അലമാര തുറന്നു നോക്കി …..അതിന്റെ വാതിലും പിടിച്ചു തിരിഞ്ഞു നിന്നു ചോദിച്ചു. “”ഇതിൽ എന്താ?”
“”കഴുകി വച്ച നല്ല ഒറ്റ ഡ്രെസ്സ് ഇല്ല എല്ലാം ദേ ആ കുട്ടയിൽ മുഷിച്ചു ഇട്ടിട്ടുണ്ട്…. അമ്മയോട് ഞാൻ പറഞ്ഞിട്ടില്ലേ അവനു മുറിയുടെ താക്കോൽ കൊടുക്കരുത് എന്നു””
“”ഞാൻ കൊടുത്തതെല്ല അവൻ എടുത്തു കൊണ്ട് പോകുന്നതാ, തൽക്കാലം ഒന്നു എടുത്തു ഇട് രാധേ ….നീ ഇതൊക്കെ ഒന്നു അലക്കി ഇട്
“”അവൻ ഇങ്ങു വരട്ടെ ശരിയാക്കുന്നുണ്ടു ഞാൻ ഇനി മുതൽ മുറി പൂട്ടി താക്കോൽ ഞാൻ കൊണ്ടു പോകും, നോക്കിക്കോ””
“”നീ കൊണ്ടു പൊയ്ക്കോ ബാക്കി ഉള്ളവർക്ക് സമാധാനം കിട്ടട്ടെ””…അതും പറഞ്ഞു ‘അമ്മ താഴേക്ക് പോയി..രാധചേച്ചി വന്നു തുണി ഒക്കെ എടുത്തു താഴേക്ക് പോയി…
അവർ പോയി കഴിഞ്ഞു…റൂം ലോക്ക് ചെയ്തു ഒരു ടൗവലും എടുത്തു ബാത്റൂമിലേക്ക് നടന്നു……നല്ല ഒരു കുളി പാസ്സ് ആക്കി….പുറത്തു വന്നു ഒരു ഷോർട്ട്സും ബനിയനും എടുത്തു ഇട്ടു താഴേക്ക് വന്നു…
അപ്പോഴേക്കും അമ്മ ആഹാരം എടുത്തു വച്ചു കാത്തിരിക്കുന്നുണ്ടായിരുന്നു…
അമ്മയുടെ അടുത്തു ഒരു കസേര നീക്കി ഇട്ടു ഇരുന്നു…
അമ്മ പ്ലേറ്റ് വച്ചു അതിലേക്ക് ചോറു വിളമ്പി…
“”ചോറ് ആണോ? ഞാൻ ബ്രേക്ഫാസ്റ്റ് കഴിച്ചില്ല…””
“”മണി പന്ത്രണ്ടു ആകുന്നത് വരെ നീ എന്തെടുക്കുവായിരുന്നു?””
“”ഞാൻ ഇന്ന് വണ്ടി കൊണ്ടു വന്നില്ല..ബസിനാണ് വന്നത് അതുകൊണ്ടു ബ്രേക്ഫാസ്റ്റ് കഴിക്കാനുള്ള സമയം കിട്ടിയില്ല””
“”വണ്ടി കൊണ്ടു വരാഞ്ഞത് എന്താ?”‘
എബിയുടെ അപ്പനും അമ്മയും ഇങ്ങോട്ടു വരുന്നുണ്ട്…ആരുടെയോ കല്യാണം കൂടാൻ അവരെ കൊണ്ടുപോകാൻ അവനെ ഏല്പിച്ചിട്ടു വന്നു”””
“”നിനക്ക് അവരോടു ഇങ്ങോട്ട് വരാൻ പറഞ്ഞുകൂടരുന്നോ?””
“”കല്യാണത്തിന് പോയിട്ടു അവർ ചിലപ്പോ വരും””
“”നീ അവരോടു വന്നിട്ട് പോയാൽ മതി എന്നു പറ””
“”ഞാൻ വിളിച്ചു പറയാം””
“”ഇപ്പോൾ എന്തായാലും നീ ഇത് കഴിക്ക്””
“”അമ്മ പ്ലേറ്റിലേക്ക് ചോറും കറികളും വിളമ്പി….
കഴിച്ചു കഴിയുന്നത് വരെ അമ്മ കൂടെ ഇരുന്നു വിളമ്പി തന്നു…””
കഴിച്ചു കഴിഞ്ഞു മുകളിലേയ്ക്ക് പോയി… കുറച്ചു നേരം കിടന്നു എപ്പോഴോ ഉറങ്ങി പോയി….
താഴെ വിവേകിന്റെ ബഹളം കേട്ട് ഏഴുനേറ്റു….താഴേക്ക് വന്നു…
അവൻ അവിടെ ഒക്കെയോ ചുറ്റി കറങ്ങി വന്നിട്ടുണ്ട് മുടിയൊക്കെ അന്തോപോലെ വെട്ടി വച്ചിരിക്കുന്നു….ചെന്നു അവന്റെ തലയ്ക്ക് ഒരു തട്ട് കൊടുത്തു
“”ഹോ എന്താടാ?”'”
“”അവൻ എന്നെ നോക്കി ചോദിച്ചു”‘
“”നീ എന്തിനാടാ തെണ്ടി എന്റെ മുറിയിൽ കയറിയത്?നിന്നോട് ആര് പറഞ്ഞു എന്റെ ഷർട്ടും പാന്റും എടുക്കാൻ””
“”അച്ഛൻ””
“”അച്ഛനോ അച്ഛൻ പറഞ്ഞോ എന്റെ ഷര്ട്ട് പാന്റും ഇടാൻ”‘
“”അഹ് ഞാൻ എന്റെ പാന്റും ഷർട്ടും ഇട്ടു ഇറങ്ങിയപ്പോൾ അച്ഛൻ ആണ് പറഞ്ഞു മര്യാദക്ക് ഉള്ള ഡ്രസ്സ് ഇട്ടു പുറത്തു പോയാൽ മതി എന്നു.അങ്ങനെ ഉള്ളതു ഒന്നും എനിക്ക് ഇല്ലല്ലോ.അതുകൊണ്ടു നിന്റേത് എടുത്തു അതും പറഞ്ഞു അവൻ ഓടി മുകളിലേക്ക് പോയി….””
ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛൻ വന്നു…നീ എപ്പോൾ വന്നു””?
“”ഉച്ചക്ക്”””
“നിന്റെ യാത്ര ഒക്കെ സുഖമായിരുന്നോ?””
“”എം നല്ല യാത്ര ആയിരുന്നു””
“”നീ വണ്ടി കൊണ്ടു വന്നില്ലേ?”
“”ഇല്ല “”
“”വൈകിട്ട് ഒന്നു രണ്ടു ഇടത്തു പോകാൻ ഉണ്ട് നമ്മുടെ ഡ്രൈവർ ഉണ്ണി വീട്ടിൽ പോയി അതുകൊണ്ടു നീ കൂടി വാ എനിക്ക് ഡ്രൈവ് ചെയ്യാൻ വയ്യ””
“”ശരി “” അമ്മയോട് റെഡി ആകാൻ പറ
കുറച്ചു കഴിഞ്ഞു അമ്മ വന്നു പറഞ്ഞു “”വരുണേ പോകുന്ന വഴിക്ക് അമ്പലത്തിൽ കൂടി കയറിയിട്ട് പോകാം…പദ്മനാഭനെ അതുകൊണ്ടു നീ കുളിച്ചിട്ട് വാ”
“”അമ്മേ ഇടാൻ ഒറ്റ പാന്റില്ല അലക്കി ഇട്ടതു ഉണങ്ങി കാണില്ല ഞാൻ ഒന്നും കൊണ്ടും വന്നില്ല….””
“”നിനക്ക് ഞാൻ ഒരു അലക്കിയ മുണ്ടു തരാം അതാകുമ്പോൾ അമ്പലത്തിൽ കയറുമ്പോൾ എളുപ്പം ആകും വാ..””
“”അമ്മ പോയി ഒരു മുണ്ടു കൊണ്ടു വന്നു..നീ അവനെ കൂടി റെഡി ആകാൻ പറ””
ഞാൻ മുകളിലേക്ക് ചെന്നു വിവേകിനെ വിളിച്ചു അവൻ വരുന്നില്ലന്നു പറഞ്ഞു…
കുളിച്ചു മുണ്ടു ഉടുത്തു…കൂടെ ഒരു ടീ ഷർട്ട് ഇട്ടു ഷർട് ഒന്നുപോലും ഉണ്ടായിരുന്നില്ല
താഴെ വന്നപ്പോൾ അച്ഛൻ കുളിച്ചു മുണ്ടു തന്നെ ഉടുത്തു റെഡി ആയി നിൽക്കുന്നു..
“”നിനക്ക് മുണ്ടിന്റെ കൂടെ ഇടാൻ ഇതേ ഉള്ളോ വരുൺ?””അച്ഛൻ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു
അമ്മയെ ഒന്നു നോക്കി ചാവിയും അടുത്തു പുറത്തേക്ക് നടന്നു…
വണ്ടി എടുത്തു വന്നപ്പോഴേക്കും രണ്ടുപേരും വണ്ടിയിൽ കയറി …..വണ്ടി പോയ് കൊണ്ടിരുന്നപ്പോൾ പാളയം കല്യാൺ സിൽകിന്റെ മുന്നിൽ വണ്ടി നിർത്താൻ അച്ഛൻ പറഞ്ഞു..
അതിനു മുന്നിൽ ഉള്ള പാർക്കിങ് ഏരിയയിൽ വണ്ടി നിർത്തി
“”ദ പേഴ്സ് പോയി ഒരു ഷർട്ട് വാങ്ങി ഇട് അച്ഛൻ എന്റെ നേരെ നീട്ടി കൊണ്ടു പറഞ്ഞു…””
ഒരു നിമിഷം ആലോചിച്ചു നിന്നു….
“”പോയിട്ടു പെട്ടന്ന് വാടാ അമ്മ പറഞ്ഞു””
“”ഞാൻ പേഴ്സും വാങ്ങി അകത്തേക്ക് പോയി…””
ചെന്നപ്പോഴേ ഒരു സെയിൽസ് ഗെൾ വഴി കാട്ടി തന്നു….നല്ല കളക്ഷൻ ഉണ്ടായിരുന്നു…ഇഷ്ട്ടപ്പെട്ട ഒന്നു രണ്ടു എണ്ണം ഇട്ടു നോക്കി അതിൽ നിന്നും രണ്ടു എണ്ണം തിരഞ്ഞെടുത്തു…
ബില് പേയ് ചെയ്തു ഒന്നു ഇട്ട്
കൊണ്ടു തിരിച്ചു ഇറങ്ങി വന്നു
കാറിൽ കയറി അച്ഛനോട് ചോദിച്ചു.””കൊള്ളാമോ””
“”എം””അച്ഛൻ ഒന്നു മൂളി””
അച്ഛൻ ബില്ല് നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോക്കി മൂവായിരത്തി അഞ്ഞൂറിന്റെ ബില്ല്
“”ഇതൊക്കെ എന്തു എന്ന ഭാവത്തിൽ ഒരു കള്ള ചിരി ചിരിച്ചു കൊണ്ടു ഞാൻ വണ്ടി മുന്നോട്ടു അടുത്തു
അമ്പലത്തിന്റെ മുറ്റത്തു വണ്ടി പാർക്ക് ചെയ്തു ഷർട്ടു മൊബൈലും വണ്ടിയിൽ വച്ചു അമ്പലത്തിലേക്ക് പോയി…
പാസ്സ് എടുത്തു ദർശനം കണ്ടു… മൂന്നു വാതിലുകൾ വഴി അനന്തശയനം കണ്ടു തൊഴുതു ഇറങ്ങി..
തിരികെ വന്നു അതിനു അടുത്തുള്ള ഒരു ജൂവലറിയിൽ കയറി ‘അമ്മ ഓരോന്നു നോക്കി നല്ല ഭംഗി ഉള്ള ഒരു വള സെലക്ട് ചെയ്തു…
“”ഇത് കൊള്ളാമോ?””
“”കൊള്ളാം ””
“”സിംപിൾ ആയതു എടുക്കു അമ്മേ ഇപ്പോഴത്തെ കുട്ടികൾ ഇത്രയും ഡിസൈൻ ഉള്ളതു ഒന്നും ഇടില്ല””
“”എന്നാൽ അങ്ങനെ ഉള്ളതു ഒരെണ്ണം നീ നോക്കി എടുത്തു താ വാ””
“”കമ്പിപോലെ നല്ല ചെറിയ പൂക്കൾ കൊത്തിയ ഒരു വള എടുത്തു അച്ഛനെയും അമ്മയെയും കാണിച്ചു””അവർക്കും അതു ഇഷ്ട്ടപ്പെട്ടു സൈൽസ്മാൻ സപ്പോർട്ട് ചെയ്തു.അങ്ങനെ അതു വാങ്ങി ഇറങ്ങി.
വണ്ടിയിൽ കയറി അച്ഛൻ പറഞ്ഞു “”വരുൺ ഉള്ളൂർ കഴിഞ്ഞു ഉള്ള സ്റ്റോപ്പിൽ പ്രശാന്ത്നഗർ …””
“”ഞാൻ വണ്ടി എടുത്തു അരമണിക്കൂർ ഓടി കഴിഞ്ഞു വണ്ടി പ്രശാന്ത് നഗറിലേക്ക് തിരിഞ്ഞു
“”ഇവിടെ അവിടെയാണ് അച്ഛാ “”
“”കറക്ടായി അറിയില്ല കുറച്ചു മുന്നോട് പോയി നോക്ക്””
“”കുറച്ചു മുന്നോട്ടു പോയപ്പോൾ ദീപാലംകൃതമായ ഒരു വീട് കണ്ടു..
“”അഹ് ഇത് ആയിരിക്കും വണ്ടി ഒതുക്കി ഇറങ്ങു””
അച്ഛനും അമ്മയും ഇറങ്ങി….ഞാൻ വണ്ടി സൈഡിൽ ഒതുക്കി ഇട്ടു മൊബൈലും ചാവിയും കൊണ്ട് ഇറങ്ങി വന്നു
റോഡിനു മറുവശത്ത് ഒരാൾ വന്നു അച്ഛനെ കെട്ടിപിടിക്കുന്നത് കണ്ടു
“”ഓ ഭാഗ്യം വീട് ഇത് തന്നെ അവർ എന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു റോഡ് മുറിച്ചു കടന്നു ഞാൻ അവർക്ക് അരികിലേക്ക് ചെന്നു””
“”ഇതാണ് ബാലചന്ദ്രൻ””അച്ഛൻ എന്നെ നോക്കി പറഞ്ഞു..
ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചു…
അറിയുമോ വരുണ് ചെറുത്തിലെ ഒരുപാട് തവണ ഞാൻ വീട്ടിൽ വന്നിട്ടുണ്ട്.മോളെ അവിടെ നിർത്തിയിട്ടുണ്ട്…നിങ്ങൾ പണ്ട് നല്ല കളികൂട്ടുകാർ ആയിരുന്നു ഓർമ ഉണ്ടോ…
ഞാൻ ചിരിച്ചു കൊണ്ട് ഓർക്കാൻ ശ്രമിച്ചു…..
“”അവനു ഓർമ കാണില്ല അവൾ വരുമ്പോൾ അവൻ സ്കൂളിൽ പോകുന്ന സമയം ആയിരുന്നു വിവേക് ആയിരുന്നു കളിക്കാൻ കൂട്ട്””അമ്മ പറഞ്ഞു
“”എല്ലാവരും അകത്തേക്ക് വാ””
“”അവർക്ക് പിന്നാലെ ഞാൻ അകത്തേക്ക് നടന്നു””
“”അപ്പോൾ അമ്മ എന്നെ നോക്കി പറഞ്ഞു “”ടാ വാങ്ങിയ ഗിഫ്റ്റ് വണ്ടിയിൽ ആണ് എടുക്കാൻ മറന്നു ഒന്നു പോയിട്ടു വാ””
ഞാൻ തിരികെ പോയി ഗിഫ്റ് പാക്കറ്റ് എടുത്തു കൊണ്ട് വന്നു വീട്ടിനുള്ളിലേക്ക് നടന്നു
സ്വീകരണ മുറിയിൽ അച്ഛൻ ഇരിക്കുന്നുണ്ടു അമ്മ ആരോടോ വർത്തമാനം പറഞ്ഞു അതിനു പുറകിൽ നിൽക്കുന്നു…
വേറെയും ആളുകൾ അവിടെ എല്ലാം ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നു
അതൊന്നും ശ്രദ്ധിക്കാതെ അവിടെ ഭിത്തിയിൽ വച്ചിരുന്ന ഒരു പെയിന്റിങ് നോക്കി നിന്നു
“”വരുൺ മോൻ ഇരിക്ക്””ബാലൻ അങ്കിൾ പറഞ്ഞു
“”സാരമില്ല ഞാൻ പുറത്തോട്ട് നിൽക്കാം “”
“”അതു മോൾക്ക് കൊടുത്തിട്ട് പോ””അമ്മ പറഞ്ഞു
എന്നിട്ട് അമ്മയുടെ നേരെ പുറം തിരിഞ്ഞു നിന്ന പെണ്ണ് കൂട്ടിയുടെ തോളിൽ തട്ടി അമ്മ പറഞ്ഞു…അവനെ കണ്ട ഓർമ ഉണ്ടോ എന്ന് നോക്ക്
നല്ല നീളമുള്ള മുടി പിന്നി ഒതുക്കി കെട്ടി മുല്ലപ്പൂ വച്ചിരിക്കുന്നു….ആ രൂപം എവിടെയോ കണ്ടപോലെ പെട്ടന്ന് ആ തല തിരിഞ്ഞു എന്റെ നേരെ നോക്കി…..ആ മുഖം കണ്ടതും ഒരു ഞെട്ടൽ ശരീരത്തെ പെട്ടന്ന് ഒന്നു ഉലച്ചു…
അവൾ എന്നെ നോക്കി മനോഹരമായി ചിരിച്ചു
ആ മുഖം കണ്ടപ്പോൾ സത്യത്തിൽ ഞാൻ ചിരിക്കാൻ മറന്നു പോയി……
മോളെ ഇതു വകീൽ സാറിന്റെ മോൻ…””വരുൺ..””
“”വരുൺ. ഇതാണ് കല്യാണ പെണ്ണ് എന്റെ മണിമോൾ… മണി മിത്ര……….(തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super story anu daily 2 part ettoode pls ….