ആ മുഖത്തേക്ക് ഞാൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി….
അതേ ആ മുഖം തന്നെ….. ഹിമ താഴ്‌വരയിൽ കൂടി എന്റെ കൈ കോർത്തു എന്റെ നെഞ്ചോടു ചേർന്നു നടന്ന മുഖം ,ജീവിതത്തിൽ ഇന്നാണ് ഈ പെണ് കുട്ടിയെ ഞാൻ ആദ്യം കാണുന്നത്,വീട്ടിലെ ആൽബത്തിൽ അവളുടെ കുട്ടിക്കാലത്തെ ഫോട്ടോ ഉണ്ടെങ്കിലും എപ്പോൾ കണ്ടാലും ആ രൂപത്തിൽ ആണ് കണ്ടിട്ടുള്ളത്…വർഷങ്ങൾ കഴിഞ്ഞിട്ടും ആ കുട്ടി വളർന്നു അന്നോ അവൾ ഒരു പെണ്കുട്ടി ആയോ എന്നു പോലും ചിന്തിച്ചിട്ടില്ല….പക്ഷെ ആ മുഖം നേരിൽ കാണും മുന്നേ എന്റെ സ്വപ്നങ്ങളിൽ വിരുന്നു വന്നിരുന്നു…അതും എന്റെ ആയിട്ടു…..
പെട്ടന്ന് സ്ഥലകാല ബോധം വന്നു ഞാൻ മണി മിത്രയെ നോക്കി ചെറുതായി പുഞ്ചിരിച്ചു…..സീ ബ്ലൂ കളറിൽ ഐവറി ബോർഡർ ഉള്ള ലൈറ്റ് കളർ സാരി ആയിരുന്നു വേഷം….അധികം ചായങ്ങളും ചമയങ്ങളും ഇല്ലാതെ പൂർണാചന്ദ്രൻ ഉദിച്ചു നിലാവ് പൊഴിയുന്ന പുഞ്ചിരിയുമായി അവൾ നിൽക്കുന്നു…
ആ ആൾക്കൂട്ടത്തിൽ നിന്നു ഒരു പെണ്ണ് ശബ്ദം എന്നെ തേടി വന്നു…..””വരുണേട്ടാ””…..
എല്ലാവരും ഒന്നിച്ചു അവിടേക്ക് നോക്കി…..കൂടെ ഞാനും
“”അന്ന””……..എബിയുടെ സഹോദരി….
അന്ന ഇവിടെ ആണോ കല്യാണം കൂടാൻ വന്നത് അപ്പോൾ എബി ഉണ്ടോ അവിടെ
“”അന്ന ഓടി വന്നു.എന്റെ കൈ പിടിച്ചു””
“”അന്ന ഇവിടെ ആണോ കല്യാണം കൂടാൻ വന്നത്?””
“”അതേ””
“”എബി ഏവിടെ? അപ്പനും അമ്മയും വന്നോ?””
“”വന്നു അവർ ഫ്ലാറ്റിലേക്ക് പോയി,ഇപ്പോൾ വരും””
“”അന്തംവിട്ടു നിന്നവരോട് ഞാൻ പറഞ്ഞു..അച്ഛാ ഇതാണ് എബിയുടെ പെങ്ങൾ..””
“”അതെയോ “”അച്ഛൻ പറഞ്ഞു
“”മോളെ അപ്പനും അമ്മയും വന്നിട്ട് എവിടെ?””
“”ഇപ്പോൾ വരും അങ്കിൾ, ഫ്ലാറ്റിലേക്ക് പോയി””
“”ഇതിപ്പോ എല്ലാവരെയും ഒരുമിച്ചു കാണാൻ പറ്റിയല്ലോ ബാലാ?””
“”ഇതൊക്കെ അല്ലെ സാറേ ഒരു സന്തോഷം,ഇങ്ങനെ ഒക്കെ കൂടി ചെരുമ്പോഴല്ലേ എല്ലാവരെയും കാണാൻ പറ്റു””
ഇനി അവരെ കൂടി കണ്ടിട്ടു പോകാം വസുന്ധരേ””
കൈയിൽ ഇരുന്ന പാക്കറ്റ് അമ്മയുടെ കയ്യിൽ കൊടുക്കാൻ അമ്മയെ വിളിച്ചിട്ട് ഒരു രക്ഷയും ഇല്ല അമ്മ കാര്യം പറച്ചിലിൽ മുഴുകി നിൽക്കുക ആണ്
ഞാൻ പതുക്കെ വെളിയിലേക്ക് ഇറങ്ങി..വെളിയിലെ കസേരകളിൽ കുറച്ചു പേർ ഇരിക്കുന്നുണ്ട്…ടെറസ്സിനു മുകളിൽ ഭക്ഷണം ഏർപ്പാട് ആക്കിഇരിക്കുന്നത്
വെളിയിൽ ഉള്ള ഒഴിഞ്ഞ ഒരു കസേരയിൽ ഞാൻ ഇരുന്നു…
കൈയിൽ ഇരുന്ന സമ്മാനപൊതി മുറുകെ പിടിച്ചു …ആദ്യമായി ഒരു പെണ്കുട്ടിക്ക് വാങ്ങുന്ന സ്വർണസമ്മാനം അതും സ്വപ്ന സുന്ദരിക്ക് .എന്തു കൊണ്ടോ ഉള്ളിൽ ഒരു വിഷമം പോലെ…. മനസിൽ പണ്ട് എങ്ങോ ആഗ്രഹിച്ചു കൊണ്ടു നടന്ന ഒരു രൂപം…എന്തൊക്കെയോ ആലോചിച്ചു കൂട്ടി….കുറെ നേരം ആ കസേരയിൽ ഇരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ എബിയും അപ്പനും അമ്മയും ഗേറ്റ് കടന്നു വരുന്നത് കണ്ടു….എബി ശ്രദ്ധിക്കാതെ നടന്നു പോയപ്പോൾ ഞാൻ അവിടെ ഇരുന്നു അവനെ ഉറക്കെ വിളിച്ചു..
“”ടാ എബി””…..ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അത്ഭുതപെട്ടു കൊണ്ടു അവൻ എന്റെ നേരെ ഓടി വന്നു
“”വരുണേ നീ എന്താടാ ഇവിടെ?””
“”അച്ഛന്റെ സുഹൃത്തു ആണ് ബാലൻ അങ്കിൾ””
“”കർത്താവാണേ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല നിന്നെ എല്ലാവരും ഉണ്ടോ?”””
“”വിവേക്ക് ഇല്ല അമ്മയും അച്ഛനും ഉണ്ട് നിങ്ങളെ നോക്കി ഇരിക്കുവായിരുന്നു””
ഞാൻ എഴുനേറ്റ് എബിയുടെ അപ്പന്റെ അടുത്തേക്ക് ചെന്നു
“”വരുണും ഉണ്ടായിരുന്നോ?എവിടെ അച്ഛൻ വന്നിട്ടുണ്ടോ?””
“”ഉണ്ട് നിങ്ങളെ കാണാൻ വേണ്ടി കാത്തിരിക്കുന്നു””
“”എന്നാൽ വാ അകത്തേക്ക് പോകാം “അതും പറഞ്ഞു എബിയുടെ അപ്പൻ അകത്തേക്ക് പോയി..
ഞാനും എബിയും സ്വീകരണ മുറിയിലേക്ക് കയറാതെ ഒഴിഞ്ഞു നിന്നു…എബിയുടെ അപ്പൻ അകത്തു ചെന്നപ്പോഴേ അവിടെ ശബ്ദ ഘോഷം ആയി
“”നിന്റെ അപ്പൻ എന്തു പറയുന്നു?””
“”എന്ത് പറയാൻ ,അഹ് ഒരു കാര്യം പറഞ്ഞടാ. മിത്ര ഇല്ലേ അവൾ പള്ളിയിൽ കുർബാന കൈക്കൊള്ളാൻ സമ്മതിക്കുമായിരുന്നെങ്കിൽ അവളെ കാഞ്ഞിരപ്പള്ളിക്ക് കൊണ്ട് പോയേനെ എന്നു””
“”എന്നിട്ടോ അവൾ കുർബാന വേണ്ടാന്നു പറഞ്ഞോ?””
“”ആയിരിക്കും ഒരിക്കൽ എങ്കിലും നേരത്തെ കണ്ടിരുന്നെങ്കിൽ ഞാൻ അവളെ കുര്ബാന കൂടിപ്പിച്ചേനെ””
“”പാവം അച്ചായൻ…. പോട്ടെടാ നമുക്ക് നല്ല അച്ചായത്തിയെ കണ്ടു പിടിക്കാം കരയണ്ട””
വാ നമുക്ക് വെളിയിലേക്ക് ഇരിക്കാം
രണ്ട് പേരും കൂടി വെളിയിൽ കിടന്ന രണ്ടു കസേരകളിൽ ആയി ഇരുന്നു.
പ്രണവിനെ ഒന്നു വിളിക്കാം എന്നിട്ട് വിശേഷം പറയാം അതും പറഞ്ഞു എബി ഫോൺ എടുത്തു വിളിക്കാൻ തുടങ്ങി….അവൻ എഴുനേറ്റ് മുറ്റത്തെ മതില്കെട്ടിൽ ചാരി നിന്നു സംസാരിക്കാൻ തുടങ്ങി..
റോഡിൽ വണ്ടി വന്നു നിൽക്കുന്നത് കണ്ടു ഞാൻ അങ്ങോട്ടു ശ്രദ്ധിച്ചു…രണ്ടു കാറുകളിൽ നിന്നു ധൃതിപ്പെട്ടു മൂന്നാലുപേർ ഇറങ്ങുന്നത് കണ്ടു.
അവർ വീട്ടിനുള്ളിലേക്ക് പോയി….കുറച്ചു കഴിഞ്ഞു നല്ല സംസാരം കുറച്ചു ഉച്ചത്തിൽ കേൾക്കുന്നത് കേട്ടു…
അറിയാവുന്നവർ ആരെങ്കിലും ആകും എന്നു കരുതി….എല്ലാവരും കൂടി കണ്ട സന്തോഷത്തിൽ ഉള്ള വർത്തമാനം ആണെന്ന് കരുതി.കുറച്ചു കഴിഞ്ഞു ഓരോരുത്തർ ആയി പുറത്തേക്ക് വന്നു.കൂട്ടത്തിൽ അച്ഛനും ബാലൻ അങ്കിളും …എബിയുടെ അപ്പനും എല്ലാവരും ഉണ്ട് അവർ പര്സപരം അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറഞ്ഞിട്ട് എല്ലാവരും കൂടി പുറത്തേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പ് നടത്തുന്നു…
എല്ലാവരും പുറത്തിറങ്ങി….അച്ഛൻ എന്നെ കൈ ആട്ടി വിളിച്ചു.ഞാൻ എബിയെ ഒന്നു തൊണ്ടിയിട്ട് അച്ഛന്റെ അടുത്തേക്ക് ചെന്നു.എബിയും പെട്ടന്ന് ഫോൺ വച്ചിട്ട് എന്റെ പുറകെ. വന്നു
“”വരുണേ നമുക്ക് ഒരു സ്ഥലം വരെ ഒന്നു പോയിട്ടു വരാം നീ വണ്ടി എടുക്കു “”
“”ഞാൻ വണ്ടി എടുക്കാൻ ആയി പുറത്തേക്ക് പോയി..എബിയും കൂടെ വന്നു
“”എന്താടാ പ്രശനം വല്ലതും ആണോ?””
“”അറിയില്ല നീ കൂടി വാ””
ഞാൻ ചെന്നു വണ്ടി തിരിച്ചു ആവരുടെ അടുത്തു നിർത്തി
അച്ഛനും ബാലൻ അങ്കിളും എബിയുടെ അപ്പനും കൂടി വണ്ടിയുടെ പുറകിൽ കയറി..
മുൻപിൽ അറിയാത്ത ഒരാൾ കൂടി കയറി ഇരുന്നു..
മുൻപിൽ ഇരുന്ന ആൾ പോത്തൻകോട് പോ എന്നു എന്നോട് പറഞ്ഞു ഞാൻ വണ്ടി മുന്നോട്ടു എടുത്തു അപ്പോൾ പുറകിൽ എബിയും വണ്ടിയും കൊണ്ടു വരുന്നത് ഗ്ലാസ്സ്സിലൂടെ കണ്ടു
ഞാൻ വണ്ടി മുന്നോട്ടു അടുത്തു
മുന്നിൽ ഉള്ള ആൾ തിരിഞ്ഞു പുറകിൽ ഇരിക്കുന്നവരോട് പറഞ്ഞു…
സർ കൂടി ഉള്ളതു കാര്യമായി …സംസാരിക്കാൻ ഞാൻ സംസാരിക്കാൻ നിന്നാൽ ശരിയാവില്ല
“”സുരേഷേ നിന്നോട് ഇത് ആരാ വിളിച്ചു പറഞ്ഞതു എബിയുടെ അപ്പൻ ചോദിച്ചു
“”ചെറുക്കന്റെ അച്ഛൻ ,അല്ലങ്കിൽ ഞാൻ തട്ടികളഞ്ഞേനെ…””
“”എന്തായാലും അവിടെ ചെല്ലുമ്പോൾ കാര്യങ്ങൾ അറിയാമല്ലോ “”അച്ഛന്റെ ശബ്ദം കേട്ടു
“”അളിയൻ ടെൻഷൻ ആകണ്ട ഇതൊന്നും വലിയ കാര്യമല്ല അളിയൻ എന്തിനാ മിണ്ടാതെ ഇരിക്കുന്നത്””
അപ്പോഴേക്കും ഏകദേശം പോത്തൻകോട് എത്താൻ ആയി അപ്പോൾ മുന്നിൽ ഇരുന്ന ആൾ എനിക്ക് വഴി പറഞ്ഞു തന്നു…
പറഞ്ഞു തന്ന വഴിയേ ചെന്നപ്പോൾ മനസിലായി അതു ഒരു കല്യാണവീട് ആണെന്ന്…..വണ്ടി ഒതുക്കി എല്ലാവരും ഇറങ്ങി…
കുറച്ചു കഴിഞ്ഞപ്പോൾ എബിയുടെ വണ്ടിയും വന്നു
അതിൽ നിന്നും മൂന്നാലുപേർ ഇറങ്ങി ഇവരുടെ പുറകെ പോയി..
അപ്പോഴേക്കും എബി അടുത്തേക്ക് വന്നു
“”ടാ അറിഞ്ഞോ””
“”ഇല്ല എന്താടാ കാര്യം””
“”നാളത്തെ വിവാഹം നടക്കില്ല…ആ ചെക്കന് വേറെ എന്തോ റിലേഷൻ ഉണ്ടായിരുന്നു ആ കുട്ടിയുമായി വിവാഹം കഴിഞ്ഞു എന്ന് ഒക്കെ പറയുന്നത് കേട്ടു .വാ പോയി നോക്കാം “”
മനസിൽ എന്തോ ഒരു വിഷമം പോലെ …..
പതുക്കെ ഞാൻ എബിയുടെ പുറകെ ആ വീട്ടിലേക്ക് നടന്നു
മുറ്റത്തെ പന്തലിൽ തന്നെ എല്ലാവരും കൂടി നിൽപ്പുണ്ടായിരുന്നു….
അതിൽ മുതിർന്ന ഒരു ആൾ വന്നു ബാലൻ അങ്കിളിന്റ കൈപിടിച്ചു പൊട്ടി കരഞ്ഞു…
അതുവരെ പിടിച്ചു കെട്ടി വച്ചിരുന്ന സങ്കടം ബാലൻ അങ്കിളിന്റെ മുഖത്തും ഉരുണ്ടു കൂടി
അങ്കിൾ അദ്ദേഹത്തെ പിടിച്ചു കൊണ്ട് നടന്നു…അവിടെ കണ്ട ഒരു കസേരയിൽ ഇരുത്തി
“”ഞങ്ങൾക്ക് ആർക്കും ഒന്നും അറിയില്ല ബാലചന്ദ്രാ…..ഇന്നേവരെ ഒരാളെയും ചതിക്കണം എന്നു മനസിൽ പോലും കരുതിയിട്ടില്ല, മപ്പാക്കണം കല്‌പിടിക്കുന്നു….അവിടെ വന്നു ആ പെണ്കൊച്ചിന്റെ മുഖത്തു നോക്കാൻ ഉള്ള കരുത്തു ഇല്ലാത്തതു കൊണ്ടു ആണ് എവിടെ വരെ വിളിച്ചു വരുത്തിയത്””
“”ചേട്ടൻ കാര്യം പാറ മാപ്പ് ഒക്കെ പിന്നെ പറയാം “”എബിയുടെ അച്ഛൻ പറഞ്ഞു
ഞാൻ അവനെ വിളിക്കാം….””ദീപക്ക്””….
അൽകൂട്ടത്തിനിടയിൽ നിന്നു കുനിഞ്ഞ മുഖവുമായി ഒരു ചെറുപ്പക്കാരൻ എല്ലാവരുടെയും മുന്നിലേക്ക് വന്നു നിന്നു….ഒരു നിമിഷതിനു ശേഷം അവൻ മുഖം ഉയർത്തി എല്ലാവരെയും നോക്കി
ഞാൻ ആ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി…
എപ്പോഴാണ് ഈ മുഖം എനിക്ക് മുന്നിൽ മിന്നി മറഞ്ഞത് എന്നു ഒരു മാത്ര ചിന്തിച്ചു…
അതേ രാവിലെ കോഫി ഷോപ്പിൽ വച്ചു കണ്ട ചെറുപ്പക്കാരൻ.
പക്ഷെ അപ്പോഴത്തെ അവസ്‌തയും ഇപ്പോഴും തമ്മിൽ നല്ല വ്യത്യാസം ഉണ്ടായിരുന്നു….
മുഖം ഒക്കെ വീർത്തു. …ചുണ്ട് പൊട്ടി ചോര ഉണങ്ങി…അകെ അവശൻ ആയതു പോലെ..
അവന്റെ അച്ഛൻ ആയിരുന്നു നേരത്തെ ബാലൻ അങ്കിളിനോട് സംസാരിച്ചത്
അവനെ കുറച്ചു കൂടി മുന്നോട്ടു നീക്കി നിർത്തിയിട്ടു അദ്ദേഹം പറഞ്ഞു….എന്താ ഉണ്ടായത് എന്നു പറഞ്ഞു കൊടുക്ക്….അവർക്ക് അറിയണ്ടേ കാര്യങ്ങൾ…. അതും പറഞ്ഞു അദ്ദേഹം അടുത്തു കണ്ട കസേരയിൽ തളർന്നു ഇരുന്നു…
ദീപക്ക് ബാലൻ അങ്കിളിന്റെ അടുത്തേക്ക് നീങ്ങി നിന്നു….തൊഴു കൈകളോടെ പറഞ്ഞു…….””മാപ്പ് “””…..
(തുടരും)
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക