വേഴാമ്പൽ – പാർട്ട്‌ 13

6289 Views

vezhamabal free malayalam novel online from aksharathalukal

മെർലിൻ കാര്യം അറിഞ്ഞിട്ട് ആയിരിക്കും വിളിക്കുന്നത്‌… എന്തു പറയും അവളോട്‌….. കോൾ ബട്ടൺ ഞെക്കി ഫോൺ അറ്റൻഡ് ചെയ്തു….ഫോൺ ചെവിയോട് ചേർക്കുന്നതിനു മുൻപ് തന്നെ പുറകിൽ വന്ന ആരോ തട്ടി വിളിച്ചു…

പതുക്കെ മുഖംതിരിച്ച് ആളെ നോക്കി,, എബി….

,,, എന്താ വരുൺ നീ മാറി നിൽക്കുന്നത്?,,

,,, ഒരു കോൾ വന്നു അതുകൊണ്ട് മാറിനിന്നത്,,,

,,, നീ ഫോൺ ഇങ്ങു താ, എന്നിട്ട് അങ്ങോട്ട് ചെല്ലൂ നിന്നെ എല്ലാവരും അന്വേഷിക്കുന്നുണ്ട്,,,

,,,ഡാ അതുപിന്നെ…..,,,

“”ഇങ്ങോട്ട് താ… ഞാൻ സംസാരിച്ചോളാം നീ അങ്ങോട്ട് ചെല്ലു… “”

“” ഞാൻ എന്തെങ്കിലും പറയുന്നതിനു മുൻപ് തന്നെ എബി കയ്യിലിരുന്ന ഫോൺ പിടിച്ചുവാങ്ങി…എന്നെ ചെറുതായി പിടിച്ചു മുന്പോട്ട് നടത്തിച്ചു….

” അച്ഛൻറെ സഹപ്രവർത്തകരും മുൻപ് കൂടെ ജോലി ചെയ്തിരുന്ന അവരുമായി കുറച്ചുപേരെ പരിചയപ്പെട്ടു എല്ലാവരോടുംചിരിച്ചുകൊണ്ട് വർത്തമാനം പറഞ്ഞു കൈ കൊടുത്തു അപ്പോഴും എബിയുടെ നേർക്കായിരുന്നു എന്റെ കണ്ണുകൾ.. വളരെ സമാധാനത്തോടെ ആയിരുന്നു അവൻ സംസാരിച്ചിരുന്നത് അതുകൊണ്ട് കുറച്ച് സമാധാനം തോന്നി””

ഒരുവിധം എല്ലാവരെയും കണ്ടെന്നു വരുത്തി പെട്ടെന്നുതന്നെ എബിയുടെ അടുത്തേക്ക് ചെന്നു…

“”എബി ഇന്നലെ ഉണ്ടായ കാര്യങ്ങൾ പറയുകയായിരുന്നു””…

“” മെർലിൻ പെട്ടന്ന് ഒരു സാഹചര്യത്തിൽ ഉണ്ടായ തീരുമാനങ്ങൾ ആണ്, ആരും കരുതി കൂട്ടി ചെയ്തത് അല്ല. ആ സാഹചര്യത്തിൽ പെണ്കുട്ടിയുടെ വീട്ടുകാരുടെ അവസ്ഥ മനസിലാക്കി പ്രസാദ് അങ്കിൾ എടുത്ത തീരുമാനം ആണ് അപ്പോൾ ആരും അതിനു എതിർപ്പ് പറഞ്ഞില്ല….. “”എബി അത് പറഞ്ഞപ്പോൾ ഞാൻ അവനെ സൂക്ഷിച്ചു നോക്കി…

അപ്പോൾ എബി എന്നെ നോക്കി കണ്ണടച്ച് കാണിച്ചു……

“”എന്തായാലും മുഹൂർത്തം ആകാറായി ഇനി ഇതിൽ എന്തെന്കിലും തീരുമാനം എടുക്കാൻ ഇല്ല… വിവാഹം നടക്കും ബാക്കി നമുക്ക് പിന്നീട് സംസാരിക്കാം അത് പോരേ…. “””

മറുവശത്തു നിന്നു പറയുന്നത് എന്താണെന്ന് അറിയാൻ കഴിയുന്നില്ല എന്നാലും എബിയുടെ മുഖഭാവത്തിൽ നിന്നും പ്രശനങ്ങൾ ഒന്നും അധികം ഇല്ലന്ന് മനസിലായി…..

ഒരു നിമിഷത്തിനു ശേഷം എബി പിന്നെയും പിന്നെയും പറഞ്ഞു തുടങ്ങി”” ഇതിലിപ്പോൾ ആരുടെ ഭാഗത്താണ് ശരി തെറ്റ് എന്ന് കണക്കാക്കാൻ സാധിക്കില്ല. മെ ർലിൻ പറയുന്ന ശരിയുടെ ഭാഗത്ത് നിന്നാൽ ഇന്ന് ഈ കല്യാണം നടക്കില്ല… അങ്ങനെ ഈ വിവാഹം നടക്കാതിരിക്കാൻ മെർലിൻ ആഗ്രഹിക്കുന്നുണ്ടോ?
പറയൂ മെർലിൻ ആഗ്രഹിക്കുന്നുണ്ടോ?

മറുവശത്തുനിന്ന് വന്ന മറുപടി എന്ത് എന്ന് അറിയില്ല എബി പറഞ്ഞു തുടങ്ങി

“” മെർലിൻ പറഞ്ഞ ശരി നടക്കണമെങ്കിൽ മെർലിൻ ഇപ്പോൾ തന്നെ ഇവിടെ എത്തണം.. എന്നിട്ട് മെർലിന്‌ പറയാനുള്ളത് പറഞ്ഞിട്ട് ഈ വിവാഹം മുടക്കി വരുണിനെ മെർലിൻ വിവാഹം കഴിക്കാൻ തയ്യാറാകണം…. ഇന്നുതന്നെ മർലിൻ വരുണിനെ വിവാഹം കഴിക്കുവാൻ തയ്യാറാണെങ്കിൽ ആ പെൺകുട്ടിയുടെ വിവാഹം മുടങ്ങുന്നതിലെനിക്ക് ദുഃഖമില്ല അതിനുള്ള വഴി ഞങ്ങൾ കണ്ടു പിടിച്ചോളാം…””
“”മെർലിൻ വരാൻ തയ്യാറാണോ…? “”

“” ഇതുപോലെ പെട്ടെന്നുണ്ടായ ഒരു സാഹചര്യത്തിലാണ് വരുണിനും അവൻറെ കുടുംബത്തിനും ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുന്നത് അത് ഇപ്പോൾ മനസിലായി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു…. ഇപ്പോൾ ഈ സാഹചര്യത്തിൽ മെർലിൻ എടുക്കുന്ന തീരുമാനം പോലെയാണ് അപ്പോൾ വരുണിനും അങ്ങനെയൊരു തീരുമാനമെടുക്കേണ്ടിവന്നത്””….

“” ശരി മെർലിൻ ബാക്കിയൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം മുഹൂർത്തമായി ഞാൻ അങ്ങോട്ടു ചെല്ലട്ടെ…””

ഫോൺ കട്ട് ചെയ്ത് ചിരിച്ചുകൊണ്ട് എബി എൻറെ അടുത്തേക്ക് വന്നു…” അത് സോൾവ് ആയി അതിനെ കുറിച്ച് ഓർത്തു നീ വിഷമിക്കണ്ട ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ ഇതു കഴിഞ്ഞിട്ട്.. “”

അവൻ എൻറെ തോളിൽ പിടിച്ചു കൊണ്ട് എല്ലാവരും നിൽക്കുന്ന ഇടത്തേക്ക് കൂട്ടികൊണ്ടുപോയി ഞാൻ ഫോണിനായി അവന്റെ നേരെ കൈനീട്ടി…..

“” തൽക്കാലം ഈ പരിപാടി കഴിയുന്നതു വരെ ഇത് എൻറെ കയ്യിലിരിക്കട്ടെ അതുകഴിഞ്ഞിട്ട് തരാം ചിലപ്പോൾ ഇത് നിനക്ക് ഒരു ഡിസ്റ്റർബൻസ് ആയാലോ…. “”
നീ ഇതിന്റെ ലോക്ക്പാറ്റേൺ ഒന്ന് കാണിച്ചു താ… ചടങ്ങിന്റെ ഫോട്ടോ എടുക്കാനാ…””

കൈനീട്ടി ഫോൺ വാങ്ങി അതിൻറെ ലോക്ക് അഴിച്ചു കാണിച്ചുകൊടുത്തു.

ഫോൺ തിരികെ വാങ്ങി പോക്കറ്റിലിട്ട് എബി എന്നെയും കൂട്ടി അച്ഛനും ബന്ധുക്കളും നിൽക്കുന്ന ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോയി

അവിടെ എല്ലാവരോടും കുശലാന്വേഷണം നടത്തി കുറച്ചു മുൻപ് ഉണ്ടായിരുന്നു പിരിമുറുക്കത്തിനു ചെറിയ അയവു വന്നത് പോലെ തോന്നി…
എബി സംസാരിച്ചത് നന്നായി… ഞാൻ ആയിരുന്നെങ്കിൽ തീർച്ചയായും ഈ വിവാഹം മുടങ്ങിയേനെ…. എന്തായാലും മെർലിൻ ഒഴിവായി പോകില്ല അവൾക്ക് എന്നോട് അത്രയും ഇഷ്ട്ടം ഉണ്ട്‌… ഇനി അവളെ എങ്ങനെ ഫേസ് ചെയ്യും…

ഇനിയുള്ളത് പരീക്ഷണങ്ങളുടെ ദിവസങ്ങൾ ആണെന്ന് ഉറപ്പായി…. മിത്രയെ കുറിച്ച് ഒന്നും അറിയില്ല ഇന്ന് മുതൽ അപരിചിത ആയ ഒരാൾ കൂടി എന്റെ ജീവിതത്തിന്റെ ഭാഗമാകുന്നു… ഇതുവരെ അതിനെ കുറിച്ച് ഓർത്തില്ല.. ഇതുവരെയും മെർലിൻ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു ചിന്ത….

“”ടാ അങ്ങോട്ട് നോക്ക് പ്രണവ് വന്നു വിരൽ ചൂണ്ടി…. ഞാൻ അങ്ങോട്ട്‌ നോക്കി ഓഫീസിൽ ഉള്ള സകലരും ഉണ്ട്‌…. “”

“”ഇവരൊക്കെ എങ്ങനെ !!!!!””

“”ഇന്നലെ തന്നെ സകലമാന എണ്ണത്തിനും മെസ്സേജ് അയച്ചു പോരാത്തതിന് 2 ബസും വിട്ടുകൊടുത്തു..,, അതുകൊണ്ട് എല്ലാവരും കൃത്യസമയത്ത് എത്തി…. സോഷ്യൽ മീഡിയ കൊണ്ടുള്ള ഉപയോഗം കൃത്യമായി വർക്ക് ഔട്ട് ആയത് ഇപ്പോഴാ””

എല്ലാവരും അടുത്തേക്ക് വന്നു…. ഇന്നലത്തെ വിശേഷങ്ങളെല്ലാം വിസ്തരിച്ച് പ്രണവും എബിയും കൂടി എല്ലാവർക്കും പറഞ്ഞുകൊടുത്തു…..

അവരോട് വർത്തമാനം പറഞ്ഞു നിൽക്കുമ്പോൾ അച്ഛന് എന്നെ കൂട്ടിക്കൊണ്ടുപോയി എല്ലാവരോടും വരുവാൻ പറഞ്ഞു..

മിത്രയുടെ ബന്ധുക്കളും അച്ഛനും അനുജത്തിയും എല്ലാവരുംകൂടി തട്ടത്തിൽ പൂമാലയും പനിനീരും ചന്ദനവുമായി സ്വീകരിക്കുവാൻ ഇറങ്ങിവന്നു. ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു ബന്ധുക്കളും കൂട്ടുകാരും അവർക്ക് അഭിമുഖമായി നിന്നു…. പനിനീരു കുടഞ്ഞ് ചന്ദനം ചാർത്തി മാല കഴുത്തിലണിയിച്ച അവർ എന്നെ അകത്തേക്കു സ്വീകരിച്ചു കൂട്ടത്തിൽ ബാക്കിയുള്ളവരെയും

സ്വീകരിച്ചു മണ്ഡപത്തിൽ കൊണ്ടുചെന്ന് ഇരുത്തി…. പൂക്കുലയും നിറപറയും ഏഴു തിരിയിട്ട നിലവിളകും പ്രഭയോടെ ജ്വലിച്ചു…. മുന്നിൽ ഒരു വലിയ ആൾക്കൂട്ടം ഉണ്ട് അതിലെ കണ്ണുകളെല്ലാം എന്നിലേക്ക് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവിടേക്ക് നോക്കാതെ മുന്നിലുള്ള വിളക്കിലേക്ക് മാത്രം നോക്കിയിരുന്നു….. ചുറ്റിലും ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്… കുറച്ചുകഴിഞ്ഞ് ഇടത് ഭാഗത്ത് നിന്നും ചെറിയ പെൺകുട്ടികൾ താലപ്പൊലിയുമായി കടന്നുവന്നു.. അവരോരോരുത്തരും മണ്ഡപത്തിനു വലംവച്ചു കയ്യിലിരുന്ന താലപ്പൊലിയും വിളക്കും മണ്ഡപത്തിനു മുന്നിൽ നിരത്തിവച്ചു….

താലപ്പൊലിയുടെ ഏറ്റവുമൊടുവിലായി ചുവന്ന പട്ടുടുത്ത്കയ്യിൽ അഷ്ടമംഗല്യ വിളക്കുമായി മിത്ര അച്ഛൻറെ കൈപിടിച്ചു കടന്നുവന്നു…. ഒരു നിമിഷം ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല…. വരച്ചുവച്ച ഒരു ശില്പം ജീവൻവെച്ചു വരുന്നതു പോലെ അവൾ പതുക്കെ മണ്ഡപത്തിന് വലംവച്ചു വന്നു.. കയ്യിലിരുന്ന വിളക്കും തട്ടവും വിളക്കിനു സമീപത്തുവച്ച് വലതു കാൽ പൊക്കിവച്ച് മണ്ഡപത്തിൽ കയറി എൻറെ സമീപത്തായി വന്നിരുന്നു….

ഞാൻ മുന്നിലേക്ക് തന്നെ നോക്കിയിരുന്നു…. ഇടതുവശത്തെ ഇരിക്കുന്ന ആളിന് നിഴലും അനക്കവും എല്ലാം അറിയുന്നുണ്ടെങ്കിലും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല…
പൂമാലയും താലിചരടും പൂജിച്ച മറ്റു ചടങ്ങുകൾ പൂർത്തിയാക്കിയതിനുശേഷം പൂജാരി വലിയ തുളസിമാല മിത്രയുടെ കയ്യിൽ കൊടുത്തു…..

കയ്യിൽ പിടിച്ച തുളസി മാലയുമായി മിത്ര എൻറെ നേർക്ക് തിരിഞ്ഞു ഒരു നിമിഷം ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ആ നോട്ടത്തിന് അർത്ഥം മനസ്സിലാക്കി ഞാൻ തല അല്പം താഴ്ത്തി, അവൾ കയ്യിലിരുന്ന തുളസി മാല എന്റെ കഴുത്തിൽ അണിയിച്ചു…..

സ്വയംവരം……. അവളുടെ പുരുഷനെ അവൾ സ്വയം വരിച്ചിരിക്കുന്നു…
മഞ്ഞ ചരടിൽ കോർത്ത താലി അച്ഛനെന്റെ നേർക്ക് നീട്ടി….കൈനീട്ടി ഞാനതു വാങ്ങി…. തിരിഞ്ഞുനിന്ന് മിത്രയ്ക്ക് അഭിമുഖമായി….. തലകുനിച്ചു നിന്ന അവളുടെ കഴുത്തിൽ കഴുത്തിൽ കെട്ടി…. തൊഴുകൈകളുമായി അവള് താലിച്ചരട് നെഞ്ചോടുചേർത്തു……….

“” ഇന്ന് എൻറെ വക ഒരു ചെലവുണ്ട്”” മെർലിന്റെ വാക്കുകൾ കേട്ട്…. മൊബൈലിൽ നോക്കിയിരുന്ന നീന യും ലീബയും തല ഉയർത്തി നോക്കി…

എന്താടി പെട്ടെന്ന് ഒരു ചിലവ് നിനക്ക് ലോട്ടറി അടിചോ !!!

“”ചെറിയൊരു ലോട്ടറി തന്നെ……””

“എന്താടി കാര്യം? നീന ചോദിച്ചു”

“” ഇന്ന് വരുണിന്റെ വിവാഹമാണ്…?

“”ഇത്ര പെട്ടന്നോ!!!!!”””എന്തായാലും നിനക്ക് രക്ഷ ആയല്ലോ ഇനി പേടിക്കാതെ ക്രിസ്റ്റിയുടെ കൂടെ കറങ്ങാൻ പോകാല്ലോ..

“”എം “”

“”എന്തിനാടി പിന്നെ നീ ആ വരുണിനെ ഇങ്ങനെ പിടിച്ചു നിർത്തിയത്…… “”

അത് നിനക്കറിയില്ലേ മോളെ….ഈ മെ ർലിൻ സാമുവൽ എന്ന എനിക്ക് ഒരു ദൂഷ്യ സ്വഭാവം ഉണ്ട്…. എപ്പോഴും എല്ലാവരും ഈ മെർലിൻ ചുറ്റി പറ്റി ഉണ്ടാവണം…. മെർലിൻ ആയിരിക്കണം അവസാന വാക്ക്… എന്തിനും എവിടെയും… വാശിയോടെ പഠിക്കുന്നത് ജോലിക്ക് വേണ്ടിയോ ഭാവി ശോഭനമാക്കണോ അല്ല… അതിനുള്ളത് കുടുംബത്തിൽ ഉണ്ട്‌..

“”പിന്നേ…..? “”

കോളേജിൽ എവിടെയും മെർലിന്റെ പേര് കേൾക്കണം… ടീച്ചേഴ്സിന്റെയും ആദ്യ ഓപ്ഷൻ മെർലിൻ ആയിരിക്കണം…. അതിനു വേണ്ടി…എടുത്താൽ പൊങ്ങാത്ത അസൈന്മെന്റും പ്രോജെക്ടറും എടുത്തു തലയിൽ വയ്ക്കുമ്പോൾ അതൊക്കെ കൃത്യമായി പറഞ്ഞു തരാൻ ഒരു കമ്പ്യൂട്ടർ ബുജി വേണമായിരുന്നു… അതുകൊണ്ട് ആണ് ടെക്നോപാർക്കിലെ ലീഡിങ് കമ്പനിയിലെ ബെസ്റ്റ് സോഫ്റ്റ്‌വെയർ എൻജിനീയറെ തന്നെ ഞാൻ തേടി പിടിച്ചത്…. ഈ എക്സാം കൂടി കഴിഞ്ഞാൽ പിന്നെ ആവിശ്യം ഉണ്ടായിരുന്നില്ല…. അല്ലാതെ തന്നെ പോയി…. “””

“”നിനക്ക് ഒട്ടും ഇഷ്ട്ടം ഉണ്ടായിരുന്നിലെ മെർലിൻ വരുണിനെ “”ലീബ ചോദിച്ചു

അങ്ങനെ ചോദിച്ചാൽ ഞാൻ ആഗ്രഹിക്കുന്ന ഒരു പിക്ചർ അല്ല വരുണിന്റേതു….. ഡേറ്റിംഗ് ഇഷ്ട്ടപ്പെടാത്ത… അച്ഛനും അമ്മയും പറയുന്നപോലെ അനുസരിക്കുന്ന ഒരു നാട്ടിൻ പുറത്തു കാരൻ ഒരു പഴഞ്ചൻ…..
നമുക്ക് അത് ശരിയാവില്ല…

അപ്പോൾ നിനക്ക് ലോട്ടറി അടിച്ചു അല്ലേ മോളെ….. ലീബ ചിരിച്ചു കൊണ്ട് ചോദിച്ചു

“”എം “എന്നാൽ റെഡി ആയിക്കോ ഉച്ചക്ക് എനിക്ക് ക്രിസ്റ്റിയുടെ കൂടെ സിനിമയ്ക്ക് പോകണം…..

കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവരും റെഡി ആയി ഇറങ്ങി…. ഞായറാഴ്ച പൊതുവെ പുറത്തു കറങ്ങാൻ ഇറങ്ങാറുണ്ട് മൂന്നു പേരും… പക്ഷെ ഇന്ന് മെർലിന്റെ ചിലവ് ആയതു കൊണ്ട് കാശു നോക്കണ്ട….. അതിന്റെ ഉത്സാഹം കൂടി ഉണ്ട്‌…

ആദ്യം കുറച്ചു പർച്ചെയ്‌സിംഗും ഷോപ്പിങ്ങും ഒക്കെ നടത്തി ഫുഡ്‌ കഴിക്കാൻ കയറി….

ഫുഡിന് ഓർഡർ കൊടുത്തു വെയിറ്റ് ചെയ്ത സമയത്തു ഫോൺ എടുത്തു നോക്കി….

വട്സപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടു…. വരുണിന്റെ അക്കൗണ്ട് തുറന്നു നോക്കി….

കുറച്ചു ഫോട്ടോ വന്നു കിടപ്പുണ്ട്…. അത് ഡൌൺലോഡ് ചെയ്യാൻ പ്രസ്സ് ചെയ്തു….. വോയിസ്‌ മെസ്സേജിൽ എബിയുടെ സന്ദേശം….. വരുണിന്റെ വിവാഹ ഫോട്ടോ

ഒരു നിമിഷത്തിനു ശേഷം ഫോട്ടോ തെളിഞ്ഞു വന്നു വിവാഹ വേഷത്തിൽ വരുണും പെണ്കുട്ടിയും…..

പെണ്കുട്ടിയുടെ മുഖത്തേക്ക് ഒരിക്കൽക്കൂടി നോക്കി…. പരിചയമുള്ള മുഖം…. അതെ അത് തന്നെ ….. അവൾ മണിമിത്ര…… ഒന്നുകൂടി നോക്കി ഉറപ്പ് വരുത്തി വന്ന ദേഷ്യത്തിന് മേശപ്പുറത്തു വച്ചിരുന്ന സോസും സാൾട്ടും കൈകൊണ്ടു നീക്കി ദൂരെ എറിഞ്ഞു………. ദൂരെ തെറിച്ചു പോയി അടപ്പു തുറന്നു സോസ് തറയിൽ പരന്നു ഒഴുകി……. (തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply