വേഴാമ്പൽ – പാർട്ട്‌ 14

6954 Views

vezhamabal free malayalam novel online from aksharathalukal

“”എന്താ മെർലിൻ….? നിനക്ക് എന്തു പറ്റി…. “”

ഒരു നിമിഷത്തിനു ശേഷം സമനില വീണ്ടെടുത്തു ചുറ്റും നോക്കി… എല്ലാവരും എന്നെ തന്നെ നോക്കുന്നു….പൊന്തി വന്ന ദേഷ്യം പണിപ്പെട്ടു അടക്കി… നിസ്സഹായതയോടെ ചുറ്റും നോക്കി … ഹോട്ടൽ ബോയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു “”സോറി ഞാൻ അറിയാതെ…… പെട്ടന്ന് പറ്റി പോയതാണ്… “”

അത്രയും പറഞ്ഞപ്പോൾ അവന്റെ മുഖത്തെ ദേഷ്യം കുറച്ചേ മാഞ്ഞു… ഒന്നു ചിരിച്ചു കൊണ്ടു അവൻ പറഞ്ഞു”” ഓക്കേ…

കഴിക്കാൻ ഇരുന്നവരെയും നോക്കി സോറി പറഞ്ഞു അതുവരെ ദേഷ്യത്തോടെ നോക്കിയിരുന്ന അവരെല്ലാം പെട്ടെന്ന് പുഞ്ചിരിയോടെ നോക്കിയിട്ട് തിരിഞ്ഞിരുന്നു. ഹോട്ടൽ ബോയ് vannu തറ തുടച്ചു വൃത്തിയാക്കി……

ഒന്നും മനസ്സിലാകാതെ നോക്കിയിരുന്ന ലീബയോടും നീന യോടും ഒന്നുമില്ല എന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു…

വീണ്ടും ഫോൺ എടുത്ത് വന്നഫോട്ടോയിലേക്ക് നോക്കി…… നാലു വർഷങ്ങൾക്കു ശേഷം വീണ്ടും അവൾ തനിക്കൊപ്പം വന്നിരിക്കുന്നു……

ഞാനത് മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നില്ല എങ്കിലും അവളെ ആസ്ഥാനത്തേക്കു സങ്കൽപ്പിക്കുവാൻ മനസ്സ് അനുവദിക്കുന്നില്ല…. ഇല്ല അവൾക്ക് വിട്ടുകൊടുക്കില്ല…. ഇന്നലെവരെ വരുണിനു ഞാൻ ആര് ആയിരുന്നുവോ അതുപോലെയായിരിക്കും ഇനിയും….

ഓരോന്ന് ചിന്തിച്ച് ഇരുന്നപ്പോഴേക്കും ഓർഡർ ചെയ്ത ഭക്ഷണം മേശപ്പുറത്ത് കൊണ്ടുവച്ചു…. എല്ലാവരും ഭക്ഷണം കഴിക്കുവാൻ ആരംഭിച്ചു ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്തിട്ടും എന്തുകൊണ്ടോ ഭക്ഷണം കഴിക്കാൻ മനസ്സുവന്നില്ല…. കുറെയൊക്കെ കഴിച്ചെന്നു വരുത്തി പെട്ടെന്നുതന്നെ എഴുന്നേറ്റു

ബില്ലടച്ചു ഹോട്ടലിനു വെളിയിൽ വന്നു… ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് ഹോസ്റ്റലിലേക്ക് പോയി…

ഓട്ടോയിൽവെച്ച് ലിബയും നീനയും ഒന്നും എന്നോട് ചോദിച്ചില്ല….

റൂമിൽ എത്തിയ ഉടനെ കയ്യിലിരുന്ന പാക്കറ്റുകൾ കട്ടിലിലേക്ക് വച്ച് കട്ടിലിലെ ഒരു സൈഡിലായി കിടന്നു….

“”എന്താ മെർലിൻ നിനക്കെന്തുപറ്റി?””

“” പറയാം കുറച്ചു വൈകീട്ട്, ഞാൻ കുറച്ചു നേരം ഒന്ന് കിടക്കട്ടെ…””

കുറച്ചു നേരം അങ്ങനെ കിടന്നു…. ഉറക്കം ഒന്നും വന്നില്ല….. കുറെ കഴിഞ്ഞു ക്രിസ്റ്റിക് മെസ്സേജ് അയച്ചു….. സിനിമ ക്യാൻസൽ ചെയ്തു….

കുറച്ചു നേരം കൂടി കിടന്നിട്ട് ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു……

അപ്പോഴേക്കും ലീബയും നീനയും വട്ടം പിടിച്ചു
“”പറയെടി….. റെസ്റ്റോറന്റിൽ വച്ചു നീ എന്തിനാ കലി തുള്ളിയത്..? “”

വാ പറയാം…..

ഫോൺ കയ്യിൽ എടുത്തു അതിലെ ഗാലറിയിൽ നിന്നും ഫോട്ടോ എടുത്തു അത് നിനക്കും ലീബയ്ക്കുമായി കാണിച്ചുകൊടുത്തു….

“”വരുണിന്റെ വിവാഹ ഫോട്ടോ കണ്ടിട്ടാണോ നിനക്ക് ദേഷ്യം വന്നത്…?””

“”എം “”

“”വരുൺ ആരെ കെട്ടിയാൽ നിനക്ക് എന്താ നീ കളഞ്ഞില്ലേ പിന്നെ എന്തിനു ദേഷ്യപ്പെടണം… “”

“”വരുണിനു ആരെ വേണമെങ്കിക്കും വിവാഹം കഴിക്കാം പക്ഷെ അത് ഇവളെ ആകരുതായിരുന്നു… “”

“”അതെന്താ ആ കുട്ടിയെ നിനക്ക് നേരത്തെ അറിയാമോ? “”

“”അറിയാം “”

“”എങ്ങനെ? “”

“”ഞാൻ പറഞ്ഞിരുന്നില്ലേ എവിടെയും എനിക്ക് എന്റെ പേര് കേൾക്കുന്നത് ആയിരുന്നു ഇഷ്ട്ടം…. അതിനു വേണ്ടിയാണു ഞാൻ കഷ്ട്ടപെട്ടതു…. എനിക്ക് മുകളിൽ ഒരു പേര് വന്നിട്ടുണ്ടെങ്കിൽ അത് ഇവളുടെ പേര് ആയിരുന്നു….. മണിമിത്ര…..

സെന്റ്‌ മേരീസിൽ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്തു ആണ് ഇവൾ അവിടെ ജോയിൻ ചെയ്തത്… അതുവരെ ഏതോ ലോക്കൽ സ്കൂളിൽ ആണ് പഠിച്ചത്….. കാണാൻ തെറ്റില്ലാത്ത അവൾക്ക് ധാരാളം മുടി ഉണ്ടായിരുന്നു.. ടീച്ചേർസ് ഒക്കെ അവളുടെ മുടിയുടെ സൗന്തര്യം പറയാൻ തുടങ്ങി ഫസ്റ്റ് ഇയർ എക്സാം റിസൾട്ട്‌ വന്നപ്പോഴും അവളായിരുന്നു ഒന്നാമത്… അതോടെ എന്റെ പേര് മങ്ങി തുടങ്ങി….. എന്റെ ക്ലാസ്സിലെ ബോയ്സിനെ കൂട്ടുപിടിച്ചു ചെറിയ റാഗിംഗ് ഒകെ നടത്തി പക്ഷെ എല്ലാവരുടെ മുന്നിലും അവൾ ചിരിച്ചു കൊണ്ട് നിന്നു.. ആ ചിരി കൊണ്ട് അവൾ എല്ലാം പരാജയപ്പെടുത്തി….. പ്ലസ് ടു കഴിയുന്നത് വരെ അവളെ താഴെ ആക്കാൻ എനിക്ക് കഴിഞ്ഞില്ല….
എന്തിനും ഒരു അവസരം വരും എന്ന് പറയാറില്ലേ.? അതുപോലെ കൃത്യമായി എന്റെ മുന്നിൽ തന്നെ വന്നു പെട്ടു…. ഇനിയാണ് അവൾ അറിയാൻ പോകുന്നത്… “”മെർലിൻ ആരാണെന്നു,….. ”

“”വിട്ടേക്കെടി എന്തിനാ വെറുതെ… “”
“”നീന നീ നിന്റെ കാര്യം നോക്കിയാൽ മതി എന്നെ പഠിപ്പിക്കാൻ വരണ്ട…. “”ദേഷ്യത്തിൽ ഫോണും എടുത്തു മെർലിൻ പുറത്തേക്ക് പോയി…

“”ഒരു വല്ലാത്ത സ്വഭാവം തന്നെ… ജയിക്കാൻ വേണ്ടി അവൾ എന്തും ചെയ്യും അതിനു പറ്റിയ ഒരപ്പനും “”

“”മിണ്ടാതിരിക്ക് നീന, കേട്ടാൽ അതുമതി ഇളക്കി മറിക്കാൻ… “”

“”ഇനി എന്തു മനസ്സിൽ വച്ചാണോ നമ്മുടെ റൂം മേറ്റ് ആക്കി കൂടെ കൂടിയിരിക്കുന്നത്…? “”

“”എന്തെങ്കിലും കാണും അല്ലാതെ ഒന്നും ചെയ്യില്ല…. “”

“”ആവോ ആർക്ക് അറിയാം… എന്തായാലും എക്സാംമിനു ഒരു മാസം അല്ലേ ഉള്ളൂ…. അത് കഴിഞ്ഞാൽ കെട്ടിപെറുക്കി പോകാലോ? “””ലീബ പറഞ്ഞു.

“എം ”

അവൾ എന്തെങ്കിലും കാണിക്കട്ടെ…. എന്തായാലും ആ പെണ്കൊച്ചിന്റെ കാര്യം പോക്കായി “”

വിവാഹം ഭംഗിയായി നടന്നു……

എബി വരുണിന്റെ ഫോൺ സൈലന്റ് ചെയ്തു പോക്കറ്റിൽ ഇട്ടു….

വിവാഹശേഷം ഫോട്ടോഗ്രാഫറുമാർ രണ്ടുപേരെയും വിടാതെ കൂടെ നടന്നു……
കൈപിടിച്ച് പ്രദക്ഷിണ വഴി ചുറ്റി വന്നപ്പോൾ ക്യാമറയുമായി അവർ കൂടെ നടന്നു…. അത് ഒരുവിധം ഒഴിഞ്ഞപ്പോൾ മിത്രയുടെ ബന്ധുക്കൾ ഒക്കെ വന്നു പരിചയപ്പെട്ടു… വലിയമ്മാവന്റെ ആൺമക്കൾ ഒരാൾ മിലിട്ടറി മറ്റൊരാൾ ദുബായിൽ… ചെറിയമ്മാവൻ അവിടെല്ലാം…. പിന്നെ അമ്മായിമാരും കുട്ടികളും എല്ലാം…. ഓഫീസിൽ ഉള്ള എല്ലാവരെയും ഞാൻ മിത്രയ്ക്ക് പരിചയപ്പെടുത്തി.. എല്ലാവരോടും കുറഞ്ഞ വാചകങ്ങളിൽ വളരെ ഹൃദ്യമായി അവൾ സംസാരിച്ചു….

കമ്പനിയിലെ പ്രൊജക്റ്റ്‌ ഹെഡ് നിശാന്തും കൂട്ടുകാരും കുറച്ചു അങ്ങോട്ട്‌ മാറി നിന്നു എന്നോട് പറഞ്ഞു “””നാളെ നിന്റെ കല്യാണം എന്ന്‌ പറഞ്ഞപ്പോൾ ഞങ്ങൾ ഒന്നു ഞെട്ടി…. പിന്നെ എല്ലാവരും പറഞ്ഞപ്പോൾ വിശ്വസിച്ചു…. ഇവിടെ വന്നപ്പോൾ പിന്നെ ഞെട്ടി…. ഈ തിരുവന്തപുരത്തു മിക്ക കോളേജിലും പരിസരത്തും ഞങ്ങൾ പോയിട്ടുണ്ട് എന്തിനു ടെക്നോപാർക്കിന്റെ ക്യാമ്പസ്സിൽ തന്നെ ഉണ്ട്‌ ഇഷ്ടംപോലെ…. എന്നാലും ഇതുപ്പോലെ ഒന്നു എവിടെ ഒളിച്ചിരുന്നു… ഒറ്റ രാത്രി കൊണ്ട് നീ എങ്ങനെ ഇതിനെ കണ്ടുപിടിച്ചു… എനി വേ കറക്റ്റ് മാച്ച്… മെയ്ഡ് ഫോർ ഈച്ച് അദർ “”
“”അത്രയും പൊക്കണ്ട തല ഇടിക്കും “”ഞാൻ പറഞ്ഞു

നിന്നെ പൊക്കി പറഞ്ഞതല്ല ശരിക്കും ഉള്ളതാ… നിനക്ക് വേണ്ടി ചേർത്ത് വച്ച പോലെ…. “”

“”എം “”നടക്ക് ബാക്കി ഒക്കെ പിന്നീട് എന്നും പറഞ്ഞു കൂട്ടത്തിൽ ഉള്ളവർ നിശാന്തിനെ തള്ളി മാറ്റി കൊണ്ട് പോയി….. “”

കുറച്ചു കഴിഞ്ഞു മിത്രയുടെ അച്ഛൻ അവിടേക്ക് വന്നു അച്ഛന് പുറകിൽ ആയി രണ്ടുപേരും കൂടി വന്നു…
ദീപകും അച്ഛനും……

ഞങ്ങൾക്ക് മുന്നിലായി രണ്ടുപേരും നിന്നു ദീപകിന്റെ അച്ഛൻ മിത്രയുടെ മുന്നിൽ നിന്നു.. ഇരുകൈകൊണ്ടും തലയിൽ കൈവച്ചു”” നന്നായി വരും…. മോളെ ഈശ്വരൻ തുണയ്ക്കട്ടെ “”….പുഞ്ചിരിച്ചു കൊണ്ട് മിത്ര അദ്ദേഹത്തിനെ കാലുകളിൽ തൊട്ട് അനുഗ്രഹം ഏറ്റു വാങ്ങി….. നിറമിഴികളോടെ അദ്ദേഹം അവളുടെ ഇരു ചുമലിലും പിടിച്ചു കൊണ്ട് പറഞ്ഞു മോളെ ഇങ്ങനെ തന്നെ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു…..
അതും പറഞ്ഞു അദ്ദേഹം തിരിഞ്ഞു ദീപക്കിനെ നോക്കി കലങ്ങിയ കണ്ണുകളുമായി അയാൾ അവളെ നോക്കി ചിരിച്ചു…… കുറച്ചുകൂടി മുന്നോട്ട് നീങ്ങി വന്നു കൈയിൽ ഇരുന്ന പാക്കറ്റ്റ് മിത്രയ്ക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു “”മിത്രയ്ക്ക് ആയി പലപ്പോഴായി വാങ്ങിയത് ആണ്… മിത്ര ഇതൊരു സമ്മാനമായി കരുതി സ്വീകരിക്കണം ….

മിത്ര തലതിരിച്ചു എന്നെ നോക്കി….
ഇന്നുമുതൽ എന്തുചെയ്യാനും അവൾക്ക് എന്റെ സമ്മതം ആവിശ്യമാണെന്നു തോന്നി…. ഞാൻ സമ്മതപൂർവം തലകുലുക്കി… അവൾ ദീപകിന്റെ കയ്യിൽ നിന്നും പാക്കറ്റ് വാങ്ങി….
അത് അവൾക്ക് കൊടുത്തിട്ട് ദീപക്ക് നേരെ വന്നു എനിക്ക് കൈ തന്നു… ദീപകിന്റെ അച്ഛനും എന്നെ നോക്കി സന്തോഷത്തോടെ കൈപിടിച്ചു…..

മിത്രയുടെ അച്ഛൻ അവരെ ഭക്ഷണം കഴിക്കാൻ ആയി കൂട്ടികൊണ്ടു പോയി…

ഭക്ഷണം കഴിക്കാൻ നേരത്തും മിത്രയോടു ഒന്നും മിണ്ടിയില്ല….. അവളും… വളരെ സമാധാനത്തോടെ അവൾ ഭക്ഷണം കഴിക്കുന്നത്‌ ഇടക്ക് ഞാൻ നോക്കി … മിത്രയോടു പ്രണയം തോന്നി തുടങ്ങിയോ എന്ന്‌ ഞാൻ എന്റെ മനസ്സിനോട് തന്നെ ചോദിച്ചു…. അല്ല ഇതു പ്രണയം അല്ല…. എന്നാലും അവളിലേക്ക് വലിച്ചു അടുപ്പിക്കുന്ന എന്തോ ഒന്നുണ്ട്…. മിത്ര അരികിൽ എവിടെ എങ്കിലും നിൽക്കുമ്പോൾ ഉള്ള വിദൂര സാമീപ്യം പോലും എനിക്ക് അറിയാൻ കഴിയുന്നു…..

ഭക്ഷണം ഒക്കെ കഴിഞ്ഞു ഇറങ്ങാൻ ഉള്ള സമയമായി….. അതുകൊണ്ട് ആകണം മിത്രയുടെ മുഖത്ത് ഒരു കാർമേഘം ഉരുണ്ടു കൂടി…..

മിത്രയുടെ ചെറിയമ്മാവൻ കൂടെ കൂടെ മിത്രയെ ആശ്വസിപ്പിക്കാൻ ഓടി വരും.. “””പുതിയ ഒരു ജീവിതത്തിലേക്ക് പോകുവാ… അല്ലാതെ എല്ലാവരെയും ഉപേക്ഷിച്ചു പോകുവല്ല.. അതുകൊണ്ട് കണ്ണീർ പൊഴിച്ച് കൊണ്ട് ഇറങ്ങി പോകരുത് എന്ന് ഓർമിപ്പിച്ചു കൊണ്ടിരുന്നു…. “”

വീട്ടിൽ ഒരു പെണ്കുട്ടിയുടെ കുറവ് വിവേക്ക് നല്ലപോലെ മെയിന്റൈൻ ചെയ്യുന്നുണ്ടായിരുന്നു… ഞങളുടെ ബന്ധുക്കളെ എല്ലാം അവൻ മിത്രയ്ക്ക് പരിചയപ്പെടുത്തി കൊണ്ടിരുന്നു. എന്താവശ്യത്തിനും മിത്രയുടെ ചുറ്റുവട്ടത്ത് തന്നെ എപ്പോഴും അവനുണ്ടായിരുന്നു. ഇനി പോലും ചേട്ടാ എന്ന് വിളിക്കാത്ത അവൻ മിത്രയെ “”ഏട്ടത്തി”” എന്ന് വിളിക്കാൻ തുടങ്ങിയിരുന്നു..

യാത്ര പറയാൻ നേരം കണ്ണുനീരിനെ പിടിച്ചു വയ്ക്കാൻ മിത്ര നന്നേ പാടുപെട്ടു.. പക്ഷെ മിത്രയുടെ ചെറിയമ്മ വിങ്ങിപൊട്ടി. അതു കണ്ടു അതു വരെ പിടിച്ചു നിന്ന മിത്രയും പൊട്ടി കരഞ്ഞു….

കാണ്ണുനീർ പൊഴിച്ച് കൊണ്ട് മിത്രയുടെ ചെറിയമ്മാവനും ചിരിച്ചുകൊണ്ട് പറഞ്ഞു “”ഈ പെങ്കൊച്ചു സമ്മതിക്കില്ല….. “”

അച്ഛൻ വന്നു മിത്രയുടെ കൈപിടിച്ചു എല്ലാവരോടും യാത്ര പറഞ്ഞു… മിത്രയെ നെഞ്ചോടു ചേർത്ത് അച്ഛൻ പറഞ്ഞു “”മകൾ ആയി തന്നെ കൊണ്ടുപോകുവാ.. “”അപ്പോഴേക്കും അമ്മയും കൂടെ വന്നു മിത്രയെ ചേർത്ത് പിടിച്ചു വണ്ടിയിലേക്ക് നടന്നു….

വിവേക്ക് ആണ് വണ്ടി ഓടിച്ചത്…. അച്ഛൻ മുന്നിൽ ഇരുന്നു.. അമ്മയും ശാരദ അമ്മായിയും അപർണ്ണയും പിന്നിൽ ഇരുന്നു അതിനു പിന്നിൽ ആണ് ഞാനും മിത്രയും ഇരുന്നത്…

മിത്ര സീറ്റിലേക്ക് ചാരി ഇരുന്നു. കണ്ണിൽ നിന്നു നീർച്ചാലുകൾ ഒഴുകി താഴേക്ക് ഉരുണ്ടു വന്നു…..

വീട് എത്തുന്നത് വരെ മിത്ര കണ്ണുകൾ അടച്ചു അങ്ങനെ കിടന്നു….

വീട് എത്തി എല്ലാവരും ഇറങ്ങി, ഞങ്ങളോടു പറഞ്ഞിട്ട് ഇറങ്ങിയാൽ മതി എന്ന്‌ പറഞ്ഞത് കൊണ്ട് ഒന്നു രണ്ടു നിമിഷങ്ങൾ കൂടി ഞങ്ങൾ അതിനുള്ളിൽ ഇരുന്നു അപ്പോഴേക്കും മിത്ര കൈലേസു കൊണ്ട് മുഖം തുടച്ചു മുഖത്തേക്ക് വീണു കിടന്ന മുടി ചെവിക്ക് പിന്നിൽ തിരുകി… നെറ്റിയിൽ തൊട്ട സിന്ദൂരം നെറ്റിയിൽ എല്ലാം പടർന്നു…

എപ്പോഴോ മിത്രയുടെ കണ്ണുകളിൽ എന്റെ നോട്ടം ഉടക്കി.. അവൾ അതു കണ്ടു എന്ന്‌ തോന്നിയപ്പോൾ സിന്ദൂരം പടർന്നു കിടക്കുന്ന കാര്യം പറഞ്ഞു

പെട്ടന്ന് തന്നെ മിത്ര ലേസ് കൊണ്ട് നെറ്റി മുഴുവൻ തുടച്ചു…
കുറച്ചു സ്ഥലത്തു പോയി കുറച്ചു സ്ഥലത്തും പിന്നെയും ആയി നെറ്റിയിലെ പൊട്ടും സ്ഥാനം മാറി ആകെ ഒരു പരുവമായി…..

ശരിയായില്ല എന്ന് പറയാൻ നിന്നില്ല കൈ നീട്ടി കൈയിൽ ഇരുന്ന കൈലേസു വാങ്ങി സിന്ദൂരം തുടച്ചു നെറ്റിചുട്ടി ഇടതു കൈ കൊണ്ട് മാറ്റി പിടിച്ചു പടർന്ന സിന്ദൂരം നന്നായി തുടച്ചു… മാറി ഇരുന്ന പൊട്ട് ഇളക്കി യഥാസ്ഥാനത്തു വച്ചു…

പൊട്ട് കുത്തി കഴിഞ്ഞ ആ നിമിഷത്തിൽ തന്നെ മിത്ര മുഖം ഉയർത്തി എന്നെ നോക്കി… പൊട്ട് കുത്തിയ കൈ തിരിച്ചു എടുതിരുന്നില്ലാ….. അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടി പതുക്കെ എടുത്തു മാറ്റി…

കൈക്കുള്ളിൽ ആ മുഖം എടുത്തു ഒരു നിമിഷം പരസ്പരം നോക്കി ഇരുന്നു…..

വിവേകിന്റെ ശബ്ദം കേട്ട് പെട്ടന്ന് കൈ തിരിച്ചെടുത്തു

“”രണ്ടാളും ഇറങ്ങി വാ….. “”അതും പറഞ്ഞു വിവേക് മുന്നിലുള്ള സീറ്റ്‌ മടക്കി വഴി ഉണ്ടാകി തന്നു…… ആദ്യം ഞാൻ ഇറങ്ങി.. പുറകെ സാരി ഒതുക്കി പിടിച്ചു തല കുനിച്ചുകൊണ്ടു ഇറങ്ങി…. വാതുക്കൽ വന്നപ്പോൾ സഹായത്തിനു ആയി ഞാൻ എന്റെ ഇടതു കൈ നീട്ടി കൊടുത്തു മിത്ര ആ കൈപിടിച്ചു ഇറങ്ങി…

വീടിന്റെ ഉമ്മറത്ത് അമ്മ നിലവിളക്കും ആരതിയുമായി കാത്തു നില്പുണ്ടായിരുന്നു…..

അമ്മ ആരതി ഉഴിഞ്ഞു നിലവിളക്ക് മിത്രയുടെ കയ്യിൽ കൊടുത്തു …. അമ്മയുടെ കാലുതൊട്ട് വണങ്ങി അമ്മയുടെ കയ്യിൽ നിന്നും നിലവിളക്ക് വാങ്ങി വലതുകാൽ വച്ചു പടികൾ കയറി മുന്നിൽ നിന്നവർ അവൾക്ക് വഴി ഒഴിഞ്ഞു കൊടുത്തു. മിത്രയ്ക്ക് പുറകിലായി ഞാനും മറ്റുള്ളവരും അകത്തേക്ക് കയറി..

പൂജാമുറിയിൽ വിളക്ക് കൊണ്ട് വച്ചു.. അമ്മ രണ്ടുപേർക്കും കുറി തൊട്ടു തന്നു.

“”വരുൺ… മോൾക്ക് മുറി കാണിച്ചു കൊടുക്ക് “”

“എം “”

“”മോൾ പോയി ഫ്രഷ് ആയി വാ.. എല്ലാവരെയും പരിചയപ്പെടണ്ടേ… “”

“”എം “”

“പോയിട്ടു വാ ”

ഞാൻ മുന്നിൽ നടന്നു മിത്ര എന്റെ പുറകെ വന്നു…. റൂമിന്റെ വാതിൽ തുറന്നു അകത്തു കയറി…. തിരിഞ്ഞു നോക്കി മിത്ര വാതുക്കൽ നിൽക്കുന്നുണ്ട്. ..
“”കയറി വാ… ഇതാണ് മുറി “””

മിത്ര പതുക്കെ മുറിയിലേക്ക് വന്നു…. അവിടെ കിടന്ന ടേബിളിൽ ചാരി നിന്നു….

ഞാൻ കാബോർഡ് തുറന്നു എന്റെ ഡ്രസ്സ് എടുത്തു ബാത്റൂമിലേക്ക് നടന്നു….

അപ്പോൾ വാതുക്കൽ വന്നു വിവേക്ക് മുട്ടി വിളിച്ചു

“”എന്താടാ….? “”

“”ഇതാ നിന്റെ ഫോൺ എബിചൻ തന്നതാ “”

“”അവൻ എന്തിയെ? “”

“”അപ്പനെയും അമ്മയെയും വിടാൻ പോയി ഇപ്പൊ വരും “”

എന്നെ തള്ളി മാറ്റി മിത്രയെ നോക്കി അവൻ പറഞ്ഞു… ഏട്ടത്തി റെഡി ആയി പെട്ടന്ന് വാ, വെയ്റ്റിംഗ്… “”

മിത്ര അവനെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി….

“””പോടാ “”…..അതും പറഞ്ഞു ഞാൻ അവന്റെ ചെവിക്ക് പിടിച്ചു വെളിയിൽ ആക്കി… “”

“”തനിക്ക് ഉള്ള ഡ്രസ്സ്‌ ഒക്കെ കബോഡിൽ ഉണ്ട്‌… ഞാൻ മാറിയിട്ടു വരാം… “”

ഫോൺ മേശപ്പുറത്തു വച്ചിട്ട് ഞാൻ ബാത്റൂമിലേക്ക് പോയി….

കുറച്ചു കഴിഞ്ഞു ഡ്രസ്സ്‌ മാറി പുറത്തു വന്നു….

മിത്ര ആഭരങ്ങൾ ഒക്കെ അഴിച്ചു വച്ചിരുന്നു കഴുത്തിൽ താലിമാലയും കൈയിൽ ഞാൻ ഇട്ട വളയും മാത്രം…

“”റെഡി ആയിക്കോ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ… “”

“”എം…. സാരി തന്നെ ഉടുക്കണോ?””

ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ചെറുതായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു തനിക്ക് ഇഷ്ടമുള്ളത് ഇട്ടോ “”

ഞാൻ പുറത്തേക്ക് ഇറങ്ങി വാതിൽ കടക്കുന്നതിനു മുൻപ് തിരിഞ്ഞു നിന്നു പറഞ്ഞു

Mസഹായത്തിനു ആരെങ്കിക്കും വേണോ? “”

“”വേണ്ട “”

“”ശരി കതക് അടച്ചെക്ക് “”

ഞാൻ തിരിഞ്ഞു നടന്നു കുറച്ചു കഴിഞ്ഞു വാതിൽ ചേർന്നു അടയുന്നത് കേട്ട് പുറത്തു വന്നു കുറച്ചു നേരം എല്ലാവരോടും വർത്തമാനം പറഞ്ഞു ഇരുന്നു….

കുറച്ചു കഴിഞ്ഞു മിത്ര ഇറങ്ങി വന്നു…..

ചന്ദന നിറത്തിൽ ഉള്ള ഒരു കോട്ടൺ ചുരിദാർ ആണ് അവൾ ഇട്ടിരുന്നത്…..

ഷാൾ ഒരു വശത്തു നിവർത്തി ഇട്ടിരിക്കുന്നു….. തലമുടി അഴിച്ചു ഇട്ടിരിക്കുന്നു… കാറ്റിൽ നീളമുള്ള മുടി അനുസരണ ഇല്ലാതെ പറന്നു നടക്കുന്നു……

എല്ലാവരും ഹാളിൽ ഇരിക്കുന്നത് കണ്ടു മിത്ര നടത്തം നിർത്തി ഹാളിന്റെ ഒരറ്റത്ത് ഒതുങ്ങി നിന്നു

പതുക്കെ കണ്ണുകൾ കൊണ്ട് അവൾ എന്നെ വിളിക്കുന്നത്‌ പോലെ തോന്നി… സംശയത്തോടെ ഞാൻ എഴുനേറ്റ് അവൾക്ക് അരികിലേക്ക് ചെന്നു……

“”ഏട്ടന്റെ ഫോൺ ഒരുപാടു സമയം കൊണ്ട് വിളിക്കുന്നു… ഫോൺ സൈലന്റിൽ ആണ്…. “”

ഞാൻ മിത്രയുടെ കൈകളിലേക്ക് നോക്കി അവളുടെ കയ്യിൽ ഇരുന്നു ഫോൺ മിന്നുന്നു ഡിസ്‌പ്ലൈയിൽ മെർലിന്റെ ചിരിക്കുന്ന മുഖവും….. ഞാൻ മിത്രയുടെ മുഖത്തേക്ക് നോക്കി………… (തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply