മിത്രയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി……. ഡിസ്‌പ്ലൈ നോക്കി ഇപ്പോൾ തന്നെ പത്തുപതിനെട്ടു പ്രാവശ്യം മെർലിൻ വിളിച്ചിരിക്കുന്നു….
ഫോൺ തുറന്നു പിന്നെ വന്ന കാൾ അറ്റൻഡ് ചെയ്തു….
മറുവശത്തു നിന്നും ഒരു നിമിഷത്തിനു ശേഷം മുത്തുകൾ ചിതറുന്നതു പോലെ മെർലിന്റെ കരച്ചിൽ കേട്ടു…
“”വരുൺ…… എനിക്ക് പറ്റില്ല വരുണിനെ മറ്റാർക്കും വിട്ടുകൊടുക്കാൻ എനിക്ക് പറ്റില്ല…
“”ഓക്കേ മെർലിൻ, ഇപ്പോൾ നീ സമാധാനിക്ക്.. ഞാൻ നിന്നെ വിളിക്കാം ഇവിടുത്തെ തിരക്ക് ഒന്നു കഴിയട്ടെ… “”
“”കഴിയട്ടെ….. ഞാൻ കാത്തിരിക്കും.. വരുണിനോട് സംസാരിച്ചിട്ടേ ഞാൻ ഇന്ന് കിടക്കു… മറക്കണ്ട… “”
“”ഇല്ല…. ഞാൻ വിളിക്കാം “”
“”ശരി “”
ഫോൺ ഓഫ് ചെയ്തു തിരിഞ്ഞു നോക്കി മിത്രയ്ക്ക് ചുറ്റും ബന്ധുക്കൾ കൂടിയിട്ടുണ്ട് എങ്കിലും അവൾ ഇടക്ക് ഇങ്ങോട്ട് നോക്കുന്നുണ്ട്
അവിടെ നിൽക്കുമ്പോഴും ഇടക്ക് അവളുടെ കണ്ണുകൾ ആകാംഷയോടെ എന്നെ തേടുന്നത് കണ്ടപ്പോൾ എന്തോ ഒരു കുസൃതി പോലെ തോന്നിച്ചു….. ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു ചിരി വിരിഞ്ഞു… മുൻപ് ഒരിക്കലും ഒരു പ്രത്യേകതയും തോന്നാത്ത ഒരു ചെറിയ കാര്യം… ഇന്ന് എന്തോ സുഖമുള്ള ഒരു അനുഭൂതി നൽകുന്നു….
മിത്രയുടെ കണ്ണുകൾ എന്റെ നേർക്ക് നീണ്ടപ്പോൾ ഞാൻ പുരികം ഉയർത്തി അവളോട് എന്താ എന്നു ചോദിച്ചു….
അവൾ മെല്ലെ തോളുകൾ ചലിപ്പിച്ചു ഒന്നുമില്ലെന്ന് കാണിച്ചു…
അപ്പോഴേക്കും എന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു….. ചിരിച്ചുകൊണ്ട് ഞാൻ ഹാളിലേക്ക് നടന്നു…
കുറച്ച് കഴിഞ്ഞു എബിയും പ്രണവും കൂടി വന്നു വിവേകിന്റെ കൂട്ടുകാരും എത്തിയിട്ടുണ്ട്…. അതുകൊണ്ട് ആഘോഷത്തിന് കുറവില്ല…. വൈകിട്ട് മിത്രയുടെ വീട്ടിൽ നിന്നും വീടുകാണാൻ ആളു വരും…. മിത്രയുടെഅച്ചൻ ചടങ്ങ് വേണ്ടാന്ന് പറഞ്ഞതാ. പക്ഷെ അച്ഛൻ പറഞ്ഞു “”അതൊന്നും സാരമില്ലടാ… എല്ലാം അതിന്റെ മുറപോലെ നടക്കട്ടെ എന്ന്.
“”ടാ ഞായറാഴ്ച ഫങ്ക്ഷൻന്റെ ഒരു കാർഡ് നിനക്ക് വട്സപ്പിൽ സെന്റ് ചെയ്തിട്ടുണ്ട്, നീ നോക്കിയോ… പ്രണവ് ചോദിച്ചു “”
“”ഇല്ല നോക്കിയില്ല…. “”
“”നോക്ക് എന്നിട്ട് എല്ലാവർക്കും സെന്റ് ചെയ്.. ഓഫീസിൽ ഉള്ളവർക്ക് ഒക്കെ മെയിൽ ചെയ്.. പെട്ടന്നുള്ളതായതു കൊണ്ട് ആർക്കും പരാതി കാണില്ല.. “”പ്രണവ് പറഞ്ഞു
“”നോക്കിട്ട് ചെയ്യാം….. “”
“”നിനക്ക് എന്താടാ ഒരു പ്ലിങ്ങിയ മൂഡ് “”
“”ഒന്നുമില്ല “”
“”കാര്യം പറയടാ…. “”
മെർലിൻ വിളിച്ച കാര്യം ഞാൻ അവരോടു പറഞ്ഞു…. എന്നെക്കാൾ നന്നായി അവർ അതിനുള്ള പരിഹാരമാർഗം കാണും എന്ന് എനിക്ക് അറിയാമായിരുന്നു…
കേട്ടു കഴിഞ്ഞു രണ്ടുപേരും ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി
“”നീ വന്നേ പറയട്ടെ….. ”പ്രണവ് മുന്നേ നടന്നു എബി എന്നെയും തള്ളിക്കൊണ്ട് പുറകെ പോയി…
മിത്രയും ശാരദ അമ്മായിയും അപർണ്ണയും പരിവാരങ്ങളും ഒക്കെ അമ്മയുടെ മുറിയിൽ ഇരിക്കുന്നത് കണ്ടു. അവൾ നോക്കും എന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു… ഞാൻ അങ്ങോട്ട് തന്നെ നോക്കി കൊണ്ട് മുറി പാസ്സ് ചെയ്തു…. മുറി കടക്കുന്നത് വരെയും അവൾ നോക്കിയില്ല വാതിൽ മറയുന്ന നിമിഷത്തിൽ അവൾ തലയുയർത്തി നോക്കി… അതു കണ്ടു ചിരിച്ചു കൊണ്ട് ഞാൻ അവരുടെ കൂടെ നടന്നു….
പ്രണവ് ടെറസ്സിലേക്ക് ആണ് പോയത്….. മുകളിൽ ഒരു മുറിയും വലിയ ഒരു ഹാളും ഉണ്ട്….. മുറി ഗസ്റ്റ് ആരെങ്കിലും ഉള്ളപ്പോൾ ആണ് ആ മുറി ഉപയോഗിക്കുന്നതു… ബാക്കി ഉള്ള സ്ഥലം വെറുതെ കിടക്കുക ആണ്… അതിന്റെ ഒരറ്റത്ത് ഒരു തെങ്ങു ടെറസിനോടുചേർന്നു നിൽപ്പുണ്ട്….. അതിനു അടുത്ത് ഉള്ള ചെറിയ തിട്ടമേൽ ഇരുന്നു പ്രണവ്….
ഞാനും എബിയും കൂടി അവന്റെ അടുതായ് ചെന്നു ഇരുന്നു….
“”വരുൺ എന്താ നിന്റെ ഉദ്ദേശം,,,, “?
“”എന്തു ഉദ്ദേശം !!!?
“”മെർലിന്റെ കാര്യം നീ എന്തു തീരുമാനിച്ചു “”
“”അവൻ എന്തു തീരുമാനിക്കാൻ ഇനി പ്രത്യേകിച്ചു ഒന്നും തീരുമാനിക്കാൻ ഇല്ല… എല്ലാം പറഞ്ഞു കഴിഞ്ഞതല്ലേ പിന്നെതിനാ അതു പിന്നെയും തീരുമാനിക്കുന്നത്…. എബി ദേഷ്യത്തോടെ പറഞ്ഞു…
“”വരുൺ നീ പറ മുന്നോട്ട് ഉള്ള കാര്യങ്ങൾ എങ്ങനെ കൊണ്ടുപോകാൻ ആണ് നീ തീരുമാനിച്ചിരിക്കുന്നത് പ്രണവ് എന്നെ നോക്കി ചോദിച്ചു “”
“”ഞാൻ ഒന്നും തീരുമാനിച്ചില്ല.. ഒരു രാത്രി കൊണ്ട് ഞാൻ എന്തു തീരുമാനിക്കാൻ.. “”
“”നീ തീരുമാനിച്ചേ തീരൂ, ഇതിനൊന്നും അധികം സമയമില്ല… ജീവിതത്തിന്റെ നിർണായക തീരുമാനങ്ങൾ ചിലപ്പോൾ നിമിഷങ്ങൾക്ക് ഉള്ളിൽ എടുക്കേണ്ടി വരും.അതാണ് ജീവിതം നീ ഈ ശ്വസിക്കുന്ന നിമിഷം മാത്രമേയുള്ളു നിനക്ക് അറിയൂ അടുത്ത നിമിഷം എന്താണെന്ന് ആർക്കും അറിയില്ല “”പ്രണവ് പറഞ്ഞു
“”നിന്റെ ജീവിതത്തിലേക്ക് വന്നത് കൊണ്ട് മിത്രയ്ക്ക് ഒരു തരത്തിലും ഉള്ള പരീക്ഷണങ്ങൾ ഉണ്ടാകാൻ പാടില്ല കാരണം അവളെ അത്രയും നല്ലപോലെ അറിയാം. നിന്റെ ജീവിതത്തിലേക്ക് വരാൻ അർഹത ഉള്ളവൾ തന്നെയാണ് വന്നത് “”
“”അതിനു ഞാൻ അവളെ പരീക്ഷിക്കാൻ ഒന്നും പോകുന്നില്ലല്ലോ..? “”
“”നീ ഒന്നിനും പോകണ്ട അവളുടെ കാര്യം മാത്രം നോക്കിയാൽ മതി അതാണ് പറഞ്ഞത്… “”പ്രണവ് പറഞ്ഞു
“”താലി കെട്ടി കൂടെ കൂട്ടിയവളോളം വരില്ലല്ലോ മറ്റാരും, നീ ഇനി അവളെ വിളിക്കാൻ ഒന്നും നിൽക്കണ്ട… അവളോട് ചോദിച്ചല്ലോ കെട്ടാൻ താല്പര്യം ഉണ്ടെങ്കിൽ ഇറങ്ങി വരാൻ അപ്പോൾ അവൾ വന്നില്ലല്ലോ ഇനി നീ വിളിക്കാൻ നിൽക്കണ്ട… “”
“നിങ്ങൾ എല്ലാവരും കൂടി ഇവിടെ എന്തെടുക്കുവാ “”…വിവേക് അങ്ങോട്ട് വന്നു
“”എന്താടാ…? “”എബി ചോദിച്ചു ”
“”അമ്മ വിളിക്കുന്നു… “”
“വാടാ… എബി എഴുനേറ്റ് എല്ലാവരോടും കൂടി പറഞ്ഞു
താഴെ എല്ലാവരും ഞങ്ങളെ കാത്തിരിക്കുന്നു
അമ്മ എന്നെ ഒരു കസേരയിൽ ഇരിക്കാൻ പറഞ്ഞു ഞാൻ കസേരയിൽ ഇരുന്നു തൊട്ടു അടുത്തുള്ള കസേരയിൽ മിത്രയും ഇരുന്നു…
അമ്മ ഒരു പത്രത്തിൽ പാൽപ്പായസവും കൊണ്ട് വന്നു. അതിൽ നിന്നുംഒരു സ്പൂൺ കോരി എന്റെ വായിൽ വച്ചു തന്നു. അതുപോലെ മിത്രയ്ക്കും കൊടുത്തു. അമ്മയുടെ ഊഴം കഴിഞ്ഞ് ബന്ധുക്കൾ ഓരോരുത്തരായി ഞങ്ങൾക്കിരുവർക്കും മധുരം തന്നു. അതുകഴിഞ്ഞ് വിവേകിന് സുഹൃത്തുക്കളുമായും എന്ന ഒരു സെൽഫിക്ക് പോസ് ചെയ്തു. സെൽഫി എടുക്കാൻ നേരം മിത്ര എന്റെ നെഞ്ചോടു ചേർന്നു നിന്നു.
ആദ്യമായ് അവളുടെ ചൂടും ഗന്ധവും എനിക്ക് അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്ന രണ്ടുപേരോടും റെഡി ആക്കുവാൻ പറഞ്ഞു. മിത്രയുടെ വീട്ടിൽ നിന്നും ബന്ധുക്കളൊക്കെ വരുവാനുള്ള സമയമായി. അവരെ സ്വീകരിക്കുന്നതിന് വേണ്ടിയാണ്. മിത്ര യോട് ഒരു സാരി ഉടുത് വരാൻ അമ്മ പറഞ്ഞു. സഹായത്തിനായി അപർണ്ണയും അമ്മായിയുടെ മകളും കൂടെ കൂടി.
കുറച്ചു നേരം കൂടി കഴിഞ്ഞ് ഞാൻ മുറിയുടെ വാതിൽ മുട്ടി… അകത്തുനിന്ന് അപർണ വന്ന് വാതിൽ തുറന്നുതന്നു. അപ്പോഴേക്കും മിത്ര സാരി ഉടുത്തു കഴിഞ്ഞിരുന്നു. ചുമപ്പു കളറിൽ സ്വർണ്ണ ഷെയ്ഡ് കൂടിയ സാരി… നീളമുള്ള മുടി താഴെവരെ പിന്നീട് അതിൽ മുല്ലപ്പൂ ചൂടി അത്യാവശ്യത്തിനു മാത്രം ആഭരണങ്ങളും ധരിച്ച് മിത്ര നിൽക്കുന്നു… ഓരോ വസ്ത്രധാരണത്തിലും മിത്രക്ക് ഒരു പ്രത്യേകതയുള്ളതായി തോന്നി…
ഞാൻ അകത്തുകയറി ഡ്രസ്സ് മാറാൻ തുടങ്ങിയപ്പോഴേക്കും അവർ വെളിയിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് മിത്രയുടെ ബന്ധുക്കളെല്ലാം എത്തിച്ചേർന്നു. പരസ്പരം പരിചയപ്പെട്ടു….. ഭക്ഷണവും ഒക്കെ കഴിഞ്ഞ് ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അവർ തിരികെ പോയത്. മിത്രയുടെ അച്ഛൻ വന്നപ്പോൾ അവൾക്ക് സമ്മാനപൊതികൾ ഒക്കെ കൊണ്ടുവന്നിരുന്നു. എല്ലാവരും സന്തോഷത്തോടെ യാത്ര പറഞ്ഞു. നിങ്ങളുടെ ബന്ധുക്കളും മിക്കവാറും എല്ലാവരും പോയി കഴിഞ്ഞിരുന്നു. ഞായറാഴ്ചത്തെ ഫംഗ്ഷന് കാര്യം എല്ലാവരെയും അച്ഛൻ ഓർമ്മിപ്പിച്ചു. ഏതായാലും അതുവരെ എന്നോട് ലീവ് എടുക്കുവാൻ അച്ഛൻ ആവശ്യപ്പെട്ടു.
വിവേക് അവന്റെ ഫ്രണ്ട്സിനെയെല്ലാം യാത്രയാക്കാൻ പോയി…. എബിയും പ്രണവം ഫ്ലാറ്റിലേക്ക് പോയി കഴിഞ്ഞിരുന്നു അവർക്ക് നാളെ ഡ്യൂട്ടിക്ക് പോകുവാൻ ഉള്ളത് കൊണ്ട്.
പുറത്തു പോയവരൊക്കെ മടങ്ങി വന്ന്. കുറച്ചു നേരം കൂടി എല്ലാവരും കൂടി ഒരുമിച്ചിരുന്നു. പിന്നീട് ഞാൻ മുറിയിലേക്ക് പോയി… ഫ്രഷ് ആയി വന്നപ്പോഴേക്കും മിത്ര മുറിയിൽ ഉണ്ടായിരുന്നു…
പിന്നീട്‍ മിത്ര പോയി ഫ്രഷ് ആയി വന്നു….
എന്തെകിലും അവളോട് മിണ്ടണമല്ലോ എന്ന് കരുതി കോളേജിനെ കുറിച്ചും കോഴ്സിനെ കുറിച്ചും ചോദിച്ചു. എല്ലാത്തിനും അവൾ മറുപടി പറഞ്ഞു… അപ്പോൾ മേശപ്പുറത്തു ഇരുന്നു ഫോൺ വൈബ്രേറ്റ് ചെയ്തു.മെർലിൻ ആണ് ഇപ്പോൾ എങ്ങനെ അവളോട് സംസാരിക്കും അതുകൊണ്ട് അതു ഓഫ് ചെയ്തു വച്ചു… തിരിഞ്ഞപ്പോൾ മിത്ര ചോദിച്ചു “”ഏട്ടന് മെർലിനെ എങ്ങനെ അറിയാം “”
“”അവളോട് എന്തുപറയും അന്ന് ഒരു നിമിഷം ഞാൻ അലോചിച്ചു (തുടരും )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക