വേഴാമ്പൽ – പാർട്ട്‌ 18

5092 Views

vezhamabal free malayalam novel online from aksharathalukal

നെഞ്ചിൽ ഒരു പിടി കനൽ വാരി ഇട്ടു അവൾ തിരിഞ്ഞു നടന്നു…..

അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു…. കയിൽ ഇരുന്ന ബോട്ടിലും ബിസ്ക്കറ്റും ബാഗിൽ വച്ചു അവൾ തല തിരിച്ചു നോക്കി…

ഞാൻ ഒരു തൂണിന്റ മറവിലേക്ക് മാറി നിന്നു… അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും തേടി നടക്കുന്നത് കണ്ടു… അവൾ കാണാതെ മാറി നിന്നു….

“ഉണ്ട്‌ അവളുടെ ഉള്ളിൽ എവിടെയോ അവൾ എന്നെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്….. അതുപ്പോലെ അല്ലേ എനിക്കും? ഈ യാത്ര എന്നിൽ എവിടെയോ ഒരു ശുന്യതാ ഉണ്ടാക്കുന്നു… ”

പെട്ടന്ന് തോന്നിയ ഒരു ബുദ്ധിക്ക് ടിക്കറ്റ് കൗണ്ടറിലേക്ക് ചെന്ന് ബുധനാഴ്ച ടിക്കറ്റ് കിട്ടുമോന്നു നോക്കി അന്നും ഫുൾ ആണ്. തൽക്കാൽ കിട്ടും സീറ്റ്‌ കിട്ടാൻ പ്രയാസം…… കൗണ്ടറിൽ നിന്നു മാറി അവർ ഇരിക്കുന്നിടത്തേക്ക് നോക്കി… അമ്മ പറയുന്നത് എന്തോ ചെവി ഓർത്തു ഇരിക്കുവാ മിത്ര… ഫോൺ എടുത്തു മിത്രയുടെ നമ്പർ ഡയൽ ചെയ്തു…..
അവൾ ഫോൺ എടുക്കുന്നതും പേര് കണ്ടിട്ട് ചുറ്റും നോക്കുന്നതും ഞാൻ ഓളിക്കണ്ണുകൾ കൊണ്ട് നോക്കി…. ഫോൺ അവൾ ചെവിയോട് ചേർത്ത് ഹലോ പറഞ്ഞു…. ആദ്യമായി അവളുടെ ശബ്ദം ഫോണിലൂടെ എന്റെ കാതുകളിൽ വന്നു പതിച്ചു…. ഒരിക്കലും മാഞ്ഞു പോകാത്ത വിധം അപ്പോൾ തന്നെ ഉള്ളിൽ എവിടെയോ അതു സ്ഥാനം പിടിച്ചു

“”ഹലോ… താൻ ടിക്കറ്റ് കൗണ്ടറിന്റെ മുന്നിലേക്ക് വാ “”

“എം.. ”

അവൾ അമ്മയോട് വിവരം പറഞ്ഞിട്ട് വരുന്നത് കണ്ടു… ഞാൻ കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു…

മിത്ര കൗണ്ടറിന്റെ മുന്നിൽ വന്നു എന്നെ അവിടെ എല്ലാം നോക്കി ഞാൻ അവളെ ശബ്ദം ഉണ്ടാക്കി വിളിച്ചു… അവൾ അടുത്തേക്ക് വന്നു ഞാൻ കുറച്ചു മാറി ഒരു കസേരയിൽ ഇരുന്നു. തൊട്ടു അടുത്ത് ഒരു കസേര ഒഴിവു ഉണ്ടായിരുന്നു…. മിത്ര കുറച്ചു മടിച്ചു നിന്നിട്ടു പതുകെ ആ കസേരയിൽ ഇരുന്നു….

ഞാൻ മുന്നോട്ട് തന്നെ നോക്കി ഇരുന്നു. അവൾ അടുത്ത് ഇരുന്നു കഴിഞ്ഞു ഒരു നിമിഷം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു

“ഇന്ന് തന്നെ പോകണം എന്ന്‌ നിർബന്ധം ഉണ്ടോ “?

“”നാളെ പോകാൻ പറ്റില്ല പിന്നെ ബുധനാഴ്ച അന്ന്‌ എങ്ങനെ പോയാലും ക്ലാസ്സിന് പോകാൻ പറ്റില്ല. അതുകൊണ്ട് ഇന്ന് പോകുന്നു…. “”

“”നാളെ കഴിഞ്ഞു പോകാം….. മറ്റന്നാൾ രാവിലെ ഞാൻ കൊണ്ടുവിടാം. ക്ലാസിന്റെ സമയത്തു അവിടെ എത്തിച്ചാൽ പോരേ….? “”

മിത്ര എന്നെ മുഖം ഉയർത്തി നോക്കി അന്ന്‌ മനസിലായി, ഞാൻ മുന്നോട്ട് തന്നെ നോക്കി ഇരുന്നു “രാഹുൽ രണ്ടു ദിവസം ഞങ്ങളോടൊപ്പം ചിലവഴിക്കാൻ വേണ്ടി വന്നതാണ്…താൻ പോയാൽ അവനോടു എന്തു പറയും…. നാളെ കഴിഞ്ഞു പോകാം ബുധനാഴ്ച രാവിലെ കൊണ്ട് വിടാം അവനും കാണും അതുവരെ.. “”എന്തു പറയുന്നു? “”

“”പറഞ്ഞാൽ മതി. “”

“”എന്നാൽ അമ്മയോട് പറ വീട്ടിലേക്ക് പോകാം… വെളിയിലേക്ക് വാ ഞാൻ വണ്ടി എടുത്തു വരാം “”

ഞാൻ എഴുനേറ്റു പുറകെ മിത്രയും.. അവൾ അമ്മയോട് പറയാൻ പോയി… കുറച്ചു കഴിഞ്ഞു ഞാൻ തിരിഞ്ഞു അവൾ പോകുന്നത് നോക്കി മനസ്സിൽ പറഞ്ഞു “”ഇന്നത്തെ യാത്ര മുടക്കി… മനസിനെ പറഞ്ഞു പാകപ്പെടുത്തിയിട്ടെ നിന്നെ വണ്ടി കയറ്റി വിടൂ… അല്ലാതെ പെട്ടന്ന് പറഞ്ഞു വിടാൻ പറ്റുന്നില്ല””.

ഞാൻ സ്റ്റേഷനിൽ നിന്നു ഇറങ്ങി പാർക്കിങ്ങിൽ പോയി വണ്ടി എടുത്തു കൊണ്ട് വന്നു. ഞാൻ വന്നപ്പോഴേക്കും അവർ പുറത്തിറങ്ങി വന്നിരുന്നു.

വീട്ടിലേക്ക് പോകുന്ന വഴിക്ക് അമ്മ ചോദിച്ചു “ഇതു നിനക്ക് നേരത്തെ പറഞ്ഞുകൂടാരുന്നോ വരുൺ? “”

“”ഇപ്പോഴാ അമ്മേ ഓർത്തത്‌ “”

“”എപ്പോഴാ നിങ്ങൾ അവിടേക്ക് പോകുന്നത്? “”

“”അമ്മയെ വിട്ടിട്ടു പോകാം””

“”ഇന്ന് മടങ്ങി വരുമോ? “”

“”അവിടെ ചെല്ലട്ടെ അമ്മേ…. താമസിച്ചാൽ പിന്നെ നോക്കണ്ട “”

“”എം “”എന്തായാലും രണ്ടു ദിവസം കൂടി നിനക്ക് ലീവ് കിട്ടുമോ? ”

“”കിട്ടും ഞാൻ എന്റെ വർക്ക്‌ ഒക്കെ ഇവിടെ ഇരുന്നു തന്നെ ചെയ്യുന്നുണ്ട് ”

“എം.. നന്നായി ”

കുറച്ചു കഴിഞ്ഞപ്പോൾ കാർ വീടിന്റെ മുറ്റത്തു എത്തി… അമ്മ ഇറങ്ങി.. മിത്രയും ഇറങ്ങാൻ ആയി തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു “”താൻ ഇറങ്ങണ്ട, പോകാം ”

“”ബാഗും ബുക്കും ഒക്കെ ? “”

“”അതൊക്കെ കാറിൽ തന്നെ വച്ചേക്കു.,ഇതിൽ അല്ലേ പോകുന്നത് അതു അവിടെ ഇരുന്നോളും “”

ഞാൻ തിരിഞ്ഞു അമ്മയെ നോക്കി പറഞ്ഞു” പോയിട്ടു വരട്ടേ. അമ്മേ ”

“പോയിട്ടു വാ “”

അമ്മ കുനിഞ്ഞു മിത്രയോടു പറഞ്ഞു മോൾ മുൻപിൽ ചെന്നിരിക്ക്….

അവൾ ആകെ ഒന്ന് നോക്കിയിട്ട് അമ്മയോട് പറഞ്ഞു ഇവിടെ ഇരിക്കാം അമ്മേ…

“വേണ്ട നിങ്ങൾ രണ്ടുപേരും അല്ലേ ഉള്ളൂ ഇനി മോൾ അവിടെ ചെന്നിരുന്നോ “അതും പറഞ്ഞു അമ്മ ഡോർ തുറന്നു പിടിച്ചുകൊടുത്തു… വേറെ വഴി ഇല്ലാത്തതു കൊണ്ട് അവൾ ഇറങ്ങി മുൻപിൽ വന്നിരുന്നു.

അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.

പതിവ് പോലെ മിത്ര പുറത്തേക്ക് നോക്കി ഇരുന്നു… ഒരിക്കൽ പോലും അവൾ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല… ഉച്ച സമയം ആയതിനാൽ കുറച്ചു തിരക്ക് കുറവുണ്ടായിരുന്നു…. വണ്ടി കുറച്ചു സ്പീഡിൽ വിട്ടു വണ്ടിക്ക് സ്പീഡ് കൂടിയപ്പോൾ ഇടക്ക് അവൾ തിരിഞ്ഞു നോക്കി ഞാൻ അതു കണ്ടതായി ഭാവിച്ചില്ല…. അത്യാവശ്യം നല്ല സ്പീഡിൽ തന്നെ വണ്ടി വിട്ടു… പത്തു നാൽപതു മിനിറ്റ് കൊണ്ട് ഫ്ലാറ്റിൽ എത്തി. വണ്ടി പാർക്ക് ചെയ്തു ഞാൻ പുറത്തു ഇറങ്ങി. മിത്രയും കൂടെ വന്നു… ഇനി അവൾ മിണ്ടാതെ ഞാൻ മിണ്ടില്ലന്ന് ഉറപ്പിച്ചു.

ലിഫ്റ്റ് കയറി മൂന്നാമത്തെ നിലയിൽ എത്തി…. അവിടുന്ന് വലത്തോട്ട് തിരിഞ്ഞു 309ബിയിൽ ചെന്ന് കാളിങ് ബെൽ അമർത്തി…. കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം വാതിൽ തുറന്നു….

രാഹുൽ ആണ് വാതിൽ തുറന്നത്. “ആഹാ !രണ്ടുപേരും ഉണ്ടല്ലോ. കയറി വാടാ “.

ഞങ്ങൾ അകത്തേക്ക് കയറി… ഹാളും ഡൈനിങ്ങ് ഹാളും ഓപ്പൺ കിച്ചനും രണ്ടു അറ്റാച്ഡ് ബെഡ്‌റൂം ചെറിയ ബാൽക്കണിയും അടങ്ങുന്നതാണ് ഫ്ലാറ്റ്.

“”അവന്മാർ എപ്പോൾ വരും? “”

“ഇന്ന് കറങ്ങാൻ പോകാൻ ഉള്ളത് കൊണ്ട് നേരത്തെ വരും “നിങ്ങൾ കഴിച്ചിട്ട് ആണോ വന്നത്? “”

“”വീട്ടിൽ നിന്നു കഴിച്ചിട്ട് ആണ് റെയിൽവേ സ്റ്റേഷനിലേക്ക് പോയത് “”

“മിത്ര പോയി ഫ്ലാറ്റ് ഒക്കെ കണ്ടിട്ട് വാ ”

മിത്ര അകത്തേക്ക് നടന്നു…..

രാഹുൽ എന്റെ അടുത്തേക്ക് വന്നു ഇരുന്നു എന്നിട്ട് ചോദിച്ചു “”എന്താടാ നീ ഇന്ന് അവളെ പറഞ്ഞു വിടാതിരുന്നത് “”

ഞാൻ രാഹുലിനെ നോക്കി പ്രണവിനെയും എബിയെയും പോലെ പെട്ടന്നു പ്രതികരിക്കുന്ന സ്വഭാവം അല്ല രാഹുലിന്, കുറച്ചു പക്വത ഉള്ള ആൾ ആണ് അതു പലപ്പോഴും തോന്നിയിട്ടുണ്ട്.. അതുകൊണ്ട് ഉള്ള കാര്യം അവനോടു തുറന്നു പറഞ്ഞു

“”പെട്ടന്ന് അവൾ പോകുന്നു എന്നു പറഞ്ഞപ്പോൾ എന്തോ പോലെ… അതുകൊണ്ട് ആണ് സത്യം ആയും പറഞ്ഞു വിടാൻ മനസ് വന്നില്ല ”

“”അതു നല്ലത് അല്ലേ? നിനക്ക് അപ്പോൾ അവളോട്‌ അത്രയും സ്നേഹം ഉള്ളത് കൊണ്ടല്ലേ “”

“അതു എനിക്ക് അറിയില്ല പക്ഷെ എന്തോ ഒന്ന് ഉണ്ട്‌ “”

“”എന്തെങ്കിലും ആകട്ടെ നിനക്ക് എന്തിനാ പിന്നെ ഒരു ടെൻഷൻ ”

“”ഒന്നുമില്ലടാ “”

“”അതല്ല എന്തോ ഉണ്ട്‌ നീ പറ വരുൺ “”

“”മിത്രയ്ക്ക് മെർലിന്റെ കാര്യം അറിയാം “”

“”അതു നന്നായി ഒന്നും ഒളിച്ചു വച്ചില്ലല്ലോ എല്ലാം തുറന്നു പറയുന്നത് ആണ് നല്ലത്. ആദ്യം കുറച്ചു വിഷമവും പിണക്കവും ഉണ്ടാകും അതു നീ കാര്യമാക്കണ്ട “”

“”അതല്ലടാ “”

“”പിന്നെ എന്താ “”

“മെർലിൻ സീരീസ്സ് ആയി നില്കുന്നു… അവൾക്ക് വിട്ടു പോകാൻ കഴിയില്ലെന്ന്. നേരത്തെ ദിവസം ഒരു നേരം വിളിച്ചു കൊണ്ടിരുന്നവൾ ഇപ്പോൾ മണിക്കൂർ മണിക്കൂർ കണക്കിൽ വിളിക്കുന്നു .. എന്റെ എല്ലാ കാര്യവും എന്നെക്കാൾ മുന്നേ എന്നെ ഓർമിപ്പിക്കുന്നു…. ഒരു കണ്ടിഷൻ മാത്രം,,.,, ”

“”എന്തു കണ്ടിഷൻ? “”

“”ഞാൻ അവളുടെ മാത്രം ആയിരിക്കണം മറ്റൊരു ബന്ധവും ഉണ്ടാകാൻ പാടില്ല… ”

“എം മനസിലായി….. ”

ഇപ്പോൾ നീ എന്തു തീരുമാനിച്ചു….? ”

“മെർലിന്‌ ഒപ്പം നിൽക്കാം എന്നു അവൾ വാക്ക് വാങ്ങിച്ചിരിക്കുന്നു…. മിത്ര ഒഴിഞ്ഞു പോകാൻ തയ്യാറാണെന്ന് പറയുന്നു “”

“”വരുൺ…… !എന്താ നീ പറയുന്നത് ഇതു തമാശ ആണോ? എന്താടാ നീ സില്ലി ആയി കാണുവാണോ. എന്തല്ലാം സ്വപ്‌നങ്ങൾ കണ്ടു കൊണ്ട് ആണ് ഒരു പെണ്കുട്ടി താലിക്ക് തല കുനിക്കുന്നത് എന്ന്‌ അറിയാമോ? ഏകദേശം ഇരുപതോ ഇരുപത്തിഅഞ്ചോ വർഷങ്ങൾ മാത്രം ആണ് ഒരു പെണ്ണ് കുട്ടി സ്വന്തം വീട്ടിൽ കഴിയുന്നത്. അതുകഴിഞ്ഞു അവളുടെ അവസാന ശ്വാസം വരെ അവൾ ഭർത്താവിനും അവന്റെ വീട്ടുകാർക്കും ഒപ്പം ആയിരിക്കും. വിവാഹം മുതൽ അവളുടെ ജീവിതം ആരംഭിച്ചു തുടങ്ങും. അതുവരെ ഉള്ളതു എല്ലാം നിന്റെ വീടിന്റെ പടിവാതിലിൽ നിർത്തി പിന്നെ നിന്റെ ലോകത്തേക്ക് അവൾ വരും നിനക്ക് ഉള്ളത് അവൾക്ക് കൂടി ഉള്ളതാകും…. എങ്ങനെ ഒരു ലോകത്തേക്ക് ആണ് നീ മിത്രയെ കൂട്ടി കൊണ്ടു വന്നത്. വന്നപ്പോൾ തന്നെ അവൾക്ക് മുന്നിൽ വാതിൽ അടഞ്ഞു….. കയറി വന്ന വഴി തിരികെ പോകാൻ അവൾ നില്കുന്നു…. അതു നീ ചെയുന്ന പാപം അല്ലേടാ….? “”

“”പിന്നെ ഞാൻ എന്തു വേണം നീ പറ “”

“”നീ മെർലിനോട് സംസാരിച്ചോ? അവൾ അത്രയും സീരിയസ് ആണോ? ”

“സംസാരിച്ചു, ഇനി അവൾ എനിക്ക് വേണ്ടി മരിക്കും അന്ന്‌ പറയുന്നു…. നീ പറ ഒരു വർഷം ആയി അവൾ എന്റെ പിന്നാലെ നടക്കുന്നത് നിനക്കും അറിയാവുന്നതു അല്ലേ…. ഒരുപാടു അവോയ്ഡ് ചെയ്തത് അല്ലേ? എന്നിട്ടും അവൾ പോയില്ല. എങ്ങനെ ഉള്ള അവളോട്‌ പിന്നെ ഞാൻ എന്തു പറയണം “”

“പിന്നെ എന്തിനു നീ ഈ വിവാഹത്തിന് സമ്മതിച്ചു “.

“”പറഞ്ഞില്ലേ അപ്പോൾ അങ്ങനെയാണ് നാവിൽ വന്നത്.. ”

“ശരി നീ പറ ഇതിൽ ഏതു ആണ് നിനക്ക് വേണ്ടത്…. മിത്ര അറിഞ്ഞു കൊണ്ട് ഒഴിവാക്കാൻ തയ്യാറാണ്. അപ്പോൾ പിന്നെ മറ്റു പ്രശനങ്ങൾ ഇല്ല.. നിനക്ക് നിന്റെ പ്രണയം തിരിച്ചു പിടിക്കാം…. പിന്നെ ഒന്ന് ഉള്ളത് മിത്രയെ നിർത്തുക. അപ്പോൾ മെർലിന്റെ ഭാഗത്തു നിന്നും എന്തും പ്രതീക്ഷിക്കാം. എന്തായാലും അതു നിന്റെ ഭാവി ജീവിതത്തിൽ ബാധിക്കും. അപ്പോൾ പിന്നെ ആദ്യം പറഞ്ഞത് പോലെ നടക്കുന്നത് ആണ് നല്ലത് അല്ലേ? ”

“എനിക്ക് അതിനു മറുപടി പറയാൻ സാധിക്കുന്നില്ല. ഞാൻ വെറുതെ നിലത്തു കാൽ വിരലുകൾ നോക്കി ഇരുന്നു.

“”അവൾ വിട്ടു പോകുന്നത് ആണ് നിനക്ക് സമ്മതം ആയത് എങ്കിൽ വെറുതെ ആ പാവത്തിനെ നീ ഇതുപോലെ ആശ കൊടുത്തു കൊണ്ട് നടക്കരുത്…. അങ്ങനെ പോകുമ്പോൾ അവൾ ചങ്കു നീറി പോകാൻ പാടില്ല. അതുകൊണ്ട് തുറന്നു തന്നെ പറയുക. ഒരു വിധത്തിലും ഉള്ള സൗഹൃദമോ സ്നേഹമോ ഈ ബന്ധത്തിന് ഇടയിൽ വളർത്തി എടുക്കരുത്…. നിനക്ക് മനസ്സിലായോ? “”

“എം “…

നീ കാരണം അവൾ കരയരുത് പടി ഇറങ്ങുമ്പോൾ……

“എം “ഞാൻ മുഖം ഉയർത്തി രാഹുലിനെ നോക്കി അപ്പോൾ കുറച്ചു പുറകിൽ ആയി ഹാളിലെ ബീമിൽ ചാരി മിത്ര നിൽക്കുന്നു…

എല്ലാം കേട്ട് കഴിഞ്ഞു എന്ന്‌ ഞാൻ ആ മുഖത്ത് നിന്നു വായിച്ചു…. എന്റെ മുഖം കണ്ടു രാഹുലും തിരിഞ്ഞു നോക്കി….

ഞങ്ങളെ നോക്കി ചെറുതായി പുഞ്ചിരിച്ചിട്ട് അവൾ സാവധാനം അകത്തേക്ക് പോയി….
……..(തുടരും )

നിങ്ങൾ എല്ലാവരും കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു അന്ന്‌ അറിയാം…

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

പിന്നെ നിങ്ങളുടെ ആകാംക്ഷയിൽ നിന്നും അഭിപ്രായങ്ങളിൽ നിന്നും മനസിലായി ഞാൻ പറഞ്ഞു തുടങ്ങിയ കഥ നിങ്ങളിലേക്ക് എത്തി തുടങ്ങി എന്ന്‌. മനസിൽ ഉള്ളതിന് എന്റെ അക്ഷരങ്ങളിലൂടെ ജീവൻ വച്ചാൽ ഒരു നല്ല വായന സമ്മാനിക്കാൻ സാധിക്കും എന്ന് കരുതുന്നു.. ഒരു വസന്തം തന്നത് പോലെ നമുക്ക് ഒരുമിച്ചു ഒരു മഴ നനയാം….. അതിനു നിങ്ങൾ കൂടെ ഉണ്ടാകണം.. പ്രാർഥിക്കണം… തെറ്റുകൾ തുറന്നു പറയണം…….

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “വേഴാമ്പൽ – പാർട്ട്‌ 18”

Leave a Reply