വേഴാമ്പൽ – പാർട്ട്‌ 19

6593 Views

vezhamabal free malayalam novel online from aksharathalukal

കുറച്ചു നേരത്തേക്ക് രാഹുൽ ഒന്നും മിണ്ടിയില്ല……. ഞാനും വെറുതെ നിലത്തേക്ക് നോക്കി ഇരുന്നു….

“നാളെ എന്താ നിനക്ക് പരിപാടി ”

“രാഹുൽ ചോദിച്ചു? ”

“”പ്രത്യേകിച്ച് ഒന്നും ഇല്ല “”

“”എന്നാൽ നമുക്ക് പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാലും ഒക്കെ ഒന്ന് പോയി വരാം. ഉച്ചക്ക് ഒരു സിനിമയും കാണാം….വെളുപ്പിന് പോകണ്ടേ അതുകൊണ്ട് നൈറ്റ്‌ പരിപാടി ഒന്നും വേണ്ട…. എന്താ? “”

“”എങ്ങനെ ചെയ്യാം അവൻമാർ വരുമോ? ‘”

“”നാളെ ലീവ് എടുക്കാൻ പറഞ്ഞിട്ടുണ്ട് “”

“”ഇന്ന് എന്താ പ്രോഗ്രാം “”

“”സിറ്റിയിൽ ഒക്കെ ഒന്ന് കറങ്ങാം ബീച്ചിലും പോകാം പിന്നെ നല്ല നടൻ ഫുഡ്‌ കിട്ടുന്നിടത്തു പോണം… എന്താ..? നീ ഇന്ന് തിരിച്ചു വീട്ടിലേക്ക് പോകുന്നുണ്ടോ? “”

“”നോക്കട്ടെ അതികം ലേറ്റ് ആയില്ലെങ്കിൽ പോയിട്ടു വരാം ”

പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രേറ്റ് ചെയ്തു.. എടുത്തുനോക്കിയപ്പോൾ മെർലിൻ ആണ്…

രാഹുൽ കാണാതെ ഫോൺ അറ്റൻഡ് ചെയ്തു കൊണ്ട് എഴുനേറ്റു.

“”എന്താ മെർലിൻ? “”

“”വരുൺ എവിടെയാ ഉള്ളത്? “”

“”ഫ്ലാറ്റിൽ “”

“”ഏതു ഫ്ലാറ്റിൽ? “”

“ഞങളുടെ പഴയ ഫ്ലാറ്റിൽ… എന്താ? “”

“പോകുന്ന പോക്ക് കണ്ടപ്പോൾ തോന്നി അല്ലോ വേറെ എന്തോ കാര്യത്തിന് പോകുവാണെന്നു “”

“എന്താ മെർലിൻ എന്താ കാര്യം “”

“”വരുൺ ചീറി പാഞ്ഞു പോകുന്നത് കണ്ടിരുന്നു…. എത്ര അത്യാവശ്യം ആയി എവിടെ പോയത് ആണെന്ന് ചോദിച്ചതാ ”

“”രാഹുലിനെ ഒന്ന് കാണാൻ ഫ്ലാറ്റിലേക്ക് വന്നതാ…. ”

“ഇപ്പോൾ കൂടെ ആളു വന്നതുകൊണ്ട് ആണോ ഇത്രയും സ്പീഡ്… അവൾ ബാക്കിൽ ഇരിക്കില്ലേ… അവൾ മുന്നിലിരുന്നാലേ വണ്ടി ഓടുള്ളോ? “””

“”എന്താ മെർലിൻ ഒരു ചീപ് മെന്റാലിറ്റി… എവിടെ ഇരുന്നാൽ എന്താ ഒരാൾ ഇരിക്കാൻ വരുമ്പോൾ അവിടെ ഇരിക്കേണ്ട പുറകിൽ ഇരിക്കാൻ പറയുമോ? “”

“”പറയണം എനിക്ക് ഇഷ്ട്ടമല്ല അങ്ങനെ വരുണിനൊപ്പം ആരും യാത്ര ചെയ്യുന്നത് “”

“വെറുതെ വാശിപിടിക്കണ്ട…. അതൊന്നും നടക്കില്ല…. “”

“”ഞാൻ ഇപ്പോൾ അധികപ്പറ്റായി തോന്നുന്നുണ്ട് അല്ലേ? “”

“ഒന്നു നിർത്തു മെർലിൻ…. ഇതിനാണോ നീ ഇപ്പോൾ വിളിച്ചത്… “”

“”അതെ ഇതു ചോദിക്കാൻ തന്നെ ആണ് വിളിച്ചത്…..എന്നെ ഒഴിവാക്കി ജീവിക്കാൻ ആണോ തീരുമാനം എന്ന് അറിയണം “”

“”ഒന്ന് മനസിലാകൂ നീ…. വെറുതെ ആവിശ്യമില്ലാതെ വഴക്കിനു നിൽക്കാതെ…. ഇനി അങ്ങനെ ഉണ്ടാകാതെ നോക്കാം.. ഞാൻ ഇനി ആരെയും മുന്നിൽ ഇരുത്തി ഡ്രൈവ് ചെയ്യുന്നില്ല പോരേ…വന്ന ദേഷ്യത്തിൽ പറഞ്ഞതു കുറച്ചു ഉച്ചത്തിൽ ആയി പോയി…. പെട്ടന്ന് പരിസര ബോധം വന്നു നോക്കിയപ്പോൾ മിത്രയും രാഹുലും അവിടെയും ഇവിടെയും നിന്നു എന്നെ തന്നെ നോക്കുന്നു….

പെട്ടന്ന് ഞാൻ ആർക്കും മുഖം കൊടുക്കാതെ ഫ്ലാറ്റിനു വെളിയിൽ ഇറങ്ങി…..

“”ഇപ്പോൾ നിനക്ക് എന്താ വേണ്ടത് മെർലിൻ “”

“”എനിക്ക് ഇപ്പോൾ വരുണിനെ കാണണം “”

“”എന്തിന്.. “?

“വേണം എനിക്ക് അറിയണം ഞാൻ ഒന്നു വിളിച്ചാൽ ഓടി വരാനുള്ള മനസ് എങ്കിലും ഉണ്ടോന്നു…. ഇപ്പോൾ എന്തായാലും ജോലി തിരക്ക് ഇല്ലല്ലോ “”

“നീ ഇപ്പോൾ എവിടെ ആണ് ഉള്ളത് “”

“”എയർപോർട്ട് റോഡിൽ…. ഉള്ള സാജ് കോഫി ഷോപ്പിന്റെ മുന്നിൽ “”

“”ശരി ഞാൻ പെട്ടന്നു മടങ്ങി പോരും…. അവൻമാർ ഷിഫ്റ്റ്‌ കഴിഞ്ഞു വരുന്പോഴേക്കും എത്തണം “”

“എം വാ “”

ഞാൻ കതക് തുറന്നു അകത്തേക്ക് കയറി ഹാളിൽ ഇരുന്ന രാഹുലിനെ നോക്കി പറഞ്ഞു… “ടാ ഞാൻ ഒന്ന് പുറത്തു പോയിട്ടു വരാം ”

“എന്തോ അർഥം വച്ചു അവൻ എന്നെ നോക്കി ഒന്നും മിണ്ടിയില്ല.. ഞാൻ പതുക്കെ കതക് അടച്ചു താഴേക്ക് പോയി.

ഇന്ന് മെർലിനോട് കാര്യം ആയിട്ടു പറയണം… അവളുടെ ഇഷ്ടത്തിന് തുള്ളാൻ പറ്റില്ലാന്ന്.. എന്തൊക്കെയോ മനസ്സിൽ കുറിച്ച് കൊണ്ട് കാറിനു നേർക്ക് നടന്നു…..

**—**—**—-**—–**—–**—-**—-**

ബാൽക്കണിയിൽ ഇട്ടിരുന്ന ഒരു കസേരയിൽ ഇരുന്നു…. താഴെ ഹോൺ മുഴക്കി വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നു ശബ്ദമുഖരിതമായ ഒരു അന്തരീക്ഷം….. എന്തു പരീക്ഷണത്തിലേക്ക് ആണ് വന്നു പെട്ടിരിക്കുന്നത് എന്ന്‌ അറിയില്ല.. അച്ഛന്റെ വിശ്വാസം പോലെ വഴിപാട്കൊണ്ട് ഒന്നും വിധിയെ മാറ്റാൻ കഴിയില്ല….

പതുക്കെ അവിടെ നിന്നു എഴുനേറ്റ് ബാൽക്കണിയിലെ കൈവരിയിൽ പിടിച് താഴേക്ക് നോക്കി നിന്നു..

രണ്ട് സൈഡിലും മണി പ്ലാന്റ് പടർന്നു കയറ്റിയിട്ടുണ്ട്.. വെർട്ടിക്കൽ ഗാർഡന്റെ ചട്ടികൾ ഇരു സൈഡിലും ആയി ഒരു വള്ളി പോലെ തൂക്കി ഇട്ടിട്ടുണ്ട്…..

കുറച്ചു കഴിഞ്ഞു.. പുറകിൽ ആളനക്കം കേട്ടു തിരിഞ്ഞു നോക്കി രാഹുലേട്ടൻ

“”മിത്രയ്ക്ക് കുടിക്കാൻ എന്തെങ്കിലും വേണോ? ”

“”വേണ്ട “”

“ആവിശ്യമുള്ളതൊക്കെ അടുക്കളയിൽ ഉണ്ട്‌ കെട്ടോ കഴിക്കുകയോ കുടിക്കുകയോ ചെയ്യാം “”

“”എം “ഞാൻ ഒന്ന് കുളിച്ചിട്ടു വരാം അവരൊക്കെ ഇപ്പോൾ വരും.. ”

“എം ”

അതും പറഞ്ഞു ചേട്ടൻ കുളിക്കാൻ പോയി…
കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് പതുക്കെ അടുക്കളയിലേക്ക് നടന്നു

അത്യാവശ്യ സൗകര്യങ്ങൾ എല്ലാം ഉള്ള ചെറിയ ഒരു അടുക്കള ആയിരുന്നു
ബാച്ചിലർ താമസിക്കുന്ന ഫ്ളാറ്റിലെ അടുക്കള പോലെ അല്ല എല്ലാം നല്ല അടുക്കും ചിട്ടയും ആയി ഇരിക്കുന്നു…

തെർമൽ കുക്കറിൽ ചോറ് ഇരുപ്പുണ്ട് കറികളും ഉണ്ട്‌. ഫ്രിഡ്ജിൽ ഗോതമ്പു മാവ് കുഴച്ചു വച്ചിട്ടുണ്ട്… കുപ്പി ഭരണികളിൽ അച്ചാറുകൾ…. പച്ചകറി എല്ലാം പ്രത്യേകം ടിന്നുകളിൽ അടച്ചു വച്ചിരിക്കുന്നു…..

ഫ്രിഡ്ജിൽ നിന്നു ഒരു കവർ പാല് കിട്ടി അതു എടുത്തു പൊട്ടിച്ചു ചായപാത്രത്തിൽ ഒഴിച്ച് അടുപ്പിൽ വച്ചു….

ചായ തിളപ്പിച്ച്‌ വാങ്ങി… അതു രണ്ടു ഗ്ലാസ്സുകളുലേക്ക് പകർന്നു ബാക്കി ഉള്ളത് ഫ്ലാസ്കിൽ ഒഴിച്ച് അടച്ചു വച്ചു..

ചായ കപ്പുമായി ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ രാഹുലേട്ടൻ കുളി കഴിഞ്ഞു വന്നു..

ഞാൻ ചായ കുടിക്കാൻ വിളിച്ചു. തല ചീകി ടൗവൽ ബാൽക്കണിയിൽ കൊണ്ട് ഇട്ടിട്ട് മേശക്ക് ഇരുവശവും ഇരുന്നു ചായ കുടിച്ചു

ചായ കുടിക്കുന്നതിനിടക്ക് എന്റെ വിശേഷവും ചേട്ടന്റെ വീട്ടിലെ വിശേഷവും പരസ്പരം ചോദിച്ചു… ചേച്ചിയുടെ ഭർത്താവ് മരിച്ചു പോയത് കൊണ്ട് ചേച്ചിയുടെ കാര്യത്തിൽ ഒരു ആശങ്ക ഉണ്ട്‌ രാഹുലേട്ടനു.

“”ചേച്ചിയെയും മോനെയും നോക്കാൻ എനിക്ക് ബുദ്ധിമുട്ട് ഇല്ല പക്ഷെ ഒരു വിവാഹം കഴിഞ്ഞാൽ വന്നിട്ട് കയറുന്ന പെണ്കുട്ടിക്ക് ചിലപ്പോ അതൊന്നും ഇഷ്ട്ടമാകില്ല. എല്ലാവരും നമ്മളെ പോലെ ചിന്തിക്കില്ലല്ലോ “”

“”ചേച്ചിക്ക് അധികം പ്രായം ഇല്ലല്ലോ, മറ്റൊരു വിവാഹം…….? ‘””

“”നോക്കണം ഇപ്പോൾ ഇല്ല…. അവളുടെ ഉള്ളിലെ നോവിന് മാഞ്ഞു പോകാൻ ഉള്ള സമയം കൊടുക്കട്ടെ “”

“”മിത്രയുടെ പ്ലാൻ എന്താണ്….? “”

“”ഒന്നുമില്ല “”

“”അവൻ ഒരു പാവമാണ് അതാണ് അവനുള്ള ഡിമെറിറ്റും. അധികം പെൺകുട്ടികളുമായി ഇടപഴകി ഉള്ള ശീലം അവനില്ല അതുകൊണ്ട് അവനു അറിയില്ല തരം തിരിക്കാൻ. എന്തൊക്കെ പറഞ്ഞാലും തനിക്ക് ഉള്ള ഉത്തരമോ ആശ്വാസവാക്കോ ആകില്ല അതു അറിയാം.. പിന്നെ അവൻമാർ പറയുന്നതുപോലെ അവൾ സീൻ ഉണ്ടാക്കാൻ നിൽക്കുവാണോ എന്ന്‌ അറിയില്ല. നമുക്ക് നോക്കാം അവനും കുറച്ചു സമയം കൊടുക്കാം . എങ്ങനെ അല്ല എങ്കിൽ പിന്നെ നമുക്ക് മറ്റു വഴികൾ ആലോചിക്കാം. എന്തായാലും മിത്ര ഞങളുടെ കൂട്ടത്തിൽ വന്നു പെട്ടു. അതുകൊണ്ട് തനിക്ക് എന്തു വേണമെങ്കിലും എന്തു ആവിശ്യം ഉണ്ടെകിലും ഞങ്ങളോട് പറയാം. അന്യരായി കാണരുത്. “”

“എം ”

“പിന്നെ എബി പറഞ്ഞു മിത്ര അവനോടു പിണക്കത്തിൽ ആണെന്ന്. സത്യത്തിൽ അവൻ അറിഞ്ഞിട്ടും പറയാതിരുന്നത് അല്ല. ഞാൻ പറഞ്ഞില്ലേ അത്രയും ടീപ് ആയ ബന്ധം ഒന്നും അല്ലായിരുന്നു. അവൾ വിളിക്കും സംസാരിക്കും അവൾക്ക് വല്ല പ്രോജെക്ടിനും സഹായിക്കും വല്ലപ്പോഴും കോഫീ ഷോപ്പിൽ പോകും അത്ര തന്നെ അതിപ്പോ പ്രണയിക്കുന്നവർ മാത്രം അല്ലല്ലോ പരിചയമുള്ളവരൊക്കെ ഇതുപോലെ ഒത്തുകൂടാറില്ലേ… അത്രയേ കരുതിയുള്ളൂ. പിന്നെ ഞങ്ങൾക്ക് ആർക്കും ആ ബന്ധത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല… എല്ലാവരെയും പോലെ അവനും അവൾ പറയുന്നത് കണ്ണടച്ചു വിശ്വസിക്കുന്നു. അപ്പോൾ വേറെ ആര് എന്തു പറഞ്ഞാലും വിശ്വസിക്കുകയും ഇല്ല ശത്രുക്കൾ ആകുകയും ചെയ്യും. അതുകൊണ്ട് എബിയോട് പിണങ്ങി നടക്കേണ്ട..അവൻ അറിഞ്ഞു കൊണ്ട് ഒരു ദ്രോഹവും തനിക്ക് ചെയ്യില്ല. പിന്നെ ഈ കാര്യത്തിൽ ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാകും. തീരെ പറ്റാതെ വന്നാൽ തന്റെ ഇഷ്ട്ടം പോലെ തനിക് ചെയ്യാം അതിൽ ഞങ്ങൾ ആരും എതിർപ്പ് പറയില്ല എന്തായാലും കുറച്ചു കൂടെ നോക്കാം…. ”

“”എം “”

ഞങ്ങൾ നേരത്തേ സംസാരിച്ചത് താൻ കേട്ടില്ലേ… അഥവാ തനിക്ക് അങ്ങനെ പോകേണ്ടി വന്നാൽ മറ്റു ബാധ്യതകൾ ഒന്നും വേണ്ടല്ലോ എന്ന്‌ കരുതി പറഞ്ഞതാണ് “”

“എനിക്ക് അറിയാം….. അതുകൊണ്ട് ഞാൻ അത് പ്രോത്സാഹിപ്പിക്കുന്നില്ല “”

“”ഒന്നും ആലോചിക്കേണ്ട വരുന്നതുപോലെ വരട്ടെ “”

“അതെ ചേട്ടാ…. ”

അപ്പോഴേക്കും ഡോർ തുറന്നു ഏബിച്ചനും പ്രണവും അകത്തേക്ക് വന്നു…..

ഏബിച്ചൻ പറയാൻ വന്നത് എന്തോ വിഴുങ്ങി… എന്നെ നോക്കി ചിരിച്ചു

ഞാനും ചെറുതായി ചിരിച്ചു

“”മിത്ര എപ്പോൾ വന്നു? ”

“കുറച്ച് നേരമായി ”

“”അവൻ എവിടെ? “”

“”അവൻ പുറത്തേക്ക് പോയി നിങ്ങൾ ഫ്രഷ് ആയി വാ അപ്പോഴേക്കും അവൻ എത്തും “രാഹുലേട്ടൻ പറഞ്ഞു

“”ചായ ഫ്ലാസ്കിൽ ഇരുപ്പുണ്ട് “”ഞാൻ ഏബിച്ചനെ നോക്കി പറഞ്ഞു ”

ഏബിച്ചൻ അന്തം വിട്ട് എന്നെ നോക്കി

“”നീ നോക്കി പേടിപ്പിക്കേണ്ട പിണക്കമൊക്കെ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്” രാഹുൽ ഏട്ടൻ പറഞ്ഞു

“”ആണോ മിത്ര എബിച്ചൻ എന്നെ നോക്കി ചോദിച്ചു? ”

“” ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി”

“അപ്പോൾ ഇന്നും നാളെയും അടിച്ചുപൊളി “.ഞാൻ ഫ്രഷ് ആയിട്ടു വരാം ”

അതും പറഞ്ഞു രണ്ടുപേരും പോയി.. ഞാൻ ചായ കപ്പ്‌ കഴുകി വച്ചു ഹാളിൽ വന്നു ഇരുന്നു

കുളിക്കാനും ഡ്രസ്സ്‌ മാറാനും വേണ്ടി എല്ലാവരും കൂടി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു… ഏകദേശം അര മണിക്കൂർ കഴിഞ്ഞു എല്ലാവരും റെഡി ആയി….

രാഹുലേട്ടൻ ഫോൺ എടുത്തു വരുണേട്ടനെ വിളിച്ചു

“നമ്മളോട് ഇറങ്ങിക്കൊള്ളാൻ അവൻ അങ്ങോട്ട്‌ വരാം എന്ന്‌ ”

“”അതുവേണ്ട അവൻ കൂടി വരട്ടെ.. നീ വിളിച്ചു പറ രാഹുൽ അവൻ വന്നിട്ടേ ഇറങ്ങുന്നുള്ളു വെയിറ്റ് ചെയ്യാം എന്നു. ”

രാഹുലേട്ടൻ അതു വിളിച്ചു പറഞ്ഞു

പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ രാഹുലേട്ടന്റെ ഫോണിലേക്ക് കാൾ വന്നു

“ടാ അവൻ അവിടെ ബീച്ചിന്റെ അടുത്ത് ആണ് ഉള്ളത് നമ്മളോട് ബീച്ചിലേക്ക് പോകാൻ “”

“”എന്നാൽ ശരി വാ നമുക്ക് അങ്ങോട്ട് ചെല്ലാം “ഏബിച്ചൻ പറഞ്ഞു

എങ്ങനെ എല്ലാവരും ഫ്ലാറ്റിൽ നിന്നു ഇറങ്ങി ഒരു ടാക്സി പിടിച്ചു ബീച്ചിലേക്ക് നടന്നു…

സാമാന്യം നല്ല തിരക്ക് ഉണ്ടായിരുന്നു…. കുടുംബമായിട്ട് വന്നവരാണ് കൂടുതൽ

അവർ മൂന്ന് പേരും തിരയിൽ കളിക്കാൻ പോയി പരസ്പരം വെള്ളത്തിൽ തള്ളി ഇട്ടും കെട്ടിപ്പിടിച്ചും ഒക്കെ തിരക്ക് മുകളിലൂടെ അവർ ചാടി മറിഞ്ഞു

ഓരോ ഇടവേളക്കും അവർ എന്നെയും വിളിച്ചു ഞാൻ ഒഴിഞ്ഞു മാറി കുറച് കഴിഞ്ഞു മൂന്നുപേരും തളർന്നു പുറകിൽ ഉള്ള കല്ല് പടവിൽ പോയിരുന്നു

അപ്പോഴേക്കും സൂര്യൻ രക്തവര്ണങ്ങൾ വാരി വിതറി ചക്രവാളസീമയിൽ മറഞ്ഞു…. ഞാൻ നിന്നടത്തു തന്നെ നിന്നു കടലിലെ ഓളങ്ങളുടെ ചലങ്ങൾ മാത്രം…. മാറിൽ കൈകെട്ടി അതിൽ ലയിച്ചു നിന്നു. ശരീരം ഒഴികെ ഉള്ള ലോലമായതൊക്കെ കടൽകാറ്റിൽ പുറകിലേക്ക് പറന്നു നടക്കുന്നു… ശരീരം അതിനെ പിന്തള്ളി കടലിനു അഭിമുഖമായി നിന്നു…..

അങ്ങും ഇരുട്ടു പരന്നു തുടങ്ങിയപ്പോൾ രാഹുലേട്ടൻ വന്നു വിളിച്ചു

“”വാ പോകാം “”

ഞാൻ ഒരു നിമിഷം കൂടി എങ്ങനെ നിന്നിട്ട് തിരിഞ്ഞു രാഹുലേട്ടന്റെ പുറകെ പോയി….

അവരുടെ അടുത്ത് ചെന്നപ്പോൾ മൂന്നുപേരുടെയും മുഖത്ത് നീരസം കണ്ടു. വരുണേട്ടൻ ഇതുവരെ എത്തിയിട്ടില്ല അതിന്റെ ആണ്…. അതിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…

മൂന്നുപേരും മുൻപിൽ നടന്നു ഞാൻ പുറകിലും…. ഈ സന്ധ്യ ഒരു രസംകൊല്ലി ആകുമെന്ന് തോന്നി…

ഞാൻ നടത്തം നിർത്തി….. കുറച്ചു മുന്നോട്ട് പോയി മൂന്നുപേരും തിരിഞ്ഞു നോക്കി

“”എന്താ “”

ഞാൻ വഴിയോര കച്ചവടക്കാരെ ചൂണ്ടി പറഞ്ഞു…. എനിക്ക് ഒരു പാനി പൂരി കഴിക്കണം “”

മൂന്ന് പേരും പരസ്പരം നോക്കി ചിരിച്ചു…. രാഹുലേട്ടൻ വന്നു എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് മുന്നിൽ നടന്നു
“ഒന്നല്ല ഒൻപതു എണ്ണം വാങ്ങി തരാം വാ….. ”

“ഡാ എനിക്കും….. ഏബിച്ചനും വിളിച്ചു പറഞ്ഞു കൊണ്ട് പിറകെ ഓടി വന്നു “”

“”ഞാൻ എന്താടാ രണ്ടാംകെട്ടിൽ ഉള്ളതാണോ ?അതും പറഞ്ഞു പ്രണവേട്ടനും കൂടെ കൂടി……….. (തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply