Skip to content

വേഴാമ്പൽ – പാർട്ട്‌ 20

vezhamabal free malayalam novel online from aksharathalukal

പൂരിക്ക് ഉള്ളിൽ സവാളയും മല്ലി ഇലയും പുതിനയും ചേർന്ന കൂട്ടിൽ പാനി മുക്കി വായിൽ വച്ചു ഉപ്പും പുളിയും ചേർന്ന രസകൂട്ടു വായിൽ നിറച്ചു വച്ചു ചവച്ചു.. നല്ലരുചി തോന്നി.. ആദ്യത്തെ സെറ്റ് എനിക്ക് ആണ് കിട്ടിയത് അതുകൊണ്ട് അവർക്ക് എടുക്കുന്നതേ ഉണ്ടായിരുന്നുള്ളു…..

വീണ്ടും ഒരെണ്ണം എടുത്തു ഞാൻ രാഹുലേട്ടനു നീട്ടി….
ഒരു നിമിഷം അങ്ങനെ നിന്നിട്ട് ചേട്ടൻ വാ തുറന്നു…… ഞാൻ പൂരി ചേട്ടന്റെ വായിൽ വച്ചു കൊടുത്തു… പാനി ദേഹത്തു വീഴാതിരിക്കാൻ ചേട്ടൻ കൈകൊണ്ടു താടി താങ്ങി…

പിന്നാലെ ഏബിച്ചനും പ്രണവേട്ടനും ഓരോന്ന് കൊടുത്തു..

അപ്പോഴേക്കും അവർക്കുള്ള സെറ്റ് റെഡി ആയി വന്നു…..

എനിക്ക് ഉള്ളത് പെട്ടന്ന് തീർന്നു പോയി… ഞാൻ കൈനീട്ടി ഏബിച്ചന്റെ പ്ലേറ്റിൽ നിന്നും ഒന്ന് എടുക്കാൻ… ദുഷ്ടൻ പ്ലേറ്റും കൊണ്ട് മാറി നിന്നു… “”

“”ടീ കൊതിച്ചി പാറു…. വേറെ വാങ്ങി കഴിക്ക് ഇതിൽ ഇല്ല.. “”

“”നീ അല്ലാതെ ആരെങ്കിലും അവന്റെ പത്രത്തിൽ കൈ ഇടുമോ? “”രാഹുലേട്ടൻ ചോദിച്ചു

“”അവനു ഈ കാണുന്ന ഗ്ലാമറും എടുപ്പും ഉണ്ടെങ്കിലും…. തീറ്റയിൽ കുറച്ചു വീക്ക്‌ ആണ്. ഒരു പാത്രം ചോറ് മുന്നിൽ വച്ചിട്ട് സംസാരിച്ചാൽ അറിയാം അവന്റെ തനികൊണം. ‘”പ്രണവേട്ടൻ പറഞ്ഞു

“”ഇവൻ പട്ടിണി കിടന്നു ചത്ത അച്ചായൻമാരുടെ ഫാമിലി ആണെന്ന് തോന്നുന്നു “”….കുറച്ചു ശബ്ദം താഴ്ത്തി രാഹുലേട്ടൻ പറഞ്ഞു

“”മോനെ രാഹുലെ നീ നാളെ പോകുവല്ലേ…. പോ.. പിന്നെ മോനെ പ്രവി മറ്റന്നാൾ മുതൽ നീ തന്നെ ഉണ്ടാക്കി കഴിച്ചാൽ മതി കെട്ടോ “”

“”ചുമ്മാ പറഞ്ഞതാ അളിയാ നീ എന്റെ ചങ്ക് അല്ലേടാ….. നിനക്ക് കഴിയുമോടാ എനിക്ക് തരാതെ കഴിക്കാൻ….. “”പ്രണവേട്ടൻ സെന്റി അഭിനയിച്ചു പറഞ്ഞു.

“മിത്ര വാ ഇതു കഴിച്ചോ എനിക്ക് മതി.. രാഹുലേട്ടൻ പറഞ്ഞു ”

“വേണ്ട അതു ചേട്ടൻ കഴിച്ചോ? ”
എനിക്ക് ഒരു പൂരി മസാല കൂടി വേണം ”

“വാങ്ങിച്ചോ. രാഹുലേട്ടൻ പറഞ്ഞു ”
“”നീ എബിയെ തോൽപ്പിക്കാൻ ഇറങ്ങിയത് ആണോ? പ്രണവേട്ടൻ ചോദിച്ചു. ”

ഞാൻ ചിരിച്ചുകൊണ്ട് പൂരിമസാല വാങ്ങി പതുക്കെ സ്പൂണിൽ കോരി തിന്നു.. പാനി പൂരി കഴിച്ചു കഴിഞ്ഞു ഓരോരുത്തർ ആയി എന്റെ തീറ്റ കണ്ടു ആസ്വദിച്ചശേഷം എല്ലാവരും പൂരിമസാലയും വാങ്ങി കഴിച്ചു തുടങ്ങി…

നാലു പേര് ചേർന്നു ഒരു വ്യർത്തമായി നിന്നു മസാല കഴിച്ചു തുടങ്ങി…

ഏകദേശം കഴിച്ചു കഴിയാറായപ്പോഴേക്കും ഞങളുടെ വല പൊട്ടിച്ചു ഒരാൾഅതിൽ നുഴഞ്ഞുകയറി..

ആരും പ്രത്യേക ഭാവഭേദം ഇല്ലാതെ കഴിച്ചു കൊണ്ടിരുന്നു…

വരുണേട്ടൻ എന്റെ അടുത്ത് വന്നു നിന്നു കൈ നീട്ടി ഞാൻ കൈയിൽ ഇരുന്ന പൂരിമസാല കൈലേക്ക് വച്ചു കൊടുത്തു…

ഞാൻ കുറച്ചു മാറി നിന്നു. രാഹുലേട്ടൻ കഴിച്ചതിന്റെ പൈസ കൊടുത്തു…. ഒരുകുപ്പി മിനറൽ വാട്ടർ വാങ്ങി കൊണ്ട് തന്നു . അതിൽ കുറച്ചു വെള്ളം കുടിച്ചു വായും കഴുകി ബാക്കി തിരികെ ഏല്പിച്ചു

എല്ലാവരും പതുക്കെ മുൻപോട്ട് നടന്നു….

“എന്താടാ പ്രോഗ്രാം….? “വരുണേട്ടൻ ചോദിച്ചു

“എല്ലാവരും പരസ്പരം നോക്കി…പിന്നെ കണ്ണുകൾ എല്ലാം എന്റെ നേർക്ക് ആയി… കുറച്ചു കാറ്റു കൊള്ളാം .. ഞാൻ പറഞ്ഞു “”

എന്നാൽ കുറച്ചു കഴിഞ്ഞു പോകാം ഒഴിഞ്ഞ ഒരു സ്ഥലത്തു കടലിനു അഭിമുഖമായി എല്ലാവരും ഇരുന്നു

രാഹുലേട്ടനും പ്രണവ്എട്ടനും കൂടി വർത്താനം പറഞ്ഞു ഒരിടത്തു ഇരുന്നു ഏബിച്ചൻ ഫോണും ചെവിയിൽ വച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ഞാൻ കുറച്ചു കൂടി മുന്നിലായി തെരുവ് വിളക്കിന് വെട്ടം ഏകദേശം തീരുന്നതിന് അടുത്തായി ഇരുന്നു.

പോയി വന്നതിനു ശേഷം ആരും ഏട്ടനോട് അധികം വർത്തമാനം പറഞ്ഞില്ല എല്ലാവരും ഒരു ഒഴിവാക്കൽ മട്ട് കാണിച്ചു… തിരകൾ കടലിലേക്ക് അടിച്ചു കയറി വരുന്ന ശബ്ദവും കേട്ടു കുറെ നേരം ഇരുന്നു… മനസ്സിൽ എന്തെങ്കിലും സങ്കടം ഉള്ളപ്പോഴാണ് നമ്മൾ ചുറ്റുമുള്ളതിനെ ഭംഗിയായി വീക്ഷിക്കുന്നത് സന്തോഷം ഉള്ളപ്പോൾ എല്ലാം ആ സന്തോഷത്തിൽ അലിഞ്ഞുപോകും. മനസ്സിൽ സങ്കടം ഉള്ളപ്പോൾ ചുറ്റുപാടും നോക്കും ഓരോ അണുവിലും മനസ്സിനെ കരകയറുവാൻ ഉള്ള എന്തെങ്കിലും ഒന്ന് ഉണ്ടോ എന്ന്. അപ്പോഴാണ് ചുറ്റുമുള്ള ഏതൊന്നിനെയും ഭംഗി നമ്മൾ ആസ്വദിക്കുന്നത്. കരയിലേക്ക് അടിച്ചുവരുന്ന കടൽക്കാറ്റും അതിൻറെ ശബ്ദവുമൊക്കെ മനസ്സിന് കുളിർമയും ആശ്വാസവും നൽകുന്നതായി തോന്നി ഏറെനേരം അതിൽ ലയിച്ചു തന്നെ ഇരുന്നു.

കുറച്ചുകഴിഞ്ഞ് പുറകിലേക്ക് തിരിഞ്ഞു നോക്കി… നാലും 4 മൂലയ്ക്ക് ഫോണും കുത്തി ഇരിപ്പുണ്ട്…. ഞാൻ നോക്കുന്നത് കണ്ട് എബിച്ചൻ എൻറെ അടുത്തേക്കു വന്നു. കയ്യിലിരുന്ന ഫോൺ എനിക്ക് നേരെ നീട്ടി അന്നയാണ് സംസാരികു…

ഞാൻ ഫോൺ വാങ്ങി ചെവിയോടു ചേർത്തു…..

” എന്താ മോളെ വരാൻ നേരമായില്ലേ?,””

“”നാളെ കഴിഞ്ഞു വരാം”

“എം അച്ചായൻ പറഞ്ഞിരുന്നു രണ്ടുദിവസത്തെ വായിനോട്ടം കൂടി ഉണ്ടെന്ന്”എങ്ങനെയുണ്ട് എൻറെ ഇച്ചായനും കൂട്ടുകാരും “”

” കുഴപ്പമില്ല”

” അപ്പോൾ നമ്മുടെ റേഞ്ചിൽ വരുന്നതു തന്നെയല്ലേ?”

“” അതെ എന്നു തോന്നുന്നു”.

” ഇനി താമസിക്കരുത് വേഗം വരണേ ഞാൻ അവിടെ ഒറ്റയ്ക്ക് ബോറടിക്കും”

” ഇല്ല അന്ന പെട്ടെന്ന് വരും”

” പെട്ടെന്നു വാ നീ വന്നിട്ടുവേണം വീരസാഹസിക കഥകൾ ഒക്കെ കേൾക്കാൻ”

” ശരിയാണ് ഒരു വീര സാഹസിക കഥ തന്നെയാണ് ഒക്കെ വന്നിട്ട് പറയാം”

” മേട്രൻ നിന്നെ അന്വേഷിച്ചിരുന്നു ഞാൻ വിവരങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്”

” നാളെ രാവിലെ വരും അന്ന ബാക്കിയൊക്കെ വന്നിട്ട് പറയാം”

” ശരി മിത്രാ… ഇനി നേരിൽ കാണാം”

ഞാൻ ഫോൺ തിരികെ ഏബിച്ചന്റെ കയ്യിൽ കൊടുത്തു.

ഫോൺ വാങ്ങി കൊണ്ട്എബിച്ചൻ ചോദിച്ചു ‘”കുറച്ചു നേരമായി ഇനി നമുക്ക് പോയാലോ?””

“പോകാം ”

“മിത്രയും എന്നെ ഇച്ചായ എന്ന് വിളിച്ചാൽ മതി. അതിൽ തനിക്ക് ബുദ്ധിമുട്ടുണ്ടോ”?

” ഇല്ല”

എബിച്ചൻ തിരിച്ചുപോയി പോകാമെന്നു പറഞ്ഞു ഓരോരുത്തരായി എഴുന്നേറ്റു… ദേഹത്ത് പറ്റിയിരുന്ന മണൽത്തരികൾ കൈകൊണ്ട് തട്ടിമാറ്റി ചെരുപ്പുകൾ ഇട്ടു നടന്നു..

“” മിത്ര ഇനി നമ്മൾ ഭക്ഷണം കഴിക്കാനാണ് പോകുന്നത് തനിക്ക് എന്തെങ്കിലും സ്പെഷ്യലായി കഴിക്കണമെന്ന് ഉണ്ടോ? രാഹുൽ ഏട്ടൻ ചോദിച്ചു”

“”ഇല്ല എനിക്ക് ഫാസ്റ്റഫുഡ്നോട് താല്പര്യം ഇല്ല നമുക്ക് ഏതെങ്കിലും ചെറിയ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാം””

” ശരി ഇന്നത്തെ ഭക്ഷണം തട്ടുകടയിൽനിന്ന്”

” വരുൺ പോകുന്ന വഴിക്ക് ഏതെങ്കിലും തട്ടുകടയിൽനിന്ന് ഭക്ഷണം കഴിക്കാം…” രാഹുൽ ഏട്ടൻ പറഞ്ഞു

ഒന്ന് തിരിഞ്ഞു നോക്കിയത് അല്ലാതെ മറ്റ് അഭിപ്രായങ്ങൾ ഒന്നും പറയാതെ ഏട്ടൻ മുന്നേ നടന്നു പോയി….

“അവന് ചെറിയ ഒരു വിഷമം ഉണ്ടു നമ്മൾ മൈൻഡ് ചെയ്യാത്തത് കൊണ്ട് അതുസാരമില്ല അവനെ ഒരാളെ നോക്കി നമ്മൾ എത്ര നേരം ഇവിടെ കാത്തിരുന്നു….. മിത്രയും അതുപോലെ അവനെ അവോയ്ഡ് ചെയ്താൽ മതി അപ്പോൾ കുറെയൊക്കെ അവന് മനസ്സിലാകും. ആളൊരു പാവമാണ് ഞങ്ങൾ കൂടെയുണ്ടാകും” രാഹുൽ ചേട്ടൻ പറഞ്ഞു

ഞങ്ങളെല്ലാവരും നടന്ന കാറിനടുത്തെത്തി. ഏട്ടൻ കാർ വളർച്ച ഞങ്ങൾക്ക് അരികിലായി കൊണ്ട് നിർത്തി

ഒരു സൈഡിൽ നിന്ന് ഞാനും മറ്റേ സൈഡിൽ നിന്ന് എബിച്ചനും ബാക്ക് ഡോർ തുറന്ന് അകത്തേക്ക് കയറി…

“മിത്ര ഫ്രണ്ടിൽ ഇരുന്നതാ ഞങ്ങളെല്ലാവരുംകൂടി പുറകിൽ ഇരിക്കാം” എബിചൻ പറഞ്ഞു…

വേണ്ട ഇച്ചായ ഞാൻ ഇവിടെ ഇരിക്കാം അതാ നല്ലത്” ഞങ്ങൾ കയറി കഴിഞ്ഞ രാഹുൽ ചേട്ടനും കൂടി പുറകിൽ കയറി പ്രണവ് മുന്നിലും കയറി വണ്ടി ഓടിതുടങ്ങി…

കുറച്ച് ദൂരം പോയി കഴിഞ്ഞ് വഴിയിൽ കണ്ട ഒരു തട്ടുകടയിൽ സമീപം വണ്ടി നിർത്തി എല്ലാവരും ഇറങ്ങി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു ഭക്ഷണം കഴിച്ചപ്പോഴും ഞങ്ങൾ നാലുപേരും ആവശ്യത്തിന് വർത്തമാനം പറഞ്ഞു ഏട്ടൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു നേരത്തെ എഴുന്നേറ്റ് പോയിരുന്നു…
അപ്പോൾ 4 പേരും പരസ്പരം നോക്കി.. രാഹുൽ ഏട്ടൻ പറഞ്ഞു ഇതുതന്നെയാണ് അവന് വേണ്ടെ ട്രീറ്റ്മെൻറ്…..

ഞങ്ങളും പെട്ടെന്ന് ഭക്ഷണം കഴിച്ച് എഴുന്നേറ്റു ഫ്ലാറ്റിലേക്ക് പോകുന്ന വഴി ആരും പരസ്പരം മിണ്ടിയില്ല….

ഫ്ലാറ്റിലെ പാർക്കിംഗ് ഗ്രവുണ്ടിലെത്തിയ എല്ലാവരും പുറത്തേക്കിറങ്ങി ഏട്ടൻ ഇറങ്ങാത്തത് കണ്ട രാഹുൽ ചേട്ടൻ ചോദിച്ചു വരുൺ ഇറങ്ങുന്നില്ലേ… ”

“വീട്ടിൽ പോട്ടെടാ നാളെ രാവിലെ വരാം””

“” ഇന്ന് ഇവിടെ സ്റ്റേ ചെയ്യാം നാളെ രാവിലെ ഇവിടെനിന്ന് അമ്പലത്തിലേക്ക് പോകാം””

“” പോയിട്ട് വരാമെടാ അമ്പലത്തിലേക്ക് ഉടുക്കാനുള്ള മുണ്ടൊക്കെ വീട്ടിലാണ് അതൊക്കെ എടുത്ത് രാവിലെ പോരാം ”

” ശരി എന്നാൽ അങ്ങനെയാകട്ടെ ”
“” അപ്പോൾ രാവിലെ കാണാം, മിത്ര രാവിലെ കാണാം””

ഞാൻ തിരികെ കാറിൽ കയറി. പുറകിൽ തന്നെയാണ് ഇരുന്നത്. വണ്ടി സ്റ്റാർട്ട് ആകുന്നതിനുമുൻപ് കണ്ണാടിയിലൂടെ ഏട്ടൻ എന്നെ നോക്കുന്നത് ഞാൻ കണ്ടു…. എൻ പതിയെ കണ്ണുകൾ അടച്ച് സീറ്റിലേക്ക് ചാരിയിരുന്നു….

വണ്ടി റോഡിലൂടെ പാഞ്ഞു പോവുകയാണ് എന്ന് എനിക്ക് മനസ്സിലായി… കണ്ണുകൾ തുറന്നില്ല. അങ്ങനെ തന്നെ ഇരുന്ന് ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി വീട്ടിലെത്തി

കോളിംഗ്ബെൽ അമർത്തി കാത്തിരുന്നപ്പോൾ അച്ഛനാണ് വന്ന് വാതിൽ തുറന്നത്

” നിങ്ങൾ ഇങ്ങുപോന്നോ? ”

” രാവിലെ പോകാം അച്ചാ ഇന്ന് ഇങ്ങുപോന്നു”

“” നിങ്ങൾ കഴിച്ചിട്ടാണോ വന്നത് ഇല്ലെങ്കിൽ അടുക്കളയിൽ പോയി നോക്കു എന്തെങ്കിലും കഴിക്കാൻ ഉണ്ടാകും. അമ്മ കിടന്നു”

” അച്ഛനെന്താ കിടക്കാത്തതു? “”

എനിക്ക് നാളെ ഒരു വിധി ഉണ്ട്.

ശരി അച്ഛാ

ഞങ്ങൾ മുറിയിലേക്ക് പോയി….

ഞാൻ പോയി ഫ്രഷ് ആയി വന്നു കട്ടിലിൽ ഒക്കെ നന്നായി വിരിച്ചിട്ടു. അതുകഴിഞ്ഞാണ് ഏട്ടൻ ഫ്രഷ് ആകാൻ പോയത്… മടങ്ങിവന്നപ്പോൾ ബാത്റൂമിലെ വാതിൽ ശക്തിയായി. കബോർഡ് വലിച്ചുതുറന്ന്
അതും ശബ്ദത്തോടെ അടച്ചു

കട്ടിലിൽനിന്ന് പില്ലോയും ഒരു ബെഡ്ഷീറ്റും എടുത്തു മുറിയിലുള്ള സോഫയിൽ പോയി കിടന്നു……

ഞങ്ങൾ മൂലമല്ലാതെ മറ്റെന്തോ കാരണത്തിനാണ് ദേഷ്യം പിടിക്കുന്നതെന്ന് തോന്നി… മറ്റെന്തോ കാര്യം മനസ്സിലിട്ട് നടക്കുന്നത് കൊണ്ടാണ് ഈ ദേഷ്യം…….. ഞാനും പതുക്കെ ലൈറ്റ് ഓഫാക്കി കട്ടിലിന്റെ ഒരറ്റത്ത് കിടന്നു……(തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!