വേഴാമ്പൽ – പാർട്ട്‌ 21

5795 Views

vezhamabal free malayalam novel online from aksharathalukal

രാവിലെ റെഡി ആയി അമ്പലത്തിലേക്ക് പുറപ്പെട്ടു….. ഫ്ലാറ്റിൽ പോയി അവരെയും കൂട്ടി…

പഴവങ്ങാടിയിലും ശ്രീപദ്മനാഭനെയും തൊഴുത്തിട്ട് ആണ് ആറ്റുകാൽ അമ്പലത്തിലേക്ക് പോയത്…. ദേവിയെ തൊഴുതു ഒരു കുകുമാഭിഷേകവും നടത്തി…. കിട്ടിയ പ്രസാദത്തിൽ നിന്നു ഒരു നുള്ള് കുകുമം എടുത്തു സീമന്തരേഖയിൽ പൊട്ട് വച്ചു….

എബിച്ചൻ ഇറങ്ങിയില്ല കാറിൽ തന്നെ ഇരുന്നു….. ഇന്ത്യൻ കോഫി ഹൗസിൽ കയറി എല്ലാവരും ഓരോ മസാല ദോശ കഴിച്ചു….

ഇന്നലെ മുതൽ ഏട്ടന്റെ മുഖത്ത് നല്ല ഗൗരവം അധികം മിണ്ടാട്ടമില്ല എന്നാലും എല്ലാത്തിനും സഹകരിക്കുന്നുണ്ട്.

“”എന്തുപറ്റി എന്നു അധികാരത്തോടെ ചോദിക്കുവാനുള്ള അവകാശം എനിക്ക് ഉണ്ടോ എന്നു സംശയിച്ചു ഒന്നും ചോദിച്ചില്ല “”

ചാല ബസാറിൽ ഒക്കെ കറങ്ങി വന്നു…..

രാഹുലേട്ടനും എബിച്ചനും മുടി വെട്ടണം എന്നു പറഞ്ഞത് കൊണ്ട് അവരെ മൂന്ന് പേരെയും ഒരു സലൂണിന്റെ മുൻപിൽ ഇറക്കിയിട്ടു “”ഇപ്പോ വരാം ” എന്നും പറഞ്ഞു ഏട്ടൻ വണ്ടി എടുത്തു.

എങ്ങോട്ട്‌ പോകുന്നു എന്നു ചോദിച്ചില്ല പത്തുമിനിറ് കഴിഞ്ഞപ്പോൾ ഒരു വലിയ ടെക്സ്റ്റയിൽ ഷോപ്പിന്റെ പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി ഇറങ്ങി….
എന്നോട് ഇറങ്ങി വരാൻ പറഞ്ഞു

ഞാൻ ഇറങ്ങി….ഏട്ടൻ. മുൻപേ കടയുടെ ഉള്ളിലേക്ക് കയറി പോയി ഞാൻ ഞാനും പുറകെ ചെന്നു

വാതിലിന് അപ്പുറം എന്നെ കാത്തു നിന്നു….

“തനിക്ക് ആവിശ്യം ഉള്ളതൊക്കെ വാങ്ങിക്ക്… ഞാൻ ഇവിടെ നിൽക്കാം പോയിട്ടു വാ ”

അപ്പോഴേക്കും സെയിൽസ് ഗേൾ അടുത്തേക്ക് വന്നു എന്താണ് വേണ്ടത് എന്നു ചോദിച്ചു….

ഏട്ടൻ എന്നെ ചൂണ്ടി കാട്ടി “”ഇയാൾക്ക് ആണ് വേണ്ടത് എന്ന്‌ പറഞ്ഞു “”

പെണ്കുട്ടി എന്റെ നേരെ വന്നു ചിരിച്ചുകൊണ്ട് എന്നെയും കൂട്ടി നടന്നു..

ഹോസ്റ്റലിൽ ഇടാൻ പാകത്തിന് ഒന്ന് രണ്ടു ജോഡി എടുത്തു അവിടെപ്പോയി വാങ്ങാം എന്നാണ് കരുതിയത്. പിന്നെ ഇഷ്ട്ടപെട്ട ഒന്നുരണ്ടു ടോപ്പും… അങ്ങനെ അത്യാവശ്യം കുറച്ഡ്രസ്സ്‌ വാങ്ങി… മെൻസ് സെക്ഷനിൽ വന്നപ്പോൾ പെൺകുട്ടി ചോദിച്ചു” സാറിനു ഒന്നും വേണ്ടേ…? ”

അതുകൊണ്ട് അവിടെ ഉണ്ടായിരുന്ന ഷിർട്ടുകളിൽ ഒക്കെ ഒന്ന് കണ്ണോടിച്ചു സത്യത്തിൽ എനിക്ക് ഏട്ടന്റെ ഷിർട്ടിന്റെ അളവു അറിയില്ലായിരുന്നു…

ഇഷ്ട്ടപെട്ട ഒരു ഷർട്ട്‌ എടുത്തു ..

“ഇതു പാകം ആകില്ലേ? “തിരിഞ്ഞു പെണ്ണ് കുട്ടിയോട് ചോദിച്ചു

“സാറിനു ആണോ? ”

മതിയാകും എന്നു തോന്നുന്നു..

എന്തായാലും അതു എടുത്തു….

കൗണ്ടറിലേക്ക് നടന്നു അവിടെ നിരത്തി ഇട്ടിരുന്ന കസേരകളിൽ ഒന്നിൽ ഇരുന്നു ഫോണിൽ ആരോടോ വർത്തമാനം പറയുക ആയിരുന്നു

എന്നെ കണ്ടപ്പോൾ തല ഉയർത്തി നോക്കി ചോദിച്ചു “കഴിഞ്ഞോ? “”

“എം കഴിഞ്ഞു ”

ഷോൾഡർ കൊണ്ട് ചെവിയിലെ ഫോൺ പിടിച്ചു ഒരു വശം ചരിഞ്ഞു പാന്റിന്റെ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു അതിൽ നിന്നും ഡെബിറ്റ് കാർഡ് എടുത്തു എന്റെ കയ്യിൽ വച്ചു തന്നു. പേഴ്സ് പോക്കറ്റിൽ തിരികെ വച്ചു പോക്കറ്റിൽ നിന്നു പേന എടുത്തു എന്റെ കൈപിടിച്ചു കൈയുടെ വെള്ളയിൽ എഴുതി തന്നു കാർഡിന്റെ നമ്പർ …

ഒരു നിമിഷം ഞാൻ അങ്ങനെ തന്നെ നിന്നു… മുഖം ഉയർത്തി എന്നെ നോക്കിയിട്ട് പോയിട്ട് വരാൻ ആംഗ്യം കാണിച്ചു.

ഫോണിൽ ആരോടോ എന്തൊക്കെയോ അന്വേഷിക്കാൻ പറയുന്നത് കേട്ടു ഫോട്ടോ അയച്ചിട്ടുണ്ട് എന്നൊക്കെ പറയുന്നത് കേട്ടു…..

ഞാൻ പോയി ബില്ല് അടച്ചു സാധനങ്ങളും കൊണ്ട് വന്നു… അപ്പോഴേക്കും എഴുനേറ്റ് വെളിയിലേക്ക് വന്നു

പാർക്കിങ്ങിൽ വന്നു ഞാൻ ഡോർ തുറന്നു പുറകിൽ കയറി. ഒരുനിമിഷം എന്നെ നോക്കി ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി… തിരിച്ചു സലൂണിൽ ചെന്നപ്പോഴേക്കും അവിടെ കഴിഞ്ഞിരുന്നില്ല… മ്യൂസിക് സിസ്റ്റത്തിൽ പാട്ടും എസിയും ഓൺ ചെയ്തു ഇട്ടിട്ടു ഏട്ടനും അതിനുള്ളിലേക്ക് കയറി പോയി….. പാട്ടും കേട്ടു വെറുതെ കണ്ണടച്ച് ഇരുന്നു.. പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ അവർ തിരികെ എത്തി.

അതു കഴിഞ്ഞു ഭക്ഷണം ഒക്കെ കഴിഞ്ഞു സിനിമയ്ക്ക് പോയി….
അങ്ങനെ തിയറ്ററിൽ പോയി സിനിമ കാണുന്ന ശീലം അച്ഛന് ഉണ്ടായിരുന്നില്ല. പിന്നെ ലച്ചു കിടന്നു ബഹളം വയ്ക്കുമ്പോൾ ചിലപ്പോൾ കൊണ്ട് പോകും…

അഞ്ചു പേർക്കും ടിക്കറ്റ് എടുത്തു… എബിച്ചൻ കൊറിക്കാൻ ഉള്ളത് വാങ്ങാൻ പോയി….

സിനിമ കണ്ടു ഇറങ്ങി അവരെ ഫ്ലാറ്റിൽ വിട്ടു. വെളുപ്പിന് മൂന്നുമണിക്ക് രാഹുൽ ഏട്ടനോട് റെഡിയായി നിൽക്കുവാൻ പറഞ്ഞിട്ടും ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.

പോകുന്ന വഴിയിൽ ഏട്ടൻ ഒന്നും മിണ്ടിയില്ല ഇന്നലെ കണ്ട അതേ ഗൗരവത്തോടുകൂടി തന്നെ ഇരുന്നു.
കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ വീട്ടിൽ പോയാൽ കൊള്ളാമെന്ന് ഞാൻ പറഞ്ഞു.

അതിനു മറുപടി ഒന്നും പറഞ്ഞില്ല

ബേക്കറിയുടെ മുന്നിൽ വണ്ടി ഒതുക്കിയിട്ടു എന്നോട് പറഞ്ഞു. വീട്ടിലേക്ക് പോകാം. കൊണ്ടുപോകുവാൻ ഉള്ളത് എന്തെങ്കിലും വാങ്ങി വരാൻ.

ഞാൻ പോയി ലച്ചുവിന് ഇഷ്ടപ്പെട്ട മിൽക്ക് ബർഫി, ബർഗർ രസഗുള അങ്ങനെ കുറേ പലഹാരങ്ങൾ വാങ്ങി. വാങ്ങി വന്നപ്പോഴേക്കും ഏട്ടൻ ബില്ലടച്ച് വണ്ടിയിലേക്ക് പോന്നു.

“”വേറെ എന്തെങ്കിലും വാങ്ങണോ വീട്ടിലേക്ക്?””

“വേണ്ട”

അരമണിക്കൂർ കഴിഞ്ഞപ്പോൾ വീട്ടിലെത്തി. ഏകദേശം 7 മണിയോളം ആയിരുന്നു.

അച്ഛനും ലെച്ചുവും എല്ലാവരും വീട്ടിലുണ്ടായിരുന്നു.

മുറ്റത്ത് വണ്ടി വന്നു നിന്നത് കണ്ട് ആദ്യം ഓടി വന്നത് ലച്ചു ആയിരുന്നു. അവൾ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് മുറ്റത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു” ദേ അത് കണ്ടോ?”

ഞാൻ ലച്ചു കൈ ചൂണ്ടിയ ഇടത്തിലേക്ക് നോക്കി

ഒരു ചെറിയ അമ്പഴങ്ങയുടെ മരം മൂന്നുനാല് കായും ഉണ്ട്.

അച്ഛൻ എവിടുന്നോ വാങ്ങിക്കൊണ്ടു വന്നതാണ്. ചേച്ചിയുടെ ഫേവറേറ്റ് അച്ചാർ അല്ലേ?

“എം ”

ഞാനതിടുത്തേക്ക് ചെന്ന് നോക്കി.. ഇനിയും കായ പിടിക്കുവാനുള്ള പൂക്കൾ വിരിയുന്നുണ്ട്.

ഞാനതു നോക്കിക്കൊണ്ടിരുന്ന പ്പോഴേക്കും അച്ഛൻ പുറത്തേക്കു വന്നു..

വെള്ളായണിയിൽ പോയപ്പോൾ കിട്ടിയത് കണ്ടപ്പോൾ വാങ്ങി…. അച്ഛൻ പറഞ്ഞു.. കയറി വാ ഏല്ലാവരും എന്തിനാ മുറ്റത്തുതന്നെ നിൽക്കുന്നത്.

ഞങ്ങൾ അകത്തേക്ക് നടന്നു…
തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടൻ അവിടെ തന്നെ നിൽക്കുന്നു ഞാൻ തിരിഞ്ഞു നിന്നു ഏട്ടനോട് കയറിവരാൻ പറഞ്ഞു. എന്നെ തലയാട്ടി കാണിച്ചിട്ട് പൊയ്ക്കോ വരാം എന്നു പറഞ്ഞു…

അകത്തു ചെന്നപ്പോഴേക്കും ചെറിയമ്മ ചായ അടുപ്പത്തു വച്ചു കഴിഞ്ഞിരുന്നു….

“നാളെ എപ്പോഴാ പോകുന്നത്? “ചെറിയമ്മ ചോദിച്ചു ”

മൂന്ന് മണിക്ക് റെഡി ആകാൻ രാഹുലേട്ടനോട് പറഞ്ഞിട്ടുണ്ട്

“അതിരാവിലെ ഇത്രയും ഡ്രൈവ് ചെയ്തു പോകണോ? “ട്രെയിനിൽ പോയാൽ പോരേ? ”

“അറിയില്ല ചെറിയമ്മേ… ഞാൻ പറഞ്ഞിട്ട് അല്ല ഏട്ടൻതന്നെ പറഞ്ഞതാ ”

“എം ”

ചെറിയമ്മ ചായയും പലഹാരങ്ങളും എടുത്തു ട്രേയിൽ വച്ചു.

എനിക്കും ലെച്ചുവിനും ഉള്ള ചായ അടുക്കളയിൽ ഉള്ള ചെറിയ മേശപ്പുറത്തു വച്ചു…

ചെറിയമ്മ ട്രെയും ആയി പോകുന്നത് നോക്കി കൊണ്ട് ലെച്ചു പറഞ്ഞു “മരുമകനെ തീറ്റിക്കാൻ ഇത്ര ശുഷ്‌കാന്തി വേണ്ട കെട്ടോ “.

“ചെറിയമ്മ തിരിഞ്ഞു അവളെ സൂക്ഷിച്ചു നോക്കി എന്നിട്ട് പറഞ്ഞു ലെച്ചു നിന്റെ നാവ് അടക്കി വയ്ക്ക്.. ആ കൊച്ച് കേൾക്കണ്ട..”

“ഓ ”

അമ്മക്ക് ഇപ്പോൾ ചേച്ചിയോട് സ്നേഹം കൂടി വരുന്നുണ്ടോ എന്നൊരു സംശയം.

“പോടി… ”

സത്യം എപ്പോഴും ചേച്ചിയുടെ കാര്യം പറഞ്ഞു ഇരിക്കുന്നത് കാണാം.. ഒരു ദിവസം നാലു പ്രാവശ്യം ചേച്ചിയുടെ മുറി ക്ലീൻ ആക്കും..

അതൊക്ക ചെറിയമ്മ എപ്പോഴും ചെയ്യുന്നത് അല്ലേ…

“”അല്ല…. “”

നീ മിണ്ടാതെ ചായ കുടിക്കാൻ നോക്ക്
ചെറിയമ്മ ചായയുമായി ചെന്നപ്പോൾ അച്ഛനും ഏട്ടനും കൂടി കാര്യം പറഞ്ഞു ഹാളിൽ ഇരിപ്പുണ്ടായിരുന്നു…

“വെളുപ്പിന് പോകണോ വരുൺ? “”ചെറിയമ്മ ചോദിച്ചു

“അതു സാരമില്ല, രാഹുലിനെ അവിടെ വിടുകയും ചെയ്യാം ”

ഇത്രയും ദൂരം യാത്ര പിന്നെ തിരിച്ചു ഒറ്റക്ക് ഡ്രൈവ് ചെയ്യണ്ടേ…. ട്രെയിനിനു പോയാൽ പോരേ… അച്ഛൻ ചോദിച്ചു

കുഴപ്പമില്ല അച്ഛാ.. അവൻമാരും വരുന്നുണ്ട്..

എന്നാൽ പോയിട്ടു വാ….

ഏട്ടൻ അച്ഛനോടും അമ്മയോടും നല്ലപോലെ വർത്തമാനം പറഞ്ഞു ഇരുന്നു… ലെച്ചുവും അതിന്റെ കൂടെ കൂടി..

ഞാൻ എന്റെ മുറിയിലേക്ക് പോയി…. ഷെൽഫിൽ നിന്നു വായിക്കാൻ ഒന്നുരണ്ടു ബുക്കുകൾ കൂടി എടുത്തു മേശപ്പുറത്തു വച്ചു.

മുറി ആകമാനം ഒന്ന് നോക്കി എന്റെ മാത്രം ലോകമായിരുന്നു… ഓരോ മുക്കും മൂലയും എന്നെ പരിചയമുള്ളതു ആയിരുന്നു… അലമാര തുറന്നു അടുക്കി വച്ചിരിക്കുന്ന തുണികളിലെ സുഗന്ധം മൂക്കിൽ വന്നു…. കുറച്ചു നേരം എന്റെ കട്ടിലിൽ കയറി കിടന്നു….

കുറച്ചു കഴിഞ്ഞു ആരോ വന്നു വാതിൽ തുറക്കുന്നത് കണ്ടു കിടന്നുകൊണ്ട് തന്നെ തലപൊക്കി നോക്കി ലെച്ചു ആണെന്ന് കരുതിനോക്കിയത് ആണ്…. ഏട്ടൻ ആയിരുന്നു….

“”പോകണ്ടേ….. “”രാവിലെ ഇറങ്ങാൻ ഉള്ളത് ആണ്. ”

ഞാൻ എഴുനേറ്റ് പറഞ്ഞു” പോകാം ”
അതു പറഞ്ഞപ്പോഴേക്കും ഏട്ടൻ തിരിഞ്ഞു നടന്നു കഴിഞ്ഞു.

ഞാൻ എഴുനേറ്റ് ബുക്കും എടുത്തു ഇറങ്ങി…

മോളിനി ഈ ആഴ്ച വരുമോ ചെറിയമ്മ ചോദിച്ചു

“ഈ ആഴ്ച വരില്ല. അടുത്ത ആഴ്ച വരാം ”

“ഇങ്ങോട്ട് വരുമോ? ”

“ഇങ്ങോട്ട് വരാതെ എങ്ങോട്ടു പോകാൻ ”

ഇനി അവിടെ അല്ലേ വരൂ…

“ഇല്ല ചെറിയമ്മേ വരും…. “ഞാൻ അതു പറഞ്ഞപ്പോൾ ഏട്ടൻ എന്നെ ഒന്ന് നോക്കി

എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി….
എല്ലാവരും മുറ്റത്തു തന്നെ ഉണ്ടായിരുന്നു.. അതുകൊണ്ട് എനിക്ക് മുൻപിൽ കയറേണ്ടി വന്നു…

വീട്ടിലേക്ക് ഉള്ള യാത്രയിൽ നിശബ്‌ദ ഞങ്ങൾക്ക് ഇടയിൽ മതിൽ തീർത്തു….

വീട്ടിൽ എത്തി കൊണ്ട് പോകാൻ ഉള്ളതൊക്കെ രാത്രി തന്നെ വണ്ടിയിൽ എടുത്തു വച്ചു….

രാവിലെ ഏട്ടൻ തന്നെയാണ് വിളിച്ചു ഉണർത്തിയത്….. അരമണിക്കൂറിനുള്ളിൽ റെഡി ആയി ഇറങ്ങി..

അമ്മ കാപ്പി തിളപ്പിച്ച്‌ ഫ്ലാസ്കിൽ ഒഴിച്ച് തന്നു…

അച്ഛൻ പോകാൻ നേരം യാത്ര പറയാൻ വന്നു…
വിവേക്ക് ഹോസ്റ്റലിലേക്ക് പോയിരുന്നു..

വീട്ടിൽ നിന്നു ഇറങ്ങി ഫ്ലാറ്റിൽ പോയി അവരെയും കൂട്ടി… മൂന്നുപേരും റെഡി ആയി നിന്നിരുന്നു…

കുറെ നേരം ഉണർന്നിരുന്നു പിന്നെ എപ്പോഴോ ഉറങ്ങി പോയി പിന്നെ കണ്ണുതുറന്നു നോക്കിയപ്പോൾ വെട്ടം വീണു തുടങ്ങിയിരുന്നു…

ഏട്ടൻ തന്നെയാണ് ഡ്രൈവ് ചെയ്തത്… ബാക്കി എല്ലാവരും നല്ലത് ഉറക്കത്തിൽ ആയിരുന്നു…

പിന്നെ ഉറക്കം വന്നില്ല…. കുറച്ചു കഴിഞ്ഞു വഴിയോരത്തു കണ്ട ഒരു ചെറിയ ചായ കടയിൽ വണ്ടി നിർത്തി.. ഇറങ്ങാൻ നേരം എന്നോട് ചോദിച്ചു “ചായ വേണോ “”

“വേണ്ട ”

“ബാത്‌റൂമിൽ പോണോ ”

“എം ”

ഇറങ്ങി വാ…

അപ്പോഴേക്കും ബാക്കി ഉള്ളവരെ കൂടി വിളിച്ചു ഉണർത്തി… എല്ലാവരും കോട്ടുവായും ഇട്ടു ഇറങ്ങി വന്നു

നിങ്ങൾ ചായ കുടിക്ക്…ഞാൻ ഇപ്പോൾ വരാം, അതും പറഞ്ഞു തിരിഞ്ഞു എന്നോട് കൂടെ ചെല്ലാൻ പറഞ്ഞു.

റോഡിന്റെ മറുവശത്തു ഉള്ള പെട്രോൾ പമ്പിൽ പോയി എനിക്ക് ബാത്‌റൂ കാട്ടി തന്നു…

ഞാൻ പോയി വരുന്നത് വരെ ഏട്ടൻ വെളിയിൽ നിന്നു….. തിരിച്ചു റോഡ് ക്രോസ്സ് ചെയ്യാൻ നേരം ഒരുപാടു വണ്ടികൾ വന്നു കൊണ്ടിരുന്നു…

ഏട്ടൻ വന്നു എന്റെ കൈപിടിച്ചു റോഡ് ക്രോസ്സ് ചെയ്തു..

അവരെല്ലാവരും ചായ കുടിച്ചിട്ട് പിന്നെ ഡ്രൈവ് ചെയ്തത് എബിചൻ ആയിരുന്നു….

ഏകദേശം എട്ടു മണി കഴിഞ്ഞപ്പോൾ വണ്ടിയിൽ ഹോസ്റ്റലിന്റെ മുറ്റത്തു എത്തി….

അന്നയെ ഫോണിൽ വിളിച്ചിരുന്നു…. അതുകൊണ്ട് അവൾ ഇറങ്ങി വന്നു.

ഏട്ടൻ ഡിക്കിയിൽ നിന്നു എന്റെ ലഗ്ഗേജ് ഒക്കെ എടുത്തു വെളിയിൽ വച്ചു. എബിച്ചൻ തന്നെ അന്നയെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു. ഞാൻ ബാഗ് എല്ലാം എടുത്തു വാതിലിൽ കൊണ്ട് വച്ചു.

അന്ന എല്ലാവരോടും വർത്താനം പറഞ്ഞു. ഞാൻ അങ്ങോട്ട് ചെന്നപ്പോൾ എന്നെ ചുറ്റി പിടിച്ചു അവളോട്‌ ചേർത്ത് നിർത്തി ഏട്ടനോട് പറഞ്ഞു “എനിക്ക് ഏറ്റവുംഇഷ്ടമുള്ള കൂട്ടുകാരിയോ സഹോദരിയോ ഒക്കെ ആണ് ഇവൾ എനിക്ക് “അതുകൊണ്ട് ഇതിനെ പൊന്നുപ്പോലെ നോക്കണം അതേ പറയാനുള്ളു… അവളെ നോക്കി ചിരിച്ചത് അല്ലാതെ ഏട്ടൻ ഒന്നും പറഞ്ഞില്ല

വാർഡൻ ഇറങ്ങി വന്നു ഏട്ടനെ പരിചയപ്പെട്ടു… കുറച്ചു കഴിഞ്ഞു എല്ലാവരും യാത്ര പറഞ്ഞു…

വണ്ടിയിൽ കയറാൻ നേരം ഏട്ടൻ അടുത്തേക്ക് വന്നു പറഞ്ഞു… ചിലപ്പോൾ രാഹുലിന്റെ വീടുവരെ പോകും…. അതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞേ മടങ്ങു…തിരിച്ചു വരുമ്പോൾ വിളിക്കാം..

“എം ”

“പോയി നാടൊക്കെ കണ്ടിട്ട് വരട്ടെ തന്നെ പിന്നെ കൊണ്ട് പോകാം ”

“എം ”

“പോട്ടെ ”

“ശരി ”

അവർ യാത്ര പറഞ്ഞു പോയി കഴിഞ്ഞു ഞാനും അന്നയും കൂടി ബാഗ് എല്ലാം പെറുക്കി റൂമിൽ കൊണ്ട് വച്ചു…

ചെറിയമ്മ തന്നു വിട്ടതോക്കെ ഓരോന്നിനും ആയി അന്ന ടേസ്റ്റ് ചെയ്തു കൊണ്ടിരുന്നു..

അതിനിടക്ക് അവൾ പുതിയ വിശേഷങ്ങൾ ഒക്കെ ചോദിച്ചു…
എല്ലാം അവളോട്‌ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഇടക്ക് എപ്പോഴോ ഒരു വിങ്ങൽ പുറത്തേക്ക് വന്നു…

അന്ന കൈയിൽ ഇരുന്നത് താഴെ വച്ചിട്ട് എന്നെ വന്നു പിടിച്ചു…. “എന്താടാ എന്തു പറ്റി ”

“ഒന്നുമില്ല ”

“അതല്ല എന്നോട് പറ “”

ഒടുവിൽ അവൾ വിടുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ അവളോട്‌ കാര്യം പറഞ്ഞു…….. (തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply