വേഴാമ്പൽ – പാർട്ട്‌ 22

5586 Views

vezhamabal free malayalam novel online from aksharathalukal

ഞാൻ പറയുന്ന ഓരോ വാക്കിലും അന്നയുടെ മുഖത്ത് ഉണ്ടാകുന്ന ഭവവത്യാസങ്ങൾ നിന്നു മനസിലായി അവൾ അത്രത്തോളം ഞാൻ പറയുന്നത് ഉൾകൊള്ളുന്നു എന്നു…..

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഒരു ആശ്വാസം…. അവളുടെ കൈകൾ എന്നെ ചുറ്റിപിടിച്ചു തളർന്നു പോകാതെ താങ്ങി നിർത്തി… കണ്ണിൽ നിന്നും പൊഴിഞ്ഞു വീണ നീര്തുള്ളികളെ അവളുടെ ഉടുപ്പിൽ ഒളിപ്പിച്ചു വച്ചു….

കുറച്ചു നേരം അങ്ങനെ ഇരുന്നു…

“”എങ്ങനെ തള്ളി നീക്കി നീ ഈ ദിവസങ്ങൾ.? “അന്ന ചോദിച്ചു.

അറിയില്ല എങ്ങനെ ഒക്കെയോ ഓരോ പ്രഭാതവും കടന്നു പോയി…

വേറെ ആർക്ക് എങ്കിലും അറിയാമോ? വരുണേട്ടന്റെ വീട്ടിലോ മറ്റോ? ”

“അതു അറിയില്ല അമ്മയ്ക്കും അച്ഛനും നല്ല സ്നേഹമാണ് അതുപോലെ വിവേകിനും. വിവേക് എപ്പോഴും കൂടെ ഉണ്ടാകും ചേട്ടത്തി എന്ന് വിളിച്ചുകൊണ്ടു… അവന്റെ വിശേഷങ്ങൾ കേട്ടാൽ തീരില്ല… അങ്ങനെ ഒക്കെയാണ് ദിവസങ്ങൾ കടന്നു പോയത് ”

“ഇങ്ങനെ പോയാൽ എങ്ങനെയാണ് ഇതിനു ഒരു തീരുമാനം ഉണ്ടാകണ്ടേ? ”

“ആരുടെയും ഇഷ്ട്ടം പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ.. മറ്റാരുടെയും തട്ടി പറിക്കനും വയ്യ…. ”

“എന്നു വച്ചാൽ !!?”

“ഒഴിഞ്ഞു കൊടുക്കാം.. “അതു പറഞ്ഞപ്പോഴേക്കും നീർമണികൾ മുത്തു പോലെ വീണു ചിതറികൊണ്ടിരുന്നു.

“ഒക്കെ നമുക്ക് ശരിയാക്കാം..”എന്നും പറഞ്ഞു അന്ന ചാടി എഴുനേറ്റ് അടുത്തേക്ക് വന്നു…

“ഇന്ന് ക്ലാസിനു വരുന്നുണ്ടോ? ”

“വരുന്നുണ്ട്”

” എങ്കിൽ വാ റെഡി ആകു… നമുക്ക് ഇറങ്ങാം ക്യാന്റീനിൽ പോയി ഫുഡ്‌ കഴിക്കാം ”

“ഇതൊക്കെ ഒന്ന് എടുത്തു വയ്ക്കട്ടെ ”

“എം ”

ഞാൻ ബാഗിൽ ഉള്ള ബുക്ക്‌ എല്ലാം മേശപ്പുറത്തു എടുത്തു വച്ചു. കടയിൽ നിന്നു വാങ്ങിയ പാക്കറ്റ് എടുത്തു അതിൽ ഉണ്ടായിരുന്നത് കബോർഡിൽ ഓരോന്നായി അടുക്കി വച്ചു… കൂട്ടത്തിൽ ഏട്ടന് വാങ്ങിയ ഷർട്ടും ഉണ്ടായിരുന്നു. അതു കണ്ടു അന്ന ചോദിച്ചു “ഇതു ആർക്കാണ് ഷർട്ട്‌? ”

“ഇന്നലെ കടയിൽ കയറിയപ്പോൾ വാങ്ങിയത് ആണ് കൊടുക്കാൻ മറന്നുപോയി ഏട്ടന്റെ എടിഎം കാർഡും എന്റെ കയ്യിൽ ആണ് ”

“തിരിച്ചു പോകുമ്പോൾ വിളിക്കില്ലേ അപ്പോൾ കൊടുത്താൽ മതി… അവൻ ഇങ്ങു വരട്ടെ അവനോടു എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്‌ ”

“ആരോട് ”

“എന്റെ ഇച്ചായൻ എന്നു പറയുന്ന ഒരു സാധനം ഇല്ലേ അതിനോട്? ”

“വേണ്ട അന്ന അതൊന്നും വേണ്ട ഞാൻ ഒരിക്കൽ ചോദിച്ചതാ “.

“പക്ഷെ എനിക്ക് ചോദിക്കണം. നീ റെഡി ആകു നമുക്ക് പോകാം ”

“എം ”

പത്തു മിനിറ്റിൽ റെഡി ആയി ഇറങ്ങി…

ക്യാന്റീനിൽ നിന്നു ഫുഡ്‌ കഴിച്ചു ക്ലാസിലെക്ക് പോയി

ഒരാഴ്ച്ചതെ വിശേഷം അറിയാൻ എല്ലാവരും കാത്തിരുന്നു…

“സിനിമ പോലെ ഉണ്ടല്ലോ മിത്ര നിന്റെ കല്യാണം…. അവസാന നിമിഷം നായകൻ വന്നു നായികയെ സ്വന്തം ആക്കുന്നു “”

അതു കേട്ടു ഞാൻ ചിരിച്ചു….
*********———–*********——–*

എറണാകുളത്തു ഇറങ്ങി പാലക്കാട്‌ വണ്ടിയിൽ പിടിക്കണം എന്ന് കരുതി ആണ് ഇരുന്നത്…

എറണാകുളം കഴിഞ്ഞു പിന്നെയും വണ്ടി ഓടി കൊണ്ടിരുന്നു…

രാഹുൽ എല്ലാവരെയും നോക്കി… ആർക്കും പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും കണ്ടില്ല..

“ടാ നിങ്ങൾ എന്നെ പാലക്കാട് ഡ്രോപ്പ് ചെയ്യാൻ പോകുവാണോ? ”

“അതേ “എബി പറഞ്ഞു

ഞങ്ങൾ പാലക്കാട്‌ വരുന്നു നിന്റെ നാട് കാണാൻ… നീ ഇവിടുന്നു തിരിച്ചപ്പോഴെ പ്ലാൻ ചെയ്തത് ആണ്…. അതുകൊണ്ട് നിന്നോട് പറയാൻ പറ്റിയില്ല പ്രണവ് പറഞ്ഞു

“എന്താടാ ഞങ്ങൾ വരുന്നത് കൊണ്ട് നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ഞാൻ ചോദിച്ചു

“എന്ത് ബുദ്ധിമുട്ട് അമ്മയോട് പറയാതെ ചെല്ലുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടേ ഉള്ളൂ ”

“എന്നാൽ അവിടെ അടങ്ങി ഇരിക്ക്.. “എബി പറഞ്ഞു..

മാറി മാറി ഡ്രൈവ് ചെയ്തു… ഏകദേശം പന്ത്രണ്ടു മണി ആയപ്പോൾ ചിറ്റൂർ അടുത്തുള്ള തെക്കേഗ്രാമത്തിൽ എത്തി അവിടെ ആണ് രാഹുലിന്റെ വീട്…

ജംഗ്ഷനിൽ തന്നെ അച്ഛന് ചെറിയ കടയും കച്ചവടവും… അവിടെ ഇറങ്ങി അച്ഛനെ കണ്ടു… നല്ല വെളുത്ത അപ്പൂപ്പൻ താടി പോലുള്ള മുടി മെലിഞ്ഞു ഉയരമുള്ള പ്രകൃതം ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ടെക്നോളജി കടന്നു ചെല്ലാത്ത ഒരു കൊച്ചു ഗ്രാമം…

“”എന്താ രാഹുൽ നിങ്ങൾ എല്ലാവരും കൂടി ആണ് വരുന്നത് എന്ന് പറയാതിരുന്നത്? “അവന്റെ അച്ഛൻ ചോദിച്ചു

“അതിനു അവൻ തന്നെ ഇപ്പോഴാ അറിഞ്ഞത് അച്ഛാ പ്രണവ് പറഞ്ഞു ”

“നിന്നു മുഷിയണ്ട എല്ലാവരും വീട്ടിലേക്ക് ചെല്ല് ഞാൻ വന്നേക്കാം ”

അച്ഛനോട് യാത്ര പറഞ്ഞു വീട്ടിലേക്കു പോയി അവിടുന്ന് പത്തു മിനിറ്റ് യാത്ര
ടാർ റോഡ് കഴിഞ്ഞു പിന്നെ ചെറിയ റോഡ് കൂടുതലും തെങ്ങുംതോപ്പ് ആണ്.. അതിനിടയിൽ കൂടി കുറച്ചു പോയി കഴിഞ്ഞു വലത്തോട്ട് തിരിയാൻ പറഞ്ഞു….. വലതു തെങ്ങിൽ തോപ്പിലൂടെ ഓടി ചെന്നപ്പോൾ മുന്നിൽ ഒരു പടികെട്ടു കണ്ടു…

“ഇതാ വീട് “….രാഹുൽ പറഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോൾ രാഹുൽ പറഞ്ഞു ഇറങ്ങേണ്ട അപ്പുറത്ത് കൂടി വണ്ടി മുറ്റത്തു ചെല്ലും. ചുറ്റു മതിലിനെ ചുറ്റി കറങ്ങിയകത്തേക്ക് ചെന്നപ്പോൾ വീടിന്റ ഉമ്മറത്ത് എത്തി…..

മിറ്റത്തു വലതുഭാഗത്തു ഒരു മാവ് പടർന്നു പന്തലിച്ചു നിൽക്കുന്നു…. ഇടതു ഭാഗത്തു പുറകിൽ ആയി പശു തൊഴുത്തു… പണ്ടത്തെ പോലെ ഉള്ള ഒരു തറവാട് വീട് പോലെ തോന്നിച്ചു.മുറ്റത്തു അത്യാവശ്യം പൂച്ചെടികൾ ഒക്കെ വച്ചു പിടിപ്പിച്ചിട്ടുണ്ട്..

മുറ്റത്തെ ശബ്ദം കേട്ടു അകത്തു നിന്നു ആകാംഷയോടെ രണ്ടു കണ്ണുകൾ തേടി എത്തി… വെളുത്തു മെലിഞ്ഞു,ഐശ്വര്യം ഉള്ള ഒരു മുഖവും അതിലെ ചുവന്നപൊട്ടും കണ്ണിലെവെളിച്ചവും പുഞ്ചിരിയോടെ സ്വാഗതം ചെയ്തു..

“”ആരാ ഇതൊക്കെ എല്ലാവരും കൂടി വരുന്നു എന്ന്‌ കിച്ചു പറഞ്ഞില്ലല്ലോ? “”

“ഇവന്മാർ എന്നോടും പറഞ്ഞില്ല അമ്മേ..? ”

“ഞാൻ ഒന്നും ഒരുക്കിയില്ലല്ലോ കിച്ചു (രാഹുൽ )”

“”അതു സാരമില്ല അമ്മേ രണ്ടു ദിവസം കഴിഞ്ഞേ പോകു അമ്മ പേടിക്കണ്ട “എബി പറഞ്ഞു

“കയറി വാ മക്കളെ….. ”

“അമ്മേ ചേച്ചിയും മോനും എവിടെ? ”

“ഇന്നലെ വിനോദിന്റെ അമ്മ വിളിച്ചിരുന്നു അവർക്ക് കുഞ്ഞിനെ കാണാൻ. നീയും ഇല്ലാത്തതു കൊണ്ട് അവൻ വഴക്ക് പിടിച്ചു നടക്കുവായിരുന്നു. അങ്ങനെ അച്ഛൻ കൊണ്ട് പോയി. അടുത്ത് അമ്പലത്തിൽ ഉത്സവം ആണ്. ഉത്സവം ഒന്നും കൂടുന്നില്ലെങ്കിലും മോനെ അതൊക്ക ഒന്ന് കൊണ്ട് കാണിക്കാൻ രണ്ടു ദിവസം നിൽക്കാൻ പറഞ്ഞു അവിടുത്തെ അച്ഛൻ അതുകൊണ്ട് അച്ഛൻ അവിടെ ആക്കിയിട്ടു പോന്നു നാളെ വരും “.

“കയറി വാ ടാ… രാഹുൽ എല്ലാവരെയും നോക്കി പറഞ്ഞു

ഞങ്ങൾ ബാഗും എടുത്തു രാഹുലിന്റെ പുറകെ പോയി വരാന്ത കഴിഞ്ഞാൽ നടുതളവും അതിനു ചുറ്റും മുറികളും ഉള്ള വിശാലമായ ഉൾവശം…

രാഹുലിന്റെ മുറിയിലേക്ക് പോയി.. അവന്റെ മുറി തുറന്നാൽ മറ്റൊരു മുറിയിലേക്ക് ഇറങ്ങാം അവിടെ നിന്നും ബാത്‌റൂമിലേക്കും

എല്ലാവരും ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും അമ്മ ആഹാരം കഴിക്കാൻ വിളിച്ചു.

കുത്തരി ചോറും വഴുതനങ്ങ തീയലും മോര് കാച്ചിയതും പപ്പടം കൊണ്ടാട്ടം അച്ചാർ കോവയ്ക്ക മെഴുക്കുപുരട്ടി എങ്ങനെ വിഭവങ്ങൾ ഒരുപാടു……. വിശന്നു ഇരുന്നത് കൊണ്ട് ആണോ അമ്മയുടെ കൈപ്പുണ്യം ആണോ എന്ന് അറിയില്ല ഒരു പാത്രം തിന്നിട്ടും മുഴുത്തില്ല പിന്നെയും കഴിച്ചു

കഴിച്ചു കൊണ്ടിരുന്നപ്പോൾ മുറ്റത്തു സൈക്കിളിന്റെ ബെൽ ശബ്ദം കേട്ടു “അച്ഛൻ വന്നു എന്നും പറഞ്ഞു അമ്മ വെളിയിലേക്ക് പോയി “കുറച്ചു കഴിഞ്ഞപ്പോൾ അമ്മ
കയ്യിൽ കുറെ സാധനങ്ങളും ആയി വന്നു. പുറകെ അച്ഛനും ”

“അച്ഛനും കൈയിൽ കഴുകി ഒപ്പം ഇരുന്നു. ഞങ്ങൾക്ക് മീനും ഇറച്ചിയും ഒന്നും നിർബന്ധം ഇല്ല ഇവൻ ഉള്ളപ്പോൾ അവൾ വാങ്ങും നിങ്ങൾ വരുന്ന് എന്ന് അറിഞ്ഞെങ്കിൽ എന്തെകിലും കരുതി വച്ചേനെ.. ”

ഇതിനാ അച്ഛാ രുചി കൂടുതൽ ഞാൻ പറഞ്ഞു എബിയും അതു ശരി വച്ചു.

“കുറച്ചു പുഴ മീൻ കിട്ടിയിട്ടുണ്ട്.ഇനി അത്താഴത്തിനു റെഡി ആക്കാം ”

“ഇപ്പോൾ എവിടുന്നു കിട്ടി അച്ഛാ പുഴ മീൻ “രാഹുൽ ചോദിച്ചു

ഞാൻ എ കുട്ടപ്പനെ പറഞ്ഞു വിട്ടു ഉണ്ടോന്നു നോക്കാൻ അവൻ ചെന്നപ്പോൾ ഇല്ലയിരുന്നു. പിന്നെ നമ്മുടെ വള്ളക്കാരൻ സുലൈമാൻ വല ഇട്ടു പിടിച്ചതാ… കുറച്ചേ ഉള്ളൂ

പറയുന്നതിന് ഇടക്ക് രാഹുൽ ഓരോ കറികൾ അച്ഛന്റെ പ്ലേറ്റിലേക്ക് ഇടതു കൈകൊണ്ട് വിളമ്പി കൊടുത്തുകൊണ്ടിരുന്നു.

കഴിച്ചു കഴിഞ്ഞു എല്ലാവരും എഴുനേറ്റു….

അച്ഛൻ തിരിച്ചു പോയി വരാന്തയിൽ ഉള്ള ചെറിയ തിട്ടമേൽ കിടന്നു എബിയും പ്രണവും ഞാൻ ഒരു കസേര എടുത്തു മാവിന്റെ ചുവട്ടിൽ പോയി ഇരുന്നു…. ക്ഷീണം കൊണ്ട് അവിടെ ഇരുന്നു ഉറങ്ങി പോയി…

കണ്ണുതുറന്നപ്പോൾ ഏകദേശം സന്ധ്യ ആയി. എബിയും പ്രണവും അകത്തു അകത്തെവിടെയോ സംസാരിക്കുന്നതു കേൾക്കാം.. ഞാൻ എഴുനേറ്റ് അകത്തു ചെന്ന് നോക്കി കണ്ടില്ല അവസാനം അമ്മയോട് ചോദിച്ചു

“അവർ എ കളിയിലിൽ ഉണ്ട്‌ മോനെ ”

ഞാൻ അങ്ങോട്ട് ചെന്നു എബി കൂട്ടിയിട്ട വൈക്കോലിന്റെ മണ്ടക്ക് കിടക്കുന്നു. രാഹുൽ തൊഴുത്തു വിര്ത്തി ആക്കുന്നു…. പ്രണവ് ചുറ്റുപാടും നോക്കി നിൽക്കുന്നു.

“നിനക്ക് പറ്റിയ പണി ഇതാടാ രാഹുൽ “ഞാൻ പറഞ്ഞു

“ഇതു ഒരു ത്രില്ല് ആണ് മോനെ…. അതിന്റെ സുഖം നിനക്ക് അറിയില്ല ”

“ടാ അവനു പണി ഇല്ലെങ്കിൽ എതെന്കികും ചെയ്തു ജീവിക്കും നീയോ? “എബി എന്നോട് ചോദിച്ചു

“പറയുന്നത് കേട്ടാൽ തോന്നും നീ സർവകലാ വല്ലഭൻ ആണെന്ന് നീ എന്ത് ചെയ്യും? ”

“ടാ നല്ല ഒന്നാതരമായിട്ട് റബ്ബർ വെട്ടും. അതുവെട്ടി ജീവിക്കും ”

“ഓ ഞാൻ എങ്ങനെ എങ്കിലും ജീവിച്ചോളാം ”

“ടാ നിന്റെ ഫോൺ കുറെ നേരം റിങ് ചെയ്തു “പ്രണവ് എന്നോട് പറഞ്ഞു

“എം അമ്മ ആയിരിക്കും… ഇവിടെ എത്തിയ കാര്യം പറയാൻ മറന്നു ”

“അതു ഞാൻ പറഞ്ഞിട്ടുണ്ട്. അമ്മ എന്നെ വിളിച്ചിരുന്നു “എബി പറഞ്ഞു

“ആ നോക്കട്ടെടാ ആരാന്നു അതും പറഞ്ഞു ഞാൻ അകത്തേക്ക് പോന്നു അപ്പോൾ പുറകിൽ നിന്നും പ്രണവ് പറയുന്നത് കേട്ടു “അവൾ ആയിരിക്കും
അല്ലാതെ ആരാ? ഇവൻ നന്നാവില്ല ”
“നീ മിണ്ടാതെ ഇരിക്കട അവൻ എന്തെങ്കിലും ചെയ്യട്ടെ… അവൻ നന്നായാലും ഇല്ലെങ്കിലും മിത്ര ഇനി അവന്റെ കൂടെ നിൽക്കില്ല.. അവൾ അവളുടെ കാര്യം നോക്കട്ടെ അതെല്ലേ നല്ലത് “രാഹുൽ പറയുന്നത് കേട്ടു

ഞാൻ തിരിഞ്ഞ് നോക്കാതെ കയറി അകത്തേക്ക് പോയി..

റൂമിൽ ചെന്ന് ഫോൺ എടുത്തു

കുറെ മിസ്സ്‌ കാൾ ഒന്ന് അമ്മ, അച്ഛൻ, മിത്രയുടെ അച്ഛൻ അങ്ങനെ പിന്നെ പ്രതീക്ഷിച്ചിരുന്ന ഒരു കാൾ ആദ്യം അതിലേക്ക് തന്നെ തിരിച്ചു വിളിച്ചു

മറു തലയ്ക്കൽ ഫോൺ എടുത്തു

“അളിയാ നീ എവിടെയാ? “”

“ഞാൻ പാലക്കാട്‌. ഞാൻ പറഞ്ഞില്ലേ ചിലപ്പോൾ പോകും എന്ന്”

“എം ”

“നിന്നോട് പറഞ്ഞ കാര്യം എന്തായി ”

“അതു തിരക്കി.. അവന്റെ പേര് ക്രിസ്റ്റി… നല്ല ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് ഉള്ളവൻ ആണ് അതിന്റെ ദോഷവും ഉണ്ട്‌. എല്ലാം ചീത്ത സ്വഭാവവും ഉണ്ട്‌. പക്ഷെ പകൽ വെട്ടത്തിൽ മാന്യൻ ആണ്. എല്ലാം സീക്രെട് ആണ്. ഇമേജ് പോകുന്ന പരിപാടിക്ക് ഇല്ല. വേണ്ടതൊക്കെ അവൻ കാശു ഇറക്കി നേടികൊള്ളും. അവന്റെ അപ്പന് നല്ലപോലെ അറിയാം മോന്റെ സ്വഭാവം. അങ്ങേർക്ക് ഒന്നും പറയാൻ പറ്റില്ല അവന്റ ഇഷ്ടത്തിനെ നടക്കു….. ”

“വേറെ ….. ”

“ഇത്രയും കിട്ടി.. ബാക്കി നീ പറഞ്ഞതൊക്കെ കുറച്ചു സമയം പിടിക്കും. അടുത്ത് അറിയാവുന്ന ഒരാളെ കിട്ടണ്ടേ ”

“പതുക്കെ മതി മറന്നു പോകരുത് “”

“ഇല്ലടാ നീ എന്ന തിരിച്ചു വരുന്നത് നാളെ നോക്കട്ടെ.. അവിടെ എത്തിയിട്ട് നിന്നെ വിളിക്കാം “”

“”എന്നാൽ ശരിയെടാ വന്നിട്ട് നേരിട്ട് കാണാം ”

“ഓക്കേ ”

അവൻ ഫോൺ വച്ചു കഴിഞ്ഞു ഉള്ളിൽ ഇതുവരെ ഇല്ലാത്ത ഒരു വികാരം നുര പൊട്ടി…. “”വെറുപ്പ്…
കൈയിൽ ഇരുന്ന ഫോൺ ഒന്ന് അമർത്തി ഞെരിച്ചു വന്ന ദേഷ്യം ശമിപ്പിച്ചു…

ഒന്ന് രണ്ടു നിമിഷങ്ങൾ കൂടി എങ്ങനെ ഇരുന്നിട്ട് ബാക്കി ഉള്ളവരെ തിരിച് വിളിച്ചു.. അമ്മ ഒരുപാട് വഴക്ക് പറഞ്ഞു ”
ഒരു വഴിക്ക് പോയാൽ പോയ കാര്യം നിനക്ക് ഒന്ന് വിളിച്ചു പറഞ്ഞുകൂടേ എന്നും ചോദിച്ചു ”

അമ്മയെ അനുനയിപ്പിച്ചു കൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞു അവിടെ എത്തിയ ഉടനെ മോൾ വിളിച്ചു പറഞ്ഞല്ലോ. നിനക്ക് വീട്ടുകാരും അവരുടെ നെഞ്ചിലെ തീയും ഒന്ന്നും അറിയില്ലല്ലോ? നിന്റെ ലാപ്ടോപ്പും ഇന്റർനെറ്റും ഒന്നും അല്ല ജീവിതം ദുഃഖം വരുമ്പോൾ ഒന്ന് പൊട്ടിക്കരയാനും ആ കരഞ്ഞമുഖത്തു തന്നെ സന്തോഷത്തിന്റെ പുഞ്ചിരി വരുന്നതും അവനവനു സ്വന്തം എന്ന് തോന്നുന്നതിനെ നഷ്ട്ടപെട്ടു പോകാതെ ചേർത്ത് നിർത്തുന്നതും നമുക്ക് ഉള്ളവർക്ക് വേണ്ടി എങ്കിലും സ്വാർഥരാകുന്നതും ഒക്കെ ജീവിതം ആണ്… നിനക്ക്
ഇപ്പോഴും അതൊന്നും അറിയില്ല… ”

“എങ്ങനെ ഒന്നും ഇല്ല ടീച്ചറെ… മനസിലാക്കുന്നു വൈകി എങ്കിലും ചിലതൊക്കെ ചിലതു കാലം പഠിപ്പിക്കുന്നു. നെഞ്ചോടു കൊണ്ട് നടന്നതൊന്നും അത്രമേൽ വിലപിടിപ്പുള്ളതായിരുന്നില്ല എന്ന് മനസിലാക്കാൻ ചിലകാലം വേണ്ടി വന്നു, അപ്പോഴേക്കും എന്നിലും എനിക്ക് ചുറ്റിലും ചിലപ്പോൾ കാലത്തിന്റെ മാറ്റങ്ങൾ ഉണ്ടാകുമായിരിക്കും അതു അറിയാതെ ഞാനും….ആ മാറ്റങ്ങൾ എനിക്ക് നഷ്ട്ടങ്ങൾ ഉണ്ടാകാതെ ഇരിക്കട്ടെ “”
ഞാൻ പിന്നെ വിളിക്കാം അമ്മേ… ”

“ശരി നീ വിഷമിക്കാൻ പറഞ്ഞതല്ല കുറച്ചുകൂടി ഉത്തരവാദിത്വവും അടുക്കും ചിട്ടയും ഉണ്ടാക്കാൻ വേണ്ടി പറഞ്ഞതാ ”

“മനസിലായി അമ്മേ ”

“എം ശരി ഫ്രീ ആകുമ്പോ വിളിക്ക് ”

മിത്രയുടെ അച്ഛനെയും വിളിച്ചു…. എടുക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിച്ചു… അച്ഛൻ കുറച്ച് വിശേഷങ്ങൾ ഒക്കെ ചോദിച്ചു വച്ചു…..

കുറച്ചു എന്തൊക്കയോ ആലോചിച്ചു ഇരുന്നു….. മിത്രയെ കുറിച്ച് ആലോചിച്ചപ്പോൾ മനസ്സിൽ ഒരു മഴവില്ല് പോലെ അവളുടെ മുഖം ഓടി എത്തി…. അതുപ്പോലെ മാഞ്ഞു പോയി…

മിത്രയെ ഒന്ന് വിളിക്കണം എന്ന് തോന്നി… പിന്നെ മനസ് മടിച്ചു.. വേണ്ട വിളിച്ചിട്ട് എന്തു പറയും… ഇപ്പോൾ അധികം മിണ്ടാറില്ല… എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ മാത്രം….. വേണ്ട പിന്നീട് വിളിക്കാം…

അപ്പോഴേക്കും കയ്യിൽ ഇരുന്ന ഫോൺ റിങ് ചെയ്തു തുടങ്ങി…..

ഡിസ്‌പ്ലൈയിലേക്ക് നോക്കി…..

“മിത്ര “…..കാളിങ്……

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… പിന്നെയും ഞാൻ ആ പേരിലേക്ക് നോക്കി ആ പേര് ഡിസ്പ്ലയിൽ തെളിയുമ്പോൾ ഉള്ളിൽ ഒരു സന്തോഷം നിറയുന്നത് ഞാൻ അറിഞ്ഞു…………. (തുടരും )

എന്റെ പ്രിയപ്പെട്ട വായനക്കാർക്ക്…. എന്റെ കഥയിൽ എവിടെ ഒക്കെയോ ചില വീഴ്ചകൾ അതു നിങ്ങൾ ചൂണ്ടി കാട്ടി അതു തിരുത്താനും മനസിന്‌ കുറച്ചു വിശ്രമത്തിനും ആയി ആണ് മാറി നിന്നത്. 5മണിക്ക് സ്റ്റാർട്ട്‌ ചെയ്യും 8.30 മോന്റെ സ്കൂൾ ബസ് വരും അതു കഴിഞ്ഞാൻഞാൻ ഇറങ്ങും ജോലി സ്ഥലത് എത്താൻ ഒന്നേകാൽ മണിക്കൂർ യാത്ര ഇതിൽ 4ബസ് കയറി ഇറങ്ങണം. ഡ്യൂട്ടി ടൈമിൽ കുറച്ചു ഫ്രീ ടൈം കിട്ടാറുണ്ട് അതുകഴിഞ്ഞു 6മണിക്ക് വീട്ടിൽ എത്തിയാൽ ബാക്കി കാര്യങ്ങൾ ഒക്കെ കഴിഞ്ഞു കുട്ടികളും ഹസ്ബൻഡ് കിടന്നതിന് ശേഷം കിട്ടുന്ന സമയത്തു ആണ് എഴുത്തും, പോസ്റ്റിംഗ് ചിലപ്പോൾ 12 മണി വരെ ആകും എഴുതി കഴിയാൻ… ഇതാണ് എന്റെ ഒരു ദിവസം ഇതിനിടയിൽ സ്വാഭിവികമായി വന്നുചേരുന്ന ബുദ്ധിമുട്ടുകൾ കൊണ്ടാണ്. നിങ്ങളും എന്റെ ജീവിതത്തിന്റെ ഭാഗമാണ് നിങ്ങൾ എനിക്ക് വേണ്ടി സമയം ചിലവഴിക്കുന്നു, അതുപോലെ നിങ്ങൾക്ക് വേണ്ടി ഞാനും ദിവസവും സമയം കണ്ടെത്തുന്നു.നന്ദി

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

(കഥ യുടെ അഭിപ്രായം തുറന്നു പറയുക ….. )

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “വേഴാമ്പൽ – പാർട്ട്‌ 22”

  1. ഇത്രേം തിരക്കിനിടയിലും ഇങ്ങനെ എഴുതാൻ സാധിക്കുന്നുണ്ടല്ലോ. അത് തന്നെ വലിയ കാര്യം ആണ്. Big salute dear…. എഴുത്തുകാരിക്ക് അഭിനന്ദനം. God bless u & ur family…….

  2. ഇത്രയും തിരക്കിനിടയിൽ ഞങ്ങൾക്കായി സമയം കണ്ടെത്തുന്നതിന് ഒരു പാട് സ്നേഹം 💕💕💕💕
    തിരക്കുകൾക്കിടയിലാണ് വായിക്കുന്നത്
    അതുകൊണ്ട് തന്നെ പിന്തുണയ്ക്കുന്ന വാക്കുകൾ ഇല്ല. ഇനി ശ്രമിക്കാം.
    സത്യത്തിൽ പാലക്കാടിനെക്കുറിച്ച് പരാമർശിച്ചപ്പോൾ ഒരു പാട് സന്തോഷം. എനിക്ക് പ്രിയപ്പെട്ട സ്ഥലമാണ് ചിറ്റൂർ. എന്റെ സുവർണ്ണ കാലഘട്ടം ചിറ്റൂരിലാണ്.
    ഈ ഭാഗം മനസ്സിനെ വല്ലാത്ത ഒരു കുളിർമയേകുന്നതായിരുന്നു.💞💞💞💞💞💞💞💞💞💞

Leave a Reply