വേഴാമ്പൽ – പാർട്ട്‌ 23

6308 Views

vezhamabal free malayalam novel online from aksharathalukal

കാൾ എടുത്തു ചെവിയോട് ചേർത്തു…..

“ഹലോ “””

“ഹലോ…. അച്ഛനും അമ്മയും ഒക്കെ വിളിച്ചിട്ട് ഏട്ടൻ ഫോൺ എടുത്തില്ല എന്ന് പറഞ്ഞു ”

“”ഇപ്പോഴാ നോക്കിയത്, ഞാൻ ഇപ്പോൾ വിളിച്ചു വച്ചതേ ഉള്ളൂ ”

“എന്നിട്ട് അച്ഛൻ ഞാനിപ്പോൾ വിളിച്ചപ്പോൾ കിട്ടിയില്ല എന്നാണെല്ലോ പറഞ്ഞത് ”

“ഞാൻ വിളിച് ഫോൺ കട്ട്‌ ചെയ്തതെ ഉള്ളൂ ജസ്റ്റ് വൺ മിനിറ്റ് ”
“എം ”

“അതു ചോദിക്കാൻ വിളിച്ചതാണോ? ”

“അല്ല കിട്ടുന്നുണ്ടോ എന്നു വിളിച്ചു നോക്കിയതാ… “”

“”ക്ലാസ്സിൽ പോയോ ഇന്ന്? “”

“പോയി…. ”

“ചായ കുടിച്ചോ ”

“ഇല്ല, അന്ന കുളിക്കുന്നു അവൾ കൂടി വന്നിട്ട് പോകണം ”

“വേറെ എന്താ? ”

“ഒന്നുമില്ല….. തിരിച്ചു പോകുമ്പോൾ ഇതു വഴി വരുമോ? “”

“എന്തേ താൻ നാട്ടിലേക്ക് വരുന്നുണ്ടോ? “”

“ഇല്ല, ഈ ആഴ്ച വരുന്നില്ല. ഏട്ടന്റെ എടിഎം കാർഡ് എന്റെ കയ്യിൽ ആണ്. അതു തരാൻ ആണ്. ”

“ഓ അതു ഞാൻ ഓർത്തില്ല…. അതിന്റ പിൻ നമ്പർ ഓർമ ഉണ്ടോ? ”

“ഉണ്ട്‌ ”

“എങ്കിൽ അതു കയ്യിൽ തന്നെ വച്ചോ തന്റെ ആവിശ്യങ്ങൾക്ക് എപ്പോഴും ചോദിക്കണ്ടല്ലോ. എനിക്ക് വേറെ കാർഡ് ഉണ്ട്‌ കെട്ടോ. ”

“എം ”

എന്തായാലും തിരിച്ചു അതു വഴി വരും കെട്ടോ. രണ്ടു ദിവസം കഴിയും ”
എം എന്നാൽ ശരി വെച്ചേക്കുവാണെ അന്ന വന്നു മെസ്സിൽ പോണം.

“ശരി ”

അവൾ ഫോൺ കട്ട് ചെയ്തു പോയി….. അതുവരെ ഉത്സവം പോലെ ശബ്ദവും കൊട്ടും പാട്ടുമായി നിന്നിടത്തു ഒരു ശ്മശാനമൂകത.. ഞാൻ എവിടെയോ ഒറ്റപെട്ടത് പോലെ…

ബാഗിൽ നിന്നു ചാർജർ എടുത്തു ഫോൺ കുത്തിയിട്ട് പുറത്തേക്ക് ഇറങ്ങി….

രാഹുൽ പണി ഒക്കെ കഴിഞ്ഞു കാലും കൈയും കഴുകി വന്നു എബി മൊബൈലും കൊണ്ട് അവിടുത്തെ കാഴ്ചകൾ അതിൽ പകർത്തുന്നു. പ്രണവ് തെങ്ങിൻ തോപ്പിലൂടെ ചുറ്റി നടക്കുന്നുണ്ട്..

“ആരാടാ വിളിച്ചത്? “രാഹുൽ എന്നോട് ചോദിച്ചു

“അമ്മ, മിത്രയുടെ അച്ഛനും പിന്നെ അവളും? ”

“ഏവൾ? ”

“മിത്രാ വരുൺ ”

“അങ്ങനെ പറയാറായിട്ടില്ല മോനെ…. “എബി പറഞ്ഞു

“അങ്ങനെ പറഞ്ഞാൽ എന്താ കുഴപ്പം? ”

“കുഴപ്പം ഒന്നുമില്ല നിന്റെ കയ്യിലിരുപ്പ് ശരിയല്ല ”

“എന്റെ കയ്യിൽ ഇരുപ്പിനു എന്താടാ കുഴപ്പം ”

“ഒരു കുഴപ്പവും ഇല്ലേ? ”

“ഉണ്ടെങ്കിൽ പറ ”

ഇന്നലെ മിത്രയെ ഫ്ലാറ്റിൽ വിട്ടിട്ടു നീ എവിടെ പോയതായിരുന്നു “എബി ചോദിച്ചു

“ഞാൻ ഒരു അത്യാവശ്യ കാര്യത്തിന് പോയതാ ”

“എന്തായിരുന്നു അത്രയും അത്യാവശ്യം ”

അത് പറയാൻ പറ്റില്ല

“ശരി പറയണ്ട. ഞാൻ ചോദിക്കുന്നതിനു സത്യസന്ധമായി നീ ഉത്തരം പറഞ്ഞാൽ മതി.പറയുമോ? ”

“ചോദിക്ക്?”

“ഇന്നലെ നീ മെർലിനെ കണ്ടിരുന്നോ? ”

“ഉവ്വ് കണ്ടിരുന്നു ”

“നിങ്ങൾ ഒരുമിച്ചു പത്തു മിനിറ്റ് സംസാരിച്ചോ? ”

“സംസാരിച്ചു ”

“ഇനി നീ കൂടുതൽ ഒന്നും പറയണ്ട… ഇനി മേലിൽ നീ നിന്റെ പേര് മിത്രയുടെ പേരിന്റെ കൂടെ കൂട്ടിച്ചേർത്തു പറയരുത്. അവൾക് എന്താണോ ഇഷ്ട്ടം അതുപോലെ ജീവിക്കട്ടെ ഞങ്ങൾ എന്തായാലും ഈ കാര്യത്തിൽ അവൾക്ക് ഒപ്പം നിൽക്കും “നീയും കേട്ടല്ലോ രാഹുൽ
അതും പറഞ്ഞു ദേഷ്യത്തിൽ അവൻ നടന്നു പോയി..

അവനെ പുറകെ വിളിക്കാൻ തുടങ്ങി എങ്കിലും പിന്നെ വേണ്ടാന്ന് വച്ചു… കുറച്ചു കഴിയട്ടെ സമാധാനത്തിൽ പറയാം….

രാഹുൽ കുളിക്കാൻ പോകുന്നു എന്നു പറഞ്ഞു പോയി..

ഞാൻ ആ മാവിൻ ചുവട്ടിൽ പോയി ഇരുന്നു…… അന്നത്തെ സായാഹ്നം ഓർത്തു നോക്കി…

സത്യത്തിൽ എന്തൊക്കെയോ ആലോചിച്ചു ആണ് ഡ്രൈവ് ചെയ്തത്… ഫ്ലാറ്റിൽ നിന്നു മാറിയാൽ മെർലിനോട് ഫ്രീ ആയിട്ടു സംസാരിക്കാമല്ലോ എന്ന്‌ കരുതി തന്നെയാണ് പോയത്. അവളോട്‌ പറയാനുള്ളത് തുറന്നു പറയാൻ

അവൾ കോഫീ ഷോപ്പിൽ എന്നെയും കാത്തു ഇരുന്നു…. ചെന്നപ്പോഴേ അവൾക്ക് ഒരുപാടു പരിഭവങ്ങൾ ആയിരുന്നു..

“എന്റെ ചുറ്റുപാടിലും സാഹചര്യത്തിലും നീ പറയുന്നതു അതുപോലെ അനുസരിക്കാൻ എനിക്ക് പറ്റില്ല ”

“എന്താ വരുൺ ഇപ്പോൾ സംസാരത്തിനു ഒരു മാറ്റം ”

“മാറ്റം ഒന്നും അല്ല ഉള്ള കാര്യം പറഞ്ഞത് ആണ്.. നേരത്തേ ഞാൻ ഒരു വക്തി ആയിരുന്നു ഇപ്പോൾ ഒരു ഭർത്താവും മരുമകനും ഒക്കെ ആണ് ആ നിലക്ക് എനിക്ക് ചില ഉത്തരവാദിത്തം ഉണ്ട്‌. അതു മറക്കാൻ പറ്റില്ല.. ”

“ഒന്നും മറക്കണ്ട.. എന്നെക്കൂടി വല്ലപ്പോഴും ഓർത്താൽ മതി….. അതു എങ്ങനെ ഭർത്താവിന്റെ ഉത്തരവാദിത്വങ്ങൾ കഴിഞ്ഞിട്ട് എന്നെ ഓർക്കാൻ എവിടെ സമയം. ഇപ്പോൾ ഇരുപത്തിനാല് മണിക്കൂറും അവളുടെ പുറകെ അല്ലേ?… ”

“ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ നീ.. ”

“ഞാൻ മിണ്ടുന്നില്ല പോകുവാ പോരേ.. എന്നോട് ഇഷ്ട്ടം ഉണ്ടായിട്ട് വന്നതല്ല മറിച്ചു ബുദ്ധിമുട്ട് ആണ് എന്നു പറയാൻ വന്നതല്ലേ മനസിലായി…ഞാൻ പോകുന്നു “”

“നിൽക്ക് ഹോസ്റ്റലിൽ ആക്കി തരാം ”

വേണ്ട ഞാൻ പൊയ്ക്കോളാം

“അഞ്ചു മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണ്ടേ.. വാ ”

“വേണ്ട ഞാൻ എങ്ങനെ എങ്കിലും പൊയ്ക്കോളാം ”

അതും പറഞ്ഞു അവൾ ഇറങ്ങി പോയി…..

കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നു…

പിന്നെ വേണ്ടായിരുന്നു എന്ന്‌ തോന്നി… അവൾ ഹോസ്റ്റലിൽ എത്തുന്നതിനു മുൻപ് അവളെ ഒന്ന് കണ്ടു സംസാരിക്കാം എന്നു കരുതി വണ്ടിയും എടുത്ത് പോയി

ട്രാഫിക് സിഗ്നൽ കാത്തു കിടക്കുമ്പോൾ ആണ് ഒരു ബൈക്ക് പുറകിൽ വന്നു നിന്നത്…. ഗ്ലാസിൽ കൂടി കണ്ടു. സിഗ്നൽ മാറുന്നത് കാത്തിരുന്നു…

സിഗ്നൽ കിട്ടി വണ്ടികൾ മുന്നോട്ടു പോയി തുടങ്ങി…. പുറകിൽ ഉള്ള ബൈക്ക് മുന്നിൽ വലിയ ശബ്‌ദത്തോടെ കടന്നു പോയി…. അപ്പോഴാണ് മുന്നിൽ പോകുന്ന ബൈക്കിൽ ഇരുന്നവരെ ശ്രദ്ധിച്ചത്…

പുറകിൽ മെർലിൻ ഇരിക്കുന്നു. വണ്ടി ഓടിക്കുന്ന പയ്യനെ അറിയില്ല. ഞാൻ ദേഷ്യപ്പെട്ടത് കൊണ്ട് ഫ്രണ്ട്‌സിനെ ആരെയെങ്കിലും വിളിച്ചു പോകുന്നത് ആയിരിക്കും എന്നുകരുതി… എന്തായാലും അവൾ എത്തുമ്പോൾ തന്നെ അവിടെ എത്താമല്ലോ എന്ന്‌ കരുതി ആണ് പുറകെ പോയത്….

ഒരു കൂട്ടുകാരനോട് ഉള്ള അടുപ്പം അല്ല അവർ തമ്മിൽ അന്ന്‌ ആ യാത്രയിൽ തന്നെ തോന്നി… മെർലിനെ പോലെ സിറ്റിയിൽ വളർന്ന ഒരു പെണ്കുട്ടിക്ക് അതൊന്നും ഒരു വിഷയം അല്ലായിരിക്കും എന്ന്‌ മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു….

കേശവദാസപുരം കഴിഞ്ഞു എം ജി യൂണിവേഴ്സിടിയുടെ മുൻപിൽ നിന്ന രണ്ടു പെണ്കുട്ടികളുടെ അടുത്ത് ബൈക്ക് നിന്നു അതിൽ ഒരു പെണ്കുട്ടിയുടെ കയ്യിൽ ഇരുന്ന ബാഗ് മെർലിൻ വാങ്ങി ടു സൈഡ് ആയി ഇട്ടു അവരോടു യാത്ര പറഞ്ഞു ബൈക്ക് തിരിച്ചു,അവർ ഒരു ഓട്ടോയ്ക്ക് കൈ കാട്ടി അതിൽ കയറി പോയി…

തിരിച്ചു വരുന്ന മെർലിൻ കാണാതെ ഇരിക്കാൻ കാർ പരമാവധി ഒഴിച്ച് പാർക്ക്‌ ചെയ്തു… അവർ കടന്നു പോയതിന് ശേഷം പതുക്കെ ഞാനും വണ്ടിയിൽ അവരെ ഫോളോ ചെയ്തു….

അവർ നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്ക് ആണ്… വണ്ടി പാർക്കിംഗ് ഏരിയായിൽ വച് രണ്ടുപേരും അകത്തേക്ക് പോയി.. കുറച്ചു പിന്നിലായി ഞാനും പോയി പത്തിരുപതു മിനിറ്റ് കഴിഞ്ഞു ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ എത്തിയപ്പോൾ അവർ കോച്ച് നോക്കി കയറി…. കുറച്ചു നേരം കുടി കഴിഞ്ഞു അവർ കയറിയ ബോഗി നോക്കി അതിലെ ട്രാവെല്ലിങ് ലിസ്റ്റ് നോക്കി അതിൽ മെർലിന്റ പേര് ഉണ്ടായിരുന്നു…. ടികെറ്റ് നേരത്തെ ബുക്ക്‌ ചെയ്തിരുന്നു…. മൂന്ന് നാലു മിനിറ്റ് കഴിഞ്ഞു കൂടെ കയറിയ ചെറുപ്പക്കാരൻ ഇറങ്ങി വന്നു അടുത്ത് കണ്ട കടയിലേക്ക് പോയി അപ്പോഴാണ് അവനെ കിട്ടത്തക്ക വിധം ഒരു സെൽഫി എടുത്തത്…

ട്രെയിൻ പോയി കഴിഞ്ഞു ആണ് അവിടെ നിന്നും തിരികെ പോന്നത്… തിരികെ വരുന്ന വഴിയിൽ എല്ലാം അതുവരെ പ്രണവും, എബിയും പറഞ്ഞ കാര്യങ്ങൾ ഓരോന്ന് ആയി മനസിലേക്ക് വന്നത്… അന്ന്‌ അവർ പറഞ്ഞപ്പോൾ ഒരു വാശിക്ക് എന്തെകിലും തിരിച്ചു പറഞ്ഞത് അല്ലാതെ ഒരിക്കൽ പോലും അവർ പറഞ്ഞത് ആലോചിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല….
ആ നിമിഷം എനിക്ക് എന്നോട് തന്നെ ഒരു ദേഷ്യം തോന്നി.. ഇത്രയും നാൾ ഒരു വിഡ്ഢി വേഷം കെട്ടിയതിനു….

“ഒരിക്കൽ പോലും താൻ വിവേകം ഉള്ളവനെ പോലെ ചിന്തിച്ചില്ല? ”

ഞാൻ ചിന്തിക്കുന്നത് മാത്രം ആണ് ശരി എന്ന്‌ വിശ്വസിച്ചു. കേൾക്കാൻ ഇഷ്ടമില്ലാത്തതൊക്കെ പറയുന്നവരുടെ തെറ്റാണു അവർക്ക് തെറ്റിയത് ആണ്. ഞാൻ മാത്രം ആണ് ശരി എന്നു വിശ്വസിച്ചു.

മനസ് ആകെ കലങ്ങി മറിഞ്ഞു ആണ് ബീച്ചിലേക്ക് പോയത്… വണ്ടി പാർക്ക് ചെയ്തു അവർ എവിടെ ആണെന്ന് കണ്ണുകൾ കൊണ്ട് തിരഞ്ഞു കണ്ടുപിടിച്ചു. ബേൽ പൂരി വിൽക്കുന്ന കടയുടെ മുന്നിൽ അവരെ കണ്ടു…. അവരോടൊത്തു ചിരിച്ചു നിൽക്കുന്ന മിത്രയെ കണ്ടപ്പോൾ തന്നെ ഉള്ളിലെ സങ്കര്ഷത്തിനു കുറച്ച് അയവു വന്നു…..

പണ്ട് സ്കൂൾ ക്ലാസ്സിൽ ഉണ്ടായിരുന്ന അഭിലാഷിനോട് ആണ് മെർലിന്റെ കൂട്ടുകാരനെ കുറിച് അന്വേഷിക്കാൻ ഏല്പിച്ചത് അവനു തിരുവനന്തപുരം മുഴുവൻ കാണാപാഠം ആണ്…. ബാക്കി കൂടി അറിഞ്ഞിട്ട് അവൻ വിളിക്കും….. വിളിക്കട്ടെ….. ചതി പറ്റിയിരിക്കുന്നു…

രാഹുൽ ബൈക്ക് എടുത്തു പുറത്തേക്ക് പോകാൻ ആയി വന്നു

“നീ എവിടേയ്ക്ക് പോകുവാ? “”

“ചേച്ചിയെയും മോനെയും കൂട്ടി വരാം. നിങ്ങൾ വന്നു എന്നു പറഞ്ഞപ്പോൾ കൂട്ടികൊണ്ടു വരാൻ ചെല്ലാൻ പറഞ്ഞു ഞാൻ പോയിട്ട് വരാം”

“എം ”

കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് ഞാനും എഴുനേറ്റ് കുളിക്കാൻ ആയി പോയി….

കുളി കഴിഞ്ഞു വന്നപ്പോഴേക്കും അമ്മ ചായയും പലഹാരങ്ങളും എടുത്തു വച്ചിട്ട് വിളിച്ചു..

ഞാൻ മേശപ്പുറത്തു വന്നിരുന്നു ചായ കുടിച്ചു സ്റ്റീൽ പത്രത്തിൽ മൂടി വച്ചിരുന്ന കൊഴുക്കട്ട ഒരെണ്ണം എടുത്തു കഴിച്ചു

“എടുത്തു കഴിക് മോനെ “ഇഷ്ട്ടപെട്ടില്ലേ

“കഴിക്കാം അമ്മേ ഒരുപാടു ഇഷ്ട്ടപെട്ടു ഇതൊക്കെ കൊതിച്ചു കഴിക്കുന്ന സാധനങ്ങൾ ആണ് ”

“രാഹുൽ ഉള്ളപ്പോഴേ ഇതൊക്കെ വേണ്ടു രാഖിക്ക് ഇത് അത്ര ഇഷ്ട്ടമല്ല ”

“അവൻ മാർ എവിടെ അമ്മേ? ”

തെങ്ങിൻ തോപ്പിൽ ചുറ്റി നടക്കുന്നു. ചായ കുടിച്ചിട്ട് ആണ് പോയത്. അപ്പോൾ മോൻ കുളിക്കുവായിരുന്നു.

ചായ കുടിച്ചു എഴുനേറ്റപ്പോഴേക്കും രാഹുൽ തിരിച് വന്നു. വണ്ടിയുടെ ശബ്ദം ഞാനും അമ്മയും മുറ്റത്തേക്ക് ചെന്നു….

രാഹുൽ ഒരു അഞ്ചു വയസുകാരനെ ബൈക്കിനു മുന്നിൽ നിന്നും പൊക്കി എടുത്തു തറയിൽ നിർത്തി…. പുറകെ ഒരു യുവതി… വെളുത്തുമെലിഞ്ഞു രാഹുലിന്റെ അമ്മയെ പോലെ അമ്മയെ മുൻപേ കണ്ടതുകൊണ്ടു അമ്മയുടെ മകൾ ആണെന്നു ഒറ്റ നോട്ടത്തിൽ പറയാൻ ആകും..

കണ്ട ഉടനെ ചേച്ചി എന്നെ നോക്കി ചിരിച്ചു… ആർത്തലച്ചു പെയ്തുതീർന്നതിനു ശേഷം ഉള്ള ഒരു ഉയര്തെഴുനെപ്പ് ആ മുഖത്ത് നിന്നു വായിച്ചെടുക്കാൻ കഴിയുമായിരുന്നു…

ചേച്ചി എന്നെ നോക്കി ചിരിച്ചു… ഒരാളെ ഉള്ളോ ബാക്കി ഉള്ളവർ എവിടെ? ”

“അവർ നടക്കാൻ പോയി… ഇപ്പോൾ വരും”

“വിച്ചു കുട്ടാ ഇതാണ് മാമന്റെ കൂട്ടുകാരൻ ”
“ടാ നിങ്ങളെ ഒക്കെ വെടി വയ്ക്കാൻ ആയി അവൻ ഒരു തോക്കും കൊണ്ട് ആണ് വന്നത് ”

“ആണോടാ എവിടെ നിന്റെ തോക്ക് ഞാൻ നോക്കട്ടെ അതിൽ ബുള്ളറ്റ് ഉണ്ടോ എന്ന് “അതും പറഞ്ഞു ഞാൻ അവനെ പൊക്കി എടുത്തു അപ്പോഴേക്കും അവൻ ചുറ്റും ഉള്ളവരെ ഒന്ന് നോക്കി എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി കരയാൻ തുടങ്ങി. ഞാൻ അവനെ നിലത്തു നിർത്തി അവൻ ഓടി ചെന്നു രാഹുലിനെ കെട്ടി പിടിച്ചു.

“അവനു പരിചയം ഇല്ലാത്തതു കൊണ്ട് ആണ് കുറച്ചു കഴിയട്ടെ പിന്നെ അവൻ പുറകിൽ നിന്നും മാറില്ല “…അമ്മ പറഞ്ഞു

കുറച്ചു കഴിഞ്ഞു ബാക്കി ഉള്ളവർ കൂടി വന്നു… അപ്പോഴേക്കും ചിരിക്കാൻ മറന്നുപ്പോയ ആ വീട് കളി ചിരികൾ കൊണ്ട് നിറഞ്ഞു…..

പിറ്റേന്നു വൈകിട്ട് തിരിച്ചു പോകാൻ ഉള്ള തയ്യാറെടുപ്പ്കൾ ആയി…

പെട്ടന്ന് പോകുന്നത് എല്ലാവരെയും വിഷമിപ്പിച്ചു. ഇനിയും വരാം എന്നുള്ള ഉറപ്പിൻ മേൽ തിരിച്ചു പുറപ്പെട്ടു….

എത്രയും പെട്ടന്ന് മിത്രയെ കാണണം എന്നുള്ള ഉദ്ദേശത്തിൽ ആണ് ഡ്രൈവ് ചെയ്തത്….

തൃശൂർ പാസ്സ് ചെയ്തപ്പോഴേക്കും ഏഴു മണി ആയി പിന്നെ ഹോസ്റ്റലിൽ ചെല്ലാൻ പറ്റുമോന്നു സംശയമായി…

അടുത്ത് കണ്ട ഒരു പമ്പിൽ കയറി വണ്ടിയിൽ എണ്ണ അടിച്ചിട്ട് മിത്രയെ വിളിച്ചു ആദ്യം ബെൽ അടിച്ചിട്ടും എടുത്തില്ല ഒരു നിമിഷം കഴിഞ്ഞു പിന്നെയും വിളിച്ചപ്പോൾ ഫോൺ അറ്റൻഡ് ചെയ്തു

ഹലോ മിത്ര താൻ എവിടെ പോയി? ”
“മെസ്സിൽ പോയതാ ഫുഡ്‌ എടുക്കാൻ ”

“ഞങ്ങൾ തൃശൂർ കഴിഞ്ഞു ഇനി വന്നാൽ ഹോസ്റ്റലിൽ വരാൻ പറ്റുമോ? ”

“ആറു മണി കഴിഞ്ഞാൽ ആരെയും കയറ്റില്ല… പിന്നെ വാർഡനോട് പറഞ്ഞിട്ടുണ്ട് ഒൻപതു മണിക്ക് മുൻപ് വരാൻ പറ്റുമോ? ”

“അതിനു മുൻപ് എത്തും ”

അപ്പോൾ വരാം ”

“എന്നാൽ വച്ചോ, താൻ ഫുഡ്‌ കഴിച്ചു കഴിയുമ്പോഴേക്കും എത്തം.”

ഫോൺ ചെവിയിൽ നിന്നു എടുക്കാൻ തുടങ്ങിയപ്പോഴേക്കും മിത്ര എന്തോ പറഞ്ഞു തുടങ്ങിയിരുന്നു
വീണ്ടും ഫോൺ ചെവിയോട് ചേർത്തു

“അധികം ധൃതി വച്ചു വരണ്ട പതുക്കെ വന്നാൽ മതി ”

“ശരി ”

അവൾ അങ്ങനെ പറഞ്ഞെകിലും കൈയും കാലും അപ്പോൾ തന്നെ വേഗത്തിന്റെ ചിറകുകൾ വച്ചു പറക്കാൻ സന്നദ്ധമായി നിന്നു…….
(തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “വേഴാമ്പൽ – പാർട്ട്‌ 23”

  1. Ooooo ഇനിയുള്ള ഭാഗത്ത് വരുൺ accident- l പെടുമായിരിക്കും .
    വർഷത്തിലെ മനുവിന് അങ്ങനെ ആയിരുന്നു .അതുകൊണ്ട് പറഞ്ഞതാണ് .

  2. അവരുടെ ജീവിതത്തിൽ വർണ്ണങ്ങൾ വിരിയുന്നതും കാത്തിരിക്കുന്നു ❣❣❣❣❣❣

Leave a Reply