“ഹെലോ വരുൺ നീ കേൾക്കുന്നുണ്ടോ? ”
“ഉണ്ട് ”
“നിനക്ക് എന്നെ മനസിലായില്ല അല്ലേടാ ”
“മനസിലായി….. “എബിയുടെ അപ്പൻ
“അതേടാ ഉവ്വേ ഞാനാ നിന്നോട് ഒരു വിവരം ചോദിക്കാൻ വിളിച്ചതാ, ചോദിക്കാതെ കിടന്നാൽ എനിക്ക് ഉറങ്ങാൻ പറ്റില്ല… അന്ന കൊച്ചു വന്നിരുന്നു ഇന്നലെ… അവൾ വന്നപ്പോ കുറച്ചു വിശേഷങ്ങൾ പറഞ്ഞു അത് കേട്ടപ്പോൾ അതിന്റെ ന്യായമായ കാര്യം നിന്നോടുകൂടെ ഒന്നു ചോദിക്കാം എന്ന് കരുതി. നീ കേൾക്കുന്നുണ്ടോ? ”
“ഉണ്ട് ”
മിത്ര നാട്ടിൽ നിന്നു വന്നപ്പോൾ കുറച്ചു വിശേഷം അവളോട് പറഞ്ഞു…. നിനക്ക് മെർലിൻ എന്നു പേരുള്ള ഒരു അച്ചായത്തി കൊച്ചുമായി അടുപ്പം ഉണ്ടായിരുന്നോ? ”
“എം ”
“പിന്നെ നീ എന്തിനാ ഈ കൊച്ചിനെ കെട്ടാം എന്നു സമ്മതിച്ചത്?”
“അതിനു പറയാൻ ഉള്ള മറുപടി കയ്യിൽ ഉണ്ടായിരുന്നില്ല…..”
നീ മിണ്ടാതെ നിൽക്കുന്നതിൽ നിന്നും അതിനുള്ള മറുപടി എനിക്ക് കിട്ടി…. “.സാധാരണ എല്ലാവർക്കും ഒരു ഇഷ്ടവും സ്നേഹവും ഒക്കെ തോന്നും എന്നാൽ മിന്നു കെട്ടി കഴിഞ്ഞാൽ ആ മിന്നു കിടക്കുന്ന നെഞ്ചിൽ ആകണം അവന്റെ ജീവൻ… അത് മറന്നുപോയ നിന്നോട് എന്ത് പറയാൻ… നിങ്ങൾക്ക് ഇതൊക്കെ അത്ര വലിയ കാര്യം ആയിരിക്കില്ല. ഞങ്ങൾ പഴയ ആളുകൾക്ക് ഇതൊക്കെ വലിയ കാര്യങ്ങൾ ആണ്. ”
” വരുൺ നിനക്ക് വല്ലതും പറയാൻ ഉണ്ടോ? ”
“ഇങ്ങനെ ഒക്കെ ആകും എന്നു കരുതി ചെയ്തത് അല്ല… ”
“നീ പറയുന്നത് ഒന്നും നീ ചെയ്തതിന് ഉള്ള മറുപടി അല്ല. നീ ചെയ്ത കാര്യം തിരിച്ചു നിന്നോട് ചെയ്തു എങ്കിൽ നിനക്ക് എന്ത് തോന്നും.. എന്റെ കൊച്ച് വന്നു എന്നോട് പറഞ്ഞപ്പോൾ പോലും എനിക്ക് വന്ന ദേഷ്യം പിടിച്ചു വയ്ക്കാൻ പറ്റിയില്ല….. “അതുകൊണ്ട് രാവിലെ ഞാൻ പോയി ആ കൊച്ചിനെ ഇങ്ങോട്ട് കൂട്ടികൊണ്ടു വന്നു … എന്തായാലും ഞാൻ അറിഞ്ഞ കാര്യം സുരേഷിനോട് കൂടി പറഞ്ഞിട്ടുണ്ട്. അവൻ ഇങ്ങോട്ട് വരുന്നുണ്ട്. ബാക്കി ഒക്കെ ഇനി അവൻ വന്നു തീരുമാനിക്കട്ടെ….. “പിന്നെ എനിക്ക് ഉണ്ടായ ഒരുത്തൻ അവിടെ ഇല്ലേ അവനോടു പറഞ്ഞേക്ക്.. എന്റെ മുന്നിലേക്ക് വരരുത് എന്നു “ശരി…
അതും പറഞ്ഞു എബിയുടെ അപ്പൻ ഫോൺ കട്ട് ചെയ്തു…
അന്ന പോയി വിശേഷങ്ങൾ പറഞ്ഞു എബിയുടെ അപ്പനോട്.. അപ്പൻ അത് മിത്രയുടെ അമ്മാവനോട് പറഞ്ഞിരിക്കുന്നു… അപ്പൻ ഇതൊരു പ്രശനമാക്കി എടുത്തിട്ടുണ്ട് എന്നു സംസാരത്തിൽ നിന്നു മനസിലായി
മിത്രയെ ഒന്ന് വിളിച്ചു നോക്കിയാൽ അറിയാമായിരിക്കും എന്നു കരുതി ആണ് ഫോൺ എടുത്തത്,അപ്പോഴാണ് അവൾ അന്നയുടെ വീട്ടിൽ ആണെന്ന് അവളുടെ അപ്പൻ പറഞ്ഞതു ഓർമ വന്നത്.. എന്നാലും ഫോൺ എടുത്തു അവൾക്ക് ഒരു മെസ്സേജ് ഇട്ടു “ഫ്രീ ആകുമ്പോൾ ഒന്ന് വിളിക്കാമോ. എനിക്ക് സംസാരിക്കണം ”
മെസ്സേജ് അയച് ഫോൺ പോക്കറ്റിൽ ഇട്ടു… ബൈക്ക് എടുത്തു ഉള്ളിൽ എന്തോ നഷ്ടപ്പെടാൻ പോകുന്നു എന്നൊരു തോന്നൽ…. ഫ്ലാറ്റിലേക്ക് പോയില്ല നേരെ ബീച്ചിലേക്ക് പോയി ബൈക്ക് വച്ചിട്ട് കുറച്ചു നേരം കണ്ണുകൾ അടച്ചു ആ ബെഞ്ചിൽ ഇരുന്നു.
വിവാഹം മുതൽ ഉള്ള കാര്യങ്ങൾ ഓരോന്നു ആയി ഓർത്തു…. ഒരുപിടി നിറമുള്ള സ്വപ്‌നങ്ങൾ തറയിൽ വീണു ചിതറി… അതിനെ പിന്നെയും വാരി കൂട്ടി അതുമായി എന്റെ ജീവിതത്തിലേക്ക് വന്നതാണ് “അവൾ…. ”
“ശരിയാണ്….. അവളുടെ താലിക്ക് ഒരു മഹത്വം ഉണ്ടായിരുന്നു അതിനുള്ള വില ഞാൻ കൊടുത്തില്ല…വിവാഹം കഴിഞ്ഞു മെർലിനെ മാറ്റി നിർത്തമായിരുന്നു… മെർലിന് വേണ്ടി ഞാൻ അവളെ ആണ് മാറ്റി നിർത്തിയത്… എനിക്ക് എന്താണ് പറ്റിയത് ചിന്തിക്കാതെ അന്നു ഓരോന്ന് ചെയ്തുകൂട്ടി അതിനു ജീവിതം കൊണ്ട് കടം വീട്ടേണ്ടി വരുമോ?? ”
ആകെ ഒരു വിഷമം…. എത്ര നേരം അങ്ങനെ ഇരുന്നു എന്നു അറിയില്ല പരിസരം വിജനമായി തുടങ്ങിയപ്പോൾ പതുക്കെ എഴുനേറ്റ് ബൈക്കും എടുത്തു ഫ്ലാറ്റിലേക്ക് പോയി…
“ചെന്നപ്പോഴേ എബി വന്നു ചോദിച്ചു അപ്പൻ വിളിച്ചിരുന്നോ.? ”
“വിളിച്ചിരുന്നു ”
“അപ്പൻ അവളുടെ അമ്മാവന്മാരോടൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അപ്പനോട് പറയരുത് എന്നു ഞാൻ അവളോട് പറഞ്ഞതാ. മിത്രയോടു മുന്നേ പറയാൻ ഉള്ളത് ആയിരുന്നു അന്നയോടു ഒന്നും പറയരുത് എന്നു അത് പറ്റിയില്ല ”
“അത് പിന്നെ എങ്ങനാ ഇവൻ ഓരോന്ന് കാണിച്ചു കൂടുമ്പോൾ അവൾ ആരോടെങ്കിലും പറയാതെ ഇരിക്കുമോ. അവൻ വരുത്തി വച്ചതല്ലേ അവൻ അനുഭവിക്കട്ടെ പ്രണവ് പറഞ്ഞു. ”
“അതൊക്ക അവൻ അനുഭവിച്ചോട്ടെ അതിൽ എനിക്ക് സങ്കടം ഇല്ല.. പക്ഷേ അപ്പൻ എന്നെ തിന്നാൻ ഉള്ള ദേഷ്യം ഉണ്ട് അറിഞ്ഞു കൊണ്ടു ഞാനും കൂടി കൂട്ടു നിന്നെന്നും പറഞ്ഞു… എന്നോട് കാഞ്ഞിരപ്പള്ളിക്ക് കാല് കുത്തരുത് എന്ന് പറഞ്ഞിരിക്കുക്ക ആണ്. അതിനു ഒരു വഴി കണ്ടു പിടിക്കണ്ടേ ”
“നീ പേടിക്കണ്ട നിനക്ക് ഉള്ള വഴി ഒക്കെ കണ്ടു പിടിക്കാം. ഞാൻ കാരണം ആർക്കും ബുദ്ധിമുട്ട് ഉണ്ടാകില്ല. ഞാൻ ഉണ്ടാക്കിയത് ഞാൻ ആയിട്ട് തീർത്തോളം ” അത്രയും പറഞ്ഞു ബാഗും കൊണ്ടു ഞാൻ അകത്തേക്ക് പോയി
ടാ വരുൺ… വരുണെ…… പിന്നിൽ നിന്നു വന്ന ശബ്ദങ്ങളെ പുറത്താക്കി കതക് അടച്ചു..
ബാഗ് എവിടേക്കോ തട്ടി മാറ്റി…. കുറച്ചു നേരം കട്ടിലിൽ ഇരുന്നു… പിന്നെ എഴുനേറ്റ് കുളിക്കാൻ പോയി… ഷവറിനു കീഴെ കുറെ നേരം നിന്നു ഒന്ന് തല തണുപ്പിക്കാൻ…
കുളി കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു….
വാതിൽ തുറന്നു എബിയും പ്രണവും കൂടി അകത്തേക്ക് വന്നു
“നീ ഇതിനുള്ളിൽ എന്തെടുക്കുവാ? പ്രണവ് ചോദിച്ചു ”
“ഞാൻ കുളിക്കുക ആയിരുന്നു… ”
“ടാ അവൻ അവന്റ അപ്പൻ വിളിച്ചു രണ്ടു പുളിച്ചതു പറഞ്ഞതിന്റെ ദേഷ്യത്തിൽ വല്ലതും പറഞ്ഞു എന്ന് കരുതി നീ അവനോടു ദേഷ്യപ്പെടണ്ട “പ്രണവ് പറഞ്ഞു
“എനിക്ക് മനസിലായി… എന്റെ കാര്യത്തിന് വേണ്ടി ആണ് നിങ്ങൾക്ക് ബുധിമുടേണ്ടി വരുന്നത് എന്ന് അറിയാം എന്തായാലും എല്ലാവരും അറിഞ്ഞില്ലേ ഇനി അവർ ഒരു തീരുമാനം എടുക്കട്ടേ… ”
“അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി… ഹാളിൽ കൂടി ബാൽക്കണിയിലെ കസേരയിൽ പോയിരുന്നു.
അധികം ആലോചിച്ചു കൂട്ടണ്ട എന്ന്മനസ്സിനോട് പറഞ്ഞു വെറുതെ കസേരയിൽ ചാരി കിടന്നു
പിറ്റേന്ന് രാവിലെ അഭിലാഷിനെ കാണാം എന്നു പറഞ്ഞിരുന്നു അതുകൊണ്ട് പത്തു മണി ആയപ്പോൾ അവനെ കാണാൻ പോയി….
ടാ ക്രിസ്റ്റി കുറച്ചു നാളായിട്ടു ഒരു പെണ്കുട്ടിയെ കൊണ്ടു നടക്കുന്നുണ്ട്… അത് അവരുടെ വീട്ടുകാർ ഒക്കെ അറിഞ്ഞു ഉള്ള ഏർപ്പാട് ആണ്. മിക്കവാറും വിവാഹം നടക്കും.
ആ പെണ്ണ് ഒരു നല്ല കുടുംബത്തിലെ ആണ്… എങ്ങനെ അവന്റെ കൂടി കൂടി എന്നു അറിയില്ല. പിന്നെ നല്ലൊരു കുടുംബത്തിൽ നിന്നു അവനു പെണ്ണ് കിട്ടാൻ ബുദ്ധിമുട്ട് ആണ് അതുകൊണ്ട് വീട്ടുകാരും കൂടെ നിൽക്കുന്നത്. പെണ്ണിന്റെ കഷ്ട്ടകാലം “അവൻ പറഞ്ഞു നിർത്തി നീ എന്തിനാ വരുൺ അവനെ കുറിച്ച് അന്വേഷിക്കുന്നത്.?”
“ടാ അത് ഞങളുടെ കൂട്ടത്തിൽ ഉള്ള ഒരുത്തന്റെ പെങ്ങൾക്ക് വേണ്ടി ആലോചിച്ചതാ .. അപ്പോൾ ഒന്ന് അന്വേഷിക്കാം എന്നു കരുതി ”
“എന്റെ പൊന്നളിയാ വേണ്ടാന്ന് പറ അവരോടു. കാശു മാത്രം തിന്നു ജീവിക്കാൻ പറ്റില്ലല്ലോ. അറിഞ്ഞുകൊണ്ടു ഒരു കൊച്ചിനെ കണ്ണീർ കുടിപ്പിക്കേണ്ട. അതിനെ കെട്ടി കൊണ്ടു പോയിട്ടു അവൻ വേറെ പോകും.. ഏതെങ്കിലും പെങ്കൊച്ചുങ്ങൾ അത് സഹിക്കുമോ? “അവൻ എന്റെ മുഖത്തേക്ക് നോക്കി അത് ചോദിച്ചപ്പോൾ ആരോ എന്തോ ബലമുള്ളതു കൊണ്ടു എന്റെ തലയിൽ അടിച്ചത് പോലെ തോന്നി… അവന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല…
“അത് ആർക്കും സഹിക്കാൻ പറ്റില്ല അതാ ഞാൻ പറഞ്ഞത് അവരോടു ഈ ആലോചന വിട്ടു കളയാൻ പറ “അവൻ പറഞ്ഞു
“ശരിയടാ ”
കുറച്ചു നേരം കൂടി വർത്തമാനം പറഞ്ഞിട്ട് അവൻ പിരിഞ്ഞു…
ഫോൺ എടുത്തു മെർലിന്റെ നമ്പർ ഡയൽ ചെയ്തു… അത് ഇപ്പോഴും സ്വിച്ച് ഓഫ്. ഇടക്ക് എപ്പോഴെങ്കിലും ഓൺ ആകും വിളിച്ചാൽ അപ്പോൾ ഓഫ് ചെയ്യും. അവളുടെ പതിവ് രീതി. ഇപ്പോൾ അതിനു ഉത്തരം കിട്ടിയിരിക്കുന്നു…മനോഹരമായൊരു വിഡ്ഢി വേഷം അവൾ എന്നെ കെട്ടി ആടിച്ചു. അതിൽ എനിക്ക് കിട്ടിയ ലാഭം എന്റെ ജീവിതം നഷ്ടമായി…… ഓർത്തപ്പോൾ എനിക്ക് തന്നെ എന്നോട് വെറുപ് തോന്നി. ഒരിക്കൽ പോലും ഒരു നിമിഷത്തേക്ക് എങ്കിലും സോബോധത്തോടെ ചിന്തിക്കാതിരുന്നതിനു..
ഒരാഴ്ച അങ്ങനെ കടന്നു പോയി… മിത്രയുടെ അമ്മാവൻ കൂടി അറിഞ്ഞു കാര്യങ്ങൾ. പക്ഷേ അദ്ദേഹം അത് ആരോടും പറഞ്ഞില്ല എന്നു തോന്നി പിന്നെ അതിനെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ല .
അമ്മാവൻ വന്നു കാര്യങ്ങൾ ചോദിച്ചു പോയി എന്നു മാത്രം മിത്ര പറഞ്ഞു
വെള്ളിയാഴ്ച്ച വൈകിട്ട് മിത്രയെ വിളിച്ചു
“ഇന്ന് പോരുന്നുണ്ടോ? ”
“വൈകിട്ട് വരാറില്ല നാളെ രാവിലെ വരും ”
“ഞാൻ വരണോ റെയിൽവേ സ്റ്റേഷനിൽ? ”
“വേണ്ട അച്ഛൻ വരാം എന്നു പറഞ്ഞിട്ടുണ്ട് ”
“അപ്പോൾ മിത്രയുടെ വീട്ടിലേക്ക് ആണോ പോകുന്നത്? ”
“അല്ല ഏട്ടന്റെ അച്ഛൻ ആണ് വരുന്നത് ”
“അച്ഛനോ.. ´!!”
“എം “എന്നോട് ഇവിടെ എത്തി വിളിക്കാൻ പറഞ്ഞു.
“എം ശരി ഞാൻ വൈകിട്ട് ആകും എത്താൻ. വണ്ടി കയറി വിളിക്ക് ”
“ശരി ”
പിറ്റേന്നു ഓഫീസിൽ ഇരിക്കുമ്പോൾ അച്ഛന്റെ വിളി വന്നു
“വരുൺ നീ ഇന്ന് വരുമോ? ”
“വരും …. ലേറ്റ് ആകും എന്താ അച്ഛാ? ”
“നീ വാ വന്നിട്ട് കുറച് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്….. ”
എന്ത് കാര്യങ്ങൾ എന്നു ചോദിക്കണം എന്നുണ്ടായിരുന്നു…പക്ഷേ അതിനു മുൻപേ ഫോൺ കട്ടായി….
ഷിഫ്റ്റ് കഴിയാൻ ഏഴു മണി ആകുന്നതും നോക്കി ഇരുന്നു…. ഒച്ച് ഇഴയുന്ന വേഗത്തിൽ സമയം കടന്നുപോയി……… (തുടരും )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
എല്ലാം ചീട്ട് കൊട്ടാരം പോലെ തകരുമോ?