വേഴാമ്പൽ – പാർട്ട്‌ 27

6023 Views

vezhamabal free malayalam novel online from aksharathalukal

” ഏട്ടൻ എങ്ങോട്ട് പോകുവാണ്?” ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി ഇല്ല.

ഞാൻ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നുകൊണ്ടിരുന്നു. എല്ലാം എടുത്തുവെച്ച് ബാഗിന്റെ സിബു വലിച്ചിട്ടു.

അപ്പോഴും അവൾ വാതിലിൽ തന്നെ നിൽക്കുന്നു…

“ഏട്ടൻ എങ്ങോട്ട്‌പോകുവാ? ”

“എന്താ നീ കൂടെ വരുന്നുണ്ടോ? “ഉള്ളിലെ ദേഷ്യം മറച്ചു വയ്ക്കാതെ തന്നെ ചോദിച്ചു,

“കൂടെ വരാൻ വിളിച്ചാൽ എവിടേക്ക്‌ വേണമെങ്കിലും വരും ”

“അവളുടെ മറുപടി എന്നിൽ അമ്പരപ്പ് ഉണ്ടാക്കി. ഞാൻ അവളെ സൂക്ഷിച്ചു നോക്കി എന്നെ തന്നെ നോക്കി ടേബിളിൽ ഒരു കൈ കുത്തി ചുമരിൽ ചാരി നിൽക്കുന്നു..

“നിനക്ക് അല്ലേ പോകാൻ ധൃതി പൊയ്ക്കോ പിന്നെ എന്തിന് എന്റെ കൂടെ വരണം ”

“ഞാൻ പറഞ്ഞില്ലേ ഏട്ടാ കൂടെ വരാൻ വിളിച്ചാൽ എവിടേക്ക്‌ വേണമെങ്കിലും വരും…. വേണ്ട എങ്കിൽ പിന്നെ ഞാൻ നിൽക്കണ്ടല്ലോ അതുകൊണ്ട് ആണ് പോകാം എന്ന് പറഞ്ഞത് ”

“എന്റെ കൂടെ അവിടേക്ക്‌ വരാനും നിനക്ക് സമ്മതമാണോ?

“സമ്മതമാണ് ”

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു മുഖത്തോട് മുഖം അടുപ്പിച്ചു ചോദിച്ചു “എന്നാൽ നമുക്ക് ഫ്ലാറ്റിലേക്ക് താമസം മാറാം ”

“മാറാം “പക്ഷേ ഇനി ഒരിക്കൽ പോലും മെർലിൻ ഏട്ടന്റെയോ നമ്മുടെയൊ ജീവിതത്തിലേക്ക് വരാൻ പാടില്ല…. ”

“ശരി സമ്മതിച്ചു പക്ഷേ കുറച്ചു സമയം വേണം ”

“ഏട്ടന് ആവശ്യമുള്ള സമയം എടുക്കാം പക്ഷേ അത് ഒരിക്കലും ഡിവോഴ്സ് പീരിയഡീൽ കൂടാൻ പാടില്ല… കാരണം അച്ഛൻ ഡിവോഴ്സുമായി മുന്നോട്ട് പോകും അത് കഴിയുന്നതിനു മുൻപ് ഏട്ടന് അത് സാധിച്ചാൽ ഏട്ടൻ വിളിക്കുന്ന എവിടേക്കും കൈപിടിച്ചു ഞാൻ കൂടെ ഉണ്ടാകും …. ഏട്ടന് അത് സാധിക്കണമെന്നാണ് എന്റെ പ്രാർഥനയും…. “അവൾ അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു ഒഴുകി……

“മിത്രാ…….. മിത്രാ…… താൻ ഇങ്ങനെ കരയാതെ… അതിനു മുന്നേ നിന്നെ ഞാൻ കൈപിടിച്ചു കൊണ്ടുപോകും.

“ഏട്ടനെ ഞാൻ എന്റെ വിവാഹത്തിന് മുൻപ് കണ്ടിട്ടില്ല. കുട്ടിക്കാലത്തു കണ്ട ഓർമ എനിക്ക് ഇല്ല…. എന്നാലും ജീവിതത്തിലേക്ക് കൂട്ടി കൊണ്ടു വന്നപ്പോൾ ഒരുപാടു പ്രതീക്ഷകൾ ഉണ്ടായിരുന്നു…. ഏട്ടൻ എല്ലാം തുറന്നു പറഞ്ഞു ഒരു വീർപ്പ്മുട്ടൽ അവസാനിപ്പിച്ചു… പക്ഷേ എനിക്ക് അത് സഹിക്കാൻ കഴിയുന്നത് ആയിരുന്നില്ല. ഒരു റിലേഷൻ ഉണ്ടായിരുന്നു എന്നു പറയുന്നത് പോലെ അല്ലല്ലോ” ഉണ്ട് “എന്നു പറയുന്നത്… ആദ്യമായി ഞാൻ എന്റെ സങ്കടങ്ങൾ നാലു ചുമരുകൾക്ക് ഉള്ളിൽ കരഞ്ഞു തീർത്തു, അതിൽ നിന്നു പുറത്തു വരുമ്പോൾ ചിരിക്കാൻ ആണ് ഞാൻ ഏറെ പ്രയാസപ്പെട്ടിരുന്നത് കാരണം മനസിൽ ഉള്ളതു ആരെങ്കിലും വായിച് എടുക്കുമോ എന്നു ഭയന്ന്…. സ്വാർത്ഥതെ ഉണ്ടാകുന്നത് സ്നേഹം ഉള്ളിടത്തു ആണെങ്കിൽ ഞാൻ സ്വാർത്ഥ ഉള്ള ആളാണ്.. ഏട്ടന്റെ സ്നേഹത്തിൽ അത് പങ്കു വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. അതുകൊണ്ട് ആണ് ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ചത് അത് സ്നേഹം ഇല്ലാത്തതു കൊണ്ടല്ല ഏട്ടന്റെ സ്നേഹം ഏട്ടന് കിട്ടുമ്പോൾ ഉള്ള സന്തോഷത്തിനു വേണ്ടി…… ”

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകളിൽ നിന്നു ഒഴുകിയ കണ്ണുനീർ ഇറ്റു വീണു നെഞ്ചിൽ നനവ് പടർന്നു…

അവളുടെ സങ്കടം പറഞ്ഞവൾ സമാധാനിച്ചപ്പോൾ ആ ഭാരം ഇറക്കി വച്ചത് എന്റെ നെഞ്ചിലേക്ക് ആയിരുന്നു എന്നു എനിക്ക് തോന്നി… അവളുടെ കണ്ണീരിന് മറുപടി ഇല്ല…. സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ല…

“മിത്ര….. ഒരു രാത്രി കൊണ്ടു ആണ് താൻ എന്റെ ജീവിതത്തിലേക്ക് വന്നത്…. തനിക്ക് വിവാഹസ്വപ്നങ്ങൾ കാണാനുള്ള സമയം കിട്ടി. ഞാൻ വിവാഹത്തെ കുറിച് ചിന്തിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു…. വിളിച്ചു വിവാഹം കഴിഞ്ഞു മെർലിനെ ഒഴിവാക്കാമായിരുന്നു…ചെയ്യാൻ എനിക്ക് സാധിച്ചില്ല മറ്റൊന്നും കൊണ്ടല്ല ശരിമാത്രം ചിന്തിക്കുക ചെയ്യുക എന്ന ഒരു രീതിയിൽ ആണ് ഞാൻ വളർന്നു വന്നത്. അച്ഛൻ അങ്ങനെ ആയിരുന്നു നമ്മൾ എന്തു ചെയ്താലും അച്ഛൻ അതിലെ ശരി മാത്രമേ എടുത്തു പറയുള്ളു അമ്മയും അങ്ങനെ തന്നെ ആയിരുന്നു….. ഞാൻ കരുതി എല്ലാവരും എന്നെപോലെ ആണെന്ന് പെരുമാറ്റത്തിൽ നമുക്ക് അങ്ങനെ തോന്നും എങ്കിലും ആരും അങ്ങനെ ആയിരുന്നില്ല എന്നതാണ് സത്യം. അതൊക്കെ മനസിലാക്കാൻ എല്ലാം കണ്ണിൽ കാണേണ്ടി വന്നു… അതുകൊണ്ട് കുറച്ചു സമയം വേണം….അന്നു നിന്റെ ആഗ്രഹം പോലെ കൈപിടിച്ചു കൂടെ കൂട്ടും ഞാൻ…. ”

“കാത്തിരിക്കാം….. ”

അതും പറഞ്ഞ് എന്നെ ചെറുതായി തള്ളി മാറ്റി അവൾ ബാത്‌റൂമിലേക്ക് പോയി ”

കുറച്ചു നേരം വെറുതെ കട്ടിലിൽ ഇരുന്നു…. അകത്തു വെള്ളം വീഴുന്ന ശബ്ദം കേൾക്കാം…. അവൾ കരയുക ആണെന്ന് അറിയാമായിരുന്നു അവൾ ഒഴുക്കി വിടുന്ന വെള്ളതിനേക്കാൾ കൂടുതൽ ശക്തിയിൽ ഉള്ളിലെ സങ്കടം പുറത്തു വരുന്നുണ്ടായിരിക്കും.. ”

റെഡി ആക്കിയ ബാഗ് എടുത്തു അലമാരയിൽ വച്ചു…. ബാത്‌റൂമിന്റെ വാതിലിൽ കൊട്ടി വിളിച്ചു…. അകത്തെ വെള്ളത്തിന്റെ ശബ്ദം നേർത്തു വന്നു…

“മിത്ര….. ഞാൻ വെളിയിലേക്ക് പോകുന്നു…..

റൂമിന് പുറത്തു വന്നു… നേരെ ടെറസിലേക്ക് പോയി കുറെ നേരം അങ്ങനെ ഇരുന്നു… എത്രയും വേഗം അവളിലേക്ക് മടങ്ങി വരണം… അവളിൽ ആണ് എന്റെ പ്രണയവും ജീവിതവും ഉള്ളത് അത് തിരിച്ചറിയാൻ വൈകി…..
മിത്ര നീ തന്നെ ആയിരുന്നു എന്റെ ഉള്ളിലെ പ്രണയം അതിനു നിന്റെ മുഖമായിരുന്നു നിന്റെ ഗന്ധം ആയിരുന്നു…. അതൊന്നും ഇല്ലാതെ എനിക്ക് മുന്നോട്ടു പോകാൻ കഴിയില്ല…. ഞാൻ ഉണ്ടാകും മിത്ര നിന്റെ കൈപിടിച്ചു മുന്നിൽ നടക്കാൻ… എവിടേക്ക്‌ പോകുന്നു എന്നു അറിയാതെ ആകാംഷയോടെ അവിടെ എത്തുന്നത് വരെ എന്നോട് എവിടെ പോകുന്നു? എന്നു കെഞ്ചി ചോദിക്കുന്ന നിന്നെയും കൊണ്ടു ഞാൻ പോകും…… ”

ഓരോന്ന് ആലോചിച്ചു ഒരുപാട് സമയം പോയി…. കുറച്ചു കഴിഞ്ഞു വാതിലിൽ ആളനക്കം കേട്ട് നോക്കിയപ്പോൾ മിത്ര….

“എവിടൊക്കെ നോക്കി…. സമയം ഒരുപാടു ആയി കഴിക്കുന്നില്ലേ….? ”

“വരാം “അതും പറഞ്ഞു ഞാൻ എഴുനേറ്റു
മിത്ര തിരിഞ്ഞു ഇറങ്ങി പോയി ഞാനും പുറകെ ഇറങ്ങി ചെന്നു…

കൈകഴുകി ഇരുന്നപ്പോഴേക്കും അവൾ വിളമ്പി തന്നു…

“അച്ഛൻ കഴിച്ചോ? ”

“രണ്ടുപേരും കഴിച്ചു… കിടന്നു എന്ന് തോന്നുന്നു ”

“താൻ കഴിച്ചോ? ”

“ഇല്ല ”

“എന്നാൽ ഇരിക്ക് കഴിക്ക് ”

“ഞാൻ കഴിച്ചോളാം ഏട്ടൻ കഴിച്ചോ? ”

“താൻ കൂടി ഇരിക്ക്…. സങ്കടവും ദേഷ്യവും ഒന്നും ആഹാരത്തിനു മുന്നിൽ കാണിക്കരുത്, അവിടെ മാത്രം തലകുനിഞ്ഞു നിൽക്കണം…. ആഹാരത്തിനു മുന്നിൽ വിശപ്പിനോളം വലിയ വികാരം വേറെ ഇല്ല…. “താൻ ഇരിക്ക്

അങ്ങനെ ഞങ്ങൾ ഒരു മേശക്ക് ചുറ്റിൽ ഇരുന്നു ഭക്ഷണം കഴിച്ചു….

ഞായറാഴ്ച ബാലൻ അങ്കിൾ വന്നു…. പുതിയത് ആയി ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല..അങ്കിളിനോട് സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നി… അങ്കിൾ വിശേഷങ്ങൾ അല്ലതെ ഒന്നും ചോദിച്ചില്ല…. ”

അന്ന് വൈകുന്നേരം തന്നെ തിരിച്ചു ഫ്ലാറ്റിലേക്ക് പോയി… മിത്ര രാവിലെയും എറണാകുളത്തിന് പോയി….

ആഴ്ചകൾ കടന്നു പോയി….. മിത്രയ്ക്ക് അവസാന വർഷ പരീക്ഷകൾ ഒക്കെ തീർന്നു…. എറണാകുളതെ ഹോസ്റ്റൽ ജീവിതത്തോട് യാത്ര പറഞ്ഞു നാട്ടിൽ വന്നു….

ഈ സമയം എല്ലാം അഭിലാഷ് ക്രിസ്റ്റിയെ കുറിച്ചും മെർലിനെ കുറിച്ചും ഉള്ള വിശേഷങ്ങൾ ഒക്കെ അറിയിച്ചു കൊണ്ടിരുന്നു… മെർലിനും പരീക്ഷ ആയത് കൊണ്ടു അത് കഴിയുന്നത്വരെ കാത്തിരുന്നു……

അവളുടെ പരീക്ഷ കഴിഞ്ഞ വീക്ക്‌എൻഡിൽ രാവിലെ ഞാൻ അവളെ വിളിച്ചു

“ഹെലോ മെർലിൻ ”

“എന്താ വരുൺ? ”

“എക്സാം കഴിഞ്ഞ വീക്കെൻഡ് അല്ലേ നീ വരുന്നെങ്കിൽ നമുക്ക് ഒന്ന് പുറത്തു പോകാം ”

“അയ്യോ വരുൺ ഞാനില്ല ”

“അത് എന്താ? ”

“എനിക്ക് തീരെ സുഖമില്ല വരുൺ ‘

“എന്താ അസുഖം ”

“വയറിനു നല്ല പെയിൻ….. പീരിയഡ്സിന്റെയാണ് അതുകൊണ്ട് രണ്ടു ദിവസത്തേക്ക് എങ്ങോട്ടും ഇല്ല ”

“ശരി ”

അവളെ വിളിച്ചു കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞു അഭിലാഷ് വിളിച്ചു. ക്രിസ്റ്റിയും മെർലിനും ഹോട്ടൽ പാരഡൈസിൽ വന്നിട്ടുണ്ട്…… ”

“അങ്ങോട്ട്‌ പോയാലോ…. എന്ന് ചിന്തിച്ചു ”

“എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു ”

എബിയോടും പ്രണവിനോടും ഇന്ന് ലഞ്ച് പുറത്തു നിന്നു കഴിക്കാം എന്നു പറഞ്ഞു

“ഞാൻ റെഡി അളിയാ വേണമെകിൽ അത്താഴവും പുറത്തു നിന്നു കഴിക്കാം ”

“ഇതു എല്ലാം കൂടി എവിടെ പോകുന്നു “പ്രണവ് ചോദിച്ചു

എങ്ങോട്ട്‌ പോയാൽ എന്താ ഒന്നും വേസ്റ്റ് ആകുന്നില്ലല്ലോ? “എബി പറഞ്ഞു..

“അളിയാ ചെലവ് നിന്റെ അല്ലേ? ”

“അതെ ”

“എന്തിന്റെ ചെലവ് ആണ് ”

“അതൊക്കെ പറയാം.. വാ ”

പത്തു മിനിറ്റിൽ ഹോട്ടലിൽ എത്തി..

അകത്തു കയറി ചുറ്റും നോക്കി അവരെ കണ്ടില്ല… സൈഡിൽ ഉള്ള ഒരു ടേബിളിൽ അഭിലാഷ് ഇരിക്കുന്നതു കണ്ടു…

അവന്റെ അടുത്തേക്ക് ചെന്നു ചോദിച്ചു “എവിടെ? ”

മുകളിലേക്ക് പോയി…

ഞങ്ങളും മുകളിലേക്ക് കയറി ചെന്നു…
അവിടെ താഴത്തെ അത്രയും ചിലവ് ഉണ്ടായിര്ന്നില്ല….

അവിടെ ഒരു ടേബിളിൽ തിരിഞ്ഞു ഇരിക്കുന്നതു മെർലിൻ ആണെന്ന് മനസിലായി…

ഞാൻ അവരെയും കൂട്ടി അതിനു ഓപ്പോസിറ് കിടന്ന മേശക്ക് അരികിൽ ചെന്നിരുന്നു……… (തുടരും )

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

നഷ്ടപ്പെട്ട നീലാംബരി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “വേഴാമ്പൽ – പാർട്ട്‌ 27”

Leave a Reply