ടേബിളിൽ നിന്നും കുറച്ചു മാറി നിന്നു അവൾ എന്നെ നോക്കി
“നിനക്ക് ഒരിക്കലും ഒത്തു പോകാൻ സാധിക്കില്ലേ മിത്ര…… ”
അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല….. മുഖം കുനിച്ചു നിന്നു..
“ഞാൻ ഒപ്പിടുന്നില്ല….. !”അപ്പോൾ എങ്ങനെ നീ എന്നെ വിട്ടു പോകും…
അതിനും അവൾ മറുപടി പറഞ്ഞില്ല….
ഞാൻ പേപ്പർ മടക്കി കവറിലിട്ട് അവളുടെ കയ്യിൽ കൊടുത്തു….
അച്ഛനെ ഏല്പിച്ചെക്ക് എനിക്ക് തല്ക്കാലം ഡിവോഴ്സ് വേണ്ട… നിനക്ക് നിർബന്ധം ആണെങ്കിൽ മ്യൂച്ച്വൽ പെറ്റിഷൻ അല്ലാതെ കൊടുക്ക്….
അതും പറഞ്ഞു ടേബിളിന്റെ പുറത്തു വച്ചിരുന്ന പില്ലോയും ഷീറ്റും കൈയിൽ എടുത്തു സോഫയിൽ ഷീറ്റ് വിരിച്ചു പില്ലോ എടുത്തു വച്ചു കിടന്നു….
കുറച്ചു നേരം കഴിഞ്ഞു അവൾ ലൈറ്റ് ഓഫ് ചെയ്തു കിടന്നു…
ഓരോന്ന് ആലോചിച്ചു കിടന്നു…. ഉറക്കം മാത്രം കണ്ണിൽ വിരുന്നു വന്നില്ല….ആദ്യമായി മിത്രയെ കണ്ടപ്പോൾ തന്നെ ഉള്ളിൽ സന്തോഷം ആയിരുന്നു… എവിടെയോ എപ്പോഴോ കാണാൻ ആഗ്രഹിച്ച ഒരു മുഖം… അറിയാതെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ അന്ന് മുതൽ ആ മുഖം ഉണ്ടായിരുന്നു….അവളുടെ അകൽച്ച ചിലപ്പോൾ എങ്കിലും എന്നിൽ സൂന്യത സൃഷിടിക്കാറുണ്ട്…. ഒരു നോക്ക് കാണാനും മിണ്ടാനും വേണ്ടിയാണു ഓടി വരുന്നത്…. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട് അവളും അങ്ങനെ ആഗ്രഹിക്കുന്നുണ്ട് എന്നു…
ആൾകൂട്ടത്തിൽ എല്ലാം അവളുടെ കണ്ണുകൾ എന്നെ തേടി നടക്കും…. എവിടെ പോയാലും അവളുടെ നോട്ടം എന്റെ പിന്നിൽ ഉണ്ടാകും, ആ അറിവ് പോലും എനിക്ക് ഉള്ളിൽ ഒരു ആനന്തമായിരുന്നു….
മെർലിനെ ഒഴിവാക്കിയപ്പോൾ എനിക്ക് എന്റെ ജീവിതം തിരിച്ചു കിട്ടും എന്നു കരുതി…. പക്ഷേ ഞാൻ കയറിയ തോണി തീരത്തു നിന്നും ഒരുപാടു അകലെ ആയിരുന്നു….
“തിരികെ വന്നു വിളിച്ചാൽ കൂടെ നിൽക്കാം എന്നു പറഞ്ഞിട്ട് ഇപ്പോൾ അവൾക്ക് എന്താ അതിനു സാധിക്കാത്തതു…? ”
ഓരോന്ന് ആലോചിച്ചു കിടന്നു സമയം ഒരുപാടു കഴിഞ്ഞു…..
ഉറക്കം വരുന്നില്ല….
പിന്നെ എപ്പോഴോ കണ്ണിൽ ഉറക്കം പിടിച്ചു…. എന്തൊക്കെയോ ദുസ്വപ്നങ്ങൾ കണ്ടു….. ഞെട്ടി എഴുനേറ്റു.. സമയം നോക്കി…. മൂന്നര മണി പതുക്കെ എഴുനേറ്റ് ബാത്‌റൂമിൽ പോയി വന്നു. മിത്ര ഭിത്തിക്ക് അഭിമുഖമായി കിടക്കുന്നു…
കുറെ നേരം അവളെ തന്നെ നോക്കി നിന്നു… സങ്കടപ്പെടുത്തിയിട്ടുണ്ട്, വിഷമിപ്പിച്ചിട്ടുണ്ട് എന്റെ പ്രവർത്തികൾ ഒന്നും അറിഞ്ഞു കൊണ്ടു ആയിരുന്നില്ല അപ്പോഴും നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് ആകുമായിരുന്നില്ല മിത്ര….. കുറച്ചു എങ്കിലും നീ എന്നെ മനസിലാക്കി കാണും എന്നു കരുതി…… ”
“ഞാൻ തിരികെ നിന്നിലേക്ക് എത്താൻ എടുത്ത സമയം മുഴുവൻ നീ എന്നിൽ നിന്നു അകന്നു പോകുക ആണെന്ന് കരുതിയില്ല….. ”
മിത്ര ഉറക്കത്തിൽ അനങ്ങിയപ്പോൾ ഞാൻ തിരികെ എന്റെ കിടക്കയിൽ വന്നിരുന്നു….
കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നിട്ട് എഴുനേറ്റു പോയി മേശ തുറന്നു കവർ എടുത്തു അതിൽ നിന്നും പേപ്പർ പുറത്ത് എടുത്തു നിവർത്തി……
മിത്ര അവളുടെ പേരിനു നേർക്ക് ഒപ്പിട്ടിരിക്കുന്നു…. ഞാൻ വേണം എന്ന് ആഗ്രഹിച്ചാലും പോകാൻ മനസു കൊണ്ടു തയ്യാറാണ് എന്നവൾ അതിലൂടെ പറഞ്ഞു കഴിഞ്ഞു…. മേശ വലിപ്പിൽ നിന്നു പേന എടുത്തു മിത്രയുടെ പേരിനു താഴെ രണ്ടാം നമ്പർ പേര് ‘വരുൺ പ്രസാദ് ‘അതിനു നേർക്ക് സൈൻ ചെയ്തു പേപ്പർ മടക്കി കവറിൽ ഇട്ടു അത് മേശക്ക് ഉള്ളിൽ വച്ചു….
അവളുടെ ആഗ്രഹം നടക്കട്ടെ,.. തിരികെ വന്നു കിടന്നിട്ട് ഉറക്കം കിട്ടിയില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു എങ്ങനെ ഒക്കെയോ നേരം വെളുത്തു…..
രാവിലെ കുളി ഒക്കെ കഴിഞ്ഞു നിൽക്കുമ്പോൾ മിത്ര കോഫി കൊണ്ടു തന്നു അത് കുടിച്ചു അത്യാവശ്യം രണ്ടു മൂന്ന് ജോഡി ഡ്രസ്സ് ഒക്കെ എടുത്തു വച്ചു.. അധികം റൂം മിനു പുറത്തേക്ക് പോയില്ല.. കുറച്ചു കഴിഞ്ഞു ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ മിത്ര വന്നു വിളിച്ചു.. ചെന്നപ്പോൾ അച്ഛൻ കഴിച്ചു കഴിയാറായി… എന്നെ കണ്ടു അച്ഛൻ ചോദിച്ചു
“നീ ഇന്ന് പോകുന്നുണ്ടോ? ”
“ഉണ്ട് ”
“വല്ലപ്പോഴും ബാലന്റെ വീട്ടിലും ഒന്ന് പോയി വന്നു കൂടെ നിനക്ക്, വെറുതെ എങ്കിലും ”
ഞാൻ അതിനു മറുപടി പറഞ്ഞില്ല….
വിവാഹം കഴിഞ്ഞു അധികം അവളുടെ വീട്ടിലേക്ക് പോയിട്ടില്ല….പോകുമ്പോൾ അവൾ ഒറ്റക്ക് പോയി ഒന്നോ രണ്ടോ ദിവസം നിന്നിട്ട് വരും… ഇനി ഇപ്പോൾ ഞാൻ അങ്ങോട്ട് പോകേണ്ടി വരില്ലല്ലോ?
മിത്ര തന്നെ എനിക്ക് ഇടിയപ്പവും വെജിറ്റബിൾ കറിയും പ്ലേറ്റിലേക്ക് വിളമ്പി തന്നു
“താൻ കഴിച്ചോ? ”
“ഇല്ല ”
“ഇരിക്ക് ഒരുമിച്ച് കഴിക്കാം ”
“വേണ്ട ഏട്ടൻ കഴിച്ചോ ഞാൻ അമ്മയുടെ കൂടെ ഇരിക്കാം ”
“ഇന്നത്തേക്ക് ഇരിക്ക് “അതും പറഞ്ഞു ഞാൻ ഒരു പ്ലേറ്റ് എടുത്തു അതിൽ ഇടിയപ്പവും കറിയും ഒഴിച്ചു ഒന്ന് രണ്ടു നിമിഷം നോക്കി നിന്നിട്ട് അവൾ അതിൽ ഇരുന്നു കഴിച്ചു തുടങ്ങി
ഞാൻ കഴിച് എഴുനേറ്റു അപ്പോഴേക്കും അവൾ രണ്ടു പ്ലേറ്റുകളും കൊണ്ടു അടുക്കളയിലേക്ക് പോയി…
തിരികെ റൂമിൽ വന്നു പോകാൻ റെഡി ആയി… അപ്പോഴേക്കും മിത്ര വാതുക്കൽ വന്നു
“താൻ ആ കതക് ഒന്ന് അടചെക്ക് ‘”
അവൾ മുറിക്ക് ഉള്ളിൽ കയറി വാതിൽ അടച്ചു അപ്പോഴേക്കും ഞാൻ റെഡി ആയി കഴിഞ്ഞു ബാഗും മൊബൈലും എടുത്തു മേശപ്പുറത്തു വച്ചു. അതിൽ നിന്നും കവർ എടുത്തു അവളുടെ നേരെ നീട്ടി……
“ദാ…… ഒപ്പിട്ടിട്ടുണ്ട്, താൻ ഇനി എന്റെ ജീവിതത്തിൽ കിടന്നു വീർപ്പുമുട്ടണ്ട…. ഒരിക്കൽ പോലും നിനക്ക് എന്നോട് കുറച്ചു ഇഷ്ടം തോന്നിയിട്ടില്ലേ മിത്ര…? ”
അവൾ മറുപടി ഒന്നും പറഞ്ഞില്ല…കവർ ഞാൻ അവളുടെ കൈ പിടിച്ചു കൈയിൽ വച്ചു കൊടുത്തു…
ഇഷ്ട്ടം ഉണ്ടായിട്ട് ഒപ്പിട്ടത്ത് അല്ല നിനക്ക് തീരെ പറ്റില്ല എന്ന് പറഞ്ഞത് കൊണ്ടു ആണ്…. നിനക്ക് സന്തോഷം ഇല്ലാത്ത, ഇഷ്ടമില്ലാത്ത ഒന്ന് നിന്നെ അടിച്ചു ഏല്പിച്ചിട്ട് അർദ്ധമില്ലല്ലോ. തെറ്റ് ചെയ്തത് ഞാൻ അല്ലേ, നീ അതിനു വേണ്ടി നിന്റെ ജീവിതം നശിപ്പിക്കണ്ട….., നല്ല തീരുമാനം “”
കുറച്ചു കൂടിഅവളുടെ അടുത്തേക്ക് നീങ്ങി നിന്നു… കുനിഞ്ഞു നിന്ന അവളുടെ മുഖം താടിയിൽ പിടിച്ചു ഉയർത്തി… കൺപോളകളിൽ നീര് വന്നു തടിച്ചിരിക്കുന്നു… ഇന്നലെ ഉറങ്ങിയില്ല എന്ന് മനസിലായി… കലങ്ങിയ കണ്ണുകളിൽ നിന്നു അപ്പോഴും നീര്മണികൾ ഒത്തുകൂടി താഴേക്ക് ചാടാൻ പാകത്തിൽ നിൽക്കുന്നു….
താൻ എന്തിനാ കരയുന്നത്….. ഞാൻ രണ്ടു കൈകൊണ്ടും അവളുടെ കണ്ണീർ തുടച്ചു മാറ്റി. ഇരുകൈക്കുള്ളിൽ അവളുടെ മുഖമെടുത്തു എന്നോട് അടുപ്പിച്ചു സിന്ദൂരത്തിനു താഴെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ഒരുമ്മ കൊടുത്തു…..
“എവിടെ ആയാലും സന്തോഷത്തോടെ ഇരിക്ക് “…. !!അതും പറഞ്ഞു ഞാൻ ബാഗും എടുത്തു പുറത്തേക്ക് നടന്നു….. ഒന്ന് ആർതുഅലച്ചു കരയുവാനുള്ള സങ്കടം ഉള്ളിൽ ഉണ്ടായിരുന്നു….. അമ്മയുടെ മുറിയിലേക്ക് ചെന്നു അമ്മയെ നോക്കി അമ്മയെ അവിടെ കണ്ടില്ല… അടുക്കളയിൽ ചെന്നപ്പോൾ അമ്മ അവിടെ ഉണ്ട്… തോളിലൂടെ കൈ ഇട്ടു ചേർത്തു നിർത്തി അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി….
പോകുമ്പോൾ പതിവായി എന്നെ തേടി വരാറുള്ള കണ്ണുകളെ ഞാൻ നോക്കി….. ഇല്ല… ഇന്ന് മുതൽ ആ കണ്ണുകൾ എന്നെ തേടി വരില്ല…..
ആളൊഴിഞ്ഞ ഒരു കോണിൽ എനിക്ക് ഒരു ഇത്തിരി ഇടം തേടി ഞാൻ പുറപ്പെട്ടു……….
ഇതുപ്പോലെ ഒക്കെ ചിന്തിച്ചിരുന്നത് ആണെങ്കിലും ഏട്ടൻ യാത്ര പറഞ്ഞു പോയപ്പോൾ ഒരു വിഷമം. പാവം ഏട്ടൻ വല്ലാതെ സങ്കടപ്പെടുത്തി ആ പാവത്തിനെ മനസ്സിൽ ഒന്നുമില്ല….
തിരികെ വിളിക്കണം എന്ന് മനസ് പറഞ്ഞെകിലും ചെയ്തില്ല……. എന്തയാലും ഇത്രയും ആയി ബാക്കി വരുന്നത് പോലെ ഇല്ലെങ്കിൽ ചെറിയമ്മാവൻ അച്ഛനോടും ചെറിയമ്മയോടും ഒക്കെ പറഞ്ഞു വലുതാകും. ഇതൊന്നും കേൾക്കാനും താങ്ങാനും ഉള്ള ശക്തി രണ്ടാൾക്കും ഉണ്ടാകില്ല അത് ഉറപ്പ്
അന്ന് അന്നയുടെ അപ്പൻ വിളിച്ചു പറഞ്ഞതിന്റെ പിന്നാലെ ആണ് അമ്മാവൻ പാഞ്ഞു അവിടെ എത്തിയത് കാര്യം കേട്ടു കഴിഞ്ഞപ്പോൾ അദ്യം ഏട്ടനെ തല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു അമ്മാവന്….
പിന്നെട് കുറെ തണുത്തു….. അന്നയുടെ അപ്പൻ ഏബിച്ചനെ വിളിച്ചു ഭീഷണി പെടുത്തി ഉള്ള കാര്യങ്ങൾ പറയിപ്പിച്ചു. ഏബിച്ചന്റെ പറച്ചിലിൽ നിന്നു തന്നെ അത് അത്ര സ്ട്രോങ്ങ് ആയിട്ടുള്ള കാര്യം അല്ലെന്നു മനസിലായി… മെർലിനെ കുറിച്ച് ഞാനും അറിയാവുന്നതു പോലെ പറഞ്ഞു ഏബിച്ചനെ സപ്പോർട്ട് ചെയ്തു…….
എല്ലാം കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു അമ്മാവൻ
“മോൾ പറ അമ്മാവൻ എന്തു വേണം? അതുപോലെ ചെയ്യാം മോൾക്ക് ഇതിൽ താല്പര്യമില്ല എങ്കിൽ ഇന്ന് തന്നെ അതിൽ ഒരു തീരുമാനം ഉണ്ടാക്കാം “.
“ഒന്നും വേണ്ട അമ്മാവാ കുറച്ചു കഴിയട്ടെ ഞാൻ പരീക്ഷ ഒക്കെ കഴിഞ്ഞു അങ്ങ് വരട്ടെ.ഏട്ടൻ ഇതൊക്കെ ഉപേക്ഷിച്ചു എന്റെ കൂടെ നിൽക്കും എന്ന് എനിക്ക് ഉറപ്പുണ്ട് ”
“മോളെ നീ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നൽ കാര്യം നടക്കുമോ? ”
“ഒക്കെ നടക്കും എന്റെ ഏട്ടൻ ഒരിക്കലും ഒരു തെറ്റായ വഴി തിരഞ്ഞെടുക്കില്ല, എന്നോട് ചതിവ് ചെയ്യില്ല എനിക്ക് ഉറപ്പുണ്ട് അമ്മാവാ. കുറച്ചു സമയം തന്നാൽ മതി ഞാൻ ഏട്ടനെ തിരികെ കൊണ്ടു വന്നോളാം ”
“ശരിയാ സുരേഷേ ചാടി കയറി ഒരു തീരുമാനം എടുക്കണ്ട ഒന്നുമില്ലെങ്കിലും പ്രസാദ് സർ നല്ല മനുഷ്യൻ ആണ് നല്ല കാര്യങ്ങൾ മാത്രമേ ചെയ്യൂ. അദ്ദേഹത്തിന്റെ മകൻ ഇങ്ങനെ ഒരു കാര്യം മോളോടും കുടുംബത്തോടും അറിഞ്ഞു കൊണ്ടു ചെയ്യില്ല… ”
“ശരി നിന്റെ ഇഷ്ടത്തിന് വിട്ടു തന്നിരിക്കുന്നു. എപ്പൊഴെകിലും നിനക്ക് പറ്റില്ല എന്ന് തോന്നിയാൽ ആ നിമിഷം എന്നോട് പറയണം. തത്കാലം അളിയൻ ഒന്നും അറിയണ്ട ”
“എം ”
“പിന്നെ ഞാൻ പ്രസാദ് സാറിനെ വിളിച് ഒന്ന് സൂചിപ്പിക്കും. ”
“അത് നമുക്ക് വിളിച്ചു പറയാം സുരേഷേ സർ പറയും അപ്പോൾ എന്തു വേണം എന്നുള്ളത് ”
“എം അങ്ങനെ ചെയ്യാം ”
അന്ന് അമ്മവനോട് അവധി വാങ്ങി വന്നത് ആണ് ഇപ്പോൾ ഇവിടെ എത്തി നിൽക്കുന്നത്…..
ഇവിടെ വന്നപ്പോൾ അച്ഛൻ കൂടെ നിൽക്കാം എന്ന് പറഞ്ഞു…..
അച്ഛന്റ കാണിച്ചു തന്ന വഴികൾ ആയിരുന്നു എല്ലാം… ”
“നഷ്ട്ടപെട്ടു പോകും എന്നൊരു ഭയം ഉള്ളിൽ വരുമ്പോഴേ ചേർത്തു നിർത്താനും, നിൽക്കാനും ഉള്ള ജാഗ്രത വരൂ “അച്ഛൻ പറഞ്ഞു… അവൻ ഒപ്പിട്ടു തന്നാലും തന്നില്ലെങ്കിലും അവനു അങ്ങനെ ഒരു തോന്നൽ ഉണ്ടാകുന്നതു നല്ലത് ആണ് ”
അതാണ് ആ പേപ്പറിലെ രഹസ്യം….
മറ്റൊരാൾ ഉണ്ടാക്കിയ സൂന്യത നിറക്കാൻ അല്ല….. ഞാൻ, എന്റെ ഓർമ്മകൾ ഏട്ടനിൽ സൂന്യത നിറയ്ക്കുമ്പോൾ ആണ് ഏട്ടന്റെ മനസിൽ ഞാൻ ഉണ്ടാകുന്നതു…. മറ്റാർക്കും അത് നികത്താൻ ആകില്ല എന്നു എന്റെ ഏട്ടൻ അറിയുമ്പോൾ മടങ്ങി വരും എന്റേതു മാത്രമായി…..
മനസിൽ ഉള്ളത് മുഴുവൻ അവിടെ കുഴിച്ചു മൂടി…. മുഖത്ത് ചിരി വരുത്തി അടുക്കളയിലേക്ക് പോയി. അമ്മയും രാധ ചേച്ചിയും എന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു…..
വീട്ടിൽ വിവേക്ക് ഉള്ളത് കൊണ്ടു സമയം പോകുന്നത് അറിയില്ല…. മാത്‍സ് കംപ്ലീറ്റ് ചെയ്തു… നെറ്റ് എടുക്കാൻ പറഞ്ഞപ്പോൾ ടീച്ചിങ്ങിനു താല്പര്യമില്ലന്നു പറഞ്ഞു ഒഴിഞ്ഞു. അതുകൊണ്ട് ഇപ്പോൾ ബാങ്ക് കോച്ചിംഗിന് പോകുന്നു ആറു മാസത്തിനുള്ളിൽ ജോലി വാങ്ങും എന്നു എന്നോട് ബെറ്റ് വച്ചിട്ടുണ്ട്
അത് കേട്ട് അമ്മ പറഞ്ഞു “ഓ മിക്കവാറും കോച്ചിങ് സെന്റർ ആറു മാസം കൊണ്ടു പൂട്ടും… ഇവൻ ചെന്നത് കൊണ്ടു ”
“അത് ശരിയാ രാധ ചേച്ചി സപ്പോർട്ട് ചെയ്തു ”
മുറത്തിൽ ഇരുന്ന ഒരു മുരിങ്ങക്കായ എടുത്തു കൊണ്ടു രാധേച്ചിയുടെ അടുത്തേക്ക് ചെന്ന് വിവേക് പറഞ്ഞു “ഒരു കിലോ അരി മുപ്പതു രൂപ നൂറുരൂപേടെ മീൻ നൂറു രൂപേടെ പച്ചക്കറി ആകെ മുന്നൂറു രൂപ ഒരു ദിവസത്തെ ചെലവ് അങ്ങനെ കൂട്ടുന്ന കണക്ക് അല്ല ലക്ഷങ്ങൾ ആണ് ലക്ഷങ്ങൾ… ”
“കണ്ടോ അരിയും പച്ചക്കറിയും മീനും കൂട്ടി പറഞ്ഞത് തന്നെ തെറ്റാ… അപ്പോൾ ടീച്ചർ പറഞ്ഞത് ശരിയാ മിക്കവാറും അത് ഉടനെ പൂട്ടും ”
“ആയ്യോാ !ബുദ്ധി ഇല്ലാതെ ഇതിനെയൊക്കെ ആരാ ഇവിടെ പണിക്ക് നിർത്തിയത്? ”
“”ഈ പണിക്ക് ഈ ബുദ്ധി ഒക്കെ മതി….. മോൻ പോയി മോന്റെ ബുദ്ധിക്ക് ഉള്ള പണി വാങ്ങിക്ക് ചെല്ല്… “അതും പറഞ്ഞു ചേച്ചി അവനെ തള്ളി അടുക്കളയുടെ പുറത്താക്കി…….
മൂന്നു ദിവസം കഴിഞ്ഞു ഏട്ടൻ പോയിട്ടു. പോയതിന്റെ എന്നും പിറ്റേന്ന് കാലത്തു വിളിച്ചു പിന്നെ വിളിച്ചില്ല അങ്ങോട്ട് വിളിച്ചപ്പോൾ പിന്നെ കിട്ടിയില്ല……
വൈകിട്ട് ഫോൺ ബെല്ലടിക്കുന്നതു കേട്ടു ഓടി ചെന്ന് നോക്കി ഏട്ടൻ ആണോന്നു അല്ല എബിച്ചനാണു….
സാധാരണ അങ്ങനെ വിളിക്കൽ ഇല്ല. പിന്നെ രണ്ടു ദിവസം ആയി ഏട്ടൻ വിളിക്കാത്തത് കൊണ്ടു ഏട്ടന്റെ വിശേഷങ്ങൾ കൂടി അറിയാം എന്നു കരുതി ഫോൺ എടുത്തു
“ഹെലോ മിത്ര…. ”
“എന്താ ഇച്ചയാ? ”
“വരുൺ വിളിച്ചിരുന്നോ? ”
“ഇല്ല രണ്ടു ദിവസമായി വിളിച്ചിട്ട് എന്താ ഇച്ചയാ? ”
“ഇല്ല അവൻ വന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടി നടന്നു വലിയ തിരക്ക് ആയിരുന്നു….. സാധാരണ ഉള്ളതു കൊണ്ടു ശ്രദ്ധിച്ചില്ല… ഞങ്ങൾ പോയപ്പോൾ ഇന്ന് വന്നില്ല ലേറ്റ് ആകും പൊയ്ക്കൊള്ളാൻ പറഞ്ഞു…. ”
ഓഫീസിൽ എത്തിയപ്പോൾ അറിഞ്ഞു അവൻ പൂനയ്ക്ക് ട്രാൻഫർ നോക്കുന്നുണ്ട് എന്നു. അവനോടു ചോദിക്കാൻ വെയിറ്റ് ചെയ്തു ഇരുന്നതാ.. ഇപ്പോൾ ഓഫീസിൽ നിന്നു പറഞ്ഞു ഇന്ന് ഉച്ച കഴിഞ്ഞു അവൻ അവിടെ ഓഫീസിൽ ജോയിൻ ചെയ്തു എന്നു….. മിത്രയോടു പറഞ്ഞിട്ട് ആണോ പോയത് എന്ന് അറിയാൻ വിളിച്ചതാ, ”
“ഇല്ല എന്നോട് ഒന്നും പറഞ്ഞില്ല വീട്ടിലും പറഞ്ഞില്ല… അമ്മ ഒന്നും പറഞ്ഞു കേട്ടില്ല…. ”
“എന്തായാലും അവിടെ ഓഫീസിൽ വിളിച്ചു ചോദിക്കട്ടെ അവനോടു സംസാരിക്കാൻ പറ്റുമോന്നു നോക്കാം അത് കഴിഞ്ഞിട്ട് വീട്ടിൽ പറഞ്ഞാൽ മതി “.,കെട്ടോ ശരി ”
ഇച്ചായൻ ഫോൺ വച്ചു കഴിഞ്ഞിട്ടും ഞാൻ അത് കയ്യിൽ പിടിച്ചു അങ്ങനെ നിന്നു……
ഏട്ടൻ ആരോടും ഒരു വാക്ക് മിണ്ടാതെ പോയിരിക്കുന്നു……… ഞാൻ കാരണം…. ഏട്ടന് അത് താങ്ങാൻ കഴിഞ്ഞില്ല………
എന്റെ വിരലുകൾ തന്നെ എന്റെ നേർക്ക് തിരിഞ്ഞു നിൽക്കുന്നു എന്നെ ചൂണ്ടി കൊണ്ടു……. (തുടരും )
ശിശിര ദേവ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ശിശിര ദേവ് മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
സത്യത്തിൽ ഒരു വരൾച്ചയാണ്. എല്ലാം കരിഞ്ഞുണങ്ങിയ അവസ്ഥ.പ്രതീക്ഷിയുടെ ഒരു നാമ്പു പോലും ഇല്ലേ?
Nice