പണിക്കരേ…നമ്മളിതെങ്ങോട്ടാണീ പോവുന്നത്. ..
കുറെ നേരമായല്ലോ നമ്മൾ സഞ്ചരിക്കാൻ തുടങ്ങീട്ട്…?
ഇനിയെങ്കിലും പറയൂ നമ്മുടെ ഈ യാത്ര അത് വാമദേവപുരത്തേക്കുതന്നെയല്ലേ…?
ശിവന്റെ ചോദ്യം കാതിൽ വീണുവെങ്കിലും പണിക്കരതിന് മറുപടി പറയാതെ മിഴികൾ പുറത്തേക്ക് പായിച്ചു……
ചിന്താഭാരത്താൽ കനംവെച്ചിരുന്ന പണിക്കാരുടെ മുഖത്തേക്ക് നോക്കുംതോറും ശിവനൊരു കാര്യം ഉറപ്പായി പണിക്കരെന്തോ ഭയക്കുന്നുണ്ട്….!!
അരുതാത്തത് പലതും സംഭവിച്ച ഭാവമാ മുഖത്ത് കാണാം. ….
അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ലാന്ന് മനസ്സിലാക്കിയ ശിവൻ തിരിഞ്ഞവനരുകിൽ ഇരിക്കുന്ന വിഷ്ണുവിനെ നോക്കി. ….
ശിവാനിയുമായ് വാമദേവൻ വീടിന്റെ പടിയിറങ്ങി പോയ നിമിഷം സ്വബോധം തിരിച്ചു കിട്ടിയ വിഷ്ണു അപ്പോൾ മുതൽ ശിവാനിയെ ഓർത്ത് കണ്ണുനീർ വാർക്കാൻ തുടങ്ങിയതാണ്…..!
തൊട്ടുമുൻമ്പിൽ സംഭവിച്ച ദുരന്തങ്ങളെന്തെല്ലാമാണെന്ന് ഓർത്ത് താനും വിഷ്ണുവും പൊട്ടിക്കരയുമ്പോഴും വീട്ടിലുളള അച്ഛനുൾപ്പെടെയുളളവർ തങ്ങൾ കരയുന്നതിന്റ്റെ കാരണം തിരക്കുകയായിരുന്നു….!!
അലങ്കരിച്ച പന്തലും ആളുകളുമെല്ലാം അവരെ അത്ഭുതത്തിലാഴ്ത്തിയെങ്കിലും താഴത്തും തറയിലും വെക്കാതെ വളർത്തികൊണ്ടുവന്ന ശിവാനിയെ അവരിലാരും ഓർത്തതേയില്ല….!!
അങ്ങനെയൊരാൾ അവിടെ ഉണ്ടായിരുന്നു എന്ന് പോലും ഓർമ്മയില്ലാത്ത അച്ഛനും ബന്ധുക്കളും. ….
ഹോ …ഓർക്കാൻ വയ്യ അവരുടെ അവസ്ഥ…
പതംപറഞ്ഞുകരയുന്ന വിഷ്ണുവിനെ ചേർത്ത് പിടിച്ചിനിയെന്തെന്ന് ചിന്തിക്കാൻ തുടങ്ങിയ സമയത്താണ് പരിഭ്രാന്തനായ് പണിക്കർ തങ്ങൾക്കരികിലേക്ക് വന്നതും ഈ യാത്ര തുടങ്ങീതും….. ഒരു പക്ഷേ എങ്ങോട്ടെന്നറിയാത്ത ഈ യാത്രയുടെ അവസാനം തങ്ങൾക്ക് തങ്ങളുടെ ശിവാനിയെ തിരിച്ചു കിട്ടിയാലോ…..???
ചിന്തകൾ മനസ്സിനെ ഞെരിഞ്ഞമർത്താൻ തുടങ്ങിയപ്പോൾ ശിവൻ വേഗം കാറിന് പുറത്തേക്ക് നോക്കിയിരുന്നു…ചിന്തകൾ പോലെ കാഴ്ചകളും പുറക്കോട്ടു തന്നെ സഞ്ചരിക്കുന്നതവൻ ഒരു മാത്ര നോക്കി നിന്നു..
^^^^^^^^^^^^^^^^^
“”സ്വാമി. ….”
ആരാണാ പെൺകുട്ടി..??
അവൾക്കെങ്ങനെ അങ്ങയെ എതിർത്ത് ശിവാനിയെ ഇവിടെ നിന്ന് കൊണ്ട് പോവാൻ കഴിഞ്ഞു… …ആരാണവൾ……. ??
അതവളാണ്.. എന്റ്റെ മകൾ കാശ്മീര. ..!!
വാമദേവനിൽ നിന്നാ വാക്കുകൾ കേട്ടതും സൈരന്ധ്രീ ഒരു മാത്ര സ്തംഭിച്ചു പോയി…
പെട്ടെന്ന് തന്നെ അവൾ നിലത്ത് വീണുകിടക്കുന്ന വാമദേവനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കവേയാണത് കണ്ടത്, കാശ്മീരയെ തടയാൻ ശ്രമിച്ചപ്പോൾ പൊളളിയടർന്നുപോയ വാമദേവന്റ്റെ ഉളളംകൈ….!!
സ്വാമി ഇത്…….?
ഇതെനിക്കെന്റ്റെ മകൾ തന്ന ആദ്യത്തെ സമ്മാനവും മുന്നറിയിപ്പുമാണ് സൈരന്ധീ…!!
പല്ലുകൾ കടിച്ചു പിടിച്ചത് പറയുമ്പോൾ വാമദേവൻ്റ്റെ ശബ്ദം തീച്ചൂളയിലെന്നപോലെ പഴുത്തിരുന്നു….
“”അങ്ങേക്കവളെ തടയാമായിരുന്നില്ലേ സ്വാമി…?
ശിവാനിയുമായവളീ മന്ദാരക്കാവ് കടന്നു പോയാൽ പിന്നെ ഒരിക്കലും നമുക്ക് നമ്മുടെ ലക്ഷ്യത്തിലെത്തിചേരാൻ പറ്റില്ലല്ലോ. ….?
ശിവാനിയെ അവൾ കൊണ്ട് പൊയ്ക്കൊളളട്ടെ സൈരന്ധ്രീ….
കാരണം ഇനി ശിവാനിയെത്രതന്നെ കണ്ണുനീരുപൊഴിച്ചാലും ആദിശേഷനവളുടെ ശരീരത്തിലേക്ക് വന്നണയുകയില്ല….!!
കാരണം അവൻ കാത്തിരുന്നതിവളെയാണ് ഈ കാശ്മീരയെ….!!
എന്റെ മകളെ…..!!
അവനുമുമ്പേ എനിക്കവളെ കണ്ടെത്താൻ സാധിക്കാത്തതുമാത്രമാണിപ്പോൾ എന്നെ ഭയത്തിലാക്കുന്നത്…..
ആദിശേഷൻ,അവൻ ദൈവീകാംശമാണ്…,,ഇപ്പോൾ എന്നെ തേടി എനിക്കരിക്കിലെത്തിയ കാശ്മീരയും ഒരു സത് വേദ മന്ത്രധാരിണിയാണ്….!!
അവളെ സ്പർശിച്ചെന്റ്റെ കൈ പൊളളിയപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു അവളുടെ ശരീരത്തിലെ രക്ഷാകവചത്തിന്റ്റെ ശക്തി.!!
അഥർവ്വ മന്ത്രങ്ങൾ പിൻതുടരുന്ന, അഘോരക്രിയകൾ ചെയ്യുന്ന എനിക്ക് അവളെ ഇപ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല…!!
അപ്പോൾ അങ്ങേക്കങ്ങയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയില്ലേ സ്വാമി. ..??
എന്റെ ലക്ഷ്യങ്ങൾ എനിക്ക് പൂർത്തീക്കരിച്ചേമതിയാവുകയുളളു സൈരന്ധ്രീ….
അതിനെനിക്കാദ്യമാവശ്യം അവളെ പറ്റി അറിയുക എന്നതാണ്. …!!
ആരെപറ്റി….?
കാശ്മീരയെ …..?
അതെ ….!!
അവൾക്ക് ജന്മം നൽക്കാനായ് എന്റെ രേതസ്സിനെ ഗർഭത്തിൽ ചുമന്നവളെ കണ്ടെത്തിയാൽ മാത്രമേ എനിക്ക് കാശ്മീരയെ എന്റ്റെ നിയന്ത്രണത്തിലാക്കാൻ പറ്റുകയുളളു….!!
പെറ്റ അമ്മയോളം വലുതാലില്ല ഇവൾക്കിവളുടെ ജീവിതം…..അവളെ, കാശ്മീരയുടെ അമ്മയെ കണ്ടെത്തണമാദ്യമെനിക്ക്….!!
“”സ്വാമി അങ്ങൊന്ന് ആലോചിച്ച് നോക്കൂ അങ്ങ് ഉപയോഗിച്ചു വലിച്ചെറിഞ്ഞ……..
പറഞ്ഞു വന്നത് പൂർത്തിയാക്കാതെ സൈരന്ധ്രിയത് പാതിയിൽ നിർത്തവേ വാമദേവനൊരു പൊട്ടിച്ചിരിയോടവളെ നോക്കി. ..
“”എന്താ സൈരന്ധീ നിണ്റ്റെ ചോദ്യം നീ പാതിവഴി നിർത്തിയത്…..?
അത് സ്വാമീ…ഞാൻ. …
നിനക്കെന്നല്ല സൈരന്ധീ ഈ എനിക്ക് പോലും നിശ്ചയമില്ല ഞാൻ ഉപയോഗിച്ച് ഉപേക്ഷിച്ചവരെത്ര പേരെന്ന്……!!!
എന്റെ ശരീരം സ്ത്രീയെ ആവശ്യപ്പെടുമ്പോഴെല്ലാം ഞാൻ എനിക്ക് മുമ്പിലെത്തുന്ന ഏതൊരു സ്ത്രീയെയും എന്റെ കാമപൂർത്തീകരണത്തിനുപയോഗിച്ചിരുന്നു…..അതിലെ്റ്റെ ഗുരുപത്നിമുതൽ പലരും ഉണ്ടായിരുന്നു…!
അവരിലാരെല്ലാം കന്യകകളാണെന്നോ, കാമിനിമാരാണെന്നോ, ഭർതൃമതികളാണെന്നോ ഞാൻ തിരക്കിയിട്ടില്ല….. അവരെയൊന്നും തന്നെ ഞാൻ എന്റെ കാര്യസാധ്യത്തിനപ്പുറം ഓർത്തിരിക്കാറുമില്ല…!!!
പിന്നെ. .പിന്നെ. ..എങ്ങനെ നാം കണ്ടെത്തും സ്വാമീ…….?
അങ്ങയുടെ ദൃഷ്ടിയിലവളെ പറ്റി ഒന്നും തെളിഞ്ഞുവരുന്നില്ലേ സ്വാമി…?
ഇല്ല. …എനിക്കും അവൾക്കുമിടയിലൊരു മതിലവൾ തീർത്തിട്ടുണ്ട്.., അതുകൊണ്ട് തന്നെ അവളോ അവളുടെ വേണ്ടപ്പെട്ടവരോ പറഞ്ഞു തരാതൊന്നും അവളെ പറ്റി അറിയുക സാധ്യമല്ല. ..!!!
“””ഇനി വരുന്ന രണ്ട് നാളുകൾക്കുളളിൽ അങ്ങാർജ്ജിച്ചെടുത്ത നൂറു കന്യകമാരുടെ ഊർജ്ജവും ഓജസ്സുംപിന്നെ അങ്ങയുടെ രേതസ്സും അവളിൽ പ്രവേശിപ്പിക്കാൻ അങ്ങേക്ക് കഴിയും സ്വാമി..എനിക്കുറപ്പുണ്ട്…!! അങ്ങവളെയീ മന്ദാരക്കാവിനു വെളിയിൽ പോവാതെ തടയൂ… ചെല്ലൂ സ്വാമി. .
ഉറപ്പുള്ള സൈരന്ധ്രിയുടെ ശബ്ദമൊരു കുളിർമഴയായ് കാതിൽ വീഴവേ വാമദേവൻ പെട്ടെന്ന് കാശ്മീര പോയവഴിയെ അവളെ തിരഞ്ഞു പോയി…..
_________________________
ശിവാ…..വിഷ്ണു..ഇറങ്ങിവരുക…..
പണിക്കരുടെ ശബ്ദം ചെവിക്കരിക്കിൽ മുഴങ്ങിയപ്പോൾ ശിവനും വിഷ്ണുവും ഓർമ്മകളിൽ നിന്ന് ഞെട്ടിയെന്നവണ്ണം പണിക്കരെ നോക്കി. …
തങ്ങൾ സഞ്ചരിച്ചിരുന്ന കാർ നിന്നതോ പണിക്കർ വണ്ടിയിൽ നിന്നിറങ്ങിയതോ അവരറിഞ്ഞിട്ടില്ലായിരുന്നു…..
പണിക്കരേ ഇതേതാണീ സ്ഥലം..?
ചുറ്റും കണ്ണോടിച്ചുകൊണ്ടതു ചോദിക്കുമ്പോൾ തന്നെ ദൂരയൊരു കാഴ്ച കണ്ട ശിവനൊരുമാത്ര മണ്ണിൽ തറഞ്ഞു നിന്നൂ….!!!
വാമദേവപുരത്തെ മന്ദാരക്കാവിനുളളിൽ നിന്ന് ശിവാനിയെയും താങ്ങിപിടിച്ചുകൊണ്ടാ സമയം അവിടേക്ക് കാശ്മീര വരുന്നുണ്ടായിരുന്നു…..!!
പണിക്കരേ ദേ നോക്കൂ..
ശിവൻ വിരൽചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ പണിക്കരുടെ മുഖം അരുതാത്തതെന്തോ ദർശിച്ചതുപോലെ വിറളി വെളുത്തൂ….
ശിവാനീ…….ശിവനും വിഷ്ണുവുമൊന്നിച്ചലറി വിളിച്ചു കൊണ്ട് ശിവാനിക്കരിക്കിലേക്കോടുമ്പോഴും കാലുകൾ മണ്ണിൽ ഉറച്ചുപോയതുപോലെ പണിക്കർ അവിടെ തന്നെ തറഞ്ഞു നിന്നുപോയ്..
….കാശ്മീരയിൽ നിന്ന് ദൃഷ്ടി മാറ്റാതെ….
ശിവാനീ. ..മോളെ….. ശിവനും വിഷ്ണുവും മാറിമാറി വിളിച്ചിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശിവാനി അവരെ അപരിചിതരെ പോലെ നോക്കി നിന്നു. ….
കുട്ടീ കുട്ടിയാരാണ്…?
എന്റെ ഈ അനിയത്തിയെ കുട്ടിക്കെവിടെ നിന്ന് ലഭിച്ചു..?
ചോദ്യങ്ങളോരാന്നായ് ശിവൻ ചോദിക്കുമ്പോഴും കാശ്മീരയുടെ നോട്ടം പണിക്കരുടെ മുഖത്തായിരുന്നു….ആ നാലുകണ്ണുകൾ കൂട്ടിമുട്ടുമ്പോഴൊരു അഗ്നിയവിടെ ഉടലെടുക്കുന്നതുപോലെ……!!
കാശ്മീരേ…..!!
പെട്ടന്നാണ് അന്തരീക്ഷത്തെ നടുക്കികൊണ്ടൊരു അലർച്ചയോടെ വാമദേവൻ അങ്ങോട്ട് വന്നത്. …!!
തൊട്ടുമുന്നിൽ കാശ്മീരയ്ക്കൊപ്പം നിൽക്കുന്ന പണിക്കരെയും മറ്റുളളവരെയും തീരെ പ്രതീക്ഷിക്കാതവിടെ കണ്ട വാമദേവനൊന്ന് പതറി ….
“””ഓ….അപ്പോൾ ഇവളുടെ ഈ വരവിനു പിന്നിലും താനായിരുന്നോടാ ദേവദാസാ…..??
താൻ ചെയ്തതെന്തായാലും നന്നായി. ..ഞാൻ തിരക്കി നടന്ന എന്റെ രക്തത്തെ എനിക്കരിക്കിൽ തന്നെ എത്തിച്ചല്ലോ മിടുക്കൻ….!!!
ഒരു വിജയിയായ് വാമദേവൻ പൊട്ടിച്ചിരിക്കവേ കാര്യം മനസ്സിലാവാതെ വിഷ്ണുവും ശിവനും പണിക്കരെയും വാമദേവനെയും മാറി മാറി നോക്കി. …
അതേടാ …,,,ഞാൻ തന്നെ ആണിവളെ നിനക്കരിക്കിലേക്കയച്ചത്…..!!
എന്തിനെന്നറിയാമോ ..??
നിന്നെ നശിപ്പിക്കാൻ….!!! ….നിന്റ്റെ നാശം കാണാൻ…!! ….കഴിഞ്ഞ കുറെ വർഷങ്ങളായെന്റ്റെ ശ്രമം അതിനുവേണ്ടിമാത്രമാണ് വാമദേവാ…….!!
ദേവദാസാ…..!!!
നിനക്കെതിരെ നിന്റ്റെ മാർഗ്ഗങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ട് ഞാനൊരിക്കലും വന്നിട്ടില്ല….പക്ഷേ. ..നീ…….
നീ വന്നില്ലെന്നോ….?
തടസ്സങ്ങൾ സൃഷ്ടിച്ചില്ലെന്നോ…?
തീപാറുന്ന ശബ്ദത്തിലതുചോദിച്ചുകൊണ്ട് ദേവദാസ് പണിക്കർ വാമദേവനരികിലെത്തിയതും അയാളുടെ ഇരുക്കവിളത്തും മാറിമാറി അടിച്ചതും ഒരുമ്മിച്ചായിരുന്നു….
“”നീയെന്റ്റെ മാർഗത്തിലൂടെ വന്നിട്ടില്ലെന്നോ വാമദേവാ….???
തടസങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നോ….??
നിനക്കറിയാമോ വാമദേവാ ഇവൾ, ഈ കാശ്മീര ആരാണെന്ന്….???
എന്റെ മകളാണിവൾ…..!!!!
രജിത ജയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission