കാശ്മീരേ. ……!!
ചുറ്റും കനംവെച്ച ഇരുട്ടിലെവിടെ നിന്നോ തന്നെ തേടി വരുന്ന ശബ്ദത്തിന്റ്റെ ഉറവിടമറിയാനായ് കാശ്മീര നാലുംപാടും നോക്കിയെങ്കിലും കനത്ത അന്ധക്കാരംമാത്രമാണവൾക്ക് ദർശിക്കാനായത്….
ആദിശേഷാ…….
അതെ ,,ആദിശേഷനാണ് ഞാൻ, കാശ്മീരേ….!!
നിനക്കെന്നെ ഇപ്പോൾ ദർശിക്കാൻ സാധിക്കുകയില്ല .. അതുകൊണ്ട് നീ കണ്ണുകൾ അടച്ചാലും. …നിന്റ്റെ അകകണ്ണിൽ നിനക്കെന്നെ കാണാൻ സാധിക്കും. ….
ആദിശേഷന്റ്റെ വാക്കുകളനുസരിച്ച് കാശ്മീര മിഴികളടക്കവേ അവളുടെ ഉൾക്കണ്ണിൽ സുസ്മേരവദനനായൊരു സുന്ദരരൂപം തെളിഞ്ഞു.
…ആദിശേഷൻ….!!
കാശ്മീരയുടെ ചുണ്ടുകൾ മന്ത്രിച്ചു. ..
അതെ ….എനിക്ക് നിന്നോടു പറയാനുള്ള കാര്യങ്ങൾ ഏറെയാണ് കാശ്മീരേ. അതിൽ പലതും നിനക്ക് അറിവുളളതുമാണ്….
എനിക്കറിയാം ആദിശേഷാ എന്നിൽ അടങ്ങിയിരിക്കുന്ന നിയോഗമെന്തെന്ന്….!!
എന്നെ പോലെ തന്നെയത് എന്റ്റെ പിതൃസ്ഥാനീയനായ ദേവദാസ് പണിക്കർക്കുമതറിയാം….
എല്ലാം അറിഞ്ഞുകൊണ്ടിവിടേക്ക് വന്നതാണ് ഞാൻ. ….!!
എന്റ്റെ ജന്മത്തിന് കാരണക്കാരനായ വാമദേവന്റ്റെ മന്ത്രശക്തിയാൽ ദേവീ ചൈതന്യം നഷ്ടപ്പെട്ട ഈ മന്ദാരക്കാവിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ട് വരാനും ഇത് പഴയ അമ്പലപുരമാക്കാനും എന്നാൽ സാധിക്കുന്ന എന്തും ചെയ്യാൻ ഞാൻ തയ്യാറാണ് ആദിശേഷാ…!!
നിന്നെ കാത്തിരിക്കുന്ന നിയോഗമതുമാത്രമല്ല കാശ്മീരേ ,,വാമദേവന്റ്റെ മരണത്തിലൂടെ മാത്രം മോചനംകിട്ടുന്ന കുറെ പെൺകുട്ടികൾ ഇവിടെ ഉണ്ട്……അവരുടെ ദേഹത്ത് ചുറ്റിവരിഞ്ഞവരുടെ കണ്ണുനീർ ഭക്ഷിച്ച് ജീവൻ നിലനിർത്തുന്ന കുറെ നാഗവംശജരുണ്ട്…..എന്റെ പ്രജകളായവർ…..!!
എനിക്കറിയാം ആദിശേഷാ….ബ്രഹ്മ മഠത്തിലെ ഗുരു ബ്രഹ്മദത്തൻ എല്ലാം എനിക്ക് പറഞ്ഞു തന്നിരുന്നു….പക്ഷേ വാമദേവനെ എങ്ങനെയാണ് ഞാൻ ഇല്ലാതാക്കേണ്ടതെന്ന് അദ്ദേഹം എനിക്ക് പറഞ്ഞു തന്നിട്ടില്ല….!!
എന്റെ മന്ത്രശക്തികളയാൾക്ക് നേരെ ഉപയോഗിക്കരുതെന്ന് ഉപദേശിച്ചെന്നെ ഈ മന്ദാരക്കാവിലേക്ക് അയക്കുമ്പോൾ ഗുരു പറഞ്ഞത് ഒന്നു മാത്രമാണ്,, അശുഭമായതൊന്നും സംഭവിക്കില്ല ആദിശേഷൻ എന്നെയും കാത്ത് ഈ മന്ദാരക്കാവിലുണ്ടാവുമെന്ന്….!!
അതെ….കഴിഞ്ഞ കുറെ വർഷങ്ങളായി ഞാനും എന്റെ വംശവും നിന്റ്റെ വരവുംകാത്തിരിക്കുകയായിരുന്നു…..നിന്നിലൂടെ മാത്രം സാധ്യമാവുന്ന ഈ കാവിന്റ്റെ മോചനത്തിനായ്….!!!
അതെങ്ങനെ എന്ന് പറയൂ ആദിശേഷാ….??
കാരണം സമയം കടന്നു പോവുകയാണ്…..ശിവാനിയിൽ നിന്നുള്ള ഊർജ്ജവുംകൂടി സ്വീകരിച്ച വാമദേവന് അവന്റെ ലക്ഷ്യ പൂർത്തീകരണത്തിനെന്നെ ഇപ്പോൾ മുതൽ ഉപയോഗിക്കാം… …നീയെന്നെ കൊണ്ട് വന്ന നിമിഷംമുതലവൻ എന്നെ തിരയുകയാവും ഈ മന്ദാരക്കാവു മുഴുവൻ. ..ഒരു പക്ഷേ എന്റെ അച്ഛനെ അവൻ ഉപദ്രവിക്കാൻ കൂടി സാധ്യതയുണ്ട്….!!!
ഇല്ല കാശ്മീരേ നിന്റ്റെ അച്ഛനും കൂട്ടരും സുരക്ഷിതരായ് ഇപ്പോഴീ മന്ദാരക്കാവിനുളളിലുണ്ട്….വാമദേവന്റ്റെ സഞ്ചാരദിശമാറ്റി ഞാനവനെ ഈ കാവിന്റ്റെ പലയിടത്തേക്കും നിന്നെ തേടിയലയാൻ വിട്ടിരിക്കുകയാണ്….എന്റെ ശക്തികൾ എനിക്ക് തിരിച്ചു കിട്ടിക്കൊണ്ടിരിക്കുകയാണ് നിന്റ്റെ സാന്നിദ്ധ്യത്തിൽ ……!!
എങ്കിൽ പറയൂ ആദിശേഷാ വാമദേവന്റ്റെ മരണം നടപ്പിലാക്കിയീ കാവും ഇതിനകത്തകപ്പെട്ട പെൺകുട്ടികളെയും ഞാൻ എങ്ങനെ ആണ് രക്ഷിക്കേണ്ടത്….??
എന്റെ മന്ത്ര ശക്തി. …….
അരുത് ..കാശ്മീരേ ,,,നീ പഠിച്ച നിന്റ്റെ അറിവുകളൊന്നും വാമദേവനെതിരെ നീ പ്രയോഗിക്കരുത് കാരണം അയാൾ നിനക്ക് ജന്മം തരാൻ കാരണക്കാരനായവനാണ്….!!
അപ്പോൾ പിന്നെ എങ്ങനെ…? ..എങ്ങനെയാണ് ആദിശേഷാ ഞാൻ അയാളെ…..?
നീ എന്നെ സ്വീകരിക്കണം അല്പ നേരത്തേക്ക് നിന്റ്റെ പതിയായി….!!!
ഉൾക്കണ്ണിൽ ആദിശേഷന്റ്റെയാ വാക്കുകൾ കേട്ടതും കാശ്മീര കണ്ണുകൾ തുറന്നു. ..ചുറ്റും അന്ധക്കാരം മാത്രം. …
എന്തുപറ്റീ കാശ്മീരേ….നിന്നിലടങ്ങിയ നിയോഗമെന്തെന്ന് നീ തിരിച്ചറിഞ്ഞുവോ…..?
ആദിശേഷാ…… നീ പറയുന്നത്. …
ഞാൻ പറഞ്ഞത് മാത്രമാണ് വാമദേവനെ ഇല്ലാതാക്കാനുളള മാർഗം. ..!!
ഇത് നിന്നോടു വെളിപ്പെടുത്താൻ നിന്റ്റെ ഗുരുവിനായില്ലെങ്കിലും പണിക്കരോടദ്ദേഹമിത് പറഞ്ഞിട്ടുണ്ട്. ..അതാണാ മുഖത്തെ പരിഭ്രമത്തിന്റ്റെ കാരണം. ..!!
ഈ കാവിൽ വെച്ചാണ് ഞങ്ങളുടെ മുന്നിൽ വെച്ചാണ് നിന്റ്റെ അമ്മ സാവിത്രിക്കുട്ടിയിൽ വാമദേവൻ നിന്നെ ഉരുവാക്കിയത്….അതേ നീ തന്നെയാണ് അവന്റെ മരണത്തിനും കാരണക്കാരിയായ് തീരേണ്ടത്,എന്നെ നിന്നിലേക്ക് സ്വീകരിച്ചു കൊണ്ട്. …നിയോഗമതാണ് എന്റ്റെയും നിന്റ്റെയും….!!!
സമയം പോവുന്നു കാശ്മീരേ നിന്റ്റെ മറുപടി വേഗമാവട്ടെ….,,,പുലർച്ചക്കപ്പുറമൊരു പക്ഷേ വാമദേവനെ ജയിക്കാൻ നമ്മുക്കായില്ലാന്നു വരും. …അതുകൊണ്ട്. …
എനിക്ക് സമ്മതമാണ് ആദിശേഷാ……!!!!
കാശ്മീരയുടെ ഉറച്ച ശബ്ദം ഒരു നിമിഷം ആദിശേഷനെപോലും അമ്പരപ്പിച്ചുവോ…?
കാശ്മീരേ……
എനിക്ക് സമ്മതമാണ് ആദിശേഷാ ….വാമദേവന്റ്റെ അന്ത്യം കുറിക്കാനായ് നിന്നെ എന്നിലേക്ക് സ്വീകരിക്കാൻ. ….!!
കാശ്മീരേ നാഗമാണ് ഞാൻ…!! …ഞാൻ നിന്നിലേക്ക് വരുന്നതും നാഗമായാണ്…!!
നമ്മുടെ കൂടിച്ചേരലിനപ്പുറം എന്നിലടങ്ങിയിരിക്കുന്ന ദൈവാശംവും എന്റ്റെ ആയുധമായ വിഷാശംവും നിന്നിൽ കൂടികലരുന്നതാണ്…!!
നമ്മുടെ സംയോഗത്തിന് ശേഷം നിന്നിൽ കാമത്താൽ ലക്ഷ്യ പൂർത്തീകരണത്തിന് വരുന്ന വാമദേവനൊന്ന് സ്പർശിച്ചാൽ മാത്രം മതി അവന്റെ മരണം സുനിശ്ചിതം. ..!!!
എനിക്ക് സമ്മതമാണ് ആദിശേഷാ…..!!
ഇല്ലകാശ്മീരേ ,,,,നീ അറിയേണ്ട ഒന്നുകൂടി ഉണ്ട് നമ്മുടെ സംയോഗത്തിനപ്പുറമൊരുപക്ഷേ നിന്നിലൊരു പുതുജീവൻ ഉടലെടുത്തിടാം….!!!!
ആദിശേഷാ……!!!
അതെ കാശ്മീരേ എനിക്കുംമുൻക്കൂട്ടി ദർശിക്കാൻ കഴിയില്ല അത്തരം കാര്യങ്ങൾ, പക്ഷേ സാധ്യതകൾ നിന്നെ ബോധ്യപ്പെടുത്തേണ്ടതെന്റ്റെ കടമയാണ്. …!!
എന്നിൽ നിന്നൊരു ജീവൻ നിന്നിലുടലെടുക്കുകയാണെങ്കിൽ അത് മനുഷ്യവംശമോ നാഗവംശമോയെന്ന് പോലും നിശ്ചയിക്കപ്പെടുന്നത് ജനനത്തിന് ശേഷമായിരിക്കും…!!
ഇനി പറയുക സമ്മതമാണോ നിനക്ക് എന്നെ നിന്നിലേക്ക് സ്വീകരിക്കാൻ..??
സമ്മതമാണെനിക്ക് വാമദേവന്റ്റെ മരണത്തിന് നമ്മളൊന്നിക്കുന്നതിന്…..!!
ചുറ്റും കനത്തു നിന്ന അന്ധക്കാരത്തിലേക്ക് മിഴികൾ പായിച്ചതു പറയുമ്പോൾ കാശ്മീരയുടെ ശബ്ദത്തിന് കാരിരുമ്പിന്റ്റെ കാഠിന്യമായിരുന്നു…..!!
പ്രകൃതിപോലും നിശ്ചലമായ്നിന്നവരുടെ കൂടിചേരലിന് മാർഗ്ഗമൊരുക്കവേ തന്റ്റെ ശരീരത്തിലൂടൊരു തണുപ്പ് അരിച്ചുകയറുന്നതും കാതിനരികെ നേർത്ത ശീൽക്കാരശബ്ദവും കാശ്മീര അറിഞ്ഞു. ..പെട്ടെന്ന് അവിടെ അന്തരീക്ഷത്തെ പ്രകബനം കൊളളിച്ചുകൊണ്ടൊരു മിന്നൽ പിണർ ഭൂമിയിലേക്കാഴ്ന്ന് ഇറങ്ങി. ..ആ വെളിച്ചത്തിൽ കാശ്മീരകണ്ടു തന്നിലേക്ക് പടർന്നിറങ്ങുന്ന ആദിശേഷനെന്നെ നാഗരാജാവിനെ ,,ഒപ്പം തങ്ങൾക്ക്കുറച്ചപ്പുറത്ത് ഇരുട്ടിൽ മൂടിയിരിക്കുന്ന മന്ദാരക്കാവിലെ ദേവിയുടെ കൽവിഗ്രഹവും. …
#######$##############
കാശ്മീരേ….,,,,എന്റെ ദൃഷ്ടിയെ മറകെട്ടിയൊതുക്കി നിനക്ക് രക്ഷപ്പെടാൻ സാധിക്കുകയില്ലെടീ….
കണ്ടെത്തിയിരിക്കുന്നു ഞാൻ നിന്നെ. … !!
തൊട്ടുമുമ്പിലായ് വാമദേവൻ്റ്റെ അലർച്ച കേട്ട കാശ്മീര ഞെട്ടികണ്ണുകൾ തുറക്കവേ ഒന്നറിഞ്ഞു ആദിശേഷൻ തന്നിൽ നിന്ന് പോയ്മറഞ്ഞിരിക്കുന്നു….!!
രാത്രി പകലിന് വഴിമാറാനിനി അധികസമയമില്ല….
എവിടെപോയെടീ എന്റ്റെ അരികിൽ നിന്ന് നിന്നെ രക്ഷിച്ചു കൊണ്ടു പോന്ന ആ ആദിശേഷൻ…..??
ആദിശേഷാ…വരുക വന്നു കണ്ടോളുക നീ എന്നതിൽ നിന്നും രക്ഷിച്ചു കൊണ്ട് വന്നവളെ ഞാൻ എന്റെ ലക്ഷ്യത്തിനായ് ഉപയോഗിക്കുന്നത്…..ദേവദാസാ കണ്ണുതുറന്നു കണ്ടുക്കൊളളുക…! വാമദേവന്റ്റെ ശബ്ദമാ മന്ദാരക്കാവിൽ മുഴങ്ങവേ കാശ്മീര അയാളെ തന്നെ നോക്കി നിന്നു. …
കണ്ണുകളിലെരിയുന്ന പകയും അതിലുമേറെയെരിയുന്ന കാമവുമായ് വാമദേവൻ കാശ്മീരയെ സ്പർശിച്ച നിമിഷമവളിൽ നിന്നൊരഗ്നി അയാളുടെ ശരീരത്തിലാകെ വ്യാപിച്ചു…..സംഭവിച്ചതെന്തെന്ന് വാമദേവൻ തിരിച്ചറിഞ്ഞപ്പോഴേക്കും അയാളിൽ നിന്ന് പ്രാണൻ വേർപ്പെട്ടു പോയിരുന്നു…!!!
കത്തികരിഞ്ഞൊരു ശരീരമായ് വാമദേവൻ കാശ്മീരയുടെ കാൽചുവട്ടിൽ വീഴവേ ഒറ്റമന്ദാരചുവട്ടിലെ പെൺകുട്ടികളുടെ ശരീരത്തിൽ നിന്ന് നാഗങ്ങൾ നിലത്തേക്കൂർന്നിറങ്ങി സൈരന്ധ്രിയെ ലക്ഷ്യം വെച്ചിഴഞ്ഞു നീങ്ങി. ..
മോളെ കാശ്മീരേ….ദൂരെനിന്നൊരു നിലവിളിയോടെ ദേവദാസനുംകൂട്ടരും കാശ്മീരയ്ക്കരികിലേക്ക് പാഞ്ഞടുക്കവേ കാശ്മീരി വേഗം മന്ദാരക്കാവിലെ ദേവിയുടെ കൽവിഗ്രഹത്തിനരികിലേക്കോടി,,അവിടെ ദേവിയുടെ മുമ്പിൽ നിലത്ത് തറച്ചിരുന്ന ശൂലം വലിച്ചൂരിയെടുത്തതുംസ്വന്തം അടിവയറ്റിലേക്ക് സർവ്വശക്തിയുപയോഗിച്ച് കുത്തിയിറക്കിയതും ഒരുമ്മിച്ചായിരുന്നു….!!
ചുറ്റും ചീറ്റിതെറിച്ച ചോരതുളളികൾക്കിടയിലൂടവൾ കണ്ടു മന്ദാരക്കാവിലെ ദേവിയുടെ മുഖത്തെ പുഞ്ചിരി. ..!!
__________^^^^^^^^^^^^____________
കാശ്മീരേ….മോളെ. …കണ്ണുതുറക്കൂ…..
ചുറ്റും നിന്നാരക്കയോ വിളിക്കുന്നത് കേട്ട് ആയാസപ്പെട്ട് കണ്ണുതുറന്ന കാശ്മീര തനിക്കരിക്കിൽ നിൽക്കുന്ന ദേവദാസ് പണിക്കരെ കണ്ടു പുഞ്ചിരിച്ചൂ….
കഴിഞ്ഞുപോയ രംഗങ്ങളവളുടെ മനസ്സിൽ തെളിയവേ അവൾ ചുറ്റും കണ്ണോടിച്ചു. …താനൊരാശുപത്രിയിലാണ്…തനിക്ക് ചുറ്റും തന്നെ തന്നെ നോക്കി ശിവനും വിഷ്ണുവും….
അച്ഛാ മന്ദാരക്കാവിലെ ആ പെൺകുട്ടികൾ. …??ശിവാനി..? ..അവരെല്ലാം എവിടെ. ..?
അവരെല്ലാം ഇവിടെ തന്നെയുണ്ട്. ..നഷ്ടപ്പെട്ടവയെ ഓർത്തിരിക്കാതെ തിരിച്ചു കിട്ടിയ ജീവനുമായ് അവരുടെ ഉറ്റവർക്ക് അരികിലേക്ക് പോവാനായ് തയ്യാറെടുക്കുന്നു…!
പണിക്കരുടെ വാക്കുകൾ കാശ്മീരയിലൊരു പുതുജീവൻ പകർന്നു
പക്ഷേ മോളെ…മോളെന്ത് പണിയാണ് കാണിച്ചത്. ..എല്ലാം ശുഭമായ് തീർന്ന അവസാന നിമിഷത്തിൽ സ്വന്തം പ്രാണൻ കളയുകയോ….??
നിനക്ക് എന്തുപറ്റീ കുട്ടീ….??
നിന്റ്റെ പ്രവർത്തിയുടെ ഫലമായി നിന്നിലെ സ്ത്രീക്ക് പൂർണ്ണത നൽക്കുന്ന നിന്റ്റെ ശരീരത്തിലെ ഒരവയവം നിന്റ്റെ ഗർഭപാത്രം നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ..അറിയുമോ നിനക്കത്…..??
അറിയാം അച്ഛാ. ..ഞാൻ അറിഞ്ഞുകൊണ്ട് തന്നെ ചെയ്തതാണ്….ഒരു നിയോഗവുമായ് മന്ദാരക്കാവിലെത്തിയ ഞാൻ മൂലം വേറൊരു നിയോഗം കൂടി അവിടെ ഉടലെടുക്കരുതെന്ന് കരുതി തന്നെ ചെയ്തതാണ്…!!
ആദിശേഷനെന്നിലൊരു ജീവൻ നിക്ഷേപിച്ചൂവെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യാൻ ഇതുമാത്രമായിരുന്നു വഴി. കാരണം ,എന്നിലത് പറ്റിപിടിച്ചാൽ പിന്നെ അതടർത്തി മാറ്റുക പ്രയാസമാണ്…..ചില തീരുമാനങ്ങൾ ദൈവത്തിനു മുന്നേ നമ്മളെടുക്കേണ്ട കാലമാണിതച്ഛാ…കാരണം എനിക്ക് നാളെ ഒരു ദൈവമായ് മാറേണ്ട. …..എന്റെ കഴിവുകൾ മന്ദാരക്കാവിന്റ്റെ നന്മകൾക്കായ് മാത്രം. ..
അപ്പോൾ നീ ആദിശേഷന് നൽകിയ വാക്ക്. …??
ആദിശേഷന് ഞാൻ നൽകിയ വാക്ക് വാമദേവന്റ്റെ മരണത്തിന് വേണ്ടി ആദിശേഷനെ ഞാൻ സ്വീകരിക്കാമെന്ന് മാത്രമാണ്…, എന്നിലൂടെയിനിയിവിടെയൊരു പുതുജീവൻ ഉടലെടുക്കില്ലാ എന്ന വാക്ക് ഞാനപ്പോൾ തന്നെ മന്ദാരക്കാവിലെ ദേവിക്കും നൽകിയിരുന്നു. ..!!
ഞാൻ നൽകിയ വാക്കുകൾ കൊണ്ട് എവിടെയും ആർക്കും കടക്കാരിയല്ല ഞാൻ അച്ഛാ ….!!
കാശ്മീരയിൽ നിന്ന് മനസ്സുറപ്പുളള പെണ്ണിന്റെ ആത്മവിശ്വാസമുളള വാക്കുകൾ പുറത്തേക്ക് വീഴവേ അങ്ങ് ദൂരെ മന്ദാരക്കാവിൽ നന്മയുടെ മന്ത്രമോതിയൊരു കാറ്റ് കാശ്മീരക്കരികിലേക്ക് വീശിയണയുകയായിരുന്നു….അവളാണ് ശരിയെന്ന് വിളിച്ചു പറഞ്ഞു കൊണ്ട്. …
അവസാനിച്ചു. …
(ഇതുവരെ കൂടെ നിന്ന് പ്രോത്സാഹനം തന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. …)
രജിത ജയന്റെ മറ്റു നോവലുകൾ