മന്ദാരക്കാവിലെ യക്ഷിത്തറയുടെ പുറക്കിലുളള വാമദേവന്റ്റെ മാന്ത്രിക കളത്തിലെ ഉപാസന മൂർത്തികളുടെ മുമ്പിൽ ശിവാനിയെ ഒരു ദേവതയെ എന്നവണ്ണം സൈരന്ധ്രി അണിയിച്ചൊരുക്കി ഇരുത്തി. ….
ശിവാനിയുടെ ശരീരത്തിൽ പുരട്ടിയിരുന്ന സുഗന്ധദ്രവ്യത്തിന്റ്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം കാറ്റിൽ ആ മന്ദാരക്കാവിലൊന്നാകെ പരക്കവേ വാമദേവന്റ്റെ ദൃഷ്ടിയിൽ പെടാതൊളിച്ചിരുന്ന ആദിശേഷനൊന്ന് ഞെട്ടി !!
ശിവാനിയിൽ നിന്നുയരുന്ന ആ ഗന്ധം ,അതവനെ അവളിലേക്ക് ആഘർഷിക്കാനുളളതാണെന്ന തിരിച്ചറിവ് അവന്റെ കണ്ണുകളിൽ ഭയം നിറച്ചു…..
വാമദേവന്റ്റെ കയ്യിൽ ആദിശേഷനെതിരെ പ്രയോഗിക്കാനുളള അവസാന ആയുധമാണ് ശിവാനി..
അതുകൊണ്ട് തന്നെ അയാൾ ഏതു തന്ത്രവും അവനെതിരെ ഉപയോഗിച്ച് അവനെ ശിവാനിയുടെ അടുക്കലെത്തിക്കും…!!
ആദിശേഷനെന്ന നാഗരാജാവായ തനിക്ക് വാമദേവനിൽ നിന്നീ അമ്പലപുരം ഗ്രാമവും ഇവിടുത്തെയീ മന്ദാര കാവുംഈ ദേവിയെയുമെല്ലാം സംരക്ഷിച്ചേ മതിയാവൂ….പക്ഷേ അതെങ്ങനെയാണെന്റ്റെ ദേവീ……. നീയെനിക്കൊരു വഴികാണിച്ചു തരണേ….മൂകമായ് ആദിശേഷന്റ്റെ മനസ്സ് തേങ്ങി
സൈരന്ധ്രീ. .. തയ്യാറായിരിക്കുക….!!
യക്ഷിത്തറയിൽ നിന്ന് വാമദേവന്റ്റെ ശബ്ദമുയർന്നപ്പോൾ ആദിശേഷനങ്ങോട്ട് നോക്കി… അവിടെ പൂർണ നഗ്നനായ് അയാൾ ,വാമദേവൻ…!
അഘോരമന്ത്രങ്ങളുരുവിട്ടയാൾ ആസുരശക്തിയിലെന്നവണ്ണം അഘോരനൃത്തം ചവിട്ടാൻ തുടങ്ങിയപ്പോൾ ഒരു നിമിഷമയാളെ തന്നെ നോക്കിനിന്നതിനുശേഷം ശിവാനിയും വാമദേവനൊപ്പം അഘോരനൃത്ത ചുവടുകൾ വെക്കുന്നതുകണ്ട ആദിശേഷൻ തന്റ്റെ കണ്ണുകൾ ഇറുക്കിയടച്ചൂ….!!
നൃത്തത്തിൽ മതിമറന്നാടിയിരുന്ന ശിവാനി പെട്ടെന്ന് ഉന്മാദാവസ്ഥയിലെന്ന പോലെ തന്റ്റെ ശരീരത്തെ ചുറ്റിയിരുന്ന വസ്ത്രങ്ങളോരോന്നായ് അഴിച്ചെറിയാൻ തുടങ്ങി..
ശിവാനിയുടെ അഘോരനൃത്തമതിന്റ്റെ പാരമ്യത്തിലെത്തവേ സൈരന്ധ്രീ ഉപാസനാമൂർത്തികളുടെ മുന്നിലാളികത്തുന്ന ഹോമകുണ്ഠത്തിനരികെ ചെന്നിരുന്ന് മന്ത്രങ്ങൾ ജപിക്കുവാൻ തുടങ്ങി ….
ഒടുവിലാ ഹോമകുണ്ഠത്തിനരികിലേക്ക് ശിവാനി വാടികുഴഞ്ഞൊരു താമരത്തണ്ടുപോലെ വീഴവേ അവളിൽനിന്ന് ഊർജ്ജമാവാഹിച്ചെടുത്ത വാമദേവൻ അട്ടഹസിക്കാൻ തുടങ്ങി. …..!!
ആദിശേഷാ ഞാൻ ജന്മംകൊടുക്കാൻ പോവുന്ന എന്റ്റെ പുത്രന് ആസുരശക്തികൾ ലഭിക്കാനാവശ്യമായ ഊർജ്ജം ഞാനിതാ നിന്റ്റെ ശിവാനിയിൽ നിന്ന് എന്റെ നൂറാമത്തെ കന്യകയിൽ നിന്ന് നേടിയിരിക്കുന്നു….!!!
ഇനിയിവളെ നീ കൊണ്ട് പൊയ്ക്കൊളളുക…. …..!!
ഇതാ നിനക്കായ് ഞാൻ കണ്ടെത്തികൊണ്ടുവന്ന നിന്റ്റെ പെൺകുട്ടി. …
ഇവളെ ഇനി നീ
സ്വീകരിച്ചോളുക. ..!!
എന്റെ ലക്ഷ്യങ്ങൾക്ക് തടസ്സം സൃഷ്ടിച്ചൊരുവിജയിയായ് തീരാൻ നിന്നെ ഞാൻ അനുവദിക്കില്ല ആദിശേഷാ….!!
ദാ വന്നു സ്വീകരിച്ചോളുക നിന്റ്റെ കന്യകയെ….
മയക്കത്തിൽ നിന്നുണരുന്ന ശിവാനിയുടെ മനസ്സിൽ നീയായിരിക്കും ആദിശേഷാ അവശേഷിക്കുക,നിന്നെയോർത്തവൾ പൊഴിക്കുന്ന കണ്ണുനീർ തുളളികൾ നിനക്ക് ശാപമായി തീരും ..!!
അവളുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിച്ചാൽ
ഒടുവിലീ ഭൂമി ഉപേക്ഷിച്ച്നിന്റ്റെ പ്രിയ മന്ദാരക്കാവ് ഉപേക്ഷിച്ച് നിനക്ക് പോകേണ്ടി വരും ആദിശേഷാ…!!
അതുകൊണ്ട് വരിക വന്നിവളിൽ ചുറ്റിപിണഞ്ഞാലും….
ഒരു വിജയിയായി വാമദേവൻ ആർത്തട്ടഹസിക്കവേ ശിവാനി മയക്കം വിട്ടുണർന്ന് ചുറ്റും നോക്കി. …ഒടുവിലവളുടെ മിഴികൾ നിറയാൻ തുടങ്ങവേ ആദിശേഷൻ ദേഹമാസകലം പൊളളിയതുപോലൊന്ന് പിടഞ്ഞു….
പിടിച്ചു നിൽക്കാൻ പറ്റാതായപ്പോൾ അവൻ തന്റെ രക്ഷാകവചമുപേക്ഷിച്ച് ശിവാനിയിലേക്ക് നിസഹായനായ് ചെന്നടുക്കാൻ തുടങ്ങി. ..
ദേവീ പൊറുക്കുക ഈ ദാസനോട്….!!
ആദിശേഷന്റ്റെ മിഴികൾ നിറഞ്ഞു കണ്ണുനീർ ഭൂമിയിൽ സ്പർശിച്ച നിമിഷം പെട്ടന്നൊരു കൊടുംങ്കാറ്റാ മന്ദാരക്കാവിനെയൊന്നാകെ ഉലച്ചു. …!!
വർഷങ്ങളായി ചലിക്കാതെയിരുന്ന അമ്പലമണികളൊന്നിച്ച് മുഴങ്ങി…!!!
പെട്ടെന്നാകാവൊരു പ്രകാശത്താൽ നിറയവെ പകച്ചു ചുറ്റും നോക്കിയ വാമദേവനൊരു കാഴ്ച കണ്ടു ഞെട്ടി…!!
മന്ദാരക്കാവിനുളളിലപ്സ്സരസ്സിനെ പോലൊരു പെൺകുട്ടി.!!
അവളുടെ നിലംതട്ടുന്ന മുടിയിഴകൾ കാറ്റിൽ പറക്കവേ കഴുത്തിൽ തൂക്കിയിട്ട ക്യാമറയിലാ യക്ഷിത്തറയിലെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നവൾ….!!
അതവളായിരുന്നു ,,വാമദേവന്റ്റെ രക്തത്തിൽ പിറന്ന ,വാമദേവന്റ്റെ രക്തത്തെ ഗർഭത്തിൽ ചുമക്കാൻ പോവുന്ന, വാമദേവന്റ്റെ മകൾ “””കാശ്മീര””
രജിത ജയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission