കാശ്മീര – Part 11

2793 Views

aksharathalukal kashmira novel

ദേവദാസാ……..!!

പണിക്കരിൽ നിന്നുകേട്ട വാക്കുകളുടെ പൊരുളറിയാതെ ശിവനും വിഷ്ണുവും പകച്ചുനിൽക്കുമ്പോൾ  വാമദേവന്റ്റെ വിളിയിലാ വാമദേവപുരം നടുങ്ങി…..

“”അലറിവിളിക്കണ്ട വാമദേവാ… അച്ഛൻ പറഞ്ഞത് സത്യം തന്നെയാണ്””. .!!

കാശ്മീരയുടെ ശബ്ദം വാമദേവന്റ്റെ ശബ്ദത്തെമറികടന്നുയർന്നുപ്പോൾ ശിവനൊരു നിമിഷം കാശ്മീരയെ നോക്കി നിന്നു. അവളുടെ കണ്ണുകളിലെ എരിയുന്ന അഗ്നി കുണ്ഠം വാമദേവനെ കത്തിച്ചു ചാമ്പലാക്കാൻ പോന്ന ഒന്നാണെന്ന തിരിച്ചറിവ് അവനിലൊരു ആശ്വാസകുളിർപാകി….

”’ നീ….നീ….എന്റെ മകൾ അല്ലെന്നോ…..?

ആരും വിശ്വസിക്കുമിനിയിത് കാശ്മീരേ….?

എന്റെ മാന്ത്രിക ബന്ധനത്തെ നിഷ്പ്രഭമാക്കി നീയാ മന്ദാരക്കാവിനുളളിൽ കടന്നുവെങ്കിൽ നീയ്യീ വാമദേവൻ്റ്റെ രക്തം തന്നെയാണ്….!!

വേറെ ആർക്കും അതിന് കഴിയില്ല എന്റ്റെ സമ്മതമില്ലാതെ….!!

എന്റെ കയ്യിൽ നിന്ന് നിന്നെ രക്ഷിക്കാൻ  ഇയാളും നീയ്യും ഇനിയെത്ര ശ്രമിച്ചിട്ടും  കാര്യമില്ല കാശ്മീരേ…..!

പകയോടത് കാശ്മീരയോടു പറയുമ്പോഴും വാമദേവന്റ്റെ കത്തുന്ന കണ്ണുകൾ പണിക്കരുടെ മുഖത്തായിരുന്നു…

”ആരു ശ്രമിക്കുന്നു വാമദേവാ നിന്നിൽനിന്ന് രക്ഷനേടാൻ….?

നിന്റ്റെ ലക്ഷ്യങ്ങൾ പൂർത്തീക്കരിക്കാനുളള ഒരു സ്ത്രീ ശരീരം മാത്രമായിരിക്കും നിനക്ക് ഞാൻ,പക്ഷേ എനിക്കോ എന്റ്റെ അച്ഛനോ നീ അങ്ങനെയല്ല,,ജന്മ ശത്രുവാണ് നീ വാമദേവാ ….. ജന്മ ശത്രു…..!!

ആരാടീ നിന്റ്റെ  അച്ഛൻ…? ഇവനോ …?

ഈ ദേവദാസനോ…..?

നിന്റ്റെ അച്ഛനീ ഞാനാണ്….!!വാമദേവപുരത്തെ വാമദേവൻ. …!!

അച്ഛൻ…..!! …ത്ഫൂ…..വാമദേവന്റ്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയത് പണിക്കർ പറയുമ്പോൾ  ആ കണ്ണുകളിൽ കണ്ണുനീരിന്റ്റെ നനവ് പടരുന്നത് ശിവൻ കണ്ടു….

”നീ പറഞ്ഞത് ശരിയാണ് വാമദേവാ….ജന്മം കൊണ്ടിവൾ നിന്റ്റെ ചോരയാണ്… പക്ഷെ. ..,,പക്ഷെ ഇവളുടെ അച്ഛനീ ഞാനാണ്…ദേവദാസ് പണിക്കരെന്ന ഞാൻ ..!!!

കാരണം ഇവളെ പത്തുമാസം വയറ്റിൽ ചുമന്നതെന്റ്റെ  “”സാവിത്രിക്കുട്ടി””യായിരുന്നു…….!!

അറിയുമോടാ വാമദേവാ നിനക്കെന്റ്റെ സാവിത്രിക്കുട്ടിയെ…….??

എവിടെ അറിയാനല്ലേ….?

കാമംമൂത്ത് ശരീരം, സ്ത്രീയെ ആഗ്രഹിക്കുമ്പോൾ നീ കണ്ടെത്തി നിന്റ്റെ വിശപ്പടക്കിയിരുന്ന ഒരു പെണ്ണിന്റെയും പേര് നിനക്കറിയില്ലല്ലോ ല്ലേ…?

നിനക്കവരെല്ലാം വെറും ശരീരങ്ങൾ മാത്രം. .

സാവിത്രിക്കുട്ടി……!!

പണിക്കരിൽ നിന്നാ പേര് കേട്ട മാത്രയിൽ വാമദേവന്റ്റെ ശരീരത്തിലൂടൊരു മിന്നലൊളി പാഞ്ഞു കയറി. …

കയ്യിൽ സന്ധ്യാദീവുമായ്  സർപ്പക്കാവിനുളളിലേക്ക് തിരി വെക്കാൻ വരുന്നൊരു സുന്ദരിയുടെ മുഖവും ഒപ്പം സാവിത്രിക്കുട്ടീയേന്നൊരു വിളിയുംമൊരുനിമിഷം കാതിനരികിൽ കേട്ട പോലെ….!!

കണ്ണിനുമുമ്പിൽ തെളിഞ്ഞ പോലെ…..!!

സാവിത്രിക്കുട്ടി….,,

വാമദേവന്റ്റെ ചുണ്ടുകൾ ആ പേര്  പിന്നെയും പിന്നെയും ഉച്ചരിച്ചു. …

അതേടാ സാവിത്രിക്കുട്ടി…..നിനക്കോർമ്മയുണ്ടോ അങ്ങനെ ഒരു പേര്……?

എന്റെ പ്രാണനായിരുന്നെടാ അവൾ…ഒരുപാട് കാലം മനസ്സിൽ കൊണ്ട് നടന്നൊടുവിൽ ഞാൻ സ്വന്തമാക്കിയതായിരുന്നു എന്റ്റെ സാവിത്രിക്കുട്ടിയെ……

ആഗ്രഹിച്ചതെല്ലാം ഈശ്വരൻമാർ സാധിപ്പിച്ചു തരില്ലല്ലോ…..ഞങ്ങളുടെ പ്രണയ സാക്ഷാത്ക്കാരമായൊരു കുഞ്ഞിനെ ഞങ്ങൾക്ക് തരാൻ ഈശ്വരൻമാർ മടികാണിച്ചു തുടങ്ങിയ സമയത്താണ് ഞങ്ങൾ  അമ്പലങ്ങൾ തോറും പ്രാർത്ഥനയുമായ് നടന്നത്…!!

അങ്ങനെ ഒരിക്കലീ മന്ദാരക്കാവിലും ഞങ്ങൾ വന്നിരുന്നു. …അന്നിവിടം നിന്റ്റെ അധീനതയിലായിട്ടില്ല…..ഈ കാവിലെ നാഗങ്ങൾക്ക് സന്ധ്യാവിളക് തെളിയിക്കാനായ് പോയ എന്റെ  സാവിത്രിക്കുട്ടി പിന്നെ മടങ്ങി വന്നില്ല..!! അന്വേഷിച്ച് പോയ ഞാൻ  കണ്ടത്  ആരോ പിച്ചി ചീന്തിയെറിഞ്ഞ് ഒരിത്തിരി ജീവൻ മാത്രം ബാക്കിയായ് കിടക്കുന്ന അവളെയാണ്…..

ദേവദാസ് പണിക്കരുടെ  വാക്കുകൾ തീ അമ്പുകൾ പോലെ വാമദേവനിൽ തറഞ്ഞുകയറിപ്പോൾ അവന്റെ മനസ്സിൽ  പണ്ട് അവൻ സാവിത്രിക്കുട്ടിയെ കണ്ട  കാഴ്ച ആയിരുന്നു..!

കയ്യിൽ ദീപവുമായന്നവൾ നടന്നു കയറിയത് തന്നിലേക്കുതന്നെയായിരുന്നില്ലേ…..?

അനുനയങ്ങളൊന്നും അവളുടെ കാതിൽ ഏശാതിരുന്നപ്പോൾ പിന്നെ കീഴടക്കുകമാത്രമായിരുന്നു വഴി. ..അല്ലെങ്കിലും ശീലമതാണല്ലോ….ഒടുവിലവളെ തിരഞ്ഞാരോ സാവിത്രിക്കുട്ടീയെന്ന് വിളിച്ചു വരുന്നത് കണ്ടപ്പോൾ താനവിടെ നിന്ന്  പോന്നു. …അത് ഇയാളായിരുന്നോ ..?

ഈ ദേവദാസ് പണിക്കർ…?

അന്ന്  താൻ കീഴ്പ്പെടുത്തിയ സാവിത്രിക്കുട്ടിയുടെ മകളാണിവളെന്നതുറപ്പാണ് കാരണം രണ്ടു മുഖങ്ങൾ തമ്മിലുള്ള സാമ്യമിപ്പോഴത് മനസ്സിലാക്കി തരുന്നുണ്ട്….പക്ഷേ തന്റെ മകൾ ആരെന്ന് താൻ എത്രയെല്ലാം തിരഞ്ഞിട്ടും ഒരിക്കൽ പോലും ഇവളുടെയോ സാവിത്രിയുടെയോ മുഖം തന്നിലേക്കെത്തിയില്ലല്ലോ….അതെങ്ങനെ …?

എന്താടോ വാമദേവാ ഓർമ്മ വന്നുവോ നിനക്ക് സാവിത്രി ക്കുട്ടിയെ…..അന്നാ  സർപ്പക്കാവിനുളളിൽ നിന്ന് അല്പ പ്രാണനുളള എന്റ്റെ സാവിത്രിക്കുട്ടിയെ ഈ നെഞ്ചോടു ചേർത്ത് പിടിച്ച് ആശുപത്രിയിലേക്കോടുമ്പോൾ എനിക്കറിയില്ലായിരുന്നു വാമദേവാ നിന്റ്റെ ആക്രമണം അവളുടെ മാനസീകനില തെറ്റിച്ച കാര്യം…!!

കഴിഞ്ഞുപോയതൊന്നും ഓർമ്മയില്ലാതൊരു പാവയെപോലെയുളള എന്റ്റെ സാവിത്രിക്കുട്ടിയെ പരിപാലിച്ചിരിക്കുമ്പോഴും അവളെ ആ നിലയിൽ ആക്കിയവനെ ഞാൻ കുറെ തിരഞ്ഞു പക്ഷെ നിന്നിലേക്കെത്താൻ എനിക്ക് കഴിഞ്ഞില്ല വാമദേവാ……നിറഞ്ഞൊഴുക്കുന്ന കണ്ണുകൾ ഇടംകൈകൊണ്ട് തുടച്ചുനീക്കി വാമദേവനെ നോക്കുമ്പോൾ  പണിക്കരുടെ മുഖത്ത് തെളിഞ്ഞു കണ്ട പക ശിവനിൽ ഉൾഭയം നിറച്ചു…

ചുറ്റും നടക്കുന്നതൊന്നും മന

സ്സിലാവാതെ നിൽക്കുന്ന ശിവാനിയെ അവൻ തന്നോടു കൂടുതൽ ചേർത്ത് നിർത്തി. …

എന്റെ സാവിത്രിക്കുട്ടിയുടെ വയറ്റിലൊരു  ജീവൻ വളരുന്നുണ്ടന്നറിഞ്ഞ നിമിഷം എന്റ്റെ മനസ്സിൽ തോന്നിയ വികാരമെന്തായിരുന്നെന്ന് എനിക്ക് ഇപ്പോഴുംഅറിയില്ല…

പക്ഷേ  ഇവളെ ഈ കാശ്മീരയെ എന്റ്റെ കയ്യിലേൽപ്പിച്ച് ഇവൾക്ക് ജന്മം കൊടുതത്തിന്റ്റെ മൂന്നാം നാൾ ഈ ലോകം വിട്ടു പോവുമ്പോൾ അവളെനിക്ക് വേറെ ഒന്നുകൂടി നൽകിയിരുന്നു വാമദേവാ…ബോധത്തിന്റെ നേർത്ത കണിക മരണത്തിണ്റ്റെ തൊട്ടു മുമ്പവളെ തലോടിപോയപ്പോൾ അവൾ വരച്ച നിന്റ്റെയൊരു ചിത്രം… അതായിരുന്നു വാമദേവാ എനിക്കാദ്യമായ് നിന്നെ കാണിച്ചു തന്നത്….!!

അപ്പോൾ. ..അപ്പോൾ. ..സാവിത്രിക്കുട്ടി……??

അവൾ ജീവിച്ചിരിപ്പില്ല വാമദേവാ….!!

അവളെ കീഴ്പ്പെടുത്തി കാശ്മീരയെ നിന്റ്റെ പാതയിൽ കൊണ്ട് വരാമെന്ന നിന്റ്റെ കണക്കുകൂട്ടലുകൾ പിഴച്ചിരിക്കുന്നു വാമദേവാ….!!

പണിക്കരുടെ വാക്കുകൾ കേട്ടൊരു ഭ്രാന്തനെപോലെ പണിക്കരുടെ നേരെ നടന്നടുത്ത വാമദേവന്റ്റെ മുമ്പിലേക്കൊരു കവച്ചമായ് കാശ്മീര കയറി നിന്നപ്പോൾ  തനിലേക്കേതോ വൈദ്യുത പ്രവാഹം ഉണ്ടായതുപോലെ  വാമദേവൻ  മറിഞ്ഞു വീണു

വാമദേവാ കാശ്മീര നിന്റ്റെ മകളല്ലേ…അപ്പോൾ അവൾക്കും കാണില്ലേ മന്ത്രശക്തി….ഒരു പൊട്ടിച്ചിരിയോടെ പണിക്കരുത് ചോദിച്ചപ്പോൾ കാശ്മീര പണിക്കരെ നോക്കി ചിരിച്ചു. ..ആ ചിരിയിലൊരായിരം അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്നതായ് വാമദേവന് തോന്നി. ..

സാവിത്രിക്കുട്ടി വരച്ചു നൽകിയ നിന്റ്റെ രൂപവും കയ്യിൽ പിടിച്ച് ഇനിയെന്ത് എന്നറിയാതെ ഞാനിവളുമായ് നിൽക്കുമ്പോഴാണ് എനിക്കരിക്കിലേക്ക് അദ്ദേഹം വന്നത്, ബ്രഹ്മമഠത്തിലെ ബ്രഹ്മദത്തൻ നമ്പൂതിരി… ….നിന്റ്റെ ഗുരു …. !!

പണിക്കരുടെ വാക്കുകൾ കേട്ടൊരു നിമിഷം വാമദേവൻ സ്ഥലകാലബോധം മറഞ്ഞവനെ പോലെയാ മണ്ണിൽ തറഞ്ഞു നിന്നു. …!!

അതേടാ വാമദേവാ …നിനക്ക് മന്ത്രങ്ങൾ ഓതി തന്നു നിന്നെയൊരു മകനായ് കരുതിയിരുന്ന അതേ ബ്രഹ്മദത്തൻ നമ്പൂതിരി തന്നെയാണ് എന്റ്റെയും ഗുരു..!! ..കാശ്മീരയുടെ വാക്കുകൾ ദൂരെ ഏതോ ഗുഹയിൽ നിന്നെന്നപോലെ വാമദേവൻ കേട്ടൂ…..

പഠിച്ച മന്ത്രങ്ങളെ അരുതാത്തമാർഗ്ഗത്തിനുവേണ്ടി ഉപയോഗിക്കരുതെന്ന് പഠിപ്പിച്ച ഗുരുവിന്റെ പത്നിയെ തന്നെ ആദ്യം പ്രാപിച്ചായിരുന്നില്ലേ വാമദേവാ നീ അദ്ദേഹത്തിനുളള  ഗുരു ദക്ഷിണ നൽകിയത്…?

അവിടംമുതൽ നിന്റ്റെ പാത അഥർവ്വ മന്ത്രങ്ങളുടെ ആരും കാണാത്ത പുതിയ ഇടങ്ങളിലൂടെയായപ്പോൾ  നിന്നിലൂടെയീ ലോകം  നശിക്കുന്നത് മുൻക്കൂട്ടി കണ്ട ആ  മനുഷ്യൻ  ഇവിടെ വന്നു എന്നെ തേടി. ..,അല്ല നിന്റ്റെ മകൾ കാശ്മീരയെ തേടി…!! നിനക്കെതിരെയുളള ആയുധമായ് മാറാനുളള അറിവ് അവൾക്ക് അദ്ദേഹം പകർന്നു നൽകി. ..!!

നിന്റ്റെ ദൃഷ്ടി അവളിൽ പതിയാതിരിക്കാനുളള മുൻകരുതൽ നൽകി. …!!

നിനക്ക് പുറകിൽ നീയറിയാതെ നിന്നെ പിൻതുടരാനെന്നെ ഏൽപ്പിച്ചു.. …നിന്റ്റെ ഓരോ നീക്കങ്ങൾ തടയാൻ നീ അറിയാതെ പലവട്ടം ഞങ്ങൾ ശ്രമിച്ചു. ..പക്ഷേ ഓരോ തവണയും നീ രക്ഷപ്പെട്ടു. …പക്ഷേ ഇവിടെ  ഈ  മന്ദാരക്കാവിനുളളിൽ വെച്ച് നീ വിത്തുപാകി വളർത്തിയ നിന്റ്റെയീ മകൾ നിന്റ്റെ നാശം കുറിക്കും വാമദേവാ…..!!

ഒരിക്കലും ഇല്ല പണിക്കരേ….!!

എന്റെ  ലക്ഷ്യങ്ങൾ പൂർത്തിയാക്കാതൊരു മടക്കമെനിക്കില്ല….!!

ഇപ്പോൾ  ഇവിടെ വെച്ച്   ഞാനിവളെ കീഴ്പ്പെടുത്തുന്നത്  കണ്ടു നിന്നുക്കൊളളുക നിങ്ങളോരോരുത്തരും….!!

അഥർവ്വ വേദ മന്ത്രങ്ങളിലൂടെ ഞാൻ നേടിയ എന്റെ ശക്‌തികളെ  തടയാനൊരു സത് വേദ മന്ത്രത്തിനും കഴിയില്ല. ..കണ്ടുക്കൊളളുക നീയത്….!!

നിന്റ്റെ സാവിത്രിക്കുട്ടി എന്നിലലിഞ്ഞു ചേർന്നതൂപോലെ ഇവളെയും  ഞാൻ നേടുന്നത്. ..!!

ഇവളെന്റ്റെ പുനർജന്മത്തിന് വഴിയൊരുക്കുന്നത് കണ്ട് നിന്നോളുക നിങ്ങളേവരും….!!

പണിക്കർക്കോ കാശ്മീരയ്ക്കോ എന്തെങ്കിലും ചെയ്യാൻ  സാധിക്കുന്നതിനു മുമ്പ് തന്നെ വാമദേവനവരെ സ്തംഭന മന്ത്രത്തിലൂടെ സ്തംഭിപ്പിച്ചുകൊണ്ട് ഒരു  വിജയിയായി  കാശ്മീരയിലേക്കടുക്കവേ പെട്ടന്നൊരു  ശീൽക്കാര ശബ്ദമവിടെ മുഴങ്ങി. …

ആദിശേഷൻ….!!

വാമദേവനാ പേര് മുഴുവനാക്കുന്നതിന് മുമ്പ് തന്നെ ആദിശേഷൻ കാശ്മീരയെ കൂട്ടിയവിടെ നിന്ന് മന്ദാരക്കാവിനുളളിലേക്ക് മടങ്ങിയിരുന്നു. ….!!

ആദിശേഷാ……..!!

 

രജിത ജയന്റെ മറ്റു നോവലുകൾ

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “കാശ്മീര – Part 11”

Leave a Reply