Skip to content

കാശ്മീര – Part 2

aksharathalukal kashmira novel

മോനേ ശിവാ നീ എന്തൊക്കെയാണീ പറയണത്…..?

വിവാഹതിയ്യതി കുറിച്ച് തരേണ്ട പണിക്കർ പറയുന്നു ഇന്ന് ഈ പകൽ അവസാനിക്കുന്നതിനു മുമ്പ് എന്റെ മകൾ ശിവാനിയൊരു കന്യകയല്ലാതായി തീരണമെന്ന്….!

അവളെ നെഞ്ചിലിട്ടു താലോലിച്ച് വളർത്തിയ അവളുടെ ഏട്ടൻ പറയുന്നു അവളുടെ കല്ല്യാണം നടക്കില്ലാന്ന്….!

അവളൊരു കന്യകയായ കാമിനി മാത്രമാണെന്ന്..!!

എന്താണിത്….ശിവാ….മോനേ…

അച്ഛാ. ..എനിക്കൊന്നും അറിയില്ല. …ഒന്നും…!!

വേണുമാഷെ കെട്ടിപിടിച്ചൊരു  പിഞ്ചു കുഞ്ഞിനെപോലെ ശിവൻ  പൊട്ടിക്കരയുമ്പോൾ  തനിക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നറിയാതെ ശിവാനി  എല്ലാവരെയും പകച്ചു നോക്കി…

…ഒടുവിലവളുടെ നോട്ടം  കുറച്ചപ്പുറത്തായ്  മാറി നിൽക്കുന്ന വിഷ്ണുവിൽ പതിഞ്ഞു…..

അവളുടെ നോട്ടം പതിഞ്ഞ ഓരോ മുഖത്തും അപ്പോൾ തെളിഞ്ഞു നിന്നത് അമ്പരപ്പും അത്ഭുവും അവിശ്വാസവു  മാത്രമായിരുന്നു. ….. ഒടുവിലവളുടെ മിഴികൾ വിഷ്ണുവിൽ പതിയവേ  അവനും അവളെ നോക്കി നിൽക്കുകയായിരുന്നു അവിശ്വസനീയതോടെ. ….!!

“” ശിവാ ….

തനിക്കൊന്നും അറിയില്ല എന്ന് മാത്രം താൻ പറയരുത്. …അത് ഞാൻ വിശ്വസിക്കില്ല..!! കാരണം ശിവന്റെ കണ്ണുകളിൽ തെളിഞ്ഞുകാണുന്നയീ ഭയം അതിപ്പോൾ ഉണ്ടായ ഒന്നല്ല…!

പറയൂ തനിക്കിത് നേരത്തെ അറിയാമായിരുന്നോ….?

എങ്കിൽ താനെന്തിനതീ നിമിഷംവരെ മറച്ച് വെച്ചീ കുട്ടിയുടെ ജീവിതം തകർത്തു…?

പണിക്കരുടെ വാക്കുകൾ  തീഅമ്പുകളായ് ചെവിയിൽ പതിക്കവേ ശിവൻ ഞെട്ടി പണിക്കരെ നോക്കി. …

ഇല്ല …പണിക്കരേ ഒരിക്കലും ഇല്ല. ..

ഞാനെന്റ്റെ കുട്ടിയുടെ ജീവിതം തകർക്കുകയോ…?

അരുത് അങ്ങനൊന്നും പറയരുതേ….!

എങ്കിൽ ശിവൻ പറയൂ ഇവളൊരു കാമിനിയായ കന്യക മാത്രമാണെന്ന് ശിവൻ പറഞ്ഞത് എന്തർത്ഥത്തിലാണ്….?

ഏതറിവിന്റ്റെ ബലത്തിലാണ്….?

രാശിപലകയിൽ ഈ സത്യം വെളിവായതിപ്പോൾ മാത്രമാണ് ഇതിനുമുമ്പ് ഒരാൾക്കും ഇങ്ങനെയൊന്ന്   കണ്ടെത്തി പറയാൻ പറ്റുകയുമില്ല….കാരണം വിധി ആ സത്യം വിളിച്ചു പറയാൻ കരുതി വെച്ച സമയം ഇതാണ്… …അപ്പോൾ പിന്നെ എനിക്കും മുമ്പേ ശിവനെങ്ങനെ അറിഞ്ഞു അത് പറയൂ..?

ശിവാ പറയെടാ……എന്താണ് മോനെ നിങ്ങൾ പറയുന്നത്. ….

അച്ഛാ ശിവാനിയും വിഷ്ണുവും തമ്മിലുള്ള പ്രണയം മനസ്സിലാക്കിയ അന്നു ഞാൻ  വിഷ്ണുവിനെ കാണാൻ അവന്റെ  വീട്ടിലേക്ക് പോവുമ്പോൾ എവിടെനിന്നെന്നറിയില്ല എനിക്ക് മുമ്പിലേക്കൊരു  കൈനോട്ടക്കാരി വന്നു നിന്നു… ആ സ്ത്രീയാണെന്നോടാദ്യം പറയുന്നത് ഒരിക്കലും നടക്കാത്തൊരു കാര്യത്തിനാണ് ഞാനപ്പോൾ ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്ന്…..!!

അവരുടെ വാക്കുകൾ പരിഹാസത്തോടെ തള്ളി കളഞ്ഞു ഞാൻ ,കാരണം നമ്മുക്കാർക്കും തന്നെ അത്തരം ആളുകളെ വിശ്വാസമില്ല..അവരുടെ വാക്കുകളെയും..

പക്ഷേ  കഴിഞ്ഞ ദിവസം ഈ വിവാഹ നിശ്ചയത്തിന്  ഞാനീ പണിക്കരെ ക്ഷണിക്കാൻ പോയപ്പോൾ വീണ്ടും എവിടെനിന്നെന്നറിയാതെ ആ സ്ത്രീ എന്റെ മുമ്പിലേക്ക്  വന്നു. …അവരാണ്… …അപ്പാഴാണ് എന്നോട് പറയുന്നത് എന്റ്റെ  ഈ ശിവാനിക്കൊരു വിവാഹ ജീവിതം ഇല്ലാന്നും അവളൊരു കാമിനിയായ കന്യക മാത്രമായിരിക്കുമെന്നും……!!

മോനെ…..നീയെന്താടാ അതൊന്നും ഇവിടെ വന്നു ഞങ്ങളോടു പറയാതിരുന്നത്…..പറഞ്ഞിരുന്നേൽ …….!!

പറഞ്ഞാൽ എന്ത് സംഭവിക്കാനാണച്ഛാ….ഇത്തരം വിശ്വാസങ്ങളെ പുച്ഛത്തോടെ കാണുന്ന നമ്മൾ എന്തു ചെയ്യും. ….ഒരു പക്ഷേ നിങ്ങളെന്നെ അതിന്റെ പേരിൽ കുറെ കളിയാക്കും ഞാനത് ഇവിടെ വന്നു പറഞ്ഞാൽ. …അല്ലാതെ. …

ശിവാ ….

കഴിഞ്ഞു പോയ കാര്യങ്ങൾ  സംസാരിച്ചു സമയം കളയാതെ ശിവൻ ബാക്കി പറയൂ….അന്നാ കൈനോട്ടക്കാരി വേറെ എന്തെങ്കിലും ശിവനോട് പറഞ്ഞിരുന്നോ….??

ഏയ് ഇല്ല പണിക്കരേ…..!

ശിവന്റെ വാക്കുകളിൽ വിശ്വാസം വരാതെ ദേവദാസ് പണിക്കർ വീണ്ടും വീണ്ടും അവനെ സൂക്ഷിച്ച് നോക്കി. …..

ആ പണിക്കരെ… എനിക്കരിക്കിൽ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ അവർഎന്തൊക്കയോ  പറയുന്നുണ്ടായിരുന്നു   ശിവാനി നൂറാമത്തെ  പെൺകുട്ടിയാണന്നോ മറ്റോ……..!!

ശിവാ….!!!

ശിവന്റെ വാക്കുകൾ കേട്ട് ഞെട്ടി രാശിപലകയുടെ മുമ്പിൽ നിന്ന്  ദേവദാസ് പണിക്കർ ചാടിയെഴുന്നേറ്റൂ..!!

ശിവനെന്താണ് പറഞ്ഞത്  നൂറാമത്തെ പെണ്ണാണെന്നോ….??

പരിഭ്രമത്തോടത് ചോദിക്കുമ്പോൾ  പണിക്കരുടെ ശബ്ദം വല്ലാതെ  വിറച്ചിരുന്നു …നെറ്റിയിലൂടെ വിയർപ്പുചാലുകൾ കുതിച്ചു പായും പോലെ ഒഴുകിയിരുന്നു….

എന്താണ് പണിക്കരേ….?

എന്താണ്. ..?

പണിക്കരിൽ വന്ന മാറ്റം അവിടെ ഉളളവരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. .

ശിവാ …അന്നവർ  എവിടെത്തെ നൂറാമത്തെ പെൺകുട്ടി ആണ്  ശിവാനിയെന്ന് പറഞ്ഞിരുന്നോ…?

വിറയലോടെ ശിവനോടത് ചോദിക്കുമ്പോൾ  പണിക്കരുടെ കണ്ണുകൾ ശിവാനിയുടെ മുഖത്തായിരുന്നു…

അവരേതോ  കാവിന്റ്റെ പേര് പറഞ്ഞതുപോലൊരോർമ്മയുണ്ട്….പക്ഷേ  അതേതാണെന്ന് എനിക്കിപ്പോൾ ഓർമ്മ കിട്ടണില്ല …!!

ഓർത്തു നോക്കൂ ശിവാ…..ഇത് നിന്റ്റെ അനിയത്തിയുടെ ജീവിതം വച്ചുളള കളിയാണ്. ……ഓർത്ത് നോക്കൂ. …

 മാ….മാ….അങ്ങനെ എന്തോ ആയിരുന്നല്ലോ ഈശ്വരൻമാരെ…

മന്ദാരക്കാവാണോ ശിവാ…?……

ശബ്ദത്തിലെ വിറയൽ പുറത്ത്  കാണിക്കാതെ പതിഞ്ഞ ശബ്ദത്തിലത് ചോദിക്കുമ്പോൾ  പണിക്കർ  ആകെ  പരിഭ്രാന്തനായിരുന്നു..

അതെ …പണിക്കരേ…. അതേ.. ഈ പേര് തന്നെയാണവർ അന്ന് പറഞ്ഞത്. ..

മന്ദാരക്കാവ്..!!

അതേ… മന്ദാരക്കാവ്…!!

ശിവനിൽ നിന്നാ വാക്ക് പുറത്തേക്ക് വീണതും  ഹുങ്കാര ശബ്ദത്തോടൊരു കാറ്റാ  വീടിനെ വലയം ചെയ്തൂ…

 

രജിത ജയന്റെ മറ്റു നോവലുകൾ

3.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “കാശ്മീര – Part 2”

Leave a Reply

Don`t copy text!