”മന്ദാരക്കാവെ””ന്ന പേര് ശിവന്റെ നാവിൽ നിന്ന് കേട്ട മാത്രയിൽ ദേവദാസ് പണിക്കർ സകലതും നഷ്ടപ്പെട്ടവനെപോലെ ആ വിവാഹനിശ്ചയ പന്തലിലെ നിലത്തേക്കൂർന്നിരുന്നു പോയി. …!
‘മന്ദാരക്കാവ്.’…
ചുറ്റും നിന്നാരൊക്കയോ വീണ്ടും വീണ്ടും ഉച്ചത്തിലാ പേര് അട്ടഹസിച്ച് പറയുന്നതുപോലെ പണിക്കർക്ക് തോന്നി. ..
മന്ദാരക്കാവെന്ന പേരുകേട്ട മാത്രയിൽ പണിക്കരിലുണ്ടായ മാറ്റവും അദ്ദേഹത്തിന്റെ ശരീരത്തിലൂടെ അണപൊട്ടിയെന്നവിധമൊഴുക്കുന്ന വിയർപ്പുചാലുകളും നോക്കി പകച്ചു നിൽക്കുകയായിരുന്നപ്പോൾ അവിടെ കൂടിയിരുന്നെല്ലാവരും….!
ചോദ്യങ്ങൾ ഒരു പാട് ചോദിക്കാനുണ്ടായിരുന്നു അവിടെ കൂടിയിരിക്കുന്നെല്ലാവർക്കും…പക്ഷേ ശബ്ദം അടഞ്ഞു പോയതു പോലെ….!!
പ്രകൃതി ഒരു നിമിഷം നിശ്ചലമായത്പോലെ…….!
ശിവേട്ടാ…… !!
വിവാഹനിശ്ചയ പന്തലിലെ സ്തംഭനാവസ്ഥയിൽ എവിടെ നിന്നോ പരിഭ്രാന്തമായൊരു നിലവിളി ശിവന്റെ കാതിൽ തുളച്ചു കയറി. ..
ഞെട്ടി പകച്ചു ചുറ്റും നോക്കുമ്പോൾ കണ്ടു സുഹൃത്തുക്കളിൽ പ്രധാനിയായ അനീഷ് ആകെ പരിഭ്രാന്തിയോടെ ……..!
എന്താടാ അനീഷേ….?
എന്താണ്. …. ?
എന്തുപറ്റീ….?
”ശിവേട്ടാ …നമ്മുടെ വീടിന് ചുറ്റും ചുഴലിക്കാറ്റ് രൂപം കൊണ്ടതുപോലെ…. !!
ഈ വീടിന് ചുറ്റും മാത്രമൊരു വല്ലാത്ത കാറ്റ്….ശിവേട്ടനൊന്ന് വന്നു നോക്കിയേ.”…
അനീഷിന്റ്റെ വാക്കുകൾ ഈയ്യമുരുകിയൊഴിച്ചതുപോലെ പണിക്കരുടെ ചെവിയെ പൊള്ളിച്ചൂ….!! അദ്ദേഹത്തിന്റെ ശരീരമാകെയൊരു വിറയൽ പടർന്നു കയറി. …
ശിവാ…..!!
അനീഷിനൊപ്പം പുറത്തേക്ക് കുതിക്കാനൊരുങ്ങിയ ശിവനെ ഒരു വിളിയിലൂടെ പണിക്കർ തടഞ്ഞു. …
അരുതെന്ന ഭാവം പണിക്കാരുടെ മുഖത്ത് നിന്ന് വായിച്ചെടുത്ത ശിവൻ വീണ്ടും അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലവേ തങ്ങൾക്ക് ചുറ്റും നടക്കുന്ന സമസ്യയുടെ പൊരുളറിയാതെ പകച്ചു നിൽക്കുകയായിരുന്നു വേണുമാഷും ശിവാനിയും വിഷ്ണുവുമുൾപ്പെടെ അവിടെ ഒത്തുകൂടിയ ഓരോരുത്തരും….
പണിക്കരേ….എന്താണിത്…?
പുറത്തു വീശുന്നയാ കാറ്റ് ഈ വീടിനെ മാത്രം ലക്ഷ്യം വെച്ചാണ് എന്ന് അങ്ങയുടെ മുഖം നോക്കിയാൽ എനിക്ക് മനസ്സിലാക്കാം .. .അങ്ങയുടെ മുഖത്ത് കാണുന്ന ഈ പരവേശം കണ്ടിട്ട് ഭയമാവുന്നു ..
ഇനിയെങ്കിലും ഒന്ന് പറഞ്ഞു തരൂ ….
എന്താണിവിടെ ഞങ്ങൾക്ക് ചുറ്റും നടക്കുന്നത്…?
ആരാണ് ഞങ്ങളുടെ ശിവാനിമോള്…..??
ആരുടെ നൂറാമത്തെ പെൺകുട്ടി ആണവൾ….?
മന്ദാരക്കാവും എന്റ്റെ ശിവാനിയും തമ്മിലുള്ള ബന്ധം എന്താണ്. …??
ശിവനിൽ നിന്ന് ചോദ്യങ്ങളോരോന്നായ് പുറത്തേക്ക് വരുമ്പോഴും പണിക്കർ പുറത്തേക്ക് നോക്കി നിസംഗതയോടെ ഇരിക്കുകയായിരുന്നു….
തോട്ടശ്ശേരി തറവാടിനെ വലയംചെയ്തു വീശുന്നയാ കാറ്റിൽ അസാമാന്യമായതെന്തോ തിരയുന്നതു പോലെ അദ്ദേഹത്തിന്റെ കണ്ണുകൾപലപ്പോഴും അവിടെ ആകെ എന്തോ പരതി നടന്നു
തിരഞ്ഞതെന്തോ കണ്ടെത്തിയ പോലെ പെട്ടെന്നദ്ദേഹത്തിന്റ്റെ കണ്ണുകൾ ഒന്ന് പ്രകാശിച്ചു…..
നിലത്തുനിന്നെണീറ്റ് പെട്ടെന്ന് അദ്ദേഹം തന്റെ കവടികൾ നിർത്തിവെച്ച ആവണിപലകയിലേക്കിരിക്കവേ ഹുങ്കാര ശബ്ദത്തോടൊരുകാറ്റാ പന്തലിനുളളിലേക്കിരച്ചെത്തി അവിടെ കത്തിച്ചുവച്ചിരുന്ന നിലവിളക്കുകൾ ഒന്നിച്ചണച്ചൂ…..
ഒരു നിമിഷത്തിന്റ്റെ നൂറിലൊന്ന് സമയംകൊണ്ട് നടന്നാ പ്രവർത്തിയിൽ പണിക്കർ വീണ്ടും പതറി… …അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ കവടിയിൽ വീണു ചിതറി. ….
വീശിയടിച്ച കാറ്റിലൊരു പരിഹാസ ചിരി മുഴങ്ങിയോ…?? കാറ്റിനു ജീവൻ വെച്ചതുപോലെ അതാ പന്തലിനുളളിൽ വട്ടം കറങ്ങി…
ഒരു വല്ലാത്ത ശക്തിയോടെ അകത്തേക്ക് വീശിയെത്തിയ കാറ്റൊരു നിമിഷംകൊണ്ടു തന്നെ ആ പന്തലിനുളളിൽ നിന്ന് അപ്രത്യക്ഷമാകവെ പണിക്കർ ശിവാനിയുടെ ഭയന്നുവിറച്ച മുഖത്തേക്കൊരു നിമിഷം നോക്കി നിന്നു…
ഒരുപാടുനാൾ നെഞ്ചിൽ കൊണ്ട് നടന്ന പ്രണയത്തിന്റ്റെ ആദ്യ സാക്ഷാത്കാരമായ് തീരേണ്ട വിവാഹനിശ്ചയപന്തലിലെ അപ്രതീക്ഷിതമായി സംഭവങ്ങൾ അവളുടെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചിരുന്നു….
ആശ്വാസം തേടിയവൾ പലപ്പോഴും വിഷ്ണുവിനെ നോക്കിയെങ്കിലും പൊരുളറിയാത്ത വിധിയുടെ കുത്തൊഴുക്കിലകപ്പെട്ട വിഷ്ണു ഒരു മാത്ര ശിവാനിയെ പോലും മറന്നപോലെ അവിടെ നിന്നിരുന്നു …..!!
ശിവാനീ…….
പന്തലിലെ നിശബ്ദതയെ ഭേദിച്ച് പണിക്കരുടെ ശബ്ദം ഉയർന്നപ്പോൾ എല്ലാവരും പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കി. …
ശിവാനിയുടെ കൈപിടിച്ച് വിഷ്ണുവിനരികിലേക്ക് നടക്കവേ മനസ്സിലെ സംഘർഷം പുറത്തറിയിക്കാതിരിക്കാനെന്നവണ്ണം ദേവദാസ് പണിക്കർ മുഖം താഴ്ത്തി പിടിച്ചിരുന്നു…
വിഷ്ണൂ……
പണിക്കരുടെ വിളിയിലെ പൊരുളറിയാതെ പകച്ചു നിന്ന വിഷ്ണുവിന്റ്റെ കൈകളിലേക്ക് അദ്ദേഹം ശിവാനിയുടെ കൈകൾ ചേർത്തു വെച്ചൂ …..
”വിഷ്ണൂ വിവാഹത്തിനുമുമ്പ് തന്നെ മനസ്സുകൾ തമ്മിലൊന്നായവരാണ് നിങ്ങൾ. ….
ഇപ്പോൾ…
ഇപ്പോൾ ഇനിയവശേഷിക്കുന്ന കുറച്ചു സമയത്തിനുള്ളിൽ മനസ്സുകളൊന്നായ് തീർന്നതുപോലെ തന്നെ നിങ്ങളുടെ ശരീരവുമിപ്പോൾ ഒന്നായിതീരണം….!!
ചിന്തിച്ചു നിൽക്കാൻ സമയമില്ല കുട്ടീ….എത്രയും വേഗം ശിവാനിയെ കൂട്ടി അറയിലേക്ക് പോവൂ….!!
വിഷ്ണുവിന്റ്റെ മുഖത്തുനോക്കാതെ പണിക്കരതു പറയുമ്പോൾ പകച്ചു പോയിരുന്നു ശിവനാ വാക്കുകൾ കേട്ട്…!!
ശിവനോടെത്തോ ചോദിക്കാനായ് വേണുമാഷ് ഒരുങ്ങവേ പണിക്കർ വീണ്ടും വിഷ്ണുവിനെ നോക്കി…
…വിഷ്ണൂ…..!!
മുരൾച്ചപോലൊരു വിളി പണിക്കരിൽ നിന്നുയരവേ വിഷ്ണു വിറച്ചുപോയ്…
കാരണം ശബ്ദത്തെക്കാൾ തീഷ്ണതയോടെ കണ്ണിൽ കനലുമായാണ് പണിക്കരപ്പോൾ അവിടെ നിന്നിരുന്നത്….!!
നിന്റ്റെ ഹൃദയം നൽകി നീ സ്നേഹിച്ച പെണ്ണൊരുത്തി നിന്റ്റെ മുമ്പിൽ വെച്ച് തന്നെ അന്യന്റ്റേതായ് മാറുന്നത് കണേണ്ടയെങ്കിൽ ഞാൻ പറഞ്ഞത് നീ അനുസരിക്കുക ശീഘ്രം തന്നെ …!!!
അവനിങ്ങെത്താറായ് ശിവാനിയെ കൊണ്ട് പോവാൻ. ….!!
മന്ദാരക്കാവിലെ നൂറാമത്തെ പെണ്ണായിവളെ കൊണ്ട് പോവാനിവിടെ വരുന്ന വാമദേവപുരത്തെ ‘വാമദേവൻ ”ഈ തോട്ടശ്ശേരി വീട്ടിൽ കാലു കുത്തുമ്പോൾ ഇവിടെ അവശേഷിക്കേണ്ടത് കന്യകാത്വം നഷ്ടപ്പെട്ട ശിവാനിയായവണം……!!!
കൊണ്ട് പോവൂ ഇവളെ അറയിലേക്ക്…..ഒന്നിച്ചു ചേർന്നൊന്നാവട്ടെ നിങ്ങളുടെ ശരീരങ്ങൾ. ……!!
വിഷ്ണൂവിനോടാഞ്ജാപിക്കുന്നതിനോടൊപ്പം തന്നെ ദേവദാസ് പണിക്കർ അവരിരുവരെയും അടുത്തുള്ള അറയിലേക്ക് തള്ളിയിട്ടാ അറയുടെ വാതിൽ പുറത്തേക്ക് വലിച്ചടച്ചൂ….!!
രജിത ജയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission