Skip to content

കാശ്മീര – Part 4

aksharathalukal kashmira novel

പണിക്കരുടെ പ്രവർത്തിയെ ചോദ്യം ചെയ്യാനെന്ന മട്ടിൽ  ആരൊക്കെയോ ആ പന്തലിൽ നിന്ന് പരസ്പരം പിറുപിറുക്കുന്നത് കേട്ടിട്ടും ശിവനൊന്നും മിണ്ടാതെയാ അറയുടെ അടഞ്ഞവാതിലിനുനേരെ നോക്കികൊണ്ടിരുന്നു….

താഴത്തും തലയിലും വെക്കാതെ കൊഞ്ചിച്ചു താൻ വളർത്തിയ തന്റ്റെ പുന്നാര അനിയത്തി ശിവാനിയുടെ  വിവാഹ നിശ്ചയം നടക്കേണ്ട വീടും  പന്തലുമാണിത്….!!

എന്നാൽ സംഭവിച്ചതോ ഈ ആധുനിക യുഗത്തിലൊരാളും വിശ്വസിക്കാൻ പോലും തയ്യാറാവാത്ത കുറെ കാര്യങ്ങൾ. …!!

ഇന്നിന്റ്റെ തലമുറ അന്ധവിശ്വാസമെന്ന്  പരിഹസിച്ച് വിളിക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള കാര്യങ്ങൾ. ..!

പക്ഷേ വയ്യ …!!

പണിക്കരുടെ ചെയ്തികളെ തടയാൻ തനിക്കാവില്ല കാരണം അന്ധവിശ്വാസങ്ങൾ മൂടിക്കെട്ടിയ കപട ജ്യോതിഷനല്ല അദ്ദേഹം… ഈശ്വരചിന്തയിൽ നല്ലതുമാത്രമെല്ലാവർക്കും പകർന്നു കൊടുക്കുന്ന ഒരാൾ… …അങ്ങനെ ഒരാളെ അവിശ്വസിക്ക വയ്യ. ..!

പക്ഷേ. …!!

അടഞ്ഞ അറയുടെ വാതിൽക്കലേക്ക്  നോട്ടം പാളിവീഴവേ  ശിവന്റെ കണ്ണുകൾ പെയ്തൊഴിയാൻ  തുടങ്ങി. …

ശിവാ…….തോളിൽ കനത്ത കൈത്തലമമർത്തി പണിക്കർ വിളിക്കവേ ശിവൻ  പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കി. …

”ശിവാ ..എന്റെ ഈ പ്രവർത്തിയെ പുച്ഛത്തോടെയും പരിഹാസത്തോടെയും കാണുന്നവരാണിവിടെ കൂടിയിരിക്കുന്നവരിലേറെയും,….പക്ഷേ എന്റെ മുമ്പിൽ ഇപ്പോഴിതല്ലാതെ വേറെ വഴിയില്ല കുട്ടീ….!!

കാരണം സാധാരണ കണ്ണുകൾ കൊണ്ട് ദർശിക്കാൻ കഴിയാത്ത പലതും ഇപ്പോൾ ഇവിടെ നമ്മുക്ക് ചുറ്റും ഉണ്ട്…! …അവയെല്ലാം തന്നെ   വാമദേവന്റ്റെ പ്രവർത്തികളാണ്…..!!

വാമദേവൻ. …..??

അതെ വാമദേവപുരത്തെ  വാമദേവൻ. … !!

കുറച്ചു വർഷങ്ങൾക്ക് മുമ്പ് അമ്പലപുരം എന്നറിയപ്പെട്ടിരുന്ന  ആ ദേശമിന്നറിയപ്പെടുന്നത് വാമദേവനെന്ന  അവന്റെ പേരിലാണ്. ….!

ആരാണ് പണിക്കരേ ഈ വാമദേവൻ. …??

അയാളും ഞങ്ങളും തമ്മിലുള്ള  ……

പറയാം ശിവാ…

എനിക്കറിയാവുന്ന കാര്യങ്ങൾ മുഴുവൻ ഞാൻ ഇപ്പോഴിവിടെ പറഞ്ഞു തരാം. ……കാരണം ഇനിയും കുറച്ചു സമയം കഴിഞ്ഞാലവനിവിടെ വരും ശിവാനിയെ കൊണ്ട് പോവാൻ. ..!

അതുകൊണ്ട് അവനാരാണെന്ന്, മന്ദാരക്കാവും ശിവാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് എല്ലാം നിങ്ങളറിയണം…!!

നൂറു ഉത്തമ  ജനന ജാതകക്കാരായ കന്യകമാരായ പെൺകൊടികളെ  പഞ്ച പൗർണമി നാളുകളിൽ പ്രാപിച്ചാൽ അങ്ങനെ ചെയ്യുന്ന  പുരുഷന്മാർ നിത്യ യൗവ്വന ജന്മമായ് തീരുമെന്നൊരു  വിശ്വാസം നമ്മുടെ ചില വേദഗ്രന്ഥങ്ങൾ  നൽക്കുന്നുണ്ട്. …,,ശിവൻ കണ്ടിട്ടുണ്ടാവും അത്തരം വിഷയങ്ങൾ  പ്രമേയമാക്കിയ പല സിനിമകളും,ഇവിടെ  വാമദേവൻ അതിനുമപ്പുറം ചിന്തിക്കുന്ന ഒരാളാണ്…!!

മന്ത്രങ്ങളും മായാജാലങ്ങളും ഒടിവിദ്യയുമെന്നുവേണ്ട എല്ലാ കലകളിലും കേമനാണയാൾ……!!

ശ്വാസം വിടാൻ പോലും മറന്നുളള ശിവന്റെ  ഇരിപ്പ് ഒരു നിമിഷം ശ്രദ്ധിച്ചിട്ട് പണിക്കർ തുടർന്നു. ….

അഷ്ടനാഗങ്ങളും  ദേവീ സ്വരൂപവും ജനങ്ങൾക്ക്  നന്മവിതറിയിരുന്ന അമ്പലപുരത്തെ നാഗ കാവായിരുന്നു മന്ദാരക്കാവ്…..!!

ഇഷ്ടകാര്യപ്രാപ്തിക്കായ് ധാരാളം ഭക്തർ എന്നും വന്നു പൊയ്ക്കൊണ്ടിരുന്ന നിറയെ മഞ്ഞമന്ദാരങ്ങൾ  നിറഞ്ഞു നിന്നിരുന്ന മന്ദാരകാവ്……!!

അവിടെ നിറയെ നാഗങ്ങളുണ്ടായിരുന്നു….

ദേവീസ്വരൂപത്തെ തൊഴാനെത്തുന്ന ഭക്തർക്ക് അത്ഭുതമായിരുന്നു അവിടത്തെ ഓരോ നാഗവും കാരണം ഭക്തരെ വണങ്ങാൻ മാത്രം വിനയംനിറഞ്ഞ നാഗങ്ങൾ ആരുടെയും ശ്രദ്ധ നേടുമല്ലോ….?

പക്ഷെ പെട്ടെന്നൊരുനാൾ മന്ദാരക്കാവിൽ നിന്ന് നാഗങ്ങളപ്രത്യക്ഷരായ്…..!!

ഉഗ്രസ്വരൂപിണിയായിരുന്ന ദേവീ വിഗ്രഹം ചൈതന്യം നശിച്ച് വെറുമൊരു  ശിലമാത്രമായ് തീർന്നു…!!

അമ്പലപുരംദേശം സമൃദ്ധിയിൽ നിന്ന് നാശത്തിലേക്ക്  വഴുതിവീണ നാളുകളിലാണ് ഞാൻ അവിടെ   പ്രശ്നംവെപ്പിനായ് എത്തുന്നത്…..അന്ന്  അവിടെ മുതലാണ്  ഞാനും വാമദേവനും നേർക്ക് നേർ വരുന്നത്. ..

കാരണം മന്ദാരക്കാവിനെയും അവിടത്തെ നാഗങ്ങളെയും സ്വന്തം അധീനതയിലാക്കി ദേവീചൈതന്യം നശിപ്പിച്ചാ ദേശം സ്വന്തം കൈപിടിയിലമർത്തിയതവനായിരുന്നു….വാമദേവൻ. …!!

എന്തിന് പണിക്കരേ….?

നിത്യ യൗവ്വനം നേടാനോ…..?

അല്ല ശിവാ….അതിലും വലുതായിരുന്നു അവന്റെ ലക്ഷ്യങ്ങൾ. …!

മനസ്സിലായില്ല പണിക്കരേ…..?

ഉത്തമ  ജനന ജാതകക്കാരായ പെൺക്കുട്ടികളെ പ്രാപിച്ച് നിത്യയൗവ്വനം നേടുക മാത്രമല്ല അവന്റെ ലക്ഷ്യം. ….!

പിന്നെ. …?

നൂറ് കന്യകൾക്കപ്പുറം നൂറ്റിഒന്നാമതായ് സ്വന്തം   രക്തത്തിൽ പിറന്ന  കന്യകയെ കൂടി   പ്രാപിച്ച്  ആ ഗർഭപാത്രത്തിൽ സ്വന്തം അനന്തരാവകാശിയെ ജനിപ്പിക്കുകയാണ്….!!!

പണിക്കരേ……..എന്തസംബദ്ധമാണ് താങ്കളീ പറയുന്നത്. …….സ്വന്തം രക്തത്ത ……….

വിശ്വസിക്കാൻ  കഴിയുന്നില്ല അല്ലേ  ശിവാ…..എങ്കിൽ സത്യം അതാണ്. ……..അഥർവ്വ വേദത്തിലെ ആരും  എത്തി പോലും നോക്കാത്ത മന്ത്രങ്ങളിലൂടെ ആണ് അവന്റെ പ്രവർത്തികളോരോന്നും…….!! ബാക്കി  കൂടി കേൾക്കൂ ശിവാ,

ജനിച്ചു വീഴുമ്പോൾ തന്നെ പിച്ചവെച്ചു നടക്കാൻ കഴിയുന്ന ആ അത്ഭുത ശിശുവിലേക്ക് പരകായ പ്രവേശമന്ത്രത്തിലൂടെ പ്രവേശിക്കാനും വാമദേവൻ എന്ന സ്വന്തം  ദേഹം ഉപേക്ഷിച്ച് പിന്നീടുള്ള കാലം ആ ബാലകനിലൂടെ വളർന്ന് ഈ ലോകം കീഴടക്കാനുമുളള  ശ്രമമാണ്   അവന്റെ  …!!

പണിക്കരുടെ വാക്കുകൾ കേട്ടൊരു ശിലപോലെ അവിടെ ഇരിക്കുമ്പോഴും പണിക്കരിൽ നിന്നു കേട്ട കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാതെ ശിവനദ്ദേഹത്തെ  തുറിച്ചുനോക്കി….!!

വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ ശിവാ…?

പക്ഷെ സത്യം ഇതാണ്…!!

ഇതുമാത്രമാണ്…..!!

പല സ്ഥലത്ത് നിന്നും പലപ്പോഴായി ഓരോ പെൺകുട്ടികളെയായ് കാണാതെ പോവുമ്പോൾ എനിക്കറിയാമായിരുന്നു എല്ലാറ്റിനും പുറകിൽ വാമദേവനാണെന്ന്…

അത്തരത്തിലവനിപ്പോൾ  തൊണ്ണൂറ്റിഒമ്പതു പെൺകുട്ടികളെ നേടിയെടുത്തിരിക്കുന്നു…

നൂറാമത്തവളാണ് നമ്മുടെ ശിവാനി…. !!

പണിക്കരുടെ വാക്കുകൾ കേട്ട് ശിവൻ ഞെട്ടി അദ്ദേഹത്തെ നോക്കി …

ഈ കമ്പ്യൂട്ടർ യുഗത്തിലിത്തരം കാര്യങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ പണിക്കരേ….?

അങ്ങനെ ഒരാളത്തിന് തുനിഞ്ഞിറങ്ങിയാൽ അവനെ ജയിലിലടക്കാനാണോ ഇന്ന് ഇത്ര പ്രയാസം. ..??

പണിക്കരുടെ  വാക്കുകളെ പുച്ഛിച്ച് വേണുമാഷത് ചോദിക്കുമ്പോൾ  പണിക്കർ അദ്ദേഹത്തെ അനുകമ്പയോടെ നോക്കി. ..

എന്തു കുറ്റം  ചാർത്തിയാണ് പോലീസ് അയാളെ കീഴടക്കുന്നത് വേണുമാഷെ…..??

നിങ്ങളെന്താണ് പണിക്കരേ പൊട്ടനാണോ….?അയാൾ തട്ടിയെടുത്ത ആ പെൺക്കുട്ടികളുടെ വീട്ടുക്കാരുടെ പരാതി മാത്രം പോരെ…..??

അതിനാരാണ് മാഷെ പരാതി പറയണത്….??

അതെന്താ ഈ കുട്ടികൾക്കൊന്നും  ബന്ധുക്കൾ ഇല്ലേ….??

പരിഹാസമായിരുന്നു അത് ചോദിക്കുമ്പോൾ വേണുമാഷുടെ  സ്വരത്തിൽ. ..!

ബന്ധുക്കൾ ഉണ്ട് ഇഷ്ടംപ്പോലെ…

പക്ഷേ  വാമദേവൻ   തന്റെ  ദുർമന്ത്രവാദത്തിനായ്  കൊണ്ട് പോവുന്ന ഓരോ പെൺക്കുട്ടിയുടെ വീട്ടുകാരും  ആ പെൺകുട്ടിയെ അവിടെ നിന്ന് വാമദേവൻ കൊണ്ട് പോവുന്ന നിമിഷം തന്നെ അവളെ മറക്കുന്നു. ..!!

അങ്ങനെ ഒരുവൾ അവിടെ ആ വീട്ടിൽ അല്ല നാട്ടിൽ തന്നെ ആരുടെയും ഓർമ്മകളിൽ ഉണ്ടാവില്ല. ..!!

നിങ്ങളുടെ ശിവാനിയെ അവനീ വീടിന്റെ പടികടത്തികൊണ്ടുപോവുന്ന ആ നിമിഷംതന്നെ അവളെ നിങ്ങളോരുത്തരും മറക്കും…!!

അല്ല നിങ്ങളെ അങ്ങനെയാക്കി തീർക്കും വാമദേവൻ. ..!!

പണിക്കരുടെ വാക്കുകൾ കേട്ട് ഞെട്ടി പകച്ച് വേണുമാഷദ്ദേഹത്തെ നോക്കവേ പണിക്കർ തുടർന്നു. …

പിന്നെ  അവന്റെ വിഹാര കേന്ദ്രമായ മന്ദാരക്കാവ് , ആ കാവിനിപ്പോൾ രണ്ട് മുഖമാണ്… ..പകൽവെളിച്ചത്തിൽ നമ്മൾ കാണുന്ന  മന്ദാരപൂക്കൾ പരിമളം ചാർത്തുന്ന മന്ദാരക്കാവും രാത്രിയിൽ     ഉഗ്രമാന്ത്രികനായ  വാമദേവൻ്റ്റെ  കേളീ വിഹാരകേന്ദ്രവും ആ കാവ് തന്നെയാണ്. ..!!

പകലിലെ ശാന്തത രാത്രിയിൽ  പൈശ്ചാതീകത ആണ്. …!!

പണിക്കരേ. ……

ശിവാ ….ചോദ്യങ്ങൾ ഏറെയുണ്ട് നിങ്ങളിലോരോരുത്തർക്കുമെന്നെനിക്കറിയാം….പക്ഷേ അവയെല്ലാം  പിന്നീട്…. ….ഇപ്പോൾ  അവൻ വരാറായിരിക്കുന്നു അവന്റെ നൂറാമത്തെ കന്യകയെ അന്വേഷിച്ച്. …!!

വരട്ടെ അവൻ…..

വരുമ്പോൾ  കാണണം അവൻ തേടി വന്നവളൊരു കന്യകയല്ലാതെയിവിടെ നിൽക്കണത്……!!

അവൻ  ചെയ്തുകൂട്ടിയ ഇതുവരെ ഉള്ള പ്രവർത്തികളെല്ലാം വൃഥാവിലായെന്നറിയുമ്പോഴുളള  അവന്റെ  മുഖം അതെനിക്കൊന്ന് കാണണം…!!

വല്ലാത്തൊരാവേശത്തോടെ പണിക്കർ  വിഷ്ണുവിനെയും  ശിവാനിയെയും അടച്ചിട്ട  അറയുടെ വാതിൽക്കലെത്തീ….

വിഷ്ണൂ … ശിവാനീ….പുറത്തേക്ക് വരുക…….. !!

വർദ്ധിച്ച സന്തോഷത്തോടെ അവരെ വിളിച്ചു കൊണ്ട് ആ അറയുടെ വാതിലുകൾ മലർക്കെ തുറന്നകത്തേക്ക് നോക്കിയ ദേവദാസ്പണിക്കർ തൊട്ടുമുന്നിലൊരു വിഷസർപ്പത്തെ കണ്ടതുപോലെ ഞെട്ടി  പുറക്കോട്ട് വീണുപോയ്…….

 

തുടരും……

രജിത ജയൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

രജിത ജയന്റെ മറ്റു നോവലുകൾ

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!