വളരെ ആവേശത്തോടെ വിഷ്ണുവിനെയും ശിവാനിയെയും അടച്ചിട്ട വാതിൽ തള്ളി തുറന്ന ദേവദാസ് പണിക്കരൊരു അദൃശ്യ ഭിത്തിയിൽ തട്ടിയെന്നപോലെ അറയുടെ മുന്നിൽ വീണുപോയതുകണ്ട ശിവൻ അദ്ദേഹത്തിനരികിലേക്കോടിയെത്തി…..
പണിക്കരേ….
എന്തുപറ്റി. ..?
പരിഭ്രമത്തോടെ പണിക്കരോടത് ചോദിച്ചു കൊണ്ട് അറയുടെ ഉള്ളിലേക്ക് നോക്കിയ ശിവൻ ഞെട്ടിപകച്ചുപോയി……!!
അകത്ത് വിഷ്ണുവിനെ കാണാൻ ഇല്ല പകരം ശിവാനിക്കരിക്കിൽ വേറൊരാൾ……!!
ശിവാനിയെ ഒരു പൂച്ചകുഞ്ഞിനെ എന്നപോലെ തോളത്തെടുത്തുകിടത്തികൊണ്ടാ മനുഷ്യൻ അറയുടെ പുറത്തേക്ക് ഇറങ്ങവെ ശിവൻ കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ പണിക്കരെ നോക്കി. ….
ആറടിയിലേറെ ഉയരവും കാന്തികദർശനമുളള കണ്ണുകളുമുള്ളൊരു അജാനബാഹു…..!!
അയാളുടെ തോളിൽ കിടക്കുന്ന ശിവാനിയുടെ കൈകൾ വായുവിൽ തൂങ്ങിയാടുന്നതുകണ്ട ശിവൻ ഞെട്ടിവിറച്ചുപോയ്….
പകച്ചമിഴികളുമായ് ശിവൻ പണിക്കരെ നോക്കവേ ചതച്ചരച്ചെന്നപോലെ പണിക്കരുടെ വായിൽ നിന്നാ പേര് പുറത്തേക്ക് വീണു. …
വാമദേവൻ. ….. !!
ആ പേര് കേട്ടതും ഞെട്ടി വിറച്ചുപോയ് അവിടെ കൂടിയിരുന്നോരോരുത്തരും….
വാമദേവൻ. ……!!! ഇതായിരുന്നോ പണിക്കർ പറഞ്ഞ ആ മാന്ത്രികൻ. …..മനസ്സിൽ വരച്ചിട്ട അതിക്രൂരനായ വാമദേവന്റ്റെ ചിത്രത്തിനു പകരം മുന്നിൽ നിൽക്കുന്ന ആ രൂപത്തിലേക്ക് ശിവൻ പിന്നെയും നോക്കികൊണ്ടിരുന്നു….കഴുത്തിലെ സ്വർണ്ണ രുദ്രാക്ഷവും മുഖത്തെ ശാന്തതയും വാമദേവന്റ്റെ ചതിയുടെ അടയാളങ്ങൾ ആണോ…….??
പണിക്കരേ, അപ്പോൾ തനിക്കെന്നെ ഓർമ്മയുണ്ടല്ലേ…….??
ഞാൻ കരുതി കാലങ്ങൾ കഴിഞ്ഞെന്ന കണ്ടാൽ താൻ തിരിച്ചറിയില്ലാന്ന്…..!
അന്ന് മന്ദാരക്കാവിന്റ്റെ നാശത്തിനുകാരണം ഞാനാണെന്ന് നീ കവടിനിരത്തി പറഞ്ഞ അന്നു ഞാൻ നിന്നോടു പറഞ്ഞിരുന്നു എന്റ്റെ വഴിയിൽ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ട് നീ ഉണ്ടാവരുതെന്ന്. ….!!!
എന്നും അവസാന ജയമീ വാമദേവനാണെന്ന്……!!
ഇപ്പോൾ എന്തായീ എന്റെ നൂറാമത്തെകന്യകയായ ശിവാനിയിലേക്ക് ഞാൻ എത്തരുതെന്ന് കരുതി നീ അവളെ വിഷ്ണുവിനൊപ്പമീ അറയിലാക്കി,പക്ഷേ അതേ ശിവാനിയിപ്പോഴിതാ എന്റ്റെ തോളിൽ കന്യകയായ് തന്നെ കിടക്കുന്നു. …!! വാമദേവന്റ്റെ പെണ്ണിനെ സ്വന്തമാക്കാൻ ആഗ്രഹിച്ച വിഷ്ണുവിന്റ്റെ അവസ്ഥ കണ്ടോ നീ..?
വാമദേവനിൽ നിന്ന് വിഷ്ണൂ എന്ന പേര്ക്കേട്ടതും ശിവൻ അറയുടെ അകത്തേക്ക് പാഞ്ഞു കയറി. …അവിടെ അറയുടെ ഉളളിൽ ബോധംനശിച്ചൊരു ശവംകണക്കേ അവൻ കിടപ്പുണ്ടായിരുന്നു വിഷ്ണൂ……!!
വിഷ്ണൂ…..വിഷ്ണൂ….ശിവൻ പലപ്രാവശ്യം അവനെ കുലുക്കി വിളിച്ചെങ്കിലും വിഷ്ണുവിനനകമുണ്ടായില്ല….!!
ശിവാ…..നീയെത്ര വിളിച്ചാലും ഞാൻ ശിവാനിയെയുംകൊണ്ടീ പടികടന്നല്ലാത്ത അവനൊരു ഉണർവ്വുണ്ടാക്കില്ല…..ബോധമുണ്ടാവില്ല….. പണിക്കരുടെ വാക്കുകൾ കേട്ട് എന്റെ കന്യകയെ പ്രാപിക്കാനൊരുങ്ങിയ അവനു ഞാൻ കൊടുത്ത ചെറിയ ശിക്ഷയാണത്…….!!
ഒരു പൊട്ടിച്ചിരിയോടെ വാമദേവനതുപറഞ്ഞപ്പോൾ ശിവൻ അയാളെ ആക്രമിക്കാനായ് അയാൾക്കരികിലേക്ക് കുതിക്കാൻ ശ്രമിച്ചുവെങ്കിലും നിന്നിടത്തുനിന്നനങ്ങാൻ സാധിക്കാതെയവനാ നിലത്ത് തറഞ്ഞു നിന്നുപോയ് …
എന്റെ അനുവാദമില്ലാതെ നിന്നിടത്തുനിന്നൊന്നനങ്ങാൻ പോലും സാധിക്കില്ല ശിവാ നിനക്കും പിന്നെ ഇവിടെ കൂടിയ ആർക്കും. …!
എനിക്ക് പറ്റും വാമദേവാ…..!!
വീണിടത്തുനിന്ന് ചാടിയെഴുന്നേറ്റുപണിക്കരതു പറയവേ വാമദേവൻ കനലെരിയുന്ന കണ്ണുകളോടെ പണിക്കരെ നോക്കി. …
“””ഈശ്വരനെ മാത്രം വിശ്വസിച്ച് ഈശ്വരപാതയിലൂടെ നടക്കുന്ന എന്നെ നിന്റ്റെ നിയന്ത്രണത്തിലാക്കാൻ നിനക്ക് പറ്റില്ല വാമദേവാ……!!
ശരിയാണ് ദേവദാസാ…..എന്റെ ശക്തിയിലൂടെനിക്ക് ഒരു പക്ഷേ നിന്നെ നിയന്ത്രിക്കാൻ പറ്റിയെന്നു വരില്ല. …പക്ഷേ നിനക്കൊറ്റയ്ക്കെന്നെ എന്തു ചെയ്യാൻ സാധിക്കും..??
നിങ്ങളിത്രപേർ നിരന്നിവിടെ നിൽക്കുമ്പോൾ തന്നെ കൺക്കെട്ട് വിദ്യയിലൂടെ ഒരു കാറ്റിലേക്ക് നിങ്ങളുടെ ശ്രദ്ധ മാറ്റി ഞാനാ അറയിൽ കയറിയത് തടയാൻ നിങ്ങൾക്കായോ….???
എന്റെ സാന്നിദ്ധ്യവും എന്റ്റെ സഹായിയുടെ സാന്നിദ്ധ്യവും കഴിഞ്ഞ കുറെ മണിക്കൂറുകളായ് ഇവിടെ ഉണ്ട്. …അതു തിരിച്ചറിയാൻ പോലും ദേവദാസാ നിനക്ക് പറ്റീലല്ലോ….???
പരിഹാസത്തോടെ പണിക്കരെ നോക്കിയ വാമദേവൻ ആൾക്കൂട്ടത്തിനിടയിലേക്കൊന്ന് സൂക്ഷിച്ച് നോക്കി. ..പിന്നെ മെല്ലെ വിളിച്ചൂ….
സൈരന്ധ്രീ……….!!!
പെട്ടന്നാണാ ആൾക്കൂട്ടത്തിനുളളിൽ നിന്ന് ചുവന്ന പട്ടുചുറ്റി തലനിറയെ മുല്ലപ്പൂക്കൾ ചൂടിയ അപൂർവ്വ സൗന്ദര്യത്തിനുടമയായ ഒരു സ്ത്രീ മുമ്പോട്ടു വന്നത്. ….
ശിവാ….നിനക്ക് മുൻപരിച്ചയമുണ്ടോയിവളെ ?
….ഈ സൈരന്ധ്രിയെ..?
വാമദേവനത് ശിവനോട് ചോദിക്കവേ ശിവന്റെ മനസ്സിലേക്കൊരു കൈനോട്ടക്കാരിയുടെ ചിത്രം ഓടിയെത്തി…..””.ശിവാ നിന്റ്റെ പെങ്ങൾ ശിവാനിയൊരു കാമിനിയായ കന്യക മാത്രമാണ്. ..”””
ചുറ്റും നിന്നാരൊക്കയോ അങ്ങനെ വിളിച്ചു പറയുന്നതായ് ശിവനു തോന്നി
ശിവാ…..നിനക്ക് മുന്നറിയിപ്പുമായ് വന്ന ആ കൈനോട്ടക്കാരിയിവൾ തന്നെയാണ്….
മാന്ത്രിക വിശ്വാസമനുസരിച്ച് മുന്നറിയിപ്പ് നൽക്കാതെയും അനുവാദം വാങ്ങാതെയും ഒരു കർമ്മവും ചെയ്തുകൂടായെന്നാണ്….!!
ശിവനു ഞങ്ങൾ മുന്നറിയിപ്പ് തന്നു. ….
ഇനി ശിവന്റെ അച്ഛൻ എനിക്ക് അനുവാദം തരണം ശിവന്റെ ഈ അനിയത്തിയെ എന്റെ നൂറാമത്തെ കന്യകയായെനിക്ക് മന്ദാരക്കാവിലേക്ക് കൊണ്ടു പോവാനുള്ള അനുവാദം. ….!!
ഇതുചതിയാണ്…..
എന്റെ അനുവാദം കിട്ടിയിട്ട് നിങ്ങളൊരിക്കലും എന്റെ മകളെ എനിക്കരിക്കിൽ നിന്ന് കൊണ്ടു പോവില്ല വാമദേവാ…..!!
എന്റെ മരണം ഇപ്പോൾ ഇവിടെ സംഭവിച്ചാൽ പോലും എന്റെ അനുവാദം നിനക്ക് കിട്ടില്ലെടാ… !!!
വേണുമാഷിന്റ്റെ വാക്കുകൾ പരിഹാസത്തോടെ കേട്ടുനിന്ന വാമദേവൻ തോളിൽ കിടന്ന ശിവാനിയെ ഒരു പഴംതുണിക്കെട്ടുപോലെ താഴേക്കിട്ടു……
വേണുമാഷെ….എനിക്ക് നിങ്ങളുടെ അനുവാദം കൂടിയേ തീരുയിവളെ ഇവിടെ നിന്ന് കൊണ്ടു പോവാൻ…!!
ഇവളുടെ കന്യാകാത്വം കവരുകയായിരുന്നെന്റ്റെ ലക്ഷ്യമെങ്കിലത് ആ അറയിൽ വെച്ചനിക്കാവാമായിരുന്നു…..!!
പക്ഷേ എന്റെ ചിന്തകൾ പ്രവർത്തികൾ അതീ പണിക്കരിൽ നിന്ന് നിങ്ങൾ കേട്ടതുമാത്രമല്ല….എനിക്ക് ഇവളെ കൊണ്ടു പോവണം എന്റ്റെ മന്ദാരക്കാവിലേക്ക്……!!
എന്റ്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനെന്റ്റെ നൂറാമത്തെകന്യകയായ്….!!
അതിനുനിങ്ങളിപ്പോൾ എനിക്ക് അനുവാദം തന്നില്ലെങ്കിൽ ഒരച്ഛനും ഒരു സഹോദരനും കാണാൻ പാടില്ലാത്ത പലകാഴ്ചകളും നിങ്ങൾക്കിപ്പോഴിവിടെ കാണേണ്ടിവരും…
എന്താ അതുകാണണോ നിങ്ങൾക്ക്. ..??
അതുകണ്ടാലേ നിങ്ങളെനിക്ക് അനുവാദം തരുകയുളളൂവെങ്കിൽ ……
മൂർച്ചയുളള ശബ്ദത്തിലതു പറഞ്ഞു കൊണ്ട് വാമദേവൻ നിലത്തുകിടക്കുന്ന ശിവാനിയെ ഒരു നിമിഷം നോക്കി നിന്നു. ..
ശിവാനീ……!!
ഒരു മുരളിച്ചപോലെ ശിവാനിയെ നോക്കി വാമദേവൻ വിളിക്കവെ ഉറക്കത്തിലെന്നപോലെ ശിവാനി ഉണർന്ന് വാമദേവനെ നോക്കി ചിരപരിചിതയെ പോലെ പുഞ്ചിരിച്ചൂ…..! !!
വാമദേവന്റ്റെ നീക്കമെന്തിനെന്നറിയാതെ ശിവനും പണിക്കരുമുൾപ്പെടെ അവിടെ കൂടിയവരൊക്ക വാമദേവനെ പകച്ചു നോക്കി. …..!!!
രജിത ജയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Next part inn thanne idooo please…..