വാമദേവൻ്റ്റെ ആജ്ഞകൾക്ക് കാതോർത്തൊരാജ്ഞാനുവർത്തിയായ് നിൽക്കുന്ന ശിവാനിയെ കണ്ടപ്പോൾ പണിക്കരുടെ മനസ്സിലൂടൊരു മിന്നൽ പിണർ പാഞ്ഞു പോയി. …..
കാരണം ശിവാനിയുടെ മുഖത്തപ്പോൾ തെളിഞ്ഞുനിന്നത് വാമദേവനോടുളള വിധേയത്വം ആണെങ്കിൽ അവളുടെ കണ്ണുകളിൽ തെളിഞ്ഞത് അടങ്ങാത്ത കാമാവേശമായിരുന്നു….!!!
തന്റെ മാന്ത്രീക ശക്തി കൊണ്ട് വാമദേവൻ ശിവാനിയുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു എന്ന ചിന്ത പണിക്കരെ ഭീതിയിലാഴ്ത്തി…
ഒരിക്കലും നല്ലതൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല വാമദേവനിൽ നിന്ന്,അതുകൊണ്ട് ഇപ്പോൾ ഇവിടെ നടക്കുന്നത് എന്താണെങ്കിലുമത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നായിരിക്കുമല്ലോ ഭഗവാനേ…??
പണിക്കരുടെ ചിന്തകൾ പലവഴി മാറവേ പെട്ടന്നവിടെ വാമദേവന്റ്റെ ശബ്ദം ഉയർന്നു..
ശിവാനീ………!!!
ഉം…….
കാമംതുടിക്കുന്ന ശബ്ദവും നോട്ടവും ശിവാനിയിൽ നിന്നുയരവേ പതറി പോയി പണിക്കർ. …
“”ശിവാനീ….ശിവാനിക്കെന്റ്റെ കൂടെ മന്ദാരക്കാവിലേക്ക് വരണ്ടേ …..എന്റെ കന്യകയായ്…??
വരണം….വരണം….ശിവാനിയുടെ ശബ്ദം വികാരത്താൽ കിതച്ചു തുടങ്ങിയിരുന്നപ്പോൾ…
“”ശിവാനിയെ എനിക്കൊപ്പംകൊണ്ടു പോവാനെനിക്ക് ശിവാനിയുടെ അച്ഛന്റെ സമ്മതം വേണം,പക്ഷേ ശിവാനിയുടെ അച്ഛനെനിക്കാ സമ്മതം തരുന്നില്ല.ശിവാനിയൊന്ന് ചോദിച്ചു നോക്കൂ അദ്ദേഹത്തോട് സമ്മതം… “””
ശിവാനിയുടെ വികാരംതുടിക്കുന്ന കണ്ണുകളിലേക്ക് ആഴത്തിലൊന്ന് നോക്കി വാമദേവനത് പറഞ്ഞപ്പോൾ പെട്ടെന്ന് അവളിൽ നിന്നൊരു സീൽക്കാര ശബ്ദമുയർന്നു,ഒപ്പം തന്നെ അവൾ തലമുടിയിൽ വിവാഹ നിശ്ചയത്തിനായ് ചൂടിയിരുന്ന മുല്ലപൂ മാലയും ശരീരത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങളും വലിച്ചൂരിയെറിഞ്ഞു….!!
ശിവാനിയുടെ മാറ്റങ്ങൾ കണ്ടു പകച്ചു നിന്ന വേണുമാഷെയും ശിവനെയും പരിഹാസത്തിലൊന്ന് നോക്കി വാമദേവൻ ശിവനിക്കരിക്കിലേക്ക് നീങ്ങവേ പണിക്കർ തന്റ്റെ കണ്ണുകൾ അടച്ചു. ….
പണിക്കരേ…..!!
താൻ തന്റെ കണ്ണുകൾ അടച്ചോളൂ…പക്ഷേ ഇവിടെ നടക്കാൻ പോവുന്നതെന്താണെങ്കിലും അത് കാണാതെ സ്വയം കണ്ണൊന്നടക്കാൻ പോലും സാധിക്കില്ല ഇവിടെ കൂടിയ ഒറ്റൊരാൾക്കും കാരണം അവരുടെ നിയന്ത്രണമിപ്പോൾ എന്റ്റെ കയ്യിലാണ്….!!
ശിവാനീ….ഉം….വേഗമാവട്ടെ !
വാമദേവനിൽ നിന്നാ ആജ്ഞാശബ്ദമുയർന്ന നിമിഷംതന്നെ ശിവാനി താൻ ധരിച്ചിരുന്ന പട്ടുസാരി ശരീരത്തിൽ നിന്നഴിച്ചുമാറ്റികൊണ്ട് ശിവനുനേരെ കാമാവേശത്തോടെ നടന്നടുക്കവേ സംഭവിക്കാൻ പോണതെന്തെന്ന് തിരിച്ചറിഞ്ഞ വേണുമാഷുടെ ശബ്ദം ഉയർന്നവിടെ…
”വാമദേവാ…. …അരുത്…മഹാപാപം ചെയ്യിക്കുതെന്റ്റെ കുട്ടിയെ കൊണ്ട്……….അരുത്….. ചെയ്യരുത് വാമദേവാ.”””….
പാപമേത് പുണ്യമേത് എന്ന് നിശ്ചയിക്കണതിവിടെയിപ്പോൾ ഞാനാണ് മാഷേ….
ശിവാനിയെ പൂർണ സമ്മതത്തോടെ നിങ്ങളിപ്പോൾ എന്റ്റെ കൂടെ അയച്ചില്ലെങ്കിൽ ശിവനും ശിവാനിയുമിവിടെ ഒന്നായ് ചേരും നിങ്ങളുടെ കൺമുന്നിൽ. …
കാരണം തിരിച്ചറിവ് നഷ്ടപ്പെടുത്തീയിരിക്കുന്നു ഞാൻ ശിവാനിയുടെ….!! അതുകൊണ്ട് തന്നെ അവൾക്കിപ്പോൾ മറ്റുബന്ധങ്ങളില്ല…!!
എന്റെ വാക്കുകൾ അനുസരിക്കുന്നൊരടിമ മാത്രമാണവളിപ്പോൾ…..
ചിന്തിച്ചു നിൽക്കാൻ സമയമില്ല മാഷേ….എനിക്കിവളുമായ് പോവാൻ സമയമായ്….അനുവാദം തരിക…… .!!!
വാമദേവനിൽ നിന്നാ വാക്കുകൾ പുറത്തേക്ക് തെറിച്ചു വീഴവേ ശിവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന ശിവാനിയെ വേണുമാഷൊന്ന് നോക്കി, പിന്നെയാ നോട്ടം പണിക്കരിലേക്ക് നീളവേ ദേവദാസ് പണിക്കർ തന്റ്റെ മുഖം വേണുമാഷ് കാണാതെ തിരിച്ചു പിടിച്ചു. ..
ആ സമയം പണിക്കരുടെ കണ്ണുനീർ നിലത്ത് വീണ് ചിതറുന്നുണ്ടായിരുന്നു…
നിസ്സഹായരായ മനുഷ്യർ മാത്രമാണ് തങ്ങളെന്നെ ചിന്ത വേണുമാഷെ തളർത്തി……..മാഷ് ദയനീയമായ് വാമദേവനെ നോക്കി. …… അയാളുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ട അക്ഷമ മാഷിലൊരു വിറയൽ സൃഷ്ടിച്ചു. ……
”’കൊണ്ട് പൊയ്ക്കൊളളൂ വാമദേവാ…….കൊണ്ട് പൊയ്ക്കൊളളൂ”””….
വേണുമാഷൊരു പൊട്ടികരച്ചിലോടത് പറഞ്ഞ നിമിഷം തന്നെ ശിവാനി ബോധം മറഞ്ഞു തറയിൽ വീണൂ…..
ശിവാനീ. ..മോളെ….ശിവനിൽ നിന്നൊരു വിലാപമുയർന്നൂവെങ്കിലും നിന്നിടത്തുനിന്ന് അനങ്ങാൻ പോലെ സാധിക്കാതെയവൻ പൊട്ടികരഞ്ഞു…
“”സൈരന്ധ്രീ……..
വാമദേവന്റ്റെ വിളി കേട്ടയുടനെ തന്നെ സൈരന്ധ്രീ ശിവനരികിൽ വീണുകിടക്കുന്ന ശിവാനിയെ ഒരു പൂവെടുക്കുന്ന ലാഘവത്തോടെ എടുത്തുയർത്തി തോളിലേക്കിട്ട് പിൻതിരിയവെ പെട്ടെന്ന് മുരളിച്ച പോലെ ശിവനിൽ നിന്നും ചോദ്യങ്ങൾ ചിതറി വന്നു. ..
സൈരന്ധ്രീ….കൈനോട്ടക്കാരിയായി എനിക്കരികിലെത്തിയപ്പോൾ നീയെന്നോട് പറഞ്ഞത് എന്റ്റെ പെങ്ങളൊരു കാമിനിയായ കന്യക മാത്രമായിരിക്കുമെന്നാണ്….എന്നാലിപ്പോഴവളെ കൊണ്ട് പോവുന്ന വാമദേവൻ പറയുന്നത് …….???
ശിവന്റെ ചോദ്യം കേട്ട സൈരന്ധ്രി വാമദേവനെ നോക്കവേ അയാളിലൊരു വിജയിയുടെ ഭാവം ഉണർന്നു.
ശിവാ…..നിന്റ്റെ ചോദ്യം നല്ലത് തന്നെ …..
പറഞ്ഞു തരാം ഞാൻ നിനക്കതിനുളള ഉത്തരം.
കാരണം ഞങ്ങളിവിടെ നിന്നിറങ്ങുപ്പോൾ തന്നെ ഇവിടെ സംഭവിച്ചതെല്ലാം മറന്നു പോവുന്ന നിങ്ങളോട് ഞാനെന്തിനത് മറച്ചു വെക്കണം….
പിന്നെ എന്റെ ലക്ഷ്യമെന്തെന്ന് പണിക്കർ അറിഞ്ഞാലും ഇനി ഭയമില്ല കാരണം അവനെന്നെ ഒന്നും തന്നെ ചെയ്യാൻ സാധ്യമല്ല. …
എന്റെ ലക്ഷ്യത്തിലേക്കുളള യാത്രയുടെ ഭാഗമായി
ശിവാനിക്ക് മുമ്പ് ഞാൻ കൊണ്ട് വന്ന തൊളളൂറ്റിയൊമ്പത് കന്യകമാരുടെ ശക്തിയും ഊർജ്ജവും ഞാൻ നേടിയെടുത്തത് അവരുമായുളള സംഭോഗത്തിലൂടെ അവരെ തളർത്തിയെന്റ്റെ അടിമകളാക്കി മാറ്റിയായിരുന്നു…!!
പക്ഷേ ഇവൾ ,ശിവാനിയെന്ന നിണ്റ്റെ ഈ അനിയത്തിയുടെ ഊർജ്ജവും ശക്തിയും ഞാൻ സ്വീകരിക്കുന്നതൊരിക്കലും അവളുടെ ശരീരത്തിൽ സ്പർശിച്ചവളെ സ്വന്തമാക്കികൊണ്ടല്ല….
അഘോരമന്ത്രത്തിലൂടെ അഘോരനൃത്തത്തിലൂടവളിൽ നിന്ന് ശേഖരിക്കും ഞാനവളുടെ ഓജസ്സും തേജസുംഊർജ്ജവുമെല്ലാം…
പുരുഷന് സ്ത്രീയെ ഭോഗിക്കാത തന്നെ അവളുടെ ഊർജ്ജത്തെ സ്വീകരിക്കാൻ കഴിയും അഘോരരീതിയിലൂടൊരിക്കൽ മാത്രം….
അതെനിക്കിവളുടെ ഈ സുന്ദര ശരീരത്തെ ഭോഗിക്കാനുളള ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല ഇവളുടെ കന്യകാത്വം നശിക്കാതെ തന്നെയെനിക്കിവളെ അവനെ ഏൽപ്പിക്കണം….!! അതു പറയുമ്പോൾ പകയെരിയുന്നുണ്ടായിരുന്നു വാമദേവന്റ്റെ ശബ്ദത്തിൽ. .
ആരെ ….. .???
ആരെയാണ് നീ ഇവളെ ഏൽപ്പിക്കണത്…..നിന്റ്റെ പരകായപ്രവേശനത്തിനുളള ഒരു ഉപകരണം മാത്രമല്ലേ ഇവൾ……??
പണിക്കരും ശിവനുമൊരുമ്മിച്ചാ ചോദ്യം ചോദിക്കവേ വാമദേവന്റ്റെ കണ്ണിലും മുഖത്തും വല്ലാത്തൊരു പക എരിഞ്ഞു ..
അതെ എന്റെ ലക്ഷ്യം പൂർത്തീകരിക്കാനിവളെ എനിക്ക് ആവശ്യമാണ്. …….പക്ഷേ ഇവളിൽ ആധിപത്യം സ്ഥാപിക്കാൻ എനിക്ക് കഴിയില്ല. …….കാരണം ഇവൾ അവനുളളതാണ്……
ആദിശേഷന്….!!!
കോപം ജ്വലിക്കുന്ന മുഖവുമായ് നിന്ന വാമദേവനിൽ നിന്നാ പേര് അവിടെ ചിതറി വീഴവേ പ്രകൃതിയൊരു നിമിഷം നിശ്ചലമായ്
ആദിശേഷന് നൽക്കാനോ …??
ഇവളെയോ….??
ഈ ശിവാനിയെയോ…..?? പണിക്കർ അന്ധാളിച്ചു പോയി വാമദേവന്റ്റെ വാക്കുകൾ കേട്ട്. ….
വാമദേവാ……മഹാപാപം ചെയ്യരുത്. …നിന്റ്റെ ആവശ്യം നേടിയെടുത്ത് കഴിഞ്ഞാൽ കൊന്നു കളഞ്ഞോളൂ നീയിവളെ അല്ലാതെ ആദിശേഷനിവളെ നീ സമർപ്പിക്കരുതേ……
അരുതേ വാമദേവാ….!!
വാമദേവന്റ്റെ കാലുകളിൽ കെട്ടിപിടിച്ചൊരു കുഞ്ഞിനെപോലെ പണിക്കർ യാചിക്കവേ വാമദേവന്റ്റെ വാക്കുകളുടെ പൊരുളറിയാതെ ശിവൻ പകച്ചു നിന്നു. …..
“”പണിക്കരേ….എണീറ്റ് മാറുക സമയം കടന്നു പോവുന്നു”” എന്റെ പ്രവർത്തികളെ നിയന്തിക്കാൻ നിങ്ങളായിട്ടില്ല…
മാറിനിൽക്കൂ….
അവഞ്ജയോടത് പറഞ്ഞു കൊണ്ട് വാമദേവൻ ഗൂഢസ്മിതത്തോടെ അവിടെ കൂടിയിരുന്നോരുത്തരെയുടെയും കണ്ണുകളിലേക്ക് തന്റെ ദൃഷ്ടി പായിക്കവേ ദേവദാസ് പണിക്കർ പെട്ടെന്ന് നിലത്തുനിന്നെഴുന്നേറ്റ് ശിവനരികിലേക്കോടിയെത്തി വാമദേവന്റ്റെ ദൃഷ്ടി ശിവനിൽ പതിയാതെ അവനൊരു മറയായ് നിലക്കൊണ്ടൂ…..
പണിക്കരേ……!!!! മാറി നിൽക്കൂ ശിവന് മുന്നിൽ നിന്ന്.??
“””ഇല്ല വാമദേവാ നീ ശിവാനിയെ കൊണ്ട് പോവുമ്പോൾ ഇവിടെ കൂടിയ എല്ലാവരും അവളെ മറക്കാനുളള മന്ത്രമാണ് നീയിപ്പോൾ ഓതിയത്….
പക്ഷേ നിന്റ്റെ ദൃഷ്ടി ഇവനിൽ ഈ ശിവനിൽ പതിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല വാമദേവാ. …
കാരണം മറവിയുടെ കയത്തിൽ മുങ്ങി പോവാനുളളതല്ല ശിവന് ശിവാനിയെന്ന അവന്റെ പെങ്ങളൂട്ടി….എനിക്കെതിരെ തിരിഞ്ഞ് സമയം കളയാൻ നിൽക്കണ്ട വാമദേവാ…കാരണം സമയം ഇപ്പോൾ തന്നെ ഒരു പാട് വൈകി…….
പതറാത്ത പണിക്കരുടെ വാക്കുകൾക്ക് മുമ്പിലൊരു നിമിഷം വാമദേവൻ പതറിനിന്നു….പിന്നെ മെല്ലെ സൈരന്ധ്രരിക്കൊപ്പം ശിവാനിയുമായവിടെ നിന്ന് പിൻതിരിഞ്ഞ് നടക്കവേ ശിവന്റ്റെയും പണിക്കരുടെയും അല്ലാത്തവരുടെ മനസ്സിൽ നിന്ന് ശിവാനിയെന്ന പെൺകുട്ടിയെ പറ്റിയുള്ള ഓർമ്മകളും മാഞ്ഞുതുടങ്ങുകയായിരുന്നു..
അപ്പോൾ അങ്ങ് ദൂരെ മഞ്ഞമന്ദാരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന വാമദേവപുരത്ത മന്ദാരക്കാവിനുളളിൽ അവർ വാമദേവൻ പ്രാപിച്ചൊഴുവാക്കിയ ആ തൊണ്ണൂറ്റിയൊമ്പത് പെൺകുട്ടികൾ വാമദേവനെയും ശിവാനിയെയും പ്രതീക്ഷിച്ചുകൊണ്ടാ മന്ദാരക്കാവിൽ കാത്തുനിൽപ്പുണ്ടായിരുന്നു..!!
നഗ്നത വസ്ത്രമായും നാഗങ്ങളെ ആഭരണമായുമണിഞ്ഞുകൊണ്ട്….!!
രജിത ജയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission