Skip to content

കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 1

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

ഉത്സവം കൊടിയേറി ട്ടാ….

ഇനി നിന്നെ കണി കാണാൻ കിട്ടോ

നിഹാരയുടെ  ചോദ്യം കേട്ട് ആര്യൻ ഒന്ന് ചിരിച്ചു..

ദേ ചെക്കാ കണ്ണി കണ്ട പെമ്പിള്ളേരെ വായിനോക്കി നടക്കുന്നത് ഞാൻ കണ്ടാൽ ആളുകൾ ഉണ്ടെന്നൊന്നും ഞാൻ നോക്കില്ല..

വന്നു കേറി മേയും ട്ടാ ഞാൻ..

കുറച്ചു കുശുമ്പോടെ പരിഭവം നിറഞ്ഞ ശബ്‌ദത്തിൽ നിഹാര ആര്യന്റെ കയ്യിൽ നുള്ളി കൊണ്ടു പറഞ്ഞു..

ഹോ..

ആര്യൻ ഒന്ന് പുളഞ്ഞു..

ന്താ പെണ്ണേ നിനക്ക്..

ഞാൻ ന്താ ഈ ലോകത്തുള്ള  പെൺപിള്ളേരെ എല്ലാം വായി നോക്കി നടക്കുവാണോ..

ഇങ്ങനെ ന്തിനാ എന്നോട് പറയുന്നത്..

ചിരിച്ചു കൊണ്ടു അവളെ നോക്കി പറഞ്ഞു..

ദേ ചെക്കാ എന്നേ കൊണ്ടു ഒന്നും പറയിപ്പിക്കണ്ട..

ഞാൻ കണ്ടുട്ടാ ഇപ്പൊ ദേ അവിടന്നു വരുമ്പോൾ…

മുഖം കോട്ടി  ചുണ്ട് കൂർമിച്ചു കൊണ്ടു നിഹാര പറഞ്ഞു..

നീ ന്ത് കണ്ടുന്നു…

ആരായിരുന്നു ഏട്ടന്റെ പിറകിൽ ഉണ്ടായിരുന്നത്…

പിറകിലോ…

എന്റെയോ….

ആ നിന്റെ തന്നെ…

ഏതവളാ ഡാ പട്ടി നിന്റെ ബൈക്കിന്റെ പുറകിൽ ഇവിടെ കൊണ്ടു ഇറക്കി വിട്ടത് ന്ന്..

ഓ..

അതോ….

മ്മടെ ദാസേട്ടന്റെ ചേട്ടന്റെ മോളാ… സൂര്യാ…

അവള് ബാംഗ്ലൂർ അല്ലേ…

ഉത്സവം കൂടാൻ വന്നതാ..

വീട്ടീന്ന് ഇറങ്ങിപ്പോ എന്നോട് ചോദിച്ചു അമ്പലത്തിലേക്ക് ആണോ ആര്യേട്ടാ ന്ന്..

ഞാൻ അതെന്നും പറഞ്ഞു…

എന്ന എന്നേം കൂടെ അവിടെ ഡ്രോപ്പ് ചെയ്യോ ന്ന് ചോദിച്ചു..

അങ്ങനെ കേറി വന്നതാ…

ഒരു ആര്യേട്ടൻ അവള്ടെ..

ഓ..

എന്നേക്കാൾ വെളുപ്പും സൗന്ദര്യോണ്ട് ല്ലോ ല്ലേ..

ഇനി ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ..

പരിഭവം നിറഞ്ഞു പെട്ടന്ന് നിഹാരയുടെ ശബ്ദത്തിൽ..

പിന്നെ കുറച്ചു കുശുമ്പും…

ഡീ ഡീ നിർത്തിക്കെ..

നീ ന്താ ഇങ്ങനെ പറയുന്നേ..

ഒരു പെണ്ണ് ന്റെ ബൈക്കിന്റെ പുറകിൽ കയറിയാൽ ഞാൻ അവളുടെ പുറകെ ആണോ..

മോശണ്ട് ട്ടാ…

ആര്യേട്ടാ..

വിളി കേട്ട് നിഹാരയും ആര്യനും ഒരുമിച്ചു തിരിഞ്ഞു നോക്കി..

സൂര്യ….

ആര്യന്റെ ഉള്ളിൽ ഒരു ആളൽ…

അവൻ പതിയെ നിഹാരയെ നോക്കി..

മ്മ്..

ചെല്ല് ദേ വിളിക്കുന്നു..

അടക്കിയ ശബ്ദത്തിൽ നിഹാര പറഞ്ഞു…

ആര്യൻ സൂര്യയുടെ അടുത്തേക്ക് പോകാൻ തിരിഞ്ഞതും..

നീ ഇവിടന്നു അനങ്ങിയ നിന്റെ കാല് ഞാൻ തല്ലി ഒടിക്കും….

ശബ്ദം താഴ്ത്തി വീണ്ടും നിഹാര പറഞ്ഞു…

ന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന ആര്യന്റെ അടുത്തേക്ക് നടന്നു വന്നു സൂര്യ..

ഏട്ടൻ ഇപ്പൊ വീട്ടിൽ പോണുണ്ടോ..

സൂര്യ അവനെ നോക്കി ചോദിച്ചു…

ആര്യൻ നിന്ന് പരുങ്ങി..

പോണുണ്ടേൽ ഞാനും കൂടെ ഉണ്ട് ട്ടാ….

നിഹാരയുടെ മുഖത്തേക്ക് നോക്കിയ ആര്യൻ പെട്ടന്ന് മുഖം തിരിച്ചു…

അവനെ ദഹിപ്പിച്ചു കളയുന്ന ആ മുഖം കൂടുതൽ നേരം നോക്കാൻ അവനു കഴിഞ്ഞില്ല…

ഏട്ടൻ ഒന്നും പറഞ്ഞില്ല ല്ലോ..

വീണ്ടും സൂര്യ ചോദിച്ചു….

ഇല്ല..

ഞാൻ കുറച്ചു കഴിഞ്ഞേ പോകൂ…

കമ്മിറ്റി ഉണ്ടേ…

അത് കഴിഞ്ഞു…

ആണോ നന്നായി..

അത്രേം നേരം കൂടി ഇവിടെ കാഴ്ചകൾ കണ്ട് ഞാൻ നിന്നോളാം…

സൂര്യ അവനെ നോക്കി പറഞ്ഞു… 

ഇടിവെട്ട് കൊണ്ടോണം ആയി ആര്യൻ…

അതല്ല സൂര്യ ഉത്സവം അല്ലേ..

ഇനി എപ്പോളാ പോവുക എന്ന് എനിക്കു പറയാൻ പറ്റില്ല ഒരുപാട് ജോലികൾ ഉണ്ടാവും ഇവിടെ അത് കൊണ്ടു പറഞ്ഞതാ ഞാൻ..

ആണോ…

എങ്കിൽ കുഴപ്പം ഇല്ല ഏട്ടാ..

ഞാൻ ചെറിയച്ഛനെ വിളിച്ചോളാം…

ഹാവൂ…

ആര്യൻ ഒന്ന് നെടുവീർപ്പിട്ടു…

ഇതാരാ ഏട്ടാ…

നിഹാരയെ നോക്കി സൂര്യ ചോദിച്ചു…

ആര്യൻ ഒന്ന് പരുങ്ങി…

നിഹാരയുടെ ഉള്ളൊന്നു പിടഞ്ഞു…

ആരാ ഏട്ടാ..

സൂര്യ വീണ്ടും ചോദിച്ചു…

മോളേ…

പുറകിൽ നിന്നുള്ള വിളി കേട്ട് സൂര്യ തിരിഞ്ഞു നോക്കി..

ചെറിയച്ഛ…

സൂര്യ വിളിച്ചു..

മോള് പോരുന്നോ ഇപ്പൊ..

ഞാൻ വീട്ടിൽ പോവുകയാ..

ഞാനും ഉണ്ട് ട്ടാ..

സൂര്യ പറഞ്ഞു….

ന്താ ആര്യാ..

ന്താ പരിപാടി ദാസൻ ആര്യനോട്‌ ചോദിച്ചു..

ഒന്നു ടൗണിൽ പോണം..

വൈകുന്നേരത്തേക്ക് ഉള്ള പൂവ് കൊണ്ടു വരണം..

പിന്നെ നാടകത്തിന്റെ ആളുകൾക്കു താമസം ശരിയാക്കണം..

പിന്നെ പിരിവും ഉണ്ട്…

ആര്യൻ മറുപടി കൊടുത്തു…

ഇത്തവണ എങ്ങനെ തെക്കേത്തല ഉള്ളവർ കലിപ്പിലാ ല്ലേ..

ദാസൻ ചോദിച്ചു..

അവർക്ക് വേറെ പണിയൊന്നും ഇല്ല ലോ ദാസേട്ടാ…

എല്ലാവർഷവും ഉള്ളതല്ലേ അവരുടെ ഈ കലിപ്പ്..

ഇത്തവണ അവര് രണ്ടും കൽപ്പിച്ചാണ് ന്ന് പറഞ്ഞു കേട്ടല്ലോ …

ദേവിടെ  തിടമ്പ് ഇത്തവണ അവരുടെ ദേശത്തിന് വേണം ന്ന് പറയുന്നുണ്ട് ലോ…

ദാസൻ ചോദിച്ചു…

അതിനൊക്കെ ഒരു കീഴ് വഴക്കം ഇല്ലേ..

അങ്ങനെയേ നടക്കൂ…

ആരുടെ ആനയാണോ തലയെടുപ്പിൽ മുൻപിൽ അവർക്കു ദേവിയെ എഴുന്നള്ളിക്കാം….

പിന്നെ വർഷങ്ങളായി നമ്മുടെ ദേശത്തിന്റെ ആനയല്ലേ എന്നും തലയെടുപ്പിൽ മുൻപിൽ…

ആര്യൻ പറഞ്ഞു…

ഇത്തവണ യും നീലകണ്ഠൻ തന്നെയാണോ  നമ്മുടെ ആന…

ദാസന്റെ ചോദ്യം കേട്ട് ആര്യൻ ചിരിച്ചു…

പിന്നല്ലാതെ….

നീലനല്ലാതെ നമ്മുടെ കിഴക്കേ ദേശം തിടമ്പ് എടുത്തിട്ട് വർഷങ്ങൾ എത്ര ആയി ദാസേട്ടാ…

ഇത്തവണയും അവന്മാർ പ്രശ്നം ഉണ്ടാക്കാൻ വന്നാൽ ചിലപ്പോൾ അത് നമുക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞെന്നു വരില്ല ട്ടാ..

ദാസൻ ആര്യന്റെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു…

ദാസേട്ടൻ പേടിക്കാതെ…

നമ്മളും നമ്മടെ പിള്ളേരും സ്ട്രോങ്ങാ…

ഒരില അനങ്ങില്ല ഇവിടെ..

ഇത് ആര്യന്റെ വാക്ക്….

മ്മ്…

അറിയാം എന്നാലും ഒരു പേടി…

ഒരു പേടിയും വേണ്ട…

ദാസേട്ടൻ വീട്ടിൽ പോയിട്ട് വാ..

ഞങ്ങൾ ഇവിടെ ഉണ്ട്…

ശരിടാ….

ങ്കിൽ പിന്നെ കാണാം..

പോട്ടെ ഏട്ടാ..

സൂര്യ ആര്യനെ നോക്കി പറഞ്ഞു…

മ്മ്…

ശരി….

വൈകുന്നേരം കാണാം…

അവൻ മറുപടി കൊടുത്തു….

സൂര്യ നിഹാരയെ ഒന്ന് നോക്കി..

നിഹാര അവളെ ഒന്നു ഇരുത്തി നോക്കി..

രണ്ട് കണ്ണുകളും ഒന്ന് കോർത്തു…

സൂര്യ തിരിഞ്ഞു നടന്നു…

ന്തെടാ ഞാൻ ആരാണെന്ന് ചോദിച്ചപ്പോൾ നിന്റെ നാവിറങ്ങി പോയോ..

സൂര്യ കുറച്ചു മുന്നോട്ടു എത്തിയപ്പോൾ ആര്യന്റെ കൈ തണ്ടയിൽ അമർത്തി നുള്ളി കൊണ്ടു നിഹാര ചോദിച്ചു…

അത് പിന്നെ അവള് അങ്ങനെ പെട്ടന്ന് ചോദിച്ചപ്പോ…

ആര്യൻ ഒന്നു പരുങ്ങി…

ദേ ഏട്ടാ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം വേറെ എന്തെങ്കിലും ഉള്ളിൽ ഉണ്ടേ ഇപ്പൊ ഈ നിമിഷം കളഞ്ഞോ ട്ടാ ഉള്ളിൽ നിന്നും…

ഈ ഉള്ളിൽ ഞാൻ മാത്രം മതി…

ഇടറി കൊണ്ട് നിഹാര പറഞ്ഞു….

മുന്നോട്ടു നടന്ന സൂര്യ ഒന്നൂടെ തിരിഞ്ഞു നോക്കി….

നിഹാര പെട്ടന്ന് മുഖം ഉയർത്തി സൂര്യ പോയ ഭാഗത്തേക്ക് നോക്കി..

വീണ്ടും രണ്ടാളുടെയും കണ്ണുകൾ കോർത്തു…

നിഹാര….. സൂര്യാ..

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!