ഒരു മിനിറ്റ്…
ആര്യന്റെ കൈ തട്ടി മാറ്റി കൊണ്ടു
സ്വപ്ന തിരിഞ്ഞു നടന്നു…
മൂവരും അവൾക്കൊപ്പം തിരിഞ്ഞു നടന്നു….
കാറിന്റെ ഡോർ തുറന്നു സ്വപ്ന സീറ്റിൽ കിടന്ന ബാഗ് എടുത്തു തിരിഞ്ഞു നിന്നു അവരെ നോക്കി..
പിന്നേം തിരിഞ്ഞു ഔട്ട് ഹൗസിലേക്ക് നടന്നു…
അകത്തു കയറി ബാഗ് തുറന്നു അവൾ ഒരു പേപ്പർ എടുത്തു ആര്യന്റെ നേർക്ക് നീട്ടി..
നിഹാര എഴുതിയതാണ്…
അവൾ പറയുന്നത് കേട്ട് എല്ലാരും ഒന്ന് ഞെട്ടി….
വായിച്ചു നോക്കിട്ട് പറ..
എന്റെ അറിവോടെ ആണോ എല്ലാം നടന്നത് എന്ന്….
സ്വപ്ന ആര്യനെ നോക്കി പറഞ്ഞു…
വിറയ്ക്കുന്ന കൈകളോടെ ആര്യൻ ആ ലെറ്റർ തുറന്നു…
ആര്യൻ ലെറ്ററിലേക്ക് കണ്ണുകൾ ഓടിച്ചു..
നിഹാരക്ക്…
ആര്യൻ വായിച്ചതും മുഖം ഉയർത്തി സ്വപ്നയെ നോക്കി..
സൂര്യ എഴുതിയതാ..
സ്വപ്ന പറഞ്ഞു..
ആര്യൻ ഒന്ന് ഞെട്ടി..
അറിയില്ലേ സൂര്യയെ
സ്വപ്ന ചോദിച്ചു..
മ്മ്..
ആര്യൻ മൂളി..
അവന്റെ ഉള്ളിൽ ഒരായിരം സംശയങ്ങൾ ആ ഒരൊറ്റ നിമിഷം കൊണ്ടു വന്നു..
അവൻ വീണ്ടും ലെറ്റർ വായിക്കാൻ തുടങ്ങി…
നിഹാരക്ക് എന്നെ അറിയുമോ…
അറിയാൻ വഴിയില്ല…
എന്നാലും നമ്മൾ കഴിഞ്ഞ ദിവസം ഉത്സവപറമ്പിൽ കണ്ടിരുന്നു..
ആര്യന്റെ കൂടെ ഞാൻ ബൈക്കിൽ വന്നത്..
പിന്നേ ഞാൻ ആര്യനോട് വന്നു സംസാരിച്ചത് ഓർക്കുന്നോ..
ആ സൂര്യ ആണ് ഞാൻ..
ആര്യന്റെ ഉള്ളിൽ ഒരു പിടച്ചിൽ..
അവൻ തല ഉയർത്തി സ്വപ്നയെ നോക്കി..
മുഴുവനും വായിക്കൂ..
സ്വപ്ന അവനെ നോക്കി പറഞ്ഞു..
ഞാൻ ഇന്ന് സ്വപ്നേച്ചിയെ കണ്ടിരുന്നു..
താൻ ആളുടെ വീട്ടിൽ നിന്നും വന്നതിനു ശേഷം…
ചേച്ചി എന്നേ കാണാൻ വന്നിരുന്നു..
ചേച്ചി എല്ലാം എന്നോട് പറഞ്ഞു..
ഞാനും ചേച്ചിയും മുന്നേ പരിചയം ഉണ്ട്..
ജീവിതത്തിൽ ഈ കാണുന്ന ചിരിയും കളിയും മാത്രമേ എനിക്കും ഒള്ളു..
തനിക്കു ഉണ്ടായ ആ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്..
കുറച്ചു വർഷങ്ങൾക്ക് മുൻപ്..
ഇവിടെ വന്നപ്പോൾ…
പക്ഷെ തുറന്നു പറയാൻ ഒരു പേടി..
നഷ്ടപെടാൻ ഉള്ളത് പോയി…
അത് കൊണ്ട് തന്നെ ആണ് ഞാൻ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് തിരിച്ചു പോയത് ബാംഗ്ലൂർക്കു..
പക്ഷെ…
ഇന്ന് സ്വപ്നേച്ചി വന്നു പൊട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു നിങ്ങളെയും അവർ നശിപ്പിച്ചു ന്ന്..
തളരരുത് നീ..
നമുക്ക് ഒരുമിച്ചു നിൽക്കണം…
അവരെ തീർക്കണം ഒരാള് പോലും അറിയാതെ..
പക്ഷെ..
അതിന് മുൻപ് ആര്യനോട് ഇതെല്ലാം പറയണം..
നേരിട്ട് എല്ലാം പറയാൻ കഴിയാത്തത് കൊണ്ടും..
തന്റെ മാനസിക അവസ്ഥ അറിയാവുന്നത് കൊണ്ടു മാത്രവുമാണ് ഈ ലെറ്റർ എഴുതുന്നത്..
അവരുടെ ഈ രോഗം നമുക്ക് തീർത്തു കൊടുക്കണം..
ഇനി നമ്മളെ പോലെ ഒരാൾക്കും ഈ ഗതി വരരുത്…
അവരെ വരുതിയിൽ ഞാൻ വരുത്തികോളാം..
അതിനുള്ള വഴിയും ഉണ്ട്..
അതിന് മുൻപ് ആര്യനോട് താൻ എല്ലാം പറയണം..
എല്ലാം..
ഇതാണ് എന്റെ നമ്പർ..
ന്തേലും ഉണ്ടേ വിളിക്കുക..
എന്ന്..
സൂര്യ
ചേച്ചി…
എനിക്ക് ഇനി ജീവിക്കണ്ട..
എനിക്ക് വയ്യ..
എന്റെ ആര്യേട്ടന്റെ മുഖത്തു നോക്കി ഞാൻ എങ്ങനെ പറയും ചേച്ചി…
സ്വപ്നേച്ചിയെ ഞാൻ സംശയിച്ചു..
പക്ഷെ..
ചേച്ചിക്കും ഇങ്ങനെ അനുഭവം ഉണ്ടായിരുന്നു എന്ന് പറയുമ്പോ ഇപ്പൊ പേടിയാ എനിക്ക്..
അവർക്ക് ഇതൊരു ഹരമായി മാറി ചേച്ചി..
ആര്യേട്ടനോട് ഞാൻ പറയാം..
പക്ഷെ..
പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല..
അവരെ ഞാൻ കൊല്ലും..
കുത്തി കുത്തി കൊല്ലും ചേച്ചി നോക്കിക്കോ..
ഇനി അവര് ഒരാളെയും നശിപ്പിക്കില്ല..
ഈ നമ്പറിൽ ഞാൻ വിളിക്കാം..
പക്ഷെ അത് ഈ ലെറ്റർ തരാൻ വേണ്ടി മാത്രം കൂടുതൽ ഒന്നും സംസാരിക്കില്ല ഞാൻ…
നിർത്തുന്നു..
നിഹാര..
ആര്യൻ ഞെട്ടലോടെ തല ഉയർത്തി സ്വപ്നയെ നോക്കി..
അപ്പോളേക്കും ശ്യാം ലെറ്റർ അവന്റെ കയ്യിൽ നിന്നും വാങ്ങി….
സാബുവും അവന്റെ കൂടെ ചേർന്നു നിന്നു ലെറ്റർ വായിച്ചു..
വിശ്വാസം വരാത്തത് പോലെ അവർ സ്വപ്നയെ നോക്കി..
ആ കയ്യക്ഷരം നിഹാരയുടെ അല്ലേ..
സ്വപ്ന ചോദിച്ചു..
മ്മ്…
ആര്യൻ മൂളി…
പക്ഷെ..
സൂര്യ
അവൾക്കും..
ഇങ്ങനെ…
തലയിൽ കൈ വെച്ചു പോയി മൂവരും..
ഇത്രയും നീചന്മാർ ആയിരുന്നോ അവർ..
കൂടെ നടന്നിട്ടും ഞങ്ങൾ മനസിലാക്കാതെ പോയി ല്ലോ..
ശ്യാം തലയിൽ കൈവെച്ചു കൊണ്ടു പറഞ്ഞു…
ഈ സമയം ഒരു കാർ കൂടെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വന്നു…
പോർച്ചിൽ നിർത്താതെ കാർ നേരെ ഔട്ട് ഹൗസ് ലക്ഷ്യമാക്കി വന്നു..
ഔട്ട് ഹൗസിനു മുന്നിലുള്ള പോർച്ചിൽ കാർ വന്നു നിന്നു..
ഡോർ തുറന്നു ഇറങ്ങിയ ആളെ കണ്ട് മൂന്നു പേരും ഒന്ന് ഞെട്ടി..
സൂര്യ..
മൂവരും ഉള്ളിൽ പറഞ്ഞു..
സൂര്യ സ്വപ്നയെ നോക്കി ചിരിച്ചു കൊണ്ടു ചോദിച്ചു..
എല്ലാം പറഞ്ഞോ ചേച്ചി…
കാർ ഔട്ട് ഹൗസിലേക്ക് വരുന്നത് കണ്ട് അകത്തു നിന്നും കാർത്തിക ഇറങ്ങി വന്നു…
അവൾ അവരുടെ അടുത്തേക്ക് നടന്നടുത്തു…
ആരാ ഇവരൊക്കെ…
അൽപ്പം സംശയത്തിൽ കാർത്തിക ചോദിച്ചു….
ഇത് സ്വപ്ന, ഇത് സൂര്യ
ആര്യൻ അവളെ നോക്കി പറഞ്ഞു..
ഇത് കാർത്തിക..
എന്റെ ഭാര്യയാണ്…
അറിയാം…
രണ്ടാളും പറഞ്ഞു..
ഞാൻ വന്നത് ബുദ്ധിമുട്ട് ആയോ..
കാർത്തിക ചോദിച്ചു..
ഹേയ് ഇല്ല..
ഇനിയുള്ളത് കാർത്തികയും കൂടി കേൾക്കാൻ ഉള്ളതാണ്..
സ്വപ്ന അവളെ നോക്കി പറഞ്ഞു..
എന്നാലും..
സൂര്യ എങ്ങനെ അവരുടെ ഇടയിൽ ചെന്നു പെട്ടു…
ആര്യൻ സൂര്യയെ നോക്കി ചോദിച്ചു…
സൂര്യ ഒന്നു ചിരിച്ചു..
അറിയാലോ ആര്യേട്ടന് ഞാൻ ഇവിടെ നിന്നാണ് വളർന്നതും പഠിച്ചതുമെന്നു..
പ്ലസ് ടു കഴിഞ്ഞുള്ള ആ വെക്കേഷൻ ടൈം ആയിരുന്നു..
എനിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു…
ഇവിടെ…
സൂര്യ പറയുന്നത് കേട്ട് കൗതുകത്തോടെ എല്ലാരും അത് കേൾക്കാൻ കാതു കൂർപ്പിച്ചു…
പക്ഷെ ഞങ്ങൾ തമ്മിൽ ഒരു റിലേഷൻ അങ്ങനെ ഉണ്ടെന്നു ഒരു കുഞ്ഞിന് പോലും അറിയില്ലായിരുന്നു…
ന്തിനാ നിങ്ങളുടെ കൂടെ നടന്നിട്ട് നിങ്ങൾ പോലും അറിയാതെ ആയിരുന്നു ഞാനും ദിലീപും ഇഷ്ടപെട്ടത്….
ആര്യൻ പകപ്പോടെ സൂര്യയെ നോക്കി..
സാബു ശ്യാമിന്റെ തോളിൽ അമർത്തി പിടിച്ചു…
സത്യമാണ്..
ഞങ്ങൾ സ്നേഹത്തിൽ ആയിരുന്നു…
ആ സ്നേഹത്തിനു മുൻപിൽ..
പിന്നെ പ്രായത്തിന്റെ ഒരു എടുത്തു ചാട്ടം…
ഞാൻ എല്ലാം ദിലീപിന് സമർപ്പിച്ചു…
ഞങ്ങൾ പരസ്പരം ആരുമറിയാതെ അങ്ങനെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു..
പക്ഷെ ഒരു ദിവസം രാത്രി ദിലീപിന് വേണ്ടി തുറന്നിട്ട വാതിൽ കടന്നു വന്ന ആളെ കണ്ട് ഞാൻ ഞെട്ടി..
രമേഷേട്ടൻ…
പുറകിൽ ദിലീപ്…
അകത്തു കയറി വാതിൽ കുട്ടിയിട്ടതും ഞാൻ ഒച്ച വെക്കാൻ പോയി..
ആ നിമിഷം ദിലീപ് എന്റെ വായ് പൊത്തി മൊബൈൽ ഓപ്പൺ ചെയ്തു ഒരു വീഡിയോ കാണിച്ചു… ന്താണ് ആ വീഡിയോ എന്ന് ഞാൻ പറയാതെ നിങ്ങൾക്ക് അറിയാമല്ലോ..
മിണ്ടിയാൽ അത് പുറത്ത് വിടും എന്ന് പറഞ്ഞു..
സൂര്യ നിന്നു കിതച്ചു…
അന്ന് രാത്രി അവർ രണ്ടാളും മാറി മാറി…
പാതിയിൽ നിർത്തി…
സൂര്യ..
പിന്നീട് എനിക്കറിയില്ല..
പിന്നീടുള്ള നാളുകൾ….
ഒരു പതിനാറു പതിനേഴു വയസുകാരിയുടെ പറഞ്ഞറിയിക്കാൻ പറ്റില്ല..
ഒടുവിൽ..
ഞാൻ ഈ നാട് വിട്ട് പോയി ബാംഗ്ലൂർ..
എന്നിട്ടും അവർ എന്നേ വിട്ടില്ല…
അവിടെയും പിന്തുടർന്നു..
പക്ഷെ അവിടെ ഞാൻ അവർക്ക് പിടി കൊടുത്തില്ല..
വർഷങ്ങൾക്ക് ശേഷം ആ ഉത്സവത്തിനാണ് ഞാൻ നാട്ടിൽ വന്നത്…
അവരെ കൊല്ലാൻ…
പക്ഷെ….
നിഹാര..
ആ കുട്ടിയും സ്വപ്നേച്ചിയും…
എല്ലാം അറിഞ്ഞപ്പോൾ പ്രാന്ത് പിടിക്കുന്ന പോലെ ആയി..
നാട്ടിൽ അവർ മാന്യരായി ജീവിക്കുന്നു…
അവരെ പറ്റി പറഞ്ഞാൽ പറയുന്നവർ കുറ്റക്കാരായി മാറുന്നു..
പക്ഷെ….
നിഹാരയുടെ മരണം..
അവരെ ജയിലിൽ അടച്ചു എന്നറിഞ്ഞപ്പോൾ ഒരു സന്തോഷം ഉണ്ടായിരുന്നു..
പക്ഷെ…
അവിടെയും അവർ വിജയിച്ചു….
ഒരു നിയമത്തിനും ഞങ്ങളെ തൊടാൻ കഴിയില്ല എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് അവർ….
പിന്നെ അവരെ എങ്ങനെ കൊല്ലാം എന്നുള്ളതായിരുന്നു ഉള്ളിൽ….
അങ്ങനെ ആണ് ഞാൻ സ്വപ്നേച്ചിയെ കാണാൻ വരുന്നത്….
ചേച്ചിയും ആ അവസരം കാത്തു ഇരിക്കുകയാണെന്ന് എനിക്ക് മനസിലായി..
അങ്ങനെ ഇരിക്കുന്ന സമയത്താണ് കേസിന്റെ വിധി കീഴ് കോടതിയിൽ വരുന്നത്…
അവരെ ജീവപര്യന്തം ശിക്ഷിക്കുന്നതും…
പിന്നെ അപ്പീലിന് മേൽക്കോടതിയിൽ പോവുകയും…
ജാമ്യത്തിൽ വീണ്ടും ഇറങ്ങുകയും ചെയ്തു…
സ്വപ്നേച്ചിടെ മൊഴി ആണ് അവരെ കുടിക്കിയത് എന്ന് അവർക്കറിയാം..
അത് കൊണ്ടു തന്നെ ആ മൊഴി മാറ്റിക്കാൻ അവർ ശ്രമം തുടങ്ങി…
മൊഴി മാറ്റിയില്ലേ സ്വപ്നേച്ചിയെ കൊല്ലും എന്നുള്ള രീതിയിൽ എത്തി കാര്യങ്ങൾ…
അങ്ങനെ ഞങ്ങൾ എടുത്ത തീരുമാനം ആണ് മൊഴി മാറ്റി പറയുക..
എന്നിട്ട് അവരെ കൊല്ലുക…
നിഹാരയുടെ അച്ഛനോടും അമ്മയോടും ഞങ്ങൾ കാര്യങ്ങൾ ധരിപ്പിച്ചു…
സ്വപ്നേച്ചി മരിച്ചാൽ അവർ രക്ഷപെടും എന്ന് അറിയാവുന്നത് കൊണ്ടു മനസില്ല മനസോടെ അവർ സമ്മതിച്ചു …
പിന്നേ ആണ് ഞങ്ങളുടെ കളി തുടങ്ങിയത്….
പെണ്ണുങ്ങൾ ആണ് ഞങ്ങൾ..
വെറും പെണ്ണുങ്ങൾ…
പക്ഷെ….
ആ പെണ്ണിന്റെ ഉള്ളിലും ഉണ്ട്..
ഏതൊരു ആണിനേയും തല ഉയർത്തി നേരിടാൻ കഴിയുന്ന ഒരു മനസ്സ്…
തോൽക്കാൻ മനസ്സില്ലാത്ത…
സ്വന്തം ജീവിതം നശിപ്പിച്ച…
സ്വപ്നങ്ങൾ കശക്കിയെറിഞ്ഞ…
അവരെ ഞങ്ങൾ…
കെണിയൊരുക്കി വീഴ്ത്തി…
ഒരാൾക്ക് പോലും സംശയം കൊടുക്കാതെ..
സൂര്യ പറഞ്ഞു നിർത്തുമ്പോൾ അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു….
വല്ലാത്തൊരു പക നിറഞ്ഞ മുഖമായിരുന്നു അവളുടെ..
കാർത്തിക സൂര്യയുടെ തോളിൽ പിടിച്ചു….
മിടുക്കി…
കാർത്തിക പറഞ്ഞു….
പറ…
എങ്ങനെ കൊന്നു അവരെ…
കാർത്തികയുടെ ശബ്ദം വല്ലാതെ കനത്തിരുന്നു അപ്പോൾ…
ആ ശബ്ദം കേട്ട് ആര്യൻ ഒന്ന് അമ്പരന്നു…
ജീവിതത്തിൽ ആദ്യമായാണ്…
കാർത്തിക ഇത്രയും ഗൗരവത്തിൽ സംസാരിക്കുന്നത്….
ആര്യൻ കാർത്തികയെ നോക്കി..
കാർത്തിക ആ നോട്ടം കണ്ടില്ലെന്നു നടിച്ചു…
വീണ്ടും സൂര്യയോട് ചോദിച്ചു….
എങ്ങനെ..
ആ നായിന്റെ മക്കളേ എങ്ങനെ കൊന്നു നിങ്ങൾ…
കാർത്തികയുടെ വാക്കുകൾ കേട്ട് എല്ലാരും ഞെട്ടി തരിച്ചു നിന്നു…
************************************
അടുത്ത ഒറ്റ പാർട്ട് തീരുമാനം ആകുന്നു…. കൂടെയുണ്ടെങ്കിൽ
ഇങ്ങനെ എഴുതി ശീലമില്ല…
ഒരുപാട് കുറ്റങ്ങൾ ഉണ്ടാകും ട്ടാ….
ക്ഷെമിക്കുക..
സംശയങ്ങൾ ഉണ്ടേ ചോദിക്കാം അടുത്ത പാർട്ട് എഴുതി കഴിഞ്ഞാൽ പിന്നെ പറ്റില്ല ല്ലോ..
എല്ലാത്തിനും ഉത്തരം തരാം അടുത്ത പാർട്ടിൽ…..
ചോദിക്കാം…
ഉള്ളിൽ വന്ന സംശയങ്ങൾ… ചോദ്യങ്ങൾ എല്ലാം…
തുടരും
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
കാർത്തികയ്ക്ക് എന്തോ അവരോട് പറയാൻ ഉണ്ടല്ലോ…….നിഹാരയുടെ മരണം മാത്രം അല്ല അവർ ചെയ്തത് …. ഇനി ഒരു പക്ഷേ അവൾടെ വേണ്ടപ്പെട്ട ആരെങ്കിലും അവന്മാർ??????????🤔🤔… ഒരു പക്ഷേ ഇതെല്ലാം എന്റെ തോന്നലാണോ🙂🙂🙂