ഗേറ്റ് കടന്നു വണ്ടികൾ വന്നു നിൽക്കുന്ന ശബ്ദം കേട്ട് അനൂപ് വരാന്തയിൽ കിടന്നു ഉറക്കേ പറഞ്ഞു..
പോയേച്ചും പിന്നേ വാടാ…
ആരാ അളിയാ..
അനൂപിന്റെ ദേഹത്ത് കാല് കയറ്റി ഇട്ടു കൊണ്ടു ശ്യാം ചോദിച്ചു..
ആ..
കെട്ടു വിട്ട് മാറാത്ത പോലെ അനൂപ് മൂളി..
ഉമ്മറത്തു വന്നു ആര്യനെ തട്ടി ഉണർത്തി..
ഹെലോ മിസ്റ്റർ..
ഹെലോ മിസ്റ്റർ…
ഉറക്കേതട്ടി വിളിച്ചു അയ്യാൾ…
ആര്യൻ പതിയെ കണ്ണ് തുറന്നു…
ആര്യൻ ഒന്നുടെ കണ്ണ് തിരുമി നോക്കി..
മുന്നിൽ നിൽക്കുന്നവരെ കണ്ടു ആര്യൻ ഒന്ന് നടങ്ങി..
പോലീസ്…
ആര്യൻ ചാടി എഴുന്നേറ്റു..
അവൻ മറ്റുള്ളവരെ കുലുക്കി വിളിച്ചു..
തലയിലെ കെട്ടിറങ്ങിയില്ല എങ്കിലും പോലീസിനെ കണ്ടപ്പോൾ എല്ലാരും ചാടി എഴുന്നേറ്റു..
ന്താ സാർ..
ന്താ കാര്യം..
നിങ്ങൾ സ്റ്റേഷൻ വരേ ഒന്ന് വരണം…
ന്താ സാർ കാര്യം..
രണ്ട് കൊലപാതകങ്ങൾ ഉണ്ടായിരുന്നു കഴിഞ്ഞ രാത്രി..
അത് ഒന്ന് ചോദിച്ചറിയാൻ ആണ്..
കൊലപാതകമോ..
ആര് ആരെ കൊന്നു..
ആര്യൻ ചോദിച്ചു..
അറിയില്ലേ നിങ്ങൾക്ക് ഒന്നും..
രമേഷിനെയും, ദിലീപിനെയും ഇന്നലെ രാത്രി കൊന്നത്..
പോലീസുകാരൻ അവരെ നോക്കി പറയുമ്പോൾ..
അവർ പരസ്പരം നോക്കി…
************************************
മാസങ്ങൾക്ക് ശേഷമുള്ള ഒരു പകൽ…
എന്നാലും ആര്യാ…
നിങ്ങൾ എങ്ങനെ ആണ് ഈ കൊലപാതകം ഇത്രയും കൃത്യമായി പ്ലാൻ ചെയ്തു നടത്തിയത്…
അതും ഒരു തെളിവ് പോലും ഇല്ലാതെ…
ഡിവൈഎസ്പി അനന്തൻ അവരെ നോക്കി ചോദിച്ചു..
ന്റെ പൊന്നു സാറേ ഞങ്ങൾ പറഞ്ഞില്ലേ…
ഞങ്ങൾ അല്ല അത് ചെയ്തത്..
ആര്യൻ അനന്തനെ നോക്കി പറഞ്ഞു..
ന്തേലും ആവട്ടെ..
കോടതിയിൽ തെളിവാണ് മുഖ്യം..
അത് നിങ്ങൾക്ക് അനുകൂലമാണ്..
പിന്നെ നിഹാരയുടെ കൊലപാതകവുമായുള്ള കേസ് അട്ടിമറിച്ചതും..
എന്നേ ഇവിടന്നു കെട്ടു കെട്ടിച്ചതും അവരാണ്..
അവർക്കുള്ള ശിക്ഷ ആര് കൊടുത്താലും അത് ദൈവം നേരിട്ട് നടത്തിയ വിധി ആണ്..
അത് കൊണ്ടാണ് തെളിവുകൾ പോലും ഇല്ലാതെ എല്ലാം തേഞ്ഞു മാഞ്ഞു പോയത്..
പിന്നെ ഒരു കാര്യം…
ഈ കൊലപാതകം ചെയ്തത് ആരായാലും അവർ ഒരിക്കലും ശിക്ഷിക്കപെടില്ല….
അനന്തൻ അവരെ നോക്കി പറഞ്ഞു..
അതെന്താ സാർ..
ആര്യൻ നെറ്റി ചുളിച്ചു അൽപ്പം പരിഭ്രമം നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചു…
കാരണം എന്റെ പോലീസ് ജീവിതം തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായി..
ഒരുപാട് കേസുകൾ അതും കൊലപാതക കേസുകൾ ഒരുപാട് കൈ കാര്യം ചെയ്തിരിക്കുന്നു..
ആ ഒരു അനുഭവത്തിൽ നിന്നു കൊണ്ട് പറയുന്നതാണ്…
ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയുള്ള ഒരു ക്ലീൻ മർഡർ..
ഇത് ഇനി തെളിയിക്കാൻ വലിയ പാടാണ്..
തെളിവുകൾ എല്ലാം നശിപ്പിച്ചു..
അതുകൊണ്ടാണ് ഞാൻ ആദ്യമേ പറഞ്ഞത്..
ഇത് ദൈവം നേരിട്ട് നടത്തിയ വിധിയാണ്…
നിങ്ങളല്ല ഇത് നടത്തിയത് എന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു..
കാരണം കൊലപാതകം നടന്ന സമയം നിങ്ങൾ എല്ലാരുടെയും കണ്മുന്നിൽ ഉത്സവപറമ്പിൽ ഉണ്ടായിരുന്നു…
പിന്നീടുള്ള സമയം നിങ്ങൾ എല്ലാവരും ഒരുമിച്ചു ആര്യന്റെ വീട്ടിലും ആഘോഷിക്കുകയായിരുന്നു എന്നും മൊഴികളിൽ നിന്നും മൊബൈൽ ടവർ ലൊക്കേഷനിൽ നിന്നും വ്യക്തമായി..
കുറ്റപത്രത്തിൽ അത് വളരെ വ്യക്തമായി ചേർത്തിട്ടും ഉണ്ട്..
അനന്തൻ അവരെ നോക്കി പറഞ്ഞു..
പിന്നേ ആര്…
ആര്യൻ അനന്തനെ നോക്കി ചോദിച്ചു..
അറിയില്ല..
പക്ഷെ…
ആരായാലും ഇതൊരു വെൽ പ്ലാൻഡ് മർഡർ ആണ്..
വളരെ കൃത്യമായി നാളുകൾ എടുത്തു പ്ലാൻ ചെയ്തു നടത്തിയ മർഡർ..
ഒരു പോലീസുകാരൻ എന്ന നിലയിൽ എന്റെ തോൽവി ആണ്..
പക്ഷെ ഈ തോൽവി എനിക്ക് ഇഷ്ട്മായി..
കാരണം പ്രതികൾ ആ ശിക്ഷ അർഹിക്കുന്നു..
ചിരിച്ചു കൊണ്ടു അനന്തൻ പറഞ്ഞു നിർത്തി..
പിന്നേ ഒരു കാര്യം കൂടി പറയാൻ ആണ് ഞാൻ വന്നത്…
ഞാൻ സർവീസിൽ നിന്നും നാളെ വിരമിക്കുകയാണ്
ഇനി മോളുടെ കൂടെ ദുബായിൽ സെറ്റിൽ ചെയ്യാൻ പോണു..
ഞാനും ഭാര്യയും..
അപ്പൊ ഇനി യാത്രയില്ല എപ്പോളെങ്കിലും നമുക്ക് കാണാം അതും പറഞ്ഞു അനന്തൻ ജീപ്പിൽ കയറി…
അനന്തൻ പോയി മറയും വരേ മൂവരും അങ്ങോട്ട് നോക്കി നിന്നു…
പിന്നേ പതിയെ തിരിഞ്ഞു നടന്നു എല്ലാരും…..
ആരാണ് പിന്നേ..
ആര്യനും, സാബുവും, ശ്യാമും, മുഖത്തോടു മുഖം നോക്കി പരസ്പരം ചോദിച്ചു…
ഈ സമയം ഗേറ്റ് കടന്നു ഒരു കാർ ആര്യന്റെ വീടിനു മുന്നിൽ നിർത്തി..
ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു മൂവരും ഒന്ന് ഞെട്ടി…
സ്വപ്നേച്ചി….
മൂന്ന് പേരും ഒരേ സ്വരത്തിൽ ചുണ്ടനക്കി..
ന്തെടാ മൂന്നും എന്നേ മിഴിച്ചു നോക്കുന്നത്..
ഞാൻ തന്നെ ആണ് നിങ്ങളുടെ ശത്രു..
ഒന്നു യാത്ര പറയാൻ വന്നതാ ഞാൻ..
സ്വപ്ന അവരെ നോക്കി പറഞ്ഞു…
യാത്രയോ…
ആര്യൻ നെറ്റി ചുളിച്ചു ചുട്ട കലിപ്പിൽ അവളോട് ചോദിച്ചു..
മ്മ്..
ഞാനും അമ്മയും അച്ഛനും ഓസ്ട്രേലിയ പോകുന്നു..
ഇനിയുള്ള കാലം അവിടെ ആണ് ജീവിതം..
സ്വപ്ന പറയുന്നത് കേട്ട് മൂവരും ഒന്ന് ഞെട്ടി..
ഞെട്ടണ്ട…
ഞാൻ നാളെ പോകും..
ഞാൻ ചെന്നു ഒരു മൂന്ന് മാസം അതിനുള്ളിൽ അവരെയും കൊണ്ടു പോകും…
പിന്നേ പോകുന്നതിന് മുൻപ് നിങ്ങളെ കാണാതെ പോയാൽ അതൊരു വിഷമം ആകും..
സ്വപ്ന പറഞ്ഞു..
വാ..
അകത്തേക്ക് ഇരിക്കാം..
ആര്യൻ ക്ഷെണിച്ചു..
വേണ്ട….
സന്തോഷം..
മുഖമടച്ചുള്ള ഒരു ആട്ടാണ് ഞാൻ പ്രതീക്ഷിച്ചത്…
പക്ഷെ…
പാതിയിൽ നിർത്തി സ്വപ്ന..
വീട്ടിലേക്ക് വരുന്നവരെ അപമാനിച്ചു എനിക്ക് ശീലമില്ല..
അത് ഏതു മോശം സ്ത്രീ ആണെങ്കിലും..
ഒരു മയമില്ലാതെ ആയിരുന്നു ആര്യന്റെ മറുപടി..
സ്വപ്ന ഒന്ന് പതറി..
അവളുടെ മുഖം വിളറി വെളുത്തു..
പിന്നെ…
എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.. സ്വപ്ന പറഞ്ഞു…
ആര്യന്റെ മറുപടിക്ക് നിൽക്കാതെ അവൾ ഔട്ട് ഹൗസിലേക്ക് നടന്നു..
മൂവരും പരസ്പരം മുഖത്തോടു മുഖം നോക്കി..
വാ..
ആര്യൻ അവരെ വിളിച്ചു മുന്നോട്ട് നടന്നു..
അവർ ചെല്ലുമ്പോളേക്കും സ്വപ്ന അവിടെയുള്ള ഒരു കസേരയിൽ ഇരുന്നിരുന്നു..
ന്തെടാ…
നിനക്ക് എന്നേ കൊല്ലാൻ തോന്നുന്നുണ്ടോ..
കസേരയിൽ നിന്നും എഴുന്നേറ്റ്
ശ്യാമിനെ നോക്കി സ്വപ്ന ചോദിച്ചു..
കൊല്ലാൻ തോന്നുന്നില്ല..
പക്ഷെ നിങ്ങളുടെ മുഖം കാണുമ്പോൾ അറപ്പ് തോന്നുന്നു കൂടെ വെറുപ്പും..
കാർക്കിച്ചു പുറത്തേക്ക് നീട്ടി തുപ്പി..
നിങ്ങൾ ഒരു മനുഷ്യ സ്ത്രീ ആണോ..
പെൺ വർഗത്തിന് മൊത്തം ശാപമാണ് നിങ്ങൾ..
അപമാനമാണ് നിങ്ങൾ..
സ്വന്തം ചേച്ചിയെ പോലെ കരുതി കൂടെ കൂട്ടിയ ഞങ്ങളെ ചതിച്ചു നിങ്ങൾ….
ആ പാവം പെൺകുട്ടിയെ കൂട്ടി കൊടുത്തു നിങ്ങൾ..
നിങ്ങളെ നശിപ്പിക്കുന്ന സമയം പോലും നിങ്ങൾ അത് ആസ്വദിച്ചു എന്ന് പറഞ്ഞപ്പോൾ തകർന്നത് പെണ്ണെന്നു പേര് ചൊല്ലി വിളിച്ചു പോയ…
ഒരു സമൂഹത്തിന്റെ മാനമായിരുന്നു..
സാബുവിന്റെ വാക്കുകൾ അവളുടെ ചെവിയിൽ ആഴ്ന്നിറങ്ങി..
നിർത്തടാ…
സ്വപ്ന അലറി വിളിച്ചു..
അവളുടെ അലർച്ച കേട്ട് അവർ നടുങ്ങി..
ഒച്ച വെക്കുന്നോടീ നായിന്റെ മോളേ…
അത് പറഞ്ഞു തീരും മുൻപേ ശ്യാമിന്റെ കൈ അവളുടെ കവിളിൽ പതിച്ചു..
ഒരു നിമിഷം അവളുടെ കാഴ്ചകൾ മങ്ങി..
തലയിൽ കൈ വെച്ചു അവൾ താഴേക്ക് ഇരുന്നു…
കുറച്ചു നേരം നിശബ്ദം..
പിന്നെ സ്വപ്ന തല ഉയർത്തി അവരെ നോക്കി…
അവളുടെ കവിൾ വല്ലാതെ വീർത്തിരുന്നു..
നീ തല്ലുമെന്നു ഞാൻ കരുതിയില്ല..
ശ്യാമിനെ നോക്കി അവൾ പറഞ്ഞു…
നീ…
നീ…
നീ എന്നെ ഒന്ന് ചീത്ത പറഞ്ഞെങ്കിൽ എന്ന് ഞാൻ ഒരുപാട് വട്ടം ആഗ്രഹിച്ചിട്ടുണ്ട്..
കാരണം..
നഷ്ടപെട്ടത് നിനക്ക് മാത്രമായിരുന്നു…
ആര്യനെ നോക്കി അവൾ പറഞ്ഞു…
വാക്കുകളിലെ വിങ്ങൽ ഇടവിട്ട് മുറിഞ്ഞു പോയിരുന്നു അവളുടെ..
ഞാനാ ഡാ..
ഞാനാ കൊന്നത് അവരെ..
വല്ലാത്തൊരു ശബ്ദത്തിൽ സ്വപ്നയുടെ വാക്കുകൾ കേട്ട് മൂവരും ഞെട്ടി തരിച്ചു നിന്നു…
വിശ്വാസം വരാത്തത് പോലെ അവർ സ്വപ്നയെ നോക്കി..
അതേടാ..
എന്റെ ഈ കൈകൊണ്ടു..
ഞാൻ കൊന്നു…
ഇരു കൈകളും അവർക്ക് നേരെ ഉയർത്തി പിടിച്ചു കൊണ്ടു അവൾ പറഞ്ഞു…
കണ്ണുകളിൽ നിന്നും ജ്വലിച്ചു വന്ന ആ അഗ്നി കണ്ടു മൂവരും നടുങ്ങി തരിച്ചു നിൽക്കുകയാണ്..
കേട്ടിട്ടില്ലേ നിങ്ങൾ..
പെണ്ണൊരുമ്പിട്ടാൽ പിന്നെ…
അതേടാ..
ഞാൻ ഒരുമ്പിട്ടു ഇറങ്ങി..
ഞെട്ടി തരിച്ചു നിൽക്കുന്ന അവരുടെ അടുത്തേക്ക് സ്വപ്ന പതിയെ നടന്നടുത്തു…
************************************
സ്വപ്ന എങ്ങനെ കൊന്നു..
സ്വപ്ന ശരിയുടെ വഴിയിൽ ഉണ്ടോ…
എത്ര ശ്രമിച്ചിട്ടും ഇന്ന് തീരുമാനം ആക്കാൻ പറ്റിയില്ല..
അടുത്തത് നാളെ ഉണ്ടാവും എന്ന് തോന്നുന്നു എനിക്ക്..
തുടരും
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക