ഞാനാ ഡാ..
ഞാനാ കൊന്നത് അവരെ..
വല്ലാത്തൊരു ശബ്ദത്തിൽ സ്വപ്നയുടെ വാക്കുകൾ കേട്ട് മൂവരും ഞെട്ടി തരിച്ചു നിന്നു…
വിശ്വാസം വരാത്തത് പോലെ അവർ സ്വപ്നയെ നോക്കി..
അതേടാ..
എന്റെ ഈ കൈകൊണ്ടു..
ഞാൻ കൊന്നു…
ഇരു കൈകളും അവർക്ക് നേരെ ഉയർത്തി പിടിച്ചു കൊണ്ടു അവൾ പറഞ്ഞു…
കണ്ണുകളിൽ നിന്നും ജ്വലിച്ചു വന്ന ആ അഗ്നി കണ്ടു മൂവരും നടുങ്ങി തരിച്ചു നിൽക്കുകയാണ്..
കേട്ടിട്ടില്ലേ നിങ്ങൾ..
പെണ്ണൊരുമ്പിട്ടാൽ പിന്നെ…
അതേടാ..
ഞാൻ ഒരുമ്പിട്ടു ഇറങ്ങി..
ഞെട്ടി തരിച്ചു നിൽക്കുന്ന അവരുടെ അടുത്തേക്ക് സ്വപ്ന പതിയെ നടന്നടുത്തു…
ആര്യന്റെ മുന്നിൽ വന്ന് നിന്ന് സ്വപ്ന അവന്റെ കയ്യിൽ പിടിച്ചു….
നിന്നെക്കാൾ അവകാശം എനിക്കല്ലേ ആര്യാ…
അവരെ കൊല്ലാൻ…
ഞാനല്ലേ അത് ചെയ്യേണ്ടത്..
ഞാൻ അനുഭവിച്ചതിന്റെ…
ഞാൻ അറിഞ്ഞതിന്റെ…
എന്നേ നോവിച്ചതിന്റെ പതിനായിരം മടങ്ങായി ഞാൻ തിരിച്ചു കൊടുക്കേണ്ടേ…
നീ പറ….
ശബ്ദം വല്ലാതെ കനത്തിരുന്നു സ്വപ്നയുടെ…
ചേച്ചി…
ആര്യന്റെ ആ വിളിയിൽ ഉണ്ടായിരുന്നു എല്ലാം…
അത്രയും നാൾ അവളോട് ഉണ്ടായിരുന്ന ദേഷ്യവും വെറുപ്പും എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായി പോയത് അവൻ അറിഞ്ഞു..
അവളുടെ കൈകൾ അവൻ ഒന്നൂടെ മുറുക്കി ചേർത്ത് പിടിച്ചു…
അന്ന്…
നിഹാരക്ക് രമേഷ് കൊണ്ടുവന്ന ആലോചനയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ അത് വേണ്ട എന്ന് പറയാൻ ആണ് ഞാൻ നിഹാരയെ കാണണം എന്ന് അവളോട് വിളിച്ചു പറഞ്ഞത്..
കാരണം അതിനിടയിൽ പല വട്ടം രമേഷും ദിലീപും എന്നേ നോട്ടമിട്ടിരുന്നു…
പിന്നെ ഒടുവിൽ എന്നേ നശിപ്പിക്കുകയും ചെയ്തു..
അത് കൂടെ അവളോട് പറയാൻ കൂടി വേണ്ടി ആയിരുന്നു ഞാൻ അവളോട് വരാൻ പറഞ്ഞത്..
അന്ന് രാവിലെ അമ്പലത്തിൽ പോയതിനു ശേഷം നിഹാര എന്റെ അടുത്തേക്ക് വന്നിരുന്നു..
അവളോട് ഞാൻ എല്ലാ കാര്യവും തുറന്നു പറഞ്ഞു..
എല്ലാം കേട്ട് അവൾ ഒരുപാട് കരഞ്ഞു..
കാരണം ഞാൻ അന്ന് വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു…
എന്നേ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അവൾക്ക് അറിയില്ലായിരുന്നു…
എല്ലാം കേട്ട് ഞെട്ടി തരിച്ചു നിൽക്കുന്ന അവളുടെ ആ മുഖം ഇപ്പോളും എനിക്ക് ഓർമയുണ്ട്..
എല്ലാം പറഞ്ഞു കഴിഞ്ഞു അവൾ ഇറങ്ങാൻ നേരം ഒരു വാക്ക് പറഞ്ഞു..
ഇതെല്ലാം ഞാൻ ആര്യേട്ടനോട് പറയുമെന്നു..
പക്ഷെ..
ഞങ്ങളുടെ സംസാരം എല്ലാം പുറത്ത് നിന്നും രമേഷ് കേൾക്കുന്നുണ്ടായിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞില്ല..
നിഹാരയുടെ വരവ് അവൻ കണ്ടത് കൊണ്ടാവണം അവൾ അറിയാതെ അവൻ പിന്തുടരുന്നത് നിഹാര അറിയാതെ പോയത്..
പുറത്തേക്ക് നിഹാര ഇറങ്ങും മുൻപേ അവൻ അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു..
ഞങ്ങൾക്ക് എതിർക്കാൻ കഴിയും മുൻപേ അവൻ എന്നേ മുറിയിലേക്ക് തള്ളി ഇട്ട് പുറത്ത് നിന്നും കുറ്റിയിട്ടു…
ന്തെടീ..
നിനക്ക് ആര്യനോട് എല്ലാം പറയണോ..
രമേഷിന്റെ ശബ്ദം ഞാൻ അകത്തു നിന്നും കേട്ടു..
വാതിൽ തള്ളി തുറക്കാനും ഉറക്കെ ഞാൻ നിലവിളിക്കാനും തുടങ്ങി..
പക്ഷെ..
അറിയാലോ ആര്യാ എന്റെ വീട്…
ഒരാള് പോലും അടുത്തില്ല അയൽവക്കമായി..
നീ പറയില്ല ഡീ..
ഒന്നും..
ഞാൻ പറയും….
എല്ലാം ഞാൻ ആര്യേട്ടനോട് പറയും..
നിഹാര ഉറക്കെ പറയുന്നത് എനിക്ക് കേൾക്കാം..
പിന്നീടുള്ള പിടിവലിയിലും ശബ്ദത്തിലും എനിക്ക് മനസിലായി ആ ദ്രോഹി നിഹാരയെ നശിപ്പിച്ചു എന്ന്..
അലറി കരയുന്ന നിഹാരയുടെ ശബ്ദം ഇപ്പോളും എന്റെ ഈ ചെവിയിൽ ഉണ്ട്..
പിന്നീടെപ്പോളോ നിശബ്ദമായ തേങ്ങലിനു വഴി മാറിയ ആ നിമിഷത്തിനു ഒടുവിൽ എന്നേ പൂട്ടിയിട്ട വാതിൽ തുറന്നു രമേഷ് അകത്തേക്ക് വന്നു..
ഇനി ഇവളും പറയില്ല ഒന്നും കേട്ടോടീ…
അതും പറഞ്ഞു രേമേഷ് ഇറങ്ങി പോയി…
മുറിയിൽ നിന്നും ഞാൻ പുറത്തിറങ്ങി നിഹാരയുടെ അടുത്തേക്ക് ചെന്നു..
ചുമരിനോട് ചേർന്നു തല കുമ്പിട്ടിരിക്കുന്ന നിഹാരയുടെ തോളിൽ ഞാൻ കൈ വെച്ചു..
ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു പിന്നീട്..
ഞാൻ അവളെ ചേർത്തു പിടിച്ചു..
മോളേ..
എന്നാലും ചേച്ചി…
ചേച്ചി കൂടെ അറിഞ്ഞിട്ട് ആണോ ചേച്ചി ഇത് എല്ലാം…
നിഹാരയുടെ ചോദ്യം എന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി..
മോളേ..
അങ്ങനെ പറയല്ലേ മോളേ..
എനിക്കൊന്നും അറിയില്ല മോളേ..
സത്യം..
ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു…
എന്നോട് ഒന്നും ഇനി പറയണ്ടാ…
ഞാൻ എല്ലാം ആര്യേട്ടനോട് പറയാൻ പോണു എന്ന് പറഞ്ഞു കൊണ്ടു അവൾ എന്റെ കൈ തട്ടി മാറ്റിക്കൊണ്ട് വസ്ത്രങ്ങൾ നേരെയാക്കി മുടി ചീകി കെട്ടി പുറത്തേക്ക് നടന്നു…
ഞാൻ ശരിക്കും പകച്ചു നിന്നുപോയി അപ്പോൾ..
കാരണം നിഹാരയുടെ മനസ്സിൽ ഞാൻ കൂടെ അറിഞ്ഞിട്ടാണ് ഇതെല്ലാം നടന്നത് എന്ന ഒരു തോന്നൽ ഉണ്ടായിരിക്കുന്നു എന്നുള്ള ആ തോന്നൽ എന്നിൽ ഭീതി ഉണ്ടാക്കി..
ഞാൻ നിഹാരയെ ഫോണിൽ വിളിച്ചു പലവട്ടം..
അവൾ ഫോൺ എടുത്തില്ല..
പിന്നെ..
ആണ് രാത്രിയിൽ ആര്യന്റെ അടുത്ത് വരുന്നതും..
കാര്യങ്ങൾ തുറന്നു പറയാൻ തുടങ്ങും മുൻപ് രമേഷ് അവിടെ നിന്നും ആര്യനെ കൊണ്ടു പോകുന്നതും..
പക്ഷെ അപ്പോളും നിഹാര നടന്നു പോയത് എവിടേക്കാണ് എന്ന് ആര്യൻ ഓർക്കുന്നോ ഇപ്പോൾ..
സ്വപ്നയുടെ ചോദ്യം ആര്യനെ ഒന്ന് കുലിക്കി വിളിക്കും പോലെ ആയിരുന്നു..
അന്ന് നിഹാര നടന്നത് ഉത്സവപറമ്പിലേക്ക് അല്ല…
അമ്പല കുളത്തിന്റെ അടുത്തേക്ക് ആണ്..
ഓർമ്മകൾ ഓർത്തെടുത്തു കൊണ്ടു ആര്യൻ പറഞ്ഞു…
ആ പോക്ക് രമേഷ് ആര്യൻ അറിയാതെ ദിലീപിനെ അറിയിച്ചു…
ദിലീപ് ചെല്ലുമ്പോൾ നിഹാര അമ്പലകുളത്തിന്റെ കല്പടവിൽ ഇരിക്കുകയായിരുന്നു…
ഇതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു..
നിഹാരയെ കണ്ടു കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ഞാൻ അവസരം നോക്കി നടുക്കുമ്പോൾ ആണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത്…
ന്തായാലും നിഹാരയോട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഞാൻ അങ്ങോട്ട് പോകാൻ തുടങ്ങും മുൻപ് അവിടെ നിന്നും അലർച്ച കേട്ട് ഞാൻ അങ്ങോട്ട് ഓടി ചെല്ലുമ്പോൾ കാണുന്നത് ദിലീപ് അവളെ വലിച്ചിഴച്ചു കുറച്ചു ദൂരെ ഉള്ള പാറമട കുളത്തിലേക്ക് ആണ്..
ഉത്സവ പറമ്പിലെ മേളത്തിന്റെ ശബ്ദം കൊണ്ടു നിഹാരയുടെ അലർച്ച ആരും കേട്ടില്ല..
ഞാൻ ചെല്ലുമ്പോളേക്കും നിഹാരയെ അവൻ കൊന്നിരുന്നു..
കൂടെ രമേഷും ഉണ്ടായിരുന്നു…
പക്ഷെ അപ്പോളും നിഹാരയെ അവർ…
പാതിയിൽ നിർത്തി..
സ്വപ്ന…
അവളെ അവർ കടിച്ചു കീറിയിരുന്നു അപ്പോളേക്കും
മതി…
ചെവി പൊത്തി കൊണ്ട് ആര്യൻ കസേരയിൽ ഇരുന്നു കൊണ്ടു പറഞ്ഞു…
ഇതെല്ലാം അറിഞ്ഞിട്ടും ഒരു വാക്ക്..
ഒരു വാക്ക് ചേച്ചിയുടെ വായിൽ നിന്നും പുറത്ത് വന്നില്ല ല്ലേ..
എന്നോട് പറഞ്ഞില്ല ല്ലേ….
ചേച്ചി…
ഉറപ്പായിട്ടും ഞാൻ പറയാം…
ചേച്ചിയുടെ അറിവോടെ ആണ് അവർ നിഹാരയെ നശിപ്പിച്ചത്…
ചേച്ചിക്ക് എന്തോ നേട്ടം ഉണ്ടായിരുന്നു…
അതാണ് സത്യം….
ആര്യൻ അത് പറയുമ്പോൾ സ്വപ്ന പകച്ചു നിന്നു പോയി…
ഈ കഥ വിശ്വസിക്കാൻ ഞാൻ അത്രേ വിഡ്ഢിയല്ല….
പറ….
ന്തിനാ നിങ്ങൾ നിഹാരയെ കൂട്ടി കൊടുത്തത്..
ആ നായിന്റെ മക്കൾക്ക്…
ആര്യൻ അവളെ ചുമരിൽ ചേർത്ത് നിർത്തി ചോദിച്ചു…
ആര്യന്റെ കണ്ണുകൾ കണ്ടു സ്വപ്ന ഒന്നു പകച്ചു…
ഇല്ല…
ആര്യാ..
എനിക്ക് അറിയില്ല….
ഞാൻ പറഞ്ഞതാണ് സത്യം….
സ്വപ്ന പറഞ്ഞു…..
ഇല്ലടീ…
ഞാൻ വിശ്വസിക്കില്ല..
നീ പറയും.. ഇല്ലേ നിന്നെ ഞാൻ കൊല്ലും..
ആര്യൻ അവളുടെ കഴുത്തിൽ പിടിച്ചു കൊണ്ടു പറഞ്ഞു..
ഇല്ലടാ സത്യം….
ഞാൻ ചെയ്തിട്ടില്ല…
എന്റെ അമ്മ സത്യം…
അന്ന് മുതൽ ഞാൻ അവരെ കൊല്ലാൻ ഉള്ള മാർഗങ്ങൾ തേടുകയായിരുന്നു….
പക്ഷെ ഒന്നും ഒത്തു വന്നില്ല..
ഒടുവിൽ ആണ്..
അവരുടെ വരവ്…
മൊഴി മാറ്റി പറയാൻ പറഞ്ഞു കൊണ്ടു..
അവിടെ നിന്നും ഞാൻ തുടങ്ങി ആര്യാ…
സത്യം…
നമ്മുടെ അമ്പലത്തിലെ ദേവിയാണ് സത്യം….
ഞാൻ എല്ലാം പറയാം…
സ്വപ്ന ആര്യനെ നോക്കി കെഞ്ചി കൊണ്ടു പറഞ്ഞു…
ആര്യൻ തലയാട്ടി..
അല്ല..
എന്ന ഭാവത്തിൽ….
ഒരു മിനിറ്റ്…
ആര്യന്റെ കൈ തട്ടി മാറ്റി കൊണ്ടു
സ്വപ്ന തിരിഞ്ഞു നടന്നു…
മൂവരും അവൾക്കൊപ്പം തിരിഞ്ഞു നടന്നു….
കാറിന്റെ ഡോർ തുറന്നു സ്വപ്ന സീറ്റിൽ കിടന്ന ബാഗ് എടുത്തു തിരിഞ്ഞു നിന്നു അവരെ നോക്കി..
പിന്നേം തിരിഞ്ഞു ഔട്ട് ഹൗസിലേക്ക് നടന്നു…
അകത്തു കയറി ബാഗ് തുറന്നു അവൾ ഒരു പേപ്പർ എടുത്തു ആര്യന്റെ നേർക്ക് നീട്ടി..
നിഹാര എഴുതിയതാണ്…
അവൾ പറയുന്നത് കേട്ട് എല്ലാരും ഒന്ന് ഞെട്ടി….
വായിച്ചു നോക്കിട്ട് പറ..
എന്റെ അറിവോടെ ആണോ എല്ലാം നടന്നത് എന്ന്….
സ്വപ്ന ആര്യനെ നോക്കി പറഞ്ഞു…
വിറയ്ക്കുന്ന കൈകളോടെ ആര്യൻ ആ ലെറ്റർ തുറന്നു…
************************************
വലിയ പാടാണ് ട്ടാ ക്ലൈമാക്സ് എഴുതാൻ..
ഇതെവിടാ പോണേ ആവോ….
നോ ഐഡിയ…
തുടരും
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക