അവൻ വന്നിരുന്നു ഇവിടെ…
ആര്യൻ പുറത്ത് ഇറങ്ങിയതോടൊപ്പം സ്വപ്ന ഫോൺ എടുത്തു രമേഷിനെ വിളിച്ചു പറഞ്ഞു..
മ്മ്…
ആ നായിന്റെ മോൻ വീടെത്തില്ല അതിന് മുൻപേ തീർക്കും മ്മടെ കുട്ടികൾ…
അതും പറഞ്ഞു രേമേഷ് ഫോൺ കട്ട് ചെയ്തു….
തലക്കുള്ളിൽ ആകെ കൂടെ പെരുമ്പറ മുഴങ്ങുന്നത് പോലെ തോന്നി ആര്യന്..
കാർ മുന്നോട്ടു പോകും തോറും അവന്റെ മനസ് എവിടെയോ ആയിരുന്നു…
റോഡിനു കുറുകെ ഇട്ട പിക്കപ്പ് വാൻ കണ്ട് ആര്യൻ വേഗം കാർ ബ്രേക്ക് ഇട്ട് നിർത്തി..
പിക്കപ്പിൽ നിന്നും ഇറങ്ങിയ ആളുകളെ കണ്ടു ആര്യന്റെ കൈ തരിച്ചു…
പിക്കപ്പിൽ നിന്നും രമേഷും ദിലീപും പുറത്തേക്ക് ഇറങ്ങി..
കൂടെ അവരുടെ കൂട്ടാളികളും..
ഈ സമയം രമേഷിന്റെ മൊബൈൽ റിങ്ങ് ചെയ്തു..
പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു രമേഷ്..
സ്വപ്ന കാളിങ്..
അവൻ വേഗം കാൾ അറ്റൻഡ് ചെയ്തു..
ന്തേ സ്വപ്നേ..
രമേഷ് ചോദിച്ചു…
ആര്യനെ കണ്ടോ.. അവൾ ചോദിച്ചു..
ഞങ്ങളുടെ തൊട്ട് മുൻപിൽ ഉണ്ട് അവൻ..
തീർക്കാൻ പോകാ അവനെ..
വല്ലാത്തൊരു ഭാവത്തിൽ രമേഷ് മറുപടി കൊടുത്തു..
ഇപ്പൊ വേണ്ട..
സ്വപ്ന പറഞ്ഞു…
വേണ്ടന്നോ…
അതെന്താ നീ അങ്ങനെ പറയുന്നത്..
ഇപ്പൊ അവനെ നമ്മൾ ന്തേലും ചെയ്താൽ നമ്മൾ എല്ലാം കുടുങ്ങും..
ഒരു തെളിവ് പോലും ഇല്ലാതെ വേണം തീർക്കാൻ..
ഉത്സവം കഴിഞ്ഞു അവൻ തിരിച്ചു പോകും മുൻപ് നമുക്ക് ചെയ്യണം അത്..
ഇപ്പൊ അവൻ എന്നേ തേടിയാണ് വന്നത് എന്ന് എല്ലാർക്കും അറിയാം..
അതുകൊണ്ട് ഇന്ന് വേണ്ട…
ഞാൻ പറയുന്നത് രമേഷേട്ടന് മനസിലാവുന്നുണ്ടോ..
മ്മ്..
രമേഷ് മൂളി…
ഞാൻ വിളിക്കാം..
അതും പറഞ്ഞു രേമേഷ് ഫോൺ കട്ട് ചെയ്തു…
സ്വപ്ന ആണ് വിളിച്ചത്..
ഇപ്പൊ ഇവനെ ഒന്നും ചെയ്യണ്ട ന്ന്…
അതെന്താ…
ദിലീപ് ചോദിച്ചു..
രമേഷ് സ്വപ്ന പറഞ്ഞത് ദിലീപിനോട് പറഞ്ഞു..
മ്മ്..
പറഞ്ഞത് ശരിയാണ്..
പ്ലാനിങ് വേണം..
ദിലീപ് പറഞ്ഞു..
ഈ സമയം ആര്യൻ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി അവരുടെ നേർക്ക് നടന്നടുത്തു…
ന്തെടാ രണ്ടാളും കൂടി എനിക്കിട്ട് പണിയാൻ വന്നതാണോ..
ഇവരെയും കൂട്ടി..
അവരെ നോക്കി ചിരിച്ചു കൊണ്ടു ആര്യൻ ചോദിച്ചു…
അതിനു വന്നതാണ്..
പക്ഷെ നിന്റെ അരി എത്തിയിട്ടില്ല എന്ന് വിളിച്ചു പറഞ്ഞു..
അത് കൊണ്ടു ഞങ്ങൾ ഈ കേസ് അവധിക്ക് വെച്ചു…
രമേഷ് അവനെ നോക്കി കവിളിൽ പതിയെ തടവി കൊണ്ടു പറഞ്ഞു…
ആയിക്കോട്ടെ..
എന്നാണ് ഇനി ആ കേസ് എന്ന് ഒന്ന് അറിയിക്കണം..
നിങ്ങൾ ജീവനോടെ ഉണ്ടെങ്കിൽ..
കേട്ടാ..
വല്ലാത്ത ഒരു ചിരിയോടെ ആര്യൻ അത് പറയുമ്പോൾ രണ്ടാളും പകച്ചു പോയി പെട്ടന്ന്..
പേടിക്കണ്ട…
നിങ്ങൾ പോലും അറിയില്ല നിങ്ങൾ എങ്ങനെയാ മരിക്കുന്നത് എന്ന്..
അതൊക്കെ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്..
നിങ്ങൾ ടെൻഷൻ അടിക്കേണ്ട ട്ടാ..
പിന്നെ ഒരു കാര്യം കൂടെ കേട്ടോ…
ചാവും മുൻപ് ന്തേലും ആഗ്രഹം ബാക്കി ഉണ്ടേ അതങ്ങ് തീർത്തേക്ക്…
അതും ഉത്സവം കഴിയും മുൻപ്..
കാരണം നിങ്ങളെ ഉത്സവം കഴിയും മുൻപ് കൊല്ലും….
ഇത് എന്റെ ഭീഷണി അല്ല..
ഒരു ക്ഷണപത്രിക ആണ്..
തിയതിയും സമയോം മാത്രം പറയില്ല..
പക്ഷെ തീരുമാനം ആയി…
ഇനി ഞാൻ പൊക്കോട്ടെ..
അതും പറഞ്ഞു താടിയിൽ പതിയെ തടവി കൊണ്ടു ആര്യൻ തിരിച്ചു നടന്നു…
ഡാ…
രമേഷ് അലറി വിളിച്ചു അവന്റെ നേർക്ക് പാഞ്ഞടുത്തു..
പെട്ടന്ന് ആര്യൻ അരയിൽ നിന്നും റിവോൾവർ എടുത്തു അവന്റെ നേർക്ക് നീട്ടി..
രമേഷ് ബ്രേക്ക് ഇട്ടത് പോലെ നിന്നു..
സമയമായില്ല ന്നേ..
ആവുമ്പോ ഞാൻ വരാം..
ഇനി എന്നേ പുറകിന്നു വിളിച്ചാൽ പുന്നാര മക്കളെ…
രണ്ടിന്റെയും ശവം ദേ…
ഇവിടെ വീഴും…
കേട്ടോടാ @[email protected]#@##@ മക്കളേ…
അതും പറഞ്ഞു ആര്യൻ കാറിന്റെ ഡോർ തുറന്നു അകത്തു കയറി..
വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു…
അവരുടെ മുന്നിൽ വന്നു ഒന്നുടെ ബ്രേക്ക് ഇട്ടു..
നിന്റെയൊക്കെ ചിത്രഗുപ്തൻ ഞാനാ..
ഈ ഞാൻ..
വല്ലാത്തൊരു ചിരിയോടെ അവരെ നോക്കി അത് പറയുമ്പോൾ ആര്യന്റെ കണ്ണുകൾ വല്ലാതെ പിടക്കുന്നുണ്ടായിരുന്നു..
ആര്യന്റെ കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ രണ്ടാളും ഒരുമിച്ചു മുഖം തിരിച്ചു..
പൊടി പടർത്തി കൊണ്ടു ആര്യന്റെ കാർ അവിടെ നിന്നും പാഞ്ഞു പോയി..
************************************
മോനേ…
എപ്പോളാ അമ്പലത്തിൽ പോകുന്നത്..
മാധവി ആര്യനോട് ചോദിച്ചു…
ന്താ അമ്മേ…
അമ്മ എപ്ല പോണേ..
ഞാൻ ദീപാരാധന സമയത്തേ പോകൂ…
മാധവി മറുപടി കൊടുത്തു..
എന്ന ഞങ്ങളും അപ്പൊ വരാം..
ആര്യൻ മറുപടി കൊടുത്തു..
അതെന്താ മോനേ…
ഇത്തവണ എല്ലാരും ചോദിച്ചു ഉത്സവമായി മോൻ വന്നിട്ട് ഉത്സവ പറമ്പിൽ ഒന്ന് എത്തി നോക്കിയിട്ട് പോരുകയാണ് ല്ലോ ന്ന്…
ഇന്ന് നാലാം ദിവസം ആയി…
മൂന്ന് ദിവസം കൂടി കഴിഞ്ഞ ഉത്സവം കഴിയും..
മോൻ മോളെയും കൂട്ടി ഒന്നു പോയേച്ചും വായോ ന്നേ…
അമ്മ ഇതെന്താ പറയുന്നത്..
പോകുമ്പോൾ അവളെയും കൂടെ കൂട്ടി അല്ലെ ഞാൻ പോകുന്നത്..
എന്റെ കൂടെ എപ്പോളും ഉണ്ട് കാർത്തിക..
പിന്നേ ന്താ ഇങ്ങനെ പറയുന്നത്….
അല്ലേ കാർത്തികേ..
അവളെ നോക്കി ആര്യൻ ചോദിച്ചു..
അതേ അമ്മേ..
ആര്യേട്ടൻ എപ്പോളും കൂടെ ഉണ്ട്..
ഈ അമ്മേടെ ഒരു കാര്യം..
ന്റെ അമ്മേ ഞാൻ പണ്ട് ഉത്സവം നടത്തികൊണ്ടു നടന്ന ആര്യൻ അല്ല..
ഇപ്പൊ അതിനൊക്കെ നമ്മളെക്കാൾ മികച്ച പിള്ളേരും ഉണ്ട്..
ഇപ്പൊ പോവാ..
കാണാ…
ന്താ വേണ്ട സഹായം അത് ചെയ്യുക..
ദേവിയെ തൊഴുക..
പണ്ടൊക്കെ ഉത്സവത്തിനു ദേവിയെ ഒന്ന് കാണാൻ പോലും കഴിയാറില്ല….
ഇപ്പോൾ ആണ് അതിന്റെ ഒരു വിഷമം അറിയുന്നത്..
ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കാതെ ഉത്സവം നടത്താൻ ഓടുന്ന കുട്ടികളെ കാണുമ്പോൾ ഇപ്പോൾ സങ്കടം വരും..
അവർക്ക് ഒന്ന് ദേവിയെ കാണാൻ പോലും നേരമില്ല ന്നേ…
പക്ഷെ ദേവി അവരെ കാണുന്നുണ്ട് ട്ടാ..
ആര്യന്റെ മറുപടി കേട്ട് കാർത്തിക അവനെ നോക്കി ചിരിച്ചു…
അത് നീ പറഞ്ഞത് ശരിയാട്ടോ ആര്യാ..
ഉത്സവത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയ ഇവനെ കാണാൻ പോലും കിട്ടില്ല വീട്ടിൽ..
ഇവനെ എന്നല്ല ഇവരുടെ ഈ കൂട്ടത്തിനെ..
ചിലപ്പോൾ അമ്പലത്തിലെ ഓഡിറ്റോറിയത്തിൽ ഉറക്കം…
ഭക്ഷണം അമ്പലത്തിൽ…
കുളി അമ്പലകടവിലെ പുഴയിൽ..
വസ്ത്രം മാറാൻ ഒറ്റ വരവ് രാവിലെ..
പിന്നെ കണി കാണാൻ കിട്ടില്ല…
കാർത്തികയെ ചേർത്ത് പിടിച്ചു മാധവി പറഞ്ഞു..
പക്ഷെ ഇത്തവണ നീ പറഞ്ഞത് നേരാ..
കൂടെ ഇവിടെ ഉണ്ട്…
അമ്പലത്തിൽ ചെല്ലുമ്പോൾ നടയിലും നിങ്ങളെ കാണാം..
എന്നാലും..
നിങ്ങൾ ആ തിരക്കിൽ ഓടി ചാടി നടന്നു കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ അതൊരു സന്തോഷമാണ്…
ഒപ്പം അഭിമാനവും..
അത് പറയുമ്പോൾ മാധവിയുടെ കണ്ണുകൾ പതിയെ നനഞ്ഞു..
അമ്മേ..
കാർത്തിക വേഗം മാധവിയെ ചേർത്ത് പിടിച്ചു…
റെഡി ആവാൻ നോക്ക് മ്മക്ക് പോകാം….
കാർത്തിക മാധവിയെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു…
************************************
നിങ്ങൾ എവിടാ…
മൊബൈൽ എടുത്തു സാബുവിനെ വിളിച്ചു ആര്യൻ ചോദിച്ചു…
വീട്ടിൽ ഉണ്ട്..
ഇറങ്ങിട്ടില്ല..
ശ്യാം എവടെ..
ഇവിടുണ്ട്..
അവൻ നേരത്തെ ഇറങ്ങി…
എന്ന ഒരു കാര്യം ചെയ്യ് പെണ്ണുങ്ങളേം കൂട്ടി വീട്ടിലോട്ട് വാ..
മ്മക്ക് ഇവിടെ കൂടാം ഇന്ന്…
ശരി ഡാ…
ഞങ്ങൾ ഇപ്പൊ എത്താം….
ഫോൺ കട്ട് ചെയ്തതും മുറ്റത്തു ഒരു കാർ വന്നു നിന്നു..
കാറിൽ നിന്നും നവമിയും ഭർത്താവും ഇറങ്ങി…
അമ്മേ ദേ ചേച്ചി വന്നൂട്ടോ..
ആര്യൻ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി..
ന്താ അളിയാ ലേറ്റ് ആയത്..
ഒന്നും പറയണ്ട ചെക്കാ…
ന്താ ഒരു ബ്ലോക്ക്..
ഒന്നര മണിക്കൂർ ടൗണിൽ കിടന്നു..
നവമി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
കിച്ചൂട്ടാ..
നവമിയുടെ കയ്യിൽ നിന്നും കൈ നീട്ടി വാങ്ങി ആര്യൻ..
അപ്പോളേക്കും ജയരാമനും ജോലി കഴിഞ്ഞു വന്നു…
ഹോ..
ഇപ്പൊ ആണ് ഒന്ന് ഉഷാർ ആയത്..
ജയരാമൻ ചെരിപ്പ് ഊരി ഇട്ടിട്ട് അവരെ നോക്കി പറഞ്ഞു..
നിങ്ങൾ അവിടന്ന് കേറി വരുന്നത് ഞാൻ കണ്ടു..
ഞാൻ വണ്ടി എടുക്കും മുൻപ് നിങ്ങൾ ഇങ്ങോട്ട് പോന്നു..
വാടാ മക്കളേ കേറിവാ..
ജയരാമൻ അകത്തേക്ക് കയറും മുൻപ് കിച്ചുവിനെ ആര്യന്റെ കയ്യിൽ നിന്നും എടുത്തു..
മുത്തശ്ശാ…
കിച്ചു ജയരാമനെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ വെച്ചു..
കേറി വാ അളിയാ…
ആര്യൻ അനൂപിന്റെ തോളിൽ കയ്യിട്ട് വിളിച്ചു..
വാങ്ങിട്ടുണ്ടോ..
അനൂപ് പതിയെ ചോദിച്ചു..
രണ്ടെണ്ണം ഉണ്ട്…
ആര്യൻ പറഞ്ഞു…
ഞാൻ ഒരെണ്ണം കൊണ്ടു വന്നിട്ടുണ്ട്..
അപ്പൊ പെണ്ണുങ്ങൾക്കോ..
ബിയർ ഉണ്ടോ..
അനൂപ് ചോദിച്ചു..
ബിയറോ..
ആർക്ക്..
നിന്റെ ചേച്ചിക്ക്…
ചേച്ചി കഴിക്കോ..
ഇല്ല..
വിഴുങ്ങും…
ന്റെ പൊന്നളിയാ…
ഇതെങ്ങനെ മാറി..
അതൊക്കെ മാറ്റി മോനേ..
ചിരിച്ചു കൊണ്ടു അനൂപ് അത് പറഞ്ഞു തീരും മുൻപേ രണ്ട് കാറുകൾ കൂടി മുറ്റത്തു വന്നു നിന്നു..
അതിൽ നിന്നും ശ്യാമും അനാമികയും…
സാബുവും നിമ്മിയും ഇറങ്ങി..
ആഹാ..
അളിയോ അളിയൻ എപ്പോ എത്തി..
ശ്യാം നീട്ടി വിളിച്ചു കൊണ്ടു ചോദിച്ചു..
ഇപ്പൊ വന്നേ ഒള്ളു പൊന്നു മക്കളേ..
ചിരിച്ചു കൊണ്ടു അനൂപ് മറുപടി കൊടുത്തു…
സാധനം ണ്ടാ…
സാബു പതിയെ ചോദിച്ചു..
നിങ്ങൾ കേറിവാടാ..
ഇറയത്തു നിന്നു ജയരാമൻ ഉറക്കേ വിളിച്ചു പറഞ്ഞു..
കാർത്തിക ഓടി വന്നു നിമ്മിയും അനാമികയെയും കെട്ടിപിടിച്ചു..
വാ..
അവൾ അകത്തെ ക്ഷെണിച്ചു..
കേറി വാ നവമി അവരെ വിളിച്ചു..
ഒരു കാര്യം ഒന്നു നിന്നേ അനൂപ് ശ്യാമിനെ പിടിച്ചു നിർത്തി..
ന്താ അളിയാ…
ശ്യം ചോദിച്ചു..
ആര്യനും സാബുവും അനൂപിനെ നോക്കി..
ബിയറു വേണേൽ ഇപ്പൊ പറയണം ബിവറേജ് അടക്കും മുൻപ് പറയണം..
അനൂപ് പറയുന്നത് കേട്ട് സാബുവും ശ്യാമും മുഖത്തോടു മുഖം നോക്കി നിന്നു പോയി..
നിന്റെയൊക്കെ കെട്ടിയവള്മാര് കഴിക്കോ ന്ന്..
ഇനി സാധനം ഇല്ല ന്ന് പറഞ്ഞു ആ നേരത്ത് അലമ്പ് ഉണ്ടാക്കരുത്..
പിന്നല്ലാതെ…
നല്ല വീശാ…
രണ്ടും…
വാങ്ങിക്കോ സാബുവിന്റെ മറുപടി കേട്ട് ആര്യൻ ഒന്നു പകച്ചു…
നീ നോക്കണ്ട..
ഇങ്ങനെ ഒക്കെ ഇടക്ക് അവര് കഴിക്കും..
എല്ലാരും കൂടുമ്പോ…
നിനക്ക് ഇത് പുതിയത് ആയതോണ്ടാ..
ശീലമാകുമ്പോൾ ഓക്കേ ആവും..
അളിയാ…
അളിയൻ കാര്യങ്ങൾ സെറ്റ് ചെയ്തോട്ടാ..
സാബു പറഞ്ഞു..
പിന്നല്ലാതെ…
അതും പറഞ്ഞു അനൂപ് അകത്തേക്ക് കയറി..
പിന്നാലെ മൂന്നാളും…
************************************
ഗേറ്റ് കടന്നു വണ്ടികൾ വന്നു നിൽക്കുന്ന ശബ്ദം കേട്ട് അനൂപ് വരാന്തയിൽ കിടന്നു ഉറക്കേ പറഞ്ഞു..
പോയേച്ചും പിന്നേ വാടാ…
ആരാ അളിയാ..
അനൂപിന്റെ ദേഹത്ത് കാല് കയറ്റി ഇട്ടു കൊണ്ടു ശ്യാം ചോദിച്ചു..
ആ..
കെട്ടു വിട്ട് മാറാത്ത പോലെ അനൂപ് മൂളി..
ഉമ്മറത്തു വന്നു ആര്യനെ തട്ടി ഉണർത്തി..
ഹെലോ മിസ്റ്റർ..
ഹെലോ മിസ്റ്റർ…
ഉറക്കേതട്ടി വിളിച്ചു അയ്യാൾ…
ആര്യൻ പതിയെ കണ്ണ് തുറന്നു…
ആര്യൻ ഒന്നുടെ കണ്ണ് തിരുമി നോക്കി..
മുന്നിൽ നിൽക്കുന്നവരെ കണ്ടു ആര്യൻ ഒന്ന് നടങ്ങി..
പോലീസ്…
ആര്യൻ ചാടി എഴുന്നേറ്റു..
അവൻ മറ്റുള്ളവരെ കുലുക്കി വിളിച്ചു..
തലയിലെ കെട്ടിറങ്ങിയില്ല എങ്കിലും പോലീസിനെ കണ്ടപ്പോൾ എല്ലാരും ചാടി എഴുന്നേറ്റു..
ന്താ സാർ..
ന്താ കാര്യം..
നിങ്ങൾ സ്റ്റേഷൻ വരേ ഒന്ന് വരണം…
ന്താ സാർ കാര്യം..
രണ്ട് കൊലപാതകങ്ങൾ ഉണ്ടായിരുന്നു കഴിഞ്ഞ രാത്രി..
അത് ഒന്ന് ചോദിച്ചറിയാൻ ആണ്..
കൊലപാതകമോ..
ആര് ആരെ കൊന്നു..
ആര്യൻ ചോദിച്ചു..
അറിയില്ലേ നിങ്ങൾക്ക് ഒന്നും..
രമേഷിനെയും, ദിലീപിനെയും ഇന്നലെ രാത്രി കൊന്നത്..
പോലീസുകാരൻ അവരെ നോക്കി പറയുമ്പോൾ..
അവർ പരസ്പരം നോക്കി…
************************************
അങ്ങനെ അവരെ കൊന്നു..
ഇനി ഇവരുടെ കാര്യം ആണ് അറിയേണ്ടത്..
തെളിവുണ്ടോ..
എപ്പോ…
എങ്ങനെ..
കാത്തിരിക്കാം ഒരെണ്ണം കൂടി..
അതോടെ തീരുമാനം ആവും കൂടെയുണ്ടെങ്കിൽ..
തുടരും
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക