പറ…
എങ്ങനെ കൊന്നു അവരെ…
കാർത്തികയുടെ ശബ്ദം വല്ലാതെ കനത്തിരുന്നു അപ്പോൾ…
ആ ശബ്ദം കേട്ട് ആര്യൻ ഒന്ന് അമ്പരന്നു…
ജീവിതത്തിൽ ആദ്യമായാണ്…
കാർത്തിക ഇത്രയും ഗൗരവത്തിൽ സംസാരിക്കുന്നത്….
ആര്യൻ കാർത്തികയെ നോക്കി..
കാർത്തിക ആ നോട്ടം കണ്ടില്ലെന്നു നടിച്ചു…
വീണ്ടും സൂര്യയോട് ചോദിച്ചു….
എങ്ങനെ..
ആ നായിന്റെ മക്കളേ എങ്ങനെ കൊന്നു നിങ്ങൾ…
കാർത്തികയുടെ വാക്കുകൾ കേട്ട് എല്ലാരും ഞെട്ടി തരിച്ചു നിന്നു…
കാർത്തികയെ നോക്കി സൂര്യ ഒന്ന് ചിരിച്ചു..
പിന്നെ തല ചെരിച്ചു സ്വപ്നയെ നോക്കി..
എല്ലാം ഒരു നിമിത്തമായിരുന്നു..
സ്വപ്ന പറഞ്ഞത് കേട്ട് എല്ലാരും അവളെ നോക്കി….
എങ്ങനെ…
കാർത്തിക ചോദിച്ചു…
ജാമ്യം കിട്ടിയ ശേഷം അവർ എന്നേ കാണാൻ വന്നിരുന്നു..
വന്നത് വലിയ ഒരു ഓഫറും കൊണ്ടായിരുന്നു…
ഞാൻ മുൻപ് പറഞ്ഞിട്ടില്ലേ ഒന്നര കോടി..
അതായിരുന്നു അവരുടെ ഓഫർ…
ആ തുക കേട്ട് ഞാൻ ശരിക്കും ഞെട്ടി…
പക്ഷെ അത് പുറത്ത് അറിയിക്കാതെ ഞാൻ അവരോട് പെരുമാറി..
കാരണം എനിക്കും വേണ്ടത് അവരോട് കൂടെ ചേരുക എന്നുള്ള ലക്ഷ്യം ആയിരുന്നു….
ഞാൻ മൊഴി മാറ്റി പറഞ്ഞാൽ ചിലപ്പോൾ ആ നിമിഷം അവരെന്നെ കൊല്ലും എന്ന് എനിക്കു അറിയാമായിരുന്നു..
അത് കൊണ്ടു തന്നെ അവരുടെ കയ്യിൽ നിന്നും ആദ്യം കുറച്ചു തുക വാങ്ങി വക്കീലിന് കൊടുത്തു..
കാരണം ആ കേസ് കോടതിയിൽ എത്തുന്നത് വൈകിപ്പിക്കുക എന്നുള്ളതായിരുന്നു പ്രഥമ ലക്ഷ്യം..
വക്കീൽ അത് ഭംഗി ആയി ചെയ്തു..
പിന്നെ…
അവരുടെ വിശ്വാസം നേടിയെടുക്കാൻ ആയി എന്റെ ശ്രമം…
അതിനായ് അവര് പറയുന്നത് എല്ലാം ചെയ്തു…
എല്ലാം…
സ്വന്തം ശരീരത്തിലേക്ക് ഒന്നു കണ്ണോടിച്ചു കൊണ്ടു അവൾ പറയുമ്പോൾ വാക്കുകൾ പതിയെ മുറിഞ്ഞു പോയിരുന്നു അവളുടെ…
പതിയെ ഞാൻ ഈ നാട് വിട്ടു…
കാരണം അവർക്ക് എന്നേ ആരും അറിയാതെ കാണാൻ ആയിരുന്നു ആഗ്രഹം…
അങ്ങനെ എനിക്ക് മൂന്നാറിൽ ഒരു വീട് വാങ്ങി തന്നു അതും എന്റെ പേരിൽ…
വീടല്ല കൊട്ടാരം..
പിന്നെ അറിയാലോ..
നാട് വിട്ടതിനു ശേഷം ഞാൻ ശരിക്കും മാറി..
അച്ഛനും അമ്മയും ഇതെല്ലാം കണ്ട് നെഞ്ചുരുകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു..
പക്ഷെ അവരോടു ഞാൻ പറഞ്ഞു..
എതിർത്തു നിൽക്കാൻ നമ്മൾ തുനിഞ്ഞാൽ ആ ദ്രോഹികൾ നമ്മളെ കൊല്ലും..
ചിലപ്പോൾ എന്നേ കൊല്ലും..
നിങ്ങളെ വെറുതെ വിടും..
എന്റെ ആ വാക്കുകൾക്ക് ശേഷം അവരൊന്നും പറഞ്ഞില്ല…
എതിർത്തില്ല..
ഇതിനിടയിൽ ഞാൻ മൊഴി മാറ്റി പറഞ്ഞു…
അപ്പോളേക്കും എന്നേ അവർ പൂർണ്ണമായും വിശ്വസിച്ചിരുന്നു…
അവരുടെ പല ബിസ്‌നസിലും ഞാൻ പങ്കാളി ആയി …
പിന്നെ എനിക്കും സൗഹൃദങ്ങൾ ആയി…
അവരറിയാതെ വലിയ ഉദ്യോഗസ്ഥർ എന്റെയും കൂട്ടുകാർ ആയി..
പിന്നെ ഈ സൗന്ദര്യം കൂടെ ഉണ്ടായപ്പോൾ പിന്നെ പറയണ്ടല്ലോ..
പാതിയിൽ നിർത്തി സ്വപ്ന….
ഇതിനിടയിൽ ഞങ്ങൾ..
സൂര്യയെ നോക്കി സ്വപ്ന പറഞ്ഞു…
ഞങ്ങൾ പല വിധത്തിൽ അവരെ കൊല്ലാൻ പ്ലാനിട്ടു..
പക്ഷെ അതെല്ലാം എവിടിയോ തട്ടി തെറിച്ചു പോയി…
ഒടുവിൽ കോടതി അവരെ വെറുതെ വിടും എന്ന് ഉറപ്പായി..
അതും ഈ ഉത്സവം കഴിയുമ്പോൾ വിധി വരും എന്ന് വക്കീൽ പറഞ്ഞു…
അങ്ങനെ ആണ് വിധി വരും മുൻപേ അവരെ കൊല്ലാൻ ഞങ്ങൾ പ്ലാനിങ് നടത്തിയത്..
അങ്ങനെ ഞാൻ തിരികേ നാട്ടിൽ എത്തി…
അതോടൊപ്പം നിങ്ങളും എത്തി..
പക്ഷെ അതിന് മുൻപേ ഞങ്ങൾ എല്ലാം പ്ലാൻ ചെയ്തിരുന്നു..
സൂര്യയെ ചേർത്ത് പിടിച്ചു കൊണ്ടു സ്വപ്ന പറയുമ്പോൾ അവളുടെ ശരീരം മൊത്തം വിറച്ചു…
അവർക്ക് എന്നും എന്റെ ശരീരം ഒരു ഹരമായിരുന്നു..
എത്ര അനുഭവിച്ചിട്ടും മടുപ്പ് വന്നിട്ടില്ല എന്ന് അവർ എപ്പോളും പറയും…
ആ ഹരം തന്നെ ഒടുവിൽ ഞങ്ങൾ ആയുധമാക്കി…
ഒരിക്കൽ പോലും രണ്ടാളും ഒരുമിച്ചു എന്റെ അടുത്ത് വന്നിട്ടില്ല..
പക്ഷെ അന്ന്…
ഞാൻ അവരെ രണ്ടാളെയും ഒരുമിച്ചു വിളിച്ചു…
അതും രമേഷിന്റെ എസ്റ്റേറ്റിൽ..
രണ്ടാളും പരസ്പരം അറിയാതെ വന്നു…
അതിന് മുൻപേ സൂര്യയെ ഞാൻ അവിടെ എത്തിച്ചു…
കാർ പാർക്ക് ചെയ്തു അകത്തേക്ക് വന്ന രമേഷ് വല്ലാത്ത ഭാവത്തിൽ എന്നേ നോക്കി..
കാരണം ഞങ്ങൾ കണ്ടിട്ട് കുറച്ചു നാളുകൾ ആയിരുന്നു…
ഞാൻ വാതിൽ കുറ്റിയിട്ടു..
രമേഷ് എന്നേ എടുത്തു കൊണ്ടു ബെഡ്റൂമിലേക്ക് നടന്നു..
കട്ടിലിൽ എന്നേ കിടത്തിയെങ്കിലും ഞാൻ പതിയെ എഴുന്നേറ്റ്..
അലമാരിക്ക് അടുത്തേക്ക് നടന്നു…
രേമേഷ് പതിയെ എന്റെ പുറകിലൂടെ വന്നു എന്നേ വട്ടം പിടിച്ചു..
ഞാൻ ഒന്നൂടെ കുതറി മാറി അലമാര തുറന്നു മദ്യ കുപ്പി എടുത്തു..
മേശയുടെ അടുത്തേക്ക് നടന്നു..
കുറച്ചു വേണം എനിക്കു..
ഞാൻ പറഞ്ഞു…
ന്തിനാ..
രമേഷ് ചോദിച്ചു…..
അറിയില്ലേ ഏട്ടന്…
ഉവ്വ്..
എന്നാലും….
രമേഷ് എന്റെ കഴുത്തിൽ അവന്റെ കവിൾ ഉരസി കൊണ്ടു പറഞ്ഞു…
ഞാൻ രണ്ട് ഗ്ലാസിൽ മദ്യം പകർത്തി…
വെള്ളം മിക്സ് ചെയ്‌തു…
ഒരു ഗ്ലാസ് ഞാൻ രമേഷിന്റെ ചുണ്ടിൽ മുട്ടിച്ചു…
രേമേഷ് അത് ഒറ്റ വലിക്കു അകത്താക്കി….
ഞാൻ മദ്യം മേശപ്പുറത്തേക്ക് മാറ്റി വെച്ചു….
ന്തേ..
നീ കഴിക്കുന്നില്ലേ..
രമേഷ് ചോദിച്ചു…
ഇല്ല…
അതെന്താ….
ഒന്നുമില്ല…
നിന്റെ മരണം നേരിൽ കാണാൻ ഒരാഗ്രഹം…
ഞാൻ പറയുന്നത് കേട്ട് രമേഷ് ഒന്ന് ഞെട്ടി..
ന്താന്ന് നീ പറഞ്ഞത്…
സത്യം..
നീ ചവാൻ പോകുന്നു…
വല്ലാത്ത ഒരു ഭാവത്തിൽ അത് ഞാൻ പറയുമ്പോൾ രമേഷ് ഞെട്ടി തരിച്ചു എന്നേ നോക്കി….
ന്തെടാ..
നിനക്ക് തല ചുറ്റുന്നുണ്ടോ..
പുറകിൽ നിന്നുള്ള ശബ്ദം കേട്ട് രമേഷ് ഞെട്ടി തിരിഞ്ഞു…
മുന്നിൽ നിൽക്കുന്ന സൂര്യയെ കണ്ട് അവൻ ഞെട്ടി വിറച്ചു…
ഡീ…
സൂര്യയെ നോക്കി അവൻ അലറി മുന്നോട്ട് വരും മുൻപേ കുഴഞ്ഞു കട്ടിലിൽ വീണു രമേഷ്…
ഞങ്ങൾ എല്ലാം പ്ലാനിങ് ആയിരുന്നു…
കയ്യിൽ ഗ്ലൗസ് ധരിച്ചു അവനെ കട്ടിലിൽ കിടത്തി…
നീ ഇപ്പൊ ചാവില്ല…
പക്ഷെ നീ അറിയുന്നുണ്ടാവും എല്ലാം..
ഇപ്പൊ നീ തളർന്നു പോയിട്ടേ ഒള്ളു….
ഡീ നായിന്റെ മക്കളേ…
ശബ്ദത്തിനു മാത്രം രമേഷിന് തളർച്ച ഉണ്ടായില്ല….
പ്ഫാ….
സൂര്യ ആട്ടി….
നീ ന്ത് കരുതി..
നീ ഇവിടെ സുഖിക്കാൻ വന്നതാണ് ന്നോ…
അല്ല..
ദേ നീ കണ്ടോ…
അതും പറഞ്ഞു അവന്റെ മുണ്ട് ഊരി കളഞ്ഞു സൂര്യ…
പിന്നെ സൂര്യ പാന്റിന്റെ ഉള്ളിൽ നിന്നും ഒരു കത്തി പുറത്തേക്ക് എടുത്തു…
പതിയെ അവന്റെ കഴുത്തിൽ വെച്ചു..
അരുത്…
എന്നേ ഒന്നും ചെയ്യരുത്..
അവൻ ഉറക്കേ കരഞ്ഞു….
നീ എത്ര കരഞ്ഞാലും ഒരാളും നിന്നേ രക്ഷിക്കാൻ ഇവിടെ വരില്ല…
അത് പറയുന്നതോടൊപ്പം കത്തി അവന്റെ നെഞ്ചിലേക്ക് എത്തി….
പതിയെ താഴേക്ക്…
വയറ്റിൽ എത്തി പതിയെ വട്ടം വരച്ചു…
പ്ലീസ്…. അവൻ ദയനീയമായി സൂര്യയെ നോക്കി….
ഈ സമയം സ്വപ്നയും കത്തി എടുത്തു..
രമേഷിന്റെ വയറ്റിൽ വെച്ചു…
സൂര്യ കത്തി പതിയെ കുറച്ചു കൂടി താഴേക്ക് കൊണ്ടു വന്നു…
ഇതല്ലേ….
നീ….
ക്രൂരമായ ഒരു ചിരിയോടെ സൂര്യ അവനെ നോക്കി പറഞ്ഞു…
സ്വപ്നയും കത്തി താഴേക്ക് എത്തിച്ചു….
ഇത് ഇനി നിനക്ക് വേണ്ടാ……
സ്വപ്നയും സൂര്യയും ഒരുമിച്ചു അലറി…
ആ….
അമ്മേ…..
രമേഷ് അലറി വിളിച്ചു…
നീ ഇനി ഇഞ്ചിഞ്ചായി മരിക്കും…
സ്വപ്ന അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു…
കാരണം നീ അറിയണം മരണത്തിന് കാത്തു കിടക്കുന്ന ആ നിമിഷങ്ങൾ…
ഈ ഒരു ദിവസത്തിന് വേണ്ടി വർഷങ്ങൾ നിങ്ങൾക്ക് നൽകിയ എന്റെ പ്രതികാരം..
അതും പറഞ്ഞു രമേഷിന്റെ വായിൽ തുണി തിരുകി അവർ പുറത്ത് കടന്നു…
അടച്ചിട്ട മുറി തുറന്നു ഞങ്ങൾ അടുത്ത റൂമിൽ അകത്തേക്ക് കയറുമ്പോൾ കട്ടിലിൽ മൊത്തം ചോര വാർന്നു ദിലീപ് കിടപ്പുണ്ടായിരുന്നു….
നിന്റെ കൂട്ടുകാരനും വരുന്നുണ്ട് നിനക്ക് കൂട്ടായി….
നിനക്ക് കിട്ടിയത് അവനും കൊടുത്തിട്ടുണ്ട്…
ദിലീപിനെ നോക്കി അത് പറയുമ്പോൾ സൂര്യ ഉറക്കേ പൊട്ടിച്ചിരിച്ചു..
എല്ലാം കേട്ട് ഞെട്ടി തരിച്ചു നിന്നുപോയി…
ആര്യനും കൂട്ടരും..
കാർത്തിക സ്വപ്നയേയും സൂര്യയെയും ചേർത്ത് പിടിച്ചു…
നിങ്ങൾ ആണ് ശരി….
ഇവിടെ ഒരു നിയമവും നിങ്ങളെ തൊടില്ല..
കയ്യിൽ പണം ഉണ്ടോ..
നിയമം ആ പണത്തിന് പിന്നാലെ വരും…
പോരാത്തതിന് തെളിവുകൾ പോലും ഇല്ലാതെ നിങ്ങൾ അത് നടത്തി..
ദൈവം നേരിട്ട് നടത്തിയ വിധി…
അതിൽ തെളിവ് ഉണ്ടാവില്ല….
കാർത്തിക അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….
************************************
വർഷങ്ങൾക്ക് ശേഷമുള്ള ഒരു പകൽ….
ഏട്ടാ…
പോകണ്ടേ നമുക്ക്..
കാർത്തിക ആര്യനെ കുലുക്കി വിളിച്ചു…
പോവാം..
ആര്യൻ പെട്ടന്ന് എഴുന്നേറ്റു..
നീ റെഡി ആയിക്കോ..
ഒരു പത്തു മിനിറ്റ് ഞാൻ കുളിച്ചു റെഡി ആയി താഴേക്ക് വരാം….
കുറച്ചു സമയത്തിന് ശേഷം…
പോയാലോ….
ആര്യൻ മുണ്ട് മടക്കി കുത്തി നടന്നു വന്നു കൊണ്ടു കാർത്തികയോട് ചോദിച്ചു….
മ്മ്..
പോകാം…
അപ്പോളേക്കും ഗേറ്റ് കടന്നു ഒരു കാർ കൂടി വന്നു പോർച്ചിൽ നിന്നു…
അതിൽ നിന്നും സാബുവും ശ്യാമും ഇറങ്ങി….
പോവാറായോ…
സാബു ചോദിച്ചു….
ആ…
ആര്യൻ മൂളി…
ഇപ്പൊ പോയാൽ വൈകുന്നേരം ആവില്ലേ അവിടെയെത്താൻ…
മ്മ്..
ആര്യൻ വീണ്ടും മൂളി….
ഡാ…
ശ്യാം ആര്യന്റെ തോളിൽ പിടിച്ചു…
പോയേച്ചും വാ….
ശ്യാം പറഞ്ഞു….
ഇന്ന് അവിടെ തങ്ങി നാളെ രാവിലെ പോയാൽ മതി ട്ടാ….
പോകും മുൻപ് സാബു ആര്യന്റെ ചെവിയിൽ പറഞ്ഞു….
ആര്യൻ കാർ മുന്നോട്ട് എടുത്തു…
കാർ മുന്നോട്ട് പാഞ്ഞു…
പിറ്റേന്ന് രാവിലെ പതിനൊന്നു മണി…
കണ്ണൂർ സെന്റർജയിൽ കവാടത്തിനു മുൻപിൽ ആര്യനും കാർത്തികയും ആരെയോ കാത്തു നിന്നു…
മണിക്കൂറുകൾക്ക് ശേഷം…
ആ വാതിൽ തുറന്ന് രണ്ട് പേർ അവരുടെ അടുത്തേക്ക് നടന്നടുത്തു…
പോകാം….
സ്വപ്നയെയും സൂര്യയെയും ചേർത്ത് പിടിച്ചു കൊണ്ടു കാർത്തിക ചോദിച്ചു…
മ്മ്…
പോകാം…
രണ്ടാളും ഒരുമിച്ചു പറഞ്ഞു…
ആര്യൻ ഡോർ തുറന്നു കൊടുത്തു…
രണ്ടാളും പിൻ സീറ്റിൽ കയറി…..
കാർത്തിക ഡോർ തുറന്നു മുന്നിൽ കയറി…
ആര്യൻ അകത്തു കയറി ഡോർ അടച്ചു..
സീറ്റ് ബെൽറ്റ് ഇട്ട് കാർ സ്റ്റാർട്ട് ചെയ്തു….
ചില ശിക്ഷകൾ അനുഭവിച്ചു തന്നെ തീർക്കണം ല്ലേ…
പിന്നീട് നമ്മളെ വേട്ടയാടാൻ ആ ഓർമ്മകൾ ഉണ്ടാവില്ല ലോ….
സൂര്യയെ നോക്കി സ്വപ്ന അത് പറയുമ്പോൾ കാർത്തിക അവരെ നോക്കി ചിരിച്ചു…
മുന്നോട്ട് പോകുമ്പോൾ ആര്യൻ പതിയെ മിററിലൂടെ പുറകിലേക്ക് നോക്കി..
അങ്ങ് ദൂരെ നിഹാര അവരെ നോക്കി കൈ വീശി കാണിക്കും പോലെ ആര്യന് തോന്നി…
അവൻ വണ്ടി പെട്ടന്ന് ബ്രേക്ക് ചവിട്ടി നിർത്തി….
ഒന്നൂടെ മിററിൽ നോക്കി…
അറിയാതെ അവൻ പറഞ്ഞു…
നീ കൂടെയുണ്ടെങ്കിൽ…..
ശുഭം…
************************************
പിന്തുണച്ച എല്ലാർക്കും ഒരുപാട് നന്ദി ട്ടാ…..
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Good novel