കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 10

874 Views

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

ആര്യാ….

ശ്യാം വിളിച്ചു…

ന്തേ ടാ…

മ്മക്ക് നാട്ടിൽ പോയാലോ….

ശ്യാം ചോദിച്ചു…

പോയാലോ…

സാബുവും അതേറ്റു പിടിച്ചു…

പോയാലോ…

ആര്യനും പറഞ്ഞു അവർക്കൊപ്പം….

എല്ലാരും ഞെട്ടലോടെ ആര്യനെ നോക്കി…

ന്തെടാ…

രണ്ട് പെഗ്ഗിന്റെ പുറത്ത് പറയുന്നതല്ല ട്ടാ…

മ്മക്ക് പോണം…

വർഷങ്ങൾ കൊറേ ആയില്ലേ നമ്മൾ പോയിട്ട്..

എനിക്ക് വേണ്ടി നിങ്ങളും എല്ലാം വേണ്ടന്ന് വെച്ചതല്ലേ…

പക്ഷെ…

ഈ വർഷം നമ്മൾ ഉണ്ട് അവിടെ ഉത്സവം കൊടിയേറുമ്പോൾ…

ആര്യൻ ഒരു കവിൾ കൂടി ഇറക്കി കൊണ്ടു അവരെ നോക്കി പറഞ്ഞു..

ശ്യാമും സാബുവും അവനെ ചേർത്ത് പിടിച്ചു…

അവരുടെ ആഘോഷം കണ്ട് കാർത്തികയും, നിമ്മിയും,അനാമികയും പരസ്പരം നോക്കി… ചിരിച്ചു…

ടിക്കറ്റ് ബുക്ക്‌ ചെയ്യട്ടെ…

ശ്യാം ചോദിച്ചു….

പിന്നല്ലാതെ…

വിളിച്ചു പറയടാ…

ആര്യന്റെ ആയിരുന്നു മറുപടി..

അപ്പൊ ഇനി ഉത്സവത്തിന് നാട്ടിൽ…

ആര്യൻ ആകാശത്തേക്ക് നോക്കി ആരോടോ പറഞ്ഞു…

************************************

ഏട്ടൻ എപ്ളേലും എന്നേ സ്നേഹിച്ചിട്ടുണ്ടോ..

ആര്യന്റെ മുഖത്തേക്ക് നോക്കി കാർത്തിക അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം വളരെ താഴ്ന്നിരുന്നു..

വല്ലാതെ ഇടറിയിരുന്നു…

ഇപ്പൊ അവരൊക്കെ വന്നു കഴിഞ്ഞപ്പോൾ ഉള്ള ഒരാളല്ല അവരൊക്കെ പോയി കഴിഞ്ഞപ്പോൾ..

ശരിക്കും എന്നോട് വെറുപ്പാണോ…

ഞാൻ ശരിക്കും ഒരു ബാധ്യത ആണോ ഏട്ടാ..

സഹിക്കാൻ കഴിയുന്നില്ല ഈ ജീവിതം..

അത്രേം ഞാൻ വെറുത്തു പോയി..

വിതുമ്പി കൊണ്ടു അവൾ കട്ടിലിന്റെ ഓരത്തേക്കു ഇരുന്നു…

ഒരു തവണ..

ഒരൊറ്റ തവണ പറ ഏട്ടാ…

എന്നേ ഇഷ്ടമാണോ..

നിഹാര ആണ് ഏട്ടന്റെ മനസിൽ എന്ന് എനിക്കറിയാം..

എന്നാലും അറിയാൻ ഉള്ള കൊതി കൊണ്ടാണ് ഏട്ടാ..

കാത്തിരിക്കാം ഞാൻ എത്ര വേണേലും..

പക്ഷെ..

ഒരു വാക്ക്…

ഒരൊറ്റ തവണ മാത്രം..

എന്നേ എപ്ളേലും സ്നേഹിച്ചിട്ടുണ്ടോ..

ഇത്തവണ കാർത്തിക ഏങ്ങി ഏങ്ങി കരഞ്ഞു പോയി..

ഞാനും ഒരു പെണ്ണല്ലേ ഏട്ടാ..

ഒരു രണ്ടാം കെട്ടുകാരി ആണെങ്കിലും..

താലി കെട്ടി കഴിഞ്ഞു കുറച്ചു മണിക്കൂർ മാത്രം നീണ്ടു നിന്ന ഒരു ബന്ധം..

ഒന്ന് സ്പർശിക്കുക പോലുമില്ലാത്ത ഒരു വിവാഹം..

എല്ലാം അറിഞ്ഞിട്ട് തന്നെ അല്ലേ എന്നേ കെട്ടിയതും…

എനിക്ക് ഒന്നും അറിയില്ലായിരുന്നു ഏട്ടാ..

ഒരു പെൺകുട്ടിയുമായി സ്നേഹത്തിൽ ആയിരുന്നു എന്നും ആ കുട്ടി മരിച്ചു എന്നും മാത്രമാണ് എല്ലാരും എന്നോട് പറഞ്ഞത്..

അത് കൊണ്ടാണ് ഞാ സമ്മതിച്ചത്..

എനിക്ക് മാറ്റി എടുക്കാൻ കഴിയും എന്നുള്ള വിശ്വാസത്തിൽ..

പക്ഷെ..

വിവാഹം കഴിഞ്ഞു പതിയെ പതിയെ ഞാൻ എല്ലാം അറിഞ്ഞു തുടങ്ങിയപ്പോൾ..

പാതിയിൽ നിർത്തി കാർത്തിക..

വിവാഹം കഴിഞ്ഞു രണ്ട് വർഷം ആയിട്ടും ഞാൻ ഏട്ടനോട് ഇത്രയും നേരം സംസാരിച്ചിട്ട് പോലുമില്ല..

കാണുന്നവർക്ക് ഞാൻ എല്ലാം കൊണ്ടും സുഖം അനുഭവിക്കുന്ന ഒരു ഭാര്യാ..

എന്നാൽ ഏട്ടൻ ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ എന്റെ വശം…

വിതുമ്പി വിതുമ്പി ആണ് കാർത്തിക ഓരോ വാക്കുകളും പറയുന്നത്…

ഇടനെഞ്ചു പൊട്ടിയാണ് എന്ന് ആര്യനും മനസിലായി..

അവൻ പതിയെ തല ഉയർത്തി അവളെ നോക്കി..

കാർത്തികേ…

അവൻ പതിയെ വിളിച്ചു..

അവൾ ഒന്ന് നടുങ്ങി..

വിശ്വാസം വരാത്തത് പോലെ അവൾ അവനെ നോക്കി..

കയ്യെത്തിച്ചു പതിയെ അവളുടെ വിരലിൽ പിടിച്ചു…

അവൾ ഞെട്ടി പെട്ടെന്ന് കൈ വിരൽ വലിച്ചു..

ആര്യൻ ഒന്നൂടെ നീട്ടി ആ വിരലിൽ പിടിച്ചു…

പേടിയുണ്ടോ എന്നേ..

അവൻ പതിയെ ചോദിച്ചു…

ഇല്ല…

അവൾ പതിയെ പറഞ്ഞു….

ഇഷ്ടമല്ലാണ്ടല്ലട്ടോ… നിന്നേ..

പക്ഷെ ന്തോ..

കഴിയുന്നില്ല എനിക്ക്…

ചെയ്തു പോയത് മഹാപരാധം  ആണെന്നും അറിയാം..

ഞാൻ കാരണം നീ കൂടി വിഷമിക്കുന്നു..

അനുഭവിക്കുന്നു…

മരിച്ചതിനു തുല്യമായി ജീവിക്കുന്നു…

എനിക്കറിയാം ഞാൻ ചെയ്തതും ചെയ്തു കൊണ്ടു ഇരിക്കുന്നതും ക്രൂരത ആണെന്ന്…

മാപ്പ് അർഹിക്കാത്ത തെറ്റാണ് എന്നും..

പക്ഷെ..

കഴിയുന്നില്ല കാർത്തികേ എനിക്ക്…

പൊഴിഞ്ഞു വീണ അവന്റെ വാക്കുകൾക്കു ഉള്ളുരുകി പൊള്ളുന്ന ഒരു മനസിന്റെ വേദന ഉണ്ടായിരുന്നു..

എനിക്ക് അവളെ മറക്കാൻ കഴിയുന്നില്ല..

ഓരോ അണുവിലും അവൾ മാത്രമാണ് എന്ന് തോന്നി പോകുന്നു..

നിന്റെ മുഖത്ത് പോലും എനിക്ക് നോക്കാൻ കഴിയാത്തതും അത് കൊണ്ടാണ്…

ഈ പൊള്ളുന്ന എന്റെ മനസ്സിൽ ഉണ്ട് നീ..

പക്ഷെ..

എനിക്കതു അറിയിക്കാൻ കഴിയാതെ പോകുന്നു..

അത് സ്നേഹമാണോ ഇഷ്ടമാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല…

പക്ഷെ ഒന്നെനിക്ക് അറിയാം..

അത് ഒരിക്കലും വെറുപ്പല്ല..

ഉള്ളു പൊള്ളുന്ന വാക്കുകൾ അവനിൽ നിന്നും അവളുടെ നെഞ്ചിലേക്ക് ചൂഴ്ന്നിറങ്ങി..

നിനക്കറിയാല്ലോ

അമ്മയുടെ നിർബന്ധം..

അതാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്..

ഞാൻ ഒരിക്കലും ഒരു വിവാഹത്തിന് പറ്റിയ മാനസിക അവസ്ഥയിൽ ആയിരുന്നില്ല…

പക്ഷെ അമ്മ കരുതി വിവാഹം കഴിച്ചാൽ എല്ലാം മാറുമെന്ന്…

ഒരു രണ്ടാം കെട്ടായിരുന്നു എന്ന് അമ്മ ഒരിക്കലും ചിന്തിച്ചിട്ടില്ല ഞാനും..

കാരണം അമ്മക്ക് മുന്നേ നിന്നേ ഇഷ്ടമായിരുന്നു…

അറിയാം..

അമ്മ പറഞ്ഞിട്ടുണ്ട്..

കാർത്തിക മറുപടി കൊടുത്തു വേഗം…

അത് കൊണ്ടാവും അമ്മക്ക് തോന്നി കാണും നിനക്ക് എന്നേ മാറ്റി എടുക്കാൻ കഴിയുമെന്ന്..

പക്ഷെ..

ഒരിക്കൽ പോലും നീ എന്നോട് ഒന്നിനും ഒരു പരാതി പറഞ്ഞിട്ടില്ല…

ഇന്നു പക്ഷെ നീ എല്ലാ പരാതിയും പറഞ്ഞു തീർത്തു..

അവളുടെ വിരലുകളിൽ ഉള്ള പിടുത്തം അവൻ ഒന്നൂടെ മുറുക്കി….

ന്റെ ഈ പിടുത്തത്തിൽ ന്ത് തോന്നുന്നു തനിക്കു..

കയ്യിലേക്ക് നോക്കി ആര്യൻ ചോദിക്കുന്നത് കേട്ട് കാർത്തിക ഒന്നു ചിരിച്ചു..

രണ്ട് വർഷം മൂന്ന് മാസം എട്ടു ദിവസം..

അത് വരേ കാത്തിരിക്കേണ്ടി വന്നു എനിക്ക്…

അത്ര മാത്രം…

അവൾ നിസ്സഹായത നിറഞ്ഞ മുഖത്തോടെ അവനെ നോക്കി പറഞ്ഞു..

ആദ്യമായും അവസാനമായും ഞാൻ സ്നേഹിച്ചത് നിഹാരയെ ആയിരുന്നു..

അതാണ്..

അതാണ്..

ഞാൻ ഇങ്ങനെ..

പാതിയിൽ നിർത്തി ആര്യൻ

ആദ്യമായി എന്നുള്ളത് മതി…

അവസാനമായി എന്ന് തോന്നേണ്ട..

എഴുന്നേറ്റു ആര്യന്റെ തൊട്ട് മുന്നിൽ വന്നു നിന്നുകൊണ്ട് അവൾ പറഞ്ഞു..

ഒപ്പം..

മുഖം കുനിച്ചു ആര്യന്റെ നെറ്റിയിൽ പതിയെ ചുണ്ടമർത്തി…

ആര്യൻ ഒന്ന് പിടഞ്ഞു…

കണ്ണുകൾ അവൻ ഇറുക്കി അടച്ചു…

കണ്ണടച്ച് കിടന്നാൽ മതി..

തുറക്കരുത്….

അവന്റെ ചെവിയിൽ പതിയെ പറഞ്ഞ് അവനെ ബെഡിലേക്കു പതിയെ കിടത്തി അവൾ…

ഏട്ടാ….

അവൾ പതിയെ വിളിച്ചു..

ആര്യൻ കണ്ണുകൾ ഇറുക്കി അടച്ചു…

കാർത്തികയുടെ ചുണ്ടുകൾ ആര്യന്റെ ചെവിയിൽ പതിയെ അമർന്നു..

ആര്യൻ ഒന്നൂടെ പിടഞ്ഞു…

കൈവിരലുകൾ കൊണ്ടു ആര്യന്റെ മുടിയിഴയിൽ അവൾ പതിയെ തലോടി…

ആര്യൻ കണ്ണുകൾ ഇറുക്കി അടച്ചു…

ഞാനാണ് ഏട്ടാ…

ഞാനാ..

ആരോ അവന്റെ ഉള്ളിൽ ഇരുന്നു പറയുന്നതായി അവനു തോന്നി…

അവൻ പതിയെ കൈകൾ കൊണ്ടു കാർത്തികയെ ചേർത്ത് പിടിച്ചു..

കാർത്തികയുടെ വിരലുകൾ അവനെയും കൊണ്ട് യാത്രയായി..

തന്നിലേക്ക് ചേർത്ത് പിടിക്കാൻ ഉള്ള യാത്ര….

ഒടുവിൽ…

എപ്പോഴോ മയക്കത്തിലേക്ക് പോയ നേരം കാർത്തികയുടെ ഉള്ളിൽ പെയ്തൊഴിയാൻ ഒന്നുമില്ലാതായിരുന്നു… 

************************************

രാവിലെ എഴുന്നേൽക്കും നേരം കാർത്തിക ഒന്ന് പിടഞ്ഞു…

തന്റെ നെഞ്ചിലേക്ക് ചേർന്നു കിടക്കുന്ന ആര്യനെ അവൾ ഒന്നൂടെ ചേർത്ത് പിടിച്ചു പതിയെ…

എന്നിട്ട് ആര്യന്റെ നെറ്റിയിൽ പതിയെ ഉമ്മ വെച്ചു അവൾ എഴുന്നേറ്റു…

ഏട്ടാ..

കുളി കഴിഞ്ഞു ഈറനോടെ കയ്യിൽ ചായ കപ്പുമായി ബെഡിൽ വന്നിരുന്നു കാർത്തിക….

ഏട്ടാ..

അവൾ പതിയെ ആര്യനെ കുലുക്കി വിളിച്ചു..

ആര്യൻ പതിയെ കണ്ണ് തുറന്നു…

ന്തോ ഓർത്തത് പോലെ അവൻ പെട്ടന്ന് ചാടിഎഴുന്നേറ്റു ..

കമ്പിളിക്കുള്ളിൽ അവൻ ലുങ്കി തപ്പി…

ചിരിച്ചു കൊണ്ടു കട്ടിലിനടിയിൽ നിന്നും ലുങ്കി എടുത്ത് ആര്യന്റെ നേർക്കു നീട്ടി കാർത്തിക…

ചായ…

മുണ്ട് ഒരു കൈ കൊണ്ടു കൊടുത്തു കൊണ്ടു മറ്റേ കൈ നീട്ടി അവൾ പറഞ്ഞു….

ആര്യന് ന്തോ ഒന്നും പറയാൻ പറ്റാത്ത പോലെ അവൻ പതറി പോയിരുന്നു..

ഏട്ടാ…

കാർത്തിക വിളിച്ചു..

മ്മ്..

ആര്യൻ മൂളി..

നാട്ടിലേക്ക് നമുക്ക് കാറിൽ പോകാം..

അവൾ പറഞ്ഞു…

കാറിലോ..

മ്മ്..

കാറിൽ..

അവരോട് ചോദിക്കാതെ എങ്ങനെ..

അവരും സമ്മതിക്കും ഞാൻ സമ്മതിപ്പിച്ചോളാം…

കാർത്തിക പറഞ്ഞു..

മ്മ്..

ആര്യൻ മൂളി..

അതേ..

ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്…

അവൾ പറഞ്ഞു…

ഇല്ല..

എന്താ…

അതേ…

ഇനി എന്നും രാത്രി കിടക്കുമ്പോൾ കണ്ണടച്ച് കിടന്നാൽ മതിട്ടോ..

അതും പറഞ്ഞ് അവന്റെ കവിളിൽ ചുണ്ടമർത്തി കൊണ്ട് കാർത്തിക ഓടി പുറത്തേക്ക് പോയി…

അന്താളിച്ചു കൊണ്ടു കവിളിൽ കൈ വെച്ചു കൊണ്ടു ആര്യൻ അവളെ നോക്കി ഇരുന്നു….

************************************

കുറച്ചു മണിക്കൂറുകൾക്കു ശേഷം..

ആര്യൻ മൊബൈൽ എടുത്തു ഏതോ നമ്പർ ഡയൽ ചെയ്തു….

അപ്പുറം ഫോൺ അറ്റൻഡ് ചെയ്തു…

ഹെലോ..

അപ്പുറം ഫോൺ അറ്റൻഡ് ചെയ്തു..

ആരാ…

സ്വപ്നേച്ചി അറിയോ.. എന്നേ..

ഞാൻ ആര്യൻ ആണ്…

പെട്ടന്ന് ഫോൺ കട്ട്‌ ആക്കി സ്വപ്ന..

വീണ്ടും ആര്യൻ നമ്പർ ഡയൽ മൊബൈൽ ചെവിയോട് ചേർത്തു…

************************************

ബോറായി തുടങ്ങി ല്ലേ..

ഇനി അധികം നീളില്ല..

പെട്ടന്ന് തീരും..

അടുത്തത് പെട്ടന്ന്

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply