കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 11

779 Views

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

ആര്യൻ മൊബൈൽ എടുത്തു ഏതോ നമ്പർ ഡയൽ ചെയ്തു….

അപ്പുറം ഫോൺ അറ്റൻഡ് ചെയ്തു…

ഹെലോ..

അപ്പുറം ഫോൺ അറ്റൻഡ് ചെയ്തു..

ആരാ…

സ്വപ്നേച്ചി അറിയോ.. എന്നേ..

ഞാൻ ആര്യൻ ആണ്…

പെട്ടന്ന് ഫോൺ കട്ട്‌ ആക്കി സ്വപ്ന..

വീണ്ടും ആര്യൻ നമ്പർ ഡയൽ മൊബൈൽ ചെവിയോട് ചേർത്തു…

തുടരെ തുടരെ ആര്യൻ ഫോൺ വിളിച്ചു കൊണ്ടിരുന്നു…

ഒടുവിൽ അപ്പുറത്തു വീണ്ടും കാൾ അറ്റൻഡ് ചെയ്തു..

ചേച്ചിയെ ബുദ്ധിമുട്ടിക്കാൻ അല്ല..

ഒരു കാര്യം മാത്രം പറയാൻ ആണ് ഞാൻ വിളിച്ചത്..

ഞങ്ങൾ  നാട്ടിൽ വരുന്നുണ്ട്..

ഇത്തവണ ഉത്സവത്തിന് നാട്ടിൽ ഉണ്ട്…

അതൊന്ന് അറിയിക്കണം എന്ന് മാത്രം..

ആര്യൻ പറഞ്ഞു….

ഞാൻ അതിന് ഇപ്പോൾ ആ നാട്ടിൽ ഇല്ല..

അവിടന്ന് പോന്നിട്ട് കാലം കുറച്ചായി..

സ്വപ്ന മറുപടി കൊടുത്തു..

അറിയാം…

ചേച്ചി പുതിയതായി താമസിക്കുന്ന നാടും വീടും എല്ലാം എനിക്കറിയാം..

നാട്ടിൽ വരുമ്പോൾ ഞങ്ങൾ വരുന്നുണ്ട് ആ നാട്ടിലേക്ക്..

ഈ നാട്ടിലേക്കു ആരും വരണ്ടാ..

ഞങ്ങൾക്ക് ആരെയും കാണുകയും വേണ്ട..

പക്ഷെ എനിക്ക് കാണണം കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാൻ ഉണ്ട് എനിക്ക്..

ഞാനായിട്ട് ഒന്നും പറയില്ല ആര്യാ..

അതെനിക്കും അറിയാം..

പക്ഷെ ചേച്ചി പറയും…

ഞാൻ പറയിപ്പിക്കും..

അതിനു മുൻപ് ചേച്ചിയെ സംരക്ഷിക്കുന്നവരോട് പറഞ്ഞേക്ക് ഞാൻ വരുന്നുണ്ടെന്നു…

അതും പറഞ്ഞു ആര്യൻ ഫോൺ കട്ട്‌ ചെയ്തു..

ഫോൺ ടേബിളിൽ വെച്ചു തിരിഞ്ഞു നോക്കിയത് കാർത്തികയുടെ മുഖത്തേക്ക്..

കാർത്തിക അന്ധാളിപ്പോടെ ആര്യനെ നോക്കി..

അത് ശ്രദ്ധിക്കാതെ ആര്യൻ റൂമിലേക്ക് നടന്നു..

കാർത്തികേ…

ആര്യൻ വിളിച്ചു..

കാർത്തിക വേഗം ആര്യന്റെ അടുത്തേക്ക് നടന്നെത്തി…

കുറച്ചു കഴിഞ്ഞു ഇറങ്ങാം..

എല്ലാം പാക് ചെയ്തു കഴിഞ്ഞോ…

മ്മ്..

കാർത്തിക മൂളി..

ങ്കിൽ താൻ റെഡി ആയിക്കോ..

ഞാൻ കുളിച്ചിട്ട് വരാം…

നാലു മണി ആവുമ്പോൾ ഇറങ്ങാം എന്ന് അവരും പറഞ്ഞിട്ടുണ്ട്..

അത് പറഞ്ഞു ആര്യൻ ബാത്‌റൂമിൽ കയറി…

************************************

ഏട്ടാ…

കാർത്തിക വിളിക്കുന്നത് കേട്ട് ഡ്രൈവിംഗ് സീറ്റിൽ നിന്നും തല ചെരിച്ചു കൊണ്ടു കാർത്തികയെ നോക്കി ആര്യൻ…

ഏട്ടൻ ന്തിനാ നാട്ടിൽ പോകുന്നത്..

അൽപ്പം പേടിയുള്ള ശബ്ദത്തിൽ ആയിരുന്നു കാർത്തികയുടെ ചോദ്യം..

ഇതാ ഇപ്പൊ നന്നായേ..

ഇത്രയും നാള് നാട്ടിൽ പോകാത്തത് ആയിരുന്നു കുറ്റം..

ഇപ്പൊ നാട്ടിൽ പോകുന്നതായോ കുറ്റം..

പറ ഏട്ടാ ന്തിനാ പോണേ…

ഗിയർ ലിവറിൽ വെച്ച അവന്റെ കൈയിലേക്ക് കാർത്തിക കയ്യെടുത്തു പിടിച്ചു കൊണ്ടു ചോദിച്ചു..

ഉത്സവം കൂടണം..

ഒരുപാട് വർഷങ്ങൾ ആയി ദേവിയെ കണ്ടിട്ട്…

കൺകുളിർക്കെ കാണണം..

മനസറിഞ്ഞു ഒന്ന് പ്രാർത്ഥിക്കണം..

പിന്നെ…

പാതിയിൽ നിർത്തി ആര്യൻ…

ന്താ ഒരു പിന്നേ..

കാർത്തിക ചോദിച്ചു..

നിന്നെയും കൂടെ കൂട്ടി ഒന്നു നടക്കണം..

ആ ആൾക്കൂട്ടത്തിനിടയിൽ കൂടി നടന്നു..

ഒടുവിൽ ആ തിരുനടയിൽ വെച്ചു നിന്നേ…

കൂടെ കൂട്ടി എന്ന് ദേവിയോട് ഉള്ളു തുറന്നു പറയണം..

ആ വാക്കുകൾ കാർത്തികയുടെ ഉള്ളിൽ സുഖമുള്ള നോവായി പെയ്തിറങ്ങി..

ഏട്ടാ…

അവളുടെ കൈവിരലുകൾ അവന്റെ വിരലുകളെ കോർത്തു പിടിച്ചു….

എന്നാലും ഒരു പേടി..

പേടിയോ…

ന്തിനാ പേടി..

ഇത്രയും നാളും കാണാത്ത ഒരു ഏട്ടനെ ആണ് ഇപ്പൊ ഞാൻ രണ്ട് ദിവസമായി കാണുന്നത്….

ആ മുഖം എനിക്കു വായിക്കാൻ കഴിയുന്നില്ല..

ആ മനസ് അറിയാനും കഴിയാതെ പോകുന്നു..

ശബ്ദം വളരെ നേർത്തിരുന്നു കാർത്തികയുടെ…

ഏട്ടാ..

ഇനി ഒന്നും വേണ്ട ഏട്ടാ..

കൈകൾ മുറുക്കി പിടിച്ചു കൊണ്ടു കാർത്തിക അത് പറയുമ്പോൾ ആര്യന്റെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു..

അങ്ങ് ദൂരേക്ക് നോട്ടം മാറ്റി  കൊണ്ടു ആര്യൻ കാർ മുന്നോട്ടു പായിച്ചു..

************************************

ചേച്ചിക്ക് ഒന്നൂടെ ഓർത്ത് നോക്കാമോ അന്നത്തെ ആ ദിവസം..

സ്വപ്നയുടെ വീടിന്റെ വരാന്തയിൽ ഇട്ടിട്ടുള്ള കസേരയിൽ ഇരുന്നു കൊണ്ടു ആര്യൻ അവളോട് ചോദിച്ചു…

വർഷങ്ങൾ ഒരുപാട് ആയി…

പക്ഷെ അന്ന് ചേച്ചിയുടെ അവസ്ഥ അങ്ങനെ ആയത് കൊണ്ടു മാത്രമാണ് ഞാൻ ഒന്നും ചോദിക്കാതെ ഇരുന്നത്..

നിഹാരക്കു അന്ന് എന്നോട് ന്താണ് പറയാൻ ഉണ്ടായിരുന്നത്…

ന്താണ് അവൾ പാതിയിൽ നിർത്തി കൊണ്ടു..

നടന്നകന്നു പോയത്..

ഇത്രയും വർഷം ആയിട്ടും എനിക്ക് അറിയാൻ കഴിയാത്തതും അതാണ്..

പോലീസ് എഴുതിയ എഫ്ഐറിൽ  ഒന്നിനും ഒരു വ്യക്തത ഇല്ല..

പിന്നെ അന്വേഷണം നല്ല രീതിയിൽ കൊണ്ടു പോയ അനന്തൻ സാറിനെ മാറ്റി വേറെ ഉദ്യോഗസ്ഥനും വന്നു..

അവർ ഈ കേസ് അട്ടിമറിച്ചു എന്നുള്ളതും സത്യം..

അത് കൊണ്ടാണ് ല്ലോ കൊലക്കയർ കിട്ടേണ്ട സ്ഥാനത്തു ഒരു ജീവപര്യന്തം പക്ഷെ അതും അവർക്ക് അനുഭവിക്കേണ്ടി വരില്ല…

സ്വാധീനം…

അത് ഉണ്ട് അവർക്ക്..

അത് കൊണ്ടു എനിക്ക് അറിയേണ്ടത് ചേച്ചിയുടെ വായിൽ നിന്നും അറിയണം..

ന്താണ്… ചേച്ചി..

ന്തിനാ ചേച്ചി മൊഴി മാറ്റി പറഞ്ഞത്…

ചേച്ചി ദൃക്‌സാക്ഷി ആയിരുന്നില്ലേ എല്ലാത്തിനും..

എന്നിട്ട് ന്തിനാ..

ഒടുവിൽ മൊഴി മാറ്റി പറഞ്ഞത്…

ആര്യൻ സ്വപ്നയെ നോക്കി ചോദിച്ചു..

പണം..

പെട്ടന്നായിരുന്നു സ്വപ്നയുടെ മറുപടി..

ന്താ ന്ന്..

ഞെട്ടലോടെ ആര്യൻ ചോദിച്ചു..

നീ ഈ വീട് കണ്ടോ..

കൊട്ടാരം പോലുള്ള ഈ വീട്..

ഇതു ഇന്ന് എന്റെ സ്വന്തം ആണ്….

ചേച്ചി…

ആര്യൻ ഉറക്കേ വിളിച്ചു..

നീ അലറണ്ട..

നിനക്ക് നിന്റെ ജീവിതം നോക്കാമെങ്കിൽ എനിക്ക് എന്റെയും ജീവിതം നോക്കാം…

ഞാൻ ന്ത്‌ എന്റെ ജീവിതം നോക്കി..

നോക്കിയില്ലേ നീ…

നിന്റെ കാര്യം നോക്കി നീ ഈ നാട് വിട്ട് പോയി…

പോരാത്തതിന് സുന്ദരി ആയ ഒരു പെൺകുട്ടിയെയും വിവാഹം കഴിച്ചു നീ സെറ്റിൽഡ്..

ഞാനോ…

എല്ലാ അപമാനവും കേട്ട് നാട്ടുകാർക്ക്‌ മുൻപിൽ..

ഒടുവിൽ ഞാൻ എടുത്ത തീരുമാനം ആണ് അവരുടെ ഈ ഓഫർ…

ഓഫർ..

ആര്യൻ അവളെ വിശ്വാസം വരാത്തത് പോലെ നോക്കി ചോദിച്ചു..

മ്മ്…

ഞാൻ മൊഴി മാറ്റി പറഞ്ഞാൽ എനിക്ക് പറഞ്ഞത് സ്വപ്നം പോലും എനിക്കു കാണാൻ കഴിയാത്തത് ആയിരുന്നു…

എന്ത് .

ആര്യൻ ചോദിച്ചു..

ഒന്നരകോടി…

ആര്യൻ ഞെട്ടി തരിച്ചു പോയി..

പിന്നേ അവരുടെ കമ്പനിയിൽ ബോർഡ് അംഗം..

മാസം നല്ല ശമ്പളം..

എവിടേം പോവണ്ട..

മാസം കൃത്യമായി ശമ്പളം അകൗണ്ടിൽ വീഴും

പിന്നെ എനിക്ക് ഒന്നും നോക്കേണ്ടി വന്നില്ല..

നീ നിന്റെ ജീവിതം നോക്കി..

പാവം നിഹാര പോയി..

ഇനി എനിക്ക് ജീവിക്കണം..

അതും രാജകുമാരി ആയി..

പിന്നെ അവർ അന്ന് എന്നേ നശിപ്പിച്ചു എങ്കിലും ഏതോ കുറച്ചു നിമിഷങ്ങൾ അന്ന്  ഞാനും ആസ്വദിച്ചു എന്നുള്ളതാണ് സത്യം….

ചേച്ചി..

ആര്യൻ അലറി വിളിച്ചു..

നീ അലറണ്ട ആര്യാ..

ഒരു പെണ്ണിന്റെ എല്ലാം കവർന്നു എടുത്തവർ തന്നെ ആണ് ഇപ്പോളും എനിക്ക് കൂട്ട്..

അവരുടെ രണ്ട് പേരുടെയും സ്വന്തം..

ആരും അറിയാതെ അവർ ഇവിടെ വരും..

ഒന്നോ രണ്ടോ ദിവസം തങ്ങും..

പിന്നെ അറിയാലോ..

ചേച്ചി പ്ലീസ്..

ആര്യൻ ചെവി പൊത്തി താഴേക്ക് ഇരുന്നു..

പക്ഷെ ഒന്നുണ്ട് ട്ടോ..

രണ്ടാളും ഒരുമിച്ചു വരില്ല…

ഒരു കൂസലുമില്ലാതെയുള്ള സ്വപ്നയുടെ മറുപടി ആര്യനെ ശരിക്കും അമ്പരപ്പിച്ചു….

ആര്യാ..

അവർക്കു ശിക്ഷ കിട്ടില്ല..

ഞാൻ മൊഴി മാറ്റി പറഞ്ഞതിൽ ഉറച്ചു നിൽക്കും ആര്യാ…

പിന്നേ തെളിവുകൾ എല്ലാം അവർക്ക് അനുകൂലവും ആണ്…

എനിക്കും ജീവിക്കണം ആര്യാ…

അന്തസോടെ..

കാരണം ഈ നാട്ടിൽ രേമേഷ് എന്റെ ഭർത്താവും ദിലീപ് എന്റെ സഹോദരനും ആണ്…

അമ്മയ്ക്കും അച്ഛനും അതാണ് ഇഷ്ടം..

ഇനി നീ എന്നേ തേടി വരരുത്..

നിനക്ക് പോകാം….

ചേച്ചി..

അവളെ ദയനീയമായി വിളിച്ചു..

എല്ലാർക്കും അവരവരുടെ ജീവിതമാണ് വലുത്…

എനിക്കും….

അതും പറഞ്ഞ് സ്വപ്ന അകത്തേക്ക് കയറി പോയി..

ഇനി എന്ത് എന്നുള്ളപോലെ ആര്യൻ നെറ്റിയിൽ കൈ വെച്ചിരുന്നു..

************************************

അവൻ വന്നിരുന്നു ഇവിടെ…

ആര്യൻ പുറത്ത് ഇറങ്ങിയതോടൊപ്പം സ്വപ്ന ഫോൺ എടുത്തു രമേഷിനെ വിളിച്ചു പറഞ്ഞു..

മ്മ്…

ആ നായിന്റെ മോൻ വീടെത്തില്ല അതിന് മുൻപേ തീർക്കും മ്മടെ കുട്ടികൾ…

അതും പറഞ്ഞു രേമേഷ് ഫോൺ കട്ട്‌ ചെയ്തു….

തലക്കുള്ളിൽ ആകെ കൂടെ പെരുമ്പറ മുഴങ്ങുന്നത് പോലെ തോന്നി ആര്യന്..

കാർ മുന്നോട്ടു പോകും തോറും അവന്റെ മനസ് എവിടെയോ ആയിരുന്നു…

റോഡിനു കുറുകെ ഇട്ട പിക്കപ്പ് വാൻ കണ്ട് ആര്യൻ വേഗം കാർ ബ്രേക്ക് ഇട്ട് നിർത്തി..

പിക്കപ്പിൽ നിന്നും ഇറങ്ങിയ ആളുകളെ കണ്ടു ആര്യന്റെ കൈ തരിച്ചു…

***********************************

ആര്യനെ അവർ തീർക്കുമോ..

അതോ…

അടുത്തത് പെട്ടന്ന് ട്ടാ…

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply