ന്തെടാ ഞാൻ ആരാണെന്ന് ചോദിച്ചപ്പോൾ നിന്റെ നാവിറങ്ങി പോയോ..
സൂര്യ കുറച്ചു മുന്നോട്ടു എത്തിയപ്പോൾ ആര്യന്റെ കൈ തണ്ടയിൽ അമർത്തി നുള്ളി കൊണ്ടു നിഹാര ചോദിച്ചു…
അത് പിന്നെ അവള് അങ്ങനെ പെട്ടന്ന് ചോദിച്ചപ്പോ…
ആര്യൻ ഒന്നു പരുങ്ങി…
ദേ ഏട്ടാ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം വേറെ എന്തെങ്കിലും ഉള്ളിൽ ഉണ്ടേ ഇപ്പൊ ഈ നിമിഷം കളഞ്ഞോ ട്ടാ ഉള്ളിൽ നിന്നും…
ഈ ഉള്ളിൽ ഞാൻ മാത്രം മതി…
ഇടറി കൊണ്ട് നിഹാര പറഞ്ഞു….
മുന്നോട്ടു നടന്ന സൂര്യ ഒന്നൂടെ തിരിഞ്ഞു നോക്കി….
നിഹാര പെട്ടന്ന് മുഖം ഉയർത്തി സൂര്യ പോയ ഭാഗത്തേക്ക് നോക്കി..
വീണ്ടും രണ്ടാളുടെയും കണ്ണുകൾ കോർത്തു…
നിഹാര….. സൂര്യാ..
ആര്യാ…
പിന്നെ ഒരു കാര്യം പറയാൻ മറന്നു ഞാൻ…
അച്ഛൻ നിന്റെ ഒരു ജോലീടെ കാര്യം പറഞ്ഞിരുന്നു എന്നോട്…
അത് ഏകദേശം റെഡി ആയിട്ടുണ്ട് ട്ടാ…
തിരിച്ചു പോകും വഴി കാർ നിർത്തി ദാസൻ അവനെ നോക്കി പറഞ്ഞു…
ഈ ഉത്സവത്തിന്റെ തിരക്ക് കഴിഞ്ഞു നമുക്ക് വീണ്ടും ഒന്ന് ഇരിക്കണം ഞങ്ങൾ വീട്ടിലേക്ക് വരാം…
ദാസൻ പറഞ്ഞത് കേട്ട് ആര്യൻ തലയാട്ടി…
എന്ന ശരി വൈകുന്നേരം കാണാം….
ദാസൻ കാർ മുന്നോട്ട് എടുത്തു…
സൂര്യ ആര്യനെ നോക്കി ചിരിച്ചു..
നിഹാരയെ മൈൻഡ് ചെയ്യാതെ അവൾ നോട്ടം മുന്നിലേക്ക് മാറ്റി…
എവിടാ ഏട്ടാ ജോലി ശരിയായത്….
ഇവിടെ അടുത്ത് വല്ലതും ആവുമോ…
അതോ അകലേക്ക് എവിടേലും ആവുമോ..
ഗൾഫിൽ ഒന്നും പോകണ്ടാട്ടാ….
ഞാൻ വിടില്ല..
അവന്റെ കണ്ണുകളിലേക്ക് നോക്കി പരിഭവം നിറഞ്ഞ ശബ്ദത്തിൽ നിഹാര പറഞ്ഞു…
എനിക്ക് അറിയില്ല പെണ്ണേ…
അച്ഛൻ ഇങ്ങനെ ഒരു ജോലി കാര്യം ആളോട് പറഞ്ഞിട്ടുണ്ട് ന്ന്..
ഇവിടെ തരക്കേടില്ലത്ത ശമ്പളം ഉണ്ട് ലോ എനിക്ക്..
പിന്നെ എന്തിനാവോ അച്ഛൻ അങ്ങനെ പറഞ്ഞത്..
ആര്യൻ സ്വയം ചോദിച്ചു..
ദൂരെ ആണേൽ ഞാൻ പോകില്ല അത് ഉറപ്പ്..
നിഹാരയുടെ മുഖം പെട്ടന്ന് തെളിഞ്ഞു…
അല്ലേ…
നീ ഇത് ന്ത് ഭാവിച്ചാ….
ആര്യൻ നിഹാരയുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന നോട്ടത്തിൽ ചോദിച്ചു…
ന്തേ…
പെട്ടന്ന് കണ്ണുകൾ പിൻവലിച്ചു കൊണ്ടു അവൾ ചോദിച്ചു..
ഒന്നുമില്ലേ..
കഴുത്തു പതിയെ താഴ്ത്തി മുഖം ചെരിച്ചു ഒന്നൂടെ അവളെ നോക്കി ആര്യൻ ചോദിച്ചു…
ന്താ ന്ന്…
കാര്യം പറ…
ഒന്ന് പരുങ്ങി അവൾ…
ഒന്നുമില്ലേ വേണ്ട ഞാൻ ചുമ്മാ ചോദിച്ചതാ…
മ്മ്..
നിഹാര മൂളി..
ഞാൻ പോവാ..
അവൾ പറഞ്ഞു..
മ്മ്..
ചെല്ല്…
വൈകുന്നേരം ഉണ്ടാവോ നീ…
മ്മ്..
ഉണ്ടാവും..
എന്നാ ശരി വൈകുന്നേരം കാണാം…
ആര്യൻ മുന്നോട്ട് നടന്നു….
ഏട്ടാ…..
നിഹാരയുടെ വിളി കേട്ട് ആര്യൻ ഒന്നുടെ തിരിഞ്ഞു നോക്കി…
നിഹാര അവന്റെ അടുത്തേക്ക് നടന്നടുത്തു…
എനിക്ക് അറിയില്ലേട്ടാ ന്താണ് ന്റെ ഉള്ളിൽ എന്ന്..
ചിലപ്പോൾ എന്റെ പൊട്ടത്തരം ആവാം…
അറിയാലോ ഏട്ടാ ന്റെ വീട്…
ചുറ്റുപാട് എല്ലാം….
എനിക്ക് അങ്ങനെ അധികം കൂട്ടുകാരൊന്നും ഇല്ലാ..
ബന്ധുക്കളും..
അമ്മയും അച്ഛനും ഞാനും…
പക്ഷെ വർഷങ്ങൾ ഒരുപാടായില്ലേ ഒരു നിഴല് പോലെ ഞാൻ കൂടെ കൂടിട്ട്…
ഒരിക്കലും ഞാൻ ഏട്ടനോട് പറഞ്ഞിട്ടുണ്ടോ എന്റെ ഉള്ളിലെ ആഗ്രഹം…
പറയാൻ പലവട്ടം വെമ്പിയെങ്കിലും ഞാൻ തന്നെ തടഞ്ഞു എന്റെ മനസിനെ…
ഏട്ടനെ സ്നേഹിക്കാൻ..
ഏട്ടനെ സ്വന്തമാക്കാൻ അതിനുള്ള ഒരു യോഗ്യതയും എനിക്കില്ല…
പക്ഷെ എപ്പോളോ ഞാൻ ഇഷ്ടപ്പെട്ടു പോയി..
അറിയാതെ എന്നോ ന്റെ നെഞ്ചിൽ കേറി പോയി..
ഇറക്കി വിടാൻ ഞാൻ ഒരുപാട് വട്ടം ശ്രമിച്ചു..
പക്ഷെ….
ഇറങ്ങി പോയതിനേക്കാൾ വേഗത്തിൽ…
അതിനേക്കാൾ പതിൻ മടങ്ങു വേഗത്തിൽ എന്റെ ഉള്ളിലേക്ക് വീണ്ടും അലയടിച്ചു വരുന്നു..
ഞാൻ പോലും അറിയാതെ…
ഇപ്പൊ….
കുറച്ചു നാളായി എനിക്ക് വല്ലാത്ത ഒരു വിഷമം..
എന്നിൽ നിന്നും വല്ലാതെ അകലത്തേക്കു പോകുന്ന പോലെ തോന്നുന്നു…
ഇഷ്ടപ്പെട്ടു പോയില്ലേ ഞാൻ…
അത് കൊണ്ടു മറക്കാനും കഴിയുന്നില്ല…. ന്നേ…
ആഗ്രഹിക്കാൻ മാത്രമേ എനിക്ക് കഴിയു എന്ന് അറിയാം..
സ്വന്തമാക്കാൻ കഴിയുന്നതിൽ കൂടുതൽ ഉയരത്തിലാണ് ഏട്ടനും ഏട്ടന്റെ കുടുംബവും..
എന്നാലും….
ഞാൻ ഇഷ്ടപ്പെട്ടു പോയി ഏട്ടാ….
കൂടെ കൂട്ടാൻ…
കൂടെ ചേർന്നു ഈ ജീവിതം മൊത്തം നടക്കാൻ എനിക്ക് കൊതിയുണ്ട്…
പക്ഷെ…
പാതിയിൽ നിർത്തി നിഹാര….
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
പോവാ ഞാൻ…
കൂടുതൽ ഒന്നും പറയാതെ നിഹാര മുന്നോട്ടു നടന്നു….
ഡീ…
ആര്യൻ വിളിച്ചു…
ആ പിൻവിളി കാതോർത്തത് പോലെ അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി…
എത്ര നിന്റെ വയസ്….
പത്തൊൻമ്പത്….
ന്തിനാ പഠിക്കുന്നേ…
ഡിഗ്രീ….
ന്തേ..
ഇതൊന്നും അറിയില്ലേ..
അവൾ അൽപ്പം പരിഭവത്തോടെ ചോദിച്ചു…
അറിയാം..
പിന്നെ ന്തിനാ ചോദിച്ചേ ….
ചുമ്മാ…. ചോദിച്ചതാ
ഞാൻ പോട്ടെ ങ്കിൽ….
അവൾ ചോദിച്ചു..
മ്മ്..
പൊക്കോ…
ഒന്നും പറയാൻ ഇല്ലേ എന്നോട്…
പ്രതീക്ഷയോടെ ശബ്ദം വളരെ താഴ്ത്തി അവനോടു ചോദിച്ചു..
ന്ത് പറയാൻ…
ഒന്നും പറയാനില്ല…
പോടാ തെണ്ടി
കല്ലാണ് ടാ….
നിന്റെ നെഞ്ചിൽ…
ദുഷ്ടാ…..
ഉള്ളിലുള്ള സ്നേഹം മൊത്തം ദേഷ്യം നിറഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു…
ഇത്രേം പറഞ്ഞിട്ട് ഒരു വാക്ക് പോലും പറയാൻ തോന്നിയില്ല ല്ലേ നിനക്ക്..
ഞാൻ പോണ്…
നിറഞ്ഞു വന്ന കണ്ണുകൾ രണ്ട് കൈ കൊണ്ടു തുടച്ചു അവൾ ചവിട്ടി കുലുക്കി മുന്നോട്ടു നടന്നു…
ആ പോക്ക് നോക്കി ചിരിയോടെ ആര്യൻ അവളെ നോക്കി നിന്നു..
നിനക്ക് പറഞ്ഞൂടെ ആര്യാ..
കൂടെ ഒരു തുണയുണ്ടെങ്കിൽ അത് ഇവളാണ് ന്ന്…
ഉള്ളിൽ ഇരുന്നു ആരോ അവനോടു a പറയുന്നത് പോലെ അവനു തോന്നി..
ചിരിയോടെ അവൻ തിരിഞ്ഞു നടന്നു..
************************************
ആര്യാ….
പുറകിൽ നിന്നുള്ള വിളി കേട്ട് ആര്യൻ തിരിഞ്ഞു നോക്കി…
രേമേഷേട്ടൻ…
ന്തേ രേമേഷേട്ടാ…
ഡാ…
പണിയാകും ന്നാ തോന്നുന്നേ…
ന്തേ..
നാടകത്തിന്റെ സ്‌പോൺസർമാർമാര് ഒരു പണി തന്നു…
ന്ത് പണി….
ഈ അവസാന നിമിഷം അവര് കാല് മാറി…
എങ്ങനെ…
ഞെട്ടലോടെ ആര്യൻ ചോദിച്ചു….
ക്യാഷ് അവര് ബ്ലോക്ക് ചെയ്തു….
ന്താ രേമേഷേട്ടാ ഈ പറയുന്നേ..
ഈ അവസാന നിമിഷം അവര് ഇങ്ങനെ ചതി ചെയ്താ നമ്മൾ ന്ത് ചെയ്യും….
എനിക്കി ഒരു പിടിയും ഇല്ല ആര്യാ..
ഈ ലാസ്റ്റ് സെക്കൻഡിൽ അവര് ഇങ്ങനെ പണി തരുമെന്ന് ഒരിക്കലും കരുതിയില്ല…
പോരാത്തതിന് അവർ മ്മടെ കൂടെ ആയിരുന്നു ല്ലോ…
അത് കൊണ്ട് വിശ്വാസം ആയിരുന്നു..
പക്ഷെ ഇതിപ്പോ ന്താ ഇങ്ങനെ ന്ന് എനിക്കൊരു പിടിയുമില്ല….
ചേട്ടൻ പേടിക്കാതെ…
മ്മക്ക് വഴി ഉണ്ടാക്കാം….
അവരുടെ നമ്പർ ഉണ്ടോ…
ആ… ഉണ്ട്…
ങ്കിൽ ആ നമ്പർ പറഞ്ഞേ..
ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ….
രേമേഷ് നമ്പർ പറഞ്ഞു…
ആര്യൻ നമ്പർ ഡയൽ ചെയ്തു….
റിങ്ങ് ഉണ്ട്….
ഹെലോ….
അപ്പുറം കാൾ അറ്റൻഡ് ചെയ്തു…
ഞാൻ ആര്യൻ ആണ്…
ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി….
ന്താ ആര്യാ…
ആരാ സംസാരിക്കുന്നത് ആര്യൻ ചോദിച്ചു…
ഞാൻ നന്ദൻ ആണ്….
ആ ഏട്ടനായിരുന്നോ…
മ്മ്…
ന്തെടാ കാര്യം…
ആര്യൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു….
മ്മ്..
നന്ദൻ മൂളി…
നീ പേടിക്കണ്ട…
സ്പോൺസർ ചെയ്തത് ഞങ്ങൾ ആണേൽ ആ ക്യാഷ് അവിടെ വന്നിരിക്കും….
ഞാൻ ഇവിടെ സ്ഥലത്തു ഉണ്ടായിരുന്നില്ല…
നിങ്ങൾക്ക് ഇട്ടു പണിയാൻ കിട്ടിയ ഒരു വഴി തുറന്നു എടുത്തതാ ആ തെക്കേത്തല ടീം..
പിന്നെ കാര്യങ്ങൾ എനിക്ക് അറിയാവുന്നത് കൊണ്ടു ഞാൻ അത് ആ വഴിയേ മടക്കി…
പിന്നെ മ്മടെ ഗ്രൂപ്പിൽ അവരുടെ രണ്ട് പിള്ളേര് ഉണ്ടായിരുന്നു….
അവരെ കയ്യോടെ പിടിച്ചു പുറത്താക്കി…
രമേഷിനെ ഇതറിഞ്ഞത് മുതൽ ഞാൻ ട്രൈ ചെയ്തിരുന്നു കോൺടാക്ട് ചെയ്യാൻ പക്ഷെ കിട്ടിയില്ല…
നീ ധൈര്യമായി മുന്നോട്ടു വിട്ടോടാ…
പുറകിൽ ഞങ്ങൾ ണ്ട്….
ന്ത് ഉണ്ടേലും കയ്യെത്തും ദൂരെ…
മതി നന്ദേട്ടാ…
ഒരുപാട് സന്തോഷം…
സമാധാനമായി…
ശരി ഡാ….
രാത്രി ഉത്സവ പറമ്പിൽ കാണാം..
ശരി നന്ദേട്ടാ…
ആര്യൻ ഫോൺ കട്ട് ചെയ്തു രമേഷിനെ നോക്കി….
ന്താടാ ന്തായി….
നന്ദേട്ടൻ ആണ്….
അവര് മ്മക്ക് ഇട്ടു പണിതതാ…
ആ തെക്കേത്തല….
പക്ഷെ നന്ദേട്ടന് കാര്യം മനസിലായി….
മ്മക്ക് ഇട്ട് അവര് പണിയുന്നതാണ് ന്ന്…
പിന്നെ ആളാണേൽ സ്ഥലത്തു ഉണ്ടായിരുന്നില്ല അതാണ് ഇങ്ങനെ ഉണ്ടായത് ന്നും പറഞ്ഞു….
ഹോ…
സമാധാനമായി…
ഇപ്പോളാ ശ്വാസം നേരെ വീണത്…
രേമേഷ് ചിരിച്ചു കൊണ്ടു പറഞ്ഞു…
ന്റെ രേമേഷേട്ടാ…
വെറുതെ ആണോ ദേവി ഇവിടെ ഇരിക്കുന്നത്….
മ്മളെ അങ്ങനെ കഷ്ടപെടുത്തോ ദേവി…
മ്മ്….
രേമേഷ് മൂളി..
എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ ടൗണിൽ പോണം….
സന്ധ്യക്ക് ഉള്ള പൂവ് വാങ്ങി കൊണ്ട് വരണം..
ആര്യൻ പറഞ്ഞു…
മ്മ്..
എന്നാ നീ വിട്ടോ…
ആര്യൻ മുന്നോട്ടു നടന്നു…
ആര്യാ….
രേമേഷ് വീണ്ടും അവനെ വിളിച്ചു…
ആര്യൻ തിരിഞ്ഞു നിന്നു…
ഡാ…
ഒരു വിവാഹാലോചന വന്നിട്ടുണ്ട്…
ആർക്ക്…
ചേട്ടന്റെ ഒരു വിവാഹം കഴിഞ്ഞത് അല്ലേ….
ചിരിച്ചു കൊണ്ടു ആര്യൻ ചോദിച്ചു…
ഡാ…
എനിക്കല്ല….
പിന്നെ..
ആര്യൻ നെറ്റി ചുളിച്ചു….
നീ അറിയും ആളെ…
എന്നോട് അവളെ പറ്റിയുള്ള അഭിപ്രായം ചോദിച്ചു പയ്യൻ….
അവളോ…
ഞാൻ അറിയുമെന്നോ…
ആരാ…
ആ അവൾ…
നിഹാര…
രമേഷിന്റെ വാക്കുകൾ ആര്യന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി……
ഉള്ള് ഒന്ന് പിടഞ്ഞു…
ഒരായിരം മുള്ളുകൾ ആഴ്ന്നിറങ്ങുന്നത് പോലെ അവന്റെ നെഞ്ച് വിങ്ങി….
പയ്യൻ ഇന്നലെ ആണ് അവളെ കണ്ടത്…
എന്നോട് വന്നു കാര്യങ്ങൾ അന്വേഷിച്ചു….
രമേഷിന്റെ ഓരോ വാക്കുകളും നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി നീറ്റലായി മാറുന്നത് ആര്യൻ അറിഞ്ഞു….
ഉള്ളിൽ നീറ്റലായി വിങ്ങലായി…
സ്നേഹം എന്നുള്ള വികാരം അവൻ അറിയുകയായിരുന്നു ആ നിമിഷം….
അടുത്ത ഭാഗം ഉടനെ….
തുടരും
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക