കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 3

3249 Views

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

ഡാ…

ഒരു വിവാഹാലോചന വന്നിട്ടുണ്ട്…

ആർക്ക്…

ചേട്ടന്റെ ഒരു വിവാഹം കഴിഞ്ഞത് അല്ലേ….

ചിരിച്ചു കൊണ്ടു ആര്യൻ ചോദിച്ചു…

ഡാ…

എനിക്കല്ല….

പിന്നെ..

ആര്യൻ നെറ്റി ചുളിച്ചു….

നീ അറിയും ആളെ…

എന്നോട് അവളെ പറ്റിയുള്ള അഭിപ്രായം ചോദിച്ചു പയ്യൻ….

അവളോ…

ഞാൻ അറിയുമെന്നോ…

ആരാ…

ആ അവൾ…

നിഹാര…

രമേഷിന്റെ വാക്കുകൾ ആര്യന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി……

ഉള്ള് ഒന്ന് പിടഞ്ഞു…

ഒരായിരം മുള്ളുകൾ ആഴ്ന്നിറങ്ങുന്നത് പോലെ അവന്റെ നെഞ്ച് വിങ്ങി….

പയ്യൻ ഇന്നലെ ആണ് അവളെ കണ്ടത്…

എന്നോട് വന്നു കാര്യങ്ങൾ അന്വേഷിച്ചു….

രമേഷിന്റെ ഓരോ വാക്കുകളും നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി നീറ്റലായി മാറുന്നത് ആര്യൻ അറിഞ്ഞു….

ഉള്ളിൽ നീറ്റലായി വിങ്ങലായി…

സ്നേഹം എന്നുള്ള വികാരം അവൻ അറിയുകയായിരുന്നു ആ നിമിഷം….

നല്ല പയ്യനാണ്..

എനിക്കറിയാവുന്നതും….

അതുകൊണ്ടാവും അവൻ എന്നോട് വന്നു ചോദിച്ചത്…

രേമേഷ് അവനെ നോക്കി പറഞ്ഞു…

അവളുടെ വീട്ടിൽ സംസാരിച്ചോ…

ഉദ്യോഗത്തോടെ അതിലുപരി നെഞ്ചിടിപ്പോടെ ആര്യൻ ചോദിച്ചു….

ഹേയ് ഇല്ല..

അവൻ ഇന്നലെ രാത്രിയാണ് എന്നോട് സംസാരിച്ചത്..

പിന്നെ നിന്നോട് ഇതൊന്നു സൂചിപ്പിക്കണം എന്ന് തോന്നി…

അർത്ഥം വെച്ചായിരുന്നു രമേഷിന്റെ സംസാരം എന്ന് ആര്യന് മനസിലായി…

ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ…

മ്മ്..

ആര്യൻ മൂളി..

മനസ് കൈപ്പിടിയിൽ നിന്നും പെട്ടന്ന് വഴുതി പോകുന്നത് പോലെ ആര്യന്..

***********************************

ഏട്ടാ…

ന്ത് ചെയ്യണം ഞാൻ…

രേമേഷേട്ടൻ ഇന്നലെ രാത്രി അച്ഛനോട് സംസാരിച്ചു അയ്യാളുടെ കാര്യം….

നിഹാര അത് പറയുമ്പോൾ നെഞ്ചിലെ വിങ്ങൽ പുറത്തേക്ക് വരാതെ വാക്കുകൾ കിട്ടാതെ വീർപ്പു മുട്ടി ആര്യൻ…

നിനക്ക് പറഞ്ഞൂടെ പഠിപ്പ് കഴിഞ്ഞിട്ട് മതിയെന്ന്…

ആര്യൻ നിരാശ കലർന്ന ശബ്ദത്തിൽ ചോദിച്ചു…

ഞാൻ പറഞ്ഞു…

അവർക്കും അത് സമ്മതമാണ്..

പക്ഷെ…

വാക്കാൽ ഉറപ്പ് പോരാ….

നിശ്ചയമായെങ്കിലും നടത്തിയിടണം പോലും…

പിന്നെ അവരുടെ ചുറ്റുപാടും തരക്കേടില്ല പോലും….

ഒന്നും ചോദിച്ചില്ല അവർ..

അച്ഛൻ വല്ലാത്ത സന്തോഷത്തിൽ ആണ് ഈ ആലോചന വന്നത് മുതൽ..

ഞാൻ എന്ത് പറയണം ഏട്ടാ….

ഏട്ടന്റെ മറുപടി ആണ് എനിക്ക് അറിയേണ്ടത്…

ഞാൻ ന്ത് പറയാനാ പെണ്ണേ…

സ്ഥിരവരുമാനം ഇല്ലാത്ത ഒരു ജോലി ഉണ്ട്….

അത് കൊണ്ടു എന്റെ ചിലവ് പോലും നടക്കുന്നില്ല…

വീട്ടിലെ സ്വത്ത്‌ കണ്ടു എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല…

ഇത് വരേയും ഞാൻ അങ്ങനെ ആഗ്രഹിച്ചിട്ടും ഇല്ല…

നിനക്ക് ഇങ്ങനെ പെട്ടന്ന് ഒരു ആലോചന വരുമെന്നു ഞാൻ സ്വപ്നത്തിൽ കരുതിയില്ല…

പഠിത്തം കഴിഞ്ഞു കുറച്ചു നാളുകൾക്ക് ശേഷമാകും ആലോചന എന്നാണ് ഞാൻ കരുതിയത്…

പക്ഷെ ഇതിപ്പോ…

സ്ഥിര വരുമാനമുള്ള ജോലി കിട്ടിയാൽ ആ നിമിഷം നിന്നോട് ഇഷ്ടം തുറന്നു പറയണമെന്നായിരുന്നു എനിക്ക് ഉള്ളിൽ..

അതിന് ഒരുപാട് ശ്രമിക്കുന്നുമുണ്ട്..

പക്ഷെ…

പാതിയിൽ നിർത്തി ആര്യൻ….

ദാസേട്ടൻ ആണ് പറഞ്ഞ ജോലി ശരിയാവോ ഏട്ടാ..

പ്രതീക്ഷയോടെ നിഹാര ചോദിച്ചു…

അറിയില്ല….

തുറന്നു പറയട്ടെ ഞാൻ വീട്ടിൽ നമ്മുടെ കാര്യം….

നിഹാര അവനോടു ചോദിച്ചു….

എന്നിട്ട്…

ആര്യൻ ചോദിച്ചു…..

വീട്ടിൽ അറിയട്ടെ ഏട്ടാ എല്ലാം….

അതല്ലേ നല്ലത്…

വീട്ടിൽ സമ്മതിച്ചാലും ഞാൻ ന്ത് ചെയ്യും പെണ്ണേ…

എന്റെ വീട്ടിൽ ഞാൻ എങ്ങനെ പറയും..

വയസ് ഇരുപത്തി നാലേ ആയിട്ടുള്ളു എനിക്ക്…

ചേച്ചിയുടെ വിവാഹം കഴിഞ്ഞു എങ്കിലും വീട്ടിൽ എനിക്കൊരു പെണ്ണ് എന്നുള്ളത് ആരുടെയും ഉള്ളിൽ ഇപ്പോൾ തല്കാലം ഉണ്ടാവില്ല….

ഒഴിവാക്കുകയാണോ ഏട്ടാ എന്നേ..

പെട്ടന്നായിരുന്നു നിഹാരയുടെ ചോദ്യം….

ന്തേ നീ അങ്ങനെ ചോദിച്ചത്…

അങ്ങനെ തോന്നിയോ നിനക്ക്…

തോന്നി…

ഈ ഒഴിഞ്ഞു മാറ്റം കാണുമ്പോൾ എനിക്ക് അങ്ങനെ ആണ് തോന്നുന്നത്…

ഒരു പെണ്ണായ എനിക്കുള്ള ധൈര്യം പോലും ഏട്ടന് ഇല്ലലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം…

ആളുകളുടെ എല്ലാ കാര്യങ്ങൾക്ക് ഓടി നടക്കാൻ അറിയാം..

പക്ഷെ സ്വന്തം കാര്യം വന്നപ്പോൾ ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല ല്ലോ എന്നുള്ള വിഷമം….

നിഹാര അവനെ നോക്കി പറഞ്ഞു…

അങ്ങനെ കരുതല്ലേടീ…

പ്രായം അങ്ങനെ ആണ് നമ്മുടെ…

നാളെയെ കുറച്ചു ഒരുപാട് പ്രതീക്ഷകൾ ഉണ്ട് എനിക്ക്….

ആ പ്രതീക്ഷയിൽ ഒന്നാണ് നീ എന്റെ കൂടെ വേണമെന്ന്…

പക്ഷെ വിധി അത് നമുക്കെല്ലാം മുകളിൽ ആണ്…

ഇങ്ങനെ വലിയ വാക്കുകൾ ഒന്നും എനിക്ക് മനസിലാവില്ല…

ഈ ഉത്സവം കഴിയുന്നതിനു മുൻപ് എനിക്ക് ഒരു മറുപടി വേണം…..

ഇന്ന് രണ്ടാം ദിവസം…

ഇനി അഞ്ചു ദിവസം കൂടി..

അതിനുള്ളിൽ എനിക്ക് മറുപടി വേണം….

അത് കൂടെ കൂട്ടാനാണെങ്കിൽ അങ്ങനെ…

വേണ്ടെങ്കിൽ അങ്ങനെ…

കൂടുതൽ ഒന്നും പറയാതെ നിഹാര തിരിഞ്ഞു നടന്നു…

************************************

അച്ഛാ….

എനിക്ക് ഒരാളെ ഇഷ്ടമാണ്..

രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആര്യൻ മുഖവുരയില്ലാതെ പറഞ്ഞു…

ന്താന്നു…

ജയരാമൻ പെട്ടന്ന് മുഖമുയർത്തി ആര്യനെ നോക്കി ചോദിച്ചു…

എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് ന്ന്…

ആയിക്കോട്ടെ..

ഈ പ്രായത്തിൽ അങ്ങനെ ഇഷ്ടം തോന്നണമല്ലോ…

തമാശ രൂപേണ ജയരാമൻ അവനെ നോക്കി പറഞ്ഞു….

അവൾക്ക് ഒരു ആലോചന വന്നു….

ചിലപ്പോൾ അത് ഉറപ്പിക്കും..

ഇത്തവണ ജയരാമൻ ഒന്ന് ഞെട്ടി..

തൊട്ടടുത്തു നിൽക്കുന്ന മാധവിയെ നോക്കി…

ജയരാമന്റെ ഭാര്യ….

മോനേ…

മോൻ ന്തൊക്കെയാ ഈ പറയുന്നത്…

മാധവി അവന്റെ തലയിൽ തലോടി കൊണ്ടു ചോദിച്ചു…

ഞാൻ ന്ത് ചെയ്യണം അമ്മേ…

അവൾ എന്നോട് വന്നു ചോദിച്ചു…

വീട്ടിൽ ന്ത് പറയണമെന്ന്….

സ്ഥിരവരുമാനമുള്ള ഒരു ജോലി ഇല്ലാതെ ഞാൻ എങ്ങനെ എന്ന് അവളോട്‌ പറഞ്ഞു…

പിന്നെ പ്രായവും ചെറുതല്ലേ എന്നും പറഞ്ഞു..

ആരാ ഈ അവൾ…

മാധവി ചോദിച്ചു….

നിഹാര….

ജയരാമൻ മാധവിയെ നോക്കി…

ഒരു പെണ്ണ് കെട്ടിയാൽ അവളെ പോറ്റാനുള്ള കഴിവ് നിനക്ക് ഉണ്ടോ….

ജയരാമൻ അവനോടു ചോദിച്ചു…

അച്ഛന് ന്ത് തോന്നുന്നു എന്നേ..

ഡിഗ്രി കൊണ്ടു പഠിത്തം നിർത്തിയത് പഠിക്കാൻ മോശമായത് കൊണ്ടല്ല…

സ്വന്തമായി ന്തേലും ബിസിനസ്‌ തുടങ്ങണം എന്നുള്ള ചിന്ത കൊണ്ടു മാത്രമാണ്…

പക്ഷെ അത് അച്ഛന്റെ പൈസ കൊണ്ടു ആവരുത് എന്ന് ആഗ്രഹം ഉണ്ടായിരുന്നു…

ചെറുതാണ് എങ്കിലും ഞാൻ ഇപ്പോൾ അങ്ങനെ ചെയ്യുന്നുമുണ്ട്..

പക്ഷെ ഒരു പെണ്ണിനെ കൂടെ കൂട്ടുമ്പോൾ ഇത് പോരാ എന്നും എനിക്കറിയാം..

പക്ഷെ…

ഇപ്പൊ എനിക്ക് അച്ഛന്റെ ഉപദേശം വേണം….

ഈ നിമിഷം…

അച്ഛൻ എന്ത് പറയുന്നോ അത് ഞാൻ അനുസരിച്ചോളാം…

ദാസനോട് ഞാൻ നിന്റെ ഒരു ജോലിയുടെ കാര്യം പറഞ്ഞിട്ടുണ്ട്…

അത് ബിസിനസ്‌ പോലെ തന്നെ നിനക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്നത് തന്നെ ആണ്….

പിന്നെ നിന്റെ കഴിവ് പോലെ ആയിരിക്കും അവിടെയും വിജയം….

അത് ഏകദേശം ശരിയായി എന്നും അവൻ എന്നോട് പറഞ്ഞു…

പിന്നെ…

ഇപ്പൊ പറഞ്ഞ നിന്റെ ഇഷ്ടം…

ഞങ്ങൾ കൂടെ നിൽക്കാം..

ജയരാമന്റെ വാക്കുകൾ കേട്ട് വിശ്വാസം വരാത്തത് പോലെ ആര്യൻ ജയരാമനെ നോക്കി…

നീ ഞെട്ടണ്ട പറഞ്ഞത് സത്യമാണ്….

പക്ഷെ….

പാതിയിൽ നിർത്തി ജയരാമൻ…

ആര്യൻ ജയരാമനെ നോക്കി…

നീ വാക്ക് തരണം…

പ്രായം ചെറുതാണ് നിങ്ങളുടെ…

തെറ്റ് പറ്റി എന്ന് രണ്ടാൾക്കും തോന്നുകയും അരുത്…

ഒരിക്കലും വഴക്കിട്ടു പിണങ്ങി പിരിയരുത്…

കേൾക്കുമ്പോൾ ഇതെല്ലാം നിനക്ക് എളുപ്പമാണ്..

പക്ഷെ ജീവിക്കാൻ തുടങ്ങുമ്പോൾ അറിയാം അച്ഛൻ പറഞ്ഞ വാക്കിന്റെ അർത്ഥം….

തുറന്നു നീ പറയാൻ കാണിച്ച ഈ മനസിനോട് എനിക്ക് ബഹുമാനം ഉണ്ട്..

പിന്നെ പ്രായത്തിൽ കവിഞ്ഞ നിന്റെ പക്വതയോട് അഭിമാനവും…

ഏതൊരു അച്ഛനും കൊതിച്ചു പോകും നിന്നേ പോലുള്ള ഒരു മകനെ..

പക്ഷെ…

ഈ വിശ്വാസം അത് ഞങ്ങളുടെ മരണം വരേ ഉണ്ടാവണം കൂടെ…

അതും പറഞ്ഞു ജയരാമൻ എഴുന്നേറ്റു കൈകഴുകാൻ പോയി…

അമ്മേ….

ആര്യൻ വിളിച്ചു…

ചെറിയ കുട്ടികൾ ആണ് നിങ്ങൾ…

അത് മാത്രമാണ് പേടി…

പിന്നെ എന്റെ മോനല്ലേ…

നന്നായി വരും….

അല്ല ഇനി എന്താ പരിപാടി…

അവര് ആ ആലോചനയുമായി മുന്നോട്ട് പോകും മുൻപ് നമുക്ക് പോയി ആലോചിക്കണ്ടേ…

മാധവിയെ നോക്കി ജയരാമൻ ചോദിച്ചു…

പോകാം..

പക്ഷെ അതിന് മുൻപ് ഇവന്റെ ചേച്ചിയെ അറിയിക്കണ്ടേ…

മാധവി പറഞ്ഞു…

ചേച്ചിയോട് ഞാൻ പറഞ്ഞു..

ചേച്ചി ആണ് അച്ഛനോട് നേരിട്ട് സംസാരിക്കാൻ പറഞ്ഞത്…

ആഹാ..

ബെസ്റ്റ് ചേച്ചിയും അനിയനും..

നാളെ വരും ചേച്ചി ഉത്സവമായിട്ട്…

എന്നിട്ട് എല്ലാർക്കും കൂടി ഒരുമിച്ചു പോയി ചോദിക്കാം എന്നും പറഞ്ഞു….

ആഹാ…

അപ്പോൾ ഞങ്ങൾ അറിയാതെ കാര്യങ്ങൾ വേറെ വഴിക്ക് നീങ്ങി അല്ലേ….

ചിരിയോടെ ജയരാമൻ ആര്യനെ നോക്കി ചോദിച്ചു…

ആര്യൻ ചിരിച്ചു…

ഇരുന്നു ചിരിക്കാതെ എണിറ്റു അമ്പലത്തിൽ പോകാൻ നോക്കടാ അവിടെ നൂറു കൂട്ടം പണിയുണ്ടാകും..

ജയരാമൻ അവന്റെ തോളിൽ പതിയെ തട്ടി കൊണ്ടു പറഞ്ഞു പുറത്തേക്ക് ഇറങ്ങി….

************************************

മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ട് ബൈക്ക് നിർത്തി ആര്യൻ കാൾ അറ്റൻഡ് ചെയ്തു…

ന്തെടീ….

ഞാൻ വീട്ടിൽ പറഞ്ഞു നമ്മുടെ കാര്യം…

നിഹാരയുടെ ശബ്ദം ആര്യന്റെ ചെവിയിലേക്ക് അലയടിച്ചു…

എന്നിട്ട്….

ആര്യൻ ചോദിച്ചു…

ഇന്ന് ഇത്രേ ഉള്ളു…. അടുത്തത് പെട്ടന്ന്

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply