കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 4

9500 Views

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

അല്ല ഇനി എന്താ പരിപാടി…

അവര് ആ ആലോചനയുമായി മുന്നോട്ട് പോകും മുൻപ് നമുക്ക് പോയി ആലോചിക്കണ്ടേ…

മാധവിയെ നോക്കി ജയരാമൻ ചോദിച്ചു…

പോകാം..

പക്ഷെ അതിന് മുൻപ് ഇവന്റെ ചേച്ചിയെ അറിയിക്കണ്ടേ…

മാധവി പറഞ്ഞു…

ചേച്ചിയോട് ഞാൻ പറഞ്ഞു..

ചേച്ചി ആണ് അച്ഛനോട് നേരിട്ട് സംസാരിക്കാൻ പറഞ്ഞത്…

ആഹാ..

ബെസ്റ്റ് ചേച്ചിയും അനിയനും..

നാളെ വരും ചേച്ചി ഉത്സവമായിട്ട്…

എന്നിട്ട് എല്ലാർക്കും കൂടി ഒരുമിച്ചു പോയി ചോദിക്കാം എന്നും പറഞ്ഞു….

ആഹാ…

അപ്പോൾ ഞങ്ങൾ അറിയാതെ കാര്യങ്ങൾ വേറെ വഴിക്ക് നീങ്ങി അല്ലേ….

ചിരിയോടെ ജയരാമൻ ആര്യനെ നോക്കി ചോദിച്ചു…

ആര്യൻ ചിരിച്ചു…

ഇരുന്നു ചിരിക്കാതെ എണിറ്റു അമ്പലത്തിൽ പോകാൻ നോക്കടാ അവിടെ നൂറു കൂട്ടം പണിയുണ്ടാകും..

ജയരാമൻ അവന്റെ തോളിൽ പതിയെ തട്ടി കൊണ്ടു പറഞ്ഞു പുറത്തേക്ക് ഇറങ്ങി….

************************************

മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ട് ബൈക്ക് നിർത്തി ആര്യൻ കാൾ അറ്റൻഡ് ചെയ്തു…

ന്തെടീ….

ഞാൻ വീട്ടിൽ പറഞ്ഞു നമ്മുടെ കാര്യം…

നിഹാരയുടെ ശബ്ദം ആര്യന്റെ ചെവിയിലേക്ക് അലയടിച്ചു…

എന്നിട്ട്….

ആര്യൻ ചോദിച്ചു…

എന്നിട്ട് ന്ത് പറഞ്ഞു വീട്ടിൽ….

ന്ത് പറയാൻ…

അച്ഛൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നു…

പിന്നെ അമ്മയോട് ചോദിച്ചു ന്ത് വേണം ന്ന്…

അമ്മ എന്ത് പറഞ്ഞു….

നിർബന്ധിച്ചു ചെയ്യാൻ പറ്റുന്നത് അല്ല ലോ വിവാഹം ന്ന് പറഞ്ഞു….

പിന്നെ ഏട്ടനൊക്കെ വല്യ വീട്ടുകാര് ആണ്..

അത് മാത്രമാണ് പേടിയെന്നും പറഞ്ഞു….

വേറെന്താ പറഞ്ഞത്…

വേറൊന്നും പറഞ്ഞില്ല…

രേമേഷേട്ടനെ വിളിച്ചു കാര്യം പറഞ്ഞു..

ഇങ്ങനെ ഏട്ടന്റെ ആലോചന വന്നിട്ടുണ്ട് എന്നും നമ്മൾ ഇഷ്ടത്തിലായിരുന്നു എന്നും….

മ്മ്…

ആര്യൻ മൂളി…

മൂളി തള്ളി കളയാൻ നിക്കണ്ട ട്ടോ ചെക്കാ..

വീട്ടിൽ വന്നു പെണ്ണ് ചോദിക്ക് മര്യാദക്ക്…

അതാണ് ഇനി ചെയ്യേണ്ടത്….

ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്…

അവിടേം സമ്മതമാണ്…

ആര്യൻ പറഞ്ഞു…

ആണോ…

ന്റെ ദേവി…

ഇതെന്താ ഇങ്ങനെ ഇത്രേം പെട്ടന്ന് എല്ലാം നേർവഴിക്കു വന്നത്..

മൊബൈൽ ചെവിയിൽ വെച്ച് ഒരു കൈ നെഞ്ചിൽ വെച്ചു കൊണ്ടു നിഹാര പറഞ്ഞു…

ഏട്ടൻ എവിടാ ഇപ്പൊ..

ഞാൻ ടൗണിൽ പോണ്….

എപ്പോ വരും…

ഒരു മണിക്കൂർ…

പിന്നെ ഇന്ന് അറിയാലോ ഗാനമേള ആണ്…

ചുമ്മാ കേറി തുള്ളാനും ചാടാനും പോകണ്ട ട്ടാ..

മര്യദക്ക് എവിടേലും നിന്നാ മതി ട്ടാ….

കുറച്ചു അധികാരത്തിന്റെ ശബ്ദം ഉണ്ടായിരുന്നു നിഹാരയുടെ ശബ്ദത്തിൽ…

ഞാൻ എവിടേം പോണില്ല…

കമ്മറ്റി ഓഫിസിൽ ഉണ്ടാവും…

രണ്ട് ദിവസത്തെ കണക്ക് നോക്കാൻ ഉണ്ട്…

അല്ലേ…

ഈ പറയുന്ന ഭവതി ഇപ്പൊ എവിടാ..

ഞാൻ അമ്പലത്തിൽ ഉണ്ട്….

അമ്പലത്തിലോ…

അതെപ്പോ വന്നു…

ഞാനും ഉണ്ടായിരുന്നു ലോ ഇത്രയും നേരം അമ്പലത്തിൽ…

ആര്യൻ കുറച്ചു നിരാശയോട് പറഞ്ഞു…

ഞാൻ ദേ ഇപ്പൊ വന്നേ ഉള്ളു..

ഇവടൊക്കെ നോക്കി കാണാതായപ്പോ വിളിച്ചു നോക്കിതല്ലേ…

മ്മ്… മ്മ്..

ശരി ശരി…

ഇപ്പൊ പോണുണ്ടോ വീട്ടിലേക്ക്..

ആ ഞാൻ പോകേണ്..

ഏട്ടൻ ഇല്ലേ പിന്നെ ഞാൻ ന്തിനാ ഇവിടെ നിക്കുന്നത്….

പിന്നേ..

രാത്രി എനിക്ക് കുലുക്കി സർബത്ത് വാങ്ങി തരണം ട്ടാ…

ഒന്ന് പോയേ പെണ്ണേ…

എനിക്ക് നൂറ് കൂട്ടം പണിയുണ്ട്…

അതൊന്നും എനിക്ക് അറിയണ്ടാ…

ഞാൻ വിളിക്കുമ്പോൾ കൂടെ വന്നേക്കണം…

വാങ്ങി തരുകയും വേണം…

അപ്പൊ രാത്രിയിൽ കാണാം..

ആര്യന്റെ മറുപടിക്ക് കാത്ത് നിലക്കാതെ നിഹാര കാൾ കട്ട്‌ ചെയ്തു…

ചിരിച്ചു കൊണ്ടു മൊബൈൽ പോക്കറ്റിലേക്ക് ഇട്ടു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…..

************************************

അപ്പൊ ഇനി കാര്യങ്ങൾ അങ്ങ് വെച്ചു നീട്ടണോ പ്രേമാ …

ജയരാമൻ ചോദിക്കുന്നത് കേട്ട് പ്രേമൻ അജിതയെ നോക്കി പ്രേമന്റെ ഭാര്യ…

അല്ല..

അതിപ്പോ എടിപിടി ന്ന് പറഞ്ഞു നടത്താൻ പറ്റുന്ന കാര്യാമാണോ ജയരാമേട്ടാ…

പിള്ളേര് തമ്മില് ഇങ്ങനെ ഒരു ഇഷ്ടമുണ്ടായി എന്നുള്ളത് തുറന്നു പറഞ്ഞത് ഒന്നോർത്താൽ നല്ല കാര്യമാണ്..

പക്ഷെ…

പാതിയിൽ നിർത്തി പ്രേമൻ…

ന്താ ഒരു പക്ഷെ…

ജയരാമൻ പ്രേമനെ നോക്കി ചോദിച്ചു..

അറിയാലോ ഞങ്ങളുടെ അവസ്ഥ..

പിന്നെ ഞങ്ങൾക്കൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത ഉയരത്തിൽ ആണ് നിങ്ങളൊക്കെ…

ന്താണ് പ്രേമാ…

ഇങ്ങനെ പറയരുത്..

ഞങ്ങൾക്ക് വേണ്ടത് നിഹാര മോളേയാണ്..

അതിൽ കൂടുതൽ വലുതായിട്ട് ഒന്നും വേണ്ട..

പിന്നെ..

ഒന്നോർത്താൽ രണ്ടാളും കൂടി നല്ല ചേർച്ച ഉണ്ട്…

പരസ്പരം തുറന്നു പറയാതെ ആണെങ്കിലും രണ്ടാളുടെയും ഇഷ്ടം നമ്മളോട് തുറന്നു പറഞ്ഞില്ലേ…

ഞങ്ങൾ ഇങ്ങോട്ട് ഇന്നു വരുന്നത് ആര്യന് അറിയില്ല..

അവൻ ചേച്ചി വന്നിട്ട് നാളെ വരാം എന്ന് പറഞ്ഞു ഇരുന്നതാ…

പക്ഷെ ഞങ്ങൾ വരും വഴി അവളെയും കൂടെ അങ്ങ് കൂട്ടി…

നവമിയെ നോക്കി ജയരാമൻ പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു..

എനിക്ക് അതല്ല ട്ടോ അതിശയം…

ഇവർക്ക് ഇടയിൽ ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്ന് എനിക്കു ഒരു സൂചന പോലും തന്നില്ല ട്ടോ അവൻ..

നവമി നിഹാരയുടെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു…

അങ്ങനെ ഇഷ്ടം ഞങ്ങൾ പരസ്പരം തുറന്നു പറഞ്ഞിട്ടൊന്നും ഇല്ല ട്ടോ…

നിഹാര വേഗം ഇടയിൽ കയറി പറഞ്ഞു…

പിന്നെ പിന്നെ… അത് ചുമ്മാ പറയണ്ട മോളേ..

മാധവി നിഹാരയെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു..

ഇല്ലമ്മേ സത്യമാണ് പറഞ്ഞത്….

പരസ്പരം കാര്യങ്ങൾ കൈ വിട്ടു പോണ് എന്ന് തോന്നിയപ്പോൾ ആവണം ഞങ്ങൾ പരസ്പരം അറിഞ്ഞു തുടങ്ങിയത്…

അൽപ്പം നാണത്തോടെ ആയിരുന്നു നിഹാരയുടെ സംസാരം….

പ്രായം ചെറുതാണ് എങ്കിലും രണ്ടിനും പക്വത ഇത്തിരി കൂടുതൽ ഉണ്ടെന്നു തോന്നുന്നു…

നവമി പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു…

അപ്പൊ ഇനി എങ്ങനാ കാര്യങ്ങൾ…

നാളുകൾ ചേരും എന്നാണ് പണിക്കർ പറഞ്ഞത്…

അധികം നീട്ടി കൊണ്ടു പോണോ ഇനി…

ജോലി ന്തായാലും ഇപ്പൊ തല്ക്കാലം ചെറുത് ഉണ്ട്…

പിന്നെ അവൻ അല്ലേ പേടിക്കണ്ട…

പൊന്നു പോലെ നോക്കിക്കോളും…

ജയരാമന്റെ ശബ്ദം ഉറച്ചതായിരുന്നു…

അഭിമാനത്തോടെ മാധവി ജയരാമനെ നോക്കി…

ജയരാമൻ ഒന്ന് ചിരിച്ചു….

ന്തായാലും അടുത്ത മാസം പറ്റില്ല…

കാരണം മോൾടെ ജനന മാസം ആണ്..

അത് കഴിഞ്ഞുള്ള മാസം നടത്താം നമുക്ക്…

പ്രേമൻ പറഞ്ഞു….

മ്മ്…

മേടം ല്ലേ….

അതാണ് നല്ലത്..

കഴിയുന്നതും വിഷുവിനു മുൻപ് നടത്താം നമുക്ക്…

ജയരാമൻ പറഞ്ഞു..

മോളേ…

മാധവി വിളിച്ചു..

നിഹാര മാധവിയുടെ അടുത്തേക്ക് ചെന്നു…

പേഴ്സിൽ നിന്നും സ്വർണത്തിന്റെ ഒരു വളയെടുത്തു നിഹാരയുടെ കയ്യിലേക്ക് അണിയിച്ചു…

നിഹാരയുടെ മിഴികൾ ഈറനണിഞ്ഞു…

കരയല്ലേ പെണ്ണേ…

ചിരിക്ക്…

നവമി അവളുടെ കവിളിൽ പതിയെ തട്ടി കൊണ്ടു പറഞ്ഞു…

അപ്പൊ മേടമാസം ഞങ്ങൾ കൊണ്ട് പോവും ട്ടാ…..

നിഹാരയുടെ നെറ്റിയിൽ ചുണ്ടമർത്തി കൊണ്ടു മാധവി പറഞ്ഞു…

അത് കേട്ട് എല്ലാരും ചിരിച്ചു..

രാത്രി ഗാനമേള ആണ്…

അമ്പലത്തിൽ വരില്ലേ എല്ലാരും..

ജയരാമൻ ചോദിച്ചു…

പിന്നെ വരാതെ…

നിഹാരയുടെ ആയിരുന്നു മറുപടി..

വേണേൽ ഇപ്പൊ തന്നെ കൂടെ പോരെ ട്ടാ വീട്ടിലേക്ക്…

നവമി പതിയെ നിഹാരയുടെ ചെവിയിൽ പറഞ്ഞു…

വരട്ടെ…

ചിരിച്ചു കൊണ്ടു ആരും കേൾക്കാതെ നവമിയുടെ ചെവിയിൽ പറഞ്ഞു നിഹാര…

************************************രാത്രി…

ആര്യാ നീ എവിടാ…

രമേഷിന്റെ കാൾ അറ്റൻഡ് ചെയ്തപ്പോൾ കേട്ടത് അങ്ങനെ ആണ്…

ന്താ രേമേഷേട്ടാ…

ഞാൻ കമ്മിറ്റി ഓഫിസിൽ ഉണ്ട്….

ഡാ..

അവിടെ ന്താ പ്രശ്നം നടക്കുന്നത്…

എവടെ…

ഉത്സവപറമ്പിൽ…

രേമേഷ് മറുപടി കൊടുത്തു…

ഇവിടെ ഒരു പ്രശ്‍നോം ഇല്ല ലോ…

അല്ല ചേട്ടൻ എവിടാ…

ഡാ ഞാൻ ഹോസ്പിറ്റലിൽ ആണ്..

മോന് നല്ല സുഖമില്ല അത് കൊണ്ടു പെട്ടന്ന് പോരേണ്ടി വന്നു..

നവീൻ വിളിച്ചു പറഞ്ഞതാ ന്തോ പ്രശ്നം ഉണ്ടെന്നു…

ഹേയ് ഇല്ല ലോ….

ഞാൻ ന്തായാലും ഒന്നു പോയി നോക്കിയെച്ചും വരാം…

ആര്യൻ പറഞ്ഞു….

ഡാ…

വല്ല പ്രശ്‍നോം ഉണ്ടേ ചുമ്മാ കേറി ഉടക്കാൻ നിക്കണ്ട..

ഉത്സവം കൊളമാക്കാൻ ആരെങ്കിലും നോക്കുന്നത് ആകും…

ഹേയ് ഇല്ല ചേട്ടാ..

മ്മടെ പിള്ളേര് ഒന്നിനും പോകില്ല അത് ഉറപ്പാ..

മ്മ്..

എന്നാ ശരി..

ന്തേലും ഉണ്ടേ നീ വിളി…

അതും പറഞ്ഞു രേമേഷ് ഫോൺ കട്ട്‌ ചെയ്തു…

ആര്യൻ ഉത്സവപറമ്പിലേക്ക് നടന്നു…

ശ്യാമേ..

പോകും വഴി ആര്യൻ നീട്ടി വിളിച്ചു..

വാടാ പോയി ഒന്ന് കറങ്ങിട്ടു വരാം..

ട്യൂൺ മനസിലായ ശ്യാം ആര്യന്റെ ഇടം വശം ചേർന്നു നടന്നു…

സാബു..

ശ്യാം നീട്ടി വിളിച്ചു…

സാബു തിരിഞ്ഞു നോക്കി..

ശ്യാം കഴുത്തു പതിയെ ചെരിച്ചു…

സാബു ആര്യന്റെ വലതു വശം ചേർന്നു…

പോകുന്ന പോക്കിൽ ആളുകൾ കൂടി വന്നു…

ആര്യാ….

സൈഡിൽ നിന്നുള്ള വിളി കേട്ട് എല്ലാരും അങ്ങോട്ട് നോക്കി…

ദിലീപ്…

ന്തെടാ…

ആര്യൻ ചോദിച്ചു…

എന്നേ മേഞ്ഞു ഡാ അവര്…

ആര്…

ആര്യൻ പെട്ടന്ന് ചോദിച്ചു..

ഉടുമ്പിന്റെ പിള്ളേര്..

കൂടെ തെക്കേത്തലടെ പിള്ളേരും…

നീ കഴിച്ചിട്ടുണ്ടോ…

ആര്യൻ ചോദിച്ചു…

ഇല്ല…

ന്താ സംഭവം തല്ലാൻ….

രാമേട്ടന്റെ മോള് സ്വപ്നയെ ഒരുത്തൻ തോണ്ടി…

അത് ചോദിക്കാൻ പോയതാ..

എന്നേ അവർ എടുത്തിട്ട് കുടഞ്ഞു..

കീറിയ ഷർട്ടും മുണ്ടും..

നീര് വന്ന കവിളും…

കാലുകൾ നിലത്തൂടെ വലിച്ചത് കൊണ്ടു മൊത്തം തൊലിയും പോയിരുന്നു ദിലീപിന്റെ…

എവിടുണ്ട് അവരിപ്പോ….

ആര്യൻ ചോദിച്ചു…

ചെകുത്താൻ കോളനിയിൽ ഉണ്ട് എല്ലാം….

ന്ത് ചെയ്യണം…

കേറി പണിയെല്ലേ….

ആര്യൻ തിരിഞ്ഞു നിന്നു ചോദിച്ചു..

പണിയണം.. ശ്യാം പെട്ടന്ന് മറുപടി പറഞ്ഞു…

അവരുടെ കോളനി കേറി അവരെ പണിയാൻ ഇച്ചിരി മെനക്കേട്‌ ആണ് ട്ടാ..

സാബു പറഞ്ഞു….

പണിയന്നു എങ്കിൽ അവരുടെ കോളനിയിൽ തന്നെ ഇട്ട് പണിയണം….

നമുക്കും പണി അറിയാം എന്ന് അവരും അറിയട്ടെ….

മേയണോ വേണ്ടയോ…

ആര്യൻ ഒന്നുടെ കടിപ്പിച്ചു ചോദിച്ചു..

വേണം ഒറ്റ ശബ്ദത്തിൽ ആയിരുന്നു മറുപടി…

ഒരൊറ്റ കാര്യം…

മുറിവോ ചതവോ ഉണ്ടാവരുത്…

ഉണ്ടായാൽ തന്നെ അത് കഴുത്തിനു മുകളിലേക്കു ഉണ്ടാവുകയേ അരുത്..

പിന്നെ ഒരു ഈച്ച പോലും അറിയാതെ ചെയ്തു പോരണം നമുക്ക്..

ഇവിടെ ഈ ഉത്സവപറമ്പിൽ ഒരു ഇല്ല പോലും അറിയരുത്..

കേറി മേഞ്ഞില്ലേ ഇനി അവർ അടുത്ത പണി തരും…

ആര്യൻ പറഞ്ഞത് കേട്ട് എല്ലാരും തല കുലുക്കി..

ഈ സമയം ആര്യന്റെ മൊബൈൽ റിങ്ങ് ചെയ്തു….

രേമേഷേട്ടൻ ആണ്…

ഇപ്പോ എടുക്കണ്ട..

പണി കഴിഞ്ഞിട്ട് വിളിച്ചു പറയാം..

വാടാ…

മുണ്ട് മടക്കി കുത്തി ആര്യൻ മുന്നോട്ടു നടന്നു…

ആര്യന്റെ പിന്നാലെ അവർ പത്തുപേരും….

************************************

അവര് പോയി തല്ലിയേച്ചും വരട്ടെ..

അടുത്ത പാർട്ട്‌ വൈകാതെ..

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply