കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 5

2926 Views

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

ന്ത് ചെയ്യണം…

കേറി പണിയെല്ലേ….

ആര്യൻ തിരിഞ്ഞു നിന്നു ചോദിച്ചു..

പണിയണം.. ശ്യാം പെട്ടന്ന് മറുപടി പറഞ്ഞു…

അവരുടെ കോളനി കേറി അവരെ പണിയാൻ ഇച്ചിരി മെനക്കേട്‌ ആണ് ട്ടാ..

സാബു പറഞ്ഞു….

പണിയന്നു എങ്കിൽ അവരുടെ കോളനിയിൽ തന്നെ ഇട്ട് പണിയണം….

നമുക്കും പണി അറിയാം എന്ന് അവരും അറിയട്ടെ….

മേയണോ വേണ്ടയോ…

ആര്യൻ ഒന്നുടെ കടിപ്പിച്ചു ചോദിച്ചു..

വേണം ഒറ്റ ശബ്ദത്തിൽ ആയിരുന്നു മറുപടി…

ഒരൊറ്റ കാര്യം…

മുറിവോ ചതവോ ഉണ്ടാവരുത്…

ഉണ്ടായാൽ തന്നെ അത് കഴുത്തിനു മുകളിലേക്കു ഉണ്ടാവുകയേ അരുത്..

പിന്നെ ഒരു ഈച്ച പോലും അറിയാതെ ചെയ്തു പോരണം നമുക്ക്..

ഇവിടെ ഈ ഉത്സവപറമ്പിൽ ഒരു ഇല്ല പോലും അറിയരുത്..

കേറി മേഞ്ഞില്ലേ ഇനി അവർ അടുത്ത പണി തരും…

ആര്യൻ പറഞ്ഞത് കേട്ട് എല്ലാരും തല കുലുക്കി..

ഈ സമയം ആര്യന്റെ മൊബൈൽ റിങ്ങ് ചെയ്തു….

രേമേഷേട്ടൻ ആണ്…

ഇപ്പോ എടുക്കണ്ട..

പണി കഴിഞ്ഞിട്ട് വിളിച്ചു പറയാം..

വാടാ…

മുണ്ട് മടക്കി കുത്തി ആര്യൻ മുന്നോട്ടു നടന്നു…

ആര്യന്റെ പിന്നാലെ അവർ പത്തുപേരും….

************************************

എവിടായിരുന്നു ഇത്രയും നേരം..

ഞാൻ എത്ര നേരമായി നോക്കുന്നു…

നിഹാര ചുട്ട കലിപ്പോടെ ആര്യനോട് ചോദിച്ചു…

ഞാൻ പുറത്ത് പോയി..

പിരിവിന്റെ പൈസ കുറച്ചു വാങ്ങാൻ ഉണ്ടായിന്നെ..

മൊബൈൽ കൊണ്ടു പോയില്ലേ…

കൊണ്ടു പോയല്ലോ.. ന്തേ..

പിന്നെന്താ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ…

ങേ നീ വിളിച്ചിരുന്നോ…

ദേ…

ചെക്കാ ഒറ്റ കീറ് വെച്ചു തരും ഞാൻ..

കൈ ഓങ്ങി കൊണ്ടു അവൾ പറഞ്ഞു….

എവടെ പോയേ സത്യം പറഞ്ഞോ…

അതു പിന്നെ ആര്യൻ ഒന്നു പരുങ്ങി..

അല്ലേ ഈ ഷർട്ട് അല്ലായിരുന്നു ല്ലോ നേരെത്തെ കണ്ടപ്പോൾ…

ഇതെപ്പോ മാറി..

ന്തെടാ ന്താ കാര്യം..

പുറകിൽ നിന്നുള്ള സംസാരം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി..

ആഹാ എല്ലാം ഉണ്ടല്ലോ..

ശ്യാമിനെയും സാബുവിനെയും ദിലീപിനെയും കണ്ട് നിഹാര ചോദിച്ചു..

അല്ല മനുഷ്യാ ന്താ നിങ്ങടെ മോത്തു..

ദിലീപിനെ നോക്കി അവൾ ചോദിച്ചു..

ഒന്ന് വീണു..

ദിലിപ് പറഞ്ഞു…

എവടെ…

അതു പിന്നെ…

അവനും നിന്നു പരുങ്ങാൻ തുടങ്ങി…

ന്തോ കുനിഷ്ട് ഒപ്പിച്ചിട്ടുണ്ട് എല്ലാം കൂടെ…

നിഹാര അവരെ നോക്കി ചോദിച്ചു……

പോയി പണി കൊടുത്തൂലെ..

രമേഷിന്റെ ശബ്ദം കേട്ട് എല്ലാരും ഒന്നു ഞെട്ടി..

ആര്യൻ ഞെട്ടി നിഹാരയെ നോക്കി..

പണിയോ…

ന്ത് പണി..

മനസിലാവാതെ നിഹാര രമേഷിനെ നോക്കി ചോദിച്ചു…

പെട്ടു…

ആര്യൻ ഉള്ളിൽ പറഞ്ഞു..

ന്താ രേമേഷേട്ടാ..

ന്തോ ഉണ്ടെന്നു എനിക്കും തോന്നി..

എല്ലാത്തിന്റെയും കോലം കണ്ടപ്പോൾ തോന്നി..

ന്തോ ഒപ്പിച്ചിട്ടുണ്ട് ന്നു..

എല്ലാം ഡ്രസ്സ്‌ മാറി വന്നിരിക്കുന്നു..

ന്താ കാര്യം…

നിഹാര രമേഷിനെ നോക്കി ചോദിച്ചു…

ഇവര് കേറി ആ പിള്ളേരെ അങ്ങ് മേഞ്ഞു..

ഏതു പിള്ളേരെ…

നിഹാര നെറ്റി ചുളിച്ചു കൊണ്ടു ആര്യനെ നോക്കി..

സ്വപ്നയെ ഇരുമ്പിന്റെ പിള്ളേര് ശല്യം ചെയ്തു…

കൂടെ തെക്കേത്തലയിലെ ആൾക്കാരും ഉണ്ടായിരുന്നു..

അതു ചോദിക്കാൻ ചെന്ന ദിലീപിനെ അവര് പഞ്ഞിക്കിട്ടു..

അതോണ്ട് അവരുടെ കോളനിയിൽ കയറി അവർക്കിട്ട് പണിതു…

ഒരു കയ്യകലത്തു നിന്നും മാറി നിന്നു കൊണ്ടു നിഹാരയെ നോക്കി ആര്യൻ പറഞ്ഞു…

നിഹാര ഒന്നും മിണ്ടാതെ  കുറച്ചു നേരം നിന്നു… 

പിന്നെ ദിലീപിന്റെ അടുത്തേക്ക് വന്നു..

എന്നിട്ട്…

ദിലീപിനെ നോക്കി കൊണ്ടു അവൾ ചോദിച്ചു..

ദിലീപ് അവളെ നോക്കി ചിരിച്ചു…

മേഞ്ഞോ ശരിക്കും അവരെ…

നിഹാരയുടെ മറുപടി കേട്ട് എല്ലാരും ഒന്നു ഞെട്ടി…

മേഞ്ഞോന്നു…

കുറച്ചു കൂടെ ശബ്ദത്തിൽ അവൾ ചോദിച്ചു…

ഉവ്വ..

മറുപടി ശ്യാമിന്റെ ആയിരുന്നു..

എല്ലാത്തിനും കൊടുത്തിട്ടുണ്ട്…

ഒരീച്ച പോലും അറിയാതെ..

അവിടെ പോയി കൊടുത്തു…

മ്മ്…

എനിക്ക് കുലുക്കി സർബത്ത് വേണം..

നിഹാര പറഞ്ഞു..

ങേ..

ശ്യാം വാ പൊളിച്ചു…

വരുന്നുണ്ടോ…

നിഹാര അതു പറഞ്ഞു മുന്നോട്ട് നടന്നു…

ഞാൻ പോയേച്ചും വരാം..

ആര്യൻ അവരോട് പറഞ്ഞു മുന്നോട്ടു നടന്നു…

അങ്ങനെ നീ മാത്രം പോയി കുടിക്കേണ്ട ഞങ്ങളും ഉണ്ട്…

സാബുവും ദിലീപും ശ്യാമും പിന്നാലെ കൂടി…

രേമേഷേട്ടൻ വരുന്നുണ്ടോ..

ശ്യാം ചോദിച്ചു..

ഇല്ല നിങ്ങൾ പോയേച്ചും വാ..

നല്ലോണം കൊടുത്തോ..

അവർക്കു..

നടക്കും വഴി നിഹാര ചോദിച്ചു..

ഉവ്വ..

ഇനി ഒരാഴ്ച ഒന്നും പുറത്ത് ഇറങ്ങില്ല..

ശ്യാമിന്റെ ആയിരുന്നു മറുപടി..

അല്ല പെണ്ണേ…

നീ ഇത് ന്ത് ഭാവിച്ചാ…

സാബു അവളോട് ചോദിച്ചു..

ന്തേ..

ഇതൊരു ഉത്സവപറമ്പാണ്…

പോരാത്തതിന് നീയൊരു പെണ്ണും…

അതിന്…

അല്ല ഞങ്ങളുടെ കൂടെ ഇങ്ങനെ നടക്കുമ്പോൾ ആളുകൾ ന്ത് വിചാരിക്കും..

ന്ത് വിചാരിക്കാൻ…

ഞാൻ നിങ്ങളെ ആരെയും ക്ഷെണിച്ചോ ഇല്ല ലോ…

നിങ്ങൾ കൂടെ പോന്നു..

പിന്നെ കെട്ടാൻ പോണ ചെക്കൻ കൂടെ ഉണ്ടേ പിന്നെ ന്ത് പേടിക്കാൻ…

ചിരിച്ചു കൊണ്ടു നിഹാര പറഞ്ഞു…

ചെക്കനോ..

കെട്ടാനോ..

ആരെ….

നിന്നെയോ…

അമ്പരപ്പോടെ ആയിരുന്നു ശ്യാമിന്റെ ചോദ്യം…

ആന്നേ..

ദേ ഇവനാണ് ചെക്കൻ…

ആര്യന്റെ കയ്യിൽ പിടിച്ചു കൊണ്ടു അവൾ പറഞ്ഞു….

ങേ..

അപ്പോൾ തീരുമാനം ആയില്ലേ ഒളിച്ചു കളി. .

എല്ലാരും ഒരുമിച്ചു ചോദിച്ചു..

മ്മ്…

രണ്ടാളും ഒരുമിച്ചു തലയാട്ടി….

ആഹാ….

എന്നാ ഇത് അടിച്ചു പൊളിക്കണം…

കുലുക്കി സർബത്ത് മാത്രം പോരാ…

പിന്നേ…

ആര്യൻ ചോദിച്ചു…

ഒരു കേയ്‌സ് ബിയർ കൂടെ വേണം..

ശ്യം പറഞ്ഞു.. 

മോനേ ദിനേശാ…

അതു പള്ളി പോയി പറഞ്ഞാൽ മതി…

ഇപ്പോ കുലിക്കി സർബത്ത്…

അതും ശ്യാമേട്ടന്റെ വക….

ബിയർ അതു കല്യാണം സ്പെഷ്യൽ ന്റെ ചിലവ് പോരെ…

നിഹാര അവരെ നോക്കി പറഞ്ഞു….

മ്മ്..

സമ്മതിച്ചു…..

എനിക്ക് ഒരു മംഗോ ബാർ കൂടെ വേണം…

ദിലീപ് ഇടയിൽ കയറി പറഞ്ഞു…

എനിക്കും….

പെട്ടെന്ന് നിഹാരയും കൈ പൊക്കി…

ചേട്ടാ…

പത്തു കുലിക്കി സർബത്ത്..

പത്തു മംഗോ ബാർ….

നിഹാര കടയിലെ പയ്യനെ നോക്കി പറഞ്ഞു…

ബെസ്റ്റ് കോമ്പിനേഷൻ…

കുലുക്കി സർബത്ത് വിത്ത് മംഗോബാർ…

അലുവയും മത്തി കറിയും പോലെ…

ശ്യാം ഉറക്കേ പറഞ്ഞു…..

അതു കേട്ട് എല്ലാരും ചിരിച്ചു….

************************************

നീ മ്മടെ കോളനിയിൽ കയറി മ്മടെ പിള്ളേരെ പഞ്ഞിക്കിട്ടു ല്ലേ..

ആര്യന്റെ മുന്നിലേക്ക് കയറി ശ്രീജിത്ത്‌ ചോദിച്ചു….

പിന്നെ…

നീ ന്താ കരുതിയേ…

ചോദിക്കാൻ ആരുമില്ല ന്നു കരുതിയോ..

മുണ്ട് മടക്കി കുത്തി കൊണ്ടു ആര്യൻ ചോദിച്ചു….

നിന്റെ പിള്ളേര് ഇവിടെ ഇട്ട് തന്നപ്പോൾ ഞങ്ങൾ അതു നേരിട്ട് വന്നു തിരിച്ചു തന്നു…

പിന്നെ അവിടെ കേറി പണിയാനും ഒരു കാരണം ഉണ്ട്…

നിന്റെ ഒക്കെ കോളനിയിൽ കയറി ഞങ്ങൾ മേഞ്ഞു എന്ന് നിങ്ങൾ ആരോടും പറയില്ല..

കാരണം അതൊക്ക നിങ്ങടെ മുഖത്ത് കിട്ടിയ അടിയാണ് ന്നു ഞങ്ങൾക്ക് അറിയാം…

പുറത്ത് പറഞ്ഞാൽ പിന്നേ നിനക്കൊക്കെ അടി ഒഴിഞ്ഞിട്ട് നേരം ഉണ്ടാവുകയുമില്ല..

ചിരിച്ചു കൊണ്ടായിരുന്നു ആര്യന്റെ സംസാരം…

ഡാ..

ചെക്കാ നിന്ന് തിളക്കാതെ…

ഇതിനുള്ള പണി ഓരോരുത്തർക്കും ഞങ്ങൾ തരും…

അത്‌ കാത്തിരുന്നോ…

നാളെ കൊണ്ടു ഈ ഉത്സവം അങ്ങ് കഴിയും..

അതിന് മുൻപേ നിനക്കൊക്കെ തിരിച്ചു തരും ഓർമവെച്ചോ…

അതും പറഞ്ഞു ശ്രീജിത്ത്‌ തിരിച്ചു നടന്നു…

ഡാ…

ആര്യൻ ഉറക്കേ വിളിച്ചു…

ശ്രീജിത്ത്‌ തിരിഞ്ഞു നോക്കി…

ആര്യൻ മുണ്ട് ഒന്നുടെ മടക്കി കുത്തി അവന്റെ അടുത്തേക്ക് നടന്നു….

ഞങ്ങടെ കൂട്ടത്തിൽ ആരുടെയെങ്കിലും ശരീരത്തിൽ ഒരു നുള്ളു പൂഴി വീണാൽ…

പുന്നാര മോനേ…

നിന്നേ മാത്രം കത്തിക്കും…

അതും പച്ചക്ക്…

പറയുന്ന എന്നേ നിനക്ക് അറിയാലോ…

വെറും വാക്കു പറയുന്ന ശീലം എനിക്കില്ല..

ഇനി നീ തല പൊക്കിയാൽ നീ കത്തും…

ശ്രീജിത്തിനെ തള്ളി മാറ്റി കൊണ്ടു ആര്യൻ മുന്നോട്ടു നടന്നു…

************************************മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ട് നിഹാര  മൊബൈൽ കയ്യിൽ എടുത്തു….

പരിചയമില്ലാത്ത നമ്പർ ആണ് ല്ലോ…

അവൾ സ്വയം പറഞ്ഞു…

കാൾ അറ്റൻഡ് ചെയ്തു…

നിഹാര ആണോ..

അപ്പുറത്തെ പെൺ ശബ്ദം….

അതേ ല്ലോ…

ആരാ…

മോളേ ഞാൻ സ്വപ്ന…

അറിയോ എന്നേ…

ന്താ ചേച്ചി അങ്ങനെ ചോദിച്ചത്..

എനിക്ക് അറിയാതിരിക്കോ..

ന്താ പതിവില്ലാതെ…

നിഹാര ചോദിച്ചു…

ഒന്നുല്ല..

ചുമ്മാ വിളിച്ചതാ…

ആര്യേട്ടൻ കാര്യങ്ങൾ പറഞ്ഞു കാണും ല്ലേ….

നിഹാര ചോദിച്ചു…

മ്മ്…

ചോദിക്കാനും പറയാനും ആരുമില്ലന്നു എന്നൊരു തോന്നൽ ഉണ്ടായിരുന്നു ഇത്രയും നാളും…

പക്ഷെ…

ഇപ്പൊ ന്തോ ആരൊക്കെയോ കൂടെയുണ്ടെന്ന്… തോന്നുവാ…

സ്വപ്ന പറഞ്ഞു…

അറിയാലോ..

മോൾടെ പോലെ തന്നെ ആണ് ഇവടെയും വീട്ടിലെ കാര്യങ്ങൾ…

ആരോടും ഒന്നും പരാതി പറയാൻ പോകാറുമില്ല…

ഉള്ളത് കൊണ്ടു അങ്ങനെ ജീവിച്ചു പോണു…

ആരുടെയും മുന്നിൽ ചീത്തയാണ് എന്ന് കേൾപ്പിച്ചിട്ടും ഇല്ല ഇത് വരേ…

ന്താ ചേച്ചി ഇപ്പൊ എന്നോട് ഇങ്ങനെ പറയുന്നത്…

നിഹാര അൽപ്പം സങ്കടത്തോടെ ചോദിച്ചു..

എനിക്ക് മോളോട് ഒരു കാര്യം സംസാരിക്കണം…

നേരിട്ട്…

ന്ത് കാര്യമാ ചേച്ചി….

അതു നേരിൽ കാണുമ്പോൾ പറയാം…

നാളെ ഉത്സവം കഴിയുകയാണ്….

രാത്രി കാവടി ഇറങ്ങും മുൻപ് ഒന്ന് കാണാൻ പറ്റോ…

സ്വപ്ന ചോദിച്ചു…

ആ ശബ്ദത്തിൽ ഒരു യാചനയുടെ ശബ്ദം ഉണ്ടോ എന്ന് നിഹാരക്കു തോന്നി…

ന്താ ചേച്ചി കാര്യം…

മോള് പറ…

നാളെ കാണാൻ പറ്റോ….

നാളെ രാവിലെ അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ ഞാൻ വീട്ടിലേക്ക് വരാം…

മതിയോ….

നിഹാര ചോദിച്ചു…

മോൾക്ക് ബുദ്ധിമുട്ട് ആവോ…

ന്താ ചേച്ചി ഇങ്ങനെ പറയുന്നത്..

അങ്ങനെ ഒന്നും പറയരുത്..

നാളെ ഞാൻ വരാം….

ശരി മോളേ..

പിന്നെ ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് ആരും അറിയരുത്..

പ്രേത്യേകിച്ചു ആര്യൻ….

ഇല്ല ചേച്ചി…

ആരുമറിയില്ല…

മ്മ്..

ശരി മോളേ നാളെ കാണാം…

അതും പറഞ്ഞു സ്വപ്ന കാൾ കട്ട്‌ ചെയ്തു….

**********************************

ന്തിനാവും സ്വപ്ന കാണണം എന്ന് പറഞ്ഞത്…

നിങ്ങളെ പോലെ ഞാനും കട്ട വെയ്റ്റിങ്… ട്ടാ..

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply